അരികെ: ഭാഗം 17

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

പെട്ടെന്നുള്ള അവളുടെ ചോദ്യം കേൾക്കെ പ്രശാന്തിന്റെ മുഖവും മാറി തുടങ്ങിയിരുന്നു.... """... നന്ദന് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ.... ...ഇല്ല ഗൗരി... അവനതിന് ഒരിക്കലും സാധിക്കില്ല.... പതിനഞ്ചു വർഷം നിധിപോലെ അവൻ മനസ്സിൽ കൊണ്ട് നടന്ന അവന്റെ പ്രണയത്തെ ഉപേക്ഷിച്ച് അവൻ മറ്റൊരു പെണ്ണിനെ ചതിക്കാൻ തയ്യാറാവില്ല....ഒരിക്കലും... എന്നാ പിന്നെ എന്തിനാ ഗൗരി അവനീ വാടക ഗർഭത്തിന്റെ പിന്നാലെ നടന്നത്.....അതിന് വേണ്ടി ഇത്ര കഷ്ടപ്പെട്ടത്....""" അവൻ പറയുന്നതൊന്നും വിശ്വസിക്കാൻ മനസ്സിനെ അനുവദിക്കാതെ അപ്പോഴേക്കും തളർച്ചയുടെ വക്കിലെത്തിയിരുന്നു ഗൗരി.... """...പ്രശാന്തേട്ടാ...."" ദയനീയത നിറഞ്ഞു നിന്നിരുന്നു അവളുടെ സ്വരത്തിൽ..... """അതേ ഗൗരി.... അവന്റെ പ്രണയം... അതെത്ര തീവ്രമായിരുന്നു എന്ന് എനിക്കേ അറിയൂ.... അവന്റെ ശ്രീ കുട്ടി.... അവന്റെ വേദനകൾക്കിടയിലും അവഗണനകൾക്കിടയിലും ആ മനസ്സിൽ മൊട്ടിട്ട ആദ്യ പ്രണയം..... കൗമാരത്തിലും അവർ പരസ്പരം കൈമാറിയ സ്വപ്‌നങ്ങൾ പ്രതീക്ഷകൾ ... ശ്രീ കുട്ടി നന്ദനുള്ളതാണെന്ന് ഇടനെഞ്ചിലുറപ്പിച്ചു വളർന്നവരാ അവര്.... എന്റെ നന്ദൻ അത്രമേൽ ആരെയും സ്നേഹിച്ചിട്ടില്ല ഗൗരി....

ചങ്ക് മുറിച്ചെടുക്കുന്നത് പോലെയായിരുന്നു അവൻ അവളെ വിട്ടു കൊടുത്തത്.... അന്നവൾ അവൻ ഷർട്ടിൽ പിടിച്ച് അവളെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞത് എന്റെ മുന്നിൽ വെച്ചായിരുന്നു ..... അന്നവൻ അനുഭവിച്ച വേദന ഇപ്പോഴും എന്റെ കണ്മുന്നിൽ തെളിഞ്ഞു നിൽപ്പുണ്ട്.... പതിനഞ്ചു വർഷത്തെ പ്രണയം ഒറ്റ ദിവസം കൊണ്ട് നഷ്ട്ടപെട്ടവൻ അവൾ നൽകിയ പ്രണയസമ്മാനങ്ങളെ വാരി പുണർന്ന് ഒരു ദിവസം മുഴുവനും കണ്ണീർ തോരാതെ കിടന്നത് ഇപ്പോഴും മറന്നിട്ടില്ല ഞാൻ.... അതിന് ശേഷം എന്റെ നന്ദൻ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഗൗരി.... മറ്റൊരു പെണ്ണിനെ ചിന്തയിൽ പോലും കൊണ്ടു വന്നിട്ടില്ല... അങ്ങനെയുള്ള അവനെങ്ങനെയാ ദുർഗയേ സ്വീകരിക്കുന്നെ..... അവളെയെങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്നെ..... എന്റെ നന്ദൻ ഒരിക്കലും ഒരു പെണ്ണിനേയും ചതിക്കില്ല.... അങ്ങനെ അറിഞ്ഞു വെച്ചു കൊണ്ടു അവളുടെ ജീവിതം നശിപ്പിക്കാൻ അവൻ തയ്യാറാവില്ല.... """ കേൾക്കെ തളർന്നു പോയിരുന്നു ഗൗരി... പാദങ്ങൾ ഉറക്കാതെ ഉമ്മറത്തേക്ക് കുഴഞ്ഞിരുന്നു..... """ന്റെ കുട്ടി ..... അവളെ ഞാൻ വെറുതെ മോഹിപ്പിച്ചൂലോ ഈശ്വരാ..... നന്ദേട്ടൻ അവളെ സ്നേഹിക്കുന്നില്ലെന്നറിഞ്ഞ തകർന്നു പോകും പാവം....

