അരികെ 💘: ഭാഗം 39

arike ayisha

രചന: AYISHA SHIFA

രണ്ടാളും ഒരുമിച്ചു ഫുഡ്‌ കഴിച്ചു എണീറ്റു... അങ്ങനെ അന്ന് ഞങൾ അവിടെയൊക്കെ ഒന്ന് കറങ്ങി കണ്ടു... രണ്ട് ദിവസം കൂടി അവിടെ സ്‌പെന്റ ചെയ്ത് ഞങൾ നാട്ടിലേക്ക് തന്നെ ലാൻഡി... വീട്ടിൽ വെറുതെ ഇരിക്കുമ്പോ ആണ് അമ്മുന്റെ call വന്നത്... "ഹലോ..." "ഹലോ ടി, കാജൾ ഇവിടെ വന്നിട്ടുണ്ട്..." "എന്തിന്..." "എനിക്കറിഞ്ഞൂടാ... ഞാൻ അവൾടെ അടുത്തേക്ക് പോയിട്ടൊന്നും ഇല്ല.. അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..." "എന്താ സംസാരിക്കുന്നെ..." "എനിക്കറിഞ്ഞൂടാ... ഇവളിനി ഇവിടെയും ഏട്ടനെ വേണം എന്നാണോ പറയുന്നേ... അച്ഛൻ എന്തൊ ആലോചിച്ചു പറയുന്നൊക്കെ ഉണ്ട്..." "അല്ല അവിടെ നിന്റെ ഏട്ടനില്ലേ..." "ഇല്ല..." "പിന്നെ നിന്റെ ഏട്ടനെവിടെ.." "ഏട്ടനും അമ്മയും കൂടി ഡോക്ടറെ കാണാൻ പോയി... " "ആർക്ക് എന്തിന്..." "അമ്മയുടെ മുട്ട് വേദനക്ക്..." "മ്മ്... നീ എന്തായാലും അവൾടെ അടുത്തേക്കൊക്കെ ഒന്ന് ചെല്ല്..." "അത് വേണോ..." "എന്താ നിനക്കിത്ര പേടി..." "അതല്ലടി, ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് കണ്ടാ അവളെന്താ പറയാ എന്നറിയില്ലല്ലോ..." "എന്നാ നീ നിന്റെ ഏട്ടൻ വന്നിട്ട് പോ..." അതും പറഞ്ഞു അനു വെച്ചു... 💕**********💕 അമ്മു ഒന്ന് ചിന്തിച്ച ശേഷം ഫോൺ വെച്ച് അവർക്കടുത്തേക്ക് നടന്നു... "കുടിക്കാൻ കൊടുത്തോ ചേച്ചി..." അടുക്കളയിൽ ചെന്നു സെർവന്റ് നോട്‌ അവൾ ചോദിച്ചു... "ഇല്ല.. താ മോളെ ഇത് കൊണ്ട് കൊടുത്തേക്ക്..." "മ്മ്..." അവൾ അത് വാങ്ങി കാജാളിന് കൊണ്ട് കൊടുത്തു...

കാജൾ എന്നാൽ അവളുടെ വീർത്തു നിൽക്കുന്ന വയറിലേക്കാണ് നോക്കിയത്... അപ്പൊ ഇവൾ pregnant ആണോ...!! അപ്പോഴാ അങ്ങോട്ട് പ്രദീപും അമ്മയും കയറി വന്നത്... "അമ്മൂ..." അവൻ കാജാളിനെ കണ്ടിട്ടും മൈൻഡ് ചെയ്തില്ല, അമ്മുന്റെ അടുത്ത് ചെന്നു അവൾടെ നെറ്റിയിൽ മുത്തി... അമ്മു ഒന്ന് പുഞ്ചിരിച്ചു... ഞാൻ പറഞ്ഞ സാധനം കൊണ്ട് വന്നോ എന്ന് ചോദിക്കണം എന്നുണ്ടേലും അവൾക്ക് കാജൾ ഉള്ളോണ്ട് മടി തോന്നി... "നീ പറഞ്ഞ സാധാനം കൊണ്ട് വന്നിട്ടുണ്ട്..." അത് മനസിലാക്കിയ പോൽ അവൻ തന്നെ അത് പറഞ്ഞു.. "ഡാ പ്രദീപേ, ഈ കുട്ടി നിന്നോട് ഒരു business സംസാരിക്കാൻ വന്നതാ...." "എനിക്ക് താല്പര്യം ഇല്ല..." അത് പറഞ് അവൻ മുകളിലേക്ക് നടന്നു... ഒരു കൈ കൊണ്ട് അമ്മുവിനെയും കൂടെ കൊണ്ട് പോയി... "അവന് താല്പര്യം ഇല്ലന്നാ പറഞ്ഞേ..." അച്ഛൻ പക്ഷെ, കാജൾ അപ്പോഴും അവളുടെ വീർത്തു നിന്ന വയറിന്റെ ഷോക്കിൽ നിന്ന് വിട്ടില്ലായിരുന്നു... അച്ഛൻ അവൾക്ക് നേരെ കൈ ഞൊടിച്ചു വീണ്ടും പറഞ്ഞു... അവൾ "ഹാ.." എന്നും പറഞ്ഞു ഇറങ്ങി... 💕**********💕 ( 1 വർഷത്തിന് ശേഷം...) "ഉറങ്ങെടാ വാവേ... ഓ.. ഓ.. ഓ..." അനു പതിയെ കുഞ്ഞിന്റെ പുറത്ത് തട്ടിക്കൊടുത്തു... ഇതാണ് Shazan എന്ന shazu അനുവിന്റെയും ഹാഷിയുടെയും പൊന്നോമന...

