അരികെ: ഭാഗം 21

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

തെല്ലൊരു പ്രതീക്ഷയോടെയാണ് പ്രശാന്ത് ദുർഗയുടെ വീടിനുമുന്നിൽ നിന്ന് ഉള്ളിലേക്ക് എത്തി നോക്കിയത്.... പൊട്ടികരഞ്ഞു കൊണ്ട് ഇറങ്ങി പോയവളെ സത്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം ..... നന്ദന്റെ മനസ്സ്.... അത് പൂർണമായി അവൾക്ക് ഉൾകൊള്ളാൻ പ്രയാസമായിരിക്കാം... അവനിൽ അവൾക്കുള്ള സ്ഥാനം എത്രത്തോളമാണെന്ന് തിരിച്ചറിയണം ദുർഗ...... ഇനിയെങ്കിലും എന്റെ നന്ദന് നല്ലൊരു ജീവിതമുണ്ടാകണം.... ഇനിയുള്ള കാലമെങ്കിലും അവൻ അല്പം സന്തോഷിക്കണം.... """എന്ത് വേണം ...."" അകത്തേക്ക് നോക്കി ഇരുട്ടിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോഴാണ് ഇടത് ഭാഗത്ത്‌ നിന്നും ദുർഗയുടെ ശബ്ദം ഉയർന്നു കേട്ടത്.... ചുവന്നു കലങ്ങിയ കണ്ണുകളാലെ തന്നെ ദഹിപ്പിക്കുന്ന നോട്ടത്തിന്മേൽ അടിമുടി നോക്കുകയാണ് അവൾ.... ഒറ്റപുരികം ഉയർത്തിയതിനൊപ്പം പല്ല് നെരിച്ചു നിൽക്കുന്നവളെ കാണേ പ്രശാന്തിന്റെ മനസ്സിൽ ഒന്നുകൂടി ആശങ്ക നിറഞ്ഞൊഴുകി.... ""....ദുർഗേ...."" പ്രശാന്ത് ദയനീയത കലർന്ന സ്വരം ചേർത്ത് അവളുടെ നേരെ നീങ്ങിയതും കൈ നീട്ടി തടഞ്ഞു അവൾ.... """വേണ്ട.... കൂട്ടുകാരന്റെ വക്കാലത്തും കൊണ്ട് ഇറങ്ങിയതാവും അല്ലെ...""" മൗനമായി മിഴിനീട്ടി നിന്നവന്റെ മുഖത്തേക്ക് നോക്കി അവളൊന്നു പുച്ഛത്തോടെ ചിരിച്ചു....

""ദുർഗാ നീ... നീ തെറ്റിധരിച്ചിരിക്കുകയാണ്...... നന്ദൻ ഒരിക്കലും നിന്നെ...."" ""കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണോന്നില്ല...."" അവനെ മുഴുവനാക്കാൻ സമ്മതിക്കാതെ ദുർഗ അപ്പോഴേക്കും മറുപടി പറഞ്ഞിരുന്നു.... """ഇന്നലെ എന്റെ ഈ കാതുകൊണ്ട് എല്ലാം വ്യക്തമായി കേട്ടതാണല്ലോ ഞാൻ..... ഹും എനിക്ക് വേണ്ടി ത്യാഗം ചെയ്യുവാണ് പോലും...... എന്നാ സാറിനെ ഇങ്ങോട്ട് അയച്ച ആളോട് പോയ്‌ പറഞ്ഞേക്ക്... ദുർഗക്ക് ആരുടേയും ഭിക്ഷ ആവശ്യമില്ലെന്ന്.... ഇത്രനാളും ദുർഗ എങ്ങനെ ജീവിച്ചോ അങ്ങനെ തന്നെ ഞാനങ്ങു ജീവിച്ചോളാം....""" എതീർത്തു നിന്നവളുടെ സംസാരം പ്രശാന്തിനെ ഒന്നു മിണ്ടാൻ കൂടി അനുവദിക്കാതെ കത്തിക്കേറി അവൾ.... """ദുർഗാ.....അങ്ങനെയൊന്നുമല്ലടോ ... അവന് നിന്നെ ഇഷ്ട്ടവാ... ഒത്തിരി ഒത്തിരി ഇഷ്ട്ടവാ.... "'' ""അതേ... ഒത്തിരി ഇഷ്ട്ടായത് കൊണ്ടാണല്ലോ.... സ്വന്തം കൂട്ടുകാരനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്...... എന്തായാലും സാറിന്റെ നല്ല മനസ്സിനെ നമിച്ചിരിക്കുന്നു..... ഗർഭിണിയായ ഒരു പെണ്ണിനെ കെട്ടാൻ തയ്യാറായല്ലോ.... അതും സ്വന്തം കൂട്ടുകാരന് വേണ്ടി ഹോ...ഭയങ്കരം തന്നെ....""' തൊഴുകയ്യോടെ നിന്നവളെ കാണെ എന്തുകൊണ്ടോ ദേഷ്യം പതഞ്ഞു വരുന്നുണ്ടായിരുന്നു അവന്... """എന്നാലേ താനൊന്ന് കേട്ടോ......

