അരികെ 💘: ഭാഗം 27

arike ayisha

രചന: AYISHA SHIFA

"ഉവ്വേ... ഇനിയും ഇവിടെ നിന്നാ കോളേജിൽ പോവേണ്ടി വരില്ല 😝..." "ആ പോവാം 😁..." രണ്ടും വേഗം കോളേജിലേക്ക് വിട്ടു.. ഇന്ന് കാറിൽ തന്നെയാണ് പോയത്... ലേറ്റ് ആയില്ലേ 🤣... ക്ലാസിൽ കയറി ചെല്ലുമ്പോ ഹാഷി പ്രസന്റ് എടുക്കുവാണ്... രണ്ടിനോടും കയറാൻ പറഞ്ഞു അവൻ നാളെ മുതൽ നേരത്തെ വരണം എന്നൊരു വാണിങ്ങോട് കൂടി... രണ്ടും ക്ലാസിൽ അവരുടെ സീറ്റിൽ ചെന്നിരുന്നു... അമ്മുവും ദിലുവും ഒക്കെ ആദ്യമേ ലാന്റ് ആയിട്ടുണ്ട്... സെക്കന്റ്‌ ഇയർ ആണേലും ഫസ്റ്റ് day ആയതു കൊണ്ട് ടീച്ചേർസ് നൊന്നും ക്ലാസ് എടുക്കാൻ താല്പര്യം ഇല്ല.. So വരുന്നു... ഇത് വരെ ഇല്ലാത്ത സാർ ആണേൽ പരിചയപ്പെടുത്തുന്നു, പോകുന്നു... അങ്ങനെ 2 പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ആയതും മൂന്നും പുറത്തേക്കിറങ്ങി... ട്രിപ്പ് ന്റെ കാര്യങ്ങൾ കുറച്ചൊക്കെ രാവിലെ ദിലു അമ്മുനോട് പറഞ്ഞിട്ടുണ്ട്... അവർ ആ വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു നടന്നു... പഴയ സീനിയർസ് പോയി പുതിയ സീനിയർസ് ആണ്... ഫസ്റ്റ് ഇയർസ്നെ റാഗിങ് ചെയ്യൽ പൊളിക്കുന്നുണ്ട്... ലെവർ നാലാൾ സംഘം ( അനു, അമ്മു, ദിലു, ആയിഷു ) അതും നോക്കി അവിടെ നിന്നു... അവർ അവിടെ നിന്ന് നോക്കുന്നത് കണ്ട് ഒരാൾ അവരെ വിളിച്ചു... ലെവർ മൂന്നും ഒരിളിയോട് കൂടി അങ്ങോട്ട് ചെന്നു...

"നിങ്ങൾ സെക്കന്റ്‌ ഇയർസ് അല്ലെ...?" "Yes ചേട്ടാ... ചേട്ടന് എങ്ങനെ അറിയാം... 🙄" ആയിഷു "കഴിഞ്ഞ സീനിയർസ്ന്റെ പ്രിയരല്ലേ, പിന്നെ അറിയാണ്ടിരിക്കോ..." "പ്രിയരോ 👀..." അമ്മു "ആഹ്, ഇന്ന് അവരുടെ പ്രോഗ്രാം ഉണ്ട്... ഉച്ചക്ക് അപ്പൊ തന്നെ ഫസ്റ്റ് ഇയർസിനും പ്രോഗ്രാം... അവരുടെ വക ചെറിയൊരു പ്രോഗ്രാം ആണ്... ടീച്ചേർസ് ഉണ്ടാവും... അവർക്ക് മറക്കാൻ ആവാത്ത കുറച്ചു പേരെ പറ്റി പറയാൻ അവസരം... ഞങ്ങൾ ഒരു കൗതുകത്തിന് ചോദിച്ചതാ... അപ്പോഴാ നിങ്ങളെ പറഞ്ഞത്..." "അത് ഞങ്ങൾ തന്നെ ആവും എന്ന് നിങ്ങൾക് എങ്ങനെ അറിയാം... 🙄" ദിലു "അവർ നിങ്ങൾക്ക് പണി തരുന്നതും നിങ്ങൾ അത് പുഷ്പം പോലെ ചെയ്യുന്നതും നിങ്ങൾ അവരോട് പോയി കത്തി വെക്കുന്നതും ഒക്കെ ഞങൾ കണ്ടിരുന്നു..." "ഓഹ് അങ്ങനെ... ഞങ്ങൾ ഞങ്ങടെ brothers നെ ശരിക്കും മിസ് ചെയ്യുന്നുണ്ട് 🥲..." ദിലു "ഞങ്ങൾ പറഞ്ഞപ്പോഴാണോ അവരെ ഓർത്തത്... 🙄" "അല്ല, നിങ്ങൾ പറഞ്ഞപ്പോ ഒന്നൂടെ വിഷമം വന്ന് 🤧..." ദിലു "ഇതിനെ വിളിച്ചോണ്ട് പോക്കേ... പോ.. പോ..." "ചേട്ടന്മാർ എന്തിനാ എന്നെ ഇത്ര ദൃതിയിൽ പറഞ്ഞു വിടുന്നെ... നമുക്കൊന്ന് പരിചയപ്പെടാന്നെ 😌..." ദിലു "ഹ്മ്മ്..." "ഞാൻ ദിൽന എല്ലാരുടെയും ദിലു... 😌😁" ദിലു "ഞാൻ " അവൻ പറഞ്ഞു പൂർത്തിയാക്കും മുമ്പ് ബെൽ വന്നിരുന്നു.

