അരികെ 💘: ഭാഗം 33

arike ayisha

രചന: AYISHA SHIFA

"അത് മാത്രം അല്ലെ ഉള്ളു... അത് നമുക്ക് മാറ്റിയെടുക്കാടി..." അനു "മ്മ്... പക്ഷെ, അവൾ... അവളെന്നെയും ഏട്ടനെയും പിരിക്കുവോ..." അമ്മു "നീ ഇപ്പൊ അതൊന്നും ചിന്തിക്കാതെ..." അനു "മ്മ്..." അവർ വീട്ടിലേക്ക് പോന്നു... 💕**********💕 ദീപു വന്നത് ഒന്നും അറിയാതെ എന്തോ കാര്യമായ ആലോചനയിൽ ആണ് അമ്മു... അവൻ ഫ്രഷ് ആയി ഇറങ്ങിയപ്പോഴും അവൾ അതെ ഇരുത്തം ആണ്... അവൻ ബെഡിലേക്ക് കയറി ഇരുന്നു അവളെ വലിച്ചു നെഞ്ചത്തേക്കിട്ടു... പക്ഷെ, അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരിപ്പാണ്... "അമ്മൂ..." "അമ്മൂ..." "അമ്മൂട്ടിയെ..." ആർദ്രമായിരുന്നു അവന്റെ സ്വരം... "പോ എന്നോട് മിണ്ടണ്ട...." "അതെന്താടി അങ്ങനെ..." "ദീപേട്ടന് ബാർ ഉണ്ടോ..." അവൾ എടുത്തടിച്ചു ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു... "അപ്പൊ ഉണ്ട്... എന്നോട് പറഞ്ഞില്ലല്ലോ അത്..." അമ്മു അതിനും അവൻ മറുപടി പറഞ്ഞില്ല... "എന്റെ ഭർത്താവ് ചെയ്യുന്ന കാര്യങ്ങൾ വേറൊരാൾ പറഞ്ഞു വേണോ ഞാൻ അറിയാൻ... " അമ്മു "എന്റെ അമ്മുട്ടി സെന്റി ആവല്ലേ... ഞാൻ പറഞ്ഞില്ല, സോറി... പിന്നെ അതെന്റെ ബാർ അല്ലടാ... അതാ ഞാൻ പറയാതിരുന്നേ..." "ഏട്ടന്റെ ബാർ അല്ലേൽ പിന്നെ ആരുടേയ..." "എന്റെ ഫ്രണ്ട്ന്റെ... " "സത്യം ആണോ..."

"സത്യം... ഇപ്പൊ എന്റെ അമ്മു കൊച്ചിന്റെ പ്രശ്നം മാറിയോ..." ദീപു "മ്മ്..." അവളൊന്ന് മൂളിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... "അമ്മൂ..." "മ്മ്..." "നിനക്കെന്നോട് വേറെന്തോ ചോദിക്കാൻ ഇല്ലേ..." "അത്..." "ചോദിക്ക്..." ""ഏട്ടൻ എന്തെങ്കിലും കാര്യത്തിന്റെ അല്ലെങ്കിൽ ആരുടെയെങ്കിലും കാര്യത്തിന്റെ പേരിൽ എന്നെ വിട്ട് പോവോ 🥺..."" കണ്ണും നിറച്ച് നിൽക്കുന്ന അവളെ കാണെ അവന്റെ ഉള്ള് പിടഞ്ഞു.... "എന്റെ അമ്മു... നിന്നെ വിട്ട് ഞാൻ പോവില്ലടി പെണ്ണേ, അതിനി എന്തിന്റെ പേരിൽ ആണെങ്കിലും... വെറുതെ ഈ കണ്ണ് നിറയരുത്..." ദീപു അവൾടെ കൺകൾ തുടച്ച് അവളുടെ നെറ്റിയിൽ ആയി ചുണ്ടമർത്തി... "അമ്മൂ..." രാവിലെ എന്നും നേരത്തെ എണീക്കുന്ന അവൾ ദീപു എണീറ്റിട്ടും എഴുന്നേറ്റില്ല... ഒരു പേടി അവനെ പിടികൂടി... എന്നും എണീക്കുന്ന സമയം അമ്മു എണീറ്റിരുന്നു... അമ്മുവിന് എന്തൊ ഒരു വല്ലായ്മ പോലെ തോന്നി അവൾ വീണ്ടും ബെഡിലേക്ക് വീണതായിരുന്നു... 💕**********💕 "ആയിശൂ..." അനു "ആഹ്..." ആയിശു "നീ ഇപ്പൊ ആരോടാ chat ചെയ്തോണ്ടിരുന്നേ..." അനു "ഏയ്‌ ആരോടും ഇല്ല..." ആയിഷു "കള്ളം പറയാതെ അതിങ് താടി..." അനു ഫോൺ തട്ടിപ്പറിച്ചു നോക്കി... അത് കണ്ടതും അവൾ ആകെ ഞെട്ടി... Mine 😘❤️

