അരികെ 💘: ഭാഗം 7

arike ayisha

രചന: AYISHA SHIFA

പിറ്റേന്ന് രാവിലെ തന്നെ റാഷിക്ക പോവാൻ തയ്യാറായി... അന്ന് ഞാൻ ക്ലാസിലും പോയില്ല... റാഷിക്കാടെ കൂടെ നിന്നു.. ഫ്‌ളൈറ്റ് നുള്ള ടൈം ആയതും റാഷിക്ക പോയി.... അവിടെന്ന് മടങ്ങി വരുന്ന വഴി തൊട്ടടുത്തെവിടെയോ ഹാഷി സാർ ഉള്ളപോലെ... ഹൃദയം വേഗത്തിൽ മിടിക്കുന്ന പോലെ... ഞാൻ പുറത്തേക്ക് കണ്ണും നട്ടിരുന്നു.. അപ്പോഴാ അത് കണ്ടേ... ബൈക്കിൽ ചാരി നിക്കുന്ന എന്റെ ചെക്കനെ.. എന്റെ കൺകൾ വിടർന്നു... അത്രയും നേരം സങ്കടത്തിലായിരുന്ന എന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു... വണ്ടി അവിടെ നിർത്തി... ആദ്യം പരിസരം മറന്നു അങ്ങനെ നോക്കി നിന്നെങ്കിലും പിന്നെ ബോധം വന്നു... "എന്താ ഉപ്പാ, വണ്ടി നിർത്തിയെ..." "നിങ്ങൾ ഇറങ്... എന്തെങ്കിലും കുടിക്കാം..." ഉപ്പ പറഞ്ഞതും ഞങ്ങൾ ഇറങ്ങി... ശരിക്കും പറഞ്ഞാ അതെനിക്ക് വല്ലാത്ത സന്തോഷം ഉണ്ടാക്കി... ന്റെ ചെക്കനെ നോക്കി നിക്കാലോ 😍... ഉപ്പ അവിടെ ഇരുന്നു.. കരിക്ക് ഒക്കെ ഉണ്ട്.. കരിമ്പു ജ്യൂസും ഉണ്ട്... ഞാൻ കരിക്ക് വാങ്ങി... പിന്നെയാ ഹാഷി സാർ എന്താ വാങ്ങിയേ അത് വാങ്ങിയാൽ പോരായിരുന്നോ എന്നോർത്തത് അതോടെ ഹാഷി സാറിനെ ഒന്ന് നോക്കി... പുള്ളീടെ കയ്യിലും കരിക്കാണ്... 🤩 ഞാൻ പിന്നെ കാറിൽ പോയിരുന്നു.. അതിൽ ഇരുന്ന് കുടിച്ചു, ഹാഷി സാറിനെ നോക്കികൊണ്ട്.. ഹാഷി സാർ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും ഓൺ തേ സ്പോട്ടിൽ ഞാൻ മുഖം വെട്ടിച്ചു... ഹാഷിസാറിനെ നോക്കും ഹാഷി സാർ നോക്കുമ്പോ വേറെങ്ങോട്ടേലും നോക്കും...

