അരികെ 💘: ഭാഗം 26

arike ayisha

രചന: AYISHA SHIFA

അമ്മുവും പ്രദീപും ആണെങ്കിൽ നന്നായി സ്നേഹിച്ചു മുന്നോട്ട് പോവുന്നു... ഇടക്കുള്ള കാജൾന്റെ കാളുകൾ ഒഴിച്ചാൽ പിണക്കങ്ങൾ ഒന്നും ഇല്ല... വൈകാതെ അവരെ തേടി എക്സാം വന്നു... എക്സാം കഴിഞ്ഞുള്ള വെക്കേഷനിൽ എല്ലാവരും അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു... എക്സാം പെട്ടെന്ന് തന്നെ ഒരു വിരുന്ന് കാരനെ പോലെ വന്ന് പോയി... അങ്ങനെ ട്രിപ്പ്‌ പോവാനുള്ള ഒരുക്കത്തിൽ ആയി എല്ലാവരും... അങ്ങനെ എല്ലാവരും കൂടി ഒരു സ്ഥലം ഉറപ്പിച്ചു....നെല്ലിയാമ്പതി... അങ്ങനെ ഒരു യാത്രക്കൊടുവിൽ അവർ അവിടെ എത്തി...നെല്ലിയാമ്പതി യിൽ... 💕**********💕 എക്സാമിന് ഹാഷിക്കാടെ കോച്ചിംഗ് ആയിരുന്നു... കെമിസ്ട്രി ഒന്നും അല്ലാത്തോണ്ട് കുഴപ്പം ഇല്ല 😌... ഇല്ലേൽ എന്നെ കെമിസ്ട്രി പഠിപ്പിക്കാൻ ഹാഷിക്ക കുറേ വെള്ളം കുടിച്ചേനെ 🤣... അങ്ങനെ എക്സാം അങ്ങ് കഴിഞ്ഞു... 😮‍💨 എക്സാം കഴിഞ്ഞതും ട്രിപ്പ്‌ പോവാനുള്ള ഒരുക്കത്തിൽ ആയി നിങ്ങളെല്ലാവരും 😌😁... അങ്ങനെ പാക്കിങ്ങും കാര്യങ്ങളും ഒക്കെ സെറ്റ് ആക്കി... യാത്ര സ്റ്റാർട്ട്‌ ചെയ്തു.... അങ്ങനെ അവസാനം ഞങ്ങൾ അവിടെ എത്തി... പ്രകൃതി ഭംഗിയാർന്ന നെല്ലിയാമ്പതി 😍... ദൂരേക്ക് ഒന്നും ആക്കാതെ ട്രിപ്പ് കുറച്ചു അടുത്തേക്ക് എന്ന തരത്തിൽ ആക്കിയത് എന്ത് കൊണ്ടാണെന്നു വെച്ചാൽ ഷാനുത്ത പ്രെഗ്നന്റ് ആയോണ്ട് ആണ്... അങ്ങനെ ഒരു ഹോട്ടലിൽ റൂം ഒക്കെ എടുത്തു.... എല്ലാവരും ഫ്രഷ് ആയി റെഡി ആയി ഇറങ്ങി... നെല്ലിയാമ്പതി ഹിൽ സ്റ്റേഷനിൽ ആണ് ഞങ്ങൾ ആദ്യം ചെന്നത്...

