അരികെ: ഭാഗം 18

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

പിറ്റേന്ന് രാവിലെ മുറിക്കുള്ളിൽ ചുറ്റി നടക്കുന്ന കുറിഞ്ഞി പൂച്ചയുടെ ഒച്ച കേട്ടാണ് ഗൗരി ഉണർന്നത്.... വൈറ്റമിൻ ഗുളികൾ കഴിച്ചിട്ട് കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല ക്ഷീണം കാരണം കണ്ണു തുറക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.... അടഞ്ഞു പോകുന്ന കണ്ടപ്പോലകളെ അവഗണിച്ച് മിഴികൾ ശക്തിയായി തുറന്ന് പണിപെട്ട് എഴുന്നേറ്റ് നോക്കുമ്പോഴാണ് അടുത്ത് ദുർഗയില്ലാത്ത കാര്യം അറിയുന്നത്....... ""ഈ പെണ്ണ് വാതിലും തുറന്നിട്ട്‌ ഇതെങ്ങോട്ട് പോയ്‌ ഈശ്വരാ...."" മൂടൽ മഞ്ഞിനിടയിലൂടെ വെളിച്ചം വീണു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു..... ജനലഴികളെ കണ്ണോടിച്ചവൾ അഴിഞ്ഞു കിടന്ന വാർമുടിയിലെ വാരികെട്ടി പിറുപുറുത്തവൾ അടുക്കളയിലേക്ക് നീങ്ങി.... അവിടേക്ക് എത്തുംമുൻപ് മിഴികൾ ആദ്യം ഉടക്കി നിന്നത് മലർക്കേ തുറന്നു കിടക്കുന്ന വാതിലിലേക്കാണ്.....

അപ്പോഴേക്കും നിഴലിച്ച സംശയത്തിന്റെ ആക്കം ഒന്നുകൂടി വർധിച്ചിരുന്നു ... """...ദുർഗേ..... ദുർഗേ....എവിടെ നിക്കാ നീയ്...""" ഉറക്കേ ശബ്ദമുയർത്തിയവൾ വാതിൽക്കലിൽ നിന്നും ചുറ്റുമൊന്നു കണ്ണോടിച്ചു.... ...കാണുന്നില്ല.... ഉറക്കേ വിളിച്ചിട്ടും മറുപടിയില്ല... ""ഈ വെളുപ്പാൻ കാലത്ത് എങ്ങോട്ട് പോയതാ പെണ്ണ്....""" മനസ്സിലേക്ക് അലയടിച്ചു വന്ന ആദി മുഖത്തേക്ക് പടർന്നതും പതിയെ മുറ്റത്തേക്ക് ഇറങ്ങി .... ശൂന്യമായ തൊഴുത്തും മുല്ല ചെടിയും കടന്ന് വീടിനും ചുറ്റും ഗൗരി ദുർഗയെ തിരക്കിയോടി.... """ദുർഗേ.... ഈശ്വരാ ഇവിടേങ്ങും കാണുന്നില്ലല്ലോ..."" പരിഭ്രാന്തിയിൽ നെഞ്ചിലേക്ക് വിരൽ ചേർത്ത് അടുക്കളമുറ്റത്ത് തന്നെ തിരിച്ചെത്തിയതും കണ്ണീരിൽ തളർന്നു പോയിരുന്നു ഗൗരി.... ""എന്റെ ദേവി ഈ കുട്ടി ഇതെവിടെ പോയ്‌.... പുറത്തേയ്ക്കാണെങ്കില് എന്നോട് പറയാതെ പോവില്ലല്ലോ..... ഇനി വേറെയെന്തേലും..."" ശ്വാസം നിലക്കെ വിങ്ങി പൊട്ടും മുൻപ് പെട്ടെന്ന് അവളുടെ മിഴികൾ പായുമ്പോൾ തറയിൽ ഉടഞ്ഞു കിടക്കുന്ന ടോർച്ചിലേക്കാണ് തട്ടി നിന്നത്....

