അരികെ 💘: ഭാഗം 25

arike ayisha

രചന: AYISHA SHIFA

"എന്തൊക്കെയോ ഉണ്ടല്ലോ... " "ഏയ്‌ ഒന്നൂല്ല..." "മ്മ്..." അവനൊന്നമർത്തി മൂളി.. വീടെത്തിയതും ആയിഷു വേഗം ഇറങ്ങി അകത്തേക്ക് കയറിപ്പോയി... അവനിനിയും എന്തെങ്കിലും ചോദിച്ചാലോ എന്ന് വെച്ചിട്ട് 😝... കുളി കഴിഞ്ഞു വന്ന് എല്ലാരും ഒരുമിച്ചു ചായ കുടിച്ചു... അതിൽ അർഷു ന്റെ കുറവ് ഉണ്ടായിരുന്നു... അർഷു എവിടെ എന്ന് ചോദിക്കണോ വേണ്ടയോ എന്നറിയാതെ ആയിഷു പരുങ്ങി... "എന്താണ് ആയിഷു.. ഒരു പരുങ്ങൽ..." ഷാഹി "ഏയ്‌ ഒന്നൂല്ല..." ആയിഷു "എന്തൊ ഉണ്ടല്ലോ..." ഷാനു "അർഷു പോയോ..." നിച്ചു അത് ചോദിച്ചതും അവൾക്ക് അവനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി... തന്റെ മനസ് അറിഞ്ഞ പോലെയല്ലേ ചോദിച്ചേ.. "ആഹ് ഡാ, അവനിന്ന് ഉച്ചക്ക് ഇവിടെ ഒന്നൂടെ വന്ന് പോയി..." ഉമ്മ "മ്മ്... അവനിത്ര പെട്ടെന്ന് പോവും കരുതീല..." നിച്ചു "അവന് എന്തൊക്കെയോ കമ്പനി കാര്യങ്ങൾ ഉണ്ടായത് കൊണ്ടാടാ..." ഉപ്പ "മ്മ്..." എല്ലാവരും ചായ കുടി കഴിഞ്ഞു എണീറ്റു അവനവന്റെ പണികളിൽ ഏർപ്പെട്ടു... 💕**********💕 നൈറ്റ്‌ ഫുടൊക്കെ കഴിച്ച് എല്ലാവരും റൂമിലേക്ക് പോരാൻ നേരം ആണ് ഷാനു ശർദ്ദിക്കാൻ തുടങ്ങിയത്... അവളൊരു നേഴ്സ് ആയതു കൊണ്ട് തന്നെ സംഭവം അവൾക്ക് മനസിലായി... ഉമ്മക്കും കാര്യം പിടികിട്ടി... ഷാനു pregnant ആവാൻ പോവുന്നു എന്നറിഞ്ഞതും എല്ലാവർക്കും നല്ല സന്തോഷം തോന്നി...

എല്ലാവരും മധുരം കഴിച്ചു... അതൊക്കെ കഴിഞ്ഞു അനുവും ഹാഷിയും റൂമിൽ വന്നിരുന്നു... ഹാഷി നാളേക്ക് ഉള്ള പ്രെപറിൽ ആണ്... ആയിഷു വിളിച്ചതും അവൾ താഴെ പോയി... ചെസ്സ് കളിക്കാൻ ആണ് വിളിച്ചത്... അനുവും കൂടി... കുറച്ചു കഴിഞ്ഞതും അനൂന് മടുപ്പ് വന്നു... അനു എങ്ങനെയെങ്കിലും ഇവ്ട്ന്ന് മുങ്ങാണോലോ എന്ന് മനസ്സിൽ ചിന്തിച്ചോണ്ടിരുന്നു... പടച്ചോനെ ഒരു വഴി കാണിച്ചു തായോ... അവൾ പ്രാർത്ഥന കഴിഞ്ഞു കണ്ണ് തുറന്നതും തേ മുന്നിൽ അർഷു... ഇത്ര പെട്ടെന്ന് എന്റെ പ്രാർത്ഥന കേട്ടോ... അവൾ അർഷു അടുത്തേക്ക് വിളിച്ചു... പതിയെ അവനെ അവിടിരുത്തി അവരോട് കളിക്കാൻ പറഞ്ഞു അവൾ മുങ്ങി... റൂമിൽ ചെന്നപ്പോ ഇപ്പോഴും ഹാഷി അതെ പരിപാടി ആണ്... "നിങ്ങടെ preparing ഈ അടുത്ത് എങ്ങാനും കഴിയോ... 😤" "കുറച്ചു ടൈം ആവും നീ കിടന്നോ..." "മ്മ്ഹ് 😏.." അവൾ ബെഡിൽ കയിറിക്കിടന്ന് തലവഴി പുതപ്പിട്ട് കിടന്നു... "ഒന്നൂല്ലേലും ഞാൻ അങ്ങേരുടെ ഭാര്യ അല്ലെ... എന്നേക്കാൾ ഇമ്പോര്ടന്റ്റ്‌ ആണോ ജോലി 😏... എനിക്ക് വേണ്ടി സമയം ഉണ്ടാവില്ല 😒..."

