അരികെ: ഭാഗം 20

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"""ഞാനാ പറഞ്ഞത്.... ഞാനാ പറഞ്ഞത്... പക്ഷെ....... എങ്ങനെയാടാ ഞാനവളോട് പറയേണ്ടത്.... എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ഓരോ നിമിഷം എണ്ണിയെണ്ണി കഴിയുന്നവളോട്.... എന്നോടുള്ള പ്രണയം ഹൃദയത്തിൽ നിറച്ചു ജീവിക്കുന്നവളോട്..... ഞാനൊന്നകന്നാൽ ശ്വാസം പോലും നിലച്ചുപോകുന്നവളോട് ഞാനെങ്ങനാടാ പറയേണ്ടേ..... നിന്നെ സ്നേഹിക്കാൻ.... ഞാനെങ്ങനാടാ പറയേണ്ടത് എന്നെ മറക്കാൻ... പറയെടാ... പറയ്...""" ഇടറുന്ന സ്വരം ചേർത്തവൻ അലറുമ്പോൾ മിഴിനീർ കണങ്ങൾ അവന്റെ കവിളിടം തട്ടി ഒഴുകുന്നുണ്ടായിരുന്നു.... അപ്പോഴും എല്ലാം കേട്ട് സ്തംഭിച്ചു നിന്നവന്റെ അത്ഭുതം കലർന്നൊരു നിശ്വാസം അവിടെ പരന്നിരുന്നു.. """....ന.... നന്ദാ...അവള് നിന്നെ....""" """അതേടാ.... എന്നെ അവൾക്ക് ഇഷ്ട്ടാ... ഇഷ്ട്ടാന്നല്ല പ്രാണനാ..... അവൾടെ ശ്വാസമാ .....

അങ്ങനെയുള്ള അവളോട് എങ്ങനാടാ ഞാൻ.... ദൈവം പൊറുക്കോ എന്നോട്...""" നന്ദന്റെ ഓരോ വാക്കും പ്രശാന്തിന്റെ മനസ്സിലേക്ക് ഒരായിരം സംശയങ്ങൾ നിറഞ്ഞു തേറാൻ തുടങ്ങിയിരിന്നു... ""നന്ദാ... എന്തൊക്കെയാ നീ ഈ പറയുന്നത്.... നീ എങ്ങനെയാ ദുർഗയേ സ്നേഹിക്കുന്നത്...നിനക്കിത് ഈ ജന്മത്ത് കഴിയോ... ശ്രീ കുട്ടി.... നിങ്ങൾടെ പ്രണയം.... നിന്റെ മനസ്സിൽ നിന്ന് അവളെ പറിച്ചു കളയാൻ നിനക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.... നന്ദാ...""" പ്രശാന്ത് പതിയെ അവന്റെ ചുമലിലേക്ക് കൈ ചേർക്കുമ്പോൾ ദയനീയമായൊരു നോട്ടമാണ് നന്ദൻ നൽകിയത്... """.....പ്രശാന്തേ.... """ വേദന നിറമിഴിയിൽ വിങ്ങി വന്നതും മറുപടി പറയാതെ നന്ദൻ മൗനമായി നിന്നു.... """എനിക്കറിയില്ലേ നന്ദാ നിന്നെ.... ശ്രീ കുട്ടി.... അവൾക്ക് നിന്റെ ഹൃദയത്തിലുള്ള സ്ഥാനം.... മറക്കാൻ കഴിയോടാ.....

അവൾക്ക് പകരം മറ്റൊരാളെ മാറ്റിയിരുത്താൻ കഴിയോ... വേണ്ട നന്ദാ.... പ്രണയമില്ലാതെ ദുർഗയേ നീ ഒരിക്കലും സ്വീകരിക്കരുത്....അറിഞ്ഞുകൊണ്ട് നീ അവളെ ചതിക്കരുത്....""" വേദനയാൽ വരണ്ട തൊണ്ടയിലേക്ക് നനവ് പടർത്തി നന്ദൻ പതിയെ അവന്റെ കരങ്ങളെ കൈകുമ്പിളിൽ ചേർത്തു..... """നേരാ പ്രശാന്തേ.... ന്റെ ശ്രീക്കുട്ടി... അവള് ഇപ്പോഴും നന്ദന് ജീവനാ.... ഈ നിമിഷം വരേയും നന്ദന് ശ്രീ കുട്ടിയേ മറക്കാൻ കഴിഞ്ഞിട്ടില്ല.... പക്ഷെ.... പക്ഷേ.... പ്രശാന്തേ.... എന്റെ ഈ പ്രണയം കാരണം.... ദുർഗക്ക് നിഷേധിക്കപ്പെടുന്ന ഒന്നുണ്ട്.... അവളുടെ മാതൃത്വം.....""" എങ്ങനെയാടാ..... എന്റെ കുഞ്ഞിൽ നിന്നും ഞാനവളെ അകറ്റുന്നെ..... ആ കുഞ്ഞിന് അവകാശപ്പെട്ട മുലപാലിനെ..... നിറമാറിലെ ചൂടിനെ..... താരാട്ടിനെ.......