താൻ മനസ്സറിഞ്ഞ് വന്നാലും തന്റെ മുന്നില് ദുർഗ ഒരിക്കലും തലകുനിച്ച് നിൽക്കില്ല....... അങ്ങനെ ഒരുത്തന്റെയും സഹതാപം ദുർഗക്ക് വേണ്ട.... അങ്ങനെ ഒരുത്തന്റെ താലിയും എനിക്ക് ആവശ്യമില്ല....""" പറയുമ്പോൾ ചുണ്ടു വിറക്കെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു അവളുടെ """ഒരു പിഴച്ചവളായി തന്നെ ദുർഗ ഈ നാട്ടിൽ ജീവിച്ചോളാം.... ഒരുത്തന്റെ ഔധാര്യവും ഇല്ലാതെ ജീവിച്ചോളാം....""" മിഴികോണിൽ നിന്ന് ഇട്ടുവീഴായാറായ നീർകണത്തെ പറ്റനെ തുടച്ചു നീക്കുമ്പോൾ മറുത്തൊന്നും പറയാൻ കഴിയാതെ അങ്ങനേ നിന്നു പ്രശാന്ത്.... """ഹാ... പിന്നൊരു കാര്യം... നിങ്ങൾടെ കൂട്ടുകാരനില്ലേ.... അയാളോട് പറയണം.... ഈ കൂട്ടിരിപ്പും കാവലുമൊക്കെ ഞാൻ പ്രസവിക്കുന്നത് വരെ മതീന്ന്... കുഞ്ഞുണ്ടായി കഴിഞ്ഞാൽ... അടുത്ത നിമിഷം അയാൾടെ കുഞ്ഞിനേയും കൊണ്ട് ഈ നാട് വിട്ട് പൊക്കോണം.... എനിക്കയാളുടെ കുഞ്ഞിനെ മുലയൂട്ടാണോ സ്നേഹം കൊടുക്കാനോ സമയമില്ലെന്ന് പറഞ്ഞേക്ക്.... ആരാന്റെ കുഞ്ഞിനെ വളർത്തേണ്ട ഗതികേടൊന്നും ഈ ദുർഗക്കില്ല.....""" ഇടറിയ സ്വരം ചേർത്ത് പൊട്ടിത്തെറിച്ചു കൊണ്ടവൾ അത്രയും പറയുമ്പോൾ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു..... """....ദുർഗേ...""" അപ്പോഴേക്കും ഉമ്മറത്ത് നിന്നും ഗൗരി ശബ്ദമുയർത്തിയിരുന്നു..... അവളെ കണ്ടതും വാശിയോടെ കവിളിടം തുടച്ചുകൊണ്ടവൾ വീടിന്റെ പിന്നിലേക്ക് വേഗത്തിൽ നടന്നു നീങ്ങി.... ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു പ്രശാന്ത്...

