അരികെ: ഭാഗം 12

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

അവളെ തോളോട് ചേർത്ത് വെച്ച് നന്ദൻ ഉറക്കേ അലറിയതും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയ്‌ ദുർഗ.... """അതേടാ.... ഇവൾടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്.....അത് ഈ നന്ദന്റേയാടാ.... നന്ദന്റെ......''' കേട്ടതും തറഞ്ഞു നിന്നു പോയ്‌ അവൾ.... രഘുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.... """ഓഹോ... അപ്പൊ... നീ ഇവിടെ കെട്ടിയെടുക്കുമുമ്പേയുള്ള ബന്ധമായിരുന്നു അല്ലേടാ.... എന്നാ പറയെടാ.... ഇവൾടെ കൂടെ കിടന്നതിന് എത്ര കൊടുത്തു നീയ്....."""" """...ഭാ... നായെ....""" അലറിവിളിച്ചവൻ രഘുവിന്റെ ഷർട്ട് കളറിൽ പിടി അമർത്തി..... അപ്പോഴും കണ്ണെടുക്കാതെ നന്ദനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദുർഗാ... """ആണും പെണ്ണും തമ്മില് നിനക്കറിയാവുന്ന ആ ഒരു ബന്ധമേ ഉള്ളോ ടാ.... എന്നാ നീ കേട്ടോ.... എന്റെ കുഞ്ഞിന്റെ അമ്മയായി എന്നല്ലാതെ... ഇന്നീ നിമിഷം വരെ ദുർഗ കളങ്കപ്പെട്ടിട്ടില്ലെടാ..... അവളുടെ പരിശുദ്ധിക്കു ഒരു കോട്ടവും സംഭവിച്ചിട്ടില്ല....""" കേൾക്കുമ്പോൾ അവന്റെ കരങ്ങളെ ഒരു പുച്ഛചിരിയോടെ എടുത്തു മാറ്റി രഘു.... """ഓ പിന്നെ പരിശുദ്ധിയോടെ വയറ്റിലുണ്ടാവാൻ ഇവളെന്നാ മാതാവോ.... ഒന്നു പോ ചെറുക്കാ.... കൂടെ കിടന്ന് പെഴപ്പിച്ചപ്പോ... ഇപ്പൊ വല്യ പുണ്യാളൻ ചമയാൻ വന്നേക്കുന്നു..."" """....ടാ...."""

പറഞ്ഞു തീരുമുമ്പ് നന്ദൻ അവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.... ഷർട്ട് കുത്തി പിടിച്ചു ചുവരിനോട് ചേർത്ത് അടിവയറ്റിലേക്ക് നാലഞ്ചു ചവിട്ട്.... അപ്പോഴേക്കും കുഴഞ്ഞിയിരുന്നു അവൻ.... വാരിപ്പിടിച്ച് ഉമ്മറത്തിറങ്ങി മുറ്റത്തേയ്ക്ക് വീശിയെറിഞ്ഞതും തളർന്നു വീണു രഘു.... """ഇനി മേലാൽ ഈ വീട്ടിൽ കാല് കുത്തി പോകരുത് നീ.... അങ്ങനെ ചെയ്താൽ ആ കാലുണ്ടാവില്ല നിനക്ക്... നന്ദനാ ഈ പറയുന്നെ....""" അവന് നേരെ വിരൽ കറക്കി തിരിഞ്ഞു നോക്കുമ്പോൾ മൗനം നിറഞ്ഞ കൂർത്ത നോട്ടം തന്നിലേക്കെറിഞ്ഞൊരുത്തി വാതിൽക്കൽ അങ്ങനേ നിൽപ്പുണ്ടായിരുന്നു.... ❤️ വീട്ടുമുറ്റത്ത് നിന്നും മാറിലേക്ക് ഇരുകരങ്ങളും പിണഞ്ഞു നന്ദനെ രൂക്ഷമായി നോക്കുകയാണ് ദുർഗ.... ഒന്നുമിണ്ടുന്നില്ല.... പല്ല്‌നെരിച്ചു വിടുന്നതിനോടൊപ്പം വിടർന്നു നിൽക്കുന്ന രണ്ടു ഉണ്ട കണ്ണുകൾ..... ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിൽക്കുമ്പോഴും ഇടം കണ്ണിട്ട് ആ വീർത്ത കവിളിലേക്ക് നോട്ടമെറിയുന്നുണ്ടവൻ ..... കണം കാലു മുതൽ അരിച്ചു കയറി വരുന്ന ദേഷ്യം അവളുടെ ഒറ്റ പുരികത്തിൽ തളം കെട്ടി നിന്നു...... അരികിൽ നിന്നു ഗൗരിയും അമ്മൂട്ടിയും..... """"എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനാണത്രെ.... കേൾക്കുന്നവർ എന്തു കരുതും....""" മിണ്ടുന്നില്ല......

