അരികെ: ഭാഗം 19

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

തന്റെ ഇടം നെഞ്ചോടു ചേർത്ത് നിർത്തിയവൻ അവളെ കരങ്ങളിലേക്ക് കോരിയെടുക്കുമ്പോൾ ഹൃദയം വാർന്നൊഴുകുന്നുണ്ടായിരുന്നു..... ഓരോ ചുവടുവെപ്പിലും തളരുന്നത് പോലെ..... പൊട്ടിയൊലിക്കുന്ന കൊഴുത്ത രക്തത്തിൽ മനസ്സ് തളം കെട്ടി നിൽക്കുന്നുവോ.... ബോധം മറയുവോളം അവൾ തന്റെ ഷർട്ടിൽ പിടി മുറുക്കി പുണർന്നു കിടന്നത് വേദന കലർന്ന പുഞ്ചിരിയോടെയായിരുന്നു...... അപ്പോഴേക്കും 'നന്ദേട്ടാ' എന്ന അവ്യക്തമായ സ്വരം അവന്റെ കാതുകളിൽ മുഴങ്ങി നിന്നു.... വൈകാതെ തന്നെ ആംബുലൻസ്സ് എത്തിയിരുന്നു..... അതിലേക്ക് അവളെ കയറ്റുമ്പോഴേക്കും ബോധം പൂർണമായും മറഞ്ഞിരിക്കുന്നു.... കുറച്ചു നേരത്തെ യാത്ര..... ഉടനീളം അവളുടെ കയ്യേ പൊതിഞ്ഞദരങ്ങൾ ചേർക്കുമ്പോൾ നീർച്ചാൽ കണക്കേ മിഴികൾ പെയ്യുന്നുണ്ടായിരുന്നു.....

ഹോസ്പിറ്റൽ മുറ്റത്തേക്ക് നിർത്തിയ ആംബുലൻസ് വേഗത്തിൽ അവളെ സ്റ്റക്ചറിൽ കിടത്തി.... ഉള്ളിലേക്കവളെ കൊണ്ടുപോകുമ്പോഴും അവളോടൊപ്പം എത്താൻ പോലും പാദങ്ങൾ ബലം കുറയുന്നത് പോലെ തോന്നി നന്ദന്..... ഹോസ്പിറ്റൽ വരാന്തയിൽ തളർന്നു പോയവനെ ഉടനെ താങ്ങി പിടിച്ച പ്രശാന്ത് ഹോസ്പിലിന്റെ ഒരു കോണിലായി കൊണ്ടിരുത്തി..... ""...ദുർഗാ.... അവള്... ടാ... പ്രശാന്തേ ന്റെ കുഞ്ഞ്....."" നിറഞ്ഞൊഴുകുന്ന മിഴികളാലെ പദം പറഞ്ഞു വാവിട്ട് കരയുന്നവനെ പ്രശാന്ത് മാറിലേക്ക് ചേർത്തു നിർത്തി . ഏറെ നേരത്തെ ഐ സി യു വിന് മുന്നിലെ കാത്തിരിപ്പ്..... ""ആരാ ദുർഗേടെ കൂടെ വന്നയാൾ...."" ഒടുവിൽ ഒരു നേഴ്സ് ഉറക്കേ ചോദിച്ചു... പ്രശാന്തിന്റെ ചുമലിൽ ചലനമറ്റിരുന്നവൻ അത് കേട്ടതും ചാടി എണീറ്റിരുന്നു.... അവനെ അവിടെയിരുത്തി നന്ദൻ പതിയെ ഡോക്ടറിനരികിലേക്ക് ചെന്നു....

