അരികെ 💘: ഭാഗം 28

arike ayisha

രചന: AYISHA SHIFA

പെട്ടെന്ന് വന്നു അവൾ കിസ്സ്‌ ചെയ്യുന്ന പോലെ എക്സ്പ്രേഷൻ ഇട്ട് അവളെന്നെ ഹഗ് ചെയ്‌തതും ബാക്കി ഉള്ള കിളികളും പാറിയിരുന്നു... ഇതെന്താ കഥ...!! ലെവൾ സ്റ്റേജിൽ കയറുന്നതും എന്തൊ ഒന്നെടുത്തു കുടിക്കുന്നതും താൻ ശരിക്ക് കണ്ടിരുന്നു.. വേറെ ഒന്നും അറിയില്ല...!! പിന്നെ പെണ്ണ് എന്നെ നോക്കി bye എന്നും കാണിച്ച് തിരിച്ചു നടന്നു... "ബാക്കി നടക്കട്ടെ ചേട്ടായീസ് 😌..." ദിലു 💕**********💕 പിന്നെയും പരിപാടി തുടർന്നു... പരിപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്നപ്പോ നാലിനും ക്ഷീണം ഉണ്ടായിരുന്നു... നാലും കുളിച്ചു ബെഡിലേക്ക് മറിഞ്ഞു... രാവിലെ ആണ് പിന്നെ അനു കണ്ണ് തുറക്കുന്നത്... കണ്ണ് തുറന്ന് ചുറ്റും കണ്ണോടിച്ചു... തന്നെ ചേർത്ത് പിടിച്ചു കിടക്കുന്ന ഹാഷിക്കയെ അവളൊന്ന് നോക്കി... ആ നെഞ്ചിൽ ആണ് താൻ കിടക്കുന്നത് ❤️... അവൾ പതിയെ എണീറ്റ് ബാത്രൂമിലേക്ക് കയറി... മുഖം ഒക്കെ കഴുകി വുലൂഹ് ചെയ്തു നിസ്കരിച്ചു... നിസ്കാരം കഴിഞ്ഞു അവൾ ഹാഷിയുടെ അടുത്ത് വന്നു... പതിയെ മുഖം താഴ്ത്തി അവന്റെ നെറ്റിയിൽ അരുമയോടെ മുത്തി...

പതിയെ അവൻ ഒന്ന് ഞരങ്ങിക്കൊണ്ട് കണ്ണ് തുറന്നു... അവളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു.. "നിസ്കരിക്ക്..." "മ്മ്..." അവനൊന്ന് പുഞ്ചിരിച്ചു കൊണ്ട് എണീറ്റ് പോയി... നിസ്കാരം കഴിഞ്ഞു അവൻ വന്നപ്പോൾ അവൾ ബെഡ്ഷീറ്റ് ഒക്കെ ശരിയാക്കുവായിരുന്നു.. അവൻ അതിൽ വന്നു കിടന്നാൽ അതൊക്കെ കേടാക്കി.. "എന്ത് പണിയാ ഹാഷിക്കാ ഈ കാണിച്ചു വെച്ചേ 😬..." അനു "😁😁😁.." "ഇളിക്കല്ലേ..." "നീ ഇങ്ങനെ ചൂടാവല്ലേ... ഇങ് വാ..." "എനിക്ക് സൗകര്യം ഇല്ല..." "വാ പെണ്ണേ..." അവൾ അടുത്ത് എത്തിയതും അവൻ അവളെ ഒറ്റ വലിയായിരുന്നു... പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവൾ അവന്റെ ദേഹത്തോട്ട് ലാൻഡ് ആയി... "എന്താ ഈ കാണിക്കുന്നേ... വിട്ടേ..." അനു "വിടാൻ അല്ല മോളെ പിടിച്ചേ... I want your lips 😘..." "അയ്യടാ lips... എണീറ്റ് പോടാ ഉമ്മച്ചാ... നേരം വെളുത്തെ ഉള്ളു അപ്പോഴേക്കും ഉമ്മ... ആദ്യം പൊന്ന് മോൻ ഇതൊക്കെ ശരിയാക്ക് എന്നിട്ട് ഉമ്മ... " അനു അവസരത്തിനൊത്തു പറഞ്ഞു അവനെ തള്ളി മാറ്റി എണീക്കാൻ നോക്കിയതും അവൻ അവളെ പിടിച്ച് അവിടെ തന്നെ കിടത്തി...

