അരികെ 💘: ഭാഗം 8

arike ayisha

രചന: AYISHA SHIFA

അവൾടെ ഉമ്മ വിളിച്ചിട്ടൊന്നും അല്ല, മുങ്ങിയത് ആണെന്ന് ഒക്കെ എനിക്കറിയാം.. പിന്നെ അങ്ങ് വിട്ടുന്നേയുള്ളു... ക്ലാസിൽ പോയ ക്ഷീണം ഒക്കെ ഉള്ളോണ്ട് അമ്മയ്ക്കും അച്ചയ്ക്കും ഒരു കിസ്സും കൊടുത്തു കിടന്നു... 💕**********💕 അവൻ വന്നതും ഞങ്ങൾ പോന്നു.. അവളെ ഒന്നൂടെ നോക്കി പുഞ്ചിരിച്ചു വീട്ടിലോട്ട് വന്നു... പിന്നെ റെഡി ആയി കോളേജിലേക്ക് തിരിച്ചു... മനോജ്‌ സാർ ഇടക്ക് വിളിച്ചു സ്കൂൾ വരെ വരാൻ പറഞ്ഞതും അങ്ങോട്ട് വിട്ടു... അവിടെ ചെന്ന് സാറിനെ കാണാൻ ചെന്നു.. സാർ ആ പൊളിയാറായ ക്ലാസ് റൂമിലേക്ക് എന്നെയും കൂട്ടി നടന്നു... അവിടെ നജയും ഉണ്ടായിരുന്നു... അംനയുടെ ക്ലാസിൽ തന്നെയാണ് ഇവളും... ഇവളെന്താ ഇവിടെ...! "സാർ, ഇവൾ എന്താ ഇവിടെ...?" "ഇവളെ ഞാൻ കൊണ്ട് നിർത്തിയത് ആണ്... ടീ, സത്യം ഇവനോട് തുറന്നു പറയ്..." മനോജ്‌ സാർ എന്ത് സത്യം, ഞാൻ ഒന്നും മനസിലാവാതെ അവൾ പറയുന്നത് എന്താണെന്നറിയാൻ അവളെ തന്നെ നോക്കി നിന്നു... "സാർ I am really sorry..." "🤨..."

"സാർ, ആ പേപ്പർ അവരുടെ സ്ഥലത്തു ഇട്ടത് ഞാനാ... സോറി സാർ..." അത് കേട്ടതും എവിടെ നിന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി... എന്റെ ദേഷ്യം മനസിലാക്കിയ പോലെ മനോജ്‌ സാർ എന്റെ കയ്യിൽ മുറുകെ പിടിച്ചു... "താൻ കാരണം അവർ കുറേ വഴക്ക് കേട്ടു... ഇത് വെറും ഒരു ടെസ്റ്റ്‌ ആണ്... അതിന് അവരെ തരം താഴ്ത്താൻ ആണോ താൻ ഇത് ചെയ്തേ..." "സാർ ഞാൻ..." "താൻ ഒക്കെ എന്താടോ ഇങ്ങനെ.. ഞാൻ നിങ്ങൾക്ക് ഈ ടെസ്റ്റ്‌ വെച്ചിരുന്നത് ആര് മോശം, ആര് പഠിപ്പ് എന്നറിയാൻ ഒന്നും അല്ല.. ജസ്റ്റ്‌ ഞാൻ എടുത്തത് ഒക്കെ നിങ്ങൾ വായിക്കാറുണ്ടോ ശ്രദ്ധിക്കാറുണ്ടോ എന്നറിയാനായിരുന്നു... അത് കൊണ്ട് തന്നെയാ എനിക്ക് ദേഷ്യം തോന്നുന്നതും..." "സാർ, ഐആം റിയലി സോറി... ഞാൻ ഇത് ചെയ്‍തത് ഇങ്ങനെ ഒന്നും ഉണ്ടാവും എന്ന് കരുതിയല്ല..." "പിന്നെ എന്തിനാ..." ഒരലർച്ച ആയിരുന്നു അത്... അവൾ വല്ലാതെ പേടിച്ചു എന്ന് മനസിലായി...