യാന്ത്രികമായി ഇരുന്നിടത്തു നിന്നും അവൾ ഭയത്തോടെ അങ്ങോട്ടേക്ക് നീങ്ങി... ശരവേഗത്തിൽ മിടിക്കുന്ന നെഞ്ചിടിപ്പോടെ ചില്ലു പൊട്ടിയ ടോർച്ചിനെ കയ്യിലേക്ക് എടുത്തതും എന്തോ അപകടം മണത്തിരുന്നു അവൾക്ക്... """ഇത്... ഈ ടോർച്ച്... എങ്ങനെ ഇവിടെ.... അതും ചില്ലു പൊട്ടി....അയ്യോ....ന്റെ ...ന്റെ...ദുർഗ..."" ഏങ്ങി നിന്ന അവസാന വാക്കിൽ പൊട്ടിക്കരഞ്ഞവൾ പിന്നെ ഓടിയത് പ്രശാന്തിന്റെ അരികിലേക്കാണ്.... വാതിലിൽ തുടർച്ചയായുള്ള മുട്ടൽ.... പുതപ്പിനുള്ളിൽ ഇറുക്കെ കിടന്നവൻ അസ്വസ്ഥമായ ഒച്ച കേട്ടതും തെല്ലൊരു മടിയോടെയാണ് എഴുന്നേറ്റത്.... വാതിനരികിലേക്ക് എത്തുംമുൻപ് ഗൗരിയുടെ പൊട്ടി കരച്ചിൽ അതിനോടൊപ്പം വ്യക്തമായി വന്നിരുന്നു.... കേട്ടതും ഒന്നും ഓർക്കാതെ ഓടിവന്നവൻ വാതിൽ തുറക്കുമ്പോൾ അലറികരഞ്ഞു കൊണ്ടു നിൽക്കുകയാണ് ഗൗരി.... """'..പ്രശാന്തേട്ടാ... ന്റെ....ന്റെ ദുർഗ...""

"""എന്താ ഗൗരി എന്തിനാ നീ കരയുന്നത്...."" """ന്റെ... ദുർഗയേ കാണാനില്ല... പ്രശാന്തേട്ടാ....""" കേട്ടതും ഒരു നിമിഷം ഞെട്ടലോടെ നിന്നുപോയ് അവൻ... """കാണാനില്ലേ... അവളെവിടെ പോകാൻ.... താൻ നല്ലത് പോലെ നോക്കിയോ.... പിന്നാമ്പുറത്തും .... അപ്പുറത്തെ പറമ്പിലും ഒക്കെ നോക്കിയോ......"" ""ഇല്ല... ഏട്ടാ... ഞാൻ... ഞാൻ...എല്ലാടവും നോക്കി.... എവിടെ പോണേലും എന്റെ ദുർഗ പറയാതെ അങ്ങനെ പോകില്ല.... പിന്നെ ദേ...ഈ ടോർച്ച്...""" വിതുമ്പി നിന്നവൾ അതിനെ അവന് നേരെ കാട്ടിയതും തെല്ലൊരു ഭയം അവന്റെ മുഖത്തും പ്രകടമായി തുടങ്ങിയിരുന്നു.... തന്റെ ചുമലിലേക്ക് കരഞ്ഞു പോയവളെ ഒതുക്കിയിരുത്തി അപ്പോഴേക്കും ഫോണെടുത്തു കാൾ ചെയ്തിരുന്നു പ്രശാന്ത്... ❤️ തല വെട്ടിപൊളിക്കുന്ന വേദന.... നെറ്റിച്ചുളുക്കി വേദന സഹിക്കാൻ കഴിയാതെ കണ്ണുതുറന്ന് തലയിലേക്ക് കൈചേർക്കാൻ ശ്രമിക്കുമ്പോഴാണ് കരങ്ങൾ എന്തിലോ പിടി മുറുക്കിയ കാര്യം ദുർഗ തിരിച്ചറിയുന്നത്....