അത്രക്കും ഇഷ്ട്ടാ എന്റെ ദുർഗക്ക് നന്ദേട്ടനെ....""" ചിന്തകൾ കാടുകേറിയതും മിഴികൾ അറിയാതെ നിറഞ്ഞു തുടങ്ങിയിരിക്കുന്നു... പതിയെ വിതുമ്പി നിൽക്കുന്നവളരികിലേക്ക് പ്രശാന്ത് മുട്ടു കുത്തിയിരുന്നു.... """ഞാനുണ്ടാവും ഗൗരി..... ദുർഗക്കൊരു കൂട്ടായ് ഞാനെന്നും അവൾക്കൊപ്പം ഉണ്ടാവും..... എനിക്കത്രക്ക് ഇഷ്ടാ അവളെ.... എനിക്ക് മാത്രല്ല എന്റെ അമ്മയ്ക്കും.... കുടുംബത്തിന് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്നവൾ... ഉറ്റവർക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറായവൾ..... അവളെ പൊന്നുപോലെ നോക്കും ഈ പ്രശാന്ത്.... ഒരിറ്റ് കണ്ണീര് കാണിക്കാതെ എന്റെ പെണ്ണിനെ പൊന്നു പോലെ നോക്കിക്കോളാം.. ഗൗരി...... """ സ്നേഹം നിറഞ്ഞു നിന്ന അവന്റെ വാക്കുകൾ കേട്ടിട്ടും മിഴി നിറഞ്ഞ മൗനമായിരുന്നു ഗൗരിയുടെ മറുപടി... ❤️ രാത്രി പുറത്തെ തിണ്ണമേലിരുന്ന് ആകാശത്തെ നക്ഷത്രങ്ങളിൽ ലയിച്ചൊരുവൾ അങ്ങനേയിരിക്കുകയാണ്.... ഏലപ്പൂക്കളുടെ ഗന്ധം മൂടൽ മഞ്ഞിലൂടെ ഒഴുകി മൂക്കിൻ തുമ്പിലായി തലോടിയതും ഇരുകൈകളാലെ അവൾ സ്വയം പൊതിഞ്ഞങ്ങനേയിരുന്നു.... ആരെയോ ചേർത്തണക്കും പോലെ... പതിയെ പിന്നിലേക്ക് തിരിഞ്ഞ് ഭിത്തിയിൽ ചെരിഞ്ഞു കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി.... സമയം ഒൻപത്.... തെല്ലൊരു പരിഭവം ചുണ്ടിന്റെ കോണിലൊളിപ്പിച്ചു നേരെ മിഴികൾ പാഞ്ഞത് അടുക്കള തട്ടിൽ ഒതുക്കിവെച്ചിരുന്ന ഗൗരിയുടെ ഫോണിലേക്കാണ്..... "