"ഞാൻ പറയാം, അവളെ ഒന്നും ചെയ്യണ്ട..." അതും പറഞ്ഞു ഷാൻ കേറി വന്നതും ഞങ്ങളിൽ ഒരു ഞെട്ടൽ വന്നു... "വേണ്ട..." നജ അത് പറഞ്ഞതും ഷാൻ ചെറു ചിരിയോടെ അങ്ങോട്ട് വന്നു... "സാർ എല്ലാം എന്റെ തെറ്റാ... ഒന്നും ഇവൾ മനഃപൂർവം ചെയ്തതല്ല, എനിക്ക് വേണ്ടി ചെയ്തതാ..." "നിനക്ക് വേണ്ടിയോ..." മനോജ്‌ സാർ "ആ അതേ എനിക്ക് വേണ്ടിയായിരുന്നു സാർ..." ഷാൻ "ഷാനുക്ക വേണ്ട.. പ്ലീസ്..." നജ "അത് ശരിയല്ല ടാ.. ഞാൻ കാരണം നീ വഴക്ക് കേൾക്കണ്ട... സാർ, എനിക്ക് അംനയെ ഇഷ്ട്ടായിരുന്നു.. ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടം ഒന്നും അല്ല അത്... വർഷങ്ങളായി... അവൾ പോലും അറിയാതെ ഒത്തിരി സ്നേഹിച്ചിരുന്നു ഞാനവളെ... പക്ഷെ, അവളോട് തുറന്നു പറയാൻ പേടി ആയിരുന്നു, ഇപ്പൊ അവൾ എന്നോട് ഉള്ള റിലേഷൻ പോലും വേണ്ടെന്ന് വെക്കോ എന്നോർത്തു.. അവസാനം ഇവൾ തന്ന ധൈര്യത്തിൽ പോയി പ്രൊപോസ് ചെയ്തു, അവൾ അത് accept ചെയ്തില്ല...

അവൾക്ക് ഇഷ്ട്ടല്ല എന്ന് പറഞ്ഞു പോയി, പിന്നെ അവൾടെ പിറകെ നടക്കുവായിരുന്നു ഇത് വരെ... എക്സാം വെച്ച അന്നും ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു... അപ്പൊ അവൾ പറഞ്ഞു “ഷാൻ, പിറകെ നടന്നാൽ ഇഷ്ടം തോന്നാൻ ഇത് സിനിമ അല്ല, ജീവിതം ആണ്... സൊ പ്ലീസ് എന്നെ വിട്ടേക്കൂ...” അവൾ അത് പറഞ്ഞു കഴിഞ്ഞതും അവളുടെ കൂടെ ഉണ്ടായിരുന്ന അമൃത ചിരിച്ചു, എന്നെ കളിയാക്കുന്ന പോലെ... അതെനിക്ക് തീരെ ഇഷ്ടം ആയില്ല, മാത്രല്ല വല്ലാത്ത ദേഷ്യവും വന്നു... ഞാൻ ദേഷ്യത്തോടെ അമൃതയെ നോക്കിയതും അംന അതിനെ പുച്ഛിച്ചു പോയി... അത് വീണ്ടും എന്റെ ദേഷ്യം കൂട്ടി... " ഷാൻ "എന്നിട്ട്..." മനോജ്‌ സാർ "എന്നിട്ട്... " അവൻ പറയാൻ മടിച്ചു "എന്നിട്ട് ഞാൻ ഇവളോട് പറഞ്ഞു എനിക്ക് ഒരു ഹെല്പ് ചെയ്യാൻ... ഹെല്പ് കേൾക്കുന്നതിന് മുമ്പ് തന്നെ അത് ചെയ്യാം എന്ന് എന്റെ തലയിൽ കൈ വെച്ചു സത്യം ചെയ്യാൻ ഞാൻ പറഞ്ഞു... അത് അവൾ അത് പോലെ ചെയ്തു...

ഞാൻ പറയുന്നത് ആദ്യം അവൾക്ക് ഞെട്ടൽ ഉണ്ടാക്കി... എന്റെ തലയിൽ കൈ വെച്ചു സത്യം ചെയ്‍തത് ഞാൻ ഓർപ്പിച്ചതും എന്നെ അത്രയും ഇഷ്ട്ടം ആയ ഇവൾക്ക് അത് ചെയ്യേണ്ടി വന്നു... ഇവൾ അവരുടെ കൂടെ ഇരുന്ന് പഠിക്കുന്ന ടൈം ൽ അവൾടെ ബുക്കിൽ നിന്ന് ഒരു പേപ്പർ കീറി എടുത്തു ചുരുട്ടി വെച്ചു... പരീക്ഷ തുടങ്ങിയതും അവൾ അത് അവർക്ക് താഴേ ഇട്ടു... ഞാൻ അമൃതയുടെ മേൽ പഴി വരും എന്നാ കരുതിയെ... അംന അത് ഏറ്റെടുക്കും എന്ന് കരുതിയില്ല... അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്‌തത് ആണ്... " ഷാൻ മനോജ്‌ സാർ എന്നെ പുറത്തു നിർത്തി, അവരോട് എന്തൊക്കെയോ സംസാരിച്ചു പറഞ്ഞു വിട്ടു... "ഹാഷിൻ, തനിക് അവരുടെ മേൽ ഒരു തെറ്റിദ്ധാരണ ഉണ്ടാവരുത് കരുതിയ ഞാൻ തന്നെ വിളിച്ചത്... സത്യം ഇപ്പൊ തനിക്ക് മനസിലായില്ലേ...." "അതേ സാർ... ചെയ്തത് തെറ്റാണെന്ന് അവർക്ക് ഭോദ്യം ഉണ്ട്... അത് എന്റെ ദേഷ്യം കുറച്ചു.. ഞാൻ പോട്ടെ സാർ.."