ആയിശു ഇപ്പൊ 4 month ആണ്... ഷാനുവിന്റെയും ഷാഹിയുടെയും ബേബിക്ക് ഇപ്പൊ 1 വയസ് ആയി... അമ്മുവിനും പ്രദീപ്‌ നും ഒരു ബേബി ഗേൾ പിറന്നു ശ്രീ ലക്ഷ്മി... ദിലുവിന്റെ മാര്യേജ് ഫിക്സ് ചെയ്തു വരൻ Thahir... അനസ് ന്റെ മാര്യേജും ഫിക്സ് ചെയ്തു വധു Rameesa... എല്ലാ പ്രണയവും നേടാൻ ഉള്ളതല്ലല്ലൊ... 💔 ഇരുവരും കളിയാണെന്ന് വരുത്തി തീർത്ത അവരുടെ പ്രണയം തകരാൻ പോവുന്നു 💔... "ഹലോ... ആരാ..." കല്യാണത്തിന്റെ തിരക്കിനിടയിൽ അനുവിന്റെ ഫോണിലേക്ക് നിർത്താതെ വന്ന unknown number call എടുത്തു അനു ചോദിച്ചു... "ഹലോ... " "കേൾക്കുന്നില്ലേ..." അപ്പുറത് നിന്നും പ്രതികരണം ഒന്നും കാണാതെ വന്നതും അവൾ ഫോൺ കട്ട്‌ ചെയ്തു... വീണ്ടും അടിക്കാൻ തുടങ്ങി അവൾ എടുത്തതും ഇത് തന്നെ ആവർത്തിച്ചു... മൂന്നാമതും ഫോൺ അടിക്കാൻ തുടങ്ങിയതും അവൾ ഫോൺ എടുത്തു... "താനാരാടോ... ഫോൺ വിളിച്ചു മനുഷ്യനെ കളിപ്പിക്കുവാണോ..." "ഹലോ... Mrs. Hashin ഭയങ്കര ചൂടിൽ ആണല്ലോ...." "വരുൺ..." "അപ്പൊ മറന്നിട്ടില്ല സന്തോഷം..." "നീ... നീ എങ്ങനെ പുറത്തു വന്നു..." "നിങ്ങളെന്താ കരുതിയെ ജീവിതാവസാനം വരെ എന്നെ ജയിലിൽ ഇടാന്നോ... ഹ.. ഹ.. ഹ... " "അപ്പൊ നീ ജയിലിൽ..." "ജയിലോ... 1 വർഷം ജയിലിൽ... ആകെ അത് മാത്രെ നിന്നുള്ളു കാരണം നിയമം എനിക്ക് പുല്ലാടി... ഹ ഹ ഹ...." "നിനക്കെന്താ വേണ്ടത്..." "ഞാൻ ആഗ്രഹിച്ചത് ആ ആയിഷ അവളെ ആയിരുന്നു... ഇനി അവളെ അല്ല നിന്റെയൊക്കെ ജീവൻ... 😈