എന്നെഴുതിയ നമ്പർ അർശുവിന്റെ ആണെന്ന് dp കണ്ടപ്പോ തന്നെ അനുവിന് മനസിലായി... ആയിശുവിനെ നോക്കിയപ്പോ ഒരു ഇളി ആയിരുന്നു... "ബാബി, എടി... നീ ഇത് ഹാഷിക്കാട് പറയണം... എങ്ങനെ പറയും എന്നറിയാതെ നിൽക്കുവായിരുന്നു ഞാൻ... 🥲 പിന്നെ ജെബിയും ഫാമിലിയും വരുന്നുണ്ട് ആ കാര്യം പറഞ്ഞിട്ട് ഒരു സോപ്പിൽ ഇത് പറഞ്ഞാ മതി... പ്ലീസ് ടി..." ആയിഷു അവളോട് കെഞ്ചിക്കൊണ്ടിരുന്നു... "ഞാൻ നോക്കട്ടെ... എന്നാലും നിനക്കിത് മുന്നേ പറയായിരുന്നു... 😒" അനു "സോറി ടി, നീ കാക്കൂനോട് പറയണേ..." ആയിഷു "മ്മ്..." അനു ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് പോയി... "ഹാഷിക്കാ..." ലാപ്പിൽ എന്തൊ നോക്കികൊണ്ടിരിക്കുന്ന ഹാഷിയെ അനു വിളിച്ചു... "മ്മ്..." ഹാഷി "എനിക്കൊരു കാര്യം പറയാനുണ്ട്... " അനു "എന്താ..." ഹാഷി ലാപ്പിൽ നിന്ന് തല ഉയർത്താതെ ചോദിച്ചു... "എടി പറയ്.. " കുറച്ചു നേരം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടുന്നില്ല കണ്ടതും അവൻ തല ഉയർത്തി നോക്കി... "😬😬..." അനു ഹാഷി ലാപ് അടച്ചു വെച്ച്... "Cool down... 😁 ഇനി പറഞ്ഞോ..."ഹാഷി "അത് പിന്നെ... ആയിശുവിന് ഒരു കല്യാണം ഒക്കെ വേണ്ടേ..." അനു "അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ..." ഹാഷി "വേണ്ടേ, അല്ലാതെ എത്രെയെന്ന് വെച്ചിട്ടാ അവളിങ്ങനെ..." അനു

"ഒരാളെ നോക്കണം... നിനക്ക് ആരെയെങ്കിലും അറിയും എങ്കിൽ പറ..." ഹാഷി "ഞാൻ ഒരാളെ പറയം... ദേഷ്യപ്പെടാതെ വേണം കേൾക്കാൻ..." അനു "പറയ്... " ഹാഷി "നമുക്ക് ആയിശുവിനെ അർഷുക്കാക്ക് ആലോചിച്ചാലോ..." അനു അവൻ അവളെ ഒന്ന് നോക്കി എണീറ്റ് അവൾക്കടുത്തേക്ക് വന്നു... അവന്റെ വരവ് കണ്ടതും അനു അറിയാതെ എണീറ്റ് പോയി... പെട്ടെന്ന് വന്നു ഹാഷി അവളെ പുണർന്നു... അനു ആകെ ഞെട്ടി... "എന്റെ അനു, നിനക്കിത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞൂടായിരുന്നു..." ഹാഷി ഇപ്പോഴാണ് അനൂന് കാര്യം കത്തിയത്... "പിന്നെയ്, ജെബിയും ഫാമിലിയും വരുന്നുണ്ടെന്ന്..." അനു "എന്നാ വരുന്നേ..." ഹാഷി "അതെനിക്കറിഞ്ഞൂടാ... അവളെ face ചെയ്യണം എന്നോർക്കുമ്പോൾ തന്നെ ഒരു ചമ്മൽ..." അനു "അത് പിന്നെ അവൾക്കും നിനക്കും ഞാൻ സാർ ആയിരുന്നില്ലേ... പഠിപ്പിക്കുന്ന സാറിനെ പ്രേമിച്ചു കെട്ടിയിട്ട് ഇപ്പൊ ചമ്മലോ..." ഹാഷി "ഇപ്പൊ എനിക്കായോ മുഴുവൻ കുറ്റം... നിങ്ങൾ ഒന്നും ചെയ്തില്ലേ..." അനു " രണ്ടാൾക്കും കുറ്റം equal ആക്കാം പോരെ 😉... " ഹാഷി അവൾടെ അധരങ്ങളിലേക്ക് നോട്ടമെറിഞ്ഞു... "ആ ആക്കൽ വേണ്ടാട്ടോ മോനെ... ഇപ്പൊ മോന്റെ ഉദ്ദേശം നടക്കാൻ പോണില്ല... " അനു "കുറച്ചായി ഞാൻ പട്ടിണിയാണ് ട്ടോ 😒..." ഹാഷി