"ഉച്ചക്ക് ആവാം 🙂..." എന്നും പറഞ്ഞു ദിലു അവരുടെ കൂടെ പോയി... അല്ല അവർ വലിച്ചോണ്ട് പോയി... അങ്ങനെ തുടർന്നുള്ള പീരിയഡ് കൂടി കഴിഞ്ഞു ലഞ്ച് ബ്രേക്ക്‌ ആയി... മൂന്നും ആദ്യം തന്നെ കാന്റീനിൽ ചെന്ന് ഫുഡ്‌ തട്ടി 😌... ഫുഡ്‌ അടി കഴിഞ്ഞതും കോളേജിന്റെ തന്നെ ഓഡിറ്റോറിയം അലങ്കരിച്ചത് കണ്ടതും മൂന്നും അങ്ങോട്ട് വിട്ടു... അവിടെ ചെന്ന് ഒക്കെ നോക്കി നടന്നു... കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടെ കുട്ടികൾ ഒക്കെ കൂടി... പഴയ സീനിയർസ് നെ കണ്ടതും മൂന്നും അവർക്ക് നല്ലൊരു ചിരി കൊടുത്തു അവർ തിരിച്ചും... ആ കൂട്ടത്തിനിടയിലും സീനിയർസ് വന്ന് അവരോട് സംസാരിച്ചു... "ഏയ്‌... കാക്കൂ..." മുന്നിലേക്ക് ഒരുത്തനെ ദിലു വിളിച്ചു തടഞ്ഞു നിർത്തി... അവൾടെ വിളി കേട്ട് അവൻ അവരുടെ അടുത്തേക്ക് വന്ന്... "എന്താ ബ്രോ.. ഒരു മൈന്റ് ഇല്ലാലോ... Razikka ഞങ്ങളെ ഒക്കെ മറന്നോ... 🥲" ദിലു "അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന ആൾക്കാർ അല്ലല്ലോ നിങ്ങൾ..." "പിന്നെന്താ ഒരു മൈന്റും ഇല്ലത്തെ പോയത്... ജാഡ കാട്ടിയത് അല്ലെ 😒..." ദിലു "എന്റെ പൊന്ന് കൊച്ചേ... ഒന്നും അല്ല... ഞാൻ ആദ്യം ആ സ്റ്റേജ് ലേക്ക് ഒന്ന് പോവാൻ നോക്കിയതാ... അതിങ്ങനെ ആക്കണ്ട 🙆‍♂️..." "😁ok, ഞാൻ ചുമ്മ ഒരു രസം...😁" ദിലു "നിങ്ങടെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ഗയ്‌സ് 👀... Good...?"