തിരിഞ്ഞ് ഗൗരിയേ നോക്കുമ്പോഴേക്കും അത് കണ്ണീരായി മാറിക്കഴിഞ്ഞിരുന്നു.... """ഒന്നും വിചാരിക്കരുത് പ്രശാന്തേട്ടാ.... അവള് ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാ.... ആ പാവത്തിന്റെ മനസ്സ് വല്ലാതെ നൊന്തിട്ടുണ്ട്..... അതാ...""" ഗൗരിയുടെ ഓരോ വാക്കിലും അവളുടെ നിസ്സഹായവസ്ഥ പ്രകടമായിരുന്നു... """...അപ്പൊ എന്റെ നന്ദന്റെയോ ഗൗരി... അവന്റെ മനസ്സെന്താ കല്ല് വല്ലതുമാണോ.....""" നിറമിഴിയോടെ പതിയെ ഏങ്ങി പറഞ്ഞു പ്രശാന്ത്.... """അവൻ ചെയ്ത തെറ്റെന്താ ഗൗരി.... ഒരു പെണ്ണിനെ സ്നേഹിച്ചതാണോ... അതോ... അവളെ മറക്കാൻ കഴിയാത്തതാണോ....""' ഒന്നും മിണ്ടിയില്ല അവൾ.... അവനെ കാണേ ദയനീയമായി മിഴികൾ താഴ്ത്തി.... """എന്റെ നന്ദനും പാവാ ഗൗരി.... അതിന് സ്നേഹിക്കാനേ അറിയൂ.... ഒരു വാക്കുകൊണ്ട് പോലും ആരെയും വേദനിപ്പിക്കാനറിയില്ല അവന്..... എന്നിട്ടും... എന്നിട്ടും... എല്ലാരും അവനെ വേദനിപ്പിച്ചിട്ടേയുള്ളൂ...... ആ പാവത്തിന്റെ മനസ്സ് നോവിച്ചിട്ടേയുള്ളൂ... എല്ലാരും....എല്ലാരും.... അവൻ ദുർഗയെ സ്വീകരിച്ചോളാം എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ടാ..... അത്രക്കും ജീവനാ അവന് ദുർഗയെയും അവന്റെ കുഞ്ഞിനേയും.... അതെന്താ ഗൗരി അവള് മനസ്സിലാക്കാത്തെ....""" ""'...പ്രശാന്തേട്ടാ....""" വിതുമ്പി നിന്നവൾ പതിയെ വിളിച്ചതും കൈ കൊണ്ട് തടഞ്ഞു അവൻ.... """കഴിയുവാണേ അതിനോടൊന്നു പറയ്യ്.... എന്റെ നന്ദന്റെ പ്രാണനാ അവളെന്ന്.... ഒന്നു പറഞ്ഞു കൊടുക്ക്..... """

അവൾ പോയ വഴിയിലൂടെ ഒരുനിമിഷം കണ്ണോടിച്ചവൻ കൺ പീലികളെ തലോടി വിട്ട് പതിയെ തിരിഞ്ഞു നടക്കുമ്പോൾ നിശബ്ദമായി നിന്നതേയുള്ളു ഗൗരി..... ❤️ രാത്രിയിരുട്ടിൽ മൺപാതയിലൂടെ ബൈക്ക് ഓടിച്ച് പ്രശാന്ത് വീട്ടു മുറ്റത്തു നിർത്തി.... കയ്യിലൊരു പൊതി കവറുമായി വീടിനുള്ളിലേക്ക് കയറുമ്പോൾ കമ്പിളി പുതപ്പു മൂടി അടുക്കള തിണ്ണമേൽ അങ്ങനേയിരിക്കുകയായിരിന്നു നന്ദൻ... പ്രശാന്തിനെ കണ്ടതും ചിന്തകളിൽ നിറഞ്ഞു നിന്ന മിഴികൾ ദൃതിയിൽ തുടച്ചു..... """ആഹാ പൊന്നുമോൻ ഇവിടെ കെടന്ന് കരഞ്ഞോണ്ടിരിക്ക്യാ....""" കളിയാക്കൽ പോലെ പറഞ്ഞ വാക്കുകൾ കേൾക്കെ വേദന തെന്നി നിന്നൊരു