അരികെ 💘: ഭാഗം 22

arike ayisha

രചന: AYISHA SHIFA

"നീ നല്ല ഉറക്കം ആയിരുന്നില്ലേ.. പിന്നെങ്ങനെ അറിയാനാ..." ഉപ്പ "😁😁😁..." അപ്പോഴാ പുറത്ത് നിന്ന് ഫോണും കയ്യിൽ പിടിച്ചു ഹാഷിക്ക വരുന്നത് കണ്ടേ... ഹാഷിക്കയും വന്നീനോ... എപ്പോഴാ വന്നേ... ഉറങ്ങിയതോണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലാലോ... 🙁 ഹാഷി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചും... എല്ലാവരും വീണ്ടും സംസാരം തുടർന്നു... അപ്പോഴാണ് പുറത്ത് നിന്ന് മൂളിപ്പാട്ടും പാടി ആയിഷു വന്നത്... 🎶ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ... 🎶 പാട്ട് പാടി കയറി വരുന്ന ആയിഷു നെ തന്നെ എല്ലാരും നോക്കി നിന്നു 😂... അകത്തു കയറിയവൾ സെറ്റിയിൽ ഇരിക്കുന്നവരെ ഒന്നും കണ്ടില്ല... നേരെ ഉമ്മാടെ അടുത്തേക്കാണ് പോക്ക്... "സീനത്തെ, ഇന്നെന്തായിരുന്നു പരിപാടി, റൊമാൻസ് അടിച്ചു നിന്നിരുന്നോ... ഏ 🧐😉..." ആയിഷു "ഡീ, ഡീ, ഞാൻ നിന്റെ ഉമ്മയാ, കൂട്ടകാരി അല്ല..." "ഓ പിന്നെ, പറയുന്നത് കേട്ടാൽ തോന്നും ഞാനിതൊക്കെ ആദ്യായി ചോദിക്കുവാണെന്ന്... അല്ലെ അഷ്റഫെ..." അതും പറഞ്ഞവൾ തിരിഞ്ഞതും അവിടെ ഇരിക്കുന്നവരെ ഒക്കെ കണ്ടു ഒരു വളിച്ച ഇളിയായിരുന്നു..

പിന്നെ എല്ലാരും കൂട്ടച്ചിരി തുടങ്ങി... അവൾ എന്റെ അടുത്തേക്ക് വന്നു... നമ്മളെ ബ്രോയെ കണ്ട് പെണ്ണ് ആകെ ഞെട്ടി കണ്ണും വിടർത്തി നോക്കുന്നുണ്ട് 😳... ഇവള് എന്തിനാ ഇങ്ങനെ നോക്കണേ...!! പിന്നെ പെണ്ണ് ഒരു പോക്കായിരുന്നു.. ഉമ്മ വിളിച്ചതും ഫ്രഷ് ആയി വരാം പറഞ്ഞു... 💕**********💕 കോളേജ് കഴിഞ്ഞിട്ട് അമ്മുന്റെയും ദിലുന്റെയും കൂടെ പോയി ഒരു ചായ ഒക്കെ കുടിച്ചു... ചുമ്മാ സംസാരിച്ചു ഇരുന്നു ടൈം പോയത് അറിഞ്ഞില്ല... പിന്നെ പെട്ടെന്ന് വീട്ടിലേക്ക് വിട്ടു... പാട്ടും പാടി അകത്തു കയറുമ്പോ തന്നെ കാണുന്നത് സെറ്റിയുടെ ഭാഗത്ത്‌ നോക്കി ചിരിക്കുന്ന നമ്മളെ ഉമ്മിയെയാണ്... സെറ്റിയിൽ ഉപ്പ ആവും... ഞാൻ അകത്തു കയറി... ഉമ്മാട് ചുമ്മാ സംസാരിച്ചു ഉപ്പാനെ വിളിച്ചു തിരിഞ്ഞപ്പോ അവിടെ തെ അനുന്റെ ഫാമിലി... എല്ലാർക്കും ഒരിളി പാസാക്കിയതും.. പടക്കത്തിന് തിരിക്കൊളുത്തിയ പോലെ ഒക്കെ കൂട്ട ചിരി... 😬 ഞാൻ വേഗം അനുന്റെ അടുത്തേക്ക് ചെന്നതും അവിടെ അവൾടെ നേരെ അടുത്തായി ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി പണ്ടാരമടങ്ങി 😳... ഇങ്ങേര് എങ്ങനെ ഇവിടെ...!! അപ്പൊ ഇങ്ങേരെ കണ്ടിട്ടുണ്ട് തോന്നിയത് വെറുതെ അല്ല, ഇങ്ങേരായിരുന്നല്ലോ അനു ന്റെ ബ്രോ... ഏത് നേരത്താണോ സീനിയർസ് ഇയാളെ തന്നെ സെലക്ട്‌ ചെയ്തേ... ഞാനാണേൽ മുന്നും പിന്നും നോക്കാതെ പ്രൊപ്പോസ് ചെയ്യേം ചെയ്തു 😩...

