അരികെ: ഭാഗം 10

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

ഇരു വരികളിലും തേയില തോട്ടങ്ങൾ നിറഞ്ഞ വിജനമായ വഴി.... വേഗത്തിൽ ഓടുന്ന ഓട്ടോറിക്ഷക്കൊപ്പം നീങ്ങുകയാണ് നന്ദന്റെ മനസ്സും.... വേണ്ട.. വേണ്ടാന്ന് കരുതും തോറും കുറേ ആയി അവൻ.... ദുർഗേടെ കാര്യം പോട്ടെ അയാളുപദ്രവിക്കാൻ ശ്രമിച്ചത് ഗർഭിണിയായ സ്വന്തം ഭാര്യയേയും സ്വന്തം മകളെയുമല്ലേ...... ഇങ്ങനെയും ഉണ്ടാകുമോ മനുഷ്യർ..... ആണുങ്ങൾക്ക് തന്നെ അപമാനമാകാൻ ഇങ്ങനെ കുറേയെണ്ണം..... വെള്ളചാട്ടം കഴിഞ്ഞു വരുന്ന ഇട വഴി മുന്നോട്ട് പോകുമ്പോൾ മുഴുവൻ ഇരുട്ടാണ്.... ഗൗരിയാണ് ഇവിടെയുണ്ടാകുമെന്ന് പറഞ്ഞത്.... കാണും... നല്ലോണം കാണണം എനിക്കവനെ... വണ്ടി അല്പം കൂടി നീങ്ങി പാലത്തിനു മുകളിൽ നിർത്തി..... മരം കോച്ചുന്ന തണുപ്പിലൂടെ നടക്കുമ്പോൾ തോളത്തു കിടന്ന ടർക്കിയേ ഒന്നുകൂടി പുതച്ചു വെച്ചു.... പാലത്തിനടിയിലെ ആളൊഴിഞ്ഞ ഇടം....... ഇതാണ് രഘുവിന്റെ താവളം..... താഴേക്ക് നടക്കുന്തോരും ഇരുട്ട് ഏറി വരുന്നതേയുള്ളൂ.... സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം പാലത്തിന്റെ താഴെ പ്രതിഭലിച്ചിരുന്നില്ല..... പതിയെ ഫോൺ എടുത്ത് ടോർച് ഓണാക്കി... മെല്ലെച്ചുവട് വെച്ചപ്പോൾ വലിയ കോൺഗ്രീറ്റ് തൂണിന്റെ ഒരു വശത്തായി രഘുവിന്റെതാണെന്ന് തോന്നിപ്പിക്കുന്ന ഒരു മുഷിഞ്ഞ ഷർട്ട്‌ തൂക്കിയിട്ടിരിക്കുന്നു....

അവനിവിടുണ്ട് എന്നൊരു സൂചന.... കുറച്ചു കൂടി പോകുമ്പോഴേക്കും നാവ് കുഴഞ്ഞൊരു പാട്ടിന്റെ ഒച്ച അവിടാകെ നിറഞ്ഞിരുന്നു..... അവനാണ്..... രഘു.... തേറി നിന്ന ദേഷ്യം... അടിമുടി വിറച്ചു നിന്നു നന്ദൻ.... മുന്നിലേക്ക് പോകുമ്പോൾ ഒരു വലിയ ബോട്ടിൽ മദ്യവും കാലിയാക്കി തൂണിനരികിലായി ചാരിയിരുന്നു പാട്ടുപാടി രസിക്കുകയാണവൻ... ഒറ്റക്കാണ്...... ചാരി കുഴഞ്ഞിരിക്കുന്നവനെ കാണേ എരിഞ്ഞു തുടങ്ങിയിരുന്നു അവൻ.... പൊടുന്നനെ മനസ്സിലേക്ക് ഓടി വന്നത് ദുർഗയുടേയും അമ്മൂട്ടിയുടേയും കരഞ്ഞു കലങ്ങിയ മുഖമാണ്.... ഒന്നും നോക്കീല്ല...സർവ്വ ശക്തിയുമുപയോഗിച്ച് അവന്റെ മുതുകിലേക്ക് ആഞ്ഞു ചവിട്ടി വിട്ടു.... സംശയത്തിൽ തിരിഞ്ഞു നോക്കുമുമ്പ് തോളിൽ ഒതുക്കിയിട്ടിരുന്ന ഡർക്കി എടുത്തവൻ രഘുവിന്റെ മുഖത്തും കഴുത്തിലുമായി വലിഞ്ഞു കെട്ടി.... ""ആരാടാ... അവൻ... ഏത്... പന്ന.. .......മോനാടാ...."" ഒഴുക്കോടെ പറഞ്ഞു ചുറ്റും കരങ്ങൾ കൊണ്ട് പരത്തുന്നവന്റെ മൂക്ക് ലക്ഷ്യം വെച്ച് മുഷ്ടി ചുരുട്ടി വീശിയൊരു ഇടി ഇടിച്ചു... """....ആാാാ...""" വേദന മൂർച്ഛിച്ച ശബ്ദത്തോടെ പിന്നിലേക്ക് ആയുമ്പോൾ ബനിയൻ കയ്യിനെ മുറുക്കെ മുന്നിലേക്ക് പിടിച്ചൊന്നു കൂടി അതേ സ്ഥാനത്ത് ഇടിച്ചു.....