പെട്ടമ്മയുടെ സ്നേഹത്തെ എങ്ങനെയാ ഞാൻ വിലക്കുന്നെ.... അവളുടെ മുന്നില് എന്റെ പ്രണയം.... എന്റെ പ്രണയം ഒന്നുമല്ല പ്രശാന്തേ.... """ മറുപടി പറയാൻ കഴിയാതെ നിറഞ്ഞു തുടങ്ങിയ കൺപീലികൾ അവൻ മെല്ലെ താഴ്ത്തി..... """നീ പറഞ്ഞത് ശരിയാ എന്റെ ശ്രീകുട്ടി... അവള്....അവള് ... ഈ നന്ദന്റെ ഇടനെഞ്ചില് ഇപ്പോഴുമുണ്ട്... ഭദ്രമായി..... പക്ഷെ ആ നഷ്ട്ടപ്രണയത്തിന്റെ പേരില് എന്റെ ദുർഗയേ ഞാൻ ഒരിക്കലും വിട്ടു കളയില്ല പ്രശാന്തേ.... അങ്ങനെ സംഭവിച്ചാൽ നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞിനെ ഒരു അന്യയെ പോലെ എന്റെ ദുർഗക്ക് നോക്കി നിൽക്കേണ്ടി വരും.... അങ്ങനെ എന്റെ വാശി കാരണം അവൾക്ക് അവളുടെ കുഞ്ഞിനെ നഷ്ടപ്പെടാൻ പാടില്ല .... അത്രക്ക് സ്വർത്ഥനല്ല ഈ നന്ദൻ... അത്രയും കണ്ണിൽ ചോരയില്ലാത്തവനല്ല.....""" നിനക്കറിയോ ദുർഗയുടെ അമ്മ... ജന്മം നൽകിയയുടൻ അവളുടെ അരികിൽ നിന്നും പറിച്ചെടുത്തതാ ദൈവം....

ഇപ്പൊ അവളുടെ കുഞ്ഞിനേയും അവളരികിൽ നിന്ന് അകറ്റി.... ഞാൻ കാണിക്കാൻ പോകുന്നതും അതേ ക്രൂരത തന്നെയല്ലേ.... അവളുടെ കണ്ണ് നിറച്ച്..... എനിക്ക് ഒന്നും നേടിയെടുക്കണ്ട പ്രശാന്തേ.... എനിക്ക് വേണം എന്റെ ദുർഗയെ.... ഞാനും ദുർഗയും ഞങ്ങളുടെ കുഞ്ഞും അത് മതി.... അവളോട് എനിക്കിപ്പോ പ്രണയം ഇല്ലായിരുക്കാം.... പക്ഷെ... ദുർഗയുടെ പ്രണയം...... അത്.... അത്... ഞാനല്ലേ...... ആ ഹൃദയം കാത്തുനിൽക്കുന്നത് എനിക്ക് വേണ്ടിയല്ലേ..... അതെനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലടാ...."""" നന്ദന്റെ ഓരോ സ്വരത്തിലും കലർന്ന നൊമ്പരം അറിയുന്നുണ്ടായിരുന്നു അവൻ """ഞാൻ മാറും പ്രശാന്തേ .... എന്റെ മനസ്സിൽ നിന്നും ശ്രീക്കുട്ടി എടുത്തു മാറ്റാൻ ഞാൻ ശ്രമിക്കും... ആ സ്ഥാനത്ത് ദുർഗയെ കൂട്ടിച്ചേർക്കണം എനിക്ക്.... എന്റെ... എന്റെ... ദുർഗക്ക് വേണ്ടി ഞാനത് ചെയ്യണം ..... അവളുടെ പ്രണയത്തിന് വേണ്ടി എനിക്കിത് ചെയ്തേ പറ്റൂ....