"എന്താണ് പൊണ്ടാട്ടി ഇങ്ങനെയൊക്കെ..." അവൾടെ വയറിലൂടെ ചുറ്റിപ്പിടിച്ച് കൊണ്ട് അവൻ ചോദിച്ചു... അവളൊരു പുഞ്ചിരിയോടെ അവന് നേരെ തിരിഞ്ഞു കിടന്നു... "അതേയ്, ഹാഷിക്കാ..." അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച് കൊണ്ട് അനു ചോദിച്ചു... "മ്മ്... " "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..." "ചോദിക്ക്..." "നമുക്ക് ബേബിസ് ഒക്കെ വേണ്ടേ..." "അനൂ..." അവനല്പം ഗൗരവത്തിൽ വിളിച്ചു... "ഞാൻ സീരിയസ് ആയിട്ട 🙁... എനിക്കൊരു ഉമ്മയാവാൻ എന്ത് മാത്രം ആഗ്രഹം ഉണ്ടെന്നോ..." മുഖം ഉയർത്തി അവനെ നോക്കി പറഞ്ഞു അവൾ തല താഴ്ത്തി... "ഉമ്മയാവാം... പക്ഷെ, ആദ്യം നിന്റെ പഠിപ്പ് കഴിയട്ടെ..." "നിങ്ങൾക്ക് റൊമാൻസ് ൽ ഈ കിസ്സിങ് മാത്രെ അറിയൂ... വേറെ ഒരു തേങ്ങയും അറിയില്ല... ഇല്ലേൽ ഞാനിപ്പോ pregnant ആയേനെ 🤧... ഷാനുത്ത pregnant ആയത് കണ്ടില്ലേ... രണ്ട് വിവാഹവും ഒരുമിച്ചു കഴിഞ്ഞതല്ലേ..." "ഓഹോ... എന്നാ പിന്നെ നീ അങ്ങനെ തന്നെ കരുതിക്കോ... എന്നാലും കൊഴപ്പല്ല... നിന്റെ പഠിത്തം കഴിഞ്ഞേ ഞാൻ പൂർണ്ണർത്തിൽ നിന്നെ സ്വന്തം ആക്കൂ... പിന്നെ ഷാനു, അവൾ പഠിക്കുന്ന കുട്ടി ഒന്നും അല്ലല്ലോ... She is a nurse..."

"ഹാഷിക്ക എന്താ ഇങ്ങനെ... എന്നാ ഷാനുത്താടെ കാര്യം വിട്ടേക്ക്... ഹാഷിക്കാക്ക് എന്നെ കേറി ഉമ്മിക്കാം... അതിനപ്പോ കുഴപ്പം ഒന്നും ഇല്ലെ..." "എന്നാ ഇനി അതും വേണ്ട..." എന്നും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു... പറഞ്ഞത് അബദ്ധം ആയല്ലോ... എന്നോർത്തു അനു നാവ് കടിച്ചു... "ഹാഷിക്കാ..." പാലും തേനും ഒഴുക്കി അനു വിളിച്ചു... "എന്താടി..." "നിങ്ങൾ പിണങ്ങിയോ.. ഞാൻ പെട്ടെന്ന് പറഞ്ഞതാ... വിട്ട് കളയ്..." "മ്മ്..." "എന്ത് കമ്... തിരിഞ്ഞു കിടക്ക്..." അവൻ തിരിഞ്ഞു കിടന്നതും അവൾ അവനെ ഇറുക്കെ പുണർന്നു... "പിന്നെ ഒരു കാര്യം നീ കേട്ടോ... നീ എന്റെതാ എന്റേത് മാത്രം... മനസ് കൊണ്ട് എന്നോ ഒന്നിച്ചവരാ നമ്മൾ... ശരീരം കൊണ്ട് ഒന്നിക്കുന്നതിനേക്കാൾ മനസ് കൊണ്ട് ഒന്നിക്കുന്നതാ ഭംഗി..." "ഇതും പറഞ്ഞു ഇരിക്കാനാണ് ഭാവം എങ്കിൽ ഞാൻ വേറെ കെട്ടിപ്പോവും 😌..." "പോവോ..." അവനവളിലേക്ക് ചേർന്ന് നിന്ന് ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... "അത്... പിന്നെ..." "പിന്നെ...?" "ആ പോവും..." അനു മറ്റെങ്ങോ നോക്കി പറഞ്ഞു... "എന്റെ കണ്ണിൽ നോക്കി പറയ്..." "അതെന്തിനാ..." "അങ്ങനെ പറയ്..." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... ആ കാപ്പി കണ്ണുകളിൽ അവൾ കുരുങ്ങി നിന്നു.. "പറയ്.." അവൻ അത് പറഞ്ഞപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്...!

