അരികെ: ഭാഗം 13

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

എന്നിട്ടും ആ പാവം എല്ലാ വേദനയും ഉള്ളിലൊതുക്കിയത് ... നിന്റെ മേലെ ഒരു അവകാശവും കാട്ടാത്തത്.... നീയും കുഞ്ഞും വിഷമിക്കരുതെന്ന് കരുതി മാത്രാ.... ആ മനുഷ്യനെയാ മോളെ... നീ ഇന്ന് എങ്ങോട്ടോ ആട്ടി പായിച്ചത്....""" ഗൗരിയുടെ കുറ്റപ്പെടുത്തലുകൾ കാതുകൾക്ക് താങ്ങാനാവാതെ തിണ്ണയിലേക്ക് തളർന്നിരുന്നുപോയ് ദുർഗ... ❤️ മുറ്റത്ത് കളിച്ചു നിൽക്കുന്ന അമ്മൂട്ടിയിലേക്ക് മിഴികൾ പായിച്ചു നിരാശയോടെ ഭിത്തിയിലേക്ക് ചാരി അങ്ങനെയിരുന്നു ഗൗരി..... ദുർഗയുടെ അവസ്ഥ കണ്ടിട്ട് സങ്കടം വരുവാ.... രാവിലെ മുതലുള്ള കിടത്താ.... ഇന്നേരം വരെ പച്ച വെള്ളം കുടിച്ചിട്ടില്ല.... ഇതുവരെയില്ലാത്ത ശർദിലും ക്ഷീണവും.... നന്ദേട്ടൻ പോയതിന്റെ വെഷമാണ്.... പറയാതെ ഈ ഏട്ടത്തിക്ക് മനസ്സിലാകുന്നുണ്ട് കുഞ്ഞേ..... ആ മനസ്സിലെ സ്നേഹം നീ പറയാതെ തന്നെ ഈ ഗൗരിക്കറിയാം.... ഒന്നുമല്ലേലും ഒന്നുമല്ലേലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനല്ലേ .... എന്നാലും ഈ നന്ദേൻ എന്തിനാ പോയതെന്ന് എത്ര ആലോജിച്ചിട്ടും ഒരു എത്തും പിടി കിട്ടുന്നേയില്ല.... അങ്ങനെ നന്ദേട്ടന് പോകാൻ കഴിയോ.... ന്റെ ദുർഗേ ഉപേക്ഷിച്ച് അവൾടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച്..... ഈശ്വരാ ഇനി രഘുവേട്ടൻ എങ്ങാനും വന്നാൽ..... ഇനി ഈ പേരും പറഞ്ഞിട്ടാവും അടുത്ത ഉപദ്രവം.....

എതിർക്കാനോ ബലം പ്രയോഗിച്ചു നിൽക്കാനോ പഴേ പോലെ എനിക്കും ദുർഗക്കും ശക്തിയില്ലല്ലോ ദൈവമേ...... വയറ്റിലുള്ളതിന്റെ കാര്യം കൂടി ശ്രദ്ധിക്കണ്ടേ.... ഈശ്വരാ... നന്ദേട്ടൻ എത്രയും വേഗം ഒന്നെത്തിയാ മതിയായിരുന്നു... പദം പറഞ്ഞവൾ നെഞ്ചിലേക്ക് മെല്ലെ ആദിയോടെ കൈയമർത്തി.... ഉള്ളിലേക്ക് ഒന്നു നോക്കി പായിൽ തളർന്നു കിടക്കുന്നവളെ മിഴികൾ നീട്ടി നെടുവീർപ്പിട്ടു.... പെട്ടെന്നാണ് ചെരിവും കഴിഞ്ഞ് ഒരു ഓട്ടോറിക്ഷയുടെ ഒച്ച കാതുകളെ ഉണർത്തിയത്.... കേട്ടതും ചുട്ടു പൊള്ളുന്ന മനസ്സിലേക്ക് കുളിർക്കാറ്റ് വീശിയടിച്ചപ്പോലെ.... കണ്ണിൽ തിളങ്ങിയ പ്രകാശം ഉയർന്നു നിൽക്കേ ഞെട്ടലോടെ അവൾ ചാടി എഴുന്നേൽറ്റു.... ....നന്ദേട്ടൻ..... അറിയാതെ നാവ് മൊഴിഞ്ഞു പോയ്‌.... വണ്ടി അതേ സ്പീഡിൽ നന്ദന്റെ വീട്ട് മുറ്റത്ത് നിർത്തി.... അവൻ വണ്ടിയിൽ നിന്നിറങ്ങി തിരിയും മുമ്പ് ഉറക്കേ കേട്ടത് ഗൗരിയുടെ സ്വരമാണ്.... """.....നന്ദേട്ടാ....""" നോക്കുമ്പോൾ നിറമിഴിയാലേ തന്നരികിലായ് ഓടി അണയുന്ന ഗൗരി.... കിതക്കുന്നത് ഓടിയത് കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാൻ കഴിയുന്നില്ല .... സംശയത്തോടെയാണവൻ നോക്കിയത്.... """"എന്താ.... എന്താ ഗൗരി...""" """നന്ദേട്ടാ... നന്ദേട്ടൻ എവിടായിരുന്നു.... ഞങ്ങളെല്ലാരും പേടിച്ചു പോയ്‌...."""

