അരികെ 💘: ഭാഗം 6

arike ayisha

രചന: AYISHA SHIFA

സാർ ന് ഗിഫ്റ്റ് ഇപ്പൊ വാങ്ങിയാലോ... സാർ ന് വേണ്ടി എല്ലാവരും ഗിഫ്റ്റ് ഒക്കെ വാങ്ങുന്നൊക്കെ ഉണ്ട്... എനിക്കും സാർ ന് ഒരു ഗിഫ്റ്റ് കൊടുക്കണം എന്നുണ്ട്... അവിടെ തന്നെ നിന്ന് ഇതും ആലോചിക്കുമ്പോഴാ റാഷിക്ക വന്നേ... "എന്താ ഡി ഇത്ര ആലോചന..." റാഷിക്ക "ഒന്നൂല്ല 😁.." "അതെന്താ എന്നോട് പറയാൻ പറ്റാത്തത് വല്ലോം ആണോ..." റാഷിക്ക "റാഷിക്കോ... കാര്യം എന്താന്ന് വെച്ചാലെ. ഞങ്ങടെ സ്കൂളിലെ ഒരു സാർ പ്രൊമോഷൻ ആയി പോവാ.. അപ്പൊ എല്ലാരും ഗിഫ്റ്റ് കൊടുക്കുന്നുണ്ട്... എനിക്കും കൊടുക്കണം എന്നുണ്ട്... അതാ ആലോചിക്കണേ..." "അത്രേയുള്ളൂ... നിക്ക്..." റാഷിക്ക അതും പറഞ്ഞു പോയി... തിരിച്ചു വന്നപ്പോ കയ്യിൽ ഒരു വാച്ച് ഉണ്ട്... "താ നീ ഇത് കൊടുത്തോ..." റാഷിക്ക അത് എനിക്ക് നേരെ നീട്ടി... ഞാൻ അതെടുത്തു തിരിച്ചും മറിച്ചും നോക്കി... അതിന്റെ റൈറ്റ് കണ്ടു ഞാൻ കണ്ണും മിഴിച്ചു നിന്നു 😳... "നീ എന്താടി ഇങ്ങനെ നോക്കുന്നെ..." "ഇതിന്റെ റൈറ്റ്..." "അത് നീ നോക്കണ്ട... ഇത് നിനക്ക് ഇഷ്ട്ടായില്ലേ... അപ്പൊ നമുക്ക് പോവാം... " റാഷിക്ക "റാഷിക്ക അത്..." "നീ ഇപ്പൊ ഒന്നും പറയേണ്ട... എന്റെ കൂടെ ഇങ് പോര്..." റാഷിക്ക അതും പറഞ്ഞു നടന്നു.. ഞാനും പിറകെ നടന്നു... ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ലേറ്റ് ആയി... പിന്നെ കുളിച്ചു ഫ്രഷ് ആയി കാക്കൂന് ഞാൻ ഷോപ്പ് ആക്കിയതൊക്കെ കൊടുത്തു.. കാക്കു എനിക്ക് വേണ്ടിയാ ഷോപ്പ് ആക്കിയേ അത് എനിക്കും തന്നു... ഞാൻ രാത്രി ഇരുന്ന് ഗിഫ്റ്റ് പേപ്പറിൽ അത് റാപ്പ് ആക്കി ബാഗിൽ വെച്ചു...

