അരികെ 💘: ഭാഗം 24

arike ayisha

രചന: AYISHA SHIFA

"ആദ്യം നീ പിടി വിട്..." "നിസ്കാരം കഴിഞ്ഞു എന്റടുത്തു വന്ന് കിടക്കുമെന്ന് ഉറപ്പ് തായോ എന്നാലേ ഞാൻ പിടി വിടൂ..." "ഉറപ്പ്, ഇനി വിട്..." അവൾ അവനെ വിട്ടു... അവളെ ഒന്നൂടി നോക്കി അവൻ പോയി.. നിസ്കരിച്ചു വന്നപ്പോഴും പെണ്ണ് അതേ കിടത്തം ആണ്..! "ഡീ പെണ്ണേ, ഇന്ന് എണീക്കാൻ പ്ലാൻ ഒന്നും ഇല്ലെ... എണീക്കെടാ... " "കുറച്ചു നേരം കൂടി ഹാഷിക്കയും വായോ... " അവനും അവൾക്ക് അടുത്ത് വന്ന് കിടന്നു... "എന്താടാ വയ്യേ... എന്നാ കിടന്നോ..." "എനിക്കൊന്നൂല്ല ഹാഷിക്കോ... കുറച്ചു നേരം കൂടി കിടക്കാനുള്ള ഒരു മോഹം അത്രെ ഉള്ളു... ഇവിടെ കിടക്ക്..." അവൾ അവന്റെ അടുത്തോട്ടു ഒന്നൂടി ചേർന്ന് കിടന്ന് അവനെ വരിഞ്ഞു മുറുക്കി അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു... അവനയെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... 💕**********💕 അവിടെ ചെന്ന് അവരോടൊക്കെ ചുമ്മാ സംസാരിക്കുമ്പോ ആണ് അനു ന്റെ ബ്രോ വന്നേ അപ്പൊ തന്നെ ഞാൻ സൈലന്റ് ആയി 😁... എന്തോ അങ്ങേരെ കാണുമ്പോ തൊട്ട് ഹൃദയം പട പട മിടിക്കാൻ തോന്നും... 🥲 അടങ്ങി കിടക്കൂല... മനുഷ്യനെ മെനക്കെടുത്താൻ... പിന്നെ ഓരോന്നായി അവരോടൊപ്പം കൂടി... അപ്പോഴും ഉള്ളിൽ ഒരു പേടിയുണ്ട് അവരോട് പറയോ...!! ആഹ് പോട്ടെ... റൂമിലോട്ട് ചെന്ന് ഫോൺ എടുത്തു കളി തുടങ്ങി ഞാൻ 😌...

അമ്മുവും ദിലുനോടും ചാറ്റും ചെയ്തു കളിച്ചോണ്ടിരുന്നപ്പോ നമ്മുടെ സ്വന്തം റേഞ്ച് ചതിച്ചു 😤... റേഞ്ച് നോക്കി പുറത്തേക്കിറങ്ങിയ ഞാൻ തേ പോണു താഴോട്ട്... കണ്ണ് പൂട്ടി നിന്നപ്പോ ഞാൻ അറിഞ്ഞു ഞാൻ ആരുടെ കയ്യിൽ safe ആണെന്ന്... കണ്ണ് തുറന്നു നോക്കിയപ്പോ എന്റെ ഷാഹിക്ക... [ നിങ്ങൾ കരുതിലെ അർഷു ആവും ന്ന് 😁 ] ഞാൻ നേര നിന്ന് ഷാഹിക്കാക്ക് thanks um ഒരു കിസും കൊടുത്തു നടന്നു... കുറച്ചു കഴിഞ്ഞപ്പോ ഉറക്കം വന്ന് തുടങ്ങി... അപ്പൊ ഫോണും എടുത്തു വെച്ച് കിടന്നു... രാവിലെ എണീറ്റ് വേഗം കുളിച്ചു റെഡി കോളേജിലേക്ക് ഇറങ്ങി... ഞാൻ പോകാറ് ഒറ്റക്ക... ചിലപ്പോ ഡ്രൈവർ കൂട്ടി കാറിൽ... ചിലപ്പോ ബസിൽ.. അങ്ങനെ ഇഷ്ടം ഉള്ള പോലെ പോവും 😁... അങ്ങനെ ഞാൻ വീട്ടില് നിന്ന് വേഗം ഫുഡടി കഴിച്ചു... എല്ലാരും ഒരുമിച്ചിരുന്നാണ് ഫുഡ്‌ കഴിച്ചത്... പിന്നെ പെട്ടെന്ന് തന്നെ കോളേജിലോട്ട് വിട്ടു... Bus കാത്തു സ്റ്റോപ്പിൽ നിന്നു എനിക്ക് ഭ്രാന്ത് വന്നു.. ഇന്ന് bus ഒന്നും ഇല്ലെ 😬... കുറച്ചു കഴിഞ്ഞു ഒരു bus വന്നു.. അതിൽ കയറിയപ്പോ അതിൽ നമ്മുടെ ചങ്ക്സ് ഉണ്ടായിരുന്നു... വേറാര്? നമ്മുടെ ദിലുവും അമ്മുവും 😁... ബസ് സ്റ്റോപ്പിൽ നിന്ന് കോളേജിലേക്ക് ഇനിയും നടക്കാനുണ്ട്... മൂന്നാളും ഒരുമിച്ചു നടന്നു... കോളേജിൽ എത്തിയതും ബാഗ് ക്ലാസിൽ വെച്ച് വരാന്തയിലേക്ക് എത്തിയതും തേ വരുന്നു അനു...

