അരികെ 💘: ഭാഗം 3

arike ayisha

രചന: AYISHA SHIFA

"🎶ഇന്നലകളെ തിരികെ വരുമോ...🎶" എന്ന പാട്ട് മൂളിപ്പാട്ടും പാടി കടയിലോട്ട് നടന്നു.. സാധങ്ങൾ പറഞ്ഞു കൊടുത്തു അയാൾ അത് പാക്ക് ചെയ്യുവായിരുന്നു.. ഞാൻ അവിടെ ഒക്കെ ഒന്ന് കണ്ണോടിച്ചു... വെറുതെ നിക്കുവല്ലേ... അപ്പൊഴാ ഒരാളുടെ മേലിൽ കണ്ണുടക്കിയത്... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...! എവിടെയാ... ഹാഷി സാർ.... ഇന്നലകൾ തിരികെ വന്നൂന്ന് തോന്നുന്നു... സാർ ന്റെ രൂപം കണ്ടു ഞാൻ സാറിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... സാർ ന്റെ കോലം എങ്ങനെ ആണെന്നോ ഒരു ബനിയൻ ഇട്ടിട്ടുണ്ട്... പക്ഷെ, വിയർപ്പ് കാരണം അത് ബോഡിയിൽ പറ്റി പിടിച്ചു കിടക്കുവാണ്... സിക്സ് പാക്ക് ബോഡി തെളിഞ്ഞു കാണാം... എന്തൊരു മസിൽ... മുടി ഒക്കെ കാറ്റിൽ ചെറുതായി പാറുന്നുണ്ട്... വിയർപ്പ് മുഖത്ത് ചെറുതായുണ്ട്... ബുള്ളറ്റിൽ ചാരി നിന്ന് ആരോടോ സംസാരിക്കുവാണ്... സാർ നെ കണ്ടു എന്റെ കിളികൾ ഒക്കെ കൂടും വിട്ട് എങ്ങോട്ടോ പാറിപ്പോയിരുന്നു... അല്ലെങ്കിലേ ഒടുക്കത്തെ ലുക്ക് ആണ്... അതിന്റെ കൂടെ മസിലും... ഉഫ് 🔥... സാറും എന്നിലേക്ക് നോക്കിയപ്പോഴാണ് ബോധം വന്നത്.. ഞാൻ പെട്ടെന്ന് മുഖം തിരിച്ചു നിന്നു.. അയാൾ കവറിൽ ആക്കി തന്നതും അതും വാങ്ങി ക്യാഷും കൊടുത്തു വേഗം സ്ഥലം വിടാൻ നോക്കി...

സാർ ന്റെ അടുത്തൂടെ പോയപ്പോൾ അറിയാതെ എന്റെ നോട്ടം സാറിലേക്ക് പാറി വീണു... അതേ സമയം സാർ എന്നെയും നോക്കി... അയ്യേ... ചമ്മി... വേണ്ടായിരുന്നു... പന്ന മനസ്, നോക്കണ്ട വെക്കുമ്പോ അയാളെ നോക്കാൻ തന്നെ പറയുന്നത് കണ്ടില്ലേ... എന്റെ പ്രോപ്പർട്ടി തന്നെ അല്ലെ മനസെ നീ... എന്റെ ഉള്ളിൽ കിടക്കുന്നു, എന്നിട്ട് കൂർ സാറിനോടും 😒... വേഗം വീട്ടിലേക്ക് വിട്ടു... വീട്ടിൽ ചെന്ന് റെഡി ആയി സ്കൂളിലേക്കും... സ്കൂളിൽ ചെന്ന് അവിടെ ചുറ്റിയടിച്ചു... അമ്മു നോട്‌ കത്തി അടിച്ചു ക്ലാസിൽ ഇരുന്നപ്പോഴാ ബെൽ അടിച്ചത്... നല്ല കുട്ടിയായി ഇരുന്നു... ടീച്ചർസ് ന്റെ ക്ലാസിൽ ഒക്കെ നല്ല വെടിപ്പായി ശ്രദ്ധ കൊടുത്തു 😌... കെമിസ്ട്രി പീരിയഡ് വന്നതും വിളിക്കാതെ വരുന്ന അതിഥിയെ പ്പോലെ എന്റെ പതിവ് മടി വന്നു... സാർ ന്റെ ക്ലാസ് ൽ പാതി ശ്രദ്ധിച്ചും സാർ നെ നോക്കിയിരുന്നും ഉറങ്ങിയും അങ്ങ് കഴിച്ചു... പോവാൻ ബെൽ അടിച്ചു സാർ പുറത്തു ഇറങ്ങി... അതേ സ്പോട്ടിൽ താ തിരിച്ചു വന്നു... "ആ പിന്നെ.. നാളെ ഒരു എക്സാം ഉണ്ട്..." എക്സാമോ 😨... "എക്സാം എന്ന് പറഞ്ഞാൽ മെയിൻ ആയിട്ട് ഞാൻ എടുത്ത പൊഷൻസ് നിങ്ങൾ വായിക്കാറുണ്ടോ പഠിക്കാറുണ്ടോ എന്നൊക്കെ അറിയാൻ.. അല്ലാതെ വല്യ ഒരു എക്സാം ഒന്നും അല്ല... സിമ്പിൾ questions ആയിരിക്കും... ക്ലാസ് ശ്രദ്ധിക്കുന്നവർക്കും പഠിക്കുന്നവർക്കും പെട്ടെന്ന് എഴുതി കഴിക്കാം..." ഹാഷി സാർ ന്റെ റബ്ബേ 😧... ഹാ ഐഡിയ 💡... നാളെ സ്കൂളിൽ വരാതെ മുങ്ങാം... അത് മതി 😌... എന്നോടാ കളി... ഐആം ബുദ്ധി മതി 😌...

