അരികെ 💘: ഭാഗം 29

arike ayisha

രചന: AYISHA SHIFA

അനുനെയും ദിലുന്റെയും മുന്നിൽ രണ്ട് പേർ അവർക്ക് തടസം പോലെ വന്നു നിന്നു... ആയിശുവിനെയും അമ്മുവിനെയും അവിടെ തന്നെ നിർത്തിയിട്ടുണ്ട്... അമ്മുന്റെയും ആയിശുവിന്റെയും അനുവിന്റെയും ദിലുവിന്റെയും ഉള്ളിലെല്ലാം ഒരു ഭീതി നിറഞ്ഞു... കാമകണ്ണോടെ ഒരുവൻ അമ്മുന്റെയും ആയിശുവിന്റെയും അടുത്തേക്കായി നടന്നു... ദിലു അനു നെ നോക്കി കൺകൾ കൊണ്ട് എന്തൊ കാട്ടിയതും അത് മനസിലായി എന്ന വണ്ണം അനു തലയാട്ടി... മുന്നിൽ നിൽക്കുന്ന രണ്ടെണ്ണത്തിനെയും അമ്മുന്റെയും ആയിശുവിന്റെയും അടുത്ത് എത്തി നിക്കുന്ന ലെവന്മാരെ മേലേക്ക് തള്ളി... ഠപ്പേ💥... നാലും കൂടി നിലത്തോട്ട് ലാൻഡ് ആയിരുന്നു... "ഡീ, ഒരുത്തൻ എണീറ്റ് ദിലു ന്റെ അടുത്തേക്ക് ആയി വന്നു കൈ തല്ലാനായി ഉയർത്തി വീശിയതും ദിലു അപ്പോഴേക്കും താഴ്ന്നിരുന്നു... പക്ഷെ, അവളുടെ പിറകിൽ വന്നു നിന്ന ആയിശുവിന് അത് കൊണ്ടു... അടിയുടെ ശക്തിയിൽ എന്നോണം ആയിഷുവിന്റെ കൺകൾ നിറഞ്ഞു... അവൾ പിന്നിലേക്ക് വെച്ച് പോയി.. അത് കണ്ടതും ബാക്കി മൂന്നിനും ദേഷ്യവും ഇത് വരെ ഇല്ലാത്ത ധൈര്യവും വന്നു... ബാക്കി മൂന്നും അവിടെ കണ്ട വടി എടുത്തു അവരെ തല്ലാൻ തുടങ്ങി... പക്ഷെ, കൂട്ടത്തിൽ ഒരുത്തൻ ആയിശുവിന്റെ അടുത്തേക്ക് പോയത് അവർ അറിഞ്ഞിട്ടില്ല... "അനൂ... ദിലൂ... അമ്മ്" ബാക്കി പറഞ്ഞു മുഴുവൻ ആക്കും മുമ്പ് ആയിശുവിന്റെ വായ പൊത്തിയിരുന്നു... എങ്കിലും അവൾ വിളിച്ചത് അവർ കേട്ടു...