അവൾ ബാഗ് വെച്ചു വന്നു... എല്ലാവരും ഇങ്ങോട്ടും തിരിച്ചങ്ങോട്ടും good morning വിഷ് ചെയ്തു വരുന്ന ഹാഷിക്കാക്ക് ഞങ്ങളും ഒരു വിഷ് കൊടുത്തു... പിന്നെ ഞങ്ങൾ ചുറ്റിയടി തുടങ്ങി... 💕**********💕 "അമ്മു എങ്ങനെ ഉണ്ടായിരുന്നു നിന്റെ ഫസ്റ്റ് ഡേ..." അനു "ഇവൾ ഭയങ്കര ഹാപ്പി ആയിരുന്നു... നീ ഇല്ലല്ലോ 😌..." ആയിഷു "അനു, ഇന്നലെ നീ ഇല്ലാത്തോണ്ട് എന്ത് സുഗായിരുന്നുന്നോ..." ദിലു "ഓഹോ..." അനു "ആഹ് ഡീ, ഭയങ്കര സുഖം ആയിരുന്നു..." ആയിഷു "ഓഹ്, എന്നാ പിന്നെ ഇനി ഞാൻ വരുന്നില്ലാട്ടാ..." അനു "അതെന്നാ പറ്റി..." അമ്മു "അത് പിന്നെ എനിക്ക് ഇപ്പൊ കോളേജിൽ വരാൻ ഭയങ്കര മടി... പിന്നെ ഹാഷിക്ക നിർബന്ധം പിടിക്കുന്നോണ്ട് മാത്രാ ഞാൻ... പിന്നെ നിങ്ങളെ ഓർത്തിട്ടും... നിങ്ങൾക്ക് ഞാൻ ഇല്ലേൽ സുഖം ആണേൽ അത് അങ്ങ് നടത്തണ്ടേ..." "അതെന്താ നിനക്കിനി പഠിക്കണ്ടേ അപ്പൊ..." ദിലു "ഇത്രയും പഠിച്ചില്ലേ ഇനി ഇപ്പൊ ഹാഷിക്കാന്റെ ബേബിസിന്റെ ഉമ്മയായി ഹാഷിക്കാടെ ഉത്തമ ഭാര്യയായ മതി..." അനു "അപ്പൊ നിന്റെ ambition..." ആയിഷു "അത് ഞാൻ നടക്കേണ്ടി വരും..." അനു "തല്ലികൊല്ലും തെണ്ടി 😤... അവൾടെ കോപ്പിലെ ഓരോന്ന്... മര്യദക്ക് ക്ലാസിൽ വന്നോണം..." ദിലു "നിങ്ങൾ ഇങ്ങനെ ആവുന്നത് എന്തിനാ.. ഞാൻ ഇല്ലേൽ സുഖം അല്ലെ 😌.." അനു "തേ കോപ്പേ, ഒരുമാതിരി മറ്റേടത്തെ വർത്താനം പറയല്ലേ... ചവിട്ടിക്കൂട്ടി മൂലക്കിരുത്തും പറഞ്ഞേക്കാം..." "നിങ്ങളെ അറിയുന്നോണ്ടാ ഞാൻ ഇങ്ങനെ തന്നെ പറഞ്ഞെ 😁😌..."