പുഞ്ചിരി നൽകിയതേയുള്ളൂ നന്ദൻ.... """എടാ എന്തിനാടാ ഇങ്ങനെ കിടന്നു മോങ്ങുന്നേ.... നിന്റെ വേണ്ടാത്തവരെ നിനക്കും അങ്ങു വേണ്ടാന്ന് കരുതിയ പ്രശ്നം തീർന്നില്ലേ....""" പറഞ്ഞവൻ നന്ദന്റെ അരിക് പറ്റി പതിയെ തറയിലേക്ക് ഇരുന്നു.... കയ്യിലെ കവറെടുത്ത് ഒരു മദ്യക്കുപ്പി അവന് നേരെ നീട്ടി പ്രശാന്ത്... """..ദാ... നീ ഇത് കണ്ടോ....""" പൊക്കിപിടിച്ച മദ്യക്കുപ്പി കണേ രൂക്ഷ ഭാവത്തിൽ നന്ദൻ പ്രശാന്തിനെ ഒന്ന് നോക്കി..... ""'...എന്താടാ ഇത്..."" """കണ്ടിട്ട് മനസ്സിലായില്ലേ...... അമൃതാ നല്ല ഒന്നാന്തരം അമൃത്.. ഇതൊന്നടിച്ചാലുണ്ടല്ലോ എന്റെ നന്ദാ.......""" കയ്യിലെ കുപ്പിയെ ഇറുക്കെ ചുംബിച്ചവൻ അടുക്കള സ്ലാബിലേക്ക് എത്തിപിടിച്ച് രണ്ടു ഗ്യാസ്സും ജഗും എടുത്തു.... """അമൃതായാലും വിഷമായാലും ഇങ്ങോട്ടെന്തിനാ നീ കൊണ്ട് വന്നേ....

ദേ സ്ത്രീകളൊക്കെ താമസിക്കുന്ന ഇടമാ... ഇത് കുടിച്ചിട്ട് അവസാനം ഇവിടെയെങ്ങാനും കിടന്ന് ബഹളം വെച്ചാലുണ്ടല്ലോ.... ഈ നന്ദന്റെ നല്ല കൊണം മോൻ കാണുവേ...""" വിരൽ ചൂണ്ടി അവൻ നിന്നതും പ്രശാന്ത് മെല്ലെ അവന്റെ താടിരോമത്തെ തൊട്ടു പിടിച്ചു.... ""അതെനിക്കറിയില്ലേ കുട്ടാ ഇതേ എനിക്കല്ല... നിനക്കാ...""" """....എനിക്കോ...."" പല്ലുനെരിച്ചുകൊണ്ടവൻ സംശയത്തോടെ ചോദിച്ചപ്പോഴേക്കും പ്രശാന്ത് ഇരു ഗ്ലാസിലും മദ്യം പകർന്നിരുന്നു.... """.....പിന്നല്ലാതെ....ഇത് കഴിച്ച നിന്റെ മനസ്സൊന്നു തണുക്കും ചെറുക്കാ..... ഈ ഒരു രാത്രിയെങ്കിലും നിനക്ക് സ്വസ്ഥായിട്ട് ഒന്നുറങ്ങണ്ടേ....""" """ദേ എടുത്തോണ്ട് പൊക്കോണം ..... ഈ വിഷം ഒരിക്കലേ നന്ദൻ തൊട്ടിട്ടുള്ളു.....അതും നീ ഒഴിച്ച് തന്ന്.... അന്നത്തോടെ മതിയാക്കിയതാ ഞാൻ...""" വായിലേക്ക് ഗ്യാസ് ഒഴിക്കുന്നവനോടായി പറഞ്ഞതും പ്രശാന്ത് ഒന്ന് ചിരിച്ചു കാട്ടി.... """അതിനിപ്പോ എന്താ.... അന്നത്തെ അതേ അവസ്ഥ തന്നയല്ലേ നിനക്കിപ്പോഴും അന്ന് ശ്രീക്കുട്ടി ഇന്ന് ദുർഗ കുട്ടി അത്രേ ഉള്ളൂ വ്യത്യാസം...."" അവൻ പറയുന്നത് കേട്ട് ദേഷ്യത്തോടെ നന്ദൻ മുഖം വെട്ടിച്ചു..... """എടാ ഏതോ ഒരു സിനിമേല് പറയുന്നത് പോലെ നീ എവിടെ പരിപാടി അവതരിപ്പിച്ചാലും നിന്റെ വിധി ഇങ്ങനാണല്ലോ എന്റെ നന്ദാ.......