നെല്ലിയാമ്പതി ഹിൽ സ്റ്റേഷൻ : സമുദ്രനിരപ്പിൽ നിന്ന് 467 മുതൽ 1,572 മീറ്റർ വരെ ഉയരത്തിലാണ് ഈ ആകർഷകമായ ഹിൽ സ്റ്റേഷൻ. ഈ മലയോര ഗ്രാമം ട്രെക്കിംഗ് നടത്തുന്നവരുടെ ആനന്ദമാണ്... സ്ഥലം: പാലക്കാട് നിന്ന് 65 കിലോമീറ്റർ (പാലക്കാട്-തൃശൂർ നെന്മാറ - വടക്കഞ്ചേരി - നെന്മാറ റൂട്ട്) നെന്മാറയിൽ നിന്ന് 25 കി.മീ. ആകർഷണങ്ങൾ/കാഴ്ചകൾ കാണുന്ന സ്ഥലങ്ങൾ: സീതാർകുണ്ട് വ്യൂ പോയിന്റ്, മൺപാറ വ്യൂ പോയിന്റ്, കേശവൻപാറ വ്യൂ പോയിന്റ്, വിക്ടോറിയ ചർച്ച് ഹിൽസ്, കാരപ്പാറ ഡാം സൈറ്റ്. ട്രെക്കിംഗ് ഓപ്ഷനുകൾ: ഹിൽ ടോപ്പ് (ലില്ലി വഴി)-6 കി.മീ., കാരശ്ശുരി (ആനമടയ്ക്ക് സമീപം)-13 കി.മീ., പറമ്പിക്കുളം 20 കി.മീ. (വനം ഡിവിഷന്റെ അനുമതിക്ക് വിധേയമായി) തേയില/ഏലം/കാപ്പി/തോട്ടങ്ങൾ-ഓറഞ്ച്, വെജിറ്റബിൾ ഫാം ഓഫ് അഗ്രികൾച്ചർ - ഡിപ്പാർട്ട്മെന്റ്/ പോത്തുണ്ടി നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ മണ്ണ് തടയണയും പൂന്തോട്ടവും. അങ്ങനെ ഹിൽസ്റ്റേഷൻ ശരിക്കും കണ്ടു ആസ്വദിച്ചു... ശരിക്കും അടിപൊളി 😍💥... പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആണിവിടെ 😍... അങ്ങനെ ഞങ്ങൾ പിന്നെ പോയത് സീതാർക്കുണ്ട് വ്യൂ പോയിന്റ് 😍... അവിടെന്ന് പോരുന്ന വഴിയാണ് ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്... Veg hotel ആണ്... ഉമ്മമാരും ഉപ്പമാരും ഇഡ്ഡലി ആണ് ഓർഡർ ചെയ്‍തത്... അനസ്ക്ക പൂരി ആണ് ഓർഡർ ചെയ്‌തത്... ദിലു വെള്ളപ്പം... അർഷുക്കയും ആയിഷുവും വെള്ളപ്പം തന്നെ...

ഞാനും ഹാഷിക്കയും ഷാഹിക്കയും ഷാനുത്തയും റിനുവും ( അനു ന്റെ താത്ത ) ഇജുവും മസാല ദോശ ആണ് ഓർഡർ ചെയ്‌തത്... അങ്ങനെ എല്ലാരുടെയും ഫുഡ്‌ വന്നതും എല്ലാരും കൂടി ഇരുന്നു കഴിക്കാൻ തുടങ്ങി... മസാല ദോശ കയ്യിൽ കിട്ടിയതും ഞാൻ ആദ്യം തന്നെ അതൊന്ന് സ്മെൽ ചെയ്തു.... സ്മെലും കളറും ഒക്കെ Poli 😍❤️💥... കാണുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു 🤤... ഒരു ദോശ പീസ് എടുത്തു മസാല ദോശയിലെ മെയിൻ മസാലയിൽ മുക്കി വായിലോട്ട് വെച്ചു... പിന്നെ ദോശ കുറച്ചു സാമ്പാറിൽ മുക്കി കഴിച്ചു... പിന്നെ ചട്ണിയിലും... ടേസ്റ്റി 😌😋... ദിലുവും അനസ്ക്കയും അടുത്തടുത്താണ് ഇരിക്കുന്നത്... പെണ്ണ് അനസ്ക്കാടെ പൂരിയിൽ പോയി ഇടക്ക് കൈ ഇടുന്നുണ്ട്... ദിലു എങ്ങനെ ഞങ്ങടെ കൂടെ വന്നൂന്നോ... ഞങ്ങൾ ട്രിപ്പ്‌ പോവാണ് എന്ന് പറഞ്ഞപ്പോ അവൾ അവൾടെ ഫാമിലിയിൽ സമ്മതം ചോദിച്ചോണ്ടേ ഇരുന്നു... "അവർക്ക് ബുദ്ധിമുട്ട് ആവും" എന്ന് അവളെടെ ഉമ്മ പറഞ്ഞു... ഉപ്പയും ശരി വെച്ചു... അതോടെ പെണ്ണ് പറഞ്ഞു "എന്നാ പിന്നെ എന്നെ നിങ്ങൾ കൊണ്ട് പോണം" എന്ന്... അത് നടക്കൂല എന്നറിയാവുന്നുണ്ട് അവർ സമ്മതിച്ചു... സമ്മതിച്ചില്ലേൽ അവൾ ഭന്ദ്രകളിയായി രൂപം മാറും എന്നവർക്ക് അറിയാമായിരുന്നു 🤣... റിനുവും ഇജുക്കയും ആണേൽ ദുബായ് എന്ന മഹാനഗരത്തിൽ ആയിരുന്നു... ഇപ്പോഴാ ഇങ്ങോട്ട് ലാണ്ട് ആവുന്നേ, ഞങ്ങടെ കല്യാണത്തിന് പോലും അവർ ഇല്ലായിരുന്നു 😒...

പെട്ടെന്ന് നടത്തിയത് ആയോണ്ട് ഇജുക്കാക്ക് അവിടന്ന് ലീവ് എടുക്കാൻ പറ്റീല മാത്രവുമല്ല, റിനുത്ത അപ്പൊ 2nd ഡെലിവറി ടൈം അടുത്തിരിക്കുവായിരുന്നു 🥲... സത്യം പറഞ്ഞാ ഞങ്ങടെ കല്യാണത്തിന് അർഷുക്കയും റിനുത്തയും ഇല്ലായിരുന്നു.. പിന്നെ അർഷുക്ക പഠിക്കാൻ പോയതിന് ശേഷം എന്റെ ബ്രദർ ആയിരുന്ന റാഷിക്കയും ( കസിൻ ) ഇല്ലായിരുന്നു...,🥲 [ റാഷിയും റിനുവും ഇജുവും ഹാനിയും ഒക്കെ ഫസ്റ്റ് പാർട്സിൽ ഉള്ളവരാണ് ] പിന്നെ നമ്മുടെ ക്യൂട്ടീ ഹാനി ( റിനു & ഇജു's baby )... അവൻ ഒന്നൂടെ ക്യൂട്ട് and ബ്യൂട്ടി ആയിട്ടുണ്ട്... 😘 and അവനിപ്പോ ഒരു അനിയത്തി ഉണ്ട് ഹന എല്ലാവരുടെയും ഹനു... പിന്നെ ഒരാൾ വയറിലും ഉണ്ട് 😝... ശരിക്കും പറഞ്ഞാ റിനുത്ത പ്രെഗ്നന്റ് ആണെന്ന്... അർഷുക്കയും ആയിഷുവും ഒരിടത്ത് ആണ്... ആയിഷു എന്തൊക്കെയോ എക്സ്പ്രഷൻ ഇട്ടാണ് ഇരുത്തം... ഞങ്ങൾ നോക്കിയാൽ ഒരു ഇളി തരും എന്ന് മാത്രം... അർശുക്കയെ കാണുമ്പോ ഈ പെണ്ണിനെ ഇതെന്താ, ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങനെ പോലെ 🙄... കണ്ടു പിടിക്കോണോലോ...🤔 ഞാൻ അവളെ അങ്ങനെ നോക്കി ചിന്തിക്കുമ്പോഴാ എനിക്ക് നല്ലൊരു നുള്ള് കിട്ടിയത്... "ആഹ്..." പ്രതീക്ഷിക്കാതെ കിട്ടിയത് ആയോണ്ടും നല്ല വേദന ഉള്ളോണ്ടും ഞാൻ അറിയാതെ ഒച്ച വെച്ച് പോയി... "എന്താ മോളെ, എന്ത് പറ്റി...?" അഷ്‌റഫുപ്പ ( ഹാഷിടെ ഉപ്പ ) "ഏയ്‌ ഒന്നൂല്ല ഉപ്പ... ഞാൻ... ഞാനൊരു മുളക് കടിച്ചതാ..." "ആഹാ... നോക്കി കഴിക്ക് മോളെ..." എന്റുമ്മി "ആ..."