ചോദ്യം കരച്ചിലിന്റെ വക്കിൽ നിന്നായിരുന്നു.... കാണെ അപ്പോഴും സംശയം കൂടിയാതെയുള്ളൂ...... """ഞാൻ ഒരു കേസിന്റെ കാര്യത്തിന് കോടതിയിൽ പോയിരുന്നതാ ഗൗരി.... അമ്മേടെ സ്ഥലം വിട്ടപ്പോൾ ഇത്തിരി വഴി തർക്കം ഉണ്ടായിരുന്നു... അതിന്റെ കാര്യത്തിന്.... ഇവിടെന്ന് വെളുക്കും മുന്നേ പോയാലല്ലേ കോടതി നേരത്തെങ്കിലും അവിടെ എത്താൻ പറ്റൂ... അല്ല.... അതിന് നീ എന്താ ഇത്ര ടെൻഷൻ അടിക്കാൻ...""" '''ഞങ്ങൾ കരുതി ദുർഗ പറഞ്ഞത് കൊണ്ട് ഏട്ടൻ ഞങ്ങളെ വിട്ട് പോയതായിരിക്കുമെന്ന്.... "" കേൾക്കുമ്പോൾ ദേഷ്യമാണ് വന്നത്.... അപ്പോഴേക്കും നെറ്റി പുരികം ചുളുക്കി മുഖം വീർത്തു വന്നിരുന്നു... ""'പോകാനോ എവിടേക്ക്....... അവള് പറഞ്ഞിട്ടല്ല ഞാനിങ്ങോട്ട് വന്നത്.... അവള് പറഞ്ഞെന്നും പറഞ്ഞ് ഞാനങ്ങനെ പോകത്തുമില്ല.... പിന്നെ ഈ കാര്യം നിന്നോടൊന്നു പറയണമെന്നുണ്ടായിരുന്നു.... ഇനി ഇതും കണ്ടോണ്ട് വന്ന് നിന്റെ നേർക്ക് ചാടി വരണ്ടാന്ന് കരുതിയ ഒന്നും മിണ്ടാതെ പോയെ.... ഇനി നിങ്ങൾക്കങ്ങനെ ഒരു സംശയമുണ്ടെങ്കിൽ കേട്ടോ... എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ കിട്ടുന്ന വരെ ഇനി ദൈവം വന്ന് നേരിട്ട് വിളിച്ചാപ്പോലും ഞാനവളെ വിട്ട് എങ്ങും പോകില്ല...അങ്ങനെ പോകാൻ ഈ നന്ദന് ഒരിക്കലും കഴിയില്ല..... """'

വിരൽ കറക്കി ഉറച്ച വാക്കാൽ അവനത്രയും പറഞ്ഞപ്പോഴാണ് അവൾക്കൊന്ന് സമാധാനമായത്..... """"രാവിലെ മുതലേ ദുർഗ ഒരേ കിടപ്പാ...നന്ദേട്ടാ.... ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല... വല്ലാത്ത ശർദിലും നന്ദേട്ടൻ ഒന്നു വന്ന് നോക്ക്...""" ദയനീയതോടെ അവൾ കെഞ്ചി നിന്നു.... """അയ്യോ.... ഹോസ്പിറ്റലിൽ എങ്ങാനും പോണോ..... അതെന്താ പെട്ടെന്നങ്ങനെ... ഞാൻ... ഞാൻ... പോയെന്ന് കരുതീട്ടാണോ.....""" ആശങ്കനിറഞ്ഞു നിൽക്കേ വെപ്രാളത്തോടെയാണവൻ ചോദിച്ചത്..... ""അറിയില്ല നന്ദേട്ടാ... ഒന്നും വാ തുറന്ന് പറയത്തില്ലല്ലോ... എന്തായാലും നന്ദേട്ടൻ ഒന്നു വിളിക്ക്..... അവൾക്കിത്തിരി സമാധാനം കിട്ടട്ടെ എന്നിട്ട് ഹോസ്പിറ്റലിൽ പോകാം....""" കേട്ട നിമിഷം മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല..... വേഗം ഗൗരിയേയും കൂട്ടി വീട്ടിലേക്ക് കയറി..... ഉള്ളിൽ കയറി നോക്കുമ്പോൾ ഒരു കൈ തലയിൽ ചേർത്ത് മറു കൈ വയറിലേക്ക് അമർത്തിയും വാടി തളർന്നു കിടക്കുകയാണ് പാവം.... കണ്ടു നിന്നപ്പോൾ എന്തെന്നില്ലാതെ കണ്ണു നിറഞ്ഞു പോയ്‌ നന്ദന്.... """നീ പോയ്‌ ഇത്തിരി വെള്ളം കൊണ്ട് വാ...."" പറഞ്ഞേൽപ്പിച്ചു നേരെ അവളരികിലായി ചെന്നു.... വിയർപ്പു പൊടിഞ്ഞ നെറ്റിയിലേക്ക് പുഞ്ചിരിയോടെ മെല്ലെ തലോടി....

