അരികെ 💘: ഭാഗം 5

arike ayisha

രചന: AYISHA SHIFA

ചായ എടുത്തു അവർക്കടുത്തേക്ക് നടന്നു... ചെക്കൻ അപ്പുറത്ത് ഇരുന്ന ആളോട് സംസാരിക്കുവായിരുന്നു.. അത് കൊണ്ട് ഒരു ഭാഗം മാത്രെ കണ്ടുള്ളു... ചെക്കന്റെ ഒരു ഭാഗമെ കണ്ടുള്ളു... ഹേഹ്... ഹാഷി സാറോ... ഞാൻ ഞെട്ടി, അയാളെ തന്നെ കണ്ണെടുക്കാതെ നോക്കി... ഇത്ത വന്നു കുലുക്കിയപ്പോഴാണ് ബോധം വന്നത്... എല്ലാവർക്കും ചായ കൊടുത്തു, അപ്പോഴാണ് ചെക്കനെ നേരെ നോക്കിയത്... ഹാഷി സാർ ഒന്നും അല്ല, സാർ ന്റെ ചെറിയൊരു കട്ട്‌ ഉണ്ടെന്നേ ഉള്ളു... ഒരു ഭാഗം കാണുമ്പോ തോന്നുന്നതാ... സാർ എത്ര ലുക്ക് ആണ്.. ഇയാൾ അത്രയും വരില്ല... സ്വന്തം ചെക്കനെ പുകഴ്ത്തി പറയുവൊന്നും അല്ല ശരിക്കും ഹാൻഡ്‌സം ആണ് 😌❤️... ഞങ്ങളോട് ഒറ്റക്ക് സംസാരിക്കാൻ പറഞ്ഞതും സംസാരിച്ചു.. പുള്ളീടെ പേര് ഷാഹിൻ ന്നാണ്... ബിസ്സിനെസ്സ് ആണ് ജോബ്... അങ്ങനെ പുള്ളിയെ ഒന്ന് പരിചയപ്പെട്ടു, അത്ര തന്നെ... പുള്ളി ഇഷ്ട്ടായോ ന്നൊന്നും ചോദിച്ചില്ല... അവർ പോയപ്പോ പിന്നെ പ്രാർത്ഥന ആയിരുന്നു, അവർക്ക് എന്നെ ഇഷ്ട്ടാവല്ലേ ന്ന്... പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ തന്നെ അറിഞ്ഞത് എനിക്കെന്തോ വല്ലാത്ത സങ്കടം ഉണ്ടാക്കി... ഹാഷി സാർ പോവാണെന്നു... സാർ ന് പ്രൊമോഷൻ ട്രാൻസ്ഫർ ആണ്.. പ്രൊമോഷൻ ന്നൊക്കെ പറയുമ്പോ സന്തോഷം ആണ്... പക്ഷെ, ഇവിടെ ന്ന് പോവൂലെ, പിന്നെ ഞാനെങ്ങനെ കാണാ 😥... എല്ലാവർക്കും സങ്കടം ഉണ്ട്... സാർ ന് നല്ലൊരു യാത്ര അയപ്പ് ഒക്കെ കൊടുക്കാം എന്നൊക്കെ എല്ലാരും പറയുന്നുണ്ട്...

