അരികെ 💘: ഭാഗം 37

arike ayisha

രചന: AYISHA SHIFA

"ചിന്തിക്കാനുള്ളത് നിങ്ങൾ തന്നെ തന്നതല്ലേ..." അനു "ഞാനൊ... ഞാനെന്ത് പറഞ്ഞു..." ഹാഷി "എങ്ങോട്ടാ പോവാണെന്നു പറഞ്ഞിട്ട്..." "അപ്പൊ പോവുന്ന കാര്യത്തിലുള്ള തിങ്കിങ് ആണല്ലേ..." "ആഹ്..." "സാരല്ല, പൊന്ന് മോള് കുറച്ചു തിങ്കിക്കോ... 😉" അവനതും പറഞ്ഞു എണീറ്റ് പോയി.. "എന്നാലും പറയരുത് 😬😤..." രാത്രി ഹാഷിയോട് ഡിസ്റ്റൻസ് ഇട്ടാണ് കൊച്ചിന്റെ കിടത്തം... "നിനക്കെന്താടി വല്ല പകർച്ച വ്യാധിയും ഉണ്ടോ 🙄..." ഹാഷി "എനിക്ക് പകർച്ചവ്യാധി ഒന്നും ഇല്ല 😏... " "അല്ല, ഇത്രയും ഡിസ്റ്റൻസ് ഇട്ട് കിടക്കുന്നൊണ്ട് ചോദിച്ചതാ..." "അതെന്റെ ഇഷ്ടം... നിങ്ങൾ എന്നോട് ആ സ്ഥലം പറയുന്നത് വരെ ഇങ്ങനെ തന്നെ ആയിരിക്കും..." "ഉറപ്പല്ലേ..." "ഉറപ്പ്..." "എന്നാ അങ്ങനെ തന്നെ കിടന്നോ... 🤭" അവൻ സാധാരണ പോലെ ബെഡിൽ കിടന്നു... അനു തിരിഞ്ഞും കിടന്നു... അവന്റെ നെഞ്ചിൽ തല വെച്ചുറങ്ങിയിരുന്ന അവൾക്ക് എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല... ഹാഷിയെ നോക്കിയതും അവൻ ഉറക്കമാണ്... അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു... "എന്താടി നീ തന്നെ വാക്ക് മാറ്റിയോ... " ഹാഷി കളിയാക്കിക്കൊണ്ട് ചോദിച്ചു... "ഞാൻ നിങ്ങൾ ഉറങ്ങിയോ എന്ന് നോക്കിയതാ..." അനു "ഉവ്വ് ഉവ്വേ... എന്നാ ഞാൻ ഉറങ്ങിയില്ല...

ഇനി നേരെ കിടന്നോ..." ഹാഷി "😒..." അനു "🤨..." "നിങ്ങൾക്ക് എന്നോട് ഒരു സ്നേഹോം ഇല്ല... എനിക്ക് സ്നേഹം ഉള്ളോണ്ടാ നിങ്ങടെ അടുത്ത് വന്നു കിടന്നേ 😏..." അനു "അങ്ങനെ ആണോ... 🤔" "ആ 😒... എനിക്ക് വയ്യ ഇങ്ങനെ കിടക്കാൻ..." അതും പറഞ്ഞു അവൾ അവനെ വരിഞ്ഞു മുറുക്കി... പിന്നെ അവനെ വിട്ട് അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു... അവനൊരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... "എന്റെ പെണ്ണേ, പറ്റാത്ത പണിക്ക് പോണോ..." ഹാഷി ചിരിയോടെ ചോദിച്ചു... "നിങ്ങൾ പറയും കരുതി 😒.. അല്ലാതെ ഒന്നൂല്ല.. " അനു "മ്മ്... നാളെ പോവുമ്പോ അറിയാന്ന് ഞാൻ പറഞ്ഞതല്ലേ..." ഹാഷി "എന്നാലും നേരത്തെ അറിയാൻ 😁..." അനു "ഇപ്പൊ നീ കിടക്കാൻ നോക്ക്... സ്ഥലം ഒക്കെ അവിടെ എത്തുമ്പോ അറിയാം..." ഹാഷി "മ്മ്... " അനു മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി... "അല്ലടി, നിനക്കെന്റെ നെഞ്ചിൽ കിടക്കാതെ ഉറക്കം വരില്ലേ..." "നിങ്ങൾ അടുത്തുണ്ടാവുമ്പോ പിന്നെ എനിക്ക് നിങ്ങളെ നെഞ്ചിൽ തന്നെ കിടക്കണം, ഇല്ലേൽ ഉറക്കം വരില്ല..." "അതെന്താ ടി അങ്ങനെ... 😉" ഹാഷി "ഈ നെഞ്ചിൽ നിങ്ങടെ ചൂട് തട്ടി കിടക്കുന്ന സുഖം ഒന്നും വേറെ എവിടെ കിടന്നാലും കിട്ടില്ലാന്നെ 😉..." അതും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കിടന്നവൾ...

അവനൊരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. ഇരുവരും എപ്പോഴോ ഉറങ്ങിപോയിരുന്നു... രാവിലെ ആദ്യം എണീറ്റത് ഹാഷി ആയിരുന്നു... അവനെണീറ്റ് നിസ്കാരം ഒക്കെ കഴിഞ്ഞു അനുവിനെ വിളിച്ചു... അവളൊന്ന് നിരങ്ങി കൊണ്ട് എണീറ്റ് നിസ്കരിച്ചു വന്നു... "നമ്മൾ എപ്പോഴാ പോവുന്നെ..." ഏതോ ഒരു ബുക്ക്‌ വായിച്ചോണ്ടിരിക്കുന്ന ഹാഷിയോട് അനു ചോദിച്ചു... "Evening..." അത്രെ മാത്രം പറഞ്ഞു അവൻ ബുക്കിൽ തന്നെ ശ്രദ്ധ കൊടുത്തു... അനു പിന്നെ അവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കി താഴെക്കിറങ്ങി... കിച്ചണിൽ ഉമ്മാന്റെ അടുത്തേക്ക് ചെന്നു... ഉമ്മ മൂന്ന് കോഫി കപ്പ്‌ നീട്ടി... മൂന്നും വാങ്ങി മുകളിലേക്ക് തന്നെ നടന്നു... ഷാഹിക്കാടെ റൂമിൽ ചെന്നപ്പോ ആൾ കുളിക്കുവാണ്... കോഫി ടേബിളിൽ വെച്ച് ഞങ്ങടെ റൂമിലേക്ക് നടന്നു... ഹാഷിക്കാക്ക് ഒരു കോഫി കൊടുത്തു ഞാനും അവിടെ ഇരുന്നു കുടിച്ചു... ഹാഷിക്ക ബുക്ക്‌ അടച്ചു വെച്ച് കോഫി കുടിക്കാൻ തുടങ്ങി... കോഫി കുടി കഴിഞ്ഞതും ഞാൻ കുളിച്ചിറങ്ങി... ഹാഷിക്ക വീണ്ടും ആ ബുക്കിൽ തലയും നട്ടിരിപ്പാ... ഞാൻ തല തുവർത്തി കൊണ്ടിരിക്കുമ്പോ ഹാഷിക്ക തേ എണീറ്റ് വരുന്നു... ഒരു സംശയത്തോടെ അവൾ ഹാഷിയെ നോക്കി നിന്നു... അവനവൾടെ അടുത്തേക്ക് വന്നു ഇടുപ്പിലൂടെ കൈ കടത്തി തന്നോട് ചേർത്തു...

അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി... പെട്ടെന്ന് തന്നെ അവൾടെ അധരങ്ങളെ അവൻ കവർന്നു... അവൾടെ കൺകൾ വികസിച്ചു... കൈ അവന്റെ മുടിയിൽ കോർത്തു... അവൾടെ മേൽ ചുണ്ടിനെയും കീഴ് ചുണ്ടിനേയും അവൻ മാറി മാറി നുണഞ്ഞു... വായിൽ രക്തച്ചുവ കലർന്നിട്ടും അവർ പരസ്പരം വിട്ട് മാറിയില്ല... "ഹാഷി..." ഷാഹിടെ വിളി ആയിരുന്നു ഇരുവരെയും സ്വബോധത്തിൽ എത്തിച്ചത്... "ചെന്നു നോക്ക്..." അവനെ നോക്കി കിതച്ചോണ്ട് അവൾ പറഞ്ഞു നിർത്തി... അവൻ ചെന്ന് ഡോർ ഓപ്പൺ ചെയ്തു... "എന്താടാ..." "താ നീ പറഞ്ഞ സാധനം..." എന്നും പറഞ്ഞു അത് കൊടുത്തു ഷാഹി പോയി... "എന്താ അത്..." അനു സംശയത്തോടെ മുടി തുവർത്തി കൊണ്ട് ചോദിച്ചു... "ഏയ്‌ ഒന്നൂല്ല..." അവനതും പറഞ്ഞു അത് എടുത്തു വെച്ച് കുളിക്കാൻ പോയി... കുളിച്ചിറങ്ങിയപ്പോ അനു റൂമിൽ ഇല്ലായിരുന്നു... അവൻ റെഡി ആയി ഇറങ്ങാൻ നേരം ആണ് പിന്നെ അനു വന്നത്... "ഇതെവിടെക്കാ..." അനു "കോളേജിലേക്ക്..." "ഞാനും ഉണ്ട്..." അനു "നീ ബസ് ൽ അല്ലെ പോക്ക്..." ഹാഷി കളിയാക്കി ചോദിച്ചു... "കൊണ്ട് പോവാൻ പറ്റുവെൽ കൊണ്ട് പോയാ മതി 😤..." അതും പറഞ്ഞു ചവിട്ടി തുള്ളി അനു റെഡി ആവാൻ പോയി... റെഡി ആയി വന്നതും അവൾ ഹാഷിയെ നോക്കി...

"എന്നെ കൊണ്ട് പോവാൻ പറ്റോ ഇല്ലേ..." "വാ...." "മ്മ്... 😌❤️..." കോളേജ് കഴിഞ്ഞു വന്നു അനു എല്ലാം പാക്ക് ചെയ്തത് റെഡി അല്ലെ എന്നൊക്കെ ഉറപ്പ് വരുത്തി... "ഹാഷിക്കാ, ഇതിനുള്ളിൽ എന്താ... ഇതിന്റെ കീ എവിടെ..." കുറേ ആയി ഹാഷിയോട് ചോദിക്കണം എന്ന് വെച്ച ചോദ്യം അവൾ ചോദിച്ചു... "അതെന്തിനാ ഇപ്പൊ നിനക്ക്..." ഹാഷി "പറയ്..." അപ്പോഴാണ് ഹാഷിയുടെ ഫോൺ റിങ് ആയതു.. "ആ വലിപ്പിൽ..." അതും പറഞ് അവൻ ഫോൺ അറ്റൻഡ് ചെയ്തു പുറത്തേക്ക് പോയി... അവൾ കീ എടുത്തു അത് തുറന്ന് നോക്കി... അവളതിലേക്ക് തന്നെ നോക്കി... അവൾടെ കൺകൾ സന്തോഷം കൊണ്ട് നിറഞ്ഞു വന്നു... അതിൽ അവൾ അന്ന് അവന് ഗിഫ്റ്റ് ആയിട്ട് കൊടുത്ത വാച്ചും pen um ആയിരുന്നു... ഹാഷി റൂമിലേക്ക് കയറി വന്നതും അനു അവനെ വരിഞ്ഞു മുറുക്കി... "എന്താടി... പെട്ടെന്നെന്താ ഇത്രക്ക് സ്നേഹം..." ഹാഷി അവൾടെ മുഖം ഹാഷി പിടിച്ചുയർത്തി... അവൾടെ നിറഞ്ഞ കൺകൾ കണ്ടതും അവൻ കാര്യം തിരക്കി... കയ്യിലെ വാച്ച് കാണിച്ച് കൊടുത്തതും അവൻ അവളെ തന്നെ നോക്കി... "ഇതിനാണോ കണ്ണൊക്കെ നിറച്ചത്..." ഹാഷി "അത് പിന്നെ സന്തോഷം കൊണ്ടല്ലേ..." അനു "മ്മ് best... കണ്ണ് തുടക്കെടി കാന്താരി..." ഹാഷി അത് പറഞ്ഞതും അവൾ ചിരിയോടെ കൺകൾ തുടച്ചു...