ഗൗരിയെ ആശങ്കയോടെ ഒന്ന് നോക്കി വീണ്ടും മുഖം കുനിച്ചു.... """....എന്താടോ തന്റെ നാക്കിറങ്ങി പോയോ...."'' "''...അ... അത്..... ദുർ....."''' """...മിണ്ടി പോകരുത്..."" പരുങ്ങി നിന്നവൻ എന്തോ പറയാനായി ആഞ്ഞപ്പോഴേക്കും ചൂണ്ട് വിരൽ നീട്ടി അവൾ...... """...എഗ്രിമെന്റിൽ എന്താടോ എഴുതിയിരുന്നേ....പറയെടോ.... പറയാൻ....""" """....അല്ല അത് പിന്നെ..."" """.....വേണ്ട താൻ പറയണ്ട ഞാൻ പറഞ്ഞുതരാം ഞാൻ കുഞ്ഞിനെ പ്രസവിച്ചു തരുന്ന വരെ എന്നെ കാണാനോ അന്വേഷിക്കാനോ വരരുത് എന്നല്ലേ.... ഹെ.....""" "''....മ്മ്മ്...""" അവളുടെ മുഖത്ത് പോലും നോക്കാതെ ഒരു കുട്ടിയേ പോലെ തലകുലുക്കി കാട്ടി അവൻ.... ''"എന്നിട്ട് എന്ത് ഉദ്ദേശത്തിലാടോ താൻ ഇങ്ങോട്ട് കെട്ടിയെടുത്തത്..... തന്റെ കൊച്ചിന്റെ ഞാൻ അങ്ങു വിഴുങ്ങീന്നു വിചാരിച്ചോ.....'"" """".....മോളെ ദുർഗേ...."" ""'.....ഏട്ടത്തി ഇതിലിടപ്പെടരുത്......'""" ദേഷ്യത്തിൽ ഗൗരിക്ക് നേരെ കൈ ഉയർത്തി കാണിച്ചു ദുർഗ...... """ഗതികേട് കൊണ്ട... എന്റെ...എന്റെ... അമ്മൂട്ടിക്ക് വേണ്ടി മാത്ര ഞാൻ ഇങ്ങനൊരു കാര്യത്തിന് തയ്യാറായത് തന്നെ.....അല്ലാതെ എനിക്കിത് സ്ഥിരം തൊഴിലൊന്നുമല്ല... അതുകൊണ്ടാ ഈ കുഞ്ഞിന്റെ അച്ഛൻ ഒരു കാരണവശാലും എന്നെ പറ്റി അറിയാനോ എന്നെ കാണാനോ പാടില്ലെന്ന് എഗ്രിമെന്റ് എഴുതിപ്പിച്ചത്...... """