സാർ നോട്‌ എല്ലാരും ചെന്ന് സംസാരിക്കുന്നൊക്കെ ഉണ്ട്... ഞാൻ പോയില്ല... എന്നെ കുറേ വഴക്ക് പറഞ്ഞതല്ലേ.. പക്ഷെ, മനസ് സാർ ന്റെ അടുത്തോട്ടു പോവാൻ തന്നെ പറയുവാ... സാർ ന്റെ പീരിയഡ് ആവുമ്പോ സംസാരിക്കാം എന്ന് കരുതി, പക്ഷെ, അപ്പൊ പറ്റിയില്ല... സാർ ക്ലാസിൽ വന്നില്ല.. പകരം വേറൊരു ടീച്ചർ വന്നു... എല്ലാവരും മിസ് നോട്‌ സംസാരിച്ചു... അമ്മു എന്നോട് കുത്തി കുത്തി ചോദിക്കുന്നുണ്ട് എനിക്ക് സാറിനെ ഇഷ്ട്ടല്ലേ ന്ന്... എന്തൊക്കെയോ പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി... ഇന്റർവെൽ ടൈമിൽ ഹാഷി സാറും കുറച്ചു കുട്ടികളും നിന്ന് സംസാരിക്കുന്നുണ്ട്... സാർ അവരും നന്നായി ചിരിച്ചൊക്കെയാണ് സംസാരം... പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്... അങ്ങോട്ട് നോക്കേണ്ടന്ന് കരുതി മുഖം തിരിക്കുമ്പോഴും നോട്ടം അങ്ങോട്ടു തന്നെ പാറി വീഴും... അമ്മു ഒക്കെ ശ്രദ്ധിക്കുന്നത് ഞാൻ ഓർത്തില്ല.. അവൾ എന്നോട് ഓരോന്ന് ചോദിച്ചു, ഞാൻ ഒഴിഞ്ഞു മാറി... അപ്പൊ തന്നെ അവൾ എന്നെ പിടിച്ചു മുന്നോട്ട് നടന്നു... അവർക്കിടയിലേക്ക് ഞങ്ങളും കയറി നിന്നു... അല്ല അമ്മു കയറ്റി നിർത്തി... ഞാൻ ഹാഷി സാറിനെ നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു... ദേഷ്യം കൊണ്ടൊന്നും അല്ലട്ടോ... നോക്കാൻ തോന്നിയില്ല... സാർ എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ പുഞ്ചിരിച്ചൊന്നും ഇല്ല...

അവരുടെ സംസാരത്തിൽ ഒപ്പം കൂടി... സാർ ന്റെ ക്ലാസ് നെ പറ്റി പറയുന്നുണ്ട്, സാർ ന്റെ വീട്ടിക്കാരെ പറ്റി ചോദിക്കുന്നുണ്ട്... അങ്ങനെ പലതും ചോദിച്ചറിയുന്നുണ്ട്... സംസാരത്തിൽ പിന്നെ വന്നത് സാർ പോവുന്നതിലുള്ള സങ്കടത്തിലേക്ക് ആണ്... "ഞാൻ പോകുന്നതിൽ ആരും വിഷമിക്കണ്ട, ഞാൻ നിങ്ങടെ സാർ അല്ലെ... നിങ്ങൾക്ക് പുതിയ ഒരു സാർ വരും... ഇപ്പോഴും ഇവിടെ പലർക്കും എന്നെ കണ്ണിൽ പിടിക്കില്ല..." സാർ അവരോടാണ് പറഞ്ഞതെങ്കിലും ഇടംകണ്ണിട്ട് എന്നെ നോക്കി.... അപ്പൊ തന്നെ എനിക്ക് മനസിലായി, എന്നെയാണ് ഉദ്ദേശിച്ചത് എന്ന്... അതെവിടെയോ കൊണ്ടു 🙂... ബെൽ അടിച്ചതും സാർ എല്ലാരോടും ക്ലാസിൽ പോവാൻ പറഞ്ഞു... സാർ മുന്നോട്ട് നടക്കെ അമ്മു ഇപ്പൊ വരാം എന്നും പറഞ്ഞു സാർ ന് പിറകെ പോയി... സാറിനോട് ചെന്ന് എന്തോ പറഞ്ഞു... സാർ എന്തോ പറഞ്ഞു, പിന്നെ ചിരിച്ചു കൊണ്ട് മറ്റെന്തോ... അമ്മു വന്നതും ഞാൻ കാര്യം ചോദിച്ചു.. "എന്നോട് ഒന്നും പറയാത്തവരോട് എനിക്കും ഒന്നും പറയാനില്ല..." അമ്മു വീട്ടിൽ ചെന്നപ്പോ പുറത്തു ബുള്ളറ്റ് കണ്ടു.. അത് കണ്ടപ്പോ തന്നെ കൺകൾ വിടർന്നു... 😍 എന്റെ റാഷിക്കാന്റെ വണ്ടി 🤩💃🏻... അകത്തേക്ക് ഓടി പോയി ഉമ്മാടെ അടുത്ത് ചെന്നു... ഉമ്മാട് ചോദിച്ചപ്പോ അത് വർക്ക്‌ ഷോപ്പിലെ ആൾ കൊണ്ട് വന്നു ഇട്ടതാണ് എന്ന് പറഞ്ഞു...