"മ്മ്... പിന്നെ ഇത്രയും ദേഷ്യം നല്ലതല്ല.. കോളേജ് ലെ സാർ ആണ് ആ ബോധം വേണം..." സാർ ചിരിയോടെ അത് പറഞ്ഞതും ഞാനും ചിരിയോടെ തലയാട്ടി ഇറങ്ങി... "പിന്നെ ഹാഷിൻ, Advance happy birthday..." "Thank u sir🥰❤️..." തിരിച്ചു കോളേജിൽ ചെന്ന് കയറി... പിന്നെ ക്ലാസ് എടുക്കാൻ പോയി... 💕**********💕 ഫോണിൽ അങ്ങനെ കളിച്ചോണ്ടിരുന്നപ്പോഴാ പതിവില്ലാതെ ഹാഷി സാർ ന്റെ പിക് സ്റ്റാറ്റസ് ൽ കണ്ടത്... സ്റ്റാറ്റസ് ഇട്ടതാണേൽ ജെബിയും... ഇവളെന്തിനാ സാറിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടുന്നെ... ഞാൻ അതെടുത്തു നോക്കി... താഴേ ക്യാപ്ഷൻ കണ്ടു... അതിലേക്ക് തന്നെ നോക്കി... Advance happy birthday bro🥳 ബ്രോ യോ 😳... ഇവൾടെ ബ്രോ ആണോ... ഇത് ഇന്ന് രാവിലെ വെച്ച സ്റ്റാറ്റസ് ആണ്... അപ്പൊ നാളെ ആണോ birthday... ഞാൻ ജസ്റ്റ്‌ അവൾക്ക് റിപ്ലൈ ആക്കി വിട്ടു... ടീ ഇത് നിന്റെ ബ്രോ ആണോ... ന്ന്... ജെബി എന്റെ ഹൈ സ്കൂളിൽ ഉണ്ടായിരുന്ന ഫ്രണ്ട് ആണ്...

ഇപ്പൊ അവൾ വേറെ സ്കൂൾ ആണ്... അവൾടെ റിപ്ലൈ വന്നു.. « ആടാ, നിനക്ക് നേരത്തെ അറിയോ...» പിന്നെ ഞാൻ പഠിപ്പിക്കാൻ സാർ ആയിട്ടുണ്ട് ഉണ്ടായിരുന്നുന്നും പറഞ്ഞു... « ആഹാ കൊള്ളാലോ.. എന്നിട്ടെങ്ങനെ പഠിപ്പിക്കുവോ...» « നല്ല അടിപൊളി ആയിട്ട് പഠിപ്പിക്കും...» « 😍... ഏത് സബ് ആയിരുന്നു എടുത്തിരുന്നേ...» « കെമിസ്ട്രി » « ബെസ്റ്റ്, നിനക്ക് തീരെ പിടിക്കാത്ത വിഷയം തന്നെയാണല്ലോ 😆...» « 😁...» ഞങ്ങൾ പിന്നെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു... "അനൂ, നിനക്ക് ഉറങ്ങാനായില്ലേ..." എന്റെ റൂമിൽ വെളിച്ചം കണ്ടിട്ടാവണം ഉമ്മ വിളിച്ചു ചോദിച്ചത്... "ഞാൻ കിടക്കാൻ പോവാ ഉമ്മാ..." "നേരം ഇത്രയായിട്ടും കിടക്കാൻ പോണേ ഉള്ളോ... വേഗം കിടക്കാൻ നോക്ക്..." "ആ.." ഞാൻ അപ്പോഴാ ടൈം നോക്കിയേ... ടൈം 11:30 കഴിഞ്ഞിട്ടുണ്ട്... കുറച്ചു കഴിഞ്ഞു ഞാൻ ഒന്ന് പുറത്തു ഇറങ്ങി നോക്കി... എല്ലാരും ലൈറ്റ് ഓഫ് ആക്കി കിടന്നിട്ടുണ്ട്...

