അരികെ 💘: ഭാഗം 4

arike ayisha

രചന: AYISHA SHIFA

"ആ.. നീ തന്നെ ആവും.. നീ അല്ലെ ക്ലാസ് ഉഴപ്പുന്നത്... ക്ലാസ് ഉഴപ്പുന്നത് കോപ്പി വെച്ച് എഴുതാം എന്ന് കരുതിയാവും... വല്യ പഠിപ്പ് ആണ്.. എന്റെ ക്ലാസ് ഒന്നും നോക്കാറില്ല... പിന്നെങ്ങനെ എന്റെ സബ്ജെക്ട് ൽ മാർക്ക്‌ വാങ്ങുന്നെ എന്ന് ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പൊ ക്ലിയർ ആയി..." സാർ പിന്നെ എന്നോടായി... എന്തോ സാർ പറയുന്ന വാക്കുകൾ എവിടെയോ ചെന്ന് തറക്കുന്ന പോലെ... സാറിൽ നിന്നും ഇങ്ങനെ കേൾക്കേണ്ടി വരും എന്ന് കരുതിയതല്ല... ഉള്ള് പിടയുന്ന പോലെ തോന്നി... അമ്മു എന്നെ നിസ്സഹായമായി ദയനീയമായി നോക്കുന്നുണ്ട് അവൾക്ക് അറിയാം, ഞാൻ അവളെ രക്ഷിക്കുവാണെന്ന്... ഞാൻ അവൾക്ക് കണ്ണടച്ച് ഒന്നുമില്ല ന്ന് കാണിച്ച് പുഞ്ചിരിച്ചു... മനോജ്‌ സാർ ഹാഷി സാറിനെ തടഞ്ഞു.. സാർ നെ മാറ്റി നിർത്തി... സാർ ന് ഞങ്ങളെ വിശ്വാസം ആണ്... സാർ ഞങ്ങളോട് നല്ല രീതിയിൽ എല്ലാം ചോദിച്ചു.. ഞങ്ങൾ അല്ല ഞാൻ തീർത്ത് പറഞ്ഞു... സാർ ഇത് ഒന്ന് അന്വേഷിക്കാം, അവൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ആണ്.. എന്നൊക്കെ പറഞ്ഞു ഞങ്ങളെ സമാധാനിപ്പിച്ചു... എന്തോ വല്ലാത്തൊരു മാനസികാവസ്ഥ... വീട്ടിൽ ചെന്ന് ഫ്രഷ് ആയി ബെഡിൽ കിടന്നു.. തലയിണയിൽ ഞെരിക്കി കൊണ്ടിരുന്നു.. സാർ പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും കേൾക്കുന്ന പോലെ...

ഞാൻ ചെവിയിൽ പൊത്തി പിടിച്ചു കിടന്നു.. കൺകൾ എന്തെന്നില്ലാതെ ഒഴുകി കൊണ്ടിരുന്നു... അപ്പോഴാ ഉമ്മ ചായ കുടിക്കാൻ വിളിച്ചത്... മുഖം ഒക്കെ നന്നായി കഴുകി നിസ്കരിച്ചു താഴേക്ക് ചെന്നു... "നിനക്കിതെന്ത് പറ്റി... അല്ലേൽ വിളിക്കാതെ തന്നെ വരോലോ..." റിനുത്ത "ഏയ് ഒന്നൂല്ല 😄..." ഉള്ളിൽ ഒരു പേമാരി പെയ്യുന്നുണ്ടെങ്കിലും അത് മറച്ചു പിടിച്ചു... ചായ കുടിച്ചു കഴിഞ്ഞു റൂമിൽ കയറി ഡോർ ലോക്ക് ആക്കി... മനസ് ഒട്ടും ശാന്തമാവുന്നില്ല... അപ്പോഴാ അമ്മു വിളിച്ചേ.. അവൾക്കും ആകെ സങ്കടം ആയിട്ടുണ്ട്.. അവൾ എന്നെ കുറേ സമാധാനിപ്പിച്ചു, ഞാൻ അവളെയും... രാത്രി നിസ്കാരം കഴിഞ് പെട്ടെന്ന് ഉറങ്ങിപ്പോയി... നല്ല ക്ഷീണം ഉണ്ടായിരുന്നു... ഫുഡ്‌ കൂടെ കഴിച്ചില്ല... രാവിലെ എന്തോ ബെഡിൽ നിന്ന് എണീക്കാൻ വയ്യ.. അസഹ്യമായ തലവേദന... ഞാൻ നിസ്കരിച്ചു വീണ്ടും കിടന്നു... പിന്നെ എണീറ്റത് ഇത്ത വിളിച്ചപ്പോഴാണ്... തല വേദന ഉണ്ടെന്ന് തലയിൽ തൊട്ടപ്പോ തന്നെ ഇത്താക്ക് മനസിലായി... ഇത്ത റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.... ഞാൻ വീണ്ടും ബെഡിൽ കിടന്നു.. ഇന്നലെ കരഞ്ഞതും ക്ഷീണവും ഫുഡ്‌ കഴിക്കാത്തതും ഒക്കെ കൂടി ആയതു കൊണ്ടാവും... ആ ദിവസം സ്കൂളിൽ പോവാൻ പറ്റീല... ഉമ്മന്റേയും താത്താന്റെയും കരുതൽ കൊണ്ട് ആ ദിവസം പോയതേ അറിഞ്ഞില്ല... ❤️❤️❤️ 💕**********💕