"പഠിത്തം 😁... അത് അതിന്റെ വഴിക്ക് ഞാൻ എന്റെ വഴിക്ക് 😌..." "കുറച്ചു ഒക്കെ പഠിത്തം നോക്കിക്കോ മോളെ... ഇല്ലേൽ നീ പെടും 😇..." "അനുഭവം ഗുരു... Am right..? 😌" "ആ ചെറുതയൊക്കെ right തന്നെ 😂..." "അതാണ് 😁..." "റാസി.." വേറൊരു ആൾ വന്ന് razi യെ കൂട്ടി പോയി... "അങ്ങേർക്ക് razi ക്കയെ മാത്രെ കിട്ടിയൊള്ളോ 😒..." ദിലു "നിനക്കിനിയും സംസാരിച്ചു മതിയായില്ലേ 🙄... " അനു "😁😁" ദിലു വീണ്ടും ഓരോരുത്തരോട് സംസാരിച്ചും കത്തി അടിച്ചും അവർ ടൈം കളഞ്ഞു... ഉച്ചക്ക് ശേഷം മൂന്നും ക്ലാസിൽ കയറിയില്ല എന്ന് സാരം... ഉച്ചക്ക് ശേഷം ഉള്ള ഫസ്റ്റ് പീരിയഡ് കഴിഞതും എല്ലാരോടും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ പറഞ്ഞു... എല്ലാവരും അവിടെ കൂടി... സീനിയർസിൽ ഓരോരുത്തരും വന്ന് ഓരോന്ന് പറയുന്നുണ്ട്... Razi യുടെ കഴിഞ്ഞതും വന്നത് Anas ( nichu ) ആയിരുന്നു... അവനെന്താ പറയുന്നേ എന്നറിയാൻ നാലും ( അമ്മു, അനു, ദിലു, ആയിഷു ) ആകാംഷയോടെ നിന്നു... "Heei Guys 👋🏻... എന്നെ അറിയോ... അറിഞ്ഞാലും ഇല്ലേലും എന്താലേ 😂... " അവനത് പറഞ്ഞതും എല്ലാവരും ചിരിച്ചു... "ആഹ് ok ok... "

കോളേജ് ലൈഫ് പൊളി ആണല്ലേ...." "Yes..." അവന് മറുപടിയായി എല്ലാവരും കൂടി ഉച്ചത്തിൽ പറഞ്ഞു... "ശരിയാ... ശരിക്കും പൊളിയാ... പിന്നെ ഈ ലൈഫ് കഴിയുമ്പോ ഉണ്ടല്ലോ... എന്താ പറയാ... ഒരു പാറകല്ല് നെഞ്ചിൽ കയറ്റി വെച്ചാ ഫീലാ... ഇത് വരെ കൂടെ കട്ടക്ക് നിന്ന ചങ്ക്സ്, ക്ലാസ് റൂംസ്, കലാവിരുതുകൾ നിറച്ചു വെച്ച ബെഞ്ചേഴ്‌സ്, ബാക്ക് ബെഞ്ചേഴ്സ്, ടോപ്പർ, ടീച്ചേർസ്, ആൽമര ചുവടുകൾ, നടന്നു നീങ്ങിയ വരാന്തകൾ, ഉറക്കം തൂങ്ങിയും ഉറങ്ങിയും തീർത്ത bore subjects ഇതൊക്കെ ഈ ഒരു കോളേജ് ലൈഫ് കൂടി കഴിഞ്ഞാ മറ്റ് എവിടെന്നേലും കിട്ടോ...? ഇത് കഴിഞ്ഞാ പിന്നെ ജോലി, കല്യാണം, കുട്ടികൾ, അവരുടെ കുട്ടികൾ അങ്ങനെ പൊക്കോളും... പക്ഷെ, ഈ ഒരു ലൈഫ് അത് പിന്നെ ലൈഫിൽ കിട്ടില്ല... ഈ സ്കൂൾ കോളേജ് ലൈഫ് ഒക്കെ പരമാവധി എൻജോയ് ചെയ്യണം... ലൈഫിലെ ഒരു ഘട്ടം കഴിഞ്ഞാ പിന്നെ ഇതൊന്നും ഇല്ല... ഓർക്കാൻ ഒരുപാട് നിറഞ്ഞു നിൽക്കുന്ന കാലാ ഇതൊക്കെ... അല്ലെ...?" അവന്റെ വാക്കുകൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്... "ഇതൊക്കെ പറയാൻ ഞാനാരാ അല്ലെ 😂... ആ ഒരു വഴിപ്പോക്കൻ എന്ന് കരുതിയാ മതി... പിന്നെ ഈ കോളേജ് ലൈഫ് ഒരു ലൈൻ ഉണ്ടെങ്കിലാ പൊളി എന്ന് കരുതുന്ന ചിലരെലും ഉണ്ടാവും ഇവിടെ... അവരോട് ഈ ലൈൻ മാത്രം അല്ലടൊ ലൈഫ്...