അവനുള്ളത് കൊടുക്കാൻ നോക്കിയപ്പോ അനൂന്റെയും അമ്മുന്റെയും വടി അവൻ പിടിച്ചെടുത്തു... ദിലു വടി ആയിശുവിന് കൊടുത്തു അവളോട് തല്ലാൻ പറഞ്ഞു... അവനെ ആയിഷു തല്ലുമ്പോഴും അവൻ അവളെ കാമത്തോടെ നോക്കി ചിരിച്ച് കൊണ്ടിരുന്നു... അവനെ പൊതിരെ പൊതിരെ തല്ലിയിട്ടും അവനൊരു കൂസലും ഇല്ലായിരുന്നു... 😬 ആയിഷു അവന്റെ തലക്കിട്ടു കൊടുക്കാൻ പോയതും അവർ പിടിച്ചു... "ഡീ നീ എന്താ ഈ കാണിക്കുന്നേ... അവൻ ചത്തു പോവും... ദേഹം മുഴുവൻ ഇപ്പൊ തന്നെ പാടുകൾ ആണ്..." "ഇവൻ physco ആവും.. അല്ലെങ്കിൽ ഇത്രയും കിട്ടിയിട്ടും ഇങ്ങനെ നിൽക്കില്ലല്ലോ..." ആയിഷു വടി വലിച്ചെറിഞ്ഞു അവിടേക്ക് ഊർന്നിരുന്നു... മുഖം പൊത്തി പിടിച്ചു കരയാൻ തുടങ്ങി... "ആയിഷു ടാ.. എന്താടാ എന്താ പറ്റിയെ..." അമ്മു "ഇപ്പൊ ഒന്നും ചോദിക്കണ്ട നീ വന്നേ..." അനു അവർ അവളെയും കൂട്ടി നടന്നു... അപ്പോഴാ റാഫി സാർ വന്നത്... "സാർ എന്താ ഇവിടെ... സാർ പോയില്ലേ..." ദിലു "ടീച്ചേർസ് മീറ്റിംഗ് ഉണ്ടായിരുന്നു... അത്കൊണ്ട് എല്ലാ ടീച്ചേഴ്സും ഇവിടെ ഉണ്ട്... അതിരിക്കട്ടെ, കോളേജ് വിട്ടിട്ട് ഇപ്പോഴും നിങ്ങൾ പോയില്ലേ..." റാഫി സാർ "അത് സാർ..." അമ്മു "കാര്യം എന്താണെങ്കിലും പറയൂ... ആയിശുവിന് എന്ത് പറ്റി.." ആകെ വാടിയ പോലുള്ള അവളെ കണ്ട് റാഫി സാർ ആവലതിയോടെ ചോദിച്ചു...

ഒരു ആങ്ങളയുടെ കരുതൽ... 💘 ദിലു നടന്നത് എല്ലാം പറഞ്ഞു... "ആയിഷു ടാ.." അവളെ അടുത്ത് ചെന്ന് അവൻ വിളിച്ചതും ആയിഷു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു... "റാഫിക്കാ... അവൻ എന്നെ പിടിച്ചു കിസ്സ്‌ ചെയ്യാൻ നോക്കി... എന്റെ മുഖത്തൊക്കെ അവന്റെ വൃത്തികെട്ട കൈ കൊണ്ട് സ്പർശിച്ചു... എന്റെ ഷോൾഡറിൽ അവന്റെ കൈ അമർത്തി അവൻ... എനിക്കിപ്പോ അവിടെ നല്ല വേദന ഉണ്ട്... അതിനേക്കാൾ ഏറെ മനസിനും 😭..." അവന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞോണ്ട് പറയുന്നവളെ കാണെ അവൻ സങ്കടവും ദേഷ്യവും ഒരുപോലെ വന്നു... ആയിശുവിന്റെ അവസ്ഥ കണ്ട് അമ്മുനും ദിലുനും അനൂനും സങ്കടം വന്നു... "അവന്മാരെവിടെ 🤬..." റാഫിയെ അങ്ങനെ അവർ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു.. "സാർ, അവർക്കുള്ളത് ഞങ്ങൾ തന്നെ കൊടുത്തിട്ടുണ്ട്... സാർ ഇവളെയും കൂട്ടി പൊക്കോ...." ദിലു "🤬..." "പ്ലീസ് സാർ, സാർ പൊ.. ഇവളാകെ upset ആണ്..." അമ്മു അവരെല്ലാരും കൂടി നിർബന്ധിച്ചതും അവസാനം അവൻ വഴങ്ങി... അവളെയും കൂട്ടി പോയി.. "ഡീ, ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് നീ ഹാഷി സാറിനോട് പോയി പറയ്..." ദിലു "അതേടാ ചെല്ല്..." അമ്മു അവൾ ഹാഷിയോടുള്ള ദേഷ്യം ഒക്കെ മാറ്റി വെച്ച് ചെന്നു... അവിടെ ചെന്നപ്പോ കണ്ട കാഴ്ച അവൾക്ക് കൂടുതൽ സങ്കടം ഉണ്ടാക്കി..