"ആരും മുങ്ങാം എന്ന് കരുതണ്ട... എക്സാം എഴുതാത്തവർ പുറത്തു നിൽക്കേണ്ടി വരും... Parents ഇല്ലാതെ അകത്ത് കയറില്ല... അത് മാത്രല്ല, കാരണമില്ലാതെ വരാതിരുന്നാൽ എന്റെ എല്ലാ ക്ലാസിലും നിൽക്കേണ്ടി വരും..." ഹാഷി സാർ ആ പ്രതീക്ഷയും പോയി കിട്ടി 😑.... സ്കൂൾ വിട്ട് വീട്ടിൽ എത്തിയതും കുളിച്ചു നിസ്കരിച്ചു ചായയും കുടിച്ചു പഠിക്കാൻ ഇരുന്നു... എന്തൊക്കെയോ ആണോ ആവോ... 😬 തന്മാത്രകൾ , ഏകാറ്റോമിക തന്മാത്രകൾ, ദ്വിയാറ്റോമിക തന്മാത്രകൾ ഇതൊക്കെ എന്തോന്നാ... ഇത് അറിഞ്ഞാൽ അല്ലെ ഇതിന്റെ ബാക്കി ആയ ഇത് അറിയൂ 🙄... ഇത് ഒക്കെ എവിടന്ന് പഠിക്കാൻ... ആര് പഠിപ്പിക്കും... സാർ നോട്‌ ചോദിച്ചാലോ... അയ്യോ വേണ്ട, വില പോവും... ഇതൊക്കെ ഇതിന് മുമ്പുള്ള ക്ലാസുകളിൽ നിന്ന് മുതൽ പഠിക്കുവല്ലേ... അല്ലേൽ സാർ ന് നിന്നോട് വലിയ വില അല്ലെ... ലെ മനസ് ഉള്ള വിലയും കൂടി പോവും ന്ന 😒... അമ്മു നോട്‌ ചോദിക്കാ... അമ്മു ന് മെസ്സേജ് ഇട്ടു, കുരിപ്പ് ഓൺലൈനിൽ ഒന്നും ഇല്ല... ഡെലിവെർഡ് ആവുന്ന പോലും ഇല്ല 😬... നെറ്റ് ഒക്കെ ഓഫ് ആക്കി വെച്ച് പഠിക്കാവും.... ഇനി കാൾ ആകല്ലാതെ വേറെ വഴി ഇല്ല... ഒരു കാൾ അടിച്ചു, എവിടെ പെണ്ണ് എടുക്കുന്നില്ല.. ഒരു തവണ കൂടി ട്രൈ ചെയ്യാം.. രണ്ടാമത്തേത് ലാസ്റ്റ് റിങ് ൽ എടുത്തു... "ഹലോ..."