ഹാഷിക്കയാണ് നുള്ളിയത് എന്നെനിക്ക് മനസിലായി... നല്ല വേദന ഉണ്ട്... ഞാൻ ഹാഷിക്കാനേ ഒന്ന് തറപ്പിച്ചു നോക്കി... ഹാഷിക്ക ഒന്നിളിച്ചു തന്നു... ഫുഡ്‌ കഴിയാറാത് കൊണ്ട് തന്നെ അപ്പോഴേക്കും എന്റെ കഴിഞ്ഞിരുന്നു... ഞാൻ എണീറ്റ് പോയി കൈ കഴുകി... പിന്നെ ഞങൾ പോയത് മൺപാറ വ്യൂ പോയിന്റ് ലേക്കാണ്... ഞാൻ ഹാഷിക്കാനേ നോക്കിയത് പോലും ഇല്ല... എന്തൊരു നുള്ളായിരുന്നു എന്നറിയോ... കേശവൻപാറ വ്യൂ പോയിന്റ് കൂടി പോയപ്പോഴേക്കും സമയം രാത്രി ആയിരുന്നു... എല്ലാവരും ഹാനിയെയും ഹനുനെയും നന്നായിട്ട് കളിപ്പിക്കുന്നുണ്ട്... പുറത്ത് നിന്ന് തന്നെ ഫുഡ്‌ കഴിച്ച് ഫ്ലാറ്റ് ലേക്ക് തിരിച്ചു പോയി... ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു... നല്ല ക്ഷീണം ഉണ്ടായിരുന്നു... എന്റെ വയറിലൂടെ രണ്ട് കൈകൾ വന്ന് എന്നെ ചുട്ടിപിടിച്ചു... അത് ഹാഷിക്ക ആണെന്നറിയാൻ എനിക്ക് നോക്കുകയൊന്നും വേണ്ട... ഞാൻ ആ കൈ തട്ടി മാറ്റി ഹാഷിക്കയിൽ നിന്നും വിട്ട് കിടന്നു... "എന്താ പെണ്ണേ, എന്നോട് ദേഷ്യണോ..." വീണ്ടും എന്നോട് ചേർന്ന് കിടന്നു എന്നെ ഇറുക്കെ പുണർന്നു കൊണ്ട് ഹാഷിക്ക ചോദിച്ചു... ഞാൻ ഹാഷിക്കയെ തള്ളിമാറ്റി ബെഡിൽ നിന്നും എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു... "നിനക്കിത് എന്താടി.." ഹാഷിക്ക പിറകെ വന്ന് ചോദിച്ചു... "നീ എന്താ ഒന്നും മിണ്ടാത്തെ... എനിക്ക് ഉറക്കം വരുന്നു... വാ നമുക്ക് കിടക്കാം..." "ഉറക്കം വരുന്നുണ്ടേൽ പോയി കിടന്നോ.. ഞാൻ വരുന്നില്ല..." "അത് എന്താ എന്നാ ഞാൻ ആദ്യം ചോദിച്ചേ..." "നിങ്ങൾക്കറിയില്ലേ..."