പിന്നെ ഒന്നും നോക്കിയില്ല വേഗം അവിടെന്ന് സ്കൂട്ടായി... ഇനി ഇങ്ങേര് ഞാൻ പ്രൊപ്പോസ് ആക്കിയത് അനുനോടോ ഹാഷിക്കയോടോ പറയോ... 😨 എന്നാ പിന്നെ എന്റെ കാര്യം തീർന്നു 🤧... കണ്ടവരെ കേറി പ്രൊപ്പോസ് ചെയ്യലാണോ എന്റെ പണി എന്ന് എല്ലാരും ചിന്തിക്കാണ്ടിരിക്കില്ല... എന്റെ ഇമേജ് തന്നെ ഇല്ലാണ്ടാവും 😣... 'അതിന് നിനക്കെവിടെ ഇമേജ്...' ( മനസ് ) Pha, പന്ന മനസെ 😬, അടങ്ങി കിടന്നോ, എനിക്ക് നല്ലൊരു ഇമേജ് ഉണ്ട്... അതെനിക്കറിയാം... അതില്ലാതാവോലോ 🤧... അവരെ ഒക്കെ എന്നെ കുറിച്ച് എന്ത് വിചാരിക്കോ ആവോ... 😖 ഇതൊക്കെ ചിന്തിച്ചോണ്ട് നടക്കുമ്പോഴാ നമ്മൾ ആരെയോ ചെന്നിടിച്ചത്... നോക്കുമ്പോ ഹാഷിക്ക... "നിനക്കെന്താടി കണ്ണ് കാണാൻ മേലെ... എന്റെ തല..." നെറ്റി ഉഴിഞ്ഞു പറയുന്ന ഹാഷിക്കയെ നോക്കി ഞാനൊന്ന് ഇളിച്ചു.. "ഇത്രക്ക് തിരക്ക് പിടിച്ചു എങ്ങോട്ടാ നീ..." ഹാഷിക്ക "റൂമിലോട്ട്... " "അവിടെന്താ പരിപാടി..." "അത്... അത്... ഫ്രഷ് ആയി പഠിക്കാൻ... മ്മ്... പഠിക്കാനാ..." "അതിനെന്തിനാ നീ ഇങ്ങനെ ആലോചിച്ചേ... മ്മ്...