"എന്താ ഇത് ഇങ്ങനെ എടുത്തു വെച്ചേ..." "ചുമ്മാ 😉... അതിനോട് മാത്രം കുറച്ചു കൂടുതൽ ഇഷ്ടം തോന്നി..." അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു... രാത്രി എല്ലാവരോടും പറഞ്ഞു അവർ ഇറങ്ങി... Night ഫ്ലൈറ്റ് ആയിരുന്നു... എങ്ങോട്ടാണെന്ന് മനസിലായില്ലെങ്കിലും അവൾ ഹാഷി പറയുന്നത് പോലെ ചെയ്തു... നീണ്ട നേരത്തെ യാത്രയ്ക്കൊടുവിൽ അവർ അവിടെ എത്തി St. Lucia... 💕**********💕 അങ്ങനെ നീണ്ട യാത്രക്ക് ശേഷം ഞങ്ങൾ അവിടെ എത്തിയതും ഒടുക്കത്തെ തണുപ്പ് കാരണം ഞാൻ ഹാഷിക്കയുടെ കയ്യോട് എന്റെ കൈ ചേർത്ത് വെച്ചതും ഹാഷിക്ക ചെറു ചിരിയോടെ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു... പുറത്ത് തന്നെ ഞങ്ങളെയും വെയിറ്റ് ചെയ്ത് ഏതോ ഒരാൾ നിൽപ്പുണ്ടായിരുന്നു... ഞങ്ങളെ കണ്ടതും അവൻ ഓടി വന്നു കൊണ്ട് ഞങ്ങളുടെ ലഗ്ഗേജ് എല്ലാം വാങ്ങി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നതും അവനെയോന്ന് നോക്കി കൊണ്ട് ഞാനും മുന്നോട്ട് നടന്നു... "അതാരാ ഹാഷിക്കാ..." ഞങ്ങൾക്ക് കാറിന്റെ ഡോർ തുറന്ന് തന്നു കൊണ്ട് അയാൾ ലഗ്ഗേജ് എല്ലാം എടുത്ത് അടുക്കി വെക്കുന്നത് കണ്ട് ഹാഷിക്കയോട് ഞാൻ ചോദിച്ചതും ഹാഷിക്ക എനിക്ക് നേരെ തിരിഞ്ഞു... "ഇവിടത്തെ കാര്യങ്ങൾ ഒക്കെ set ചെയ്യുവാനായിരുന്നു കഴിഞ്ഞ രണ്ട് ദിവസം വന്ന കാളുകൾ... ഇത് ഇവിടുത്തെ ഹോട്ടൽ മാനേജർ ആണ്...