മുഖത്തങ്ങനെ നോക്കിനിന്നവന്റെ മിഴികൾ പിന്നെ ഒഴുകിയത് കരുതലോടെ ചേർത്തു പിടിച്ചിരുന്ന ഉദരത്തിലേക്കാണ്.... അവിടേക്ക് തന്നെ നോക്കി പതിയെ കഴുത്തു കുനിച്ചു.... """"...വാവേ... അച്ഛന്റെ ചക്കരെ....""" ആർദ്രമാർന്ന സ്വരം വാത്സല്യം അവന്റെ മിഴികളേ നിറച്ചിരുന്നു.... അത്രയും നേർത്ത ശബ്ദത്താൽ തന്റെ കുഞ്ഞിനോട് അവൻ പതിയെ ചോദിച്ചു... """"വിശക്കുന്നുണ്ടോടാ..... അമ്മ പട്ടിണിക്കിട്ടോ ന്റെ തങ്കകുടത്തിനെ ..... സാരയില്ലാട്ടോ.... അമ്മാ.... ഇത്തിരി വാശിക്കാരിയാ.... പക്ഷെ പാവാ..... അച്ഛന്റെ പൊന്നു മോള് ഇത്തിരി കൂടി വലുതാകുമ്പോൾ അമ്മേടെ വയറ്റില് നല്ല ചവിട്ടുകൊടുത്താമതീട്ടോ....""" ചുണ്ടുമലർത്തി നാവിൽ കൊഞ്ചൽ തങ്ങി നിന്നിരുന്നു.... വീണ്ടും അവളിലേക്ക് നീങ്ങി കവിളിടം പതിയെ തട്ടി നോക്കി.... """...ദുർഗേ.... മോളെ... മോളെ....""" പാതി തുറന്ന മിഴിയാലേ മയക്കത്തോടെ മെല്ലെ അവനിലേക്ക് കൃഷ്ണ ഗോലങ്ങളെ നീക്കി.... പക്ഷെ അപ്പോഴും തളർച്ചയാണ്... താങ്ങിപിടിച്ചു തോളത്തേക്ക് ചേർത്തു നിർത്തിയവൻ... ഇരു കരങ്ങളാലും അവളെ പൊതിഞ്ഞു പിടിച്ച് കഴുത്തിടുക്കിലേക്ക് ചേർത്തു നിർത്തി.... ഗൗരി കൊണ്ടുവന്ന വെള്ളം മെല്ലെ ചുണ്ടുകളിലേക്ക് ചേർത്ത് കുടിപ്പിച്ചു.... """....ഘഹാ... ഘഹാ...""'

മൂർദ്ധാവിൽ പെട്ടെന്ന് വെള്ളം കേറി ചുമച്ചപ്പോഴേക്കും കരുതലോടെ അവൻ തട്ടി കൊടുത്തപ്പോഴാണ് അവൾക്ക് സ്വബോധം വന്നത് .... സംശയത്തിൽ ചാരി നിന്ന ആളിലേക്ക് മിഴി പായിച്ചതും പൊടുന്നനെ വെപ്രാളത്തോടെ ദേഹം അരികിൽ നിന്നടർത്തിയെടുത്തു മാറിയിരുന്നു ..... """..എന്ത് പറ്റി.... ഞാൻ കളഞ്ഞിട്ട് പോയെന്ന് കരുതിയോ..."" സംസാരത്തിൽ ഗൗരവം ഒട്ടും കുറക്കാതെയുള്ള നോട്ടം കൂർപ്പിച്ചു തന്നെയായിരുന്നു... അവൾ മുഖത്ത് പോലും നോക്കാതെ പിണക്കത്തിൽ കുനിഞ്ഞങ്ങനേ ഇരുന്നു... ""'വാശിയൊക്കെ ആകാടോ..... പക്ഷെ വയറ്റിലൊരു ജീവനും കൂടി ഉണ്ടെന്ന് ഓർമ വേണം..."" """നന്ദേട്ടാ ഇതാ...."" അവന് നേരെ ചോറ് വിളമ്പിയ പാത്രം ഗൗരി ഏൽപ്പിക്കുമ്പോഴും കുനിഞ്ഞു തന്നെ ഇരുന്നു അവൾ .... """ഇന്നലെ എന്തൊക്കെയായിരുന്നു..... കാണരുത്.. മിണ്ടരുത്.... പെട്ടിയും കെടക്കയുമെടുത്ത പൊക്കോണം... ഹോ... ഭദ്രകാളി ഉറഞ്ഞു തുള്ളുവായിരുന്നല്ലോ... പിന്നെ ഇന്നെന്തു പറ്റി.... എന്നെ കാണാതായപ്പോ പെട്ടെന്ന് തളർന്നു പോയത്..."" പാത്രത്തിൽ ചോറ് ഉരുള ഉരുട്ടി അവൾക്ക് നേരെ കാട്ടിയവൻ അത്രയും പറയുമ്പോൾ കൂർത്ത മിഴികളാലെ തുറിച്ചു നോക്കിയവൾ..... ""'നോക്കണ്ട... എന്റെ കുഞ്ഞിന് വേണ്ടി തരുവാന്ന് കൂട്ടിയാ മതി... മ്മ്... കഴിക്ക്....""" അല്പം കൂടി ശബ്ദത്തിൽ ബലം ചേർത്തവൻ ഒന്ന് മൂളി....