"എനിക്ക് കഴിയില്ല... അറിഞ്ഞോണ്ട് ചോദിക്കണോ... 😒" "ഇതാണ് എന്റെ പെണ്ണ്... എന്റെ പെണ്ണ് റൊമാൻസ് കുറേ ആഗ്രഹിക്കുന്നുണ്ടല്ലേ... ശരി ഞാൻ തരാം... ഒരു മിനിറ്റ്..." എന്നും പറഞ്ഞു അവൻ എണീറ്റു... അവളും കൂടെ... അവൻ അവളെ തന്നെ നോക്കി അവൾക്കടുത്തേക്ക് നീങ്ങി... അവൾ അതിനനുസരിച്ചു പിന്നോട്ടും.. അവൾ ചുമരിൽ തട്ടി നിന്നതും അവൻ അവൾക്ക് ഇരു സൈഡിലും ആയി കൈ കുത്തി നിന്നു... അവൾ കൺകൾ ഇറുക്കെ അടച്ചു... "എന്താ ഭാര്യേ... നീ പേടിച്ചോ... നിനക്കല്ലേ റൊമാൻസ് വേണ്ടിയിരുന്നെ 🤣..." ഹാഷി "കളിയാക്കണ്ട... നിങ്ങൾ അടുത്ത് വരുമ്പോഴേക്കും എന്താന്ന് അറിയില്ല എന്റെ ഹൃദയം കിടന്ന് ഡിജെ കളിയാ 😒..." "അതാണോ... എന്നാ കൊഴപ്പല്ല..." അവൻ പതിയെ അവൾടെ മുഖത്തേക്ക് ഊതി... അവൾടെ മുന്നിൽ ഉണ്ടായിരുന്ന മുടി എല്ലാം പാറി... കുറെ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടു അനു കണ്ണ് തുറന്നു... അവൾ കണ്ണ് തുറന്നതും അവൻ അവൾടെ അധരങ്ങളെ കവർന്നെടുത്തു... അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും പതിയെ അവളും അതിൽ ലയിച്ചു... അവളെ നോവിപ്പിക്കാതെ അവളുടെ അധരങ്ങളെ അവൻ കവർന്നെടുത്തു... എത്ര നുണഞ്ഞാലും മതി വരാത്ത പോലെ ഇരുവരും അതിൽ ലയിച്ചിരുന്നു...

ശ്വാസം വിലങ്ങായി മാറിയതും രണ്ട് പേരും അകന്ന് മാറി... ഒരു കിതപ്പോടെ അനു അവന്റെ നെഞ്ചിലേക്ക് വീണു... അവൻ അവളെ ചേർത്ത് പിടിച്ചു... "എന്താ പെണ്ണേ ക്ഷീണിച്ചോ..." ഹാഷി "ചെറുതായിട്ട്..." അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്ന് കൊണ്ട് അനു മറുപടി കൊടുത്തു... "ഇപ്പൊ ഇങ്ങനെ ആണേൽ ഞാൻ എങ്ങനെ എന്റെ ഫസ്റ്റ് നൈറ്റ് നടത്തും 😉..." ഹാഷി അനു അവന്റെ നെഞ്ചിലൊരു കുത്തും കൊടുത്തു മാറി നിന്നു.. അവൻ അവൾടെ ചുമലിൽ മുഖം കയറ്റി വെച്ച് നിന്നു... "ഇങ്ങനെ കുത്തുമ്പോഴൊക്കെ ഒന്ന് നോക്കി കുത്തണ്ടേ... അവിടെ എന്റെ പെണ്ണ് ഉള്ളതാ..." "വല്യ കാര്യായി പ്പോയി... 😒" അനുവിന്റെ കഴുത്തിൽ അവൻ താടി കൊണ്ട് ഉരസി... അനുവിന് ആണേൽ ഇക്കിളി എടുക്കാൻ തുടങ്ങി... "ഹ്ഹ... ഹ്ഹ..." അവൾ കിടന്ന് ചിരിക്കാൻ തുടങ്ങി.. "മതി... ഹാ..ഷിക്കാ... മ...തിയാക്ക്... 🤣" അനു അവൻ അത് നിർത്തി അവളിൽ നിന്ന് അകന്ന് മാറി നിന്നു... ഒരുപാട് നേരം ചിരിച്ചത് കൊണ്ടാവാം അവൾടെ കൺകൾ ഒക്കെ നിറഞ്ഞു വന്നു.. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നി... അവൾ നിന്ന് ചുമക്കാൻ തുടങ്ങി... "അനൂ, എന്താടാ... എന്ത് പറ്റി..." അവൾടെ മുഖം കോരി എടുത്തു ഹാഷി ആവലാതിയോടെ തിരക്കി... "ഏയ്‌ ഒന്നൂല്ല..." അവൾ പതിയെ ok ആയി...