" ഹാഷിക്ക "ഓഹ്..." "സർ... let's go..." "മ്മ്..." അയാൾ ചോദിച്ചതിന് അവൻ സമ്മതം പറഞ്ഞതും കാർ മുന്നോട്ടെടുത്തു... ഒടുക്കത്തെ തണുപ്പ് ആയത് കൊണ്ട് തന്നെ ഞാൻ ഹാഷിക്കയോട് ചേർന്ന് ആയിരുന്നു ഇരുന്നത്... മുന്നോട്ടുള്ള യാത്രയിൽ പുറത്തേക്ക് കണ്ണുകൾ പാഴിച്ചു കൊണ്ട് കാഴ്ചകൾ ഒക്കെ കണ്ട് ഇരുന്നു... "വാ.. ഇറങ്..." ഹാഷിക്ക പറഞ്ഞതും ഞാൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി... എനിക്ക് നേരെ മുന്നിലുള്ള ഒരു ഹൗസ് കണ്ടതും എന്റെ കണ്ണുകൾ വിടർന്നു... വുഡും ഗ്ലാസും കൂടി കലർന്ന ഒരു മീഡിയം സൈസ് ഹൗസ് ആയിരുന്നു അത്... പുറത്ത് നിന്ന് തന്നെ കാണാൻ വല്ലാത്ത ഭംഗി ഉണ്ടായിരുന്നു അതിന്.. അത് നോക്കി നിൽക്കുമ്പോയാണ് ഹാഷിക്ക എന്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നത്... "ഈ വീട്ടിൽ ആണോ നമ്മുടെ സ്റ്റേ..." ഞാൻ ഹാഷിക്കയോട് ചോദിച്ചതും ചെക്കൻ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു ഇടുപ്പിലുടെ കൈ കടത്തി അവനോട് ചേർത്ത് പിടിച്ചു... "ഹ്മ്മ്..." ആരുടെയോ ശബ്ദം കേട്ട് ഹാഷിക്ക എന്നെ വിട്ടു... ആ മാനേജർ ആണ്... ഹാഷിക്ക ഒരു ചമ്മിയ ഇളി ഇളിച്ചു എന്താ കൈ പിടിച്ചു ഉള്ളിലേക്ക് കയറി... പെർഫെക്ട് ആയിട്ട് എല്ലാം അടുക്കി വെച്ചിട്ട് ഉണ്ട്... ഞാൻ അവിടെയെല്ലാം കണ്ണോടിച്ചു നോക്കി... "അനൂ, വാ റൂം കാണിക്കാം.."

റൂമിൽ എത്തിയതും അവിടെ കണ്ട് ഞാൻ ഒന്ന് ചിരിച്ചു... ഫുൾ വൈറ്റ്... കൊള്ളാം... കലിപ്പൻ എന്നെയോന്ന് നോക്കി കൊണ്ട് ബാത്ത് ടവ്വലുമോക്കെ എടുത്ത് കൊണ്ട് ഫ്രഷ് ആവാൻ പോയതും ഞാൻ ബെഡിലേക്ക് വീണു... ഒത്തിരി സമയത്തെ യാത്ര ആയത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു... അത് കൂടാതെ തണുപ്പും... എല്ലാം കൂടെ സഹിക്കാൻ വയ്യാതെ വന്നതും നെറ്റിയിൽ തടവി കൊണ്ട് കാലിന് താഴെയുല്ല കോസടി വലിച്ചെടുത്തു കൊണ്ട് പുതച്ചു കൊണ്ട് ചുരുണ്ടു കൂടി... 💕**********💕 ഞാൻ ഫ്രഷ് ആയിട്ട് ഇറങ്ങിപ്പോ കാണുന്നത് ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന പെണ്ണിനെയാണ്... ആൾ നല്ല ഉറക്കം ആണെന്ന് കണ്ടതും ഞാൻ അവളെ അടുത്തായി കിടന്നു കൊണ്ട് പുതപ്പിനുള്ളിലേക്ക് തുഴഞ്ഞു കയറി അവളെ കുഞ്ഞു ശരീരം എന്നിലേക്ക് ചേർത്ത് കൊണ്ട് കെട്ടി പിടിച്ചു കിടന്നതും അവൾ ഒന്ന് കുറുകി കൊണ്ട് എന്റെ നെഞ്ചിലേക്ക് ഒതുങ്ങി കിടന്നു... ഒരു call വന്നു ആദ്യം എണീറ്റത് ഞാൻ ആയിരുന്നു... Call അറ്റൻഡ് ചെയ്തു food ഓർഡർ ചെയ്ത് കിടന്നു... കിടന്നിട്ട് ഉറക്കം വരാതെ വന്നതും താഴെ ഹാളിൽ തീ കായുന്നതിന് അടുത്ത് വന്നിരുന്ന് ചൂട് പിടിച്ചു... അങ്ങനെ ഇരിക്കുമ്പോ ആണ് പുതപ്പിലേക്ക് ഒരാൾ കൂടി നുഴഞ്ഞു കയറിയത്... മാറ്റാര് എന്റെ പെണ്ണ് തന്നെ... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിലേക്ക് ഒതുങ്ങിക്കൂടി ഇരുന്നു....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story