"എന്നും മോൻ താഴെ പോയി കഴിക്കാറുണ്ടല്ലോ.. പിന്നെങ്ങനെ പട്ടിണി... ഇനി ഇപ്പൊ food അല്ലാത്ത എന്ത് തന്നാലാ പട്ടിണി മാറാ.." അനു കളിയാക്കി ചോദിച്ചു... "കാണിച്ചു തരണോ പട്ടിണി എങ്ങനെ മാറും ന്നു 😉.." "വേണ്ട..." അവനെ പിടിച്ചു മാറ്റും മുമ്പേ അവനവളെ വലിച്ചിരുന്നു... അവൾ നേരെ ചെന്ന് അവന്റെ മേലേക്ക് വീണു... അതെ സമയം അവൾടെ ചുണ്ടുകൾ അവന്റെ പിൻകഴുത്തിലായി ചെന്ന് പതിഞ്ഞു... രണ്ട് പേർക്കുള്ളിലൂടെയും എന്തൊക്കെയോ വികാരങ്ങൾ വന്നു നിറഞ്ഞിരുന്നു... 💕**********💕 ദിവസങ്ങൾ കടന്നു പോയി... 🥀 ജെബിയും ഫാമിലിയും വന്നു... ജെബിയുടെ വക അനൂന് നല്ല കളിയാക്കൽ കിട്ടി ബോധിച്ചു... അമ്മുവിനേം പ്രദീപ്‌നേം അകറ്റാൻ കാജൾ നോക്കി എങ്കിലും ഒന്നും ഫലം കണ്ടില്ല... പിന്നെ നമ്മുടെ അനൂന്റെ റാഷിക്കയും ഫാമിലിയും ഒക്കെ നാട്ടിൽ വന്നു... 💛💛💛💛💛ഹൽധി ഡേ💛💛💛💛💛 💛

ഇന്നാണ് ആയിശുവിന്റെയും അർശുവിന്റെയും ഹൽധി day...💛 എല്ലാവരും yellow കളർ ഡ്രെസ് ആണ്... ആയിഷു yellow കളർ ടോപ് ആണ്... അതിലേക്ക് ഒത്ത ഒരു മാലയും കയ്യിൽ ഒരു ബ്രാസെലറ്റും തലയിൽ ഒരു handmade എല്ലാം പൂക്കൊണ്ട് ഉള്ളതാണ്... ഓരോരുത്തർ വരുന്നു... മഞ്ഞൾ എടുക്കുന്നു തേക്കുന്നു... മധുരം കൊടുക്കുന്നു... 💫 അങ്ങനെ അങ്ങനെ... തുടങ്ങിയപ്പോ ആയിശുവിന് നല്ല ആവേശം ആയിരുന്നു എങ്കിലും പതിയെ അവൾക്ക് ചടക്കാൻ തുടങ്ങി... "ഇതെന്താണ് ഗയ്‌സ് മരണ വീടാണോ... നമുക്കൊന്ന് പൊളിക്കണ്ടേ..." നിച്ചു സ്റ്റേജിൽ കയറി പറഞ്ഞു... "Yes...." All "Music please... " "🎶Mala Tum tum Manjara Tum tum Maathu adikka Mangala Tum tum Ole Tum tum Othuku Tum tum Ongi thattikkum Othika Tum tum🎶" ഓരോരുത്തരും സോങ്നൊത്തുള്ള മനോഹരമായ ചുവടുകൾ വെച്ചു... എല്ലാവരും കളിക്കുന്നുണ്ടായിരുന്നു... ഹാഷി കളിക്കുന്നത് അനു ആദ്യമായി കാണുകയായിരുന്നു... അനു കളിക്കുന്നത് ഹാഷിയും... പരസ്പരം ഇരുവരും നോക്കി പുഞ്ചിരിയോടെ തന്നെ ചുവടുകൾ വെച്ചു........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story