അനു "അത് ഞങ്ങൾക്കും അറിയാം... 😌" എന്നും പറഞ്ഞു നാലും തോളിലൂടെ കയ്യിട്ട് നടക്കാൻ തുടങ്ങി... "ഹലോ ചേട്ടായീസ് 👋🏻😌.." ദിലു & ആയിഷു "ഹലോ ഗയ്‌സ്... 👋🏻" സീനിയർസ് "അല്ല ഇതാര്, അംന... ഇന്നലെ കണ്ടില്ലല്ലോ, എന്ത് പറ്റി..." Someone of seniors ( സീനിയർസ്ൽ ഒരാൾ ) "എനിക്ക് ചെറിയൊരു പനി... " അനു "വല്ല ഡെങ്കിപനിയും ആണോ..." മറ്റൊരു ചേട്ടൻ അത് കേട്ടതും പടക്കത്തിന് തിരികൊളുത്തിയ പോലെ ഒക്കെ കൂട്ടച്ചിരി 🤣... "കോമഡി.. ഹ ഹ ഹ..." അനു "അല്ല ട്രാജഡി..." ദിലു അനു ന്റെ ചെവിയിൽ "മിണ്ടാതിരി പുല്ലേ..." അനു ദിലുനോട് മാത്രം "റിപ്ലൈ താടാ... ഡെങ്കിപ്പനി എങ്ങനും ആണോ..." ഡെങ്കിപ്പണി ആണോ ചോദിച്ച ചേട്ടൻ "അല്ല തക്കാളിപനി എന്ത്യേ..." അനു "എന്നിട്ട് അതിന്റെ പാട് ഒന്നും കാണുന്നില്ലല്ലോ....🤥" മറ്റൊരാൾ "ഓഹ്... മിണ്ടാതിരുന്നോ അതാ നിങ്ങൾക്ക് നല്ലേ 😤..." അനു "ഓഹ് ശരി മാഡം... ആ ഇന്ന് ദിലൂന്റെ ചാൻസ് അല്ലെ... ഞങ്ങളെ ആളെ തപ്പട്ടെ... ആ താ അയാളെ..." അവർ ദിലൂന് നേരെ റാഫി സാറിനെ ചൂണ്ടി കൊടുത്തു... "ഏഹ് 😲..." "ആഹ്..." "വായപ്പൂട്ട് കോപ്പേ... ഇല്ലേൽ ഈച്ച കയറും..." ആയിഷു on ദിലു ന്റെ ചെവിയിൽ "ചേട്ടന്മാരെ കാക്കുമാരെ, ഇത് എങ്ങനെ... നമ്മുടെ ഒക്കെ സാർ അല്ലെ..." "നിനക്ക് വിളച്ചിൽ എടുക്കൽ കൂടുതൽ ആണല്ലോ എപ്പോഴും...

അത്കൊണ്ട് നിനക്ക് നല്ല നിനക്ക് പറ്റിയ ആളെ തരണ്ടേ..." "എനിക്കിട്ട് പണിഞ്ഞത് ആണല്ലേ തെണ്ടികളെ... നോക്കിക്കോ നിങ്ങളെ zozo പിടിക്കും 😪" "Zozo 🤔.." "ആഹ്, രാത്രി എല്ലാരും ഉറങ്ങി ഒരു നട്ടപാതിര ആവുമ്പോ നിങ്ങൾ എണീക്കുന്നു കണ്ണാടിക്ക് മുന്നിൽ ചെന്ന് നിൽക്കുന്നു... കയ്യിൽ ഒരു candle എടുത്തേക്കണം... എന്നിട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് പറയണം "please come Zozo, please come...." അങ്ങനെ മൂന്ന് തവണ പറഞ്ഞ ശേഷം പതിയെ തല ഉയർത്തി കണ്ണാടിയിലേക്ക് നോക്ക്... അപ്പൊ കാണാം പിന്നിൽ ഒരു രൂപം... That's Zozo 👻... " ദിലു നല്ല ഒരു താളത്തിൽ പറഞ്ഞു... കെട്ടിരിക്കുന്നവർക്കും ഭയം തോന്നും തരത്തിൽ ലാസ്റ്റും... "പിന്നെ അത് പോവൊന്നും ഇല്ലെ..." "പോവും ആ വഴി വേണേൽ എനിക്ക് വേറെ ആളെ കാട്ടം എന്ന് പ്രോമിസ് ചെയ്..." "ഇതെന്തോന്ന് സാധനം..." "ചേട്ടന്മാരെ നിങ്ങൾക്ക് പേടി കാണില്ലന്നറിയാം... എന്നാലും ഇതിന്റെ ബാക്കി അറിയാൻ ആകാംഷ ഇല്ലെ.." "ആ ചെറുതായിട്ടൊക്കെ..." "അതാണ് ഞാൻ പറഞ്ഞെ.. ആളെ മാറ്റി തരോ plz..." "ആഹ്... നീ പറയ്..." "Okay thanks bro 😌❤️.. ഇനി ബാക്കി പറയാം... Zozo നിങ്ങടെ പിന്നിൽ കാണുമ്പോ എല്ലാവരും പേടിക്കും... Zozo യെ കണ്ട് പേടി തോന്നി തുടങ്ങിയാൽ പിന്നെ ഒന്നും നോക്കരുത്... കയ്യിൽ ഉള്ള candle ഊതിക്കെടുത്തണം...