എനിക്കും പഴയത് പോലെ ഒന്ന് ചിരിക്കണം പ്രശാന്തേ...... കണ്ണീരിന്റെ നനവില്ലാതെ ശ്രീകുട്ടിയുടെ ഓർമകളില്ലാതെ എനിക്ക് ഒരു ദിവസമെങ്കിലും ഒന്നുറങ്ങണം..... ഈ ഹൃദയം പതിയെ തുടിച്ചു തുടങ്ങണം.... എന്നിലെ നീറി പുകയുന്ന നെരിപോടിനെ ഊതിയണക്കണം..... അതിന് .... അതിന്... എന്റെ ദുർഗക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ലെടാ .... എനിക്ക് വേണം എന്റെ ദുർഗയെ... എന്റെ പെണ്ണായി... ഈ നന്ദന്റെ പെണ്ണായി..... എന്റെ കുഞ്ഞിന്റെ അമ്മയായി.....""' പൊട്ടികരയുകയായിരുന്നു അവൻ..... നെഞ്ചു വിങ്ങെ പ്രിയ സുഹൃത്തിന്റെ തോളിലേക്ക് ചേരുമ്പോൾ അവന്റെ വേദനയെ തിരിച്ചറിഞ്ഞ പോൽ പ്രശാന്തിന്റെ മിഴികളും നിറഞ്ഞൊഴുകി.... ആശ്വസിപ്പിക്കാൻ കഴിയുന്നില്ല..... അത്രമേൽ വേദനിക്കുന്നുണ്ടവൻ... ഇതാണ് എന്റെ നന്ദൻ .....

അവൻ കാരണം ഒരു ജീവൻ പോലും വേദനിക്കരുതെന്ന് കരുതുന്ന പാവം.... അവന്റെ തോളിലേക്ക് ചേർത്തുനിർത്തികൊണ്ടവൻ പതിയെ തലോടി..... അവനാണ് ശരിയെന്ന് മനസ്സിൽ ഉരുവിട്ടവൻ നന്ദന്റെ മുടി നാരുകളെ പതിയെ തലോടുമ്പോഴാണ്.... അടുക്കള വാതിൽക്കൽ ആരുടേയോ കാൽപെരുമാറ്റം കേട്ടത്..... ഒരു നിമിഷം ഞെട്ടലോടെ പ്രശാന്ത് അങ്ങോട്ടേക്ക് മിഴികൾ നീട്ടുമ്പോൾ എല്ലാം കേട്ട്കൊണ്ട് നിറകണ്ണുകളാലെ ഉറഞ്ഞു നിൽക്കുന്ന ഗൗരിയേയും ദുർഗയേയുമാണ് കൺകോണിൽ പതിഞ്ഞത്....... ദുർഗ..... നന്ദനിൽ നിന്നുതിർന്ന ഓരോ വാക്കും കൂരമ്പ് പോലെ ആ നെഞ്ചിലേക്ക് കുത്തി കയറുന്ന പോലെ തോന്നിയവൾക്ക്.... തനിക്ക് നേരെ നീട്ടിയ സ്നേഹം.... അത്.. അത്.. ഒരൗധാര്യമായിരുന്നോ.... തന്റെ കുഞ്ഞിനോട് മാത്രമുള്ള കരുതൽ മാത്രമായിരുന്നോ.....

മറ്റൊരുത്തിക്കായ് ഉഴിഞ്ഞു വെച്ച ഹൃദയത്തെയായിരുന്നോ താൻ ആശിച്ചത്..... തന്റെ പ്രണയം പോലും ഇപ്പൊ അയാൾക്ക് ഭാരമായി മാറിയിരിക്കുന്നു..... ആ സഹതാപത്തിന്റെ പേരിലാണോ മറ്റൊരാൾ അത് ഏറ്റുവാങ്ങാൻ തയ്യാറായത്.... വിശ്വസിക്കാനായില്ലവൾക്ക്..... ഇടനെഞ്ചു പൊട്ടുമാറേ കൊട്ടിയടിക്കുന്ന തുടിതാളത്തോടൊപ്പം ശ്വാസം നിലക്കുന്നത് പോലെ അവൾക്ക് തോന്നി.... കവിളിടം കണ്ണുനീരാൽ വീർത്തു തുടങ്ങുമ്പോൾ ദേഹം തളരുന്നത് പോലെ.... കണ്ടു നിൽക്കേ പ്രശാന്ത് അറിയാതെ മൊഴിഞ്ഞു പോയ്‌.... """....നന്ദാ.....""" അവന്റെ ആശങ്ക നിറഞ്ഞ സ്വരം കേൾക്കെ അപ്പോഴാണ് അവന്റെ മിഴികൾ ഉടക്കി നിന്ന ഭാഗത്തേയ്ക്ക് നന്ദൻ നോക്കിയത്..... ദുർഗ..... പൊട്ടിച്ചിതറാൻ വെമ്പി നിൽക്കുന്ന അഗ്നി പർവതം കണക്കേ നിൽക്കുന്നവളെ കാണേ അവന്റെ മനസ്സിലും ഭയം നിറഞ്ഞു തുടങ്ങിയിരുന്നു.....

