അരികെ 💘: ഭാഗം 41 | അവസാനിച്ചു

arike ayisha

രചന: AYISHA SHIFA

അപ്പോഴാ എല്ലാരും ഒരു കരച്ചിൽ കേട്ടത്.. നോക്കുമ്പോ shazu ആണ്... അനു അവനെ വാങ്ങി... പക്ഷെ, അവൾക്ക് മുഖം കൊടുക്കാതെ ഇരിപ്പാണ് അവൻ... "ഉമ്മിടെ പൊന്ന് ഉമ്മിയോട് പിണക്കണോ...." മോന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ ചോദിച്ചു... "എന്നാ ഞങൾ പുറത്തുണ്ടാവും..." അതും പറഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങി... അവൾ മോനെ കൊഞ്ചിച്ചു അവന്റെ പിണക്കം മാറ്റി... അവന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി... ഒരു മാതാവിന്റെ സ്നേഹം... ❤️ അപ്പോഴാണ് ഹാഷി കയറി വന്നത്... അവൾ ഹാഷിയെ നോക്കി പുഞ്ചിരിച്ചു അവൻ തിരിച്ചും... "ആഹാ ഉമ്മയും മോനും കൂടി എന്താ പരിപാടി..." അവൻ മോന്റെ കവിളിൽ തൊട്ടോണ്ട് ചോദിച്ചു... "പപ്പാടെ പൊന്ന് വരുന്നോ..." അവൻ മോന് നേരെ കൈ നീട്ടിയതും മോൻ അവന്റെ കൈയിലേക്ക് ചാടി... "കൊള്ളാലോ, ഇപ്പൊ ബാപ്പയും മോനും ഒന്ന് ഞാൻ പുറത്ത്..." അനു ചുണ്ട് ചുള്ക്കി... "നീ എങ്ങനെയാ പുറത്താവാ... നീ എന്റെ മോന്റെ ഉമ്മി അല്ലെ... അല്ലേടാ വാവേ..." അത് ചോദിച്ചതും മോൻ ഒന്ന് ചിരിച്ചു കാണിച്ചു... 💕**********💕 ( 5 വർഷങ്ങൾക്ക് ശേഷം ) ഈ 5 വർഷത്തിനിടെ ഹാഷിക്കും അനുവിനും ഒരു ബേബി കൂടി ഉണ്ടായി, it's a baby girl shahana - shanu... അമ്മുവിനും ദീപിനും രണ്ട് ബേബിസ് ആയി രണ്ടും boys ആണ്...ആരവ് & ആദവ്... ആയിഷുവിനും അർഷുവിനും ഒരു ബേബി ഉണ്ടായി, baby girl Aiza... ദിലുവും നിച്ചുവിനും ബേബി ആയില്ല എങ്കിലും ദിലു 6 month പ്രെഗ്നന്റ് ആണ്... "അനൂ... കളിക്കല്ലേ..." ഹാഷി

"പിന്നേയ്, നിങ്ങളല്ലേ കളിക്കുന്നെ..." അനു "ഞാൻ എന്ത് കളിച്ചു എന്നാ..." ഹാഷി "കൊച്ചുങ്ങൾ രണ്ടായി എന്നിട്ടും റൊമാൻസ് കളിക്കുവല്ലേ..." അനു "അതാണോ 😏, നീ എന്റെ പെണ്ണാ നിന്നോട് റൊമാൻസ് കളിക്കാൻ കൊച്ചുങ്ങൾ എത്ര ആയാലും എന്താ... " ഹാഷി "എന്നാലേ അത് മോന്റെ മനസ്സിൽ ഇരിക്കും... എന്നെ കിട്ടില്ല..." അവളോടാൻ നോക്കിയതും അവൻ അവളെ പിടിച്ചു ചുമരിലേക്ക് ചേർത്തിയിരുന്നു... "ഹാഷി" ബാക്കി പറയാൻ സമ്മതിക്കാതെ അവൻ അവളുടെ ചുണ്ടുകൾക്ക് മീതെ അവന്റെ ചൂണ്ട് വിരൽ വെച്ചു... "ഷൂ... ഇനി മിണ്ടരുത്... 2 വർഷം ആയിട്ട് ഞാൻ പട്ടിണിയാ..." ഹാഷി "പട്ടിണിയോ... നിങ്ങൾ എന്നും ഇവിടെ നിന്ന് മൂക്ക് മുട്ടെ കഴിക്കുന്നത് ഞാൻ കാണാറുണ്ടല്ലോ..." അനു "ഞാൻ പറഞ്ഞതിന്റെ പൊരുൾ നിനക്ക് മനസിലായി എന്നെനിക്കറിയാം..." ഹാഷി പറഞ്ഞതും അവളൊന്ന് ചിരിച്ചു... "മോൾടെ മനസ്സിൽ എന്നെ തള്ളിയിട്ടു ഓടം എന്ന പ്ലാൻ ഒക്കെ ഉണ്ടേൽ മാറ്റി വെച്ചേക്ക്... കുറേ ആയി ഒരു ചെറിയ കിസിൽ ഒഴുക്കുന്നു... 😒 ഇന്നെങ്കിലും പ്ലീസ്..." അവൻ ദയനീയമായുള്ള ചോദ്യത്തിന് അനുവിന് എതിര് പറയാനും തോന്നിയില്ല... അവൾ ഒന്ന് ചിരിച്ചു... അതോടെ അവൾടെ സമ്മതത്തിന് കാത്ത് നിന്ന പോലെ അവൾടെ അധരങ്ങളെ അവൻ സ്വന്തമാക്കി... ശ്വാസം വിലങ് ആയി മാറിയിട്ടും അവനവളെ മോചിപ്പിക്കണം എന്ന് തോന്നിയില്ല... "അജ്ജെ, തണ്ണ് പൊതിതൊ ചാനു... " ( അയ്യേ, കണ്ണ് പൊത്തിക്കോ ഷാനു ) shezu അത് കേട്ടാണ് അവർ പരസ്പരം വിട്ട് മാറിയത്... "