കാക്കു പോയപ്പോ അത് ഇവിടെ ഉണ്ടായിരുന്നു.. പിന്നെ യൂസ് ആക്കാതെ കംപ്ലയിന്റ് ആയി, അപ്പൊ വർക്ക്‌ ഷോപ്പിൽ ആയിരുന്നു... സാധാരണ കാക്കു വരുമ്പോഴേ ഇത് ഇങ്ങനെ ക്ലീൻ ആയി കാണാറുള്ളു... അതാണ് ഞാൻ കാക്കു ഉണ്ടാവും എന്ന് പ്രതീക്ഷിച്ചത്.. പക്ഷെ , പ്രതീക്ഷ വെറും പ്രതീക്ഷ മാത്രായി 😐... കുളിച്ചു നിസ്കാരം കഴിഞ്ഞു... ചായ കുടിക്കാൻ ഇറങ്ങി.. എല്ലാരും ഇന്ന് കുടിച്ചു ന്ന് പറഞ്ഞു.. ഇത് എന്താ എന്നെ കൂടാതെ കുടിച്ചേ 😒... ഇത് എന്താ പതിവില്ലാതെ സ്പെഷ്യൽ.. "ഉമ്മാ, ഇതെന്താ ഇന്ന് ഇതൊക്കെ..." "വെറുതെ, നീ കഴിക്ക്..." ആ എന്തേലും ആവട്ടെ.. ഞാനും നന്നായിട്ട് കഴിച്ചോണ്ടിരുന്നു... എന്താപ്പോ സ്പെഷ്യൽ ലെ... അത് ഒത്തിരി സ്വീറ്റ്സ് ബേക്കറിസ് വെറൈറ്റി ആണ് ഒക്കെ... റൂമിൽ ചെന്ന് ബുക്ക്‌ എടുത്തു മറിച്ചു കളിച്ചു... ഹാഷി സാർ ന് എന്താ കൊടുക്കാ... എങ്ങനെ കൊടുക്കാ... ഒരു പിടിതോം ഇല്ലാതെ ആ ബുക്ക്‌ മറിച്ചു കളിച്ചോണ്ടിരുന്നു... പെട്ടെന്നാ ആരോ എന്റെ തലക്കിട്ടു മേടിയത്... എണീറ്റ് നിന്ന് കലിപ്പാവാൻ നിന്നതും അവിടെ നിക്കുന്ന ആളെ കണ്ടു വല്ലാത്ത സന്തോഷം തോന്നി 😍... റാഷിക്ക... 😍 ഞാൻ ഓടിപ്പോയി കെട്ടിപിടിച്ചു... "എന്താണ് എന്റെ പെങ്ങളൂട്ടി ആലോചിച്ചു ഇരുന്നേ..." റാഷിക്ക "ഒന്നൂല്ല..." പിന്നെ ഓരോ സംസാരം തുടങ്ങി... കുറേ ആയി കക്കൂനെ കണ്ടിട്ട് ആ വിഷമം ഞാൻ തല്ലി തീർത്തു... ഇത് ആരാണ് ന്ന് ഞാൻ പറഞ്ഞില്ലല്ലോ.. പറയാട്ടോ.. ഇതാണ് എന്റെ ഉപ്പാന്റെ സഹോദരന്റെ മോൻ... എനിക്ക് സ്വന്തം ആയി ഒരു ആങ്ങള ഇല്ലാട്ടോ 😶..