അവന്റെ നോട്ടം തറച്ചതും പിന്നിലേക്ക് ആയുവാൻ തുടങ്ങുയിരുന്നു അവൾ..... തളർച്ചയോടെ പിറകിലേക്ക് ഓരോ ചുവടു വെച്ചവൾ അലറി കരഞ്ഞു കൊണ്ടു നന്ദന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടി.... """ദുർഗേ.... മോളെ.. നിൽക്ക്.... ഏട്ടത്തി ഒന്ന് പറയട്ടെ....."" കാണെ പരിഭ്രാന്തിയോടെ നിറമിഴികൾ തുടക്കെ ഗൗരിയും അവളുടെ പിന്നാലെ ഓടി ..... അപ്പോഴേക്കും എന്ത് ചെയ്യണമെന്നോ.... എങ്ങനെ അവളെ പറഞ്ഞ് ആശ്വസിപ്പിക്കുമെന്നോ അറിയാതെ തളർന്നിരുന്നു പോയിരുന്നു നന്ദൻ ..... തന്റെ വീടിനുള്ളിൽ ഇരച്ചു കയറിയവൾ പൊട്ടി കരഞ്ഞു കൊണ്ടു ആദ്യം കണ്ട മൺകൂജയെ എറിഞ്ഞുടക്കുമ്പോഴേക്കും ഗൗരി അരികെ എത്തിയിരുന്നു..... """മോളെ ദുർഗേ... ഞാൻ.. ഞാൻ പറയുന്നതൊന്നു കേൾക്ക്....""" """മിണ്ടരുത് നിങ്ങള്.....""" ഇടറിയ സ്വരം ചേർക്കേ ദേഷ്യത്തോടെ അവൾ ശബ്ദമുയർത്തി..... ""'ചതിച്ചിയാ നിങ്ങള്.....എല്ലാം മറച്ചു വെച്ച് എന്നെ ഒരു പൊട്ടിയാക്കീലെ നിങ്ങള്.... ചതിച്ചിയാ.....""

""മോളെ .... ഞാൻ പറയുന്നത്..."" """വേണ്ട..... എനിക്ക്.. എനിക്കൊന്നും കേൾക്കണ്ട...... എല്ലാരും കൂടി എന്നെ വിഢി വേഷം കെട്ടിച്ച് നാടകം കളിക്കായിരുന്നില്ലേ..... എന്തിനായിരുന്നു... ഏട്ടത്തി.... ഒരു വാക്ക്.... ഒരു വാക്ക് പറഞ്ഞൂടായിരുന്നോ.... അയാൾടെ മനസ്സില് മറ്റൊരു പെൺകുട്ടിയായിരുന്നൂന്ന്...... അയാൾക്ക് സ്നേഹം ഈ വയറ്റിൽ വളരുന്ന ജീവനോട് മാത്രമായിരുന്നൂന്ന്... ഒരു വാക്ക്..... ഹും എനിക്ക് ഭിക്ഷ തരാമെന്ന്..... അയാളുടെ സ്നേഹം എനിക്ക് ധാനം തരാമെന്ന്.... എന്തിന്.... ഈ ദുർഗക്ക് ആരുടേയും ഭിക്ഷ ആവശ്യമില്ല ഏട്ടത്തി.... ഇന്നീ നിമിഷം വരെ.... ദുർഗാ ആരുടേയും മുന്നില് കൈനീട്ടി ഭിക്ഷ യാജിച്ചിട്ടുമില്ല.....""" അവളെ സമാധാനിപ്പിക്കാൻ വിരലുകൾ നീട്ടുമ്പോഴും താടഞ്ഞു കൊണ്ടേയിരുന്നു അവൾ.... """ചെയ്യരുതായിരുന്നു..... ഒരുത്തന്റെയും സ്നേഹം ഈ ദുർഗ മോഹിക്കരുതായിരുന്നു.... ദുർഗ തന്റേടിയാ.....