പതിയെ അവൻ എണീറ്റ് അവളുടെ മാറിടത്തിൽ മുഖം ചേർത്ത് കിടന്നു.. അവളൊരു പുഞ്ചിരിയോടെ അവനെ തലോടിക്കൊണ്ടിരുന്നു... "അനൂ..." "മ്മ്..." "നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണേ...??" "എന്തിന്...?" "എന്തെങ്കിലും കാര്യങ്ങൾക്ക്..." "ഇല്ല..." "ഒരിക്കെ പോലും..." "തോന്നിയിട്ടില്ല എന്ന് പറയാൻ പറ്റില്ല... തോന്നിയിട്ടൊക്കെ ഉണ്ടാവും... ബട്ട്‌ ഒരുപാട് നേരം അത് നീണ്ടു നിൽക്കില്ല..." "😄 ι ℓσνє уσυ αиσσ 💖..." "I love you too 💘..." അവൻ ഒന്നൂടെ അവളോട് ചേർന്നു... "ഹാഷിക്കാ... ഞാൻ പോട്ടെ.. വിട്..." "കുറച്ചു നേരം കൂടി... " "ഹാഷിക്കാ 😠..." "ആ വേണ്ട... പൊക്കോ 😒... " "തെറ്റല്ലേ... എന്നാ കിടന്നോ..." "അങ്ങനെ വഴിക്ക് വാ 😁❤️... എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ പരിപാടി ഒക്കെ...??" അവൾ ഇന്നലെ ഉണ്ടായതെല്ലാം പറഞ്ഞു... "നിച്ചുവും ദിലുവും എന്തൊക്കെയോ എവിടെയൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉണ്ടല്ലോ..." "ആ എനിക്കറിഞ്ഞൂടാ..." "അതെന്താ ടി നിനക്ക് അറിയത്തെ... നീ അവരുടെ കൂടെ അല്ലെ 🤨..." "അറിയില്ലന്നെ... വിട് ഞാൻ പോവാ..." അവനെ തള്ളിമാറ്റി അവൾ എണീറ്റ് പോയി.. 💕**********💕

ഭക്ഷണം ഒക്കെ കഴിച്ച് റെഡി ആയി അവരൊക്കെ കോളേജിലേക്ക് പോയി.. ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ന് ഫുഡടി കഴിഞ്ഞ് അമ്മുവും അനുവും ദിലുവും വാഷ്റൂമിലേക്ക് പോയി... അനു വരാന്തായിലൂടെ നടക്കുമ്പോ ആണ് ലൈബ്രറിയോട് അടുത്ത ക്ലാസ്‌റൂമിൽ നിന്ന് എന്തൊ സൗണ്ട് കേട്ടത്... അവൾ അങ്ങോട്ട് നടന്നു... അവിടെ കണ്ട കാഴ്ചയിൽ അവളുടെ മുഖം മാറി... ദേഷ്യവും സങ്കടവും ഒക്കെ വന്നു... നിലത്തു എന്തൊ പറഞ്ഞു മുട്ടുകുത്തി ഇരിക്കുന്ന സിയ മിസ് ഒരു റോസ് ഹാഷിക്കാക്ക് നേരെ നീട്ടിയിട്ടുണ്ട്... ഹാഷിക്ക ഒന്നും പറയുന്നത് പോലും ഇല്ല... ഇനിയും അത് കണ്ട് നിൽക്കാൻ വയ്യ തോന്നിയതും അവൾ അവിടെന്ന് പോന്നു... എത്രയൊക്കെ ആയാലും സ്വന്തം ചെക്കനെ ഇങ്ങനെ കാണുമ്പോ ആർക്കായാലും ഒന്ന് പൊള്ളില്ലേ 😣... ഹാഷിക്കയും ഒന്നും പറഞ്ഞില്ല... അതാ എനിക്ക് കൂടുതൽ സങ്കടം... അനു വേഗം മുഖം ഒക്കെ കൈ കൊണ്ട് അമർത്തി തുടച്ചു അവർക്കടുത്തേക്ക് വിട്ടു... "ആ, നീ ഇത് എവിടെ ആയിരുന്നു...?? എത്ര നേരായി നോക്കുന്നുന്നോ..." ആയിശു "ഞാൻ ഇവിടെ ഉണ്ടായിരുന്നു..." അനു "മ്മ്... നീ കരഞ്ഞോ..." ദിലു "ഏയ്‌ ഇല്ലാലോ... " അനു "പിന്നെന്താ കണ്ണ് നിറഞ്ഞ പോലെ... Eyeliner um പരന്നിട്ടുണ്ട്..." അമ്മു "അത് കണ്ണിൽ ഒരു കരട് പോയിരുന്നു അപ്പൊ തിരുമ്മിയപ്പോ ആയതു ആവും... ഞാൻ മുഖം കഴുകി വരാം..