"എന്തറിയില്ലേന്ന്... 🙄" "നിങ്ങൾ എന്നെ നുള്ളിയത്...😒" "അത് നീ എന്നെ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി അല്ലെ... 🙂" "ശ്രദ്ധിക്കാൻ പോലും... എന്തൊരു വേദന ആയിരുന്നുന്നോ 😒..." "എവിടെ ഞാൻ നോക്കട്ടെ..." "വേണ്ട..." "എന്ത് വേണ്ട.. വേണം... കാണിച്ചേ..." "ഹാഷിക്കാ വേണ്ട..." "വേണം ന്നെ..." ഞാൻ റൂമിനുള്ളിലേക്ക് കയറി ഓടി... "നീയായിട്ട് നിന്ന് തരുന്നതാ നിനക്ക് നല്ലത്..." "ഹാഷിക്കാ വേണ്ട..." അവസാനം ഹാഷിക്ക എന്നെ പിടിച്ചു ബെഡിൽ കിടത്തി... കുതറാൻ കുറെ നോക്കി എങ്കിലും നടന്നില്ല... ഹാഷിക്ക എന്റെ ടോപ് ഉയർത്തിയതും ഞാൻ കൺകൾ ഇറുക്കെ അടച്ചു... നുള്ള് കിട്ടിയ ഭാഗത്ത് നല്ലൊരു തഴുകൽ കിട്ടിയതും ഞാൻ കണ്ണ് തുറന്നു നോക്കി... ഹാഷിക്ക അവിടെ എന്തൊ എടുത്തു പുരട്ടുവാണ്... ഇതിനാണോ ഞാൻ ഇങ്ങനെ ഒക്കെ 🙄... ചേ 😒... "എന്റെ പൊണ്ടാട്ടി എന്തൊക്കെയോ പ്രതീക്ഷിച്ചുന്ന് തോന്നുന്നു... അല്ലെ..." "ഞാൻ... ഞാൻ... എന്ത് പ്രതീക്ഷിക്കാനാ..." "മ്മ്... എനിക്ക് മനസിലായി..." 'അയ്യേ... ചമ്മി നാറി നാണം കെട്ട് 😤😩... ' ( അനു ആത്മ ) "Hlo... കിടക്ക്..." തലക്കൊരു കൊട്ട് കിട്ടിയപ്പോഴാ ബോധം വന്നത്... പിന്നെ പെട്ടെന്ന് അങ്ങ് കിടന്നു... എപ്പോഴോ ഉറങ്ങി... നേരത്തെ പോലെ ഹാഷിക്കയിൽ നിന്ന് വിട്ട് ഒന്നും അല്ല ഹാഷിക്കയെ കെട്ടിപിടിച്ചോണ്ട് 😌...

നേരം വെളുത്തതും ഞങ്ങൾ ചുറ്റൽ റീസ്റ്റാർട്ട് ചെയ്തു 😁... പുറത്ത് നിന്ന് തന്നെ ഫുഡ്‌ ഒക്കെ... അങ്ങനെ ആ ദിവസവും കഴിഞ്ഞു... ഒരു ഡേ കൂടി അവിടെ സ്റ്റേ ചെയ്തു ഞങ്ങൾ തിരിച്ചു പോന്നു... ട്രിപ്പ് എല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചു വന്നപ്പോ നല്ല ക്ഷീണം പിന്നെ ഒന്നും നോക്കീല... ഫ്രഷ് ആയി ഒറ്റ മറിയൽ ആയിരുന്നു ബെഡിലോട്ട്... വെക്കേഷൻ പെട്ടെന്ന് അങ്ങ് കഴിഞ്ഞു പോയി... ഷാനുത്ത ഇപ്പൊ 3 months പ്രെഗ്നന്റ് ആണ്... 