പഠിത്തം കണ്ടാൽ കൊള്ളാം... ഞാൻ വന്ന് നോക്കും... പഠിക്കാൻ അല്ല ഈ ദൃതി എങ്കിൽ പറയാം... " എന്നും പറഞ്ഞു ഹാഷിക്ക പോയി... ഹൂ 😮‍💨... ഒരുവിധം രക്ഷപ്പെട്ടു... ഞാൻ പഠിക്കാൻ... എന്നാലും മൈൻഡ് ൽ വന്ന കള്ളം കൊള്ളാം... പക്ഷെ, എന്റെ പൊന്ന് മനസെ, നീ വിചാരിക്കുന്ന പോലെ ഞാൻ പഠിക്കാനൊന്നും പോണില്ല... 😌 'ഹാഷിക്ക വന്ന് നോക്കുമ്പോ കാണാം 😏...' ( മനസ് ) "😏😏😏" തിരിച്ചും പുച്ഛം വാരി വിതറി നമ്മൾ റൂമിലോട്ട് വിട്ടു... ബാഗ് ബെഡിൽ ഇട്ട് ഡ്രെസും ബാത്ടവലും എടുത്തു കുളിക്കാൻ കയറി... 🎶Kitta payya, kitta payya En manas sutha payya... 🎶 പാട്ടും പാടി നമ്മൾ കുളിക്കാൻ തുടങ്ങി... കുളി കഴിഞ്ഞു ഇറങ്ങി, നിസ്കരിച്ചു... ഹാഷിക്ക നോക്കാൻ വരോ...!! എന്ന പേടികൊണ്ട് ഞാൻ വേഗം ബുക്ക്‌ എടുത്തു തുറന്ന് വെച്ചു... വെറുതെ പഠിക്കുന്ന പോലെ കാണിച്ചോണ്ടിരുന്നു, ഇടയ്ക്കുടക്ക് വാതിൽക്കലേക്ക് കണ്ണ് നീണ്ടു... അങ്ങനെ കുറെ നേരം കഴിഞ്ഞിട്ടും ആരും വരുന്നില്ല കണ്ടതും ഞാൻ വേഗം ഫോൺ എടുത്തു 😌... അങ്ങനെ ഫോൺ എടുത്തു സ്റ്റാറ്റസ് ഒക്കെ നോക്കി... ഇൻസ്റ്റയിലോട്ട് വിട്ടു 😌...

ഓരോരുത്തരുടെ സ്റ്റോറി എടുത്തു നോക്കുമ്പോഴാ ആരോ നമ്മളെ തന്നെ വീക്ഷിക്കുന്ന പോലെ തോന്നിയെ.. വാതിൽക്കലേക്ക് നോക്കിയപ്പോ കണ്ടു എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ഹാഷിക്കാനേ... ഞാൻ മെല്ലെ ഫോൺ നീക്കി വെച്ച് ഹാഷിക്കാനേ നോക്കി ഇളിച്ചു 😁... "എന്താ പഠിപ്പ്... അല്ലെ മോളെ... പഠിക്കാ എന്ന് തോന്നാൻ വേണ്ടി ആണോ ബുക്ക്‌ അവിടെ മലർക്കേ തുറന്നിട്ടിക്കണേ..." "ഹാഷിക്കാ, സത്യായിട്ടും ഞാൻ പഠിക്കായിരുന്നു... പിന്നെ ഒരു കാര്യം നോക്കാൻ എടുത്തതാ ഫോൺ... ഇപ്പൊ എടുത്തേ ഉള്ളു... " ഞാൻ ബുക്ക്‌ മെല്ലെ അടച്ചു വെച്ചു... "ഞാൻ ചോദിച്ചോ നിന്നോട് എപ്പോഴാ എടുത്തേന്ന്..." ഹാഷിക്ക "ഇല്ല പക്ഷെ ഹാഷിക്കാന്റെ നോട്ടം കണ്ടാ തോന്നും ഞാൻ ഇവിടെ ഹാഷിക്കയെ പേടിച്ചു ബുക്ക്‌ എടുത്തു വെച്ചതാണെന്ന് എന്നിട്ട് ഹാഷിക്ക വരാത്തത് കണ്ടപ്പോ ഇനി വരില്ല എന്ന്ൻ കരുതി ഫോൺ എടുത്തൂന്ന്... " പിന്നെയാണ് അവൾക്ക് അബദ്ധം മനസിലായത് അവൾ നാവ് കടിച്ചു... "ഇപ്പൊ ശരിക്കും എല്ലാം മനസിലായി..." "അത് പിന്നെ... ഹാഷിക്കാ..." ..... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story