പിറ്റേ ദിവസം എല്ലാരും സാറിന് ഗിഫ്റ്റ് ഒക്കെ കൊടുത്തു... ഞാൻ സാർ ക്ലാസിൽ വരുമ്പോ കൊടുക്കാം ന്ന് വെച്ചു... എന്തയാലും എല്ലാ ക്ലാസിലും യാത്ര പറയാൻ കേറില്ലേ.. ക്ലാസ് എടുക്കാൻ അല്ലെങ്കിലും... ഇംഗ്ലീഷ് ന്റെ മിസ് നോട്ട് ഒക്കെ കളക്ട് ചെയ്തു കൊണ്ട് പോയി ടീച്ചറെ ടേബിൾ ൽ വെക്കുന്ന പണി എന്നെ ഏൽപ്പിച്ചു... അത് കൊണ്ട് പോയി വെച്ചു വരുമ്പോഴാ ഹാഷി സാർ ഞങ്ങടെ ക്ലാസീന്ന് ഇറങ്ങി വരുന്നത് കണ്ടേ... സാർ ന്റെ കൂടെ വേറെ സർമാരും ഉണ്ട്... സാർ ന്റെ ഗിഫ്റ്റ് കൊണ്ട് അവർ നീങ്ങി... സാർ പോയിട്ടില്ല... സാർ എന്നെ നോക്കി പുഞ്ചിരിച്ചു.. വെറുതെ എന്തിനാ ജാഡ ഇടുന്നെ... ഇനി കാണാൻ പറ്റില്ലെങ്കിലോ എന്നോർത്ത് ഞാനും ചിരിച്ചു... പക്ഷെ, അത് വേദനയിൽ കലർന്ന പുഞ്ചിരി പോലെ ആയോ ആവോ... സാർ തിരിച്ചു നടക്കുമ്പോഴാ ഞാൻ ഗിഫ്റ്റ് നെ പറ്റി ഓർത്തെ... "സാർ... ഒരു മിനിറ്റ്.." "മ്മ്..." സാർ പിരികം പൊക്കി... "ഒന്ന് നിക്കണെ.. ഞാൻ ഇപ്പൊ വരാം..." ഞാൻ ക്ലാസിലേക്ക് കയറിപ്പോയി... ഗിഫ്റ്റ് എടുത്തു തിരിച്ചു വന്നു.. ഓട്ടം ആയതു കൊണ്ടാവും... കിതപ്പ് എന്നെ പിടികൂടി... "സാ.. ർ... ഇ..ത്... സാറി...നാ.." കിതപ്പ് കാരണം വാക്കുകൾ മുറിയുന്നുണ്ടായിരുന്നു... "ഇതൊക്കെ എന്തിനാ..." ഹാഷി സാർ ഞാൻ തല താഴ്ത്തിയെ ഉള്ളു...

"വിഷമായോ..." ഹാഷി സാർ "ഏയ്‌... സാ..രല്ല... സാറി...ന്.. ഗി..ഫ്റ്റ്... ത...രാൻ ഒ...ന്നും എ...നിക്ക് യോഗ്യ..ത ഇല്ല..." "ഇങ്ങനെ കിതക്കേണ്ട.. ആദ്യം നേരാ ശ്വാസം എടുക്ക്... യോഗ്യത ഉണ്ടോ ഇല്ലയോ ന്നൊന്നും ആർക്കും പറയാൻ പറ്റില്ല... താൻ സ്നേഹത്തോടെ കൊണ്ട് വന്നതല്ലേ ഇങ് താ..." ഹാഷി സാർ ഞാൻ അത് കൊടുത്തില്ല... "🤨..." ഹാഷി സാർ "അങ്ങ...നെ എന്റെ ഇ...ഷ്ട്ടം നോക്കി വാ...ങ്ങേണ്ട സാറിന് ഇഷ്ട്ടാ...ണെൽ വാങ്ങിയ മതി..." ആഹൂ.. കിതപ്പ് കുറഞ്ഞു.. ( ആത്മ ) "എന്നാ ഇങ് താ... എനിക്കിഷ്ട്ടാ.. പോരെ..." ഹാഷി സാർ ഞാൻ അത് സാറിന് നീട്ടി... സാർ ചിരിയോടെ അത് വാങ്ങി... "അംന, ഞാൻ അന്ന്..." ഹാഷി സാർ "സാർ ഇവിടെ നിക്കുവാണോ... സാറിങ് വന്നേ.. ഞങ്ങടെ ഒരു സർപ്രൈസ് ഉണ്ട്..." എന്നും പറഞ്ഞു ഏതോ ഒരുത്തൻ വന്നു സാറിനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ പിടിച്ചോണ്ട് പോയി... എന്നാലും എന്താവും സാർ പറയാൻ വന്നേ... ഒക്കെ വെള്ളത്തിലായല്ലൊ.. പിറ്റേ ദിവസം സാറിന്റെ അവസാനദിവസം ആണെന്ന് അറിഞ്ഞപ്പോൾ നല്ല സങ്കടം തോന്നി... നാളെ സാർ പോവും... പിന്നെ സാർ മറ്റൊരിടത്തെ അധ്യാപകൻ... 😪 പിന്നെ വൈകുന്നേരം ആയതും വീട്ടിലോട്ട് വിട്ടു... അമ്മു പോകും വഴി ഓരോന്ന് ചോദിക്കുന്നുണ്ട്... 💕**********💕