." അനു "മ്മ്...." അവരൊന്നിരുത്തി മൂളി... അവൾ വേഗം വാശ്റൂമിൽ പോയി മുഖം ഒക്കെ കഴുകി വന്നു... അത് കഴിഞ്ഞ് എല്ലാം അനു ചെറുതായി upset ആയിരുന്നു... എന്നത്തേയും തെളിച്ചം അവൾക്കില്ലായിരുന്നു... കോളേജ് വിട്ടതും നാലും ഒരുമിച്ചു നടക്കാൻ തുടങ്ങി.. "എടി, എന്റെ കയ്യിൽ ലൈബ്രറിയിലെ ബുക്ക്‌ ഉണ്ട്... അന്ന് ദിലു എടുത്തപ്പോ എടുത്തതാ.. ഇനിയും അത് കയ്യിൽ വെച്ചാ ശരിയാവൂല... ആ ടീച്ചർ എന്നെ ഓടിക്കും... ആരേലും ഒന്ന് വന്നേ..." ആയിഷു "അമ്മു, നീ ചെല്ല്..." അനു അത് പറഞ്ഞതും ആയിഷു അമ്മുനെയും കൂട്ടി നടക്കാൻ തുടങ്ങി... ലൈബ്രറിയിൽ കൊണ്ട് പോയി അവർ ബുക്ക്‌ വെച്ച് തിരികെ നടന്നു... അവിടെ ഒന്നും കുട്ടികൾ ഒന്നും ഇല്ലായിരുന്നു.... "അവരിത് എവിടെപ്പോയി... പോയിട്ട് 8 മിനിറ്റ് കഴിഞ്ഞു... അവിടെ പോയി വരാൻ ഇത്ര ടൈം വേണോ 😬..." ദിലു വാചിലേക്ക് നോക്കി അക്ഷമയോടെ പറഞ്ഞു... "നീ അടങ്ങെടി, നമുക്ക് പോയി നോക്കാം..." അനു "മ്മ്..." രണ്ടും കൂടി അവരെ നോക്കി നടന്നു... ""ടാ പരട്ടെ.. 😡"" ദിലു ദേഷ്യത്തോടെ വിളിച്ചു അവർക്കടുത്തേക്ക് ഓടി... അവനെ പിടിച്ചു തള്ളി...

"ദിലൂ..." ആയിഷു ആശ്വാസത്തോടെ വിളിച്ചു... അമ്മുനെ പിടിച്ചു വെച്ചവനെ പിടിച്ചും അവൾ തള്ളി... തിരിച്ചു നടക്കാൻ നിൽക്കെ അവർക്ക് മുന്നിലേക്ക് കുറേ എണ്ണം വന്നു നിരന്നു നിന്നു... "അങ്ങനെ അങ്ങ് പോയാലോ... ഇവരെ രക്ഷിക്കാൻ വന്നതല്ലേ ഇനി നിങ്ങളെ ആര് രക്ഷിക്കും... " "മാറി നിൽക്കടാ അവന്റെ ഒരു ഷോ 😏..." ദിലു അവനെ പിടിച്ചു തള്ളി... അവൻ അവൾടെ ആ കൈ പിടിച്ചു അവളെ ഒരൊറ്റ വലി ആയിരുന്നു... "ടാ വിട് എന്നെ..." അവന്റെ ദേഹത്തേക്ക് താനിപ്പോ തട്ടും എന്ന് കണ്ടതും ദിലു കുതറിമാറി... ദിലു അനുന്റെ അടുത്ത് ചെന്ന് നിന്നു... അനുനെയും ദിലുന്റെയും മുന്നിൽ രണ്ട് പേർ അവർക്ക് തടസം പോലെ വന്നു നിന്നു... ആയിശുവിനെയും അമ്മുവിനെയും അവിടെ തന്നെ നിർത്തിയിട്ടുണ്ട്... അമ്മുന്റെയും ആയിശുവിന്റെയും അനുവിന്റെയും ദിലുവിന്റെയും ഉള്ളിലെല്ലാം ഒരു ഭീതി നിറഞ്ഞു... കാമകണ്ണോടെ ഒരുവൻ അമ്മുന്റെയും ആയിശുവിന്റെയും അടുത്തേക്കായി നടന്നു......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story