💕**********💕 "അനൂ... എണീറ്റെ... ഡീ... അനൂ..." രാവിലെ തന്നെ ഹാഷിയുടെ വിളി വന്നു... "ഹാഷിക്കാ... പ്ലീസ് കുറച്ചു നേരം കൂടി..." "അനു, ഇന്ന് ഫസ്റ്റ് ഡേ ആണ്... ഇന്ന് തന്നെ ലേറ്റ് ആവല്ലേ..." "ഹാഷിക്ക പറയുന്നത് കേട്ടാൽ തോന്നും ഞാൻ ആദ്യം ആയിട്ട് പോവാണെന്ന്... സെക്കന്റ്‌ ഇയർ ഫസ്റ്റ് day അല്ലെ.. പ്ലീസ്... ഒരു 5 അല്ല 10 മിനിട്സ് കൂടി..." "അംനാ.... നീ എണീക്കുന്നുണ്ടോ അതോ ഞാൻ എണീപ്പിക്കണോ 😠... എന്നെ അറിയാലോ നിനക്ക്..." ഹാഷിക്ക് ദേഷ്യം വരുമ്പോ മാത്രം ആണ് അവളെ അംന എന്ന് വിളിക്കുന്നത്... ആ വിളി കേട്ടപ്പോ തന്നെ പെണ്ണ് എണീറ്റ് ബാത് ടവ്വലും എടുത്തു ഓടി 😝... ഹാഷി ഒരു ചിരിയോടെ താഴെക്ക് ചെന്നു... "ഹാഷി, മോൾ എണീറ്റില്ലേ..." "എണീറ്റു ഉമ്മാ, അവൾ കുളിക്കാ..." "ഹാ... 🥰 എന്നാ താ ഇത് കൊണ്ട് പൊക്കോ..." "ആ..." അവൻ ആ രണ്ട് കോഫി കപ്പും വാങ്ങി റൂമിലേക്ക് നടന്നു...

അവൻ കോഫി പതിയെ അവിടെ ഉള്ള സിറ്റിയിൽ ഇരുന്നു കുടിക്കാൻ തുടങ്ങി.. "ശൂ... ശൂ... ശൂ..." അവൻ രണ്ട് സിപ് കുടിച്ചു കഴിഞ്ഞപ്പോഴാണ് ഇത് കേട്ടത്.. അവൻ ചുറ്റും നോക്കാൻ തുടങ്ങി... "ഹാഷിക്കാ... ഞാനാ..." അവൻ അങ്ങോട്ട് നോക്കിയതും ബാത് റൂമിന് ഉള്ളിൽ നിന്ന് തല മാത്രം പുറത്തിട്ടു നിൽക്കുന്നുണ്ട് അനു... "എന്താടി..." "അതേയ്... എനിക്ക് ഒരു ഡ്രെസ് എടുത്തു തരോ... 🙂" "ഡ്രെസോ..." "ആഹ്... ഞാൻ എടുക്കാൻ മറന്ന് പോയി 🙂..." "ഞാൻ എടുത്തു തരാം..." അവനൊരു pink color ടോപ് എടുത്തു വന്നു... "താ..." "ഇത് വേണ്ട ഹാഷിക്കാ..." "🤨.." "ഇത് വേണ്ട പ്ലീസ് മാറ്റി വാ..." "🙄..." അവൻ അവളെ ഒന്ന് നോക്കിയ ശേഷം ഒരു ലൈറ്റ് കളർ ടോപ് എടുത്തു വന്നു... "ഇതും വേണ്ട..." "😠..." "ഇത് വേണ്ടാത്തൊണ്ട ഹാഷിക്കാ... പ്ലീസ്.. ഇത് ഇട്ടാ ഒരുമാതിരി ഒരു ഇറിറ്റേഷൻ തോന്നും 🥲..." "😬..." അവൻ അതും കൊണ്ട് പോയി വെച്ച് ഒരു റെഡ് ടോപ് എടുത്തോണ്ട് വന്നു... "ഹാഷിക്കാ... ഇതും വേണ്ട 😁... പ്ലീസ് പ്ലീസ്... ഇത് ശരിയാവൂല..." അങ്ങനെ അവൾ ഒരു 5,6 തവണ അവനെ ഇട്ട് വട്ടാക്കി... "😬 കുറേ നേരായല്ലോ... വേണേൽ ഇട് 😤..." "ഹാഷിക്കാ... പ്ലീസ്... ഡ്രെസ് കൊണ്ട് താ 🥺..." "ഓഹ് ഇവളിത്..." "ഹാഷിക്കാ, ആ light blue ഡ്രെസ് എടുത്തോ 😌... " അവൻ കാബോർഡ് ന്റെ അടുത്ത് എത്തിയതും അവൾ വിളിച്ചു പറഞ്ഞു...