ഹാഷി കാറിൽ കയറാൻ നിൽക്കുവാ എന്തൊ പറഞ്ഞു സിയ മിസ് അവിടെ ഉണ്ട്... അവൻ എന്തൊ ഗൗരവത്തിൽ പറഞ്ഞു കാറിൽ കയറിയതും അവരെന്തോ പറഞ്ഞു കൊഞ്ചിക്കൊണ്ട് കാറിൽ കയറി... അതൂടെ ആയതും അവൾക്കാകെ വല്ലാതായി... അവൾ തിരിച്ചു അവർക്കടുത്തേക്ക് തന്നെ വന്നു... "ഹാഷിക്ക പോവാൻ നിക്കുവാ.. പിന്നെ പറയാ... നമുക്ക് പോവാ.." അനു പറഞ്ഞതും അവരെല്ലാം വേഗം അവിടെന്ന് ഇറങ്ങി... ബസ് സ്റ്റോപ്പിലേക്ക് ദൂരം ഉള്ളത് കൊണ്ട് തന്നെ മൂന്നാൾക്കും പേടി ഉണ്ടായിരുന്നു... റാഫിയുടെ വണ്ടി അപ്പോഴാ അങ്ങോട്ട് വന്നത്... അവരോട് അവൻ കേറാൻ പറഞ്ഞു... "ഞാനെന്റെ ഫയൽ എടുക്കാൻ പോയതാ.. നിങ്ങളും കയറ്... അല്ലെ ആയിഷു..." ആയിശുവിന്റെ മൂഡ് change ആക്കാൻ അവൻ മനപ്പൂർവം ഓരോന്ന് പറയുകയാണെന്ന് അവർക്കും മനസിലായി... "മ്മ്..." ആയിശു ഒന്ന് മൂളി... 💕**********💕 റാഫി സാർ ആയിശുവിനെയും കൂട്ടി സാറിന്റെ വീട്ടിൽ പോയി... ആയിഷു എവിടെ എന്ന് ഉമ്മ ചോദിച്ചപ്പോ അവൾ റാഫി സാറിന്റെ കൂടെ പോയി എന്ന് പറഞ്ഞു റൂമിലേക്ക് വിട്ടു... ഹാഷിക്ക വന്നിട്ടില്ല... ഞങ്ങൾ ഇറങ്ങുന്നതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്... എന്നിട്ടും എത്തിയിട്ടില്ല... അനു ഒന്ന് ഫ്രഷ് ആയി... അവൾക്കാകെ കൂടെ അസ്വസ്ഥത തോന്നി തുടങ്ങി...

ആയിശുവിന്റെ കാര്യവും അവന്മാരെ പെരുമാറ്റവും സിയ മിസ് കാണിച്ചു കൂട്ടിയതും ഒക്കെ അവൾക്കുള്ളിലൂടെ മിന്നി മറിഞ്ഞു... അവൾടെ കൺകൾ നിറഞ്ഞു... ആയിശുവിനെ ഓർക്കുന്തോറും അവൾക്ക് കൂടുതൽ സങ്കടം പോലെ... ഹാഷി വന്നത് അറിഞ്ഞതും അവൾ കൺകൾ തുടച്ചു വെറുതെ കണ്ണടച്ച് കിടന്നു... അവൻ ഫ്രഷ് ആയി വന്നപ്പോഴും അവൾ അതെ കിടത്തം ആണ്... അവൻ അവളെ നോക്കി താഴേക്ക് പോയി... അവൾ ബെഡിൽ കിടന്ന് പലതും ഓർത്തു... 💕**********💕 ഹാഷിയുടെ കൂടെ കയറിയപ്പോ മുതൽ സിയ കൊഞ്ചി കുഴഞ്ഞു സംസാരിക്കുവാണ്... എന്നാൽ ഹാഷി അതൊന്നും ശ്രദ്ധിക്കുന്നില്ല... അവൻ കണ്ടിരുന്നു... കാർ എടുക്കുന്നതിന് തൊട്ട് മുമ്പ് അനുവിനെ... അവൾടെ കൺകൾ നിറഞ്ഞിരുന്നു... മുഖം വാടിയിരുന്നു... അതെല്ലാം കണ്ട് അസ്വസ്ഥമായിട്ടാണ് ഇരിക്കുന്നെ... "സാറെ, ആ റൂട്ടിൽ പൊ..." ഹാഷി അവന്റെ വീട്ടിലേക്ക് പോകാൻ ഉള്ള റൂട്ടിൽ വിടുമ്പോഴാ സിയയുടെ പറച്ചിൽ... 😬ഇത്... അവൻ അവൾ പറഞ്ഞ വഴിയേ പോയി... അവളെ ഇറക്കി.. "പിന്നെ ഈ വഴി മറക്കണ്ട, ഇനിയിപ്പോ ഇത് വഴി വരേണ്ടതായി വരില്ലേ... 😌😄" അവൻ ഒന്നും മിണ്ടാതെ കാർ എടുത്തു പോന്നു... വീട്ടിൽ വന്നപ്പോൾ അനു കിടക്കുവാണ്... അവൻ കുളിച്ചിറങ്ങി... അവൾ കരഞ്ഞിട്ടുണ്ട് എന്നവന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി... അവൻ പിന്നെ താഴേക്ക് പോയി... "ഉമ്മാ, അനു ചായ കുടിച്ചോ..