ഇടിയിൽ കുഴഞ്ഞു പോയവനെ നിവർത്തി നിർത്തി മുട്ടുമടക്കി നാഭിയിലേക്ക് കുത്തി ചവിട്ടുമ്പോഴേക്കും തകർന്നു തറയിലേക്ക് വീണിരുന്നു രഘു.... മുഖത്ത് നിന്നു തെറിച്ചുവീണ തുണിയേ എടുത്ത് നന്ദൻ കഴുത്തിലേക്ക് പിന്നിലൂടേ ചുറ്റി പിടിക്കുമ്പോൾ ആരെന്ന് നോക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് രഘു.... കമഴ്ന്നു കിടന്നവന്റെ വലം കൈ തിരിച്ചതും ... "".....യ്യോ ന്റെ കൈയ്...."" അലറി കരഞ്ഞൂ അവൻ..... ബലത്തോടെ വലം കയ്യേ അങ്ങനെ വെച്ചൽപ്പ നേരം കഴിഞ്ഞതും കുഴഞ്ഞു വീണിരുന്നു രഘു.... കരങ്ങളെ അടർത്തി മാറ്റി വീണുകിടക്കുന്നവന്റെ മുഖത്തേയ്ക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.... താടിരോമം നിറഞ്ഞ കവിളിടം രണ്ടു തവണ തട്ടി നോക്കി.... ഇല്ല... എഴുനേൽക്കുന്നില്ല.... മുഖത്തൊരു പുച്ഛ ഭാവം നിറച്ച് പുഞ്ചിരിച്ചു നിന്നു നന്ദൻ.... ""നിനക്ക് ഞാൻ അന്നെ ഓങ്ങി വെച്ചതാടാ....നിന്റെ മുഖത്ത് നോക്കി ഈ നന്ദനാടാ നിന്നെ തല്ലികൊന്നതെന്ന് പറയാൻ അറിയാമേലാഞ്ഞിട്ടല്ല... പക്ഷെ നിന്റെ നാവിൽ നിന്ന് അതൊരിക്കലും ദുർഗ അറിയാൻ പാടില്ല..... അത്... അത്...ശരിയാവാത്തത് കൊണ്ടാ....""" വിരൽ കറക്കി വിജയീ ഭാവത്തിൽ അവിടെ നിന്നും നടന്നു നീങ്ങുന്ന നന്ദന് മനസ്സിലൊരു സംതൃപ്തി തോന്നി....

പോകുന്ന വഴിയേ തൂക്കിയിട്ടിരുന്ന ഷർട്ട്... പോക്കറ്റിൽ സംശയത്തിൽ കൈയിട്ടപ്പോഴേക്കും ഉണ്ടായിരുന്നു അമ്മൂട്ടിടെ മാല.... മെല്ലെ തിരിഞ്ഞു നിന്നവനെ നോക്കി വശ്യമായി ചിരിച്ചു.... ❤️ പുറത്ത് വന്ന കാറിന്റെ ശബ്ദം കേട്ടിട്ടാണ് ദുർഗയും ഗൗരിയും ദാക്ഷായണിയും കൂടി ഉമ്മറത്തിറങ്ങി നോക്കിയത്.... പരിചയമില്ലാത്ത വണ്ടിയാണ്.... കാർ നിർത്തിയ ഉടനേ ഡ്രൈവിങ് സീറ്റിന്റെ ഇരു വശത്ത് നിന്നും രണ്ടു പേർ ദൃതിയിൽ ഇറങ്ങി പിന്നിലെ സീറ്റിലേക്ക് ലക്ഷ്യം വെച്ചു.... """"....അയ്യോ....."""" ദയനീയമായ ഒരു ശബ്ദത്തോടെയാണ് രഘു കാറിൽ നിന്നും ഇറങ്ങി വന്നത്..... സംശയം നിഴലിച്ചു നിന്നു മൂവരുടേയും കണ്ണുകളിൽ.... വലം കയ്യും ഇടം കാലും വെള്ളത്തുണിയാൽ കെട്ടി മൂക്കും മേൽചുണ്ടും ചുവന്നു വീർത്തു പരസഹായത്തോടെയാണ് ആശാന്റെ വരവ്.... കണ്ടപ്പോൾ ആശങ്കയിൽ ഗൗരി നെറ്റി ചുളുക്കിയെങ്കിലും ചിരി അടക്കാൻ കഴിയാതെ ചുണ്ടു വലിച്ചുകടിച്ചു വാ പൊത്തി പിടിക്കുകയാണ് ദുർഗ ചെയ്തത്.... """"..അയ്യോ... എന്റെ പൊന്നു മോനേ..... എന്റെ രഘുവിന് ഇത് എന്തോ പറ്റി.... ആരാ എന്റെ തങ്ക കൊടത്തിനെ പഞ്ഞിക്കിട്ടത്....""" പൊട്ടി കരച്ചിലിൽ ദാക്ഷായണി കിടന്ന് അലറുന്ന കണ്ട് ദേഷ്യം കണ്ണിൽ തേറി വന്നു രഘുവിന്.... """.