ഞാൻ കിടക്കാൻ വേണ്ടി നിക്കുന്നതിന് മുമ്പ് സമയം ഒന്നൂടെ നോക്കി... 11:45 ആയി... രാവിലെ ഉറങ്ങിയത് കൊണ്ടാവും ഉറക്കവും വരുന്നില്ല... ഇനി ഇപ്പൊ സാറിനെ കറക്റ്റ് 12:00 ക്ക് തന്നെ വിഷ് ആക്കിയിട്ടു കിടന്നാലോ... സാറിനും സർപ്രൈസ് ആവും അത്... അങ്ങനെ തന്നെ ചെയ്യാം... ഞാൻ 12:00 ആവാൻ കാത്ത് നിന്നു... കറക്റ്റ് 11:58 ന് ഞാൻ വീണ്ടും ഫോൺ എടുത്തു വാട്ട്‌സാപ്പ് ഓൺ ആക്കി... ജെബി യുടെ സ്റ്റാറ്റസ് ഒക്കെ അപ്പോഴേക്കും കളഞ്ഞിട്ടുണ്ട്... അവൾ ഓൺലൈനിലും ഉണ്ട്... ഇവളും അതിന് തന്നെയാവും... കറക്റ്റ് 11:59 ആയി... ഞാൻ സാറിന്റെ പേർസണൽ കോൺടാക്ട് എടുത്തു വെച്ചു... സാർ ഓൺലൈനിൽ ഉണ്ട്... ഇപ്പോഴും ഓൺലൈനിൽ ഇരിക്കാണോ പണി... ഞാൻ ജസ്റ്റ്‌ ടൈപ്പ് ആക്കി വെച്ചു... Happy birthday sir🎉... Heart സിമ്പൽ വെക്കണോ.. ഏയ്‌ വേണ്ട, അത് ശരിയാവൂല.. കറക്റ്റ് 12:00 ആയതും ഞാൻ അത് അങ്ങ് sent ആക്കി...

അത് പോയപ്പോഴേക്കും എന്റെ ഫോൺ ഹാങ്ങ്‌ ആയി തുടങ്ങി... ഇത് എന്താ എന്റെ ഫോണിന് പറ്റിയെ... പിന്നെ കുറച്ചു നേരത്തേക്ക് wp ഓൺ ആക്കാനേ പറ്റിയില്ല.... 💕**********💕 കോളേജ് കഴിഞ്ഞു വീട്ടിൽ വന്നു ഫ്രഷ് ആയി ചായയും കുടിച്ചു ഫോണിൽ സ്റ്റാറ്റസ് നോക്കിയിരുന്നു... കസിൻസ് എല്ലാവരും advance വിഷ് പറഞ്ഞിട്ടുണ്ട്... വിഷ് എന്തിനാന്നറിയോ... നാളെ ആണ് എന്റെ birthday... എല്ലാവർക്കും Thanks um ❤️ Heart ഒക്കെ അയച് ഫോൺ കൊണ്ട് പോയി ചാർജ് നിട്ടു... ബ്രോ വന്നതും അവന്റെ കൂടെ കൂടി.. അവനെ ഓഫീസ് കാര്യങ്ങളിൽ ഒക്കെ ഹെല്പ് ആക്കി കൊടുത്തു... രാത്രി ആയതും നാളെ കോളേജിലേക്കുള്ള preparation ചെയ്തു... അപ്പോഴേക്കും വീണ്ടും അവന്റെ വിളി വന്നിരുന്നു... അവന്റെ കൂടെ ബിസ്സിനെസ്സ് ൽ ശ്രദ്ദ കൊടുത്തിരുന്നു... അവന്റെ ഫോണിൽ ചാർജ് തീർന്നതും അത് കൊണ്ട് പോയി ചാർജിനിടാൻ ഉള്ള പണിയും എനിക്ക് 🥴...