""രാത്രി വിളിക്കാന്ന് പറഞ്ഞതാണല്ലോ.... ഇനിയെപ്പോഴാ പാതിരാത്രിയിലാണോ.... അതോ മൂപ്പർക്ക് ഇനി ഇരുട്ടി തുടങ്ങീലെ...."" പദം പറഞ്ഞവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു..... തറയിലേക്ക് കുത്തി ചമ്രം മടഞ്ഞിരുന്നവൾ കണ്ണുചിമ്മി ഒരു കൈ പൊക്കിൾ ചുഴിയിലും മറു കൈ താടി തുമ്പിലുമായി അമർത്തി മെല്ലെ കുഞ്ഞു വയറ്റിൽ മയങ്ങുന്ന കുരുന്നിനെ തലോടി ..... """നിന്റെ അച്ഛനെന്താ വാവേ അത്രക്കറിയില്ലേ.... ഇവിടെ രണ്ടു ജീവനിങ്ങനെ കാത്തിരിക്കുന്ന കാര്യം..... ശോ നോക്കി നോക്കി മടുത്തു.... ഇനി ഓർക്കാതെ ഉറങ്ങീട്ടുണ്ടാവോ.... ഏയ്... അങ്ങനെ ഉറങ്ങോ....""" ചുണ്ട് മലർത്തിയവൾ വീണ്ടും ഇരുട്ടിലേക്ക് പരതി.... """ഹാ.... ഇത് മതി ഗൗരി...""" പ്രശാന്തിന്റെ മുന്നിലെ വലിയ സ്റ്റീൽ പാത്രത്തിൽ ഇരിക്കുന്ന പുട്ടിനു പുറമേ ഒന്നുകൂടി ഗൗരി എടുത്തു വെച്ചപ്പോഴാണ് തടസ്സമെന്നോണം അവനത് പറഞ്ഞത്.... ഒപ്പം ഇരുന്ന അമ്മൂട്ടിയുടെ മുന്നിലേക്ക് ഒരു കുഞ്ഞു കഷ്ണം കൂടി വെച്ചവൻ അവളുടെ കവിളിൽ മെല്ലെ നുള്ളി... """ഇത്...കുറുമ്പത്തിക്ക് "" അവൻ പറഞ്ഞതും മറുപടിയായി മോണകാട്ടിയുള്ള ചിരിയാണ് തിരിച്ചവൾ നൽകിയത്.... അവന് ഭക്ഷണം വിളമ്പി അവൾ അവനരികിലായി ഇരുന്നു.... ""

"സത്യം പറഞ്ഞാ നിങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണമെന്നൊന്നും എനിക്കില്ല ഗൗരി... പക്ഷെ എന്തെയ്യാനാ.... ഒരു ചൂടുവെള്ളം കാച്ചാൻ പോലും എനിക്കറിയാൻ മേലാ..അതല്ലേ.... """ നിരാശയോടെ അവൻ പറയുമ്പോൾ ഗൗരി മെല്ലെ ഒന്നു ചിരിച്ചു..... """അതിനെന്താ പ്രശാന്തേട്ടാ... ഞങ്ങൾക്ക് അങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല... ഇതൊക്കെ സന്തോഷമുള്ള കാര്യമല്ലേ...."" പുറത്തിരുന്നു കേൾക്കുന്നവൾക്ക് ദേഷ്യം പുകഞ്ഞു വരുന്നുണ്ടായിരുന്നു.... ""ചൂട് വെള്ളം കാച്ചാനറിയില്ല പോലും... പിന്നെ എന്നും ഇതൊക്കെ ചെയ്യാൻ ആരേലും വരൂന്നാണോ ഇയാൾടെ വിചാരം ഹും...ഒരു നാണോം മാനോം ഇല്ലാതെ രാത്രി വീട്ടിൽ കേറി വന്നിരിക്കുന്നു......''"" മെല്ലെ പിറുപിറുത്തവൾ തിരിഞ്ഞു പോലും നോക്കാതെ അങ്ങനേയിരുന്നു.... """അല്ല... ദുർഗ കുട്ടി കഴിക്കുന്നില്ലേ....മോളൂസ് വന്നാ നമുക്കൊരുമിച്ചിരുന്നു കഴിക്കാടോ..."" അവനങ്ങനെ വിളിച്ചതും പരിഭ്രാന്തിയോടെയാണ് ഗൗരി അവളെ നോക്കിയത്... കേട്ടതും ഞെട്ടലോടെ തിരിഞ്ഞ ദുർഗ അവനെ അടിമുടി രൂക്ഷമായി കണ്ണോടിച്ചു....... '""ഞാനാരുടെയും മോളും ചേച്ചിയുമൊന്നുമല്ല.... കഴിക്കാൻ വന്നാൽ മര്യാദക്ക് കഴിച്ചിട്ട് പോണം....അല്ലാതെ കാണുന്ന പെണ്ണുങ്ങളെ മോളെ ചക്കരെന്നൊക്കെ വിളിക്കാൻ നിന്നാൽ പോലീസാണെന്നൊന്നും ദുർഗ നോക്കത്തില്ല... ""