"ഞാൻ നിന്നെ ഒന്ന് കളിപ്പിക്കണം എന്നെ വെചുള്ളു..." "അത് സാരല്ല... എന്റെ കണ്ണ് നിറഞ്ഞപ്പോ ഹാഷിക്കാക്ക് സഹിച്ചില്ല അല്ലെ..." "മ്മ്... എന്റെ പെണ്ണിന്റെ കണ്ണ് നിറയുമ്പോൾ പിടയുന്നത് എന്റെ നെഞ്ചാ..." അവൾ ഒരു ചിരിയോടെ അവനിലേക്ക് ചേർന്ന് നിന്നു... 💕**********💕 അമ്മു ചുമ്മാ റൂമിലെ ബാൽക്കണിയിൽ നിന്ന് ദീപു ( പ്രദീപ് ) നെ കുറിച്ച് ചിന്തിക്കുവായിരുന്നു... അവൾ മറ്റേതോ ലോകത്ത് ആയിരുന്നു എന്ന് തന്നെ പറയാം... ദീപു റൂമിലേക്ക് കയറി... പെണ്ണിനെ അവിടെ ഒന്നും കാണാത്തോണ്ട് അവനുറപ്പിച്ചു അവൾ ബാൽക്കണിയിൽ ആവുമെന്ന്... അവനങ്ങോട്ട് നടന്നു... നാണത്തിൽ കുതിർന്ന ചെറു പുഞ്ചിരിയോടെ ഓരോന്ന് ആലോചിച്ചു നിൽക്കുന്ന അമ്മുവിനെ പിന്നിലൂടെ ചെന്ന് ചുട്ടിപിടിച്ചു അവൻ... അവളൊന്ന് ഞെട്ടി.... ശേഷം പുഞ്ചിരിച്ചു... "എന്തായിരുന്നു അമ്മുക്കൊച്ചു ചിന്തിച്ചോണ്ടിരുന്നേ... എന്നെ പറ്റി അല്ലായിരുന്നോ..." "അറിഞ്ഞോണ്ട് ചോദിക്കണോ..." അവൻ അവളിൽ നിന്ന് വിട്ട് നിന്നു... "കെട്ടിറങ്ങിയിട്ട് വിളിക്കാൻ പറഞ്ഞത് എന്തിനാ..." അവൻ ചെറു ചമ്മലോടെ ചോദിച്ചു.. "ഓഹ് അപ്പൊ ഓർമ വന്നു അല്ലെ..." "😁😁.." "ഏട്ടനെന്താ വരുന്ന കാര്യം വിളിച്ചു പറയാതിരുന്നേ..." "അങ്ങനെ പറഞ്ഞാ ഇത് പോലെ സർപ്രൈസ് തരാൻ കഴിയോ..."