Then വീണ്ടും 2 mins കഴിഞ്ഞു കത്തിക്കണം... പിന്നിൽ ആരും കാണില്ല... നിങ്ങളും ഇരുട്ടും മാത്രം ആവും ആ മുറിയിൽ... കണ്ണിൽ കണ്ടത് സ്വപ്നനാണോ എന്ന് പോലും തോന്നിപ്പോകും... That's it 😌... " "എന്തോന്നടെയ്... ഒരു kozo... 🙄" "Not kozo only Zozo... And നിങ്ങൾ ആളെ മാറ്റൂ 😌..." "താ അയാൾ..." "തൊ അന്സ്ക്ക 🤣.." അത് അവളോട് മാത്രം ആയി പറഞ്ഞു ആയിഷു നിന്ന് കിണിക്കാൻ തുടങ്ങി 🤣🤣🤣... "നിർത്തടി കോപ്പേ.. ഇത് ഞാൻ പൊളിക്കും..." ദിലു റോസും വാങ്ങി നടന്നു... അവന് ചുറ്റും ഉള്ളവരെ ഒന്നും മൈൻഡ് ചെയ്യാതെ അവൾ അവന് നേരെ ചെന്നു.. "I love you so much anaskka... Really I love you... I love you more than anything in this world..." "😳😳😳😳..." അനസ് & ഫ്രണ്ട്‌സ് ഇതൊക്കെ കണ്ട് അനുവും ദിലുവും നല്ല ചിരിയാണ് 🤣🤣🤣... "എന്താണ് ഇങ്ങനെ കിടന്ന് ചിരിക്കാൻ..." അമ്മു "എടി നിനക്കറിയോ, തമ്മിൽ കണ്ടാൽ അടിയായിരുന്നു രണ്ടും... ഇപ്പൊ love proposing scene 🤣🤣🤣..." അനു "അടിയോ... You mean cute fight..." "ആ cute ഒക്കെ തന്നെ... ദിലുന് അനസ്ക്കാനേ എരിഞ്ഞു കയറ്റിപ്പിക്കൽ മെയിൻ പരുപാടി ആയിരുന്നു... ആ ലെവൾ ആണ് പ്രൊപ്പോസ് ചെയ്യുന്നേ... ആ ഫ്രണ്ട്‌സ് പോലും ഞെട്ടി നിക്കുന്നത് കണ്ടോ 🤣🤣🤣..." ആയിഷു "Anaskkaa you will please accept me...

" ദിലു വളരെ ആർദ്രമായി പറഞ്ഞു... "ഇവൾക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ അറിയോ 🤥..." ആയിഷു "ദിൽന, നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ... ഇത് അനസ് തന്നെ ആണ്... ഇവന് പകരം വേറെ ആരും അല്ല... നിനക്ക് ആൾ മാറിയോ..." ഫ്രണ്ട്‌സ് ൽ ഒരാൾ "ഞാൻ എന്റെ അനസ്ക്കാനേ തന്നെയാ പ്രൊപ്പോസ് ചെയ്യുന്നേ.. അല്ലാതെ ആൾ മാറിയിട്ടൊന്നും ഇല്ല.. അതും നല്ല ബോധത്തോടെ..." ദിലു അനസ് എന്നാൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തളിച്ചു നിൽക്കുവാണ്... "ഡാ അളിയാ വാങ്ങിയേക്ക്... കാണുമ്പോ കടിച്ചു കീറാൻ വരുന്ന പെണ്ണാ ഇന്ന് റോസ് പൂ കൊണ്ട് വന്നിരിക്കുന്നെ 🤣..." വേറെ ഒരാൾ "അതേയ് മതി... അവളെ വിളിച്ചേക്..." സീനിയർസ് അമ്മുനോടും അനുനോടും "ദിലൂ വായോ..." അമ്മു "നിക്കെടി അനസ്ക്ക ഇപ്പൊ yes പറയും sure ആണ്... അനസ്ക്ക accept me.." "വാടി ഇവിടെ... " അനു കലിപ്പ് ആയതും പെണ്ണ് പെട്ടെന്ന് എണീറ്റു... "പിന്നെ കാണാട്ടോ അനസ്ക്ക... ഇനി കാണുമ്പോ എങ്കിലും എന്നെ accept ചെയ്യണേ... Bye 👋🏻... I love you 😘..." "ഡീ പെണ്ണേ നിനക്ക് ഭ്രാന്ത് ആയോ... എന്തൊക്കെയാടെ... വരാൻ പറഞ്ഞാ വന്നൂടെ..." ആയിഷു "Accept ആക്കാൻ നിന്നതാ..." ദിലു "മ്മ്... ആരേലും എന്റെ കൂടെ വാ ഇതൊന്ന് ലൈബ്രറിയിൽ വെക്കണം... "