വെപ്രാളത്തോടെ ചുറ്റും പരതി നോക്കുമ്പോൾ കൈകളെ വലിഞ്ഞു കെട്ടി ആരോ തന്നെ കസേരമേലിരുത്തിയിരിക്കുകയാണ്.... വാ പൊത്തി പ്ലാസ്റ്ററും .... ചുറ്റും ഇരുട്ടാണ്.... ഒന്ന് നിലവിളിക്കാൻ കൂടി കഴിയാത്ത അവസ്ഥ.... കസേരയിലിരിക്കെ തന്നെ ചാടിയെഴുന്നേൽക്കാനും കെട്ടഴിക്കാനും ശ്രമിക്കുന്നുണ്ടവൾ.... പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല.... അല്പസമയത്തെ പാഴായ ശ്രമത്തിനു ശേഷം തളർന്നവൾ അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നാരുടേയോ കാലൊച്ച കേൾക്കുന്നത്.... ഞെട്ടിയുണർന്നവൾ നോക്കുമ്പോൾ വാതിൽ തുറന്നുവരുന്ന വെളിച്ചം അവളുടെ കൺപ്പോലകളിൽ തട്ടി വീണു.... അതിലൂടെ കണ്ട മുഖം.... """...രഘു...."" ഭയത്തോടെയാണവൾ അവൾ മനസ്സിൽ ഉരുവിട്ടത് .... """ആഹാ ദുർഗമോളുണർന്നോ.... എന്തോ പറ്റി മുത്തേ... പേടിച്ചു പോയോ... പേടിക്കണ്ട കേട്ടോ... ഇതേ രഘുവേട്ടന്റെ ചെറിയൊരു താവള....""" ക്രൂരതമായൊരു ചിരിച്ചിരിച്ചയാൾ അവളിലേക്ക് അടുക്കുമ്പോൾ വെറുപ്പോടെയവൾ മുഖം വെട്ടിച്ചു നിന്നു...

"""ഹാ... ഇങ്ങോട്ട് നോക്ക് മുത്തേ...""" അവളുടെ ഇരുകവിളിലും കുത്തി പിടിച്ചയാൾ തന്റെ ഭാഗത്തേക്ക്‌ തിരിച്ചു നിർത്തി.... """എന്തോന്നാടി മുഖം തിരിക്കുന്നെ... ഓ . നിനക്കിപ്പോ ഞാനൊന്നും ഒക്കുകേലല്ലോ... മുക്കിന് മുക്കിന് വരുത്തന്മാര് കേറിയിറങ്ങുന്നത് കൊണ്ടാവും അല്ലേടി...""" അത്രയും പറഞ്ഞയാൾ അവളുടെ മുഖത്ത് നിന്നും പതിയെ പ്ലാസ്റ്ററിനെ എടുത്തു മാറ്റി...... നേരിയ വേദനയോടെയാവൾ കണ്ണുച്ചുളുക്കിയതും വീണ്ടും അവളുടെ കവിളിനെ ചേർത്തു പിടിച്ചു അയാൾ """തനിക്കെന്താടോ വേണ്ടേ..... എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നേ...""" ഭയം ഉള്ളിലൊളിപ്പിച്ചു കടുപ്പത്തിൽ അവൾ ശബ്ദമുയർത്തിയതും അവനൊന്നേങ്ങി ചിരിച്ചു.... """എനിക്ക് വേണ്ടത് നിന്നെയാണെടി .............മോളെ....അതിനല്ലേ നിന്നെ ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തത്..."""