അത് കഴിയോളം അങ്ങനെ തന്നെ ആയിരുന്നു.. അത് കഴിഞ്ഞതും ഞാൻ ഉപ്പാടെ ഉമ്മാടെ അടുത്ത് പോയി.. ഹാനി ക്കും റിനു ( ഇത്ത ) ക്കും അവിടെ ടബ്ബയിൽ സുർക്കയിൽ ഇട്ടു വെച്ചത് കഴിക്കാൻ കൊതി, എനിക്കും ഉണ്ട് ട്ടോ 😋🤤... ഉപ്പാട് റിനുവും ഹാനിയും പറഞ്ഞു.. അതോടെ ഉപ്പാക്ക് ഓക്കെ... പിന്നെ ഒന്നും നോക്കീല.. ഞാൻ ആദ്യം തന്നെ ഒരു മാങ്ങ വാങ്ങി.. എന്നിട്ട് അതിലോട്ടു മുകളും പൊടി മസാല യും ഇട്ടു... ഓ, കാണുമ്പോ തന്നെ കഴിക്കാൻ തോന്നുവാ 🤤... ഞാൻ പരിസരം മറന്നു അത് ആസ്വദിച്ചു കഴിച്ചു... ഉഫ്.. എന്താ ടേസ്റ്റ്... 😋 പിന്നെയാ ഹാഷി സാറിനെ ഓർത്തത്... അങ്ങോട്ട് നോക്കിയപ്പോ സാർ മറ്റെങ്ങോട്ടോ നോക്കി നിൽക്കുവാണ്.. ഓഹ്, ഭാഗ്യം.. 😌 പിന്നെ ബാക്കി ഓരോന്നായി കഴിച്ചു.. ഓരോന്നും ആസ്വദിച്ചു കഴിക്കണം.. യാ മോനെ.. അടിപൊളിയാ 💥😋... പിന്നെ കൈ കഴുകി തിരിച്ചു വന്നപ്പോൾ നിന്നിടത് ഹാഷി സാർ ഇല്ല... ചെ, പോയോ 😕... പിന്നെ കാറിൽ കയറി വീട്ടിലോട്ട് തിരിച്ചു... വീട്ടിൽ ചെന്നപാടെ ഫ്രഷ് ആയി ബെഡിലേക്ക് മറിഞ്ഞു.. ആരും സ്കൂളിൽ പോണ കാര്യം പറയാൻ വന്നില്ല... അത്കൊണ്ട് തന്നെ ഇത്രയും ദിവസം റാഷിക്ക പോണ സങ്കടത്തിൽ മുടങ്ങി നിന്ന എന്റെ ഉറക്കം എന്നെ പൊതിഞ്ഞു... കണ്ണടക്കുന്നതിന് തൊട്ട് മുമ്പും മുന്നിൽ തെളിഞ്ഞത് ഹാഷി സാറിന്റെ മുഖമായിരുന്നു ❤️... ഉറങ്ങി എണീറ്റപ്പോഴേക്കും ടൈം ഒത്തിരി വൈകിയിരുന്നു.. പിന്നെ ഫുഡ്‌ കഴിച്ചു ഫോണിൽ കളിച്ചോണ്ടിരുന്നു...

അപ്പോഴാ കണ്ടേ അമ്മു ടെ കാൾ 😦... ഇന്നെന്റെ അന്ത്യം ആവും... എത്ര കാളാ 😧... ഞാൻ തിരിച്ചു വിളിച്ചു.. "ടി കഴുതേ, എവിടെയായിരുന്നെടി ഇത് വരെ... നിന്നെ എത്ര വിളിച്ചു, ഒന്നെടുത്താലെന്താ... മനുഷ്യൻ ടെൻഷൻ അടിച്ചു ഒരു വഴിയായി... നീ എവിടെ, എന്താ പറ്റിയെ എന്നൊന്നും അറിയാണ്ട് ആകെ പേടിച്ചു.. റാഷിക്ക പോവാന്നോക്കെ പറഞ്ഞില്ലേ കഴിഞ്ഞ കാളിൽ അപ്പൊ പറയാർന്നില്ലേ ഇന്ന് ലീവ് ആവും ന്ന്.. അതില്ല.. വരും എന്ന് പറഞ്ഞു പറ്റിച്ചതാലേ നീ... നീ എന്താടി മിണ്ടാത്തെ നാവിറങ്ങി പോയോ..." "നീ എനിക്ക് പറയാൻ ഉള്ള സ്പേസ് തന്നാലല്ലേ പറയാൻ പറ്റൂ... ഞാൻ വരണം എന്ന് തന്നാ കരുതിയെ, പിന്നെ നടന്നില്ല... ഉറങ്ങിപ്പോയി.. ഞാൻ നാളെ വരും sure... ബാക്കി ഒക്കെ അപ്പൊ പറയാം..." "അതെങ്ങനാ ഹാഷിൻ സാർ പോയതോടെ നിനക്ക് സ്കൂളിൽ വരണോ ന്ന് പോലും ഉണ്ടാവില്ലല്ലോ..." "ടി, ടി... ഓവർ ആക്കല്ലേ.. എനിക്ക് വയ്യായിരുന്നു അത്രേയുള്ളൂ..." "എന്നാ മതി... പിന്നെ ഇന്ന് സ്കൂളിൽ ഹാഷി സാർ വന്നിരുന്നു..." "എന്തിന്..." "അതൊക്കെ വരുമ്പോ പറയം..." "കിട്ടിയ അവസരം മുതലാക്കുവാണല്ലേ..." "😁😁😁..." അപ്പുറത്ത് നിന്നും കിണിയാ കേള്ക്കുന്നെ.. പിന്നെ ഓരോന്ന് സംസാരിച്ചിരുന്നു... "നിനക്ക് ശരിക്കും ഹാഷി സാറിനോട് ഇഷ്ട്ടം ഇല്ലേ പെണ്ണേ..."