ആയിഷു "ദിലു നീ കൂടെ ചെല്ല്..." അനു "ആഹ്..." ദിലു ആയിഷുവും ദിലുവും പോയി.. "അമ്മു ഞാൻ നിന്നെ ഒറ്റക്ക് കിട്ടാൻ നിക്കുവായിരുന്നു... നീ നിന്റെ കേട്ടിയോനെ വിളിച്ചില്ലേ..." അനു "ആഹ് വിളിച്ചു..."അമ്മു "എന്നിട്ട്...?" അനു അമ്മു അന്നത്തെ ഫോൺ വിളി കാര്യങ്ങൾ എല്ലാം പറഞ്ഞു... "ഈ കാജൾ ആരാണാവോ... അവളൊരു തലവേദന ആണല്ലോ..." അനു "അറിയില്ല... പക്ഷെ, ഏട്ടൻ എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട് എന്നനിക്ക് മനസിലായി..." "🥰🥰... ബാ നമുക്ക് ക്ലാസിൽ ചെന്നിരിക്കാം... അവർ വന്നോളും..." അനു "ആഹ്..." രണ്ടും സ്ഥലത്ത് ചെന്നിരുന്നു... കുറച്ചു കഴിഞ്ഞപ്പോ അവരും വന്നു... ക്ലാസ് ഫസ്റ്റ് പീരിയട് ഹാഷി ആണ്.. അത്കൊണ്ട് ഒക്കെ നല്ല കുട്ടികളായി ഇരുന്നു ക്ലാസ് കേട്ടു... രണ്ട് മൂന്ന് പീരിയഡ് കഴിഞ്ഞു നാലാം പീരിയടും വന്നു... ആ പീരിയഡ് രണ്ടും ( ആയിഷു & അമ്മു ) എങ്ങനെ ഒക്കെയോ തള്ളി നീക്കി... അങ്ങനെ ലഞ്ച് ബ്രേക്ക്‌ വന്നു.. "ഡീ ദിലു, നീ ഇന്ന് നല്ലോണം ശ്രദ്ധിച്ചല്ലോ അനൂപ് സാറിന്റെ ക്ലാസ്..." "വെറുതെ അങ്ങ് ശ്രദ്ധിച്ചു.. എനിക്ക് ശ്രദ്ദിക്കണം തോന്നി ശ്രദ്ധിച്ചു.. അത്ര തന്നെ..." ദിലു "അമ്മു, നീ എന്താടി ശ്രദ്ധിക്കാഞ്ഞേ..." ആയിഷു "അത് പിന്നെ എനിക്കാ സബ് ഇഷ്ട്ടല്ല 😌..." അമ്മു "എന്നാ ഇനി നമുക്ക് ഒരുമിച്ചു ഒഴപ്പം..."