മുഖത്ത് സങ്കടം ഒക്കെ വന്ന പോലെ ഉണ്ട്... അത് കണ്ടപ്പോൾ ഉള്ളൊന്ന് നീറി... വേണ്ടായിരുന്നു എന്ന് തോന്നി... പിറ്റേന്ന് എല്ലാരോടും യാത്ര പറയാൻ ഓരോ ക്ലാസുകളിലായി കയറി ഇറങ്ങി.. വേറെ രണ്ട് പേരും കൂടെ ഉണ്ടായിരുന്നു.. ഗിഫ്റ്റ് ഒക്കെ അവർ പിടിച്ചു... അംന യുടെ ക്ലാസിൽ ചെന്നപ്പോ അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു.. പക്ഷെ, അവൾ ക്ലാസിൽ ഇല്ലായിരുന്നു അവൾടെ സീറ്റ് ഒഴിഞ്ഞു കിടക്കായിരുന്നു... ഇനി ഇന്ന് ലീവെങ്ങാനും ആണോ...! പുറത്തേക്കിറങ്ങിയപ്പോ പെണ്ണ് മുന്നിൽ വന്നു നിന്നു... അവളെ നോക്കി പുഞ്ചിരിച്ചു... അവൾ തിരിച്ചും... ഒഴിഞ്ഞു മാറി നടന്നവൾ പുഞ്ചിരിക്കുന്നോ 😉... പക്ഷെ, അത് വേദനയിൽ കലർന്ന പുഞ്ചിരി ആയിരുന്നു... ഇവൾക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ...! പിന്നെ അവളുണ്ട് ഒരു ഗിഫ്റ്റും കൊണ്ട് വരുന്നു... ഓടിയത് കൊണ്ടാവും കിതക്കുന്നും ഉണ്ട് 😂... "അങ്ങ...നെ എന്റെ ഇ...ഷ്ട്ടം നോക്കി വാ...ങ്ങേണ്ട സാറിന് ഇഷ്ട്ടാ...ണെൽ വാങ്ങിയ മതി..." അംന "എന്നാ ഇങ് താ... എനിക്കിഷ്ട്ടാ.. പോരെ..." ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞതും അവൾ അത് എനിക്ക് നീട്ടി... ഞാൻ ചിരിയോടെ അത് വാങ്ങി... "അംന, ഞാൻ അന്ന്..." എല്ലാത്തിനും അവളോട് സോറി പറയാം കരുതി പറഞ്ഞു തുടങ്ങി.. "സാർ ഇവിടെ നിക്കുവാണോ... സാറിങ് വന്നേ.. ഞങ്ങടെ ഒരു സർപ്രൈസ് ഉണ്ട്..." എന്നെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഫാരിസ് എന്നെ പിടിച്ചോണ്ട് പോയി... ചെ, ഇന്ന് അവളോട് എല്ലാം പറയാം ന്ന് കരുതിയതാ...

ഒത്തു വന്നാൽ എന്റെ ഇഷ്ടവും... എല്ലാം വെള്ളത്തിലായി... പിന്നെ അവരുടെ പാർട്ടി ആയിരുന്നു എനിക്ക് വേണ്ടി.. ഒരു സാർ എന്നപോലെ അല്ല ഒരു ഫ്രണ്ട് ആയിട്ടാ അപ്പൊ എന്നെ അവർ കണ്ടത് സാർ എന്ന വിളി ഒഴിച്ചാൽ... പിന്നെ ഓരോ തിരക്കുകളായി... പിറ്റേന്ന് എന്റെ ലാസ്റ്റ് ഡേറ്റ് ആണ്... രാത്രി അവളോട് നാളെ എങ്കിലും ഇഷ്ട്ടം പറയാൻ പറ്റണെ എന്നായിരുന്നു... ഞാൻ അവൾടെ ഗിഫ്റ്റ് ഓപ്പൺ ആക്കി... ഒരു നല്ല വാച്ചും പേനയും... രണ്ടും എനിക്കിഷ്ട്ടായി... ഞാൻ ആ പേന എടുത്തു എന്റെ ചുണ്ടുകൾ ചേർത്തു... അവളെ ഓർത്തു തന്നെ ഇരിക്കുമ്പോഴാ ഒരു കാൾ വന്നത്... അതെടുത്തു ചെവിയോടടുപ്പിച്ചു... "ഹലോ... ഹാഷിൻ ആണോ..?" "ഹലോ.. ഹാഷിൻ ആണ് പറയൂ..." "_____ COLLEGE ലെ പ്രിൻസിപാൾ ആണ് ഞാൻ... തനിക്കല്ലേ ഇവിടെ പ്രൊമോഷൻ കിട്ടിയിരിക്കുന്നത്..." "Yes sir... " "Okay, താൻ നാളെ വന്നു ജോയിൻ ചെയ്യാതോളു... പിന്നെ കോളേജിനെ പറ്റി എനിക്ക് കുറച്ചു കാര്യങ്ങൾ തന്നോട് പറയാൻ ഉണ്ട്..." "Sir പറയൂ..." അങ്ങനെ സാറിനോട് സംസാരിച്ചു ഫോൺ വെച്ചു... പിറ്റേന്ന് രാവിലെ തന്നെ സ്കൂളിലേക്ക് ചെന്നു... അവിടെ റിസൈൻ ചെയ്തു ഞാൻ ഇറങ്ങി... എല്ലാവരെയും അവസാനമായി ഒന്ന് കണ്ടു... മനോജ്‌ സാറിനെയും... സാറിന് നല്ല വിഷമം ഉണ്ട്...