"ഓഹോ... ഏട്ടനെപ്പോ വന്നു..." "ഇപ്പൊ വന്നേ ഉള്ളു..." "ആ.. ഏട്ടാ, ഏട്ടന് എന്നെ ഒത്തിരി ഇഷ്ടം ആണല്ലേ..." അവനെ പുണർന്നു കൊണ്ട് അവൾ ചോദിച്ചു... തന്റെ ഷർട്ടിൽ നനവ് പടരുന്നത് അറിഞ്ഞ അവൻ അവളെ മാറ്റി... അവളുടെ മുഖം കൈകളിൽ കോരി എടുത്തു... "അയ്യേ... അമ്മുക്കുട്ടി കരയണോ... കൊള്ളില്ലാട്ടോ... കണ്ണ് തുടച്ചേ..." അവൾ കൺകൾ തുടച്ചു പുഞ്ചിരിച്ചു... "എന്നാ വാ നമുക്ക് അകത്തോട്ടു പോവാം..." അവൻ അത് പറഞ്ഞതും അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി... അവൻ സംശയത്തോടെ അവളെ നോക്കി... അവളൊരു പുഞ്ചിരിയോടെ വീണ്ടും അവനെ പുണർന്നു... "ഇങ്ങനെ നിക്കണ്ട.. ഞാൻ യാത്ര കഴിഞ്ഞു വന്നതാ പെണ്ണേ... വിയർപ്പാ ആകെ..." "സാരല്ല, എന്റെ ഏട്ടന്റെ വിയർപ് അല്ലെ..." "ഈ പെണ്ണ്..." അവനും അവളെ ചേർത്ത് പിടിച്ചു... "ഇനിയെങ്കിലും പോവാം..." കുറേ കഴിഞ്ഞതും അവൻ ചോദിച്ചു... "മ്മ്..." അവൻ വേഗം കുളിക്കാൻ കയറി... അവൾ ബെഡിലിരുന്നു... അവൻ കുളി കഴിഞ് വന്നതും രണ്ടാളും ബെഡിലേക്ക് കിടന്നു... ഒത്തിരി വിശേഷങ്ങൾ ഉണ്ടായിരുന്നു ഇരുവർക്കും പരസ്പരം പറയാൻ... 💕 💕**********💕 അമ്മു കോളേജിൽ വന്നത് നല്ല സന്തോഷത്തിൽ ആയിരുന്നു... "ആരാടി അത്... ആരുടെ ബൈക്കിൽ ആണ് നീ വന്നേ..." അവളെ വിട്ട് തിരിച്ചു പോകുന്ന ബൈക്ക് നോക്കി അനു ചോദിച്ചു...

"എന്റെ ഏട്ടൻ..." അമ്മു "ആഹാ, വന്നോ..." അനു "മ്മ്..." അമ്മു "എന്നിട്ട് എങ്ങനെ കാര്യങ്ങൾ..." "എങ്ങനെയാ ഒന്നൂല്ല..." "മ്മ്... നീ വായോ... അവരൊക്കെ അവിടെ ഉണ്ട്..." "ആഹ്..." ഇന്നും ദിലു നിച്ചു ന്റെ ( അനസ് ) പിറകെ തന്നെയാണ് ഇപ്പോഴും... അന്നത്തെ ക്ലാസ് പരമ bore ആയി കഴിഞ്ഞു... ♡︎✯AFTER 1 MONTH✯♡︎ എക്സാം അടുത്തത് കൊണ്ട് തന്നെ എല്ലാവരും നല്ല പഠിത്തത്തിൽ ആണ്... ഇതിനിടയിൽ പലപ്പോഴും ദിലു നിച്ചൂന്റെ പിറകെ നടന്നിട്ടും അവൻ accept ചെയ്തില്ല... നിച്ചു ഫുട്ബോൾ സ്റ്റേറ്റ് ടീം മത്സരത്തിൽ best player ആയി മാറി ഇപ്പൊ famous ആയി... അർഷു ആണേൽ പുതിയ കമ്പനി തുടങ്ങി, ഫാഷൻ ഡിസൈനിങ് ഒക്കെയായി നല്ല രീതിയിൽ പോകുന്നു... അവന്റെ കല്യാണകാര്യം വീട്ടിൽ എപ്പോഴും പറയാറുണ്ട്... ആയിഷു ആണേൽ അർഷു അവരോടൊക്കെ പ്രൊപ്പോസ് കാര്യം പറയോ കരുതി പരമാവധി അവനിൽ നിന്ന് മാറി നടക്കുന്നു... ഷാഹിയും ഷാനുവും parents ആവാനുള്ള തയ്യാറെടുപ്പിൽ ആണ്.. പുതിയ ഒരാളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് കുടുംബം... അമ്മുവും പ്രദീപും ആണെങ്കിൽ നന്നായി സ്നേഹിച്ചു മുന്നോട്ട് പോവുന്നു... ഇടക്കുള്ള കാജൾന്റെ കാളുകൾ ഒഴിച്ചാൽ പിണക്കങ്ങൾ ഒന്നും ഇല്ല... വൈകാതെ അവരെ തേടി എക്സാം വന്നു... എക്സാം കഴിഞ്ഞുള്ള വെക്കേഷനിൽ എല്ലാവരും അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story