അവിടെന്നെഴുന്നേറ്റ് അഴിഞ്ഞു കിടന്ന മുടിയെ വാരികെട്ടി കെർവിച്ചവൾ നടന്നു നീങ്ങിയതും ഒറ്റ കണ്ണിറുക്കി കാട്ടി പ്രശാന്ത് ഗൗരിക്ക് നേരെ ഒരു ചിരി ചിരിച്ചു.... കാണേ ഭയത്തോടെ നിന്നു പോയ്‌ അവൾ.... """പ്രശാന്തേട്ടന്റെ കാര്യം വല്ലതും ദുർഗ അറിഞ്ഞാൽ.... ഈ മനുഷ്യനെ ഓടിച്ചിട്ട് തല്ലുമല്ലോ ഈശ്വരാ ഇവള്... അതിന് മുന്നേ എങ്ങനെയെങ്കിലും നന്ദേട്ടൻ ഒന്നു വന്നുകിട്ടിയാ മതിയായിരുന്നു... "" അവള് മനസ്സിലോർത്തു നിൽക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്.... കൈയെത്തി എടുത്ത് ഗൗരി ചെവിയിൽ വെച്ചപ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങി നടന്നിരുന്ന ഒരാൾ ഓടി അകത്തേക്ക് കയറിയിരുന്നു.... ""ഹലോ... ഗൗരി..."" ""....ഹാ നന്ദേട്ടാ..."" ദുർഗ ഓടിയെത്തിയത് കണ്ടിട്ടും ഫോൺ അവൾക്ക് നൽകാതെ ഗൗരി അകത്തേക്ക് കയറി പോയതും നെഞ്ചേന്തോ വിങ്ങി പോയ്‌.... ""ഇത്ര നേരം കാത്തിരുന്നത് ഞാനല്ലേ..... എന്നിട്ട് എനിക്കെന്തേ തരാത്തെ... അതോ ഏട്ടത്തി എന്റെ കാര്യം ഓർത്തില്ലേ... ആ ഉച്ചക്ക് സംസാരിച്ചില്ലല്ലോ.... അമ്മൂട്ടിക്ക് കൊടുത്തിട്ട് എനിക്ക് തരുമായിരിക്കും....""

" സ്വയം ഓർത്തവൾ ഗൗരിയുടെ പിന്നാലെ നീങ്ങി.... ""ആ ഏട്ടാ ഞങ്ങള് കഴിച്ചു... ഏട്ടൻ കഴിച്ചായിരുന്നോ... ഞാൻ അമ്മൂട്ടിയ്ക്ക് ഫോൺ കൊടുക്കാം..."" തറയിലിരുന്ന് ആഹാരം കഴിച്ചു കൊണ്ടിരുന്നവന്നവളുടെ കുഞ്ഞി ചെവിയിലേക്ക് ഫോൺ അമർത്തിയതും കുഞ്ഞി കവിൾ നിറയെ ചെറു പുഞ്ചിരി ആ മുഖത്ത് വിടർന്നു.... """...അലോ....നന്നമാമ...അമ്മൂട്ടിയാ """ ചിരിയോടെ ഓരോകാര്യങ്ങളും പറഞ്ഞവർ സംസാരിക്കുമ്പോൾ ഫോൺ തനിക്ക് കൈമാറാൻ കാത്തു നിൽക്കുകയായിരുന്നു ദുർഗ.... കാണെ ആവലാതിയോടെ നോക്കി നിന്നു ഗൗരിയും .... ""എനിക്കറിയാം മോളെ.... ആ ശബ്ദമൊന്നു കേൾക്കാനാ നീ ഇങ്ങനെ നോക്കി നിൽക്കുന്നതെന്ന്... പക്ഷെ നിന്നോട് ഒരു ചെറു തരി പോലും പ്രണയം മനസ്സിൽ സൂക്ഷിക്കാത്തവനെ.... എന്തിനാ നീ ഇങ്ങനെ സ്നേഹിക്കുന്നെ.... "" നിറമിഴികളാൽ പദം പറഞ്ഞവൾ നേരെ അമ്മൂട്ടിയെ നോക്കി... """ഇല്ല... അമ്മൂട്ടി... നല്ല കുറ്റിയ കരയൂല...."" """...പ്രശാന്ത് മാമനെ ഇഷ്ട്ടായോ..."" """ആ... ഇഷ്ട്ടായി...""