" "ഇല്ലടാ, അവൾ ഇന്ന് ആകെ ഡൾ ആയപോലുണ്ട്... ചിലപ്പോ ആയിശു ഇല്ലാത്തോണ്ടാവും..." "അതിന് ആയിഷു എവിടെ പോയി..." "അവൾ റാഫിയുടെ അല്ല അമ്മായിന്റെ വീട്ടിൽ പോയി..." "അതാണ് കറക്റ്റ്, അല്ലാതെ അത് റാഫിയുടെ വീടൊന്നും അല്ലല്ലോ 😌..." "നീ പോടാ കുശുമ്പാ..." ആ ദിവസം അനു അവനോട് മിണ്ടിയില്ല... അവൾ ആകെ upset ആണ് എന്ന് മനസിലാക്കി അവൻ വിളിക്കാനും പോയില്ല... അവനെ കാണിക്കാൻ വേണ്ടി കിടന്ന കിടത്തത്തിൽ എപ്പോഴോ അനു ഉറങ്ങിപ്പോയി... ആദ്യം എണീറ്റതും അവൾ ആയിരുന്നു... നോക്കുമ്പോ അവൾ ഹാഷിയുടെ നെഞ്ചിൽ ആണ്... എത്രയൊക്കെ ആയാലും ഈ മനസ്സിൽ എനിക്ക് സ്ഥാനം ഉണ്ട് എന്നറിയാം... പക്ഷെ, സിയ മിസ്സിനോട് ഉള്ള പെരുമാറ്റം എനിക്കിഷ്ടല്ല... അതിനുള്ള പണിഷ്മെന്റ് ഞാൻ തരാം... അവൾ നിസകരിച്ച് വീണ്ടും കിടന്നു... അവൾക്ക് നല്ല തലവേദന ഉണ്ടായിരുന്നു... അവൻ എണീറ്റത് അവളറിഞ്ഞു.. അവൻ നിസ്കാരം കഴിഞ്ഞു വരുമ്പോ അവൾ ബാം പുരട്ടി കൊണ്ടിരിക്കുവാണ്... അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല... അവൾടെ തല മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി... അവളൊന്നും മിണ്ടാതെ കിടന്നു... "അനൂ..." അവൾ മറുപടി കൊടുത്തില്ല... "അനൂ..." "....." "എന്താടാ എന്നോട് മിണ്ടാത്തെ, എനിക്കിത് സഹിക്കുന്നില്ലാട്ടോ..."