...ഓ....ഒന്ന് മിൻആതിരി റ്റല്ലേ....."'' ചതഞ്ഞ മൂക്കിൽ നിന്നും അവ്യക്തമായി അവനെന്തോ പുലമ്പി.... കൂടെ നിന്നവനെ നോക്കി എന്തോ പറയാനായി കണ്ണു കാണിക്കുമ്പോഴും മറ്റൊരുവനിൽ താങ്ങി പിടിച്ചിരുന്നു രഘു.... """....നിന്റെയൊക്കെ ഏത് മറ്റവനാടി... എന്റെ അണ്ണനെ തല്ലിയത്...""" അവൻ ഒച്ചയുയർത്തി ശബ്ദിച്ചത് ദുർഗയോടാണ്.... """എന്റെ അണ്ണൻ ഇച്ചിരി ഫിറ്റ് ആയി പോയ്‌... ഇല്ലേൽ അവനേവനായാലും കൊന്ന് കുഴിച്ചു മൂടിയേനെ.... എന്റെ അണ്ണൻ...""" രഘുവിന്റെ ശിങ്കിടിയുടെ ബഹളം കേൾക്കെ ചീർത്ത് നോക്കി നിന്നു ദുർഗ..... """"എന്തായാലും നിന്റെ മറ്റവനോട് പറഞ്ഞേക്കടി എന്റെ അണ്ണൻ എങ്ങും പോകാതെ ഇവിടെ ഉണ്ടാകും എന്ന്... അണ്ണൻ ഒന്നെഴുന്നേറ്റ് നിന്നോട്ടെ നിന്റെ ലവനെ പീസ് പീസാക്കി പട്ടിക്കെറിഞ്ഞു കൊടുക്കും എന്റെ അണ്ണൻ...""' മിണ്ടിയില്ല ദുർഗാ..... അരയിലേക്ക് ദാവണി തുമ്പ് ഞെരുക്കി വെച്ച് തീക്ഷണമായി അവന് നേരെ മിഴികൾ പായിച്ചു മുന്നിലേക്ക് നടന്നു.... കാണെ ഭയത്തോടെ അയാൾ രഘുവിനെ കണ്ണു കാണിച്ചതും പേടിക്കണ്ട.....ധൈര്യമായി ബാക്കി പറഞ്ഞോളാൻ തിരിച്ചു തലയാട്ടി വിട്ടു രഘു.... "''....നീ എന്തിനാടി നോക്കി പേടിപ്പിക്കുന്നെ... ഹേ... ഞ... ഞാൻ അങ്ങനേ പേടിക്കുന്ന ടൈ... ടൈപ്പ് ഒന്നുമ...

.""" അവസാനവാക്കിനു മുന്നേ വീണിരുന്നു അയാളുടെ കവിളിൽ അവളുടെ കരങ്ങൾ.... """......അമ്മേ...""" ഉറഞ്ഞ നിലവിളിയോടെ അയാൾ കവിളിൽ കൈ വെച്ചു പോയ്‌.... """ദേ..... നിന്റെയൊക്കെ അണ്ണന് മിണ്ടാൻ പറ്റിയില്ലെന്ന് പറഞ്ഞു അണ്ണനെ പോലെ ദുർഗേടെ വീട്ടു മുറ്റത്ത് കിടന്ന് ആളായാലുണ്ടല്ലോ..... ഈ ദുർഗേടേ കയ്യിലെ ചൂടറിയും നിങ്ങള്.... """ മുഖത്തേയ്ക്ക് കൈ വീശി അയാൾക്ക് നേരെ കാണിച്ചതും കവിളിൽ നിന്ന് കരം മാറ്റാതെ ഒന്ന് ഞെട്ടി നിന്നു അയാൾ.... """...നിന്റെ ഈ അണ്ണൻ പോലും ദുർഗേടെ മുന്നില് നിന്നിങ്ങനെ അലറിയിട്ടില്ല...""" രഘുവിന്റെ മുഖത്തേയ്ക്ക് പുച്ഛത്തിലൊന്നു നോക്കി ചുണ്ടു കോണിച്ചു ദുർഗ..... """...എന്താടാ...""" """...ഒന്നുല്ല ചാച്ചി..... അണ്ണന് പണികിട്ടിയോണ്ട്..... നോക്കാൻ വേറെരുല്ല.... ഇവിടെ കൊണ്ട് ഏൽപ്പിക്കാൻ വന്നതാ ഞങ്ങള്....""' ഒറ്റ ശ്വാസത്തിൽ പറഞ്ഞവൻ കൂടെ നിന്നവനേം കൂട്ടി വേഗത്തിൽ കാറെടുക്കുമ്പോൾ താങ്ങി നിന്നവൻ പോയ നിമിഷം ഒന്ന് കാൽ തെറ്റി തറയിലേക്ക് തെന്നി വീണു രഘു.... കണ്ടതും വെപ്രാളത്തിൽ ഗൗരി ഓടി വന്നപ്പോഴേക്കും തടഞ്ഞു ദുർഗ.... """വേണ്ട ഏട്ടത്തി.... തൊടരുത് അയാളെ...."" അപ്പോഴേക്കും ദാക്ഷായണി താങ്ങി പിടിച്ചിരുന്നു രഘുവിനെ....... കണ്ടതും ദേഷ്യം അടിമുടി വിറച്ചു പോയ്‌ ദുർഗക്ക്.... """തള്ള താങ്ങുന്നതൊക്കെ കൊള്ളാം... പക്ഷെ ഈ വീടിനുള്ളില് കേറ്റി പോകരുത് ഈ അലവലാതിയെ.....