"നീ ഇത് എവിടെ ആയിരുന്നെടി കഴുതേ..." "ഞാൻ പഠിക്കുവായിരുന്നെടി..." "വല്യ പഠിപ്പിസ്റ്റ്... കാൾ കാണുമ്പോ എടുത്തൂടെ..." "അത് സൈലന്റ് ആയിരുന്നു... അല്ലെങ്കിൽ ഡിസ്റ്റർബ് ആണ്..." "പഠിപ്പിസ്റ്റ് 😬... പിന്നെ എനിക്ക് ഈ തന്മാത്ര യെ പറ്റി ഇല്ലേ... ആ കുന്ത്രാടം ഒക്കെ പറഞു തായോ..." അപ്പുറത് നിന്നും കിണിയാ കേൾക്കുന്നെ... 😬 "ഡി കോപ്പേ.. നീ പറഞ്ഞു തരുന്നുണ്ടോ..." "കലിപ്പാവാതെ... ഡി നിനക്ക് കെമിസ്ട്രി യിൽ ഇത് പോലും അറിയില്ലേ.." "പിന്നെ, ഞാൻ ഇതൊക്കെ ബൈഹാർട്ട് ആക്കി വെച്ചിട്ടുണ്ടെടി, പിന്നെ തമാശക്ക് ചോദിക്കുവാ 😒..." "😝😝😝... എന്നാലും..." "ഡി കോപ്പേ.. എനിക്കിത് ഒക്കെ അറിയാരുന്നു... പക്ഷെ, ഹാഷി സാർ ന്റെ ക്ലാസ് ഒന്നും കേൾക്കത്തോണ്ട് ഒക്കെ മറന്നു..." "ക്ലാസിൽ ശ്രദ്ധിക്കണം..." "അല്ല നീ എന്നെ കളിയാക്കി നിക്കുവാണോ... എനിക്ക് അതൊക്കെ പറഞ്ഞു താടി..." "ആ... നിനക്ക് ആറ്റങ്ങൾ അറിയോ..." "ആ.. ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയ കണിക... 😌" "ആഹൂ... അതെങ്കിലും അറിയാലോ... അത് പോലെ തന്നെയാ തന്മത്രയും..." "ഏത് പോലെ... 😁" ____ അവൾടെ ക്ലാസ് എടുക്കലും പെട്ടെന്ന് കഴിച്ചു കുറച്ചു നേരം സംസാരിച്ച ശേഷം ഫോൺ കട്ട്‌ ആക്കി... ഓരോന്നും എന്തൊക്കെയാണോ എന്തോ എങനെ ഒക്കെയോ തട്ടി കൂട്ടി പഠിച്ചു... വല്യ എക്സാം ഒന്നും അല്ലെന്ന് സാർ തന്നെ പറഞ്ഞല്ലോ.. അപ്പൊ ആ ശ്രദ്ധ മതി... പക്ഷെ, നാണം കേട്ടാലോ 😑... നല്ല ഉറക്കം വന്നു തുടങ്ങിയതും ആ ബുക്കിൽ തല വെച്ചു തന്നെ ഉറങ്ങി...

പിറ്റേന്ന് വേഗം റെഡി ആയി സ്കൂളിൽ പോയി... വെറുതെ എന്തിനാ ലേറ്റ് ആക്കുന്നെ... അപ്പൊ താ മുന്നിൽ വന്നു നിക്കുന്നു ഷാൻ... 😐 "അംന, പ്ലീസ് എന്റെ കാര്യത്തിൽ താൻ എന്ത് പറയുന്നു..." ഷാൻ "ഷാൻ പ്ലീസ്, ഞാൻ എത്ര തവണ പറഞ്ഞതാ എനിക്ക് തന്നെ ഇഷ്ട്ടമല്ല, പിന്നെയും പിന്നെയും എന്തിനാ എന്റെ പിറകെ വരുന്നേ..." "അംനാ, ഞാൻ എത്രയായി തന്റെ പിറകെ നടക്കുന്നു... എന്നെ ഒന്ന് accept ചെയ്തൂടെ പ്ലീസ്..." ഷാൻ "ഷാൻ, പിറകെ നടന്നാൽ ഇഷ്ടം തോന്നാൻ ഇത് സിനിമ അല്ല, ജീവിതം ആണ്... സൊ പ്ലീസ് എന്നെ വിട്ടേക്കൂ..." അത് കേട്ടതും അമ്മു ചെറുതായൊന്നു ചിരിച്ചു... അതവന് ഇഷ്ടം ആയിട്ടില്ല ന്ന് മനസിലായി... അവൻ ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ട്... ഞാൻ അതിനെ പുച്ഛിച്ചു 😏... അമ്മു നേം കൂട്ടി ഞാൻ നടന്നു... ഞാൻ വേഗം ക്ലാസിൽ കയറി ഇരുന്നു.. അമ്മു വും ഞാനും കുറച്ചു പിപറേഷൻസ് ഒക്കെ നടത്തി... ഞങ്ങടെ ക്ലാസിലെ ഓരോരുത്തരും വന്നു ഞങളോടൊപ്പം കൂടി.... സാർ ഫസ്റ്റ് പീരിയഡ് വന്നു എക്സാം ന്റെ കാര്യം ഓർമിപ്പിച്ചു... അങ്ങനെ സാർ ന്റെ കെമിസ്ട്രി പീരിയഡ് വന്നു... എല്ലാവരും എക്സം ന്റെ പേടിയിലാണ്... "Good afternoon everyone..." "Good afternoon sir..." All "Okay... Exam പറഞ്ഞിരുന്നല്ലോ... എല്ലാവരും അതിന് റെഡി ആയിക്കോ... ഞാൻ question പേപ്പർ എടുത്തു വരാം..." ഹാഷി സാർ "ഓക്കേ സാർ..." All സാർ പോയതും ബുക്ക്‌ ഒന്നൂടെ മറിച്ചു നോക്കി... എന്നിട്ട് വേഗം അതൊക്കെ എടുത്തു വെച്ചു, ഒന്ന് പ്രാർത്ഥിച്ച ശേഷം റെഡി ആയി ഇരുന്നു..