സ്കൂളിൽ നിന്ന് അങ്ങനെ ഒക്കെ ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല... എന്നെ രക്ഷിക്കാൻ അനു ഒക്കെ സ്വയം ഏറ്റെടുത്തു... എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല... വല്ലാത്തൊരു അവസ്ഥ... വീട്ടിൽ പോകും വഴിയും അവളും ഞാനും അപ്സെറ്റ് ആയിരുന്നു... രാത്രി അവൾക്ക് വിളിച്ചു സംസാരിച്ചു.. അവൾടെ ശബ്ദം ഒക്കെ വല്ലാതായിട്ടുണ്ട്... ക്ഷീണം ഉണ്ടെന്നൊക്കെ അവൾ പറഞ്ഞതും കിടക്കാൻ പറഞ്ഞു ഫോൺ വെച്ചു ഞാൻ... പിറ്റേന്ന് സ്കൂളിൽ പോവാൻ തോന്നിയതേയില്ല... പിന്നെ വെറുതെ വീട്ടിൽ ഇരുന്നാൽ കാരണം ചോദിച്ചു അമ്മ വരും... വെറുതെ എന്തിനാ എല്ലാം അമ്മയെ അറിയിക്കുന്നെ... ഞാൻ ക്ലാസിൽ കയറി ഇരുന്നു... അനു വന്നില്ല... അതിൽ നല്ല സങ്കടം തോന്നി... അനു ന്റെ സാമിപ്യം എനിക്ക് വല്ലാത്തൊരു ഇഷ്ട്ടമുള്ളതാണ്... അത് നഷ്ടപ്പെട്ടപ്പോ ഒറ്റക്ക് ആയപോലെ... അവൾ എനിക്ക് കൂടെ പിറക്കാത്ത കൂടെ പിറപ്പാ... രക്തബന്ധം കൊണ്ട് മാത്രമല്ല സഹോദരങ്ങൾ ആവാൻ കഴിയുന്നത് എന്നവൾ എനിക്ക് തെളിയിച്ചു തന്നതാ... അവൾ അല്ലാതെ വേറാരൊടും ഞാൻ അങ്ങനെ കൂട്ടില്ല...