ഒരു ലൈൻ ഉള്ളത് നല്ലത് ഒക്കെ തന്നെയാട്ടോ... അത് സിൻസിയർ ആയിട്ടാണെൽ... ആത്മാർത്ഥ പ്രണയം അത് ആണേൽ മാത്രം അതിന് നിന്നാ മതി... നമ്മളെ മനസിലാക്കാൻ ഒരാൾ നമ്മളെ ജീവനായി കാണുന്ന ഒരാൾ അതല്ലേ നമുക്ക് കിട്ടുന്നെ 🥰... ഇനി ലൈൻ ഒന്നും ഇല്ലാത്ത ആൾക്കാർ ആണേലും ഈ ലൈഫ് ഒക്കെ പൊളിക്കാം... ആത്മാർത്ഥ സൗഹൃദങ്ങൾ അത് പോരെ അളിയാ... പ്രണയത്തെക്കാൾ മനോഹരാടോ ചില സൗഹൃദങ്ങൾക്ക്... എന്താ പറയാ... ആ വൈബും ഫീലും ഒക്കെ ഒന്ന് വേറെ തന്നെയാ ❤️... " അവന് എത്രത്തോളം അത് പ്രിയപ്പെട്ടതാണ് എന്ന് അവന്റെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാമായിരുന്നു... വീണ്ടും അവൻ തുടർന്നു... അവന്റെ കൺകളിൽ നനവ് പടരാൻ തുടങ്ങിയിരുന്നു... വാക്കുകളിൽ ഇടർച്ചയും... അവൻ പറഞ്ഞു തീർന്നതും അവന്റെ ഫ്രണ്ട്‌സ് എല്ലാവരും കൂടി വന്ന് അവന്റെ ചുറ്റും കൂടി എല്ലാവരും കൂടി കെട്ടിപിടിച്ചു... അവിടെ മുഴുവൻ ഒന്നടങ്കം കയ്യടിയും ആർപ്പ് വിളികളും ഉയർന്നു... "Ok, ωє нανє fυи, ꜱᴏ ʟᴇᴛꜱ ꜱᴛᴀʀᴛ ɢᴜyꜱ 😉.." "Ok...." അവിടെ കൂടിയവർ ഉറക്കെ പറഞ്ഞു... "So ഇപ്പൊ ഞങൾ നിങ്ങൾക്ക് അപരിചിതർ അല്ല... നിങ്ങടെ സീനിയർസ് തന്നെ... അതായത് നിങ്ങളിൽ ഒരാൾ... 😉" "ആദ്യം ഇപ്പൊ ആരെയാ വിളിക്കാ... 🤔 ആ... തെ ഒരാളെ കിട്ടീട്ടോ... ആ മഞ്ഞ ചുരിദാർ ഇങ് വായോ..." ആ കുട്ടി ഒരു പേടിയും ഇല്ലാതെ കൂൾ ആയി ചെന്നു... "എന്താണ് ഈ bold ന്റെ പേര്...?" "എന്റെ പേര് ശ്രേയ..." "Ok ശ്രേയ... ശ്രേയ മോള് ഞങ്ങൾക്ക് ഒരു പാട്ട് പാടി താ.... "