"""...... ദുർഗ ഞാൻ....""" """നിർത്തെടോ..... ഒരു ന്യായീകരണവും തനിക്കീ കാര്യത്തിൽ പറയാൻ പറ്റില്ല..... പത്തു മാസം കഴിയുമ്പോൾ തന്റെ കുഞ്ഞിനെ തരാമെന്നല്ലേ പറഞ്ഞേ... അതിനും മുൻപ് തനിക്ക് എന്തോ കാണാനാടോ ഇങ്ങോട്ട് കെട്ടിയെടുത്തത്... എനിക്കപ്പോഴേ തോന്നിയിരുന്നു മാങ്ങ പറിക്കലും ചാക്ക് ചുമക്കലും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..."" """ദുർഗ ഞാൻ പറയുന്നതൊന്നു കേൾക്ക്.... """ """എനിക്കൊന്നും കേൾക്കണ്ട... ഇപ്പൊ ഈ നിമിഷം പെട്ടിയും പ്രമാണവുമെടുത്ത് ഇവിടുന്ന്...."'" ""''''.....നിർത്തെടി.....""" സർവ്വ നിയന്ത്രണവും വിട്ട് തേറി വന്ന ദേഷ്യത്തിൽ ഉറക്കേ അലറിയതും അവിടം നിന്നു പോയ്‌ അവൾ.... "''കുറെ നേരായല്ലോ നീ കിടന്നു ചാടുന്നു.... ഞാനിവിടെ നിന്നു പോണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയല്ല ഞാനാ...""" കണ്ണുകൾ മിഴിച്ച് അവന്റെ ഭാവത്തെ കണ്ട് അത്ഭുതത്തോടെ ഞെട്ടി നിന്നത് ദുർഗ മാത്രമായിരുന്നില്ല.... """"അതേടി.... നിന്നെ അന്വേഷിച്ചു തന്നെയാ ഞാൻ വന്നത്..... നീ എന്തോ കരുതി പണം വാങ്ങി ഒരു കുഞ്ഞിനെ നീ വയറ്റിൽ ചുമന്നു കഴിഞ്ഞാൽ പിന്നെ ആ കുഞ്ഞിന്റെ അച്ഛന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാ..... എന്നാ നീ കേട്ടോ..... ഒരു ജീവൻ ഒരു പെണ്ണിന്റെ ഉദരത്തിൽ പിറന്നു കഴിഞ്ഞാൽ അവിടെ ജന്മം കൊള്ളുന്നത് ഒരു അമ്മ മാത്രമായിരിക്കില്ല ഒരച്ഛനും കൂടി ആയിരിക്കും......""" നിറമിഴിയോടെ പറയുന്നവനെ നോക്കി ഒന്നും മിണ്ടാതെ സ്തംഭിച്ചു നിന്നു അവൾ...

. """"ശരിയാ ഈ കുഞ്ഞ് നീ ഒരിക്കലും ആഗ്രഹിച്ച് ജനിച്ചതായിരിക്കില്ല..... നേരാ.... പക്ഷെ എനിക്ക് എനിക്ക് അങ്ങനെയല്ലെടി.... നിന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞാ ഇന്നെനിക്ക് എല്ലാം.... ഈ നന്ദൻ ജീവനും ജീവിതവും എല്ലാം...... ആ കുഞ്ഞിന് വേണ്ടിയാ ഞാൻ ജീവനോടെ ഇരിക്കുന്നത് പോലും.... എന്റെ പൊന്നു മോളെ കുറിച്ചുള്ള സ്വപ്നങ്ങളാ എന്നെ ജീവിപ്പിക്കുന്നത് പോലും.... അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാകില്ല ദുർഗ ...."""" വിറക്കുന്നുണ്ടായിരുന്നു അവന്റെ സ്വരം..... ഇത്ര നാളും ഒതുക്കി വെച്ച വേദന മുഴുവൻ അവളുടെ മുന്നില് തുറന്നു കാട്ടുമ്പോൾ ഒരു തുള്ളി നീർക്കണം തട്ടി തെറിച്ചു പോയ്‌ ആ കവിളിൽ നിന്ന്... """""നിനക്കറിയോ.... എന്റെ കുഞ്ഞ് നിന്റെ വയറ്റിൽ ജന്മം കൊണ്ടെന്നറിയിഞ്ഞ അടുത്ത നിമിഷം മുതൽ എന്റെ ചിന്ത മുഴുവൻ നീയും നമ്മുടെ കുഞ്ഞുമായിരുന്നു... ഊണിലും ഉറക്കത്തിലും എല്ലാം എല്ലാം ഈ നന്ദന് നിങ്ങൾ മാത്രായിരുന്നു.... നിനക്ക് ഞാൻ ഏതോ ഒരുത്തനായിരിക്കാം... നിനക്ക് പണം നൽകി നിന്റെ ഗർഭപാത്രം പണയത്തിനെടുത്ത ഏതോ ഒരുത്തൻ... പക്ഷെ എനിക്കങ്ങനയല്ല ദുർഗ..... എന്റെ കുഞ്ഞെനിക്ക് എത്ര പ്രിയപ്പെട്ടതോ... അതുപോലെ പ്രിയപ്പെട്ടതാ നന്ദന് ആ കുഞ്ഞിന്റെ അമ്മയേയും...