" കൈ കഴുകി നിന്നവൻ പ്രശാന്ത് എന്ന് കേട്ടതും അമ്മൂട്ടിയിൽ നിന്നും എന്തെന്ന് ചോദിക്കും മുന്നേ ഫോൺ വാങ്ങി... """ഹലോ അളിയാ...... എപ്പഴാടാ ഇനി ഇങ്ങോട്ട് ലാൻഡ് ചെയ്യുന്നേ....""" കാതടപ്പിക്കുന്ന ഒച്ചയിൽ ഉറച്ചേ ചിരിച്ചു കൊണ്ടാണ് പ്രശാന്തിന്റെ സംസാരം... അവൻ വാങ്ങിയത് ഒട്ടും ഇഷ്ടപ്പെടാതെ ദുർഗ പല്ല്‌നെരിച്ചു കൊണ്ട് ചുമരിലേക്ക് രണ്ട് ഇടി ഇടിച്ചു... """നാശം... ഇയാൾക്ക് ഇയാൾടെ ഫോണിൽ നിന്ന് വിളിച്ചാ പോരെ.... ഈ സാധനത്തിനെ നോക്കിക്കോ വല്ല ചായേല് വിമ്മ് കലക്കി തരുന്നുണ്ട് ഞാൻ.... """ """ഹാ.... അതൊക്കെ ഞാൻ നോക്കിക്കോളാന്നെ....നീ ധൈര്യായിട്ട് ഇരുന്നോ....""" അവന്റെ ഓരോ സംസാരങ്ങളും കാണെ കണ്ണുക്കൂർപ്പിച്ചവൾ അടിമുടി നോക്കി.... """"അത് പിന്നെ നിനക്കറിയാലോ ഉറങ്ങി കഴിഞ്ഞാ ഞാൻ കുംഭകർണനാണെന്ന്... എന്നാലും എന്റെ ഈ കണ്ണും ഈ ചെവിയും ഇങ്ങോട്ട് തന്നെയായിരിക്കും..."" ചെവിയിലേക്ക് വിരൽ ചൂണ്ടിയവൻ നിന്നപ്പോഴേക്കും അങ്ങേ തലക്കലെ കാൾ പെട്ടെന്ന് കട്ടായത് .... ""ഹലോ... ഹലോ... നന്ദാ... ഹലോ...""" അവൻ ആവർത്തിച്ചു വിളിച്ചിട്ടും മറുപടി കേൾക്കാതെ വന്നതോടെ അല്പം പരിഭ്രമിച്ചു ദുർഗയും ഗൗരിയും അവനെ നോക്കി... """ഫോണിന് ചാർജ് കുറവാന്ന് അവൻ പറഞ്ഞിരുന്നു ചിലപ്പോ അങ്ങനെ കട്ടായതാവും ... ""