""" ഞാൻ തളർന്നു വീണത് തന്നെ കാണാത്തത് കൊണ്ടാണെന്ന് ആരാടോ പറഞ്ഞേ...... ഇതൊക്കെ ഈ സമയത്ത് പതിവുള്ളതാണെന്ന് ഇയ്യാൾക്ക് അത്രക്കും അറിയില്ലേ... """ മുഖം വീർപ്പിച്ച് തന്നെയായിരുന്നു മറുപടി... അവന്റെ ചോറിൽ പൊതിഞ്ഞ കൈ മാറ്റാതെ അവൾ പാത്രത്തെ വാങ്ങി ചോറ്റിലേക്ക് വിരൽ ചേർത്തിരുന്നു...... കാണേ ചിരിച്ചു നിന്നു അവനും..... """....മ്മ്.... മേലാണ്ട് കിടന്നാലും അഹങ്കാരത്തിന് ഒരു കുറവും കാണിക്കരുത് കേട്ടോ....''"" അവൻ പറഞ്ഞത് കേട്ട് കഴിക്കുന്ന കൂട്ടത്തിലും പുച്ഛത്തോടെ അവന് നേരെ ചീർത്ത് നിന്നു അവളും.... ""'ആ... ഗൗരി ഞാൻ പോയ്‌ ഒന്ന് കുളിച്ചിട്ട് വരാം... കെട്ടിലമ്മക്ക് വയ്യായ്ക വല്ലതും ഉണ്ടെങ്കിൽ എന്നെ വിളിച്ചാ മതി.... ഹോസ്പിറ്റലിൽ കൊണ്ട് പോകാം...കേട്ടോ....""" മറുപടിയായി അവളൊന്നു തലകുലുക്കിയപ്പോഴും ദുർഗക്ക് നേരെ ഒന്ന് നോക്കി നന്ദൻ.... "''പിന്നെ ഒരു കാര്യം....ആര് ഇവിടെ ബഹളം വെച്ചാലും ചീത്ത പറഞ്ഞാലും ഇനി എന്നെ ആട്ടിയിറക്കി വിട്ടാലും ഈ നന്ദന് ജീവനുണ്ടേൽ എന്റെ കുഞ്ഞിനെ കൊണ്ടേ ഈ നന്ദൻ മഞ്ചാടിമലയേയും ദുർഗാ ലക്ഷ്മിയേയും വിട്ട് പോകൂ.... കേട്ടല്ലോ...""' വിരൽ ചൂണ്ടി പറഞ്ഞവൻ പതിയെ തറയിൽ നിന്നും എഴുന്നേറ്റു.... തിരിഞ്ഞു നടന്നതും പിന്നിൽ നിന്നൊരു വിളി... "",....അതേ..."""

കേട്ടതും പുഞ്ചിരിയോടെ അവൻ മെല്ലെ തിരിഞ്ഞു നോക്കി.... """അങ്ങനെ പോകാതിരുന്നാൽ തനിക്കും തന്റെ കുഞ്ഞിനും കൊള്ളാം... കണ്ടല്ലോ.... കഴിഞ്ഞ ദിവസത്തെ സ്ഥിതി വിശേഷം... അതുപോലെ ഇനി എന്നെ ഉപദ്രവിക്കാൻ വേണ്ടി ആരേലും വന്നാൽ പണ്ടത്തെ പോലെ തടുക്കാനും തിരിച്ചടിക്കാനൊന്നുമുള്ള ആവതിപ്പോ എനിക്കില്ല... വയറ്റിലുള്ളതിന്റെ കാര്യം കൂടി ചിന്തിക്കണം.... """" ഒറ്റ സ്വരത്തിൽ കനപ്പിച്ചവൾ പറഞ്ഞു നിർത്തുമ്പോൾ അവൻ നേരെ നോക്കിയത് ഗൗരിയിലേക്കാണ്.... """എന്നാ പിന്നെ എനിക്കൊരു കാര്യോം കൂടി പറയാനുണ്ട്.... നാളെ തന്നെ ഇവിടുത്തെ പശുവിനേയും കുട്ടിയേയും ഒക്കെ ആർക്കാന്നു വെച്ച പിടിച്ച് കൊടുത്തോണം.... പഴയത് പോലെ മുക്കറ്റം തൊഴുത്തിൽ കിടന്ന് ഈ തണുപ്പത്തു പണിയെടുക്കാനൊന്നും ഇനി ഞാൻ സമ്മതിക്കില്ല... എനിക്കൊരു കൈ തൊഴിലുണ്ട്..... ഓട്ടം കഴിഞ്ഞ് അഞ്ചോ പത്തോ... കിട്ടുന്നത് അത് ഞാൻ കൊണ്ട് വന്ന് തരും... എന്താന്ന് വെച്ചാ രണ്ടെണ്ണോം കൂടി അതിലുണ്ടാക്കി കഴിച്ചാമതി കേട്ടല്ലോ... ഒന്നുമല്ലേലും നിന്റെ കുഞ്ഞിന്റെ അച്ഛനാ ഞാൻ.... അപ്പൊ നിന്റെ ചിലവ് നോക്കാനുള്ള പൂർണ ഉത്തരവാദിത്തം എനിക്കാ..... "'' പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ഒന്നും എതിർത്തു പറഞ്ഞില്ല അവൾ....