നീ ആഹാരം കൃത്യമായി കഴിക്കുന്നുണ്ടോ.... കൃത്യമായി ഉറങ്ങുന്നുണ്ടോ... ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടോ..... ഒന്നും അറിയാതെ ഓരോ ദിവസവും നിന്നെയോർത്ത് ഉരുക്കുകയായിരുന്നു ഈ നന്ദൻ..... നീ ചോദിച്ചില്ലേ എന്ത് കാണാനാ ഇങ്ങോട്ട് വന്നതെന്ന്.... നിന്നെ കാണാനാ ദുർഗേ.... നിന്റെ കഷ്ടപ്പാടുകൾ അറിയാനാ... ദേ ആ ജനലോരത്തും ഉമ്മറത്തുമിരുന്നു ഓരോ നിമിഷ നിന്റെ വേദനകളെ കണ്ട് ഹൃദയം പിടയുന്ന നിന്റെ കുഞ്ഞിന്റെ അച്ഛനെ നീ കണ്ടിട്ടുണ്ടോ.... നീ പട്ടിണി കിടക്കുമ്പോൾ... നടുവേദനയിൽ നെളിഞ്ഞു കാട്ടുമ്പോൾ ആ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളുകൾ പൊടിയുമ്പോൾ എന്തിന് നീ ഒന്ന് തറയിൽ ആഞ്ഞു ചവിട്ടി നടന്നാൽ പോലും പൊള്ളുന്നത് എന്റെ ഇടനെഞ്ചാ...."""" കേൾക്കുമ്പോൾ നീറുന്നുണ്ടായിരുന്നു അവൾക്ക്..... കൃഷ്ണ മിഴികൾ കലങ്ങി തുടങ്ങിയിരിക്കുന്നു.... തന്റെ നെറ്റിയിലെ വിയർപ്പു തുള്ളികൾക്ക് പോലും വേദനിക്കുന്ന മനുഷ്യൻ.... ആദ്യമായാണ് ഒരാളിങ്ങനെ.... വിശ്വസിക്കാൻ പോലും കഴിയാതെ..... കേൾക്കേ വിതുമ്പലോടെ വിറച്ചു പോയ്‌ അവളുടെ ചുണ്ടുകൾ..... ""'അതൊക്കെ കണ്ട് എങ്ങനാടി പെണ്ണെ.... ഞാൻ നിന്നെ വിട്ട് പോകുന്നെ.... നിന്റെ കുടുംബത്തിന് വേണ്ടി രാപ്പകൽ നീ കഷ്ട്ടപെടുമ്പോൾ ആ നിനക്ക് വേണ്ടി ഇങ്ങനെ കാവലിരിക്കാനാ എനിക്ക് തോന്നിയത്....

കാരണം നീ എന്റെ.... എന്റെ.... ജീവനെ പേറുന്നവല്ലേടി...""" അണപൊട്ടി വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു വീട്ടിലേക്കവൻ നടക്കുമ്പോൾ വിങ്ങുന്നുണ്ടായിരുന്നു അവളും.... ❤️ പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റ് ലൈറ്റ് ഇട്ടു വാതിൽ തുറക്കുമ്പോൾ അറിയാതെ മിഴികൾ പാഞ്ഞത് എതിർ വശത്തെ വീട്ടു മുറ്റത്തേയ്ക്കാണ്.... അവിടം ഒഴിഞ്ഞു കിടക്കുന്നു... ഏ.... ഓട്ടോറിക്ഷ എവിടെ..... പുരികം ചുളുക്കി ആദ്യം ഓർത്തത് അതാണ്.... അവിടെന്ന് കണ്ണെടുക്കാതെ നേരെ തൊഴുത്തിലേക്ക് നീങ്ങി.... ഇന്നലെയൊന്നും ഒരു പോള കണ്ണടച്ചിരുന്നില്ല.... ചെവി രണ്ടിലും മുഴങ്ങി കേട്ട് നിന്നത് ആ മനുഷ്യന്റെ ശബ്ദമായിരുന്നു.... ശരിയല്ലേ പറഞ്ഞത്.... ഈ കുഞ്ഞിന്മേൽ എന്നേക്കാൾ അവകാശം അയാൾക്കല്ലേ.... പിന്നെങ്ങനെയാ തേടി വരരുത്... കാണരുത് എന്നൊക്കെ പറയാൻ കഴിയും..... ഒന്നുമല്ലേലും അയാളെന്റെ കുഞ്ഞിന്റെ...... വേണ്ടീരുന്നില്ല.... ഇന്നലെ ദേഷ്യം ഇത്തിരി കൂടി പോയ്‌ ദുർഗേ..... പദം പറഞ്ഞവളുടെ ചിന്ത മുഴുവൻ മറ്റെന്തോ ആയിരുന്നു... മനസ്സിനൊരു വെപ്രാളം പോലെ പാല് കറക്കുമ്പോഴും ഇടക്കിടക്ക് കഴുത്ത് ചെരിച്ച് അവിടേക്ക് നോക്കുമ്പോൾ ശ്വാസം മുട്ടുന്നുവോ ദുർഗേ.... വയറ്റിൽ നിന്നും എന്തോ ഇരച്ചു കയറി വന്നതും വാ പൊത്തിപിടിച്ചവൾ തെങ്ങിൻ ചുവട്ടിലേക്ക് പോയ്‌....