അവൻ പറഞ്ഞെങ്കിലും അവൾ മിണ്ടിയില്ല... "നിന്റെ പിണക്കം എന്തിനടി... " "ഹാഷീ...." താഴെ നിന്ന് ഉമ്മാന്റെ വിളി വന്നതും അവൻ താഴേക്ക് പോയി... "സോറി ഹാഷിക്ക, ഇപ്പൊ മിണ്ടാൻ പറ്റിയ ഒരു മാനസിക അവസ്ഥയിൽ അല്ല ഞാൻ... ആയിശുവിനെ പഴയപടി കണ്ട ശേഷേ എനിക്കൊന്ന് മനസറിഞ്ഞു ചിരിക്കാൻ ആവൂ...!" ഹാഷി കോളേജിൽ പോയതും അനു ഡ്രെസ് എല്ലാം പാക്ക് ചെയ്തു... "ഉമ്മാ, ഞാൻ കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിന്നോട്ടെ..." "അതെന്താ മോളെ പെട്ടെന്ന് അങ്ങനെ തോന്നാൻ..." "എനിക്കവരെ ഒക്കെ മിസ് ചെയ്യാ ഉമ്മാ... അവരെ കൂടെ പോയി നിക്കാൻ ആഗ്രഹം തോന്നുന്നു..." "അതെങ്ങനെ തന്നെയാ... ജനിച്ചു വളർന്ന വീടും വളർത്തി വലുതാക്കിയ ഉമ്മാനേം ഉപ്പാനേം ഒക്കെ വിട്ട് പോരുവല്ലേ അങ്ങോട് പോവാൻ തോന്നും... " "ഞാൻ പൊക്കോട്ടെ..." "മ്മ്... പൊക്കോ... ഹാഷിയോട് ചോദിച്ചോ..." "ഇല്ല... ഉമ്മ പറയില്ലേ..." "മ്മ്.. എന്നാ മോള് റെഡി ആയിക്കോ... അല്ല എങ്ങനെയാ പോവുന്നത്...?" "ഞാൻ അർഷുക്കാനേ വിളിച്ചോളാം..." "മ്മ്... 🥰" അനു റൂമിൽ ചെന്ന് അർശുവിന് വിളിച്ചു... 💕**********💕

"ഹലോ..." "ഹലോ അർഷുക്കാ..." "എന്താടി..." "ഇവിടെ വരെ വരോ... എനിക്ക് വീട്ടിലേക്ക് വരാനാ..." "ഞാനിപ്പോ ബിസിയാ മോളെ..." "എന്താടാ പ്ലീസ്..." "ഇത് വളരെ important ആടാ... Exporting ന്റെ സെക്ഷൻ ഫയൽസാ നോക്കുന്നെ..." "എന്തായാലും വേണ്ടില്ല... അത് നിനക്ക് എന്നെക്കാളും important ആയതാണോ..." "അത്... അങ്ങനെ ചോദിച്ച... ആണെന്നും അല്ലെന്നും പറയും..." "😏.. കാര്യായി... നീ ഇനി എന്നോട് ഒന്നും പറഞ്ഞു വരണ്ട..." "ഞാൻ വരാം... നീ റെഡി ആയി നിൽക്ക്..." "Thank you bro 😘❤️..." അവൾ വേഗം റെഡി ആയി... കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ വന്നു... "ഉമ്മാ, ഞാൻ ഇറങ്ങുവാ..." "മ്മ്.. ശരി മോളെ.. പക്ഷെ, ആദ്യം എന്റെ മോന് എന്തെങ്കിലും കുടിക്കാൻ കൊടുക്കട്ടെ..." "ഇപ്പൊ ഒന്നും വേണ്ട ആന്റി..." "ആന്റിയോ 😠..." ഉമ്മ "സോറി ഉമ്മാ, അറിയാത്തെ വിളിച്ചു പോയി 😂... ഇപ്പൊ ഒന്നും വേണ്ട ഉമ്മാ, ഞാൻ തിരക്കിട്ട പണിയിൽ ആയിരുന്നു... അതിന്റിടയിൽ ആണ് ഇവൾ വിളിച്ചേ.. അവളുടെ ഒരു സെന്റി അടി കാരണം വേഗം പോന്നതാ..." "നീ എന്റെ മോനെ ജോലി ചെയ്യാനും അയക്കില്ലെടി..."