എങ്കിലും മിണ്ടാതെ തനിക്ക് നേരെ കൂർത്തു നോക്കുന്നവൾക്ക് പുഞ്ചിരി നൽകിയവൻ തിരിഞ്ഞു നടന്നു.... ഒരു വലിയ വട്ട പാത്രം നിറച്ചു ചോറു അകത്താക്കി ദാക്ഷായണി ഉമ്മറത്തു തന്നെയുണ്ടായിരുന്നു..... കാണെ കൈ നീട്ടി ഒന്ന് കൊടുക്കാനാണ് നന്ദന് തോന്നിയത്.... ""'ആ മോനേ..... അവളെ കാണാൻ വന്നതായിരിക്കും അല്ലെ.... മോൻ കാര്യാക്കണ്ട വയറ്റി ചൂലികള് അങ്ങനാ.... തളർച്ചയും ഛർദി ഒക്കെയുണ്ടാകും...."" """ഇതിനെയൊക്കെ എന്തിനാ ഗൗരി വീണ്ടും അകത്തു കയറ്റിയത്.... ഇവിടുത്തെ ചോറും തിന്ന് മോന് കൂറ് കാണിക്കുന്ന വൃത്തികെട്ട സാധനം......""" അവരെ കണ്ട് ദേഷ്യം കൊണ്ട് വിറച്ചു നിന്നവൻ ആദ്യം ചോദിച്ചത് അതാണ്.... ""ആര് കെറ്റാനാ നന്ദേട്ടാ.... അടുക്കളയിൽ തനിയെ കേറി ചോറെടുത്തോണ്ട് പോയാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും ....""" അവരെ നോക്കി പുച്ഛത്തോടെ തലവെട്ടിച്ചവൻ അവിടെ പതിയെ നിന്നിറങ്ങി.... ❤️ തൊഴുത്തിൽ നിന്നും പശുക്കളെ കച്ചോടക്കാർക്ക് ഏല്പിച്ച് പണം വാങ്ങുമ്പോൾ അമ്മൂട്ടി വല്ലാത്ത കരച്ചിലായിരുന്നു.... പശു കുട്ടിയേ കെട്ടിപിടിച്ച് ഉമ്മ നൽകി കരയുന്നവളെ കാണേ ദുർഗക്കും സങ്കടം വന്നിരുന്നു... ഇത്രനാളും വയ്യായ്ക പോലും ശ്രദ്ധിക്കാതെ പൊന്നു പോലെ നോക്കി വളർത്തിയതാണ്.....

എത്രയൊക്കെ ആണുങ്ങൾ ചിലവിന് തന്നാലും പെണ്ണുങ്ങളുടെ ആവശ്യത്തിന് ഇത്തിരി എന്തെങ്കിലും കയ്യിലുണ്ടെങ്കിൽ അതൊരു ആശ്വാസമാണ്.... പക്ഷെ വേണ്ട... ശരീരം ഇപ്പൊ പഴേപോലെ വഴങ്ങുന്നില്ല..... നെടുവീർപ്പോടെ പശുക്കളെ അവര് കൊണ്ടുപോകുന്നതും നോക്കി അങ്ങനെ നിൽക്കുമ്പോഴാണ് ആള് ഓട്ടോയിൽ മുറ്റത്ത് വന്നിറങ്ങുന്നത്..... കയ്യിൽ കുറച്ച് കവറുകളും ഉണ്ട്.... അവനെ കണ്ട വാക്കിനെ ചുണ്ട് കോണിച്ചു ഒന്നുമിണ്ടാതെ ഉള്ളിലേക്ക് കേറി പോയ്‌ അവൾ.... പശുവിനെ വിൽക്കാൻ അവനായിട്ട് പറഞ്ഞത് ദുർഗക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല.... അതിന്റെ ചെറിയൊരു കലി ഉള്ളിൽ വെച്ചിട്ടാണ് നടപ്പ്..... കണ്ടവൻ ഗൗരിയെ നോക്കി ഒന്ന് ചിരിച്ചു വിട്ടു.... """ഹാ.... ന്റെ അമ്മൂട്ടി എന്തിനാ കരയണേ...""" """...പച്ചൂബ പോയ്‌... അമ്മൂറ്റീടെ പച്ചൂമ്പ....""" വാവിട്ട് കരയുന്നവളെ കവറോടെ വാരിയെടുത്തു കവിളിടം തട്ടി വിട്ടു.... മെല്ലെ അവിടേക്ക് ചുണ്ടുകൾ ചേർക്കുമ്പോഴും കരച്ചിൽ അടങ്ങീരുന്നില്ല.. """സാരയില്ലാട്ടോ... നന്ദൻ മാമൻ വലിയൊരു പശൂബയെ അമ്മൂട്ടിക്ക് കൊണ്ടുവരോല്ലോ...""" """....മാണ്ട... എനിച്ച് എന്റെ പച്ചൂ ബയെ മതി....""" അവന്റെ കയ്യിൽ കിടന്നു ഞെരിപിരികൊണ്ട് കുതറി കരയുന്നവളെ കണ്ട് ഗൗരി അവളെ എടുക്കാനായി കൈ നീട്ടി കാണിച്ചു....