വേണോങ്ങി ആ തൊഴുത്തിലെങ്ങാനും കൊണ്ടിട്ടോണം....""" വാശിയോടെ പറഞ്ഞവൾ ഉമ്മറത്ത് കേറിയിരിക്കുമ്പോൾ ഗൗരി സംശയത്തിൽ നോക്കിയത് നേരെ എതിരെ എല്ലാം കണ്ടു കൊണ്ടിരുന്ന നന്ദന്റെ നേർക്കാണ്.... ഒരു കള്ളച്ചിരിയോടെ ഗൗരിക്ക് നേരെ കണ്ണോടിച്ചവൻ പോക്കറ്റിൽ നിന്നും ഒരുന്നൂൽ ചെയിൻ എടുത്ത് കൈകൊണ്ട് മാറ്റി കളിക്കുകയാണ്..... കാണെ ആശ്വാസത്തോടെ ഗൗരിയും ഒന്ന് പുഞ്ചിരിച്ചു ദുർഗയുടെ അരികിലായി തിരിഞ്ഞു നടന്നു.... """ഏതോ അവന്മാര് പണികൊടുത്തതാ... ശത്രുക്കള് ചില്ലറയൊന്നുമല്ലല്ലോ ഉള്ളത്...... എന്തായാലും നന്നായി... ഇടിച്ചവനെ നേരിട്ടൊന്നു കണ്ടിരുന്നെങ്കിൽ സ്വർണമോതിരം കൊടുത്തേനെ ഞാൻ...."" ലാഘവത്തോടെ ദുർഗ പറഞ്ഞു നിർത്തിയപ്പോൾ ഗൗരിക്ക് ചിരിക്കാനാണ് തോന്നിയത്... ❤️ കവലയിൽ പോയ്‌ ഇത്തിരി പച്ചക്കറിയും വാങ്ങി തിരിച്ചു വരുമ്പോൾ ഉമ്മറത്ത് തന്നെ ചുരുണ്ടു കൂടി രഘു കിടപ്പുണ്ട്.... കാലിന്റെ വയ്യായ്ക ഇത്തിരി മാറിതുടങ്ങിയെങ്കിലും കയ്യിലെ കെട്ട് ഇതുവരെ അഴിച്ചിട്ടുണ്ടായിരുന്നില്ല...... അടിച്ചെറക്കാൻ അറിയാമേലാഞ്ഞിട്ടല്ല... പിന്നെ വളർത്തു പട്ടിയേക്കാൾ കഷ്ടത്തിന് വന്ന് കെടക്കുന്നത് കൊണ്ടാ.... ഒന്നും പറയാത്തെ.... കാണെ നെറ്റിച്ചുളുക്കി നോക്കി കൊണ്ടാണവൾ അകത്തേയ്ക്ക് കയറിയത്.....