ആൾ അങ്ങനെ ആരോടും കമ്പനി ഇല്ല.. അതാവും കൂടുതൽ വിഷമം... അവസാനമായി അവളെയും കണ്ടു... അവൾടെ കൺകളിൽ നനവ് പടർന്നത് ഞാൻ കണ്ടു... ആ നനവ് എനിക്ക് നോവ് പടർന്നെങ്കിലും ഞാൻ പോവുന്നതിലുള്ള അവൾടെ സങ്കടം എനിക്ക് സന്തോഷം പകർന്നു... അവസാനമായി കാറിൽ കയറുന്നതിനു മുമ്പ് എല്ലാ സ്റ്റുഡന്റസും വന്നു ഓരോന്ന് പറഞ്ഞു... എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു... അമൃതയും വന്നു, കൂടെ അംന ഉണ്ടെങ്കിലും അവൾ ഒന്നും പറഞ്ഞില്ല... അവരെ ഒക്കെ ഒന്ന് നോക്കി.. ഞാൻ പോന്നു... കോളേജിൽ ചെന്ന് ജോയിൻ ചെയ്തു... ജസ്റ്റ്‌ അവിടെ ഒന്ന് കണ്ടു മനസിലാക്കി... പിന്നെ ടീച്ചർസിൽ കുറച്ചു പേരെ ഒക്കെ പരിചയപ്പെട്ടു... പിന്നെ വീട്ടിലേക്ക് മടങ്ങി... 💕**********💕 എനിക്ക് നന്നായി അറിയാം.. അനു ന് സാറിനോടുള്ള ഇഷ്ടം... എന്നാ പെണ്ണ് അത് സമ്മതിച്ചു തരുന്നും ഇല്ല... പിറ്റേ ദിവസം എല്ലാരും സാറിന് ഗിഫ്റ്റ് ഒക്കെ കൊടുത്തു.. ഞാനും കൊടുത്തു.. സാർ അവസാനമായി എല്ലാരോടും യാത്ര പറഞ്ഞു പോകുമ്പോ അവൾടെ കൺകൾ ഞാൻ ശ്രദ്ധിച്ചതാ... അവളെയും കൂട്ടി സാറിന്റെ അടുത്തോട്ടു നീങ്ങി... ഞാൻ സംസാരിച്ചുവെങ്കിലും അനു കമാ ന്നൊരാക്ഷരം മിണ്ടീല... വീട്ടിലോട്ട് പോകുമ്പോ ഞാൻ അവളോട് അത് ചോദിച്ചു... "അത് ഒന്നൂല്ല... കണ്ണിൽ പൊടിയെങ്ങാനും വീണിട്ടുണ്ടാവും..." അനു "പിന്നെ പൊടി പോയാൽ കണ്ണ് അങ്ങനെ നിറയോ..." ഞാനും വിട്ട് കൊടുത്തില്ല "ആ ചിലപ്പോ അങ്ങനെ ഒക്കെ ഉണ്ടാവും..." അനു "