ആരുടേയും മുന്നിൽ തോൽക്കാത്തവളാ..... നെഞ്ചുറപ്പുള്ളവളാ......... അവൾക്കൊരിക്കലും പ്രണയം ഉണ്ടാകില്ല........ അവളാരെയും സ്നേഹിക്കാൻ പാടില്ല...... കല്ലിന്റെ ഹൃദയമുള്ളവൾക്ക് എങ്ങനെ പ്രണയം ഉണ്ടാകാനാ..... ഏട്ടത്തിക്ക് അറിയോ..... ജന്മം നൽകിയെ സ്ത്രീയെ ഒന്ന് കണ്ടിട്ട് കൂടിയില്ല ഈ ദുർഗ.... ഒരു ഫോട്ടോയിൽ പോലും..... എന്റെ ഛായായെന്നു മറ്റുള്ളവർ പറഞ്ഞുള്ള അറിവ് മാത്രം..... അതുകൊണ്ട് മനസ്സൊന്നു വിങ്ങി പൊട്ടുമ്പോ...... വേദനകൾ താങ്ങാൻ കഴിയാതെ വരുമ്പോ.... ഞാൻ ആദ്യം ഓടി അണയുന്നത് ഈ കണ്ണാടിയുടെ മുന്നിലേക്കാ... ഏട്ടത്തി...."'" പറഞ്ഞതും വിരൽ തുമ്പ് നീണ്ടത് മുന്നിലെ അലമാരയിലെ വെടിച്ചു തുടങ്ങിയ മങ്ങിയ കണ്ണാടിയിലേക്കാണ്.... """എന്റെ പ്രതിബിംബത്തെ നോക്കി..... അതാണ് എന്റെ അമ്മയെന്നു കരുതി പണ്ടൊക്കെ ഒത്തിരി കരഞ്ഞിട്ടുണ്ട് ദുർഗാ.... അപ്പോഴും ആരുടേയും മുന്നില് സ്നേഹത്തിന് വേണ്ടി ഭിക്ഷ യാചിച്ചിട്ടില്ല...

സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ആ തള്ളയെ എന്റെ അച്ഛൻ കെട്ടികൊണ്ട് വന്ന നാൾ മുതൽ തുടങ്ങിയതാ ഈ ദുർഗ കരയാൻ...... അടികൊണ്ടു ചുവന്നു വീർത്ത തുടകളും പൊള്ളിയടർന്ന ഉള്ളം കയ്യും കണ്ണീരിന്റെ നനവ് നിറഞ്ഞ ഓർമകൾ മാത്രേ ഉള്ളൂ എനിക്ക്...... ഒരു മിടായി കഷ്ണം പോലും വാങ്ങി തന്നിട്ടില്ല ആരും .... കളിപ്പാട്ടങ്ങൾ തട്ടിക്കളിക്കേണ്ട പ്രായത്തിൽ എനിക്ക് കിട്ടിയിരുന്നത് കറി കത്തിയും കരിപാത്രങ്ങളും മാത്രമായിരുന്നു..... ഒടുവില് സ്നേഹം നൽകി ഒരാള് വന്നു.... ശരീരത്തിന് ചൂട് നൽകിയാൽ ആശിച്ചതൊക്കെയും കൈവെള്ളയിൽ കൊണ്ട് തരാമെന്ന് പറഞ്ഞൊരാൾ..... രഘു..... അന്നും ഈ ദുർഗ ഭിക്ഷയാചിച്ചില്ല..... പകരം ആട്ടിപായിച്ചതേയുള്ളു... നെഞ്ചുറപ്പോടെ നിന്നതേയുള്ളു.... അന്ന് മുതലാ ഏട്ടത്തി ഈ ദുർഗ തന്റേടിയായത്.... ആണിനുമുന്നിൽ തലയുയർത്തി ശബ്ദിച്ച് തുടങ്ങിയത്.... ആരെയും കൂസാക്കാത്തവളായത്.... ഉള്ളു തുറന്ന് ചിരിക്കാത്തവളായത്......