"""....ഏട്ടത്തി... ഏട്ടത്തി...""" കൂജയിലെ വെള്ളമെടുത്ത് ഒരു മടക്കു കുടിച്ച് അകത്തേക്ക് നോക്കി ഉറക്കേ വിളിക്കെ കയ്യിലൊരു കഞ്ഞി പാത്രവുമായാണ് ഗൗരി അടുക്കളയിൽ നിന്നും എത്തി നോക്കിയത്..... """ആ നീ വന്നോ... കഴിക്കാൻ വല്ലതും എടുക്കട്ടെ മോളെ.....""" """"....വേണ്ട ഏട്ടത്തി.... അല്ല ഇതാർക്കാ കഞ്ഞി... ആ കാലമാടനാ..... ഏട്ടത്തി അവനൊന്നും എടുത്ത് കൊടുക്കണ്ട... വേണോങ്ങി തള്ള വെളമ്പി കൊടുക്കട്ടെ പുന്നാര മോന്.....""" വാശിയിൽ പറഞ്ഞു തിരിയുമ്പോൾ കയ്യിലേക്ക് പിടിച്ചിരുന്നു ഗൗരി.... ""....ഇത് രഘുവേട്ടന് അല്ല മോളെ.... നന്ദേട്ടനാ..."" """....അയാൾക്കോ... അയാൾക്കെന്നാ തനിയെ ഉണ്ടാക്കാൻ അറിയത്തില്ലേ.... അതോ ഇവിടെ വെച്ചോണ്ടാക്കി കൊടുക്കാൻ ആൾക്കാരുണ്ടെന്ന് കരുതീട്ടാണോ....""" മുഖം വെട്ടിച്ച് പറഞ്ഞവൾ ചുണ്ടു കോണിക്കുമ്പോൾ മെല്ലെ ചുമലിലേക്ക് കരം ചേർത്തു നിന്നു ഗൗരി.... ""...അയ്യോ മോളെ നന്ദേട്ടൻ ഒന്നും പറഞ്ഞിട്ടല്ല.... നന്ദേട്ടന് വയ്യ... പനിയാ.... രാവിലെ മുതലേ ആളെ പുറത്തൊന്നും കാണാത്തത് കൊണ്ടാ അന്വേഷിച്ചു പോയത്.... മുന്നില് രഘുവേട്ടന്റെ കണ്ണ് വെട്ടിച്ച് പിന്നാമ്പുറം വഴിയാ കേറി നോക്കിയേ.... നോക്കുമ്പോ പനിച്ചു വിറച്ചു കിടക്കാ മോളെ.... പാവം.... ഒന്നും കഴിച്ചിട്ടുണ്ടാവില്ല.....അതാ ഞാനിത്തിരി കഞ്ഞി....''' ചോദ്യത്തോടെ നിർത്തിയവൾ കഞ്ഞി പാത്രം നീട്ടി പിടിക്കുമ്പോൾ വാടി തുടങ്ങിയിരുന്നു ദുർഗയുടെ മുഖം... """....വേണ്ട ഏട്ടത്തി... ഏട്ടത്തി ഇപ്പൊ അങ്ങോട്ട് പോണ്ട....

ആ വൃത്തികെട്ടവൻ ഉമ്മറത്ത് തന്നെ ഉണ്ട്.... കണ്ടാ പിന്നെ അത് മതി....ഓരോന്നു പറഞ്ഞ് ഏട്ടത്തീടെ മനസ്സ് കൂടി വിഷമിപ്പിക്കാൻ.... ഞാൻ... ഞാൻ കൊണ്ട് കൊടുത്തോളാം അയാൾക്ക്.....""" അത്രയും പറഞ്ഞവൾ കഞ്ഞി വാങ്ങുമ്പോൾ മെല്ലെ ഒന്നു പുഞ്ചിരിച്ചിരുന്നു ഗൗരി.... വീടിനുമുന്നിലൂടെ നടന്ന് തന്നെ രൂക്ഷമായി നോക്കുന്ന രഘുവിനെ ശ്രദ്ധിക്കാതെ നന്ദന്റെ വീടിന്റെ വാതിൽക്കൽ വന്നു നിന്നു അവൾ.... പകുതി തുറന്നു കിടന്ന വാതിൽ തള്ളി തുറന്ന് അകത്ത് കയറി.... ശബ്ദം കേട്ടപ്പോഴാണ് പുതപ്പിനുള്ളിൽ ആവി പിടിച്ചു നിന്ന നന്ദൻ പെട്ടെന്ന് പുതപ്പിനെ എടുത്തു മാറ്റിയത്... """"ഹോ... എന്റെ ദൈവമേ.... മനുഷ്യൻ അങ്ങു പേടിച്ചു പോയല്ലോ.....""" മറുപടി പറയാതെ പാതിയടഞ്ഞ മിഴികളാലെ തളർന്നിരിക്കുന്നവന്റെ അരികിലേക്ക് പതിയെ ചെന്നിരുന്നു..... വിയർപ്പു തുള്ളികൾ നിറഞ്ഞിരുന്ന നെറ്റിത്തടത്തിലേക്ക് മെല്ലെ കൈ ചേർത്തു നോക്കി..... പൊടുന്നനെ നെഞ്ചിലൊരു പിടപ്പു കേറി വന്നു """...അയ്യോ എന്റീശ്വരാ.... തീ പ്പോലെ പൊള്ളുന്നുണ്ടല്ലോ......