"ചേട്ടാ, പാട്ട് തന്നെ വേണോ... 😉" "പിന്നെ ശ്രേയ കുട്ടിക്ക് എന്ത് ചെയ്യാനാ ഇഷ്ടം 🤨😉..." അവൾടെ അതെ ഫ്ലോയിൽ അവരങ് തിരിച്ചു ചോദിച്ചു... "ഞാൻ ഒരു dance ആവാം 😌... അതാ എനിക്ക് പിടിക്കും..." "എന്നാ അങ്ങനെ ആയിക്കോട്ടേ 😇..." "Ok 😌... Song plz 😁..." "🎶Hmm… Chhuteya na chhute mose Rang tera dholna Ik tere baajo dooja Mera koi mol na Bolna mahi bolna Bolna mahi bolna Hmm… aa… Tere liye aaya main toh Tere sang jaana Dholna ve tere naal Jindri bitavaan🎶 Song start ആയതും അവൾ അതിനനുസരിച്ചു ചുവടുകൾ വെച്ചു... Song കഴിഞ്ഞതും അവൾ നിർത്തി thank u guych 😌❤️... എന്നും പറഞ്ഞു... സീനിയർസ് കയ്യടിച്ചു അവൾക്കടുത്തേക്ക് വന്നു... "Poli 👏🏻💥... പിന്നെ നിന്നെ സമ്മതിച്ചു ട്ടോ... സാധാരണ എല്ലാരും മടിച്ച് മടിച്ച് ഒക്കെയാവും പ്രേത്യേകിച്ചു ഫസ്റ്റ് വിളിക്കുന്നവർ നീ പൊളിച്ചു... 💥" "ഞാനും അങ്ങനെ ആയാൽ എന്താ വ്യത്യാസം... am different bro 😎🤪..." [ ഇത് real ലൈഫിൽ നിന്നുള്ളതാണ് 😌 ] "അപ്പൊ ok ശ്രേയ... Bye..." "Bye..." അവൾ സ്റ്റേജിൽ നിന്നിറങ്ങി അവിടെ ചെന്നിരുന്നു... "Next 🤔...." "ആഹ് നമ്മുടെ ദിൽനക്കുട്ടി..." മറ്റേ ആളെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ നമ്മുടെ അനുനേം ആയിശുനേം അമ്മുനേം ദിലുനേം റാഗ് ചെയ്യുന്ന കൂട്ടത്തിലെ ഒരാൾ പറഞ്ഞു... "Really 😍.... I am coming 😌😎..."

ഒരു കൂസലും ഇല്ലാതെ ദിലു സ്റ്റേജിൽ പോയിക്കയറി... "ആ... അപ്പൊ ദിൽന മോൾക്ക് എന്ത് പണിയാ കൊടുക്കാ... ഞങ്ങൾ പറയുന്നില്ല... ഇതിൽ നിന്ന് ഒന്നെടുത്തോ... അതാ നല്ലത്..." അവൾക്ക് നേരെ അവരൊരു ബൗൾ നീട്ടി... അവൾ അതിൽ കയ്യിട്ട് ഒന്നെടുത്തു... "അതിങ് തായോ..." അവൾടെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങി അവർ... "നിനക്ക് നല്ല അടിപൊളി പണി ആണല്ലോ മോളെ... ആ സാരല്ല പോട്ടെ 🤭..." "എന്താണാവോ അത് 🙄..." "Chilly juice..." "😳..." "അപ്പൊ തുടങ്ങിക്കോ... ടാ വേഗം ഒരു ചില്ലി ജ്യൂസ്‌ കൊണ്ട് വാ... " "താ മോനെ..." "ദിൽന കുട്ടി ഞങ്ങളോട് ക്ഷമി... വേറെ വഴിയില്ല... നീ സ്വയം എടുത്തത് അല്ലെ..." Razi "തായോ 🥲..." അവൾക്ക് ചില്ലി ജ്യൂസ്‌ നീട്ടിയതും അവൾ അത് വാങ്ങി... അവൾ പതിയെ കണ്ണടച്ചു അതങ്ങ് ഒറ്റവലിക്ക് അകത്താക്കി... അവൾടെ കണ്ണൊക്കെ ബുൾസൈ പോലെ പുറത്തേക്ക് തള്ളി... "ഊൗ... ഊ... ഹ്ഹ... ഹ്ഹ... വെള്ളം... വെള്ളം തായോ..." പെണ്ണ് ആകെ കൂടി എന്തൊക്കെയോ കാട്ടാൻ തുടങ്ങി... "ടാ, അതിൽ എത്ര ചില്ലിയാ...?" Razi "8 chillies... 🌶️" "8 😳..." "ചിലതിനു എരിവ് കുറവാ..." "അവൾ അപ്പോഴേക്കും സ്റ്റേജിൽ നിന്നിറങ്ങി ഓടി... വാതിലിൽ ചാരി നിൽക്കുന്ന നിച്ചുവിൽ അവളുടെ ശ്രദ്ധ ചെന്ന് നിന്നു... അവൻ ആരോടോ സംസാരിക്കുവാണ്... വായിൽ ലോലിപ്പോപ്പ് ഉണ്ട്...