അയാൾ പറയുന്നതൊന്നുമേ മനസ്സിലാകാതെ സംശയത്തിൽ മുഖം ചുളിക്കുന്നവളുടെ കവിളിനെ വീണ്ടുമയാൾ വാശിയോട് പിടിമുറുക്കി.... """മനസ്സിലായില്ല അല്ലേടി... പന്ന മോളെ.... ഞാനെ നിന്നെ വിക്കാൻ കൊണ്ടു വന്നതാ... ഒരു മാർവാടിക്ക്....""" കേട്ടതും വിശ്വസിക്കാൻ കഴിയാതെ അയാളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാതെ അവളെങ്ങനെ നിന്നു പോയ്‌.... """എന്താടി ഇങ്ങനെ നോക്കുന്നേ.... ഉള്ളതാടി പെണ്ണേ ... നിന്നെ ഞാൻ ഒരുത്തന് വിൽക്കാൻ കൊണ്ടു വന്നതാ.... കുറേ നാളായി അവൻ എന്റെ പിന്നാലെ നടക്കുന്നു.... നിന്റെ ഫോട്ടോ കണ്ട് പ്രാന്ത് കേറിയതാ അയാൾക്ക്... വയറ്റിലൊരു ജന്തു ഒണ്ടെന്ന് പറഞ്ഞിട്ടും അയാള് അടങ്ങുന്നില്ല.... "'" """ഭാ... അലവലാതി..... മര്യാദക്ക് എന്നെ അഴിച്ചു വിടുന്നതാ പൊന്നു മോനേ നിനക്ക് നല്ലത്.... അല്ലേൽ നീ ഈ ദുർഗ ആരാന്ന് വിവരം അറിയും...."" കസേരയിൽ ഇരുന്ന് അപ്പോഴും കുതറുന്നുണ്ടായിരുന്നു അവൾ...

""'ഹാ... അവിടെ അടങ്ങി കെടക്കടി..... നീ എന്തോ ചെയ്യും....അതും ഈ കസേരമേ ഇരുന്ന്....നിന്റെ കൂടെ കിടക്കുന്ന അവന്മാരൊക്കെ നിന്നെ രക്ഷിക്കാൻ കെട്ടിയെടുക്കൂന്നുള്ള പ്രതീക്ഷയൊന്നും പൊന്ന് മോൾക്ക് വേണ്ട കേട്ടോ...ആ വരുത്തന്മാര് മഷിയിട്ടു നോക്കിയാ പോലും കാണാൻ പറ്റാത്ത ഇടത്താ നീയിപ്പോ....""" അവൻ പറയുമ്പോൾ പരിഭ്രാന്തിയോടെ ചുറ്റും പരതി നോക്കിയവൾ.... """ഇത്ര നാളും നിന്റെ നോട്ടക്കാരൻ ഒന്ന് മാറാനാ കാത്തിരുന്നത്.... അവനുണ്ടേല് എന്റെ ഉദ്ദേശൊന്നും നടക്കത്തില്ലാന്ന് എനിക്കറിയാം.... നിന്റെ ശരീരം ഒന്ന് നൊന്താ ഓടിപിടഞ്ഞു വരുന്നവനല്ലേ നിന്റെ ഈ വയറ്റികെടക്കുന്നതിന്റെ തന്ത... ഇപ്പൊ വന്ന ആ പോലീസ്കാരൻ ഇനി എന്തൊക്കെ പറഞ്ഞാലും മറ്റവനെ പോലെ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കേലല്ലോ...."" അയാളുടെ വാക്കുകൾ കേൾക്കുന്തോറും വേദനയോടെ അവൾ വിതുമ്പി തുടങ്ങിയിരുന്നു....