അത് കൊണ്ട് പോയി ചാർജിന്നിട്ട് വന്നപ്പോ എന്റെ ഫോൺ എടുത്തു വരാൻ... അത് കൊണ്ട് വന്നു കൊടുത്തതും അവന് വെള്ളം... ഓഹ്, ഇവനെ കൊണ്ട് 😬... അവസാനം വെള്ളം ചോദിച്ചത് എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണെന്ന് എനിക്ക് മനസിലായി, കാരണം അവൻ ചിരി കടിച്ചു പിടിക്കുന്നത് ഞാൻ കണ്ടു... വെള്ളം കൊണ്ട് വന്നു കൊടുത്തു.. അവനത് കുടിച്ചു കഴിഞ്ഞതും കൊണ്ട് പോയി വെക്കാൻ പറഞ്ഞു... അത് എടുത്തു അവന്റെ തലക്കിട്ട് രണ്ട് കൊടുക്കാനാ തോന്നിയെ... പിന്നെ സ്വയം കോൺഡ്രോൾ ചെയ്തു നിന്നു... ഞാൻ ലാപ്പിൽ ബാക്കി പണി ചെയ്തോണ്ടിരുന്നു... അവൻ എന്റെ ഫോണിലും... രണ്ടാളും ബിസിനസ് കാര്യങ്ങളിൽ മുഴുകി ഇരുന്നത് കൊണ്ട് ടൈം പോകുന്നത് അറിഞ്ഞില്ല... ടൈം അങ്ങനെ പിന്നിട്ടു കൊണ്ടിരുന്നു... അവന്റെ കയ്യിലുള്ള എന്റെ ഫോൺ കിടന്ന് ഒച്ച വെക്കാൻ തുടങ്ങി... നോട്ടിഫിക്കേഷൻ വരുമ്പോ ഉള്ള സൗണ്ട്...

ഇത് എന്താ ഇങ്ങനെ മെസ്സേജ്സ്.. ഞാൻ ക്ലോക്കിൽ ഒന്ന് നോക്കി.. ടൈം 12:00 മണി... ഈ നേരത്ത് ഇത് ആരുടെ മെസ്സേജ് ആണാവോ... "ഇത് എന്താടാ... രാത്രി 12:00 ആയിട്ടും ഇത്രയും മെസ്സേജ്സ്.. കണ്ട പെൺപിള്ളേരോട് സൊള്ളുന്ന ടൈം ആണോ..." ബ്രോ "ടാ പരട്ടെ, ഒന്നാഞ് തരും ഞാൻ.. " "അയ്യോ വേണ്ടയോ... ഞാൻ ചുമ്മാ പറഞ്ഞയല്ലേ... കൂൾ ബ്രോ.. കൂൾ...." ബ്രോ "എന്നെ അറിയാവുന്ന നീ ഇങ്ങനെ ചോദിക്കണോ...." "😁😁😁... എന്തായലും ഞാൻ മെസ്സേജ് നോക്കട്ടെ..." "എന്താന്ന് വെച്ച ചെയ്.." ഞാൻ വീണ്ടും ശ്രദ്ധ ലാപ്പിൽ കൊടുത്തു... "എടാ ബ്രോ... ഹാപ്പി birthday..." എന്നും പറഞ്ഞു ചെക്കൻ എന്നെ കെട്ടിപിടിച്ചു... ആദ്യം ഞാൻ ഞെട്ടി, പിന്നെ പുഞ്ചിരിച്ചു.. "ടാ, ഇതിൽ നിനക്ക് വിഷസ് വന്നതാ.. ഞാൻ തെറ്റിദ്ധരിച്ചു 😁... Girls ന്റെ വിഷ്സ് ആണ് കൂടുതൽ..."

"അതെങ്ങനെ നിനക്കറിയാം.. ഞാൻ അധികം ആരുടെ നമ്പറും save ആക്കിയിട്ടില്ലലോ..." "പ്രൊഫൈൽ... അതിനല്ലേ അത്.." "ഓ അങ്ങനെ..." "താ നിന്റെ ഫോൺ... നമക്ക് വിഷസ് വായിക്കാം... 😌" "നമുക്കോ... എനിക്ക് വന്ന വിഷസ് അല്ലെ.. അപ്പൊ ഞാൻ അല്ലെ വായിക്കണ്ടേ... കൂടെ എന്തിനാ നീ..." "വെറുതെ 😁..." "മോൻ ബാക്കി പണി നോക്ക്..." "എന്താടാ... ഞാൻ നിന്റെ ബ്രോ ആയിട്ടും... ആ.. അങ്ങനെ ആവട്ടെ..." അവൻ സെന്റി അടിച്ചു തുടങ്ങി.. "പെറ്റ തള്ള സഹിക്കൂല നിന്റെ ഓഞ്ഞ സെന്റി... വാ..." അവൻ വേഗം എന്റെ അടുത്ത് വന്നിരുന്നു......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story