അവൻ അത് അവൾക്ക് കൊണ്ട് കൊടുത്തു... "ഇത് ആദ്യമേ അങ്ങ് പറഞ്ഞൂടായിരുന്നോ..." "😁😁😁... ചോറി..." "അവൾടെ ഒരു ചോറി 😏... മനുഷ്യന്റെ എനർജി വേസ്റ്റ് ആക്കി..." അവൻ അതും പറഞ്ഞു പോയതും അവൾ വേഗം ബാത്രൂം ഡോർ ക്ലോസ് ചെയ്തു ഡ്രെസ് ചേഞ്ച്‌ ചെയ്തു ഇറങ്ങി... "ഹാഷിക്കാ... സോറി ഞാൻ വേണോന്ന് വെച്ചല്ല ☹️..." ചുണ്ട് ചുള്ക്കി പിടിച്ചു പറയുന്നവളെ കാണാൻ അവനൊന്ന് പുഞ്ചിരിച്ചു... "എന്നോട് ക്ഷമിച്ചോ 🙁..." "ഇല്ല... " ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി പുറത്ത് വരാതെ അവൻ നോക്കി... "എന്താ ക്ഷമിക്കാതെ... പ്ലീസ് ക്ഷമിക്ക്... ഞാൻ എന്ത് വേണേലും തരാം..." "എന്ത് വേണേലും തരോ 👀..." "ആ തരും... പക്ഷെ, ഹാഷിക്ക എന്നോട് ഇങ്ങനെ പിണങ്ങി ഇരിക്കരുത് 😪..." "ഇല്ലടാ... എന്തായാലും എന്ത് വേണേലും തരും എന്ന് പറഞ്ഞതല്ലേ എന്റെ പൊണ്ടാട്ടി... അത് കൊണ്ട് ഇത് ഞാൻ അങ്ങ് എടുക്കുവാ..." അത് പറയലും അവൾടെ അധരങ്ങളെ അവൻ കവർന്നെടുക്കലും ഒരുമിച്ചു ആയിരുന്നു... അവൾ ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പിന്നെ അവളും അതിൽ ലയിച്ചു... ഏറെ നേരത്തെ ദീർഘചുംബനത്തിനൊടുവിൽ ഹാഷി അവളെ അടർത്തി മാറ്റി... രണ്ടാളും നന്നേ കിതക്കുന്നുണ്ടായിരുന്നു... പരസ്പരം ഒരു പുഞ്ചിരിയോടെ... "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.." "എന്താ ചോദിക്ക്..." "നീ എന്തിനാ ഈ ഡ്രെസ് തന്നെ എടുത്തിട്ടേ 🤔..." "അതോ... അത് പിന്നെ... ഹാഷിക്കാടെ ഡ്രെസ് ഒന്ന് നോക്കിയാ മനസിലാവും 😁.." എന്നും പറഞ്ഞവൾ റൂമിലേക്ക് കയറിപ്പോയി...