എങ്കിലും... എങ്കിലും........ ഞാനൊരു പെണ്ണല്ലേ.... ഏട്ടത്തി.....""" കണ്ണീരിൽ കുതിർന്ന സ്വരത്തിൽ വിങ്ങുകയായിരുന്നു ദുർഗ.... """എനിക്കും ഉണ്ടായിരുന്നു കുറേ സ്വപ്‌നങ്ങൾ.... കുഞ്ഞ് കുഞ്ഞു മോഹങ്ങൾ..... ഒരാണിന്റെ സ്നേഹം.... അവൻറെ അവകാശത്തിൽ ഒരു താലി...... ഈ നെറുകയിൽ അവൻ ചാർത്തുന്ന കുങ്കുമചായം... എന്നോടുള്ള പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്നവന്റെ വിരിമാറിലെ ചൂട്..... ഒക്കെ ഉപേക്ഷിച്ചതാ ഈ ദുർഗ... എല്ലാം... എല്ലാം..... മറന്നു തുടങ്ങിയതാ.... എന്റെ മാതൃത്വത്തെ പണയം വെച്ചപ്പോൾ.... ഇനി അങ്ങനൊരു ഭാഗ്യം ഉണ്ടാകില്ലെന്നു കരുതിയതാ...... പക്ഷെ... അയാള്..... അറിയാതെ.... അറിയാതെ.... ഈ ദുർഗ മോഹിച്ചു പോയ്‌ ഏട്ടത്തി..... ഇന്നേ വരെ കിട്ടാത്ത കരുതൽ നൽകിയപ്പോൾ..... എനിക്കായി രാവും പകലും കാവലിരുന്നപ്പോൾ..... ആദ്യമായി ..... ആദ്യമായി.... കാമം കലരാത്ത ഒരാണിന്റെ നോട്ടവും സ്പർശവും അനുഭവിച്ചപ്പോൾ.....

അറിയാതെ മോഹിച്ചു പോയ്‌ ഈ ദുർഗ.... എന്റെ.... കുഞ്ഞിന്റെ അച്ഛനല്ലേ ഏട്ടത്തി..... ഞാൻ അറിയാതെ ...... പറ്റിപോയതാ... എനിക്ക്.... പാടില്ലായിരുന്നു..... ഒരിക്കലും... ഒരിക്കലും പാടില്ലായിരുന്നു.... അത് ഞാനൊരിക്കൽ ഉപേക്ഷിക്കേണ്ട കുഞ്ഞിന് വേണ്ടിയാണെന്ന് ഓർത്തില്ല ഞാൻ..... ആ മനസ്സില് മറ്റൊരുവളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്വപ്നം കാണില്ലായിരുന്നല്ലോ ഈ ദുർഗ.... ഈ മനസ്സിലേക്ക് ആശകൾക്ക് വഴിയൊരിക്കില്ലായിരുന്നല്ലോ.... ഞാനിങ്ങനെ... ഞാനിങ്ങനെ... കരയില്ലായിരുന്നല്ലോ.. ഏട്ടത്തി.....കരയില്ലായിരുന്നു..... """ """ദുർഗേ.... മോളെ..... """ ഗൗരി കണ്ണീരോടെ അവളുടെ കവിളിടം തഴുകിയതും പതിയെ തട്ടി മാറ്റിയവൾ.....

വാശിയോട് മിഴിനീരിനെ അമർത്തി തുടച്ചു..... """വേണ്ട ഏട്ടത്തി..... ഇല്ല... ഇനി.... ഇനി ഈ ദുർഗ കരയില്ല..... ആരുടെ പ്രണയത്തിനുവേണ്ടിയും കാത്തിരിക്കില്ല.... ആരും എന്നോട് സഹതാപം കാണിക്കണ്ട..... ആരും എനിക്ക് വേണ്ടി ഒന്നും ഉപേക്ഷിക്കണ്ട...... ആരും വേണ്ട ഈ ദുർഗക്ക്..... ആരും..... അയാള് വരുമ്പോ ഏട്ടത്തി പറഞ്ഞേക്കണം... ഈ ദുർഗക്ക് വേണ്ടി ഇനി ആ ഹൃദയത്തിൽ നിന്നും ആരെയും എടുത്തു കളയാനോ കൂട്ടിച്ചേർക്കാനോ ശ്രമിക്കേണ്ടെന്ന്.... ഇപ്പൊ ഈ നിമിഷം മുതൽ ദുർഗയുടെ മനസ്സിൽ നന്ദനോടുള്ള പ്രണയം പൂർണമായും നശിച്ചു പോയിരിക്കുന്നു എന്ന് ..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story