അരികെ 💘: ഭാഗം 9

arike ayisha

രചന: AYISHA SHIFA

ഞാൻ ജസ്റ്റ്‌ ടൈപ്പ് ആക്കി വെച്ചു... Happy birthday sir🎉... Heart സിമ്പൽ വെക്കണോ.. ഏയ്‌ വേണ്ട, അത് ശരിയാവൂല.. കറക്റ്റ് 12:00 ആയതും ഞാൻ അത് അങ്ങ് sent ആക്കി... അത് പോയപ്പോഴേക്കും എന്റെ ഫോൺ ഹാങ്ങ്‌ ആയി തുടങ്ങി... ഇത് എന്താ എന്റെ ഫോണിന് പറ്റിയെ... പിന്നെ കുറച്ചു നേരത്തേക്ക് wp ഓൺ ആക്കാനേ പറ്റിയില്ല... പിന്നെ wp ഒന്ന് ഓൺ ആയി കിട്ടിയതും ഇത് എന്താ സംഭവം നോക്കി... ഞങ്ങടെ സ്കൂളിലെ ഹാഷി സാർ ഉണ്ടാക്കിയ കെമിസ്ട്രി ഗ്രൂപ്പിൽ സാർ ന് വിഷസ് അയച്ചു നിറഞ്ഞതാ... അത് കൊണ്ടാ അങ്ങനെ വന്നത്.... ഹാഷി സാർ റിപ്ലൈ ഇടുവോ നോക്കാൻ സാർ ന്റെ പേർസണൽ കോൺടാക്ട് എടുത്തു ഇരുന്നു... കുറച്ചു കഴിഞ്ഞു സാർ എന്റെ മെസ്സേജ് കണ്ടു... എന്തോ ടൈപ്പ് ആക്കുന്നതും കണ്ടു.. ഞാൻ അതിനായി കാത്ത് നിന്നു... പക്ഷെ, റിപ്ലൈ ഒന്നും വന്നില്ല, സാർ ഓൺലൈനിൽ ഉണ്ടായിട്ടും എന്താ റിപ്ലൈ തരാത്തെ...

ഗ്രൂപ്പിൽ എല്ലാവർക്കുമായി ഒറ്റ റിപ്ലൈ തന്നിട്ടുണ്ട്.. എനിക്ക് ഇല്ല... കുറച്ചു കഴിഞ്ഞതും സാർ ഓൺലൈനിൽ നിന്നും പോയി,.. ഇത് എന്താ എനിക്ക് മാത്രം റിപ്ലൈ തരാതിരുന്നേ... ഉറക്കം വന്നു തുടങ്ങിയതും ഞാൻ ഉറക്കിലേക്ക് വീണു... 😴 💕**********💕 "നമുക്കോ... എനിക്ക് വന്ന വിഷസ് അല്ലെ.. അപ്പൊ ഞാൻ അല്ലെ വായിക്കണ്ടേ... കൂടെ എന്തിനാ നീ..." "വെറുതെ 😁..." "മോൻ ബാക്കി പണി നോക്ക്..." "എന്താടാ... ഞാൻ നിന്റെ ബ്രോ ആയിട്ടും... ആ.. അങ്ങനെ ആവട്ടെ..." അവൻ സെന്റി അടിച്ചു തുടങ്ങി.. "പെറ്റ തള്ള സഹിക്കൂല നിന്റെ ഓഞ്ഞ സെന്റി... വാ..." അവൻ വേഗം എന്റെ അടുത്ത് വന്നിരുന്നു... ഞങ്ങൾ രണ്ടാളും ഫോൺ നോക്കികൊണ്ടിരുന്നു... ഫസ്റ്റ് തന്നെ പെണ്ണിന്റെ വിഷ് ആണ് ഉള്ളത്... പിന്നെ അത് ലാസ്റ്റിലോട്ട് ആയതു പെട്ടെന്നാണ്... കാരണം വീണ്ടും വിഷസ് വന്നു... ഏകദേശം എല്ലാവരും ഈ ടൈമിൽ വിഷ് ഇട്ടിട്ടുണ്ട്... കെമിസ്ട്രി ക്ക് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിൽ വരെ വിഷസ് ഉണ്ട്...

എല്ലാവർക്കും റിപ്ലൈ കൊടുത്തോണ്ടിരുന്നു... എപ്പോഴോ bro പോവാണെന്നും പറഞ്ഞു പോയി... ഞാൻ റൂമിലേക്ക് നീങ്ങി... എല്ലാവർക്കും റിപ്ലൈ ആക്കി കൊണ്ടിരുന്നു.... പെണ്ണിന് റിപ്ലൈ കൊടുക്കാൻ നിൽക്കെ ആണ്... ഒരു കാര്യം ഓർത്തത്.. ‘രാത്രി 12:00 ആയി, എന്നിട്ട് ഇവൾ ഫോണിൽ കളിച്ചു ഇരിക്കുവാണോ... ഷാനും ഈ നേരത്ത് ഓൺലൈനിൽ ഉണ്ടല്ലോ... ഇനി ഇപ്പൊ ഇവർ രണ്ടാളും... ഏയ്‌ അങ്ങനെ ഒന്നും ഉണ്ടാവൂല, ഞാൻ വെറുതെ... എന്നാലും ഈ രാത്രി ഇവൾക്ക് ഇതെന്താ ഫോണിൽ പണി...’ അതോർത്തപ്പോൾ എന്തോ ഒരു ദേഷ്യം വന്നു... ഞാൻ പിന്നെ ഫോൺ ഓഫ് ആക്കി വെച്ചു കിടന്നു... രാവിലെ എണീറ്റ് കോളേജിലേക്ക് നീങ്ങി... ഇന്ന് പലരും വന്നു വിഷ് പറഞ്ഞു.... ആ ദിവസവും കഴിഞ്ഞു, പിന്നെ അംനയെ കണ്ടിട്ടും ഇല്ല സംസാരിച്ചിട്ടും ഇല്ല... 💕**********💕