" ചിരിയോടെ പറഞ്ഞവൻ ഗൗരിയുടെ കൈകളിലേക്ക് ഫോൺ കൈമാറുമ്പോൾ അവന് നേരെ രൂക്ഷമായി മിഴികൾ നീട്ടി തിരിഞ്ഞു നിന്നു ദുർഗാ... ❤️ രാത്രി ഏറെ വൈകിയയാണ് ഗൗരിയും ദുർഗയും അമ്മൂട്ടിയും ഉറങ്ങാൻ കിടന്നത്.... നന്ദനോട്‌ സംസാരിക്കാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ഉറക്കം വരാതെ അങ്ങനെ കിടക്കുകയാണ് പെണ്ണ്... """കാലമാടൻ.... അന്നേരം ഫോൺ അമ്മൂട്ടിടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിലായിരുന്നെങ്കിൽ എനിക്ക് സംസാരിക്കാൻ പറ്റിയേനെ.... അവനും അവന്റെ ഒരു ചിരിയും .... ഹും... അലവലാതി....""" ഉറങ്ങാൻ കഴിയാതെ തറയിൽ നിന്നും പതിയെ എഴുന്നേറ്റ് ചുമരിലേക്ക് ചാരിയിരുന്നു..... നടുവേദന പോരാഞ്ഞിട്ട് ഇപ്പൊ കാലിലും ചെറിയ നീര് വന്ന് തുടങ്ങിയിട്ടുണ്ട്..... തണുപ്പായത് കൊണ്ടാവോ... നന്ദേട്ടൻ വന്ന ഒന്ന് ഹോസ്പിറ്റലിൽ പോണോന്ന് പറയണം.... അല്ലെങ്കിൽ പിന്നെ അത് മതി ... വയ്യായ്ക വന്ന പറഞ്ഞൂടായിരുന്നോ എന്ന് പറഞ്ഞ് പരിഭവിക്കാൻ.... പാവം ഫോൺ ഓഫായി പോയിട്ടാ ഇല്ലേൽ എന്നെ വിളിച്ചേനെ.... പായിൽ നിന്നും മെല്ലെ എഴുന്നേറ്റു... ദാഹിക്കുന്നുണ്ട്...ഗൗരിയും അമ്മൂട്ടിയും നല്ല ഉറക്കാണ്....അത് കൊണ്ട് ഉണർത്താൻ നിന്നില്ല... അടുക്കള ഭാഗത്തേക്ക്‌ നടന്നു ... കൂജയിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി ചുണ്ടോട് ചേർത്തപ്പോഴാണ്... പെട്ടെന്ന് പുറത്തു നിന്നും ഒരു ശബ്ദം കേട്ടത്... ഒരു ഞെട്ടലോടെ അവൾ ഭയന്നു പോയ്‌....

"""ന്താ അത്... അതും ഈ പാതിരാത്രിക്ക്..."" അടുക്കളഭാഗത്തെ ജനൽ പാളി തുറന്ന് ലൈറ്റ് ഇട്ട് മെല്ലെ പുറത്തേക്ക് നോക്കി.... ഒന്നും കാണുന്നില്ല.... ഇനി തോന്നിയതാവോ....ആ ചിലപ്പോ ആവും എന്തോ ഓർത്തവൾ മെല്ലെ തിരിഞ്ഞതും വീണ്ടും ഉച്ചത്തിൽ ആ ശബ്ദം കേട്ടു.... പിന്നെ ഒന്നും നോക്കീല.... ആണിയിൽ തൂക്കിയിട്ടിരുന്ന ടോർച്ചിനെ കയ്യിലെടുത്ത്... അടുക്കള വാതിൽ മലർക്കേ തുറന്ന് പുറത്തിറങ്ങി... തിണ്ണയും കഴിഞ്ഞ് പിന്നാമ്പുറത്തെ മുറ്റത്തേക്ക് നീങ്ങി..... ഏലമരങ്ങൾ തിങ്ങി കിടക്കുന്ന അപ്പുറത്തെ കോമ്പോണ്ടിൽ എത്തി വലിഞ്ഞു ടോർച്ചടിച്ചു നോക്കീട്ടും ഒന്നും കാണുന്നില്ല...... """ഹാ... വേറെ എന്തേലും ആവും.......""" ചുമൽ കൂച്ചി അലസ്സതയോടെ മെല്ലെയവൾ തിരിഞ്ഞതും .... പൊടുന്നനെ ആരുടെയോ ബലിഷ്ഠമായ കരങ്ങൾ അവളുടെ ചുണ്ടുകളെ ചുറ്റി വലിച്ചു........ ആരെന്ന് അറിയാതെ അയാളുടെ കൈകളെ ഉലച്ചവൾ കുതറുന്നതിനിടയിൽ കത്തി നിന്ന ടോർച്ച് തറയിൽ വീണുടഞ്ഞിരുന്നു..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story