അമ്മു ന് All the best പറഞ്ഞു, അവൾ തിരിച്ചു എന്നോടും.. Thanks ഒന്നും ഇല്ലാട്ടോ... എന്നാ പിന്നെ നല്ല ഇടി ആവും 😌... ഞാൻ അങ്ങോട്ടും അവൾ ഇങ്ങോട്ടും... സാർ വന്നു എല്ലാർക്കും പേപ്പർ തന്നു... ഞാൻ അറിയുന്നത് ആലോചിച്ചു എഴുതി തുടങ്ങി... അമ്മു വും എഴുതുന്നുണ്ട്... സാർ ഞങ്ങൾക്കിടയിലൂടെ നടക്കുന്നുണ്ട്... രണ്ട് കുട്ടികൾ എക്സാമും കഴിച്ചു പേപ്പറും കൊടുത്തു പുറത്തേക്ക് പോയി.. കഴിഞ്ഞവർക്ക് കുറച്ചു നേരം പുറത്തു കടക്കാം... ഓരോരുത്തരായി കൊടുത്തു തുടങ്ങി... ഞാനും അമ്മു വും കൊടുക്കാൻ ആയി എണീറ്റതും സാർ ഞങ്ങളെ അടുത്ത് വന്നു... ഞാൻ പേപ്പർ കൊടുത്തു... പിന്നെ അമ്മുവിന് നേരെ ആയി.. അപ്പോഴാ അവൾടെ താഴേ കിടന്ന പേപ്പർ സാർ എടുത്തത്... ഇതേതാ പേപ്പർ എന്ന മട്ടില ഞാനും അവളും... സാർ അത് തുറന്നു വായിച്ചു, അപ്പൊ തന്നെ സാർ ന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു... സാർ അവളെ ദേഷ്യത്തോടെ നോക്കി, ഞങ്ങടെ അടുത്ത് നിന്നും പോയി... ഞങ്ങൾ അങ്ങനെ തന്നെ നിന്നു.. കാര്യം അറിയണ്ടേ... സാർ എല്ലാരുടേം പേപ്പർ വാങ്ങി പുറത്തു പോയി... അമ്മു ന്റെ മാത്രം വാങ്ങിയില്ല... അവൾ ആകെ വല്ലാതായിട്ടുണ്ട്... "എന്തെങ്കിലും പ്രശ്നം ഉണ്ടാവോ ടാ" എന്നവൾ കൂടെ കൂടെ ചോദിക്കുന്നുണ്ട്, "ഒന്നും ഉണ്ടാവില്ല" എന്നൊക്കെ പറഞ്ഞു അവളെ ആശ്വാസിപ്പിക്കുമ്പോഴും എന്റെ ഉള്ളിലും ഒരു പേടി ഉണ്ടായിരുന്നു... സാർ പിന്നെ വന്നപ്പോ കൂടെ മനോജ്‌ സാറും ഉണ്ടായിരുന്നു... മനോജ്‌ സാർ ഞങ്ങളെ വിളിച്ചു ഞങ്ങൾ കൂടെ ചെന്നു..