"ഒഴപ്പാനോ ഒഴപ്പിയാ രണ്ടിനെയും തല്ലികൊല്ലും ഞാൻ... ഈ കോളേജിൽ പഠിക്കും എന്നുള്ളൊണ്ടാ നമ്മടെ തരികിട നടക്കുന്നത് തന്നെ..." ദിലു "😁😁..." ആയിഷു "ഡീ മോളെ, നീ ഉഴപ്പി നോക്ക്... നിന്റെ കാക്കു ആണ് ഹാഷിക്ക് അതോർത്തു ഉഴപ്പണം..." അനു "😁ബ്രോ യെ ഓർത്താൽ ഞാൻ ഒരിക്കലും ഉഴപ്പൂല 😁..." ആയിഷു "അതെന്താ..." അമ്മു "എക്സാം ആയാൽ പിന്നെ നോക്കണ്ട.. ഇരുത്തി പഠിപ്പിക്കൽ ആവും... ഇവൾ വന്നൊണ്ട് എനിക്ക് ആദ്യത്തെ പോലെ അത്രക്ക് സ്ട്രിക്ട് ആവില്ല.. കിട്ടുമ്പോ ഇവൾക്കും കിട്ടോലോ 😌..." "നിനക്ക് കിട്ടിയാൽ എനിക്കും കിട്ടണം അല്ലേടി.. 😤" അനു "ആഹ് 😌..." ആയിഷു "ഞാൻ നിന്നോട് എന്ത് തെറ്റാടി ചെയ്തേ... 😫" അനു "നീ എന്റെ ചങ്ക്‌ അല്ലെ ബാബി അല്ലെ... അതോണ്ട് സങ്കടപ്പെടാതെ നീ വായോ... നമ്മുടെ ചുറ്റിയടി തീർന്നു.. ഇനി ഇപ്പൊ ബെൽ വരും..." "ആഹ്..." നാലും വേഗം ക്ലാസിൽ കയറി.. ഉച്ച കഴിഞുള്ള പീരിയടുകളിൽ ഉറങ്ങിയും ചിലപ്പോ ശ്രദ്ധിച്ചും ഒക്കെ അവർ ടൈം കളഞ്ഞു... ഈവെനിംഗ് നാലും വീട്ടിലേക്ക് തിരിച്ചു വിട്ടു... അനു ഹാഷീടെ കൂടിപ്പോയി... അമ്മുവും ദിലുവും ബസിനും... ആയിഷു അനസിന്റെ കാൽ പിടിച്ചു അവന്റെ കൂടെ ബൈക്കിലും.... "അനസ്ക്ക..." "എന്താടി..." "ഇന്ന് ദിലുമ്മ വന്ന് പ്രൊപ്പോസ് ചെയ്തപ്പോ എന്ത് തോന്നി..."

"🤨🤨🤨..." "എന്താ ഇങ്ങനെ നോക്കണേ..." "നിങ്ങളൊക്കെ കൂടി ചേർന്ന് ഡ്രാമ കളിക്കുവാണോ... 🙄" "ഏയ്‌ അല്ല.." "പിന്നെ... 🙄" "അവൾക്ക് അനസ്ക്കാനേ ശരിക്കും ഇഷ്ട്ടായി കാണും... ഞങ്ങളോട് ഇപ്പൊ വരാം പറഞ്ഞു പോയതാ... പിന്നെ നോക്കുമ്പോ അനസ്ക്കാനേ പ്രൊപ്പോസ് ചെയ്യുന്നു..." സീനിയർസ് ന്റെ കാര്യം ആയിഷു മനപ്പൂർവം പറഞ്ഞില്ല... "സത്യം ആയിട്ടും നിനക്കറിയില്ലേ.." "ഇല്ലന്നെ... ഞങ്ങളും ആകെ ഞെട്ടി... കണ്ടാ കീരിയും പാമ്പും ആയിരുന്നവരാണോ ഇത് എന്നവരെ സംശയിച്ചു... പിന്നെ നിങ്ങൾ ഒന്നിച്ചാൽ നല്ല ജോഡി ആവും..." "പിന്നെ... 😒" "എന്ത് പിന്നെ സത്യം ആയിട്ട് പറഞ്ഞതാ... അനസ്ക്കാനേ അവനെ accept ചെയ് അതുവരെ അവൾ പിറകെ കാണും..." "അത് കഴിഞ്ഞ 🙄..." "കഴിഞ്ഞാലും കാണും.. എന്നാലും അങ്ങനെ അല്ലല്ലോ..." "എന്തൊക്കെയോ ഉണ്ടല്ലോ... " "ഏയ്‌ ഒന്നൂല്ല..." "മ്മ്..." അവനൊന്നമർത്തി മൂളി.. വീടെത്തിയതും ആയിഷു വേഗം ഇറങ്ങി അകത്തേക്ക് കയറിപ്പോയി... അവനിനിയും എന്തെങ്കിലും ചോദിച്ചാലോ എന്ന് വെച്ചിട്ട് 😝........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story