സ്കൂളിൽ ചെന്നപ്പോൾ അറിഞ്ഞു എല്ലാം ഷാനിന്റെ പണി ആണെന്ന്... ഷാൻ എന്നോട് വന്നു sorry ഒക്കെ പറഞ്ഞു... ഞാൻ അത് ചിരിയോടെ ഒഴിവാക്കി... ഇപ്പൊ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്... ഗുഡ് ഫ്രണ്ട്‌സ്... പിന്നെ ഹാഷി സാറിന്റെ ബർത്ത്ടെ ആയിരുന്നെന്ന് എല്ലാരും പറഞ്ഞു... അനു നോട്‌ വിഷ് പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചെങ്കിലും അവൾക്ക് അത് എന്തോ ഒരു ഇന്റെരെസ്റ്റ്‌ ഇല്ലാത്ത പോലെ... കെമിസ്ട്രിക്ക് ഇപ്പൊ മിസ് ആണ്... സറീന... ടീച്ചറും നന്നായി തന്നെ ക്ലാസ് എടുത്തു... സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അനു ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത്... "എന്താടി എന്താണേലും നീ പറയ്..." "നീ ഒരുപാട് തവണ ചോദിച്ചതാണ്.... പക്ഷെ, അപ്പോഴൊന്നും പറയാൻ പറ്റീല..." "അതെന്താ നീ പറ..." "അത് പിന്നെ... എനിക്ക് ഹാഷി സാറിനെ ഇഷ്ടം ആണെടി..." "ഇത് ഞാൻ നിന്നൊട് പല വട്ടം ചോദിച്ചതല്ലേ..." "😁😁.."

"ഇളിക്കണ്ട, എന്നാലും പഠിപ്പിക്കുന്ന സാറിനെ കേറി പ്രേമിക്കാൻ എങ്ങനെ തോന്നിയെടി നിനക്ക്..." ഞാൻ അവളെ നന്നായി കാളിയാക്കി... ഞാൻ ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറിയതല്ലേ... 💕**********💕 പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ സത്യം എല്ലാം അറിഞ്ഞു.. ഷാനിന് കുറ്റബോധവും മാറ്റവും ഉണ്ടായത് കൊണ്ട് അത് വിട്ടു കളഞ്ഞു.. ക്ലാസും കാര്യങ്ങളും പൊടി പൊടിച്ചു... വൈകാതെ എനിക്ക് ഹാഷി സാറിനോട് ഉള്ള ഇഷ്ട്ടം ഞാൻ അമ്മുനോട് തുറന്നു പറഞ്ഞു... അവൾ ആദ്യം എന്നെ കളിയാക്കെങ്കിലും പിന്നെ എന്റെ കൂടെ നിന്നു... വൈകാതെ എക്സാം പേടിയും വന്നു.. എക്സാം എന്താവും എന്നോർത്തു ആകെ ഒരു വെപ്രാളം ആയിരുന്നു... ഒന്ന് കൂൾ ആയി എല്ലാം സെട്ട് ആക്കി വന്നു... ഓരോ പൊഷൻസ് പഠിച്ചു തീരുമ്പോഴും മറക്കരുതേ എന്ന പ്രാർത്ഥന ആയിരുന്നു..

എക്സാം വരുന്നെന്നു പറഞ്ഞതോടെ എന്റെ ടെൻഷൻ വീണ്ടും കൂടി വന്നു.. ഞാനും അമ്മുവും ഇടക്കൊക്കെ കണ്ടു ഒരുമിച്ചു ഇരുന്നു പഠിച്ചു... എക്സാം ആയതു കൊണ്ട് തന്നെ സ്കൂളിൽ അതിന്റെതായ റിവിഷൻ ഒക്കെ നടന്നു... ഹാഷി സാറിനോട് ഗ്രൂപ്പിൽ പലരും ഡൌട്ട് ചോദിക്കുന്നൊക്കെ ഉണ്ട്... അതും നോക്കി... അങ്ങനെ എന്റെ പഠിത്തവും ഞാനും മുന്നോട്ട് നീങ്ങി... ഹാഷി സാറിനെ കാണാനും സംസാരിക്കാനും പറ്റാത്തതിൽ നല്ല സങ്കടം തോന്നി... പരീക്ഷ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു... പരീക്ഷകൾ എല്ലാം കഴിഞ്ഞതും ഞാൻ റിലാക്സ് ആയി... വിവാഹക്കാര്യം നീട്ടി വെക്കുന്നത് ശരിയല്ല എന്ന തീരുമാനത്തിൽ ഇരു കൂട്ടരും എത്തി... ഒരാഴ്ച കഴിഞ്ഞു മിട്ടായി കൊടുക്കൽ ചടങ്ങ് നടത്താൻ ഉള്ള തീരുമാനം ആയി... ചെക്കനും പെണ്ണും നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തോട്ടെ.. ഇതൊക്കെ ഞാൻ അമ്മുനോട് പറഞ്ഞു... ഞങ്ങൾ രണ്ടും എന്ത് ചെയ്യും എന്നറിയാതെ നിന്നു... [ AFTER 2 WEEKS . ] ....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story