"""ഡോക്ടർ...."" ""ആ വരൂ...."" ""ഡോക്ടർ.... മ്മ്... ദുർഗ...."" അവൻ നിറമിഴികളാലെ നേർത്ത സ്വരത്തിൽ പറഞ്ഞു ഡോക്ടർ ചൂണ്ടിയ കസേരയിലേക്ക് ഇരുന്നു.... """എങ്ങനെയുണ്ട് ഡോക്ടർ..."" """ദുർഗക്ക് ദൈവാനുഗ്രഹം കൊണ്ടാ വല്യ ആപത്തൊന്നും ഇല്ലാതെ വന്നത്....തലയിലെ മുറിവ് വല്യ പ്രോബ്ലം ഉള്ളതല്ല...സോ....""" '""ഡോക്ടർ എന്റെ കുഞ്ഞ് """ നെഞ്ചിടിപ്പോടെ ചോദിച്ച നന്ദന്റെ ശബ്ദം ഇടറി തുടങ്ങിയിരിന്നു.... """ഏയ്യ് പേടിക്കണ്ട... കുഞ്ഞിന് കുഴപ്പൊന്നുമില്ല... സ്കാൻ ചെയ്തു നോക്കിയിരുന്നു.... കുഞ്ഞിന് ഇത്തിരി വെയിറ്റ് കുറവാണെന്നേയുള്ളൂ...... അത് പോഷകകുറവ് കാരണാ നന്നായി ഫുഡ്‌ കഴിച്ചാൽ മതി..."" ഡോക്ടർ അത്രയും പറഞ്ഞപ്പോഴാണ് നന്ദന് ശ്വാസം നേരെ വീണത്.... ദീർഘമായി നിശ്വസിച്ചവൻ നെഞ്ചിലേക്ക് കൈ അമർത്തി.... ""'പക്ഷെ ദുർഗയുടെ ബോഡി വല്ലാതെ വീക്കാണ്.....

അത് കാരണം കാലിൽ നീരിറങ്ങിയിട്ടുണ്ട്..... ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോ കൂടാൻ ചാൻസുണ്ട് കേട്ടോ.... ഒത്തിരി തണുപ്പ് കൊള്ളിക്കരുത്....""" ഡോക്ടർ പറയുന്നതൊക്കെയും നിശബ്ദമായി കേട്ടവൻ നിറമിഴികൾ മെല്ലെ തലോടി വിട്ടു.... ദുർഗയുണർന്നയുടൻ നേഴ്സ് വിളിച്ചത് പ്രകരമായിരുന്നു അവൻ ഐ സി യു വിനുള്ളിലേക്ക് ചെന്നത്.... ബെഡിൽ വാടി തളർന്നു കിടക്കുന്നവളെ കാണേ ഉള്ളം ചുട്ടുപോള്ളുന്നത് പോലെ അവന് തോന്നി.... പതിയെ വെള്ളകെട്ടിനുള്ളിലെ രക്തകറയിന്മേൽ മെല്ലെ തഴുകിയതും ആ കൺപീലികൾ തത്തി തുറക്കുന്നുണ്ടായിരുന്നു..... വേദന കളർന്നൊരു ഞെരുക്കത്തോടെ അവൾ നോക്കുമ്പോൾ തന്നരികിലായി കരഞ്ഞു കലങ്ങിയ മിഴികൾ നീട്ടി നിൽക്കുന്ന നന്ദനെയാണ് കാണുന്നത്..... """.....നന്ദേട്ടാ...."" ശ്വാസം തെന്നി നീങ്ങിയ സ്വരത്തിൽ ഒരായിരം സങ്കടങ്ങൾ കലർന്നു നിന്നിരുന്നു....

"""....നമ്മുടെ നമ്മുടെ കുഞ്ഞ്..."" പരിഭ്രാന്തി നിറഞ്ഞവൾ വിങ്ങി ചോദിക്കുന്നതിന് ഒപ്പം തന്റെ വീർത്തു തുടങ്ങിയ അടിവയറിലേക്ക് വിരലോടിച്ചു നോക്കി..... "''ഇല്ലെടോ... പേടിക്കാതെ...നമ്മുടെ കുഞ്ഞിന് ഒരു കുഴപ്പവുമില്ല....""" അവൻ തറയിലേക്ക് മുട്ടുകുത്തി അവളുടെ കണ്ണുകളെ തന്നെ മാറി മാറി നോക്കി..... """സ... സത്യാണോ .... നന്ദേട്ടാ.... ന്നോട്... ന്നോട്.. നുണ പറയുന്നതല്ലല്ലോ....""" സംശയവും കൊഞ്ചലും ഒരു പോലെ നിറഞ്ഞു നിന്ന വാക്കുകൾ.... """ഇല്ലാ മോളെ.... ദൈവത്തിന് അങ്ങനെ പെട്ടെന്ന് നമ്മളെ കൈവിടാൻ കഴിയില്ലല്ലോ.... അത്രമേൽ അനുഭവിച്ചതല്ലേ നീയും ഞാനും.... അതുകൊണ്ട് നമ്മുടെ കുഞ്ഞിന് ഈശ്വരൻ ഒരിക്കലും ഒരു ആപത്തും വരുത്തില്ല....."' മെല്ലെ അവളുടെ കവിളിൽ തൊട്ടവൻ മുറിവിലേക്ക് ചുണ്ടമർത്തുമ്പോൾ അറിയാതെ ദുർഗയുടെ കൺപോളകൾ അടഞ്ഞു തുടങ്ങിയിരിന്നു.... ❤️