ഓരോ പീരിയഡ്സും കഴിഞ്ഞു.. സ്കൂളിൽ ലാസ്റ്റ് ഇന്റർവെൽ ടൈം ന് മുമ്പുള്ള പീരിയഡ് ആയിരുന്നു ഹാഷി സാർ ന്റേതു... അത് കഴിഞ്ഞു ഇന്റർവെൽ ന് ഞാൻ വരാന്തയിൽ ഇറങ്ങി നിന്നപ്പോഴാണ് ഹാഷി സാർ എന്റെ അടുത്ത് വന്നത്.. "എന്താ സാർ..." "തന്റെ ഫ്രണ്ട് എവിടെ..." ഹാഷി സാർ "ആര്... അനു വോ.. സോറി അംനയോ..." "ആ, അവൾ തന്നെ... എന്താ ഇന്ന് വരാത്തെ..." ഹാഷി സാർ "അറിയില്ല... ഇന്നലെ അവൾക്ക് നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞിരുന്നു... അതാവും.. എങ്ങനെ ഇല്ലാണ്ടിരിക്കും അത്രത്തോളം കരഞ്ഞു കാണും..." "അമൃത പ്ലീസ്, താൻ എന്താ ഇങ്ങനെ സംസാരിക്കുന്നെ... എനിക്കറിയാം, ഇന്നലെ നടന്നതിൽ തനിക്കെന്നോട് ദേഷ്യം കാണും... But താൻ എന്റെ ഭാഗത് നിന്നും ഒന്ന് ചിന്തിക്കണം... ഞാൻ ഇവിടെ permanent അല്ല, സൊ എനിക്ക് എപ്പോ വേണമെങ്കിലും ട്രാൻസ്ഫർ കിട്ടാം, അത് കിട്ടിയാൽ ഞാൻ പോവും... അത് വരെ നല്ല രീതിയിൽ പോണം എന്നാണെനിക്ക്... നിങ്ങളുടെ സ്ഥലത്തു അത് കണ്ടപ്പോൾ ദേഷ്യം വന്നു, അതിനേക്കാൾ അത് നിങ്ങളിൽ ആരുടെയോ ഹാൻഡ്റൈറ്റ് ആണെന്ന് തിരിച്ചറിഞ്ഞപ്പോ..." ഹാഷി സാർ "It's okay sir.. സാരല്ല, ഞങ്ങൾ അതൊന്നും ചിന്തിച്ചില്ല... പിന്നെ ഞങ്ങൾ ഇത് ചെയ്തിട്ടില്ല, ചെയ്യേണ്ട ആവശ്യവും ഇല്ല... അവൾ സാർ ന്റെ ക്ലാസ് ഉഴപ്പും എന്നത് സത്യമാണ്..

പക്ഷെ, അത് കോപ്പി അടിച്ചു ജയിക്കാം എന്നത് കൊണ്ടല്ല... അവൾക്ക് കെമിസ്ട്രി ഇഷ്ടം അല്ലാത്തത് കൊണ്ട.. അവൾ പഠിച്ചു തന്നെയാ എക്സാം എഴുതാർ കോപ്പി അടിച്ചല്ല..." ഹാഷി സാർ ഒന്നും മിണ്ടാതെ നിന്നെ ഉള്ളു... "സാർ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..." സാർ സംശയരൂപേണേ എന്നെ നോക്കി... "അനു വിന്റെ ഓരോ മാറ്റവും ഭാവവും എനിക്കറിയാം... സോറി അംനയുടെ... അവൾക്കുള്ളിൽ ഇപ്പൊ സാറുണ്ട്... സാറിനോട് ഒരിഷ്ടം ഉണ്ട്... " ഞാൻ പറയുന്നത് കേട്ട് സാർ ആകെ ഞെട്ടിയിട്ടുണ്ട്... "സത്യമാണ് സാർ... ഞാൻ പോട്ടെ..." ഞാൻ അത്രയും പറഞ്ഞു അവിടെ നിന്നും നടന്നു... സ്കൂൾ വിട്ട് വീട്ടിൽ ചെന്നു അനു വിന് കാൾ ആക്കി... തലവേദന ആയിരുന്നെന്നും അതാണ് ലീവ് ആയതെന്നും പറഞ്ഞു... കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ചു... പിന്നെ എന്റെ മനസിൽ ഒന്ന് മാത്രമായിരുന്നു... ആരാ ഞങ്ങടെ അവിടെ അത് ഇട്ടത്...? അതിനെ പറ്റി മാത്രമായിരുന്നു പിന്നെ ആലോചന... 💕**********💕 പിറ്റേന്ന് സ്കൂളിൽ പോയി... ഓരോ പീരിയഡ് കഴിഞ്ഞു... ഞാൻ ഓക്കേ ആയി തുടങ്ങിട്ടോ... അല്ലാതെ കരഞ്ഞു കരഞ്ഞിരിക്കാൻ എന്നെ കിട്ടില്ല...