ഹാ...അവള് പോട്ടെടാ... അവള് അഹങ്കാരിയാ.... പെറ്റു കഴിഞ്ഞാ നിന്റെ കുഞ്ഞിനേയും കൊണ്ട് നാടുവിട്ടോണം പോലും.... അവൾക്ക് കണ്ടവന്റെ കുഞ്ഞിനെ വളർത്തേണ്ട ഗതികേടില്ല പോലും.... എന്റെ കൈ തരിച്ചു വന്നതാ ഗർഭിണിയായി പോയ്‌ ഇല്ലേൽ ആ പല്ലടിച്ചു തെറിപ്പിച്ചേനെ ഈ പ്രശാന്ത്....""" മൂന്നാമത്തെ ഗ്യാസ്സും ചുണ്ടിൽ ചേർക്കുമ്പോഴേക്കും പ്രശാന്തിന്റെ നാവ് കുഴഞ്ഞു തുടങ്ങിയിരിക്കുന്നു.... """അല്ലടാ.... അവളൊരു പാവാ.... എന്റെ മനസ്സില് മറ്റൊരുവളാണെന്നറിഞ്ഞപ്പോ സഹിച്ചു കാണില്ല അതിന്.... ഈ പറച്ചിലേ ഉള്ളൂ..... എനിക്കറിയാം... എന്റെ കുഞ്ഞ് അവൾക്ക് ജീവനാ.... സ്വന്തം സഹോദനല്ലാഞ്ഞിട്ട് കൂടി അവന്റെ മോളായ അമ്മൂട്ടിക്ക് വേണ്ടി ഇത്ര വല്യ ത്യാഗം ചെയ്തവളല്ലേ എന്റെ ദുർഗ... അപ്പൊ പിന്നെ എന്നേയും എന്റെ കുഞ്ഞിനേയും അവൾക്കെങ്ങയാടാ വീണ്ടെന്ന് വെക്കാൻ കഴിയുന്നെ .......""' """ഒലക്ക..... എടാ അവളെ കളഞ്ഞിട്ട് വേറെ നല്ലൊരു പെണ്ണിനെ കെട്ടി നീയും നിന്റെ കുഞ്ഞും അവളുമായി സുഖായി ജീവിക്കെടാ പൊട്ടാ... നിനക്ക് എത്ര പെണ്ണുങ്ങളെ വേണം.. ഈ പ്രശാന്ത് കൊണ്ട് തരാടാ """ അടഞ്ഞു തൂങ്ങിയ മിഴികൾ ചിമ്മി പ്രശാന്ത് അവനെ നോക്കുമ്പോൾ പുച്ഛത്തിൽ നന്ദനൊന്നു ചൂഴ്ന്നുകണ്ണുരുട്ടി...... ""'എന്താടാ ഇങ്ങനെ നോക്കുന്നേ... ദേ ഇതൊരു ഗ്ലാസ്സങ്ങടിക്ക്..... നിന്റെ സങ്കടൊക്കെ മാറട്ടെ..."""