വാ എണീറ്റെ... ആശൂത്രി പോവാം....""" പുതപ്പിൽ മൂടി തൂങ്ങിയിരിക്കുന്നവന്റെ ചുമലിൽ ചേർത്ത് പിടിച്ചതും തടഞ്ഞു നന്ദൻ.... """"വേണ്ട ടോ.... ഗുളിക കഴിച്ചാ മതി.... അങ്ങു മാറിക്കോളും.... വെറുതെ എന്തിനാ.....""" """ഹാ.... അതുകൊള്ളാം...വെറും വയറ്റിൽ ഒള്ള ഗുളിക എല്ലാംകൂടി വാരി തിന്നാലെ വേറെ വല്ല അസുഖോ വരും മനുഷ്യാ....ഇന്ന് അടുപ്പ് പുകഞ്ഞില്ലല്ലോ....""" മേശക്കരികിൽ വെച്ചിരിന്ന കഞ്ഞിയെടുത്ത് അവന് നേരെ നീട്ടി..... """ഇതാ.... നല്ല ചൂട് കഞ്ഞിയാ.... കാന്താരി ചമ്മന്തിയും ഉണ്ട്..... പനിക്കാരനേ പട്ടിണിക്കിട്ടു എന്ന് പറയരുത്....""' കഞ്ഞി കരുതലോടെ അവന്റെ കൈകളിൽ ഏൽപ്പിച്ചു.... മുന്നിലുണ്ടായിരുന്ന ആവി പറക്കുന്ന സ്റ്റീൽ പാത്രത്തിനെ എടുത്തു മാറ്റി അടുക്കളയിലേക്ക് നടന്നു.... ""'ഞാനിത്തിരി ചുക്ക് കാപ്പി ഇട്ടു തരാം... കഞ്ഞി കുടിച്ച് കഴിഞ്ഞ് ചുടാറും മുന്നേ ഇതും കൂടി കുടിച്ചേക്കണം കേട്ടല്ലോ..."'" കൊച്ചുകുഞ്ഞിനെ ശകാരിക്കുന്നപോലെ അടുക്കളയിൽ കയറി ഉപദേശിക്കുന്നവളെ കാണേ ചിരിയാണ് വന്നത്... ആരോരുമില്ലാത്തവന് അരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ വന്നു തുടങ്ങിയിരിക്കുന്നു..... വർഷങ്ങൾക്കപ്പുറം അമ്മയുടേ സ്വരം കാതുകളിൽ മുഴങ്ങി കേൾക്കുന്നത് പോലെ...

നനവ് പടർന്ന മിഴികളാലെ സ്പൂണെടുത്തു പതിയെ കഞ്ഞി കോരികുടിച്ചു.... അടുക്കളയിൽ നിന്നും കാപ്പിയുമായി വന്നവൾ മേശയിലേക്ക് വെച്ച് എന്തോ അധികാരം കിട്ടിയത് പോലെ അലമാര തള്ളി തുറന്നു.... കൗതുകത്തോടെ നോക്കി നിന്നവൻ പുഞ്ചിരിച്ചതേയുള്ളൂ """....ഈ മുണ്ട് പഴകിയതാണോ....""" """".......എന്തിനാ....""" പതിഞ്ഞിരുന്നു അവന്റെ ശബ്ദം.... ""...അതൊക്കെ പറയാം.....ആണോന്ന് പറയ്...."" """.....ആ...."" പറഞ്ഞു തീരും മുൻപ് മുണ്ടിന്റെ അറ്റം വലിച്ചു കീറി ചെറിയൊരു കഷ്ണമെടുത്തു.... തണുത്ത വെള്ളത്തിൽ മുക്കി സംശയത്തിൽ നോക്കിയിരിക്കുന്നവന്റെ നെറ്റിയിലേക്ക് ചേർത്തു വെച്ചു..... ""''..മ്മ്.... ചൂട് വിട്ട് മാറുന്നവരെ ഇത് വെച്ചാമതി.....""""" പറഞ്ഞവൾ ശ്രദ്ധയോടെ കരം അമർത്തുമ്പോൾ കണ്ണെടുക്കാൻ തോന്നീലാ അവളുടെ മുഖത്ത് നിന്ന്.... ഇത് എന്ത് സ്വഭാവമാണെന്ന് പോലും മനസ്സിലാകുന്നില്ല.... ചിലപ്പോ ചീറി കടിച്ചു വരും... ചിലനേരം ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ കണക്കു പറയും.... മറ്റു ചിലപ്പോൾ ഇങ്ങനെ കരുതലോടെ ചേർത്തു പിടിക്കും.... ഗൗരി പറയുന്നത് നേരാണെന്ന് ഇങ്ങനെയുള്ളപ്പോഴാ മനസ്സിലാകുന്നേ.... ഈ കാണിക്കുന്ന പടപടപ്പേയുള്ളൂ.... ആളു വെറും പാവമാ..... സ്നേഹിച്ചു തുടങ്ങിയ ഹൃദയം പറിച്ചു കൊടുക്കുന്ന പ്രകൃതം....

അന്ന് ഞാനൊന്ന് വീണു കിടന്നപ്പോൾ പോലും കണ്ടതാ ആ കണ്ണുകളിലെ സ്നേഹം........ അതുകൊണ്ട് മാത്രാ ആ മടിയിൽ ചാഞ്ഞു കിടന്നെന്റെ കുഞ്ഞിനെ കാതോട് ചേർക്കാൻ കഴിഞ്ഞത്.... ഈ നന്ദന് ഒന്ന്... ഒന്ന്... തൊടഞ്ഞെങ്കിലും കഴിഞ്ഞത്...... """ഇതെന്തോന്നാടോ... തന്റെ കണ്ണു നിറഞ്ഞിരിക്കുന്നെ....""" ""...ഏയ്യ്... അത്... അത്... പനി ചൂട് കണ്ണിൽ പടർന്നതാ....""" പറയുമ്പോൾ ഒന്നുകൂടി തുണി മാറ്റി വെള്ളം മുക്കി നെറ്റിയിൽ ചേർത്തിരുന്നു.... """...അല്ല..... കുറേ നാളത്തെ സംശയാ.... ഇയാൾക്ക് ആരുമില്ലേ.... എന്തിനാ.. സ്വന്തം നാടും വീടും വിട്ട്.. ഈ ഓണം കേറാ മൂലയിൽ വന്ന് തണുപ്പ് കൊണ്ടു കഴിയുന്നെ ഏ..."""" .....ഒന്നും മിണ്ടിയില്ല.....എന്തോ ഓർത്തപ്പോൽ നിശബ്ദനായി ഇരുന്നു... """..ഹാ....പറയെടോ...ആരൂല്ലാ?....""" ....അല്പനേരത്തെ മൗനം വെടിഞ്ഞു... ആ കണ്ണുകളിലേക്ക് തന്നെ നോക്കി... """ """...ഉണ്ടല്ലോ..... ഒരു കുഞ്ഞു വാവയും പിന്നെ പിന്നെ... ന്റെ കുഞ്ഞിന്റെ അമ്മയും...""" അത്രമേൽ ആർദ്രമായി.... ആ മുഖത്ത് നിന്നും ഇമചിമ്മാതെ.... ഇരുമിഴികളെയും മാറി മാറി നോക്കിയവൻ അങ്ങനെയിരുന്നു....