"😁ഉമ്മടെ മോനെ എന്നേക്കാൾ ഇപ്പൊ ജോലിക്ക് important കൊണ്ടുക്കണ്ട 😌... അതിനാ ഞാൻ ഇവനെ തന്നെ വിളിച്ചേ... അപ്പൊ ശരി ഉമ്മാ ഞാൻ പോവാ 🥰😘..." ഉമ്മാന്റെ കവിളിൽ ഒരു കിസും കൊടുത്തു അവൾ ഇറങ്ങി... അവൾ വന്നിരുന്നതും അവൻ വണ്ടി എടുത്തു... ബൈക്കിൽ ആണ് അവൻ വന്നിട്ടുള്ളത്... "നീയെന്താടി പെട്ടെന്ന് അങ്ങോട്ട്..." "എനിക്കെന്താ അങ്ങോട്ടു വന്നൂടെ..." "പിന്നെന്താ... ഞാൻ ചുമ്മ ചോദിച്ചത് അല്ലെ..." "അല്ലടാ, നീ “എന്താ അങ്ങനെ ചോദിച്ച... ആണെന്നും അല്ലെന്നും പറയും..” എന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞെ..." "അതോ... നീ എന്റെ പെങ്ങൾ ആണ് so ജോലിയേക്കാൾ important ആണ്... പിന്നെ അത് എന്റെ passion, Carrier ആണ് so നിന്നെക്കാൾ important തന്നെ ആവോലോ... That's it 😌..." "പോടാ... നീയും നിന്റെ ജോബും 😏..." വീട്ടിൽ എത്തിയതും അവൾ വേഗം അകത്തേക്ക് കയറി ഓടി... "എടി പതിയെ പോടി..." അർഷു വിളിച്ചു പറഞ്ഞു... "ആ 😁..." തിരിഞ്ഞ് നിന്ന് അവനൊന്ന് ഇളിച്ചു കൊടുത്തു അവൾ അകത്തേക്ക് പോയി... "ഉമ്മി, ഉപ്പി... 😘❤️" അവർ രണ്ടാളെയും പോയി കെട്ടിപിടിച്ചു... 💕**********💕

ഹാഷി കോളേജിൽ നിന്ന് വന്നതും ആദ്യം നോക്കിയത് അവളെ ആയിരുന്നു... റൂമിൽ അവളെ കാണാതെ വന്നതും അവൻ താഴെക്കിറങ്ങി... അവിടെയും അവളെ കണ്ടില്ല... "ഇവളിത് എവിടെ പോയി...🙄" "ആ മോനെ, നീ വന്നോ... അനു വീട്ടിൽ പോയേക്കുവാ... കുറച്ചു ദിവസം നിന്നിട്ടെ വരൂ..." "എന്നോട് പറഞ്ഞില്ലല്ലോ..." "അത് അവൾ പറഞ്ഞു... ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു... അല്ല, നീ എന്താ ഇതൊന്നും മാറ്റത്തെ... " "ഞാൻ മാറ്റാൻ പോവാ... അനുനെ നോക്കി വന്നതാ... അവൾ പോവും കരുതിയില്ല..." "അല്ലേയ്, ഇതിപ്പോ എന്താ... അവൾക്ക് അവളുടെ വീട്ടിൽ പോവാനും പാടില്ലേ..." ഷാനു അവളെ കളിയാക്കി... "അതല്ല, ഞാൻ അത്..." "മ്മ്... നിന്ന് പരുങ്ങാട് കേറിപ്പോടാ.." ഷാഹി "😁.." ഹാഷി വേഗം റൂമിലേക്ക് വിട്ടു... എന്നാലും അവളെന്താ എന്നോട് പറയാതെ പോയത്...!! ഇന്നാണെങ്കിൽ അവൾടെ ഗാങ് ലെ ഒരെണ്ണം പോലും ക്ലാസിൽ ഉണ്ടായിട്ടും ഇല്ല... റാഫിയും ഇന്ന് ലീവാണ്... ഇവർക്കൊക്കെ ഇത് എന്ത് പറ്റി...!! ......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story