"""ആഹാ നിനക്ക് കരയാനൊക്കെ അറിയാവോടി പെണ്ണെ.....ഇതല്ല ഇതിനപ്പുറം കരയണം നീ... എന്തായിരുന്നു പൊന്നു മോൾടെ അഹങ്കാരം.... ഇനി നിന്നെ മുംബൈയിലേക്ക് കൊണ്ടു പോകുമുമ്പ് ഈ വയറ്റിലുള്ളതിനെ ചവിട്ടി കൊന്നിട്ടെ നിന്നെ അങ്ങോട്ടേക്ക് വണ്ടി കേറ്റത്തുള്ളൂ മോളെ....""" ഭയന്നു വിറച്ചു കരയുന്നവളുടെ മുഖത്തു നോക്കി വന്യമായി പൊട്ടിച്ചിരിച്ചയാൾ അവിടെ നിന്നും ഇറങ്ങി.... മുറിക്ക് പുറത്ത് കുറച്ച് ഗുണ്ടകൾ നിൽപ്പുണ്ട്.... അവനെ കണ്ടപാടെ അവരെല്ലാം രഘുവിന്റെ അരികിലേക്ക് നടന്നടുത്തു.... അവരുടെ നേർക്ക് അലസ്സമായി നോക്കികൊണ്ട് തന്നെയായിരുന്നു ഷർട്ട്‌ പോക്കറ്റിൽ നിന്നും ഒരു സിഗേരറ്റെടുത്തു തന്റെ ചുണ്ടോടു ചേർത്തു വെച്ചു അവൻ.... """ശ്രദ്ധിക്കണം.... വല്ലാത്തൊരു ജാതി പെണ്ണാ അകത്ത്.... രക്ഷപെടാൻ പഠിച്ച പണി പതിനെട്ടും പയറ്റും കേട്ടല്ലോ.... "" കൂടെയുള്ളവന്മാർക്ക് നിർദേശം കൊടുത്തയാൾ സിഗരറ്റിനെ കത്തിച്ചു കൊണ്ടു പുറത്തിറങ്ങി.... രാത്രിയായിട്ടിട്ടുണ്ട്.... പുറത്ത് കുറ്റാ കൂരിരുട്ടും വല്ലാത്തൊരു നിശബ്ദതയും...

എരിയുന്ന സിഗരറ്റിനെ ഊതി വിട്ടയാൾ കെട്ടിടത്തിന്റെ മുൻ ഭാഗത്ത്‌ അങ്ങനേ മലർന്നു കിടന്നു.... ...ഹോ... കണ്ണൊന് ആഞ്ഞു വന്നതേയുള്ളൂ... പെട്ടെന്നാണ് ആരുടെയോ ചവിട്ടു കൊണ്ടവൻ തറയിലേക്ക് തെറിച്ചു വീണത്..... നടുവെട്ടിപിടിച്ച വേദനയാലെ മിഴികൾ നേർപ്പിച്ചു നോക്കുമ്പോൾ പോലീസ് വേഷത്തിൽ രൗദ്രഭാവത്തിൽ നിൽക്കുകയാണ് പ്രശാന്ത്... കണ്ടപാടെ അടിമുടി വിറച്ചു പോയ്‌ അയാൾ.... """നീ എന്താടാ വിചാരിച്ചേ... എന്റെ കണ്ണ് വെട്ടിച്ച് അവളെ ഇങ്ങ് തട്ടി കൊണ്ടു വന്നാൽ ഞാൻ കണ്ടുപിടിക്കില്ലാന്നോ....ഒന്നുമല്ലേലും ഞാൻ ഒരു എസ് ഐ ആണെന്ന കാര്യം പൊന്നു മോൻ മറന്നു പോയോ...""" തറയിൽ വീണവൻ എഴുന്നേറ്റു നേരെ അവന് മുന്നിൽ ചാടി വീഴുമ്പോഴേക്കും പിറകിൽ നിന്ന് നാലഞ്ചു പോലീസുകാർ നിരന്നു നിന്നിരുന്നു... ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഗുണ്ടകൾ ആയുധമേന്തി അവർക്ക് നേരെ പായുന്ന സമയം കൊണ്ട് പ്രശാന്ത് രഘുവിന്റെ ഷർട്ടിനെ കുത്തി പിടിച്ചു മുഖത്തേക്ക് വീശിയിടിച്ചു....