അവൾ അവന്റെ അടുത്തേക്ക് ഒറ്റ പാച്ചിൽ ആയിരുന്നു... ആരെയും ഒന്നും നോക്കാതെ അവനെ തിരിച്ചു നിർത്തി അവന്റെ വായിൽ ഉണ്ടായിരുന്ന ലോളിപോപ്പ് എടുത്തു അവൾടെ വായിലേക്ക് അങ്ങ് വെച്ചു... നിച്ചു ആകെ കിളിപോലെ പോയ നിന്നു...!! ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ...!! കോളേജിലെ best football player... എല്ലാ girls ന്റേം choclate boy... പിറകെ പെൺപ്പിള്ളേരുടെ ക്യു ഉള്ള അനസ് ഇബ്രാഹിം ആണ് ഇത്... എല്ലാവരും അവരെ തന്നെ നോക്കി നിന്നു... "Thank യു so much നിചുക്കാ... 😘❤️" എരിവ് കുറഞ്ഞ സന്തോഷത്തിൽ അവൾ അവനെ അങ്ങ് കെട്ടിപിടിച്ചു... അതും കൂടി ആയതും നിച്ചു ഉള്ള കിളികൾ കൂടി കൂടും കുടുക്കയും എടുത്തു പാറി... കണ്ട് നിന്നവരെല്ലാം കിളി പാറി അവരെ നോക്കി... ഇവർ lovers ആണോ...!! എല്ലാവരിലും സംശയം നിറഞ്ഞു... ഇവളിത് എന്ത് തേങ്ങയാ കാട്ടുന്നെ...!!🙄 എന്നാണ് അമ്മുവും അനുവും ആയിഷുവും ചിന്തിക്കുന്നേ... 💕**********💕

Programs തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ആണ് Sheza ലോലിപ്പോപ് കൊണ്ട് വന്നത്... "കുറച്ചു നൊസ്റ്റു ഒക്കെ ആയിക്കോട്ടെ മാഷേ... ഇനി ഇതൊന്നും നടക്കില്ലല്ലോ 😉🙂..." അവൾടെ ഡയലോഗ് കേട്ടതും എല്ലാവരും വേദനയോടെ തന്നെ ഒന്ന് പുഞ്ചിരിച്ചു... പിന്നെ ഓരോന്ന് എടുത്തു... അത് പൊളിച്ചു വായിലേക്കിട്ട് നുണഞ്ഞതെ ഓർമ ഉള്ളു... എന്തൊ ഒന്ന് കാറ്റ് പോലെ വന്നു അത് തട്ടിപ്പറിച്ചിരുന്നു... നോക്കിയപ്പോഴല്ലേ മനസിലായെ അത് ദിലു ആണെന്ന്... ഇപ്പൊ എന്റെ വായിൽ ഉണ്ടായിരുന്ന ലോളിപോപ്പ് അവളുടെ വായിൽ ആണ്... അത് കണ്ടപ്പോ തന്നെ ഏകദേശം ഒക്കെ എന്റെ കിളികൾ പാറിയിരുന്നു... പെട്ടെന്ന് വന്നു അവൾ കിസ്സ്‌ ചെയ്യുന്ന പോലെ എക്സ്പ്രേഷൻ ഇട്ട് അവളെന്നെ ഹഗ് ചെയ്‌തതും ബാക്കി ഉള്ള കിളികളും പാറിയിരുന്നു... ഇതെന്താ കഥ...!! ലെവൾ സ്റ്റേജിൽ കയറുന്നതും എന്തൊ ഒന്നെടുത്തു കുടിക്കുന്നതും താൻ ശരിക്ക് കണ്ടിരുന്നു.. വേറെ ഒന്നും അറിയില്ല...!! പിന്നെ പെണ്ണ് എന്നെ നോക്കി bye എന്നും കാണിച്ച് തിരിച്ചു നടന്നു... "ബാക്കി നടക്കട്ടെ ചേട്ടായീസ് 😌..." ദിലു ........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story