തികട്ടി വന്ന് ശർദിക്കുമ്പോഴും തളർച്ചയോടെ നോക്കുന്നത് അങ്ങോട്ടേക്കാണ്.... ശബ്ദം കേട്ട് ഗൗരി ഓടിയിറങ്ങി... """'...യ്യോ... മോളെ... എന്ത് പറ്റി.."" """"ഒന്നൂല്ലേട്ടത്തി പെട്ടെന്ന് ഇങ്ങനെ.... ""' വരണ്ടു തുടങ്ങിയ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല... വേഗം ഒരു ഗ്ലാസ്സ് വെള്ളമെടുത്തവൾ ദുർഗയുടെ ചുണ്ടുകളിലേക്ക് ചേർത്തു.... """....നീ കുടിക്ക് മോളെ ....ഇന്നിനി ഒന്നും ചെയ്യാൻ നിൽക്കണ്ട... ഇന്നൊരു ദിവസം പാല് കുടിക്കാൻ പറ്റിയില്ലാന്നും പറഞ്ഞ് ആരും ചത്തൊന്നും പോവത്തില്ല...മതി ഈ തണുപ്പത്ത്..."""" വാടി തുടങ്ങിയ അവളേയും താങ്ങി പിടിച്ച് ഗൗരി അകത്തേയ്ക്ക് കയറി.... പായിൽ ചാരി കിടത്തുമ്പോൾ തികട്ടൽ മാറിയിരുന്നില്ല... കൺ പീലികൾ അനുസരണയില്ലാതെ താഴ്ന്നു പോകുന്നുണ്ട്.... ജനൽ വഴി അടിക്കുന്ന സൂര്യ രശ്മികൾ മിഴികളേ തലോടിയപ്പോഴാണ് ദുർഗ പതിയെ കണ്ണു ചിമ്മി തുറന്നത്.... സമയം ഒത്തിരി വൈകീന്നു തോന്നുന്നു.... തളർച്ച കാരണം എഴുന്നേൽക്കാൻ കൂടി കഴിയുന്നില്ല.... """....ഗൗരിയേട്ടത്തി.... ഏട്ടത്തി...""" മറുപടി കിട്ടാതെയായപ്പോൾ പതിയെ എഴുന്നേൽറ്റ് പുറത്തിറങ്ങി.... കാണുന്നത് നന്ദന്റെ വീട്ട് മുറ്റത്ത് നിന്ന് വെപ്രാളത്തിൽ അങ്ങോട്ടമിങ്ങോട്ടും ഓടുന്ന ഗൗരിയേയാണ്.... പേടി മനസ്സിൽ ഇരച്ചു കയറിയതും നെഞ്ചിടിപ്പോടെ അങ്ങോട്ട് ചെന്നു....