പക്ഷെ, ആ സങ്കടം തോന്നിയിട്ടില്ല, തോന്നാൻ ന്റെ റാഷിക്ക സമ്മതിച്ചിട്ടില്ല... ആള് ഇപ്പൊ വിദേശത്ത് സെറ്റൽഡ് ആണ്.. ഞങ്ങളെ കാണാൻ മാത്രാ ഇങ്ങോട്ട് വരുന്നേ... മാര്യേജ് കൂടി നടക്കാനുണ്ട്... ജോബ് ഒക്കെ അവിടെ ആണ്... കാക്കൂന്റെ ഉപ്പയും ഉമ്മയും ഒക്കെ വിദേശത്ത് ആണ്.. പിന്നെ ഉള്ളത് 2 ബ്രദറും 1 സിസും കൂടി ആണ്... അവരൊക്കെ അവിടെ ആണ്... എനിക്ക് വേണ്ടി ഓരോന്ന് ഷോപ്പ് ചെയ്യാൻ എന്നെയും കൂട്ടി റാഷിക്ക മാളിലോട്ട് പോയി... 💃🏻 എനിക്ക് വേണ്ടതൊക്കെ എടുത്തോളാൻ പറഞ്ഞു 😌... ഞാൻ പക്ഷെ റാഷിക്കാക്ക് വേണ്ടി ഷോപ്പ് ആക്കി 😜... സാർ ന് ഗിഫ്റ്റ് ഇപ്പൊ വാങ്ങിയാലോ... സാർ ന് വേണ്ടി എല്ലാവരും ഗിഫ്റ്റ് ഒക്കെ വാങ്ങുന്നൊക്കെ ഉണ്ട്... എനിക്കും സാർ ന് ഒരു ഗിഫ്റ്റ് കൊടുക്കണം എന്നുണ്ട്... അവിടെ തന്നെ നിന്ന് ഇതും ആലോചിക്കുമ്പോഴാ റാഷിക്ക വന്നേ... "എന്താ ഡി ഇത്ര ആലോചന..." റാഷിക്ക "ഒന്നൂല്ല 😁.." 💕**********💕 ഒരു കുട്ടി വന്നു പ്രിൻസി ടെ അടുത്ത് കൊണ്ട് പോയി... പ്രിൻസി പറയുന്നത് കേട്ട് എന്തോ വല്ലാത്തൊരു സങ്കടം തോന്നി.. "ഹാഷിൻ, തനിക്ക് ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്... തനിക് പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടിയിട്ടുണ്ട്.. തന്റെ മികച്ച അധ്യാപനത്തിന്റെ ആദ്യ ചുവട് വെപ്പ്... " പ്രൊമോഷൻ ന്നൊക്കെ പറയുമ്പോ സന്തോഷം ആണ്... പക്ഷെ, എനിക്ക് ഇവിടെ ന്ന് പോവേണ്ടി വരും...

എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ട അന്തരീക്ഷം ആണ് ഇവിടെ... ഓരോരുത്തരും വന്നു Congrats um വിഷമവും പറഞ്ഞു... കുറച്ചു കുട്ടികൾ എന്നെ കൂട്ടി സംസാരിച്ചു നിക്കുവായിരുന്നു.. അപ്പോഴാ അമൃതയും അംനയും വന്നത്... അവരോട് സംസാരിക്കുന്നതിനിടെ ഇടക്കിടക്ക് അവളെ നോക്കി... അവളുടെ നോട്ടവും എന്നിലേക്ക് പാറി വീഴുന്നുണ്ട്... "ഞാൻ പോകുന്നതിൽ ആരും വിഷമിക്കണ്ട, ഞാൻ നിങ്ങടെ സാർ അല്ലെ... നിങ്ങൾക്ക് പുതിയ ഒരു സാർ വരും... ഇപ്പോഴും ഇവിടെ പലർക്കും എന്നെ കണ്ണിൽ പിടിക്കില്ല..." ഞാൻ അവരോടാണ് പറഞ്ഞതെങ്കിലും ഇടംകണ്ണിട്ട് പെണ്ണിനെ ഒന്ന് നോക്കി.... മുഖത്ത് സങ്കടം ഒക്കെ വന്ന പോലെ ഉണ്ട്... അത് കണ്ടപ്പോൾ ഉള്ളൊന്ന് നീറി... വേണ്ടായിരുന്നു എന്ന് തോന്നി... 💕**********💕 അനു വിന് സാറിനെ ഇഷ്ട്ടാണെന്ന് അവൾടെ മാറ്റങ്ങൾ കണ്ടപ്പോൾ എനിക്ക് തീർത്തും മനസിലായി... അവളെ പെണ്ണ് കാണാൻ വന്നതൊക്കെ അവൾ എന്നോട് പറഞ്ഞു... സാർ ന്റെ അടുത്തേക്ക് അവളെ കൂട്ടി നടന്നതും അത് കൊണ്ടാ... എല്ലാരും പോയതും സാർ ന്റെ അടുത്തോട്ടു പോയി... അനു ന്റെ ഇഷ്ട്ടത്തെ പറ്റിയും അവൾടെ വിഷമത്തെ പറ്റിയും പ്രൊമോഷനെ പറ്റിയൊക്കെ പറഞ്ഞു... പിന്നെ ഓരോന്ന് നിന്ന് പോന്നു... അനു ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല... അവളോട് ഞാൻ ഇഷ്ട്ടത്തെ പറ്റിയൊക്കെ ചോദിച്ചപ്പോ ഒഴിഞ്ഞു മാറിയതല്ലേ... ഞാനും പറഞ്ഞില്ല... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story