"എനിക്കാരോടും ഇഷ്ട്ടം ഒന്നൂല്ല..." "അപ്പൊ നിനക്ക് ആരോടും ഇഷ്ടം ഇല്ലേ..." "അങ്ങനെ അല്ല... ഞാൻ ഉദ്ദേശിച്ചത് പ്രണയ ഇഷ്ട്ടം അതാ..." "ഞാൻ നിന്നോട് ഇഷ്ടമാണോന്നല്ലേ ചോദിച്ചുള്ളൂ, അല്ലാതെ പ്രണയം ഉണ്ടോ ചോദിച്ചൊ..." "അതിപ്പോ ചോദിക്കണ്ടേ കാര്യം ഇല്ല... അതൊക്കെ മനസിലാവും..." "പിന്നെ, ഒന്ന് പോടി... സത്യത്തിൽ ഹാഷി സാറിനെ നിനക്ക് ഇഷ്ട്ടം തന്നെയാ.. എനിക്കറിയാം..." "എന്തോ... എടി ഉമ്മ വിളിച്ചൂന്ന് തോന്നണൂ ഞാൻ വെക്കുവാ..." "മ്മ്..." അമ്മു ഒന്നമർത്തി മൂളി വെച്ചു... പെണ്ണിന് തെറി അറിയാത്തതു ഭാഗ്യം... ഇല്ലേൽ എന്റെ ചെവി അടിച്ചു പോയേനെ.. അമ്മു ന് എന്നെ അറിയാ, എന്നെ മനസിലാക്കാൻ അവൾക്ക് നന്നായി അറിയാം... എന്റെ ഇഷ്ട്ടം പോലും അവൾ മനസിലാക്കിയില്ലേ... ഫോണിൽ അങ്ങനെ കളിച്ചോണ്ടിരുന്നപ്പോഴാ പതിവില്ലാതെ ഹാഷി സാർ ന്റെ പിക് സ്റ്റാറ്റസ് ൽ കണ്ടത്... സ്റ്റാറ്റസ് ഇട്ടതാണേൽ ജെബിയും... ഇവളെന്തിനാ സാറിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടുന്നെ... ഞാൻ അതെടുത്തു നോക്കി... താഴേ ക്യാപ്ഷൻ കണ്ടു... അതിലേക്ക് തന്നെ നോക്കി... 💕**********💕 കോളേജിൽ ചെന്ന് ജോയിൻ ചെയ്തു... ജസ്റ്റ്‌ അവിടെ ഒന്ന് കണ്ടു മനസിലാക്കി... പിന്നെ ടീച്ചർസിൽ കുറച്ചു പേരെ ഒക്കെ പരിചയപ്പെട്ടു... പിന്നെ വീട്ടിലേക്ക് മടങ്ങി... ജോഗിങ് ഒക്കെ കഴിഞ്ഞു വന്നപ്പോ ബ്രോ കറങ്ങാൻ വിളിച്ചതും അവന്റെ കൂടെ പോയി... അവനും ഞാനും കുറേ ആയി ഒന്ന് കറങ്ങിയിട്ട്... രണ്ടാളും ബിസി ആയതു കൊണ്ട് അതൊന്നും ഇപ്പൊ അങ്ങനെ നടക്കാറില്ല...