ഹാഷി സാർ ന്റെ മുഖത്ത് നോക്കാൻ മാത്രം ധൈര്യം കിട്ടുന്നില്ല... സാർ ന്റെ പീരിയഡ് വന്നതും വെറുതെ വയർ വേദന എന്ന കള്ളം പറഞ്ഞു റെസ്റ്റിംഗ് റൂമിൽ പോയി കിടന്നു... എന്തോ സാറിനെ face ചെയ്യാൻ ഒരു മടി... നെക്സ്റ്റ് പീരിയഡ് ബെൽ വന്നതും വേഗം അവിടെ നിന്നിറങ്ങി നടന്നു... അപ്പൊ ചെന്ന് പെട്ടത് ഹാഷി സാർ ന്റെ മുന്നിൽ... പടച്ചോനെ പെട്ടോ... 😧 "എന്താടി എന്നെ കാണുമ്പോ ഒരു ഒളിച്ചു കളി..." ഹാഷി സാർ ഞാൻ ഒന്നും മിണ്ടാതെ നിന്നു... "അംന, ത..." സാർ എന്നോട് എന്തോ സംസാരിച്ചു തുടങ്ങിയതും പെട്ടെന്ന് ഒരു കുട്ടി വന്നു സാറിനെ കൂട്ടി കൊണ്ട് പോയി... ചെ, അവൾക് വരാൻ കണ്ട നേരം... എന്നാലും എന്താവും സാർ എന്നോട് പറയാൻ വന്നത്... അത് ആലോചിച്ചു തല പുണ്ണാക്കേണ്ട... എന്തായാലും സാർ ന് എന്നോട് ദേഷ്യം ഇല്ലല്ലോ... എനിക്കത് മതി.. ഉണ്ടായിരുന്നേൽ എന്നോട് ഇങ്ങനെ സംസാരിക്കോ... 💕**********💕 പൊളിഞ്ഞ ക്ലാസ് റൂമിൽ അവൾ ഉണ്ട് നിൽക്കുന്നു... എപ്പോ പൊളിഞ്ഞു ചാടും എന്ന് പറയാൻ പറ്റാത്ത ക്ലാസ് റൂം ആണ്... അവൾ നിൽക്കുന്നതിന്റെ നേരെ മുകൾ ഭാഗം പൊളിഞ്ഞു വീഴുന്നത് കണ്ടതും അവളെ പിടിച്ചു വലിച്ചു എന്റെ അരികെ_💘 ആയി നിർത്തി... അവൾ എന്റെ അടുത്ത് തന്നെ ചാരി നിന്നു, അവൾടെ കൈ എന്റെ മേലായിരുന്നു...

മേലാകെ ഒരു കറന്റ്‌ പാസ്സ് ചെയ്ത പോലെ... അവൾ എന്റെ അരികെ_💘 അങ്ങനെ നിന്നപ്പോ വല്ലാത്തൊരു ഫീൽ.... പിന്നെ സ്വബോദം കിട്ടിയപ്പോൾ നേരെ നിർത്തി... ഒന്ന് ചൂടായിട്ട് ഞാൻ നടന്നു... വീണ്ടും അവിടെ തന്നെ നിക്കുന്നത് കണ്ടതും ഓടിച്ചു വിട്ടു... അവൾ ഏതോ ഒരുത്തനുമായി സംസാരിക്കുന്നത് കണ്ടതും ചെറിയ നീരസം തോന്നി... എന്റെ ക്ലാസിൽ ആകെ ഉഴപ്പുന്നത് അംന മാത്രമാണ്.. പക്ഷെ, അവൾടെ മാർക്ക്‌ കണ്ടു ഞാൻ പോലും ഞെട്ടിയിട്ടുണ്ട്.. എക്സാം നെ കുറിച്ച് പറഞ്ഞപ്പോ അവൾ മനസിൽ ചിന്തിക്കുന്നത് ഒക്കെ എനിക്ക് ഊഹിക്കാമായിരുന്നു... അതിന് അപ്പൊ അപ്പൊ മറുപടി കൊടുത്തു... അവർക്ക് വേണ്ടി ഉറക്കം ഒഴിച്ചിരുന്ന് തപ്പി തിരഞ്ഞു ഉണ്ടാക്കിയ questions ആയിരുന്നു അത്... പെട്ടെന്ന് ആ കോപ്പി കണ്ടപ്പോൾ അവരോട് എങ്ങനെ ഒക്കെയോ പെരുമാറി... എപ്പോഴോ ഉള്ളിൽ അവളോട് ഒരു ഇഷ്ട്ടം പൂവിട്ടിരുന്നു... പക്ഷെ, ഇത് കണ്ടപ്പോൾ അത് ഒക്കെ ഞാൻ മറന്നു... മനോജ്‌ സാർ അവരെ കുറിച്ച് പറഞ്ഞപ്പോൾ തോന്നി ഞാൻ ചെയ്‌തത് തെറ്റായി ന്ന്... ഞാനും മനോജ്‌ സാറും അതിനെ പറ്റി ഒന്ന് അന്വേഷിക്കാൻ തീരുമാനിച്ചു... പിറ്റേന്ന് അവരെ നോക്കിയെങ്കിലും വന്നത് അമൃത മാത്രമായിരുന്നു... അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞതും വല്ലാത്തൊരു സന്തോഷം തോന്നി...