എന്തിനാ പെണ്ണേ വെറുതെ എന്നോട് കള്ളം പറഞ്ഞു ഒളിക്കുന്നെ... " "എന്ത് ഒളിക്കാൻ.. ഞാൻ ഒന്നും ഒളിച്ചിട്ടില്ല..." അനു "നീ കള്ളം പറയുമ്പോ എനിക്കത് നന്നായി അറിയാൻ പറ്റും... അത് കൊണ്ട് ഇനിയും കള്ളം പറഞ്ഞു മുങ്ങേണ്ട... സത്യം പറഞ്ഞോ.. നിനക്ക് സാറിനെ ഇഷ്ട്ടല്ലേ..." "ഏത് സാറിനെ... എനിക്കാരെയും ഇഷ്ട്ടല്ല..." അനു "ഹാഷി സാറിനെ... അങ്ങനെ പറഞ്ഞാൽ അറിയില്ലേൽ ഹാഷിൻ ഇബ്രാഹിം എന്നയാളെ...." "ഇല്ല..." എന്നും പറഞ്ഞു അവൾ ഓടി... അവൾടെ വീട്ടിലോട്ട് പോവുന്ന ഇടവഴി എത്തിയിരുന്നു.. അവൾ വേഗം അവിടെ എത്തി... "നിന്നെ ഞാൻ നാളെ എടുത്തോളാം..." എന്നും പറഞ്ഞു ഞാൻ മറ്റു കുട്ടികളുടെ കൂടെ എന്റെ വീട്ടിലോട്ട് നടന്നു... പിറ്റേന്ന് ഹാഷി സാർ റിസൈൻ ചെയ്തു പോയി... 💕**********💕 അവൾടെ കൈയിന്ന് രക്ഷപെടാൻ ഓടി... അവിടെന്ന് വേഗം നടന്ന് വീട്ടിലേക്ക് നീങ്ങി... വീട്ടിൽ ചെന്ന് കുളിച്ചു മാറ്റി നിസ്കരിച്ചു താഴേക്ക് വിട്ടു... എല്ലാവരുടെയും കൂടെ ഇരുന്നു ചായ കുടിച്ചു മുറിയിലേക്ക് കേറിപ്പോയി... റാഷിക്കയും കൂടെ വന്നു.. "നീ ഗിഫ്റ്റ് കൊടുത്തിട്ട് എന്തായി, പുള്ളി വാങ്ങിയോ..." റാഷിക്ക "വാങ്ങി... പിന്നെ വാങ്ങാതിരിക്കോ..." "ചിലപ്പോൾ വാങ്ങൂല... നിന്റെ ഗിഫ്റ്റ് അല്ലെ.." റാഷിക്ക "റാഷിക്കാ..." "😁...

പിന്നെ എന്തൊക്കെ നിന്റെ സ്കൂളിലെ വിശേഷം... പഠിപ്പ് ഒക്കെ നടക്കുന്നുണ്ടോ..." റാഷിക്ക അങ്ങനെ റാഷിക്കാട് കത്തി അടിച്ചിരുന്നു... "പിന്നെ അനു,.." റാഷിക്ക "മ്മ്..." "ഞാൻ പോവാ..." റാഷിക്ക "ഗൾഫിലോട്ടൊ😨..." "ആ... അല്ലാതെ എങ്ങോട്ടാ..." "എന്താ റാഷിക്ക ഇങ്ങനെ പ്ലീസ് പോണ്ട... വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ..." "അത് പറഞ്ഞാ പറ്റില്ല മോളെ.. ഞാൻ പോവാ... പിന്നെ ഇനി നിന്റെ കല്യാണത്തിന് വരാം..." റാഷിക്ക "കല്യാണം ആവുമ്പോ അല്ലെ..." "ആയല്ലോ... നിന്റെ പെണ്ണ് കാണൽ കഴിഞ്ഞല്ലോ.." റാഷിക്ക "😬... പെണ്ണ് കാണൽ... " "എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പോവും..." റാഷിക്ക അതും പറഞ്ഞു പോയി,... "🥺🥺..." പിറ്റേന്ന് സ്കൂളിൽ പോയി.. ഹാഷി സാറിന്റെ ലാസ്റ്റ് ഡേ 😪... ഹാഷി സാർ എല്ലാവരെയും നോക്കി ചിരിച്ചു... സാർ പോയി... വീട്ടിൽ ചെന്നപ്പോ റാഷിക്കാക്ക് പോവാൻ ഉള്ളതൊക്കെ പാക്ക് ആക്കുവാണ് 😫... രാത്രി പുറത്തു നിന്നുള്ള ഫുഡ്‌ ആയിരുന്നു... എല്ലാവരും ഒരുമിച്ചു കഴിച്ചു... പിറ്റേന്ന് രാവിലെ തന്നെ റാഷിക്ക പോവാൻ തയ്യാറായി... അന്ന് ഞാൻ ക്ലാസിലും പോയില്ല... റാഷിക്കാടെ കൂടെ നിന്നു.. ഫ്‌ളൈറ്റ് നുള്ള ടൈം ആയതും റാഷിക്ക പോയി..... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story