അരികെ 💘: ഭാഗം 40

arike ayisha

രചന: AYISHA SHIFA

സിയയുടെ നേർക്ക് പാഞ്ഞു വരുന്ന കാർ കണ്ടതും അനു കുഞ്ഞിനെ ആയിശുവിന്റെ കൈയിൽ കൊടുത്തു ഓടി സിയയെ തള്ളിമാറ്റി... ഒരു നിമിഷം അനു വായുവിൽ പറന്നു കൊണ്ട് ഒരു അലർച്ചയോടെ നിലം പതിച്ചു... അവളുടെ രക്തം ആ റോഡിലേക്ക് പതിച്ചു തുടങ്ങി...!! ആയിഷുവും സിയയും സ്തംഭിച്ച് നിന്നു... സിയയുടെ ഫോൺ നിലത്തേക്ക് വീണു ചിഞ്ഞി ചിതറി... ശബ്ദം കേട്ട് ഫങ്ക്ഷന് കൂടിയവർ എല്ലാം അവിടെ തടിച്ചു കൂടി.... അനുവിനെ icu വിലെക്ക് കയറ്റി... എല്ലാവരും icu വിന് മുന്നിൽ നിന്നു... ഹാഷി അകത്തേക്ക് ഒന്ന് നോക്കി... അവന് സ്വയം തളരുന്നത് പോലെ തോന്നി 🥺... ജീവന് വേണ്ടി പിടയുന്ന അവളെ കാണും തോറും ആ കാഴ്ച അവന്റെ ഹൃദയം കീറി മുറിക്കുന്നത് പോലെ തോന്നി 💔... അത് കണ്ടു നിൽക്കാൻ വയ്യാതെ അവൻ കാർ എടുത്തു പോയി.. എങ്ങോട്ടെന്നില്ലാതെ... വണ്ടി എവിടെയോ കൊണ്ട് നിർത്തി അവനിറങ്ങി... അതൊരു മല മുകൾ ഭാഗം ആയിരുന്നു... "അനൂ..." അവൻ അവിടെ നിന്ന് അലറി വിളിക്കാൻ തുടങ്ങി... "അനൂ...." അവിടെ നിന്ന് അവൻ അലറി വിളിച്ചു കൊണ്ടിരുന്നു... "നീ ഇല്ലാതെ എനിക്ക് പറ്റില്ല പെണ്ണേ... " മുടിയിൽ കോർത്തു വലിച്ചു അവൻ തളർച്ചയോടെ താഴേക്ക് ഊർന്നിരുന്നു പോയി... അവൻ തളർന്നു പോയിരുന്നു... അവന്റെ പിറകിൽ നിന്ന് ഒരു അട്ടഹാസം കേട്ടതും അവൻ തിരിഞ്ഞു നോക്കി... "ഹ ഹ ഹ..." "നീ..." ഹാഷിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി...

"ഞാൻ തന്നെയാ ഹാഷിൻ.... ഹ ഹ ഹ... എന്ത് പറ്റി ഹാഷിൻ പ്രാണസഖി ചത്തൊടുങ്ങിയോ..." വരുൺ "ഡാ..." അപ്പോഴേക്കും ഹാഷി അവനെ ഓട്ടചവിട്ടിന് തെറുപ്പിച്ചിരുന്നു... "Cool man... ഞാൻ സംസാരിക്കട്ടെ, എന്നിട്ട് നമുക്ക് ഫൈറ്റ് ചെയ്യാം... നീയും നിന്റെ കുടുംബവും കുറേ ഉണ്ടാക്കി... എന്നെ നിങ്ങൾ ദ്രോഹിച്ചു അതാ നിങ്ങൾക്ക് പറ്റിയ തെറ്റ്... പിന്നെ വേറൊരു കാര്യം നിനക്കറിയോ, ഞാൻ ഇത് നിന്റെ പെണ്ണിന് വെച്ചത് അല്ലായിരുന്നു... ആ സിയ അവൾക്ക് വെച്ചതാ.. അങ്ങനെ ഓരോരുത്തരെ വക വരുത്തി നിങ്ങളെ ഒക്കെ ജീവിതം പോലും അർത്ഥം ഇല്ലാതെ ആയി നിങ്ങളൊക്കെ സ്വയം നീറി ജീവിക്കാൻ ആണ് ഞാൻ കരുതിയെ... പക്ഷെ, എന്താ ചെയ്യാ അവളെ രക്ഷിച്ച് നിന്റെ പെണ്ണ് അവൾടെ ജീവൻ ത്യാഗം ചെയ്തു... Sweet girl... I like it... " "ഡാ, പന്ന @#₹%&¥# നിന്റെ പണി ആയിരുന്നു അല്ലേടാ ഇത്..." അവന്റെ മുഖത്തിനിട്ട് പഞ്ജ് ചെയ്ത് അവന്റെ കോളറയിൽ കുത്തി പിടിച്ചു ഹാഷി ചോദിച്ചു... "അല്ലാതെ പിന്നെ... എന്റെ പണി തന്നെയാ..." അതും പറഞ്ഞവൻ ഹാഷിയുടെ കൈ വിടുവിച്ചു ഹാഷിയുടെ വയറ്റിനിട്ട് പഞ്ജ് ചെയ്തു... പിന്നെ അവിടെ ഒരു അടിപൊളി ഫൈറ്റ് ആയിരുന്നു ⚡️🔥... അവസാനം ഹാഷി അവനെ ചവിട്ടിയതും അവൻ കൊക്കയിലേക്ക് വീഴാൻ പോയി...