വീടിനു മുറ്റത്തേക്ക് ടാക്സി വന്നു നിന്നതും പ്രശാന്തും നന്ദനും ഡോർ തുറന്ന് ദൃതിയിൽ പുറത്തിറങ്ങിയിരുന്നു.... ആയാസപെട്ട് ഇറങ്ങുന്ന ദുർഗയേ കണ്ട് പ്രശാന്തവളെ താങ്ങുന്നതിനായി കൈകൾ നീട്ടിയതും പെട്ടെന്ന് നന്ദൻ അവളെ ചേർത്തു പിടിച്ചിരുന്നു..... കണ്ടമാത്രയിൽ അവനൊന്നു വല്ലാതെയായെങ്കിലും മുഖത്തധികം പ്രകടമാക്കിയില്ല.... കയ്യിലുറങ്ങികിടന്ന അമ്മൂട്ടിയേയും കൊണ്ട് ഗൗരി ഇറങ്ങാൻ ശ്രമിച്ചതും പ്രശാന്ത് തിരിഞ്ഞു കുഞ്ഞിനെ എടുത്തു.... വയറിനെ താങ്ങി പിടിച്ച് അവൾ പതിയെ നടക്കുമ്പോഴും അവളുടെ കണ്ണുകൾ നന്ദനരികെ തന്നെയായിരുന്നു.... പതിയെ അവളെ കിടത്തി..... പാതിയടഞ്ഞ മിഴികളാലെ തന്നെ നോക്കുന്നവൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചവൻ നെറുകയിൽ മെല്ലെ തലോടികൊണ്ടേയിരുന്നു.... പിറകിലേക്ക് വന്ന പ്രശാന്ത് ഒന്നുമിണ്ടാതെ അവളരികിലായ് നിന്നു.... """...പേടിച്ചു പോയോ...""" മൃതുലമായി അവൻ പതിയെ മൊഴിഞ്ഞു.....

"""എനിക്ക് മരിക്കാൻ ഒരു പേടിയുമില്ല നന്ദേട്ടാ... പക്ഷെ നമ്മുടെ കുഞ്ഞിന് എന്തേലും പറ്റിയാൽ..."" തലോടി നിന്നവന്റെ കയ്യെപ്പിടിച്ചവൾ തന്റെ മുഖത്തോട് ചേർത്തു നിർത്തി... """എന്നെ വിട്ട് എങ്ങും പോകല്ലേ നന്ദേട്ടാ.... ആരുണ്ടായാലും എന്നെ നന്ദേട്ടൻ നോക്കുന്നത് പോലെയാകുമോ...""" പറഞ്ഞ നിമിഷം നന്ദൻ ആദ്യം നോക്കിയത് പ്രശാന്തിന്റ മുഖത്തേക്കായിരുന്നു.... അവൻ ഒന്നുമിണ്ടാതെ മിഴികൾ താഴ്ത്തി നിന്നതേയുള്ളൂ.... അവനുണ്ടായിട്ടും അവൾക്കിങ്ങനെ സംഭവിച്ചതിൽ വല്ലാതെ നൊന്ത് നിൽക്കുകയാണ് പ്രശാന്ത്..... ""ഇനി ഞാനെങ്ങും പോവില്ലാട്ടോ... എന്റെ കുഞ്ഞിനേയും നിന്നേയും വിട്ട് ഇനി ഒരിടത്തും ഈ നന്ദൻ പോവില്ല.... പോരെ...""' ""....മ്മ്..."" ചെറു പുഞ്ചിരിയിൽ മൂളിനിന്നവൾ മെല്ലെ മറുപടി നൽകി.... """ആ പിന്നെ ഒരു കാര്യം കുഞ്ഞിന് വെയിറ്റ് കുറവാ...... നന്നായിട്ട് ആഹാരം കഴിക്കാൻ ഡോക്ടർ പ്രേത്യകിച്ചു പറഞ്ഞിട്ടുണ്ട്... കേട്ടല്ലോ.... """ ""....മ്മ്...."" "'"....വേദനയുണ്ടോ ....""'