വലംകൈ തിരുകി പിന്നിലേക്ക് ചേർത്തു അവന്റെ കഴുത്തിലേക്ക് ചേർന്നു നിന്നു.... ""എത്ര കിട്ടിയാലും നീയൊന്നും അടങ്ങത്തില്ല അല്ലേട...."" കുനിച്ചു നിർത്തി മുതുകിലേക്ക് കൈ മുട്ട് ചേർത്ത് ബലത്തിലിടിച്ചു.... നിവർത്തി നിർത്തിയപ്പോഴേക്കും കുഴഞ്ഞു തുടങ്ങിയിരുന്നു അയാൾ.... തളർന്നിർന്നു നിൽക്കുന്നവനെ തറയിലേക്ക് വലിച്ചെറുഞ്ഞവൻ അകത്തേക്ക് ലക്ഷ്യം വെച്ചു നീങ്ങി.... ഉള്ളിലേക്ക് കയറിയവനെ മുന്നിലേക്ക് ഒന്ന് രണ്ട് ഗുണ്ടകൾ അടുത്തു വന്നപ്പോഴേക്കും അവരുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി വിട്ടു അവൻ.... തുറന്ന് കിടന്ന മൂന്ന് മുറികളും പിന്നിട്ടവൻ പതറി ചുറ്റും നോക്കുമ്പോഴാണ് ഒരു മുറി പൂട്ടി കിടക്കുന്നത് കണ്ടത്.... ഒന്നും നോക്കാതെ അതിനെ ചവിട്ടി തുറക്കുമ്പോൾ കസേരമേൽ തളർന്നിരിക്കുകയാണ് ദുർഗ..... അവന്റെ ശബ്ദം കേട്ടതും ആ മിഴികൾ പതിയെ ആയാസപ്പെട്ടവൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്....

കയറിൽ വലിഞ്ഞു മുറുകിയിരിക്കുന്ന അവളെ കണ്ട മാത്രയിൽ നെഞ്ചു നുറുങ്ങി നിന്ന് പോയ്‌ അവൻ.... ഒട്ടും വൈകാതെ അവളരികിലായ് ചെന്ന് കെട്ട് വേഗത്തിൽ അഴിച്ചെടുത്തു.... ""....ദുർഗേ..."" വീണു പോകാറായ അവളെ താങ്ങി പിടിച്ചു പുറത്തേയ്ക്ക് ഇറക്കിയ നിമിഷം പെട്ടെന്നാണ് രഘു ഒരു ഇരുമ്പു കമ്പി കൊണ്ട് അവൾക്ക് നേരെ വീശിയടിച്ചത്... പ്രശാന്ത് പ്രതികരിക്കും മുൻപ് ദുർഗ അവന്റെ കയ്യിൽ നിന്ന് തെറിച്ചു താഴേക്ക് പോയിരുന്നു.... അപ്രതീക്ഷിതമായി ഇരു കരങ്ങൾ ദുർഗയേ താങ്ങി പിടിച്ചതോടെ വേദനയിലും അവളുടെ ചുണ്ടിണയിൽ നേർത്തൊരു പുഞ്ചിരി വിടർന്നു ...... """...ന... നന്ദേട്ടാ...""" കൊഴുത്ത രക്തം തലയിൽ നിന്നും ഇറ്റ് വീഴവേ ബോധം മറയുമുമ്പ് അവന്റെ കവിളിനെ തലോടികൊണ്ടവൾ പതിയെ ഉരുവിട്ടു...... അപ്പോഴേക്കും തന്റെ ജീവനെ മാറോടു ചേർത്തവൻ നിറമിഴിയാലേ അവളുടെ നെറ്റിത്തടത്തിൽ ചുണ്ടുകൾ പതിക്കുന്നത് പ്രശാന്ത് അതിശയത്തോടെ നോക്കി നിന്നു.................തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story