അങ്ങനെ ഞങ്ങൾ എന്തെങ്കിലും കുടിക്കാൻ വേണ്ടി ബൈക്ക് നിർത്തി.. ഒരു കരിക്ക് പറഞ്ഞു ബൈക്ക് ൽ ചാരി നിന്നു... കരിക്ക് വന്നതും അവനൊരു കാൾ വന്നു മാറി നിന്നതും ഞാനും അവിടെ നിന്നു.. അവിടെ അൽപ്പം തിരക്ക് ഉള്ളത് കൊണ്ട് അവനെ വെയിറ്റ് ആക്കി ബൈക്കിൽ ചാരി നിന്നു... പെട്ടെന്ന് എന്തോ ഹൃദയത്തിന് വേഗത കൂടിയേ പോലെ... വളരെ വേഗത്തിൽ മിടിക്കുന്നു... പെണ്ണ് അടുത്തെവിടെയോ ഉണ്ടെന്നൊരു തോന്നൽ... ചുറ്റും ഒന്ന് നോക്കി അവിടെ തന്നെ നിന്നു... ഒരു കാർ അവിടെ നിർത്തി... അവിടെ നിന്ന് ഇറങ്ങിയവരിൽ ഉള്ളവളെ കണ്ടു എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി... എന്നും സ്കൂൾ യൂണിഫോമിൽ കണ്ട പെണ്ണ് ഇന്ന് കളർ ഡ്രെസും ഷാളും ഒക്കെ ഇട്ടു ഭംഗിയായിട്ടുണ്ട്... ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി.. അവൾ എന്നെ നോക്കുന്നത് അറിഞ്ഞതും പിന്നെ അങ്ങനെ നോക്കിയില്ല, ഇടം കണ്ണിട്ട് നോക്കുന്നുണ്ട്, അതവൾ അറിയുന്നില്ലെന്ന് എനിക്ക് മനസിലായി... അവൾ കരിക്കും വാങ്ങി കാറിൽ പോയിരുന്നു കുടിച്ചു... രണ്ടാളും ഒരേ സമയം നോക്കിയതും ഞാൻ കൺകളെ പിൻവലിച്ചു, അതേ സമയം തന്നെ അവളും അത് ചെയ്തിരുന്നു... അവൾടെ ആസ്വദിച്ചുള്ള കഴിപ്പും ചിരിയും ഒക്കെ കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ എന്നെ പൊതിയുന്നു ❤️...

അവൻ വന്നതും ഞങ്ങൾ പോന്നു.. അവളെ ഒന്നൂടെ നോക്കി പുഞ്ചിരിച്ചു വീട്ടിലോട്ട് വന്നു... പിന്നെ റെഡി ആയി കോളേജിലേക്ക് തിരിച്ചു... മനോജ്‌ സാർ ഇടക്ക് വിളിച്ചു സ്കൂൾ വരെ വരാൻ പറഞ്ഞതും അങ്ങോട്ട് വിട്ടു... 💕**********💕 അനു നെ കാണാത്തോണ്ട് വല്ലാത്ത ടെൻഷൻ ആയിരുന്നു... പെണ്ണ് ആണേൽ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല... അവസാനം ക്ലാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്ന ശേഷമാണ് അവളുടെ തിരിച്ചു വിളിച്ചു... അപ്പൊ പറയാൻ തോന്നിയത് മുഴുവൻ പറഞ്ഞു... പിന്നെ സംസാരിച്ചു എന്റെ ദേഷ്യം ഒക്കെ ഇല്ലാണ്ടായി... മിണ്ടരുത് ദേഷ്യം കാണിക്കണം എന്നൊക്കെ കരുതിയതാ.. പക്ഷെ, അവൾടെ കാര്യത്തിൽ അത് നടക്കില്ല... കാരണം എനിക്കെന്റെ കൂടപ്പിറപ്പ് തന്നെയാ അവൾ... ❤️ "ഞാൻ നിന്നോട് ഇഷ്ടമാണോന്നല്ലേ ചോദിച്ചുള്ളൂ, അല്ലാതെ പ്രണയം ഉണ്ടോ ചോദിച്ചൊ..." "അതിപ്പോ ചോദിക്കണ്ടേ കാര്യം ഇല്ല... അതൊക്കെ മനസിലാവും..." "പിന്നെ, ഒന്ന് പോടി... സത്യത്തിൽ ഹാഷി സാറിനെ നിനക്ക് ഇഷ്ട്ടം തന്നെയാ.. എനിക്കറിയാം..." "എന്തോ... എടി ഉമ്മ വിളിച്ചൂന്ന് തോന്നണൂ ഞാൻ വെക്കുവാ..." "മ്മ്..." ഞാൻ ഒന്നമർത്തി മൂളി വെച്ചു... അവൾടെ ഉമ്മ വിളിച്ചിട്ടൊന്നും അല്ല, മുങ്ങിയത് ആണെന്ന് ഒക്കെ എനിക്കറിയാം.. പിന്നെ അങ്ങ് വിട്ടുന്നേയുള്ളു... ക്ലാസിൽ പോയാ ക്ഷീണം ഒക്കെ ഉള്ളോണ്ട് അമ്മയ്ക്കും അച്ചയ്ക്കും ഒരു കിസ്സും കൊടുത്തു കിടന്നു....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story