ചുടുശ്വാസം വലിച്ചു വിടുമ്പോഴും അവളുടെ മുഖമാകെ ഒഴുകി നടക്കുകയാണ് അവന്റെ കൃഷ്ണ മിഴികൾ.... ""ആഹാ... അപ്പൊ... വീട്ടില് ഭാര്യേം കൊച്ചിനെയും ഒറ്റക്കാക്കിട്ടാണോ പൊന്നു മോൻ ഇവിടെ വന്ന് കെടക്കുന്നെ.... എന്തൊത്തിനാ... എടോ.... ഇപ്പോഴൊക്കെയാ.. അവർക്ക് നിങ്ങൾടെ സ്നേഹോം കരുതലും ഒക്കെ ആവശ്യം... സ്വന്തം വീട്ടില് പോയ്‌ കിടക്ക് മനുഷ്യാ....അത് കഴിഞ്ഞുള്ള സമ്പാദ്യമൊക്കെ വേറെയുണ്ടോ..""" മെല്ലെ പുഞ്ചിരി അവൻ.... ""'അതുകൊണ്ടല്ലേ പെണ്ണെ.. ഈ കാടും മലയും കടന്ന് നിന്റെ അരികിൽ വന്നത് ഈ നന്ദൻ....എന്റെ കുഞ്ഞല്ലാതെ ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ നന്ദന് ആരാ ഉള്ളേ..." മൗനമായി പറഞ്ഞവൻ വീണ്ടും അവളിലേക്ക് മിഴികൾ പായിക്കുമ്പോൾ അലസ്സതയോടെ കഞ്ഞി പാത്രം വാങ്ങിയവൾ... """...ഹ... ഇനി.. ഈ കാപ്പി അങ്ങു കുടിച്ചേ...ഒരു ഉറക്കോം കൂടി കഴിഞ്ഞാ പനിയൊക്കെ പമ്പ കടക്കും..."" ഗ്ലാസ്സ് കൈകളിൽ ഏൽപ്പിച്ചു... അടുക്കളയിലേക്ക് പോയ്‌ പാത്രം കഴുകിയെടുത്തു..... """"പിന്നെ ഇന്നിനി അടുക്കളയിലക്കൊന്നും കേറാൻ നിക്കണ്ട.... എന്തേലും വേണോങ്ങി... ഒന്ന് വിളിച്ചാ മതി....""" പാത്രത്തിലേ വെള്ളം കുടഞ്ഞു കളഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിലാണ് പറഞ്ഞത്.... """..

ഇടക്കിടക്ക് ഇങ്ങനെയൊന്ന് അന്വേഷിച്ചു വന്ന് പനി കുറഞ്ഞോന്ന് നോക്കിയാ .... സന്തോഷായേനെ....""" കൃസുതി ചിരിയുയർത്തി പറയുമ്പോൾ വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു അവൾ... """".....മ്മ്...."""" """....അല്ല.... അങ്ങോട്ട് ചെന്നു വിളിക്കാൻ പറ്റിയില്ലെങ്കിലോ....""" അബദ്ധം പറ്റിയത് പോൽ നാക്കുകടിച്ചു വിട്ടു അവൻ.... """....ടോ..... തന്നോടുള്ള പ്രേമം മൂത്തുട്ടൊന്നുമല്ല ദുർഗാ ഇവിടെ വന്ന് ഇത്രയും ചെയ്ത് തന്നത്....പനി പിടിച്ച് ഇവിടെ കിടന്നെങ്ങാനും താൻ ചത്തു പോകണ്ടാന്നു കരുതിയ...... അയ്യാ..... ഇടക്കെടക്ക് നോക്കാൻ പറ്റിയ സാധനം....""" തറയിലേക്ക് ചവിട്ടി അവൾ തിരിഞ്ഞതും അടിമുടി നോക്കി നിന്നു നന്ദൻ.... """പതിയെ ചവിട്ടടി കാന്താരി.... എന്റെ കൊച്ച് നിന്റെ ചാട്ടം കാരണം എങ്ങനെ സ്വസ്ഥയിട്ട് കെടക്കുന്നോ ആവോ... "" """....എന്തേലും പറഞ്ഞോ...""' ""'...ഏയ്യ്... കാന്താരി ചമ്മന്തി നല്ല എരിവാന്നു പറഞ്ഞതാ .....""" പുറത്തിറങ്ങി വാതിൽ പതിയെ അടക്കുമ്പോഴേക്കും രഘുവും ദാക്ഷായണിയും അവളെ രൂക്ഷമായി നോക്കി മുറ്റത്ത് തന്നെയുണ്ടായിരുന്നു.... """....എവിടെപോയതാടി... അവന് തണുപ്പാണെന്നും പറഞ്ഞ് ചൂട് കൊടുക്കാൻ പോയതാണോ...""" കേൾക്കാൻ താല്പര്യമില്ലാതെ നേരെ നോക്കി നടന്നിട്ടും തടസ്സമെന്നോണം നിന്നു അവൻ... """ഹാ പോവാതടി പെണ്ണെ.... എനിക്കില്ലാത്ത എന്ത് കോപ്പാടി നിനക്കാ വരുത്തന്റെ അടുത്ത് നിന്ന് കിട്ടിയത്......."""" കണം കാൽ വഴി അരിച്ചു കയറി അവൾക്ക്... .