"""..മ്മ് .... കുറഞ്ഞു....."" "''എന്നാ മോള് ഉറങ്ങിക്കോ....ഞാൻ പിന്നെ വരാം...""" അത്ര പറഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചവന്റെ കയ്യിലേക്ക് പെട്ടെന്നവൾ പിടുത്തമിട്ടു.... """പോകല്ലേ നന്ദേട്ടാ... ഇത്തിരി നേരം കൂടി ഇരിക്കാവോ.... നമ്മുടെ വാവ എത്ര ദിവസായി ഈ ശബ്ദം ഒന്ന് കേൾക്കാൻ കാത്തിരിക്കുന്നു....""" അവന്റെ വലം കയ്യേ പിടിച്ചവൾ തന്റെ ഉദരത്തിലേക്ക് ചേർത്ത് വെച്ചതും എന്തെന്നില്ലാത്ത ദേഷ്യം തോന്നി പ്രശാന്തിന്...... എന്തോ ഇഷ്ട്ടപെടാത്ത പോലെ തിരിഞ്ഞു പുറത്തേക്ക് പോകുന്നവനെ കണ്ട് സംശയത്തോടെ ഗൗരി നിന്നു.... അവൻ പതിയെ അവളരികിലായ് ചേർന്നിരുന്നതും ആ മിഴികൾ നിറയുന്നത് അറിയുന്നുണ്ടായിരുന്നു നന്ദൻ .... ""എന്തിനാടോ കരയുന്നെ...""" """ഏയ് ഞാൻ കരഞ്ഞുന്നുമില്ലല്ലോ.... അത്.. അത് മരുന്നിന്റെ നീറ്റലടിച്ചിട്ട....""" ചുണ്ടുമലർത്തിയ അവളുടെ സംസാരം കേട്ടതും ചിരിച്ചു പോയ്‌ അവൻ....

"""മ്മ്... ഇതാ.... എനിക്കിഷ്ട്ടമുള്ള ദുർഗ..... ആരുടെ മുന്നിലും തോൽക്കാത്ത ഒന്നും വിട്ട് കൊടുക്കാത്ത ഈ വായാടി ദുർഗയാ നന്ദന് ഇഷ്ട്ടം...."" കേൾക്കുമ്പോൾ ദുർഗ ചെറു നാണത്തോടെ ചുമൽ കൂച്ചി കാണിച്ചതും വേദനയോടെ നോക്കി നിന്നു ഗൗരി... ""ഈ സ്നേഹം... ഈ പരിചരണം... അത് നിന്നോടുള്ള സ്നേഹമല്ല മറിച്ച് ..... നന്ദേട്ടന് നിന്റെ വയറ്റിൽ കിടക്കുന്ന കുരുന്നിനോടു മാത്രമുള്ള വാത്സല്യം മാത്രമാണെന്ന് എന്റെ ദുർഗയറിഞ്ഞാൽ തകർന്നു പോകുമല്ലോ ദൈവമേ ഈ പാവം ....""" മാറിലേക്ക് കൈചേർത്തവൾ ആരും കാണാതെ വിതുമ്പി..... """ഉറങ്ങീക്കോട്ടോ...... ഞാൻ അടുത്ത് തന്നെയിരുന്നോളാം....""" """.....മ്മ്...... """ അവന്റെ ചൂട് തട്ടി നിന്ന കൈകളെ തന്റെ കഴുത്തിടുക്കിലേക്ക് ചേർത്തു വെച്ചവൾ കൊച്ചു കുഞ്ഞെന്നപോലെ ഒരു ഭാഗത്തേയ്ക്ക് ചെരിഞ്ഞു കിടന്നു....

അപ്പോഴും മിഴികൾ മാറ്റാതെ അവളുടെ നോട്ടം അവനിലേക്ക് തന്നെ പതിച്ചു വെച്ചിരുന്നു.... ആ മയിൽ പീലികൾ മൂടുന്നത് വരെ അവനങ്ങനേ നോക്കി നിന്നു..... ❤️ രാത്രി നന്ദൻ പിറകു വശത്തെ മതിൽ കെട്ടിൽ ചാരി നിന്ന് എന്തോ ഗാഡമായ ചിന്തയിൽ മുഴുകി നിൽക്കുമ്പോഴാണ് പെട്ടെന്ന് പ്രശാന്തിന്റെ വിളി.... """.....ടാ..."" ഒച്ച കേട്ടതും ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു നോക്കി.... """നീ ഇവിടെ നിക്കുവായിരുന്നോ.... ഞാനൊന്നു ഫോൺ വിളിച്ചു വന്നപ്പോഴേക്കും നിന്നെ കാണാനില്ല...""" അവൻ മറുപടി ഒന്നും പറയാതെ ... പതിയെ ഒന്ന് ചിരിച്ചു കാട്ടി.... """സ്റ്റേഷനിൽ നിന്നായിരുന്നു...... ആ രഘുവിനെ എല്ലാരുകൂടി ചതച്ചിട്ടിട്ടുണ്ടെന്ന് പറയാൻ വേണ്ടി വിളിച്ചതാ... ഇനി എന്തായാലും ഈ അടുത്ത കാലത്തൊന്നും അവൻ എഴുന്നേറ്റ് നടക്കത്തില്ല....... """" കേൾക്കുമ്പോൾ നന്ദൻ ദീർഘമായി നിശ്വസിച്ചു..... വീണ്ടും മൗനം ചേർത്ത് തിരിഞ്ഞു ഇരുട്ടിലേക്ക് തന്നെ നോക്കി നിന്നു.... ""....നന്ദാ...""