""...എനിക്ക് വേണ്ട..."" നീട്ടി പിടിച്ച മദ്യഗ്ലാസ്സിന് നേരെ തലയാട്ടി കാണിച്ചു നന്ദൻ.... """ഹാ... കുടിക്കെടാ... നീ ഇതാരെയാ പേടിക്കുന്നെ.... അനാഥചെക്കന് എന്തിനാടാ പേടി...... ചോദിക്കാനും പറയാനും ആരുമില്ലാത്തവന് ചത്തുപോകൂന്ന് പേടിയാണോ.....""' ഒരു നിമിഷം പ്രശാന്തിന്റെ നാവിൽ നിന്നും ബോധമില്ലാതെ ആ വാക്ക് വീണതും നെഞ്ചു പിടഞ്ഞു പോയ്‌ നന്ദന്റെ.... അറിയാതെ കണ്ണുനിറഞ്ഞൊഴുകി... വാശിയോടെ മദ്യക്കുപ്പി കയ്യിൽപിടിച്ചു കൊണ്ട് എഴുന്നേറ്റു.... ""അതേടാ... ഞാൻ അനാഥനാ.... ആർക്കും വേണ്ടാത്തവൻ... ചോദിക്കാനും പറയാനും ഒരു പട്ടിയുമില്ലാത്തവൻ ..."" അലറി കരഞ്ഞവൻ കയ്യിലെ മദ്യക്കുപ്പിയെ വായിലേക്ക് കമഴ്ത്തുമ്പോൾ അത്ഭുതത്തോടെ നോക്കി നിന്നു പ്രശാന്ത്... ""എടാ കൊറച്ച് വെള്ളം ചേർത്ത് കുടിക്കെടാ.... കൊടല് കത്തി പോകും... "" കണ്ണുകളിറുക്കി അടക്കേ ഒന്നും കാതിൽ വാങ്ങാതെ ശ്വാസം അടക്കിപിടിച്ചുകൊണ്ട് മദ്യകുടിച്ച് കുപ്പി തീർത്തവൻ തറയിലേക്ക് വീശിയെറിഞ്ഞു.... """...ഇപ്പൊ മതിയായോടാ.... നിനക്ക്...ഇപ്പൊ തൃപ്തിയായോ..."""

ഇട്ടുവീഴുന്ന കണ്ണീരിനെ അമർത്തി തുടച്ച് ആടിയാടി നടന്ന് ബെഡിലേക്ക് കമഴ്ന്നു വീഴുന്നവനെ അങ്ങനെ നോക്കി നിന്നു പ്രശാന്ത്.... ❤️ ""എടി.... എറങ്ങി വാടി.....ഇങ്ങോട്ട്.... എന്റെ ഒറക്കം കളഞ്ഞിട്ട് സുഖായിട്ട് നീ കെടന്ന് ഉറങ്ങുവാണോടി....... എടി....എന്റെ കൊച്ചിന്റെ തള്ളേ...... ഇങ്ങോട്ടെറങ്ങി വരാൻ...""" രാത്രി പുറത്തെന്തോ ബഹളം കേട്ടപ്പോഴാണ് ഗൗരി കണ്ണുതുറന്നു നോക്കുന്നത്.... നല്ല ഉറക്കത്തിലായിരുന്ന അമ്മൂട്ടിയെ ഉണർത്താതെ പതിയെ അവൾ ദുർഗയെ തട്ടിവിളിച്ചു.... """ദുർഗേ... മോളെ ദുർഗേ...."" മടിയോടെ മിഴികൾ ചിമ്മി അവൾ നോക്കുമ്പോൾ അല്പം പരിഭ്രാന്തിയോടെ തന്നെ നോക്കുകയാണ് ഗൗരി... ""മോളെ എണീറ്റെ.... പുറത്തൂന്ന് ആരോ ബഹളം ഉണ്ടാക്കുന്നു...രഘുവേട്ടനാണോ....""" ""എടീ... ഇങ്ങോട്ട് എറങ്ങി വരാൻ...."" വീണ്ടും പുറത്തെ ഒച്ച ഉയർന്നതും രണ്ടുപേരും എണീറ്റ് ശങ്കയോടെ വാതിൽ തുറന്നതും..... കാണുന്നത്.... കുടിച്ചു ബോധമില്ലാതെ വീട്ടു മുറ്റത്തെ തറയിൽ ചമ്രംമടഞ്ഞിരുന്ന് ഉറക്കേ അലറുന്ന നന്ദനെയാണ്............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story