""'...ദേ....സൂക്ഷിച്ചു സംസാരിക്കണം... ആട്ടിയോടിച്ചിട്ടും വീണ്ടും പട്ടിയെ പോലെ ഉമ്മറത്ത് ചുരുണ്ടു കെടക്കുന്നത് കൊണ്ടാ ദുർഗ ഒന്നും പറയാത്തെ.... നാണമില്ലല്ലോ മനുഷ്യാ.... നിങ്ങളൊക്കെ ഒരു സഹോദനാണോ... """ """സഹോദരനോ... ആർടെ... ഹെ.... എടി എന്റെ തള്ളേം തന്തേം ഒന്നുമല്ലല്ലോ നിന്നെ പെറ്റത്തത്.... അപ്പൊ പിന്നെ ഏത് വകയിലാടി ഞാൻ നിന്റെ സഹോദരനാകുന്നെ.... എടി പെണ്ണെ പണ്ടേ... നീ എന്റെ കൂടെ പൊറുത്തിരുന്നേല്... ഇങ്ങനെ ഒരുത്തിയെ കെട്ടികൊണ്ട് വരുവായിരുന്നോ ഈ രഘു.....""" രഘു പറയുന്നത് കേട്ട് പുച്ഛത്തോടെ മുഖം ചുളുക്കി അവൾ.... """തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല....""" വേഗത്തിൽ അകത്തേയ്ക്ക് നടന്നു പോകുന്നവളെ നോക്കി രഘു മെല്ലെ കീഴ്ച്ചുണ്ടു കടിച്ചു വിട്ടു.. """എന്തോന്നാടാ... അവള്മാരൊക്കെ നിന്നെ ഇവിടെ കിടത്തുന്നതെ വല്യ കനിവാ അപ്പോഴാ അവന്റെ....""" ദാക്ഷായണിയുടെ സംസാരം കേട്ടിട്ടും അകത്തു നിന്നും കണ്ണെടുത്തിരുന്നില്ല.... ""'അവളിപ്പോ ഇത്തിരി കൊഴുത്തല്ലോ തള്ളേ...

കൊറച്ച് നെറോം വെച്ചു....ഇപ്പൊ കാണാൻ ഒടുക്കത്തെ ചേല്..... """ """മ്മ്.... എടാ പൊട്ടാ...അവള് വയസ്സറിയിച്ച കാലം മുതലേ നടക്കുവാണല്ലോ..... നീ ഇങ്ങനെ.... വല്ല പ്രയോചനോം ഉണ്ടായോ..... അതേ നല്ല വെളഞ്ഞ വിത്താ... ഈ ദാക്ഷായണി തള്ളേടെ നാവിന് പോലും എതിർത്തു നിക്കാൻ പറ്റത്തില്ല ആ മൂദേവിടെ അടുത്ത് ....""" """വെറുതെയാ തള്ളേ... തള്ള ഒന്ന് മനസ്സ് വെച്ചാ ആ പെണ്ണ് ഈ രഘുവിന്റെ വലയില് വീഴും ..... പക്ഷെ തള്ള മനസ്സ് വെക്കണം.... """ രഘുവിന്റെ വാക്കുകൾ... മനസ്സിലാകാതെ നരയിലേക്ക് ഒന്നു ചൊറിഞ്ഞു വിട്ടു ദാക്ഷായണി.... """ഹാ... സംശയിക്കണ്ട തള്ളേ.... അതിനുള്ള വഴിയൊക്കെ ഈ രഘു നോക്കി വെച്ചിട്ടുണ്ടെന്ന് കൂട്ടിക്കോ... പറഞ്ഞവൻ കീഴ്താടി രോമങ്ങളെ അകത്തേയ്ക്ക് നോക്കി ഒന്നുഴിഞ്ഞു വിട്ടിരുന്നു..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story