അരികെ: ഭാഗം 22

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""എടീ... ഇങ്ങോട്ട് എറങ്ങി വരാൻ...."" വീണ്ടും പുറത്തെ ഒച്ച ഉയർന്നതും രണ്ടുപേരും എണീറ്റ് ശങ്കയോടെ വാതിൽ തുറന്നതും..... കാണുന്നത്.... കുടിച്ചു ബോധമില്ലാതെ വീട്ടു മുറ്റത്തെ തറയിൽ ചമ്രംമടഞ്ഞിരുന്ന് ഉറക്കേ അലറുന്ന നന്ദനെയാണ്.... """അയ്യോ എന്റെ ദൈവമേ നന്ദേട്ടൻ..."". ഒരു നിമിഷം ഞെട്ടലോടെയാണ് ഗൗരി അതും പറഞ്ഞ് മാറിലേക്ക് കൈ ചേർത്തത്.... അപ്പോഴേക്കും പതർച്ച വിട്ടു മാറിയിരുന്നില്ല ദുർഗയിൽ.... ""...ഹാ.... വന്നോ.... നമോവാകം..."" കുഴഞ്ഞ നാവാൽ അത്ഭുതത്തോടെ നോക്കുന്നവർക്ക് നേരെ ഒന്നേങ്ങി ചിരിച്ചു കൊണ്ട് കൈകൾ രണ്ടും കൂട്ടിയടിച്ചു അവൻ.... ഏറെ പണിപെട്ട് ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുമ്പോൾ കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല നന്ദന്റെ.... ""...നന്ദേട്ടൻ... നന്ദേട്ടൻ... കുടിച്ചിട്ടുണ്ടോ..."""

സംശയം വിട്ടു മാറാതെ ഗൗരി ചോദിക്കുമ്പോൾ അവൻ നേരെ നീങ്ങിയത് അവളരികിലാണ്.... """അതേ.... ഞാൻ കുടിച്ചു ഗൗരി....ഇത്തിരി... ഒരു... ഒരു പൊടിക്ക് കൂടിപ്പോയി.... വേണ്ടാ... വേണ്ടാന്ന് പറഞ്ഞതാ ഞാൻ അവനോട്..... പക്ഷെ.... ചോദിക്കാനും പറയാനും ആരുമില്ലാത്തവന്..... അനാഥനായവന് കുടിക്കാൻ പേടിയാണോന്ന് പ്രശാന്ത് ചോദിച്ചപ്പോ വാശി കേറി കുടിച്ചുപോയതാ ഗൗരി....""" തളർന്നു തുടങ്ങിയ മിഴികളാലെ അവനത് പറയുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.... """ശരിയല്ലേ ഗൗരി.... എനിക്ക് ഈ നന്ദന് ആരാ ഉള്ളേ... ആരുമില്ല... ആരും..... ജനിപ്പിച്ച അച്ഛനുമമ്മയും പാതി വഴിയിൽ ഒറ്റക്കാക്കി പോയ്‌..... സ്നേഹിച്ചപ്പെണ്ണ് മറ്റൊരുത്തന് സ്വന്തമായി.... ആകെയുള്ളത്... എന്റെ... എന്റെ.. കുഞ്ഞിനെ ചുമക്കുന്നവളാ..... അവൾക്കാണേ... എന്നേയും എന്റെ കുഞ്ഞിനേയും വേണ്ട പോലും....