ഹാഷി സാറും മനോജ്‌ സാറും അമ്മു വും ഞാനും അങ്ങോട്ട് ചെന്നു... "അമൃത, ഇത് വെറുതെ ഒരു ടെസ്റ്റ്‌ ആണ്... അല്ലാതെ ഫസ്റ്റ്, സെക്കന്റ്‌ നേടാൻ ഉള്ളതോന്നും അല്ല... താൻ ഇത്രക്കൊന്നും ചെയ്യാണ്ടായിരുന്നു.. ഇതൊക്കെ എന്തിന്... എന്റെ മുന്നിൽ ഷൈൻ ചെയ്യാനാണോ..." ഹാഷി സാർ ദേഷ്യത്തോടെ തന്നെ അത് പറഞ്ഞു... അമ്മു ആണേൽ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിക്കുവാ... മുഖം ഒക്കെ സാർ പറയുന്നത് കേട്ട് കരയാറാവുന്നുണ്ട്... എനിക്ക് അത് സഹിച്ചില്ല... "Sir, പ്ലീസ്... ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല, സാർ കാര്യം തെളിയിച്ചു പറയൂ..." സാർ എന്നെ ഒന്ന് നോക്കി എന്നിട്ട് കയ്യിലുള്ള പേപ്പർ എനിക്ക് നേരെ നീട്ടി... "ഇതാ പ്രശ്നം എന്തെ..." എന്നും പറഞ്ഞു.. ഞാൻ അത് തുറന്നു നോക്കി.. അത് കോപ്പി ആണ്... ഇത് അമ്മു നോട്ടിൽ പഠിക്കാൻ എഴുതിയത് അല്ലെ... ഇതെങ്ങനെ അമ്മു ന്റെ സ്ഥലത്തു... അവൾ അത് കണ്ടു ആകെ ഷോക്ക് ആയിട്ടുണ്ട്... അവൾ ഇത് ചെയ്തിട്ടില്ല എന്ന് അവൾടെ മുഖത്തെ ഭാവം കണ്ടാൽ അറിയാം... സാർ വീണ്ടും അവളെ വഴക്ക് പറയാൻ തുടങ്ങിയതും അവൾ കരയാൻ തുടങ്ങി..

എനിക്ക് അത് ഒട്ടും സഹിച്ചില്ല... അവൾ എന്റെ കൂടപ്പിറപ്പിനെ പോലെയാ എനിക്ക്... അവൾടെ കൺകൾ നിറഞ്ഞത് കാണുംതോറും എന്റെ സങ്കടം കൂടി... "Sir, just stop it..." "😡..." ഹാഷി സാർ "അവളല്ല ഇത് ചെയ്‍തത്... ഒന്നും ചെയ്യാത്ത അവളെ എന്തിനാ വെറുതെ കുറ്റപ്പെടുത്തുന്നെ..." "പിന്നെ ആരാ ഇത് ചെയ്തേ, നീ ആണോ..." സാർ ദേഷ്യം കൊണ്ട് വിറച്ചു... "ആ ഞാൻ തന്നെയാ..." അമ്മു നെ രക്ഷിക്കാൻ അതല്ലാതെ വഴിയില്ലത്തത് കൊണ്ട് അത് സമ്മതിച്ചു... ഞങ്ങളുടെ എഴുത്ത് തമ്മിൽ വല്യ വ്യത്യാസം ഇല്ലാത്തോണ്ട് സംശയം തോന്നില്ല... "ആ.. നീ തന്നെ ആവും.. നീ അല്ലെ ക്ലാസ് ഉഴപ്പുന്നത്... ക്ലാസ് ഉഴപ്പുന്നത് കോപ്പി വെച്ച് എഴുതാം എന്ന് കരുതിയാവും... വല്യ പഠിപ്പ് ആണ്.. എന്റെ ക്ലാസ് ഒന്നും നോക്കാറില്ല... പിന്നെങ്ങനെ എന്റെ സബ്ജെക്ട് ൽ മാർക്ക്‌ വാങ്ങുന്നെ എന്ന് ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പൊ ക്ലിയർ ആയി..." സാർ പിന്നെ എന്നോടായി... എന്തോ സാർ പറയുന്ന വാക്കുകൾ എവിടെയോ ചെന്ന് തറക്കുന്ന പോലെ... സാറിൽ നിന്നും ഇങ്ങനെ കേൾക്കേണ്ടി വരും എന്ന് കരുതിയതല്ല... ഉള്ള് പിടയുന്ന പോലെ തോന്നി......... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story