നിങ്ങടെ പ്രിയപ്പെട്ടവർ മരിക്കുന്നത് കണ്ടു നിങ്ങടെ ജീവൻ ഉരുകി തീരും... ഹ ഹ ഹ..." "ഡാ... നീ..." "ചിലക്കാതെടി, നിങ്ങൾ വിചാരിച്ചാലൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല...😏" അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു... ഇവൻ... അപ്പൊ ഇവൻ ജയിലിൽ അല്ലെ... "നീ ഇവിടെ വന്നു നിക്കുവാണോ... ഇങ്ങോട്ട് വാ... രണ്ട് വിവാഹം ആണ്..." അനു പതിയെ തിരക്കിലേക്ക് മുഴുകി... ഹൽധി ഫങ്ക്ഷനും മെഹന്ദിയും കഴിഞ്ഞു... "തന്റെ പ്രണയം... അനുക്കാ 🥺... സോറി അനുക്ക, പിറകെ നടന്നത് ഇഷ്ടം കൊണ്ട് തന്നെ ആയിരുന്നു.. പക്ഷെ, അനുക്ക അക്‌സെപ്റ് ചെയ്തപ്പോ അതൊരു കളിയാക്കിയതാ... അതാ ഞാൻ ചെയ്ത തെറ്റും 😔... മനസിൽ മറ്റൊരാളെ ഇട്ടിട്ട് ഇനി താഹിർ ന്റെ ജീവിതത്തിലോട്ട് 😣... പറ്റുന്നില്ല എനിക്ക്... ഈ പ്രണയ നൈരാഷ്യം എനിക്ക് തമാശ ആയിരുന്നു... അത് കൊണ്ടാവും എനിക്കിപ്പോ ഈ അവസ്ഥ വന്നത്... 💔" ദിലു മനസ്സിൽ ഓരോന്ന് ചിന്തിച്ചു... "മണവാട്ടി നേരെ നിന്നെ... മഹർ കെട്ടാൻ സമയം ആയി..." അവളെ നേരെ നിർത്തി എല്ലാം ഒന്നൂടെ ശരിയാക്കി ദിലുവിനെ നോക്കി കളിയാക്കി ചിരിച്ചു അവർ പുറത്തേക്ക് പോയി... അകത്തേക്ക് ഒരാൾ കയറയുന്നത് അവളറിഞ്ഞു... അയാൾ തന്നിലേക്ക് അടുക്കുന്നതും.... ജീവിതം ഇവിടെ അവസാനിച്ചിരുന്നുവെങ്കിൽ 😭💔... ഉള്ളിൽ പൊട്ടിക്കരഞ്ഞു അവൾ ആഗ്രഹിച്ച നിമിഷം അതായിരുന്നു... മഹർ തന്റെ കഴുത്തിലേക്ക് വീണത് അവളറിഞ്ഞു...

അവളതിലേക്ക് നോക്കി അതിൽ കൊത്തി വെച്ച പേര് കണ്ടതും അത്ഭുതത്തോടെ അവൾ മുന്നിലേക്ക് നോക്കി... നിറഞ്ഞ കൺകളോടെ തന്നെ നിറഞ്ഞു നോക്കി ചിരിക്കുന്ന അനസ് നെ അവൾ ഒരു നിമിഷം നോക്കി പിന്നെ അവന്റെ നെഞ്ചിലേക്ക് വീണു... "ഇങ്ങനെ കരയല്ലേടോ..." നിച്ചു അവളെ അവനിൽ നിന്ന് അടർത്തി മാറ്റി... "എന്നാലും ഇത് എങ്ങനെ... ഇത് സത്യം ആണോ..." ദിലു "അതേടി... " നിച്ചു "പക്ഷെ, എങ്ങനെ....!" ദിലു "നിങ്ങടെ കള്ളകളി ഞങ്ങൾക്ക് അറിയില്ലന്നാണോ നിങ്ങൾ കരുതിയെ... നിങ്ങൾ ഞങ്ങളിൽ നിന്ന് ഇതൊക്കെ മറച്ചു വെച്ചപ്പോ ഞങ്ങളും മറച്ചു വെച്ചു ഇത് നിങ്ങടെ വിവാഹം ആണെന്ന്... നിങ്ങൾക്ക് ഞങൾ കാണിച്ചത് ഡ്യൂപ്ലി ഇൻവിറ്റേഷൻ ആണ്..." അനു "അപ്പൊ നിങ്ങൾ ഞങ്ങളെ പറ്റിച്ചതാണല്ലേ..." നിച്ചു "അങ്ങനെയും പറയാം... " അതും പറഞ്ഞു അനു ഓടി... ബാക്കി എല്ലാവരും ഒന്ന് ചിരിച്ചു... "എല്ലാരും ഇങ് പോര്.. വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട..." അനു തിരിഞ്ഞു വന്ന് പറഞ്ഞു അത് പറഞ്ഞു വീണ്ടും ഓടി... "ഡീ, നീ ഈ ഓട്ടം മതിയാക്ക്..." അവൾക്ക് പിറകെ ചെന്നു ഹാഷി പറഞ്ഞു.. "നിർ...ത്തി... 😁" കിതച്ചു കൊണ്ട് ഇളിയോടെ അനു പറഞ്ഞു... "വാ..." അവൻ അവളെ തോളിലൂടെ കൈയിട്ടു മോന്റെ അടുത്തേക്ക് നടന്നു... 💕**********💕