എപ്പോ ഒന്ന് അടുത്ത് കിട്ടിയാലും അപ്പൊ ഇവൻ കേറി കുളമാക്കും..." ഹാഷി "🤭🤭🤭..." അനു "മമ്മാ, ചാനു നോത്‌... " ( ഷാനു നോക്ക് ) shezu അപ്പോഴാണ് അവരും അവളെ നോക്കിയേ... ഒരു blue color ഗൗൺ ആയിരുന്നു അവൾ ഇട്ടിരുന്നത്... ആ ഡ്രസിൽ ശരിക്കും അവളൊരു princess നെ പോലെ ഉണ്ടായിരുന്നു... "എന്റെ മോള് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ... 😍😘" അനു മോളെ കവിളിൽ മുത്തി... "ഇതെവിടുന്നാ..." അനു "അത് മാമൻ കൊതത്ത... ഹും 😏.. മമ്മത്തു ന്നോട് ഒരു നേഹോം ഇല്യ 😒..." ( അത് മാമൻ കൊടുത്തതാ... ഹും... മമ്മക്ക് എന്നോട് ഒരു സ്നേഹവും ഇല്ല... ) shezu അതും പറഞ്ഞു ഹാഷിയുടെ അടുത്ത് ചെന്നു... "പപ്പാടെ പൊന്നിന് പപ്പ ഇല്ലേ..." ഹാഷി അവന് മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവനെ ഹാഷിയോട് ചേർത്ത് പിടിച്ചു... അത് കണ്ടു ഷാനു ചുണ്ട് പിളർത്തി... "ബാ..." ഹാഷി വിളിക്കാൻ കാത്തെന്ന പോലെ ഷാനു അവന്റെ അടുത്തേക്ക് ഓടി ചെന്നു... രണ്ടാളെയും അവൻ ചേർത്ത് പിടിച്ചു ഇരുവർക്കും ഓരോ മുത്തവും കൊടുത്തു... "അപ്പൊ ഞാനോ... 😒" അനു "നീ കുട്ടികളെക്കാൾ കഷ്ട്ടം ആവാണോ അനു..." ഹാഷി "നിങ്ങടെ മക്കൾക്ക് നിങ്ങടെ അടുത്ത് ഞാൻ നിന്നാലും ഭയങ്കര കുശുമ്പ് തന്നെയാ... 😒" അനു "അങ്ങനെ ആണോ..." അവൻ മക്കളെ നോക്കി ചോദിച്ചതും അവർ ചിരിച്ചു... "മമ്മ ന്താവുമ്പോ പപ്പ മമ്മന്തെ അത്ത് പോവോ... " shezu ( മമ്മ ഉണ്ടാവുമ്പോ പപ്പ മമ്മന്റെ അടുത്ത് പോവോ )

"ആഹാ ഇത് കൊള്ളാലോ... അത് നിങ്ങടെ പപ്പ ആയെന്ന് കരുതി എന്റെ അടുത്ത് വന്നൂടെ... " അനു "നീ പോതി... പപ്പ പത..." ( നീ പോടീ, പപ്പാ പറ ) Shezu "കണ്ടില്ലേ അവൻ വിളിച്ചത്... നിങ്ങൾ കൊഞ്ചിച്ചു വഷളാക്കിയതാ..." അനു "അവൻ കുട്ടിയല്ലേ..." ഹാഷി "കുട്ടികൾ ഇങ്ങനെ ആണോ വിളിക്കാ... അല്ലെങ്കിലും അവര് എന്ത് ചെയ്താലും നിങ്ങൾ അവരുടെ ഭാഗം ആവും... ഇനി അനു വിളിച്ചു വാ..." അനു "എടി തെറ്റല്ലേ ഞാൻ പറയട്ടെ... Shezu, നീ ഇനി അങ്ങനെ വിളിക്കൊ... അത് നിന്റെ മമ്മ അല്ലെ..." ഹാഷി അവൻ ഇല്ല എന്ന് തലയാട്ടി.. "Good boy... " അവൻ രണ്ടാൾക്കും ഓരോ മുത്തം കൊടുത്ത് സൈറ്റ് അടിച്ചു കാണിച്ചു, അത് മനസിലായ പോലെ രണ്ടാളും അനുവിന്റെ മടിയിലേക്ക് വലിഞ്ഞു കയറി അവളുടെ കവിളിൽ മുത്തി... അനു ചിരിയോടെ അവരെയും മുത്തി, ശേഷം ഹാഷിയെ നോക്കി... അവൻ ചിരിച്ചതും അവൾ പോയി അവന്റെ മടിയിൽ കയറിയിരുന്നു... അത് കണ്ടതും ബാക്കി രണ്ടും ഹാഷിയുടെ തോളിലൂടെ ചുറ്റി... ഹാഷി മൂന്ന് പേരെയും ചേർത്ത് പിടിച്ചു ഒന്ന് ചിരിച്ചു... ❤️ 💕**********💕