നേർത്ത സ്വരത്തിൽ എന്തോ ചോദിക്കാനെന്നോണം പ്രശാന്ത് വിളിച്ചു.... കേട്ടതും സംശയത്തോടെയാണ് നന്ദൻ നോക്കിയത്.... """ഇനി ഇത് അധികം വെച്ച് താമസിപ്പിക്കണ്ട ടാ.... എത്രയും വേഗം ദുർഗയുടെ മനസ്സറിഞ്ഞ് ഇത് നടത്തണം.... """ "".....എന്ത്...."" മനസ്സിലാകാതെ നന്ദൻ മെല്ലെ നെറ്റി ചുളുക്കി.... """എടാ... എന്റെയും ദുർഗേടെയും കല്യാണം....""" നിശബ്ദനായി അവന്റെ മുഖത്ത് തന്നെ കണ്ണോടിക്കുന്നവന്റെ ചുമലിലേക്ക് കൈ ചേർത്തു പ്രശാന്ത്.... ""ഇനിയും നീട്ടരുത് നന്ദാ..... എന്റെ പെണ്ണിനെ ഇനി ആരും പിഴച്ചവളെന്ന് വിളിക്കരുത്.... എന്റെ കണ്മുമ്പിൽ നിന്നു അടർത്തിയെടുത്തു കൊണ്ടു പോകരുത്.... എനിക്ക് നോക്കണം അവളെ ഈ കണ്ണിലെ കൃഷ്ണ മണിപോലെ ഈ പ്രശാന്ത് നോക്കിക്കോളാം...നീ അവളോട് ഒന്ന് പറയണം നന്ദാ....... എന്റെ.... എന്റെ... ഇഷ്ടത്തെ പറ്റി..... നീ പറഞ്ഞ അവള്.... അവള് എതിര് പറയില്ല...""' ""....അത് നടക്കില്ലല്ലോ പ്രശാന്തേ..."" പെട്ടെന്നുള്ള നന്ദന്റെ മറുപടി....

. ശബ്ദത്തിൽ ശാന്തത നിഴലിച്ചു എങ്കിലും അവന്റെ ശബ്ദം ഉറച്ചതായിരുന്നു..... "'...എന്താ... എന്താ... നന്ദാ....നീ പറഞ്ഞേ....""" ഒരു നിമിഷം കേട്ടതും ഞെട്ടി നിന്നു പോയ്‌ പ്രശാന്ത്... "".... നീ എന്നോട് പറഞ്ഞതല്ലേ നന്ദാ... അവൾക്ക് ഇഷ്ടമാണെങ്കിൽ ഇത് നമുക്ക് നടത്താന്ന്... നീയല്ലെ പറഞ്ഞത്...""" "''....അതേ ടാ ....""" മിഴികൾ ഇറുക്കിയടച്ചന്റെ ശബ്ദം അറിയാതെ ഉയർന്നു പോയ്‌.... """ഞാനാ പറഞ്ഞത്.... ഞാനാ പറഞ്ഞത്... പക്ഷെ....... എങ്ങനെയാടാ ഞാനവളോട് പറയേണ്ടത്.... എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ഓരോ നിമിഷം എണ്ണിയെണ്ണി കഴിയുന്നവളോട്.... എന്നോടുള്ള പ്രണയം ഹൃദയത്തിൽ നിറച്ചു ജീവിക്കുന്നവളോട്..... ഞാനൊന്നകന്നാൽ ശ്വാസം പോലും നിലച്ചുപോകുന്നവളോട് ഞാനെങ്ങനാടാ പറയേണ്ടേ..... """ ഇടറുന്ന സ്വരം ചേർത്തവൻ അലറുമ്പോൾ മിഴിനീർ കണങ്ങൾ അവന്റെ കവിളിടം തട്ടി ഒഴുകുന്നുണ്ടായിരുന്നു...............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story