"""ഒന്നടങ്ങു അമ്മൂട്ടിയെ.... നിനക്ക് വേറെ വാങ്ങി തരാന്ന് പറഞ്ഞതല്ലേ... വെറുതെ വാശി കാണിച്ചാൽ അമ്മക്ക് ദേഷ്യം വരൂട്ടോ...""" """"ഏയ്യ് വേണ്ട ഗൗരി.... അമ്മൂട്ടിടെ സങ്കടം മാമൻ മാറ്റി തരൂലോ.....""" അവളോട് വേണ്ട എന്ന രീതിയിൽ കൈ കാട്ടിയവൻ അമ്മൂട്ടിയെ തിണ്ണമേൽ പതിയെ ഇരുത്തി.... """അമ്മൂട്ടിക്ക് മാമൻ ഒരുകൂട്ടം കൊണ്ട് വന്നിട്ടുണ്ടല്ലോ...എന്താന്ന് പറ....""" കൊഞ്ചലോടെ പറയുന്നവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയവളുടെ കരച്ചിൽ മെല്ലെ കുറഞ്ഞു തുടങ്ങിയിരുന്നു..... """....അറിയൂല... ന്താ....""" നനഞ്ഞ കവിളുകളെ തിരുമി തുടച്ചവൾ ചുമൽ രണ്ടും കൂച്ചി.... കവറുകളിൽ നിന്നും ചെറിയൊരു കവറെടുത്ത് കയ്യിൽ പിടിച്ചപ്പോൾ തന്നെ നാവിന് കൊതി പിടിപ്പിക്കുന്ന ഗന്ധം കുഞ്ഞിപ്പെണ്ണിന്റെ മുഖം വിടർന്നിരുന്നു.... """എന്താ ഇത് അമ്മൂട്ടി പറ....""" """.....ഹായ്‌... ബിലിയാണി....അമ്മൂട്ടിക്കാന്നോ നന്ന മാമ """ ""'....പിന്നല്ലാതെ....""" അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി അതിലേക്ക് കൈ വെച്ചപ്പോഴേക്കും ഗൗരി ശകാരവുമായി വന്നിരുന്നു.... """അമ്മൂട്ടിയെ... കൈ കഴുകാതെ ആഹാരം തൊടരുതെന്ന് പറഞ്ഞിട്ടില്ലേ.....""" കേട്ടതും ചുണ്ടു മലർന്നു പോയ്‌.... കവറവിടെ വെച്ച് ഓടി അകത്തേയ്ക്ക് കേറുന്നവളെ നോക്കി പുഞ്ചിരിയോടെ നിന്നു ഇരുവരും...... """'ഇതാ.... ഗൗരി...."""

ഒരു കവറ് നിറയെ പച്ചക്കറികളും ബിരിയാണി കവറും അവളെ കയ്യിൽ ഏൽപ്പിക്കുമ്പോൾ തറയിലേക്ക് ഒതുക്കി വെച്ചിരുന്നു ടെക്സ്റ്റെയിൽസിന്റെ കവറിലേക്കാണ് അവളുടെ മിഴികൾ പാഞ്ഞത്.... """അതെന്താ....ഏട്ടാ...""" അങ്ങോട്ടേക്ക് വിരൽ ചൂണ്ടി നിന്നു അവൾ... """ആ.... നാളെ വിഷുവല്ലേ... മോൾക്കും നിങ്ങൾക്കും കൂടിയുള്ളതാ....ഒരു കുഞ്ഞുടുപ്പും രണ്ട് സാരിയും.....ഇഷ്ടയോന്ന് നോക്ക്.... """ കയ്യിലേക്ക് വാങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു....ഗൗരി ദയനീയതോടെ അവനെ മെല്ലെ നോക്കി.... """വേണ്ടീരുന്നില്ല നന്ദേട്ടാ... എന്തിനാ ഇതൊക്കെ.... സങ്കടം മാത്രം വിധിച്ച ഞങ്ങൾക്ക് എന്ത് വിഷു... എന്ത് ഓണം....""" അവളുടെ മിഴികൾ താഴുന്നു പോയിരുന്നു .... മെല്ലെ കവറുകൾ നെഞ്ചിലേക്ക് അമർത്തി.. """ഇന്നേവരെ നല്ലതൊന്നും ഇട്ട് നിങ്ങളെ ഞാൻ കണ്ടിട്ടില്ലല്ലോ .... ഇരിക്കട്ടെ... ഈ നന്ദന് ഇപ്പൊ നിങ്ങളൊക്കെയല്ലെയുള്ളൂ...""' """അതേ..... നിങ്ങൾടെ കൊച്ചിനെ നോക്കാൻ വന്നാൽ കൊച്ചിന്റെ കാര്യോം നോക്കി പോണം.... അല്ലാതെ ഇവിടെ ആർക്കും തുണിയും മണിയുമൊന്നും വാങ്ങാൻ നിൽക്കണ്ട...ഞങ്ങളാരും ഇതില്ലാതെ നടക്കുന്നവരൊന്നുമല്ലല്ലോ....""' എവിടെ നിന്നോ കേട്ടോടി വന്നപ്പോലെ ഉമ്മറത്തേക്ക് ചാടി വീണു ദുർഗ.... കണ്ടതും ചെറിയൊരു ജാഡ കാട്ടിയവൻ പുരികം രണ്ടും ഉയർത്തി കാട്ടി...