പെണ്ണിനെ ഒന്ന് കാണാൻ ഒക്കെ തോന്നി... പറഞ്ഞിട്ടെന്താ വന്നില്ലല്ലോ... പിറ്റേന്ന് വന്നപാടെ ഒന്ന് കണ്ടു... ക്ലാസ് ടൈം ൽ കാണാം എന്ന് വെച്ചു... പക്ഷെ, ക്ലാസിൽ നോക്കിയിട്ട് അവളെ കണ്ടില്ല... ഇവൾ ഇത് എവിടെ പോയി... എന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കവും... തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ അവൾ പെട്ടെന്ന മുന്നിൽ വന്നു ചാടിയത്... അവളോട് എല്ലാത്തിനും സോറി പറയണം എന്നൊക്കെ ഉണ്ടായിരുന്നു, പക്ഷെ അതൊന്നും നടന്നില്ല... ഒരു കുട്ടി വന്നു പ്രിൻസി ടെ അടുത്ത് കൊണ്ട് പോയി... പ്രിൻസി പറയുന്നത് കേട്ട് എന്തോ വല്ലാത്തൊരു സങ്കടം തോന്നി... 💕**********💕 ക്ലാസ് ഒക്കെ കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നപ്പോഴാ ഉമ്മാന്റെ ഡയലോഗ്... "നാളെയാണല്ലോ എന്റെ മോൾടെ ചെക്കൻ വരുന്നേ..." ഏത് നേരത്ത് ആണാവോ, സമ്മതിക്കാൻ തോന്നിയെ... 😬 എന്റെ സ്കൂൾ അങ്ങനെ അങ്ങ് മുടക്കി 😤... ചെക്കൻ കൂട്ടർ വന്നൂ ന്ന് പറഞ്ഞു... ഞാൻ തീരെ ഒരുങ്ങിയില്ല 😁... അങ്ങനെ എങ്കിലും മടങ്ങി പോട്ടെ.... ഇത്ത കൂടെ കൂടെ പറയുന്നുണ്ട് ഒന്ന് ഒരുങ്ങടി ന്ന്.... എവിടെ ഇങ്ങനെ കണ്ടു ഇഷ്ടപ്പെടുവാണേൽ ഇഷ്ടപ്പെട്ടാ മതീന്ന് ഞാനും 😌😜... ചായ എടുത്തു അവർക്കടുത്തേക്ക് നടന്നു... ചെക്കൻ അപ്പുറത്ത് ഇരുന്ന ആളോട് സംസാരിക്കുവായിരുന്നു.. അത് കൊണ്ട് ഒരു ഭാഗം മാത്രെ കണ്ടുള്ളു... ചെക്കന്റെ ഒരു ഭാഗമെ കണ്ടുള്ളു... ഹേഹ്... ഹാഷി സാറോ....... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story