ഒരു ചെറിയ പിടിവള്ളിയിൽ പിടിച്ചു നിന്നു അവൻ... വരുണിന്റ അടി കാരണം ഹാഷി ബോധം മറഞ്ഞു നിലത്തേക്ക് വീണു... അവിടേക്ക് അപ്പോഴേക്കും forest ഡിപ്പാർട്മെന്റ് കീഴിലുള്ള പോലീസ് ഉദ്ദ്യോഗസ്ഥർ എത്തിയിരുന്നു... പോലീസ് നെ കണ്ട ഷോക്കിൽ വരുണിന്റെ പിടി അയഞ്ഞു... അവൻ ഒരു അലർച്ചയോടെ ആ കൊക്കയിലേക്ക് വീണു... പോലീസ്കാർ ഹാഷിയെ ഹോസ്പിറ്റലിൽ എത്തിച്ചു... "ഹാഷിയൻ എന്ന ചെറുപ്പക്കാരനെ കൊല്ലാൻ ശ്രമം നടത്തി കൊലയാളി സ്വയം ആത്മഹത്യ ചെയ്തു.." എന്ന് പോലീസ് റിപ്പോർട്ട്‌ എഴുതി... 📝 💕**********💕 കണ്ണ് തുറന്ന അനു മുന്നിൽ നിൽക്കുന്ന ഹാഷിയുടെ കോലം കണ്ടു ഞെട്ടി... "ഹാഷിക്കാ, ഇത്... ഇത് എന്താ... ആകെ മുറിഞ്ഞിട്ടുണ്ടല്ലോ..." അനു അവൾടെ കാര്യം മറന്ന് എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല... "അവിടെ അടങ്ങി കിടക്ക്... എനിക്കൊന്നൂല്ല..." ഹാഷി "പിന്നെ ഇതൊക്കെ എന്താ..." അവന്റെ ദേഹത്തുള്ള കെട്ടിലൊക്കെ തൊട്ട് അവൾ ചോദിച്ചു... "അത് ഒന്നൂല്ല..." ഹാഷി "ഹാഷിക്കാ, സത്യം പറയ്, എന്താ പറ്റിയെ...?"

"ഞാൻ എല്ലാം നിന്നോട് പറയാം, but ഇപ്പൊ അല്ല പിന്നെ... നീ ഇപ്പൊ സ്വയം പരിചരിക്ക്, എന്നിട്ട് എന്നെ പരിചരിക്കാം..." ഹാഷി അതും പറഞ്ഞു എണീറ്റു... "ഹാഷിക്ക ഇത് എങ്ങോട്ടു പോവാ..." അനു "നീ കണ്ണ് തുറന്നു എന്ന് എല്ലാരോടും പറയട്ടെ..." ഹാഷി "മ്മ്..." അനു എല്ലാവരും കൂടി അകത്തേക്ക് കയറി വന്ന് അനുവിനോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി... "എടി നിർത്ത്, എനിക്കൊന്ന് പറയാൻ ഗ്യാപ്പ് താ..." അനു "ആ എന്നാ നീ പറ..." ദിലു "നിക്ക് നിക്ക്... ആദ്യം എന്നോട് ഒരു കാര്യം പറയ്... ഹാഷിക്കാക്ക് എന്താ പറ്റിയെ...!?" അനു "അത് ഹാഷിക്കയോട് ചോദിച്ചൂടെ..." ആയിശു "ഞാൻ ചോദിച്ചതാ അപ്പൊ പിന്നെ പറയാം എന്ന് പറഞ്ഞു..." അനു "അപ്പൊ അവൻ പിന്നെ പറയും..." നിച്ചു "ഹും... ഒക്കെ കണക്കാ 😏" അനു അതും പറഞ്ഞു മുഖം തിരിച്ചതും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു... അവരുടെ പൊട്ടിച്ചിരിയിൽ അനുവും ഒന്ന് പുഞ്ചിരിച്ചു... അപ്പോഴാ എല്ലാരും ഒരു കരച്ചിൽ കേട്ടത്.. നോക്കുമ്പോ shazu ആണ്... അനു അവനെ വാങ്ങി... പക്ഷെ, അവൾക്ക് മുഖം കൊടുക്കാതെ ഇരിപ്പാണ് അവൻ... "ഉമ്മിടെ പൊന്ന് ഉമ്മിയോട് പിണക്കണോ.... മോന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ ചോദിച്ചു... "എന്നാ ഞങൾ പുറത്തുണ്ടാവും..." അതും പറഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങി............ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story