. """ഇത് നിനക്കാന്ന് ആരു പറഞ്ഞു... ഇതെന്റെ അനിയത്തിക്കുള്ളതാ.... ഗൗരി രണ്ട് സാരിയും നീ എടുത്തോളൂട്ടോ.... വേറെയാരും പറയുന്നത് നീ കേൾക്കണ്ട....""" ദുർഗക്ക് നേരെ കള്ളനോട്ടമെറിഞ്ഞവൻ പറഞ്ഞു നിർത്തുമ്പോൾ ചീർത്ത് നിന്ന് രണ്ടുപേരെയും മാറി മാറി നോക്കുകയായിരുന്നു ദുർഗ.... ശ്വാസം ആഞ്ഞു വിട്ടു ഇളിക്കു കയ്യും കൊടുത്ത് തന്നെ രൂക്ഷമായി നോക്കുന്നവളെ കാണേ ചിരിയാണ് തോന്നിയത്..... "''..... ഹോ എന്തോ ഇത്..... കള്ളിയങ്കാട്ടു നീലിയോ.....ഒന്നു പതിയെ ശ്വാസം വിട് പെണ്ണെ.... ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം എന്റെ മോൾക്ക് ഈ കുശുമ്പ് പിടിച്ച സ്വഭാവം വല്ലതും കൊടുത്താലുണ്ടല്ലോ....""' കേട്ട പാടെ കലി കേറി വന്നു അവൾക്ക്.... """ആഹാ... മോളാണെന്ന് ഇയ്യാളങ്ങു തീരുമാനിച്ചോ.... താൻ ദൈവൊന്നും അല്ലല്ലോ.... ഈ വയറ്റി കിടക്കുന്നത് മോനാണെങ്കിൽ എന്തോ ചെയ്യും...."' """....അത് നീയല്ല തീരുമാനിക്കേണ്ടേ... എനിക്കേ മോള് തന്നെയാ .. അച്ഛന്റെ പൊന്ന് മോള്...""" ""'...ആര് പറഞ്ഞു എനിക്കുറപ്പാ മോനായിരിക്കും....""" """...അല്ല... അല്ല.. അല്ല.... എനിക്ക് മോള് മതി...""" രണ്ടു പേരുടെയും തർക്കം കണ്ട് വാപൊത്തി അടക്കി ചിരിച്ചു പോയ്‌ ഗൗരി... ശരിക്കും ഭാര്യയും ഭർത്താവും പോലെ.... ഈശ്വരാ എന്നും ഈ കാഴ്ച്ച തന്നെ എന്റെ കണ്ണുകളെ നിറച്ചു തരണേ... ഉള്ളിലെ സന്തോഷം ഏറി വന്നതും നെഞ്ചിലേക്ക് കൈ ചേർത്തവൾ മിഴികൾ അടച്ചു നിന്നപ്പോഴാണ് ശകുനി പോലെ ആ ജീപ്പിന്റെ ഇരച്ചു വന്നത്.... ....

രഘുവേട്ടൻ... കണ്ണുകൾ ഇറുക്കെ തുറന്ന് ഭയത്തിൽ നോക്കുമ്പോഴേക്കും പൊടുന്നനെ എല്ലാരും നിശബ്ദരായിരുന്നു.... മുറ്റത്ത് നിർത്തിയ ജീപ്പിൽ നിന്നും പരിഹാസത്തോടെ ഇറങ്ങി വരുന്ന രഘു... എണീറ്റ പാടെ മുണ്ട് മടക്കി കുത്തി പല്ലുനെരിച്ചു നിന്നിരുന്നു നന്ദൻ... """ആഹാ.... നീ ഇവിടെ ഉണ്ടായിരുന്നോ.... അല്ല... ഇപ്പൊ ഇവിടാ നിന്റെ വീടും കുടിയുമെന്നെനിക്കറിയാം.... പക്ഷെ എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്.... ഈ ഒരേ സമയം രണ്ടു പേർക്കും വയറ്റിലുണ്ടാക്കുന്ന വിദ്യ... എനിക്കും കൂടി ഒന്ന് പറഞ്ഞു തന്നിരുന്നേൽ കൊള്ളായിരുന്നു....അവന്റെ അമ്മൂമ്മേടെ വാടക ഗർഭം തുഫ്...""" ഒരു പ്രതേകരീതിയിൽ ഏങ്ങി ചിരിച്ചവൻ കാർക്കിച്ചു തുപ്പുമ്പോൾ അടിമുടി വിറച്ചു നിന്നിരുന്നു നന്ദൻ .... """എടാ...നിന്നെ പോലുള്ള വൃത്തികെട്ട ജന്മങ്ങൾക്കേ അങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ... ഗൗരി എന്റെ സ്വന്തം അനിയത്തിയെ പോലെയാ...""" അവൾക്ക് നേരെ വിരൽ ചൂണ്ടിയവൻ മാറിലേക്ക് രണ്ടു തവണ തട്ടി വിടുമ്പോൾ പുച്ഛമായിരുന്നു രഘുവിന്... """ഓ.... അനിയത്തി.... അങ്ങനെ ഒരുത്തി എനിക്കുമുണ്ട്.... പക്ഷെ എന്റെ കണ്ണില് അവള് നല്ലൊരു ചരക്കാണെന്നെയുള്ളൂ... നല്ല ഉഗ്രൻ ചരക്ക്..."""" """'....എടാ..... പന്ന....""" """"'.......ടാ...."""