"ഹലോ അനു..." "ഹലൊ സിയ മിസ്... ഇത് സർപ്രൈസ് ആണല്ലോ..." അനു "മിസ് എന്നൊന്നും വിളിക്കാതെടോ, സിയ എന്ന് വിളിച്ചാൽ മതി... " "മിസ് നെ മിസ് എന്ന് തന്നെ വിളിക്കണ്ടേ 😌.." "ആ ബഹുമാനം ഒക്കെ അങ്ങ് ക്ലാസിൽ മതി..." "മ്മ്... എന്നാ ok... " "താൻ നാളെ ഇങ്ങോട്ട് വരണം... തന്റെ ടീംസ് നേയും ഞാൻ invite ചെയ്യുന്നുണ്ട്... നാളെ ഇവിടെ ചെറിയൊരു ഫങ്ക്ഷൻ ഉണ്ട്, എന്റെ സിസ്റ്റർ ന്റെ മാര്യേജ് ആണ്.. നിങ്ങളും വരണം..." സിയ "ആഹാ... എന്റെ വക Happy married life അറിയിക്കണേ... പിന്നെ നാളെ വരാൻ നോക്കാം..." സിയ "നോക്കിയാൽ പോരാ, വരണം... ഞാൻ ഹാഷിയെയും വിളിച്ചിട്ടുണ്ട്.. പിന്നെ നിന്റെ ബ്രോയുടെ ഫാഷൻ ഡ്രെസ് ആണ് ഞങ്ങളുടെ ഡ്രെസ്..." സിയ "ആഹാ അടിപൊളി..." അനു "മ്മ്... അപ്പൊ ഇങ് എത്തിയെക്കണം..." "ഹാ..." ഫോൺ വെച്ച് അനു ഹാഷിയോട് പറയാൻ അവന്റെ അടുത്തേക്ക് ചെന്നു... അവളെ കണ്ടതും അവനും അടുത്ത് വന്നു... "അതെ..." രണ്ട് പേരും ഒരേ ശബ്ദത്തിൽ പറഞ്ഞു... പരസ്പരം നോക്കി ഇരുവരും ചിരിച്ചു... "നാളെ സിയ..." അതും ഒപ്പം "അപ്പൊ പറയാൻ വന്നത് ഒന്ന് തന്നെ യാണ്... " അനു പറഞ്ഞു 💕**********💕 സിയ മിസ് ന്റെ വീട്ടിലേക്ക് എല്ലാവരും ചെന്നു... വിവാഹം ഭംഗിയായി കഴിഞ്ഞു...

എല്ലാം കഴിഞ്ഞു സിയയുടെ കൂടെ ഒരു പറമ്പ് പോലുള്ള ഭാഗത്തേക്ക് വന്നതാണ് അനുവും ആയിഷുവും... റോഡ് സൈഡിൽ നിന്ന് അവർ പരസ്പരം സംസാരിച്ചു.. "എന്നാ ഇനി ഈ സിയാടെ മാര്യേജ്..." അനു സിയ ഒന്ന് ചിരിച്ചു... "പറയെടോ... ഇങ്ങനെ നിൽക്കാതെ ഒന്ന് കല്യാണം കഴിക്കുവോക്കെ വേണം..." ആയിശു അങ്ങനെ ഓരോന്ന് പറഞ് നിന്നു അവർ... അപ്പോഴാ സിയയുടെ ഫോൺ റിങ് ചെയ്ത് തുടങ്ങിയത്... "ഒരു മിനിറ്റ്, ഞാൻ ഇപ്പൊ വരാം.." സിയ ഫോൺ അറ്റൻഡ് ചെയ്ത് റോഡിലേക്ക് ഇറങ്ങി നടന്നു... അനുവും ആയിഷുവും ഷെസുവിനെ കളിപ്പിച്ചു... സിയയുടെ നേർക്ക് പാഞ്ഞു വരുന്ന കാർ കണ്ടതും അനു കുഞ്ഞിനെ ആയിശുവിന്റെ കൈയിൽ കൊടുത്തു ഓടി സിയയെ തള്ളിമാറ്റി... ഒരു നിമിഷം അനു വായുവിൽ പറന്നു കൊണ്ട് ഒരു അലർച്ചയോടെ നിലം പതിച്ചു... അവളുടെ രക്തം ആ റോഡിലേക്ക് പതിച്ചു തുടങ്ങി...!! ആയിഷുവും സിയയും സ്തംഭിച്ച് നിന്നു... സിയയുടെ ഫോൺ നിലത്തേക്ക് വീണു ചിഞ്ഞി ചിതറി... ശബ്ദം കേട്ട് ഫങ്ക്ഷന് കൂടിയവർ എല്ലാം അവിടെ തടിച്ചു കൂടി......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story