"""...എ... എന്താ... ഏട്ടത്തി... എന്താ...""" """മോളെ നന്ദേട്ടൻ.... നന്ദേട്ടനെ കാണുന്നില്ല.... രാവിലെ മുതലേ ഞാൻ നോക്കാ... വണ്ടിയും കാണുന്നില്ല..... ഏട്ടന്റെ നമ്പറാണെ ഞാൻ മേടിച്ചിട്ടുമില്ല...എന്തോ.. എനിക്ക് പേടിയാകുന്നു..മോളെ...."""" """അ... അങ്ങനെ വരാൻ വഴിയില്ലല്ലോ....""" ഇറുകി തുടങ്ങിയ തൊണ്ടയിലേക്ക് കൈ അമർത്തി പിടിച്ച് ദുർഗാ വീടിനു ചുറ്റും നടന്നു... ജനാലകൾ എല്ലാം അടച്ചിരിക്കുന്നു.... അയയിൽ അലക്കിയ തുണികളോ... പുറത്ത് ചെറുപ്പോ ഒന്നുമില്ല.... നരമ്പുകൾ വലിഞ്ഞു മുറുകുന്ന പോലെ തോന്നി ദുർഗക്ക്... """പോയോ.... അയാള്.... പോയോ വാവേ.... നിന്റെ....നിന്റെ അച്ഛൻ.....""" അറിയാതെ വയറിലേക്ക് വിരലുകൾ തൊട്ടു നിന്നു..... """...ദുർഗേ...."" ഗൗരിയുടെ ഒച്ച..... കണ്ണുനിറഞ്ഞത് കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചെടുത്തിരുന്നു...... """...പോയ്‌... നന്ദേട്ടൻ പോയ്‌.... സമാധാനമായോ ആ പാവം മനുഷ്യനെ പറഞ്ഞയച്ചപ്പോൾ തൃപ്തിയായോ നിനക്ക്...""" തറയിലേക്ക് പരതി നടന്നാ മിഴികൾ.. മറുപടി പറഞ്ഞില്ല.... ""എന്ത് തെറ്റാ മോളെ നന്ദേട്ടൻ ചെയ്തത്.... നിന്നെ തിരക്കി വന്നതോ... നിന്നെ ഒന്നും അറീക്കാത്തതോ... അതോ നിനക്ക് വേണ്ടിയിങ്ങനെ കാവലിരുന്നതോ...."""" """....ഞാൻ.... ഞാൻ...""" ഉത്തരം നൽകും മുൻപ് കുറ്റബോധം നാവിലുടക്കി പിണഞ്ഞിരുന്നു....

"""പുണ്യം ചെയ്യണം മോളെ.... ആ മനുഷ്യനെ പോലെ ഒരാളെ കിട്ടാൻ.... എന്റെ അമ്മൂട്ടിയെ അവൾടെ അച്ഛൻ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് നീ കണ്ടിട്ടുണ്ടോ.... രണ്ട് വാക്ക് മിണ്ടുന്നത്... പോട്ടെ... ഒന്ന് ചിരിച്ചിട്ടെങ്കിലും...... അപ്പോഴാ ഇന്നേ വരെ കാണാത്ത സ്വന്തം കുഞ്ഞിനും അതിന്റെ അമ്മയ്ക്കും വേണ്ടി നാടും വീടും വിട്ട് ആ മനുഷ്യൻ ഇവിടെ വന്ന് കിടന്നത്.... "'' കേൾക്കുമ്പോൾ കരച്ചിലോടെ ചുമരിലേക്ക് ചാരിനിന്നുപോയിരുന്നു.... """അന്നാ മനുഷ്യൻ നിനക്ക് കൊതിയാണെന്നും കരുതി മാങ്ങാ പറിച്ചതും നിനക്ക് പ്രയാസം വരണ്ടാന്നു കരുതി ചാക്ക് ചുമന്നതും ജീപ്പിലെ അപകടത്തിൽ നിന്നും നിന്നെ രക്ഷിച്ചു സ്വയം ഏറ്റു വാങ്ങിയതും.... എല്ലാം എല്ലാം ഞാനും കൂടി അറിഞ്ഞിട്ടാ മോളെ...""" പെട്ടെന്ന് കേട്ടതും ഞെട്ടി പോയ്‌ അവൾ.... """...ഏട്ടത്തി...""" """അതേ... എനിക്കറിയായിരിന്നു... നിന്റെ കുഞ്ഞിന്റെ അച്ഛനാ നന്ദേട്ടാണെന്നും നിനക്ക് വേണ്ടിയാ ഇവിടേക്ക് വന്നതെന്നും എല്ലാം..എല്ലാം...എനിക്കറിയായിരുന്നു....... എന്നിട്ടും ആ പാവം എല്ലാ വേദനയും ഉള്ളിലൊതുക്കിയത് ... നിന്റെ മേലെ ഒരു അവകാശവും കാട്ടാത്തത്.... നീയും കുഞ്ഞും വിഷമിക്കരുതെന്ന് കരുതി മാത്രാ.... ആ മനുഷ്യനെയാ മോളെ... നീ ഇന്ന് എങ്ങോട്ടോ ആട്ടി പായിച്ചത്....""" ഗൗരിയുടെ കുറ്റപ്പെടുത്തലുകൾ കാതുകൾക്ക് താങ്ങാനാവാതെ തിണ്ണയിലേക്ക് തളർന്നിരുന്നുപോയ് ദുർഗ.............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story