കേട്ടത് സഹിക്കാൻ കഴിയാതെ നന്ദൻ അലറിയതും ചാടി വീണു രഘു..... പെട്ടെന്നാണ് ആരും പ്രതീക്ഷിക്കാതെ നന്ദന്റെ മുന്നിലായി രഘുവിന്റെ എതിരായി ദുർഗ വന്ന് നിന്നത്.... അവളുടെ തീക്ഷണതയാർന്ന നോട്ടം കണ്ടപ്പോഴേക്കും തെല്ലൊന്നു ഭയന്നു നിന്നു രഘു.... ""''....തൊട്ടു പോകരുത്.....""" ചൂണ്ടു വിരൽ കറക്കി നിന്നവളുടെ കണ്ണുകൾ തിളക്കുന്നത് രഘു അറിഞ്ഞിരുന്നു.... "''ഓ നിന്റെ മറ്റവനെ തൊട്ടപ്പോ നിനക്ക് നിനക്ക് നൊന്തോടി....""" """അതേടാ.... ദുർഗക്ക് നോവും അത് മറ്റതും മറിച്ചതും ആയതു കൊണ്ടൊന്നുമല്ല....പാതി രാത്രി ഒന്നും നോക്കാതെ നിന്റെ കൈയിൽ നിന്നെന്നെ രക്ഷിക്കാൻ ഈ മനുഷ്യനെ ഉണ്ടായിരുന്നുള്ളു..... അതുകൊണ്ട്....""" കേൾക്കെ ദേഷ്യത്തോടെ നന്ദനിലേക്ക് നോട്ടമെറിഞ്ഞു രഘു.... """...ഇനി എന്റെ വീട്ടിൽ കേറി താൻ കളിച്ചാ.....""" ബലമേറിയ സ്വരത്താൽ നോട്ടം മാറ്റാതെ അങ്ങനെ നിന്നു ദുർഗ.... """ഓ ഞാൻ നിന്റെ വീട്ടിൽ കേറി കളിക്കാനൊന്നും പോകുന്നില്ലെടി.... പക്ഷെ അതിനേക്കാൾ വലിയൊരു പണി ഈ രഘു നിനക്ക് കരുതി വെച്ചിട്ടുണ്ട്...

എന്റെ പൊന്ന് മോള് ഈ എടകാലത്തൊന്നും പുറത്തൊന്നും ഇറങ്ങീലായിരുന്നോ.... ഇല്ലല്ലേ.... എന്നാ നീ കേട്ടോ... നിനക്ക് വയറ്റിലുള്ള കാര്യം ഇപ്പൊ ഈ മഞ്ചാടി മല മുഴുവൻ പാട്ടാ...... "'"' കേട്ട നിമിഷം ഒരു മാത്ര ഞെട്ടി തരിച്ചിരുന്നു പോയ്‌ മൂവരും..... ""....എന്റീശ്വരാ.....""" ആശങ്കയിൽ വാ പൊത്തി വിതുമ്പി നിന്നു ഗൗരി..... ഇത്രനാളും മറച്ചുവെച്ചിരുന്ന സത്യം.... പരിഹാസിച്ചു കൈകൊട്ടി ചിരിക്കുന്നവരുടെ മുഖം ചുറ്റിലും ഉരുണ്ടു കൂടി വന്നു...... ഒന്നുമിണ്ടാതെ താഴേക്ക് മിഴികൾ പായിച്ചു നിൽക്കുന്നവളുടെ ചിന്തകൾ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി ദുർഗക്ക്.... തളർന്നു പോകുന്ന പോലെ..... "'''അതേടി ചൂലേ..... പാൽക്കാരി ദുർഗാ ദേവി തമ്പുരാട്ടി പെഴച്ചു പോയെന്ന് ഈ നാട് മുഴുവനും അറിഞ്ഞു....."" കേട്ടതും ചുവപ്പ് രാശിപടർന്ന നിറമിഴികൾ ദയനീയമായി നന്ദനിലേക്ക് ഉയർത്തുമ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചു പോയ്‌ അവനും ...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story