പിന്നെ ആരാ ഗൗരി എനിക്കുള്ളത്....""" അവന്റെ കുഴഞ്ഞ സംസാരം കേൾക്കെ ദുർഗ അവനെ തന്നെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു..... സംസാരത്തിനിടയിൽ അവനത് കണ്ടതും ലുങ്കി മടക്കി കുത്തി അവൻ നേരെ അവളരിലേക്ക് നടന്നു.... """എന്തിനാടി നോക്കി പേടിപ്പിക്കുന്നേ... ഉണ്ട കണ്ണി....""" പറഞ്ഞവൻ അവളുടെ മുഖത്തേക്ക് അടുപ്പിച്ചതും പിന്നിലേക്ക് ഒന്നു വെട്ടിച്ചു ദുർഗ..... ""നീ ആരാന്നാടി നിന്റെ വിചാരം.... ഭൂലോക റംബയോ അതോ തൊലോത്തമയോ..... എടി പൂ......""" എന്തോ പറയാനായി ആഞ്ഞതും ഇരു കൈകളാലും സ്വയം വാപ്പൊത്തി പിടിച്ചു.... ""അയ്യോ....സോറി...."" മെല്ലെ കൈനീട്ടിയവൻ അവളുടെ വയറിലേക്ക് കണ്ണോടിച്ചുകൊണ്ട് ഒന്നുകൂടി ആവർത്തിച്ചു.... ""സോറി വാവേ... അച്ഛൻ... അച്ഛൻ... ചീത്ത മാത്രം വിളിക്കില്ല.... എടി എന്റെ പൊന്നു ദുർഗേ....

നിന്റെ നിറഞ്ഞൊഴുകുന്ന ഈ സൗന്ദര്യോം.... നൂറ് വാൾട്ട് പവറുള്ള നിന്റെ ഈ ഉണ്ട കണ്ണും കണ്ടിട്ടല്ലെടി.... ഞാൻ നിന്നെ പിന്നാലെ നടന്നത്..... എന്റെ കുഞ്ഞിനെ ചുമന്നോണ്ട് നീ കഷ്ട്ടപെടുന്ന കണ്ടപ്പോ.... കുടുബത്തിനു വേണ്ടി നീ വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നത് കണ്ടപ്പോ..... എവിടെയോ ഇത്തിരി ഇഷ്ട്ടം തോന്നിപോയിട്ടാ...... അന്നുമൊതലേ കേറീതാ പെണ്ണെ നീ എന്റെ ഉള്ളില്...."" സ്വന്തം ഇടനെഞ്ചിൽ തട്ടിക്കൊണ്ടവൻ അലറി..... """പണത്തിന് വേണ്ടി മാത്രം എന്റെ കുഞ്ഞിനെ ചുമക്കുന്നവളായിട്ട് നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല ദുർഗേ.... അതുകൊണ്ടാ നിനക്ക് വേണ്ടി ഞാൻ കാവലിരുന്നത്.... ആട്ടിപായിച്ചിട്ടും പട്ടിയെ പോലെ പിന്നാലെ വന്നത്.... അങ്ങനെ പ്രസവിച്ചയുടനെ എന്റെ കുഞ്ഞിനേ നിന്നിൽ നിന്ന് അടർത്തി മാറ്റണമെന്ന് ഈ നിമിഷം പോലും ഞാൻ ചിന്തിച്ചിട്ടില്ല പെണ്ണെ.......

അത്രക്ക് കണ്ണീ ചോരയില്ലാത്തവനല്ല ഈ നന്ദൻ..... നീയും ഞാനും നമ്മുടെ കുഞ്ഞും അത് മാത്രാ പെണ്ണെ ഈ നന്ദന്റെ സ്വപ്നം.... നന്ദന്റെ ജീവിതം.... നന്ദന്റെ ... നന്ദന്റെ... എല്ലാം..."" കണ്ണീരോടെ പറഞ്ഞവൻ വിതുമ്പുബോൾ മിഴികൾ നിറയുന്നുണ്ടായിരുന്നു ദുർഗയുടെ.... ""പക്ഷെ... പക്ഷെ... നിനക്കിപ്പോ എന്നെ വേണ്ട....അല്ലേടി... എന്ത് തെറ്റാ ദുർഗേ ഞാൻ നിന്നോട് ചെയ്തത്.... പറ.... പതിനഞ്ചു വർഷം സ്നേഹിച്ച എന്റെ ശ്രീകുട്ടിയെ മറക്കാൻ കഴിയാത്തതാണോ ഞാൻ ചെയ്ത തെറ്റ്.... അതോ അവളെ മറക്കാൻ ശ്രമിച്ച് നിന്നെ എന്റെ ജീവിതത