കോളേജിലേക്ക് ഇറങ്ങാൻ നിന്ന ഹാഷിയെ അനു പിടിച്ചു വെച്ചു... "എന്താടി... നീ ഇന്ന് ജോലിക്ക് പോവുന്നില്ലേ..." ഹാഷി അനു നെറ്റി കാണിച്ചു കൊടുത്തു... അവൻ ഒന്ന് ചിരിച്ചു അവിടെ അവന്റെ അധരങ്ങൾ പതിപ്പിച്ചു... പിന്നീട് അനു അവൾടെ കവിൾ കാണിച്ച് കൊടുത്തു ഇരു കവിളും അവൻ മുത്തി... അത് കഴിഞ്ഞതും അനു അവനെ കെട്ടിപിടിച്ചു... "ഈ പെണ്ണിന് ഇത് എന്താ പറ്റിയെ..." ഹാഷി അനു അവന്റെ കണ്ണ് ഒരു കൈ കൊണ്ട് പൊത്തി പിടിച്ചു അവന്റെ കൈയിൽ എന്തോ ഒന്ന് വെച്ച് കൊടുത്തു... അവൻ കണ്ണ് തുറന്ന് നോക്കിയതും അവളെ അത്ഭുതത്തോടെ നോക്കി... പ്രെഗ്നൻസി കിറ്റ് ആയിരുന്നു അത്... "വീണ്ടും 🤩" ഹാഷി "മ്മ്..." അനു അതെ എന്ന രീതിയിൽ തലയാട്ടി... അവൻ അവളെ നെറ്റിയിൽ മുത്തി... "നിങ്ങൾ തന്നെ എല്ലാരോടും പറയ്... " അനു "അതെന്താ എന്നെ കൊണ്ട് പറയിക്കുന്നെ..." ഹാഷി "ഒന്നൂല്ല... വെറുതെ..." അനു "മ്മ്..." ഹാഷി അവൻ തന്നെ അത് എല്ലാവരോടും പറഞ്ഞു.. എല്ലാവരും കൂടി അനുവിനെ സ്നേഹിക്കുവായിരുന്നു...

വൈകിട്ട് അവൻ വന്നപ്പോ അവന്റെ കൈയിൽ അവൾക്കായി ഒരു കവർ ഉണ്ടായിരുന്നു... അവൻ അത് കൊണ്ട് പോയി അവൾടെ കൈയിൽ കൊടുത്തു... "ഹൈ 🤩, പച്ച മാങ്ങ..." അനു "താങ്ക്യൂ ഹാഷിക്കാ 😘..." അവനൊരു കിസും കൊടുത്ത് അവൾ കൊതിയോടെ അതെടുത്തു കഴുകി കഴിക്കാൻ തുടങ്ങി... "ഡീ, ഇത്രേം പുളിയുള്ള അതെങ്ങനെയാ നിങ്ങൾ മസാല പോലും ഇല്ലാതെ കഴിക്കുന്നേ..." ഹാഷി അത് ചോദിച്ചു കഴിഞ്ഞതും മക്കൾ അങ്ങോട്ട് വന്നന്തും ഒരുമിച്ചായിരുന്നു... മക്കൾ രണ്ടും ഹാഷിയുടെ ഇടവും വലവും ഇരുന്നു... അനു ഒരു ചിരിയോടെ അവന്റെ ഇടത്തെ ഭാഗത്തിരുന്നതും ഷാനു എണീറ്റ് ഹാഷിയുടെ മടിയിലേക്ക് കയറി... ❤️ "എന്നും ഈ അരികെ_💘 ഇങ്ങനെ പരസ്പരം സ്നേഹിച്ച് കഴിയണം നമുക്ക് 💞..." അനു പുതിയ ഒരാളെ കൂടി വരവേൽക്കാൻ തയ്യാറായി അവരും കാത്തിരിക്കുന്നു ആ പൊന്നാമനക്ക് വേണ്ടി... 💘 ( ശുഭം....💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story