അവൻ ഡ്രസിലേക്ക് നോക്കിയപ്പോ കാര്യം മാന്ഡിലായി അവന്റെ same color ഡ്രെസ് color എടുത്തിട്ടതാണ് 😝.. രണ്ടാളും വേഗം തന്നെ താഴേക്ക് പോയി... എല്ലാവർക്കും ഒപ്പം ഇരുന്നു ഫുഡ്‌ കഴിച്ച് റെഡി ആയി ഇറങ്ങി... അനു ഇനി മുതൽ ആയിഷു വിന്റെ കൂടെ ആണ് പോകുന്നത് എന്ന് അറിഞ്ഞപ്പോ ഹാഷിക്ക് ചെറിയൊരു സങ്കടം ഒക്കെ തോന്നി എങ്കിലും അത് നല്ലത് ആണ് എന്ന് വെച്ച് സമാധാനിച്ചു... അനു റെഡി ആയി ആയിഷുവിനെ വെയിറ്റ് ചെയ്തു നിൽക്കുവാണ്.. ഹാഷി പോയിട്ടും അവൾ വന്നില്ല... അങ്ങനെ അവസാനം അവളൊന്ന് ഇറങ്ങി... "എവിടെ ആയിരുന്നെടി... നീ റെഡി ആവുക തന്നെ ആയിരുന്നോ 🤨😤..." "അത് പിന്നെ എന്റെ പൊന്ന് ബാബി... എണീക്കാൻ കുറച്ചു ലേറ്റ് ആയാച്ച് 😁... So ഫോണിലെ മെസ്സേജ് ഒന്നും നോക്കിയില്ലാരുന്നു.. ആ ഒരു പരുപാടിയിൽ ആയിരുന്നു 😌..." "Phaa കോപ്പേ 😤... എത്ര നേരായി ഞാൻ നിന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നു എന്നറിയോ 😬..." "ബാബിയും വൈകും ഹാഷിക്ക വിളിച്ചില്ലേൽ... ഹാഷിക്ക വിളിക്കുന്നതാ ബാബിയെ എനിക്കറിയാം..." "നിന്നോടാരാ പറഞ്ഞെ 🤨..." "ആരും പറഞ്ഞില്ല... ഞാൻ എണീറ്റ ഉടനെ പല്ല് തേച് കിച്ചണിലോട്ട് വന്ന് ചായ എടുത്തു കുടിച്ചപ്പോ ഉമ്മ പറഞ്ഞു..." "എന്ത് 👀..." " “അനു കുളിക്കാൻ തുടങ്ങി ഇവിടെ ഒരുത്തിക്ക് സമയകാലം ബോധം ഇനി എന്ന് വരോ ആവോ...”ന്ന്.. " "എന്നിട്ട് നീ എന്ത് പറഞ്ഞു... 😝" "ഞാൻ എന്ത് പറയാൻ... അത് എങ്ങനെ ഉമ്മിക്കറിയാം ന്ന് ചോദിച്ച് 😁..."

"അപ്പോഴോ..." "ഹാഷി വന്ന് കോഫി കൊണ്ട് പോയപ്പോ പറഞ്ഞു.. ന്ന് പറഞ്ഞു അപ്പൊ തന്നെ മനസിലായി നീ ഹാഷിക്ക വിളിച്ചാണ് എണീറ്റത് എന്ന്..." "😁അത് പിന്നെ... എന്റെ കാര്യം നോക്കിയാണോ നീ... നീ നേരത്തെ എണീക്കണ്ടേ... 😌" "ഞാൻ ഒരുത്തനെ കെട്ടട്ടെ എന്നിട്ട് കാണിച്ചു തരാം 😏..." "നീ കെട്ടാൻ പോവാണോ 🤣..." "അല്ല, സോറി എന്നെ കെട്ടാൻ 😁... ചെറിയൊരു മിസ്റ്റേക് ഒക്കെ ആർക്കും പറ്റും 😒..." "ഉവ്വേ... ഇനിയും ഇവിടെ നിന്നാ കോളേജിൽ പോവേണ്ടി വരില്ല 😝..." "ആ പോവാം 😁..." രണ്ടും വേഗം കോളേജിലേക്ക് വിട്ടു.. ഇന്ന് കാറിൽ തന്നെയാണ് പോയത്... ലേറ്റ് ആയില്ലേ 🤣... ക്ലാസിൽ കയറി ചെല്ലുമ്പോ ഹാഷി പ്രസന്റ് എടുക്കുവാണ്... രണ്ടിനോടും കയറാൻ പറഞ്ഞു അവൻ നാളെ മുതൽ നേരത്തെ വരണം എന്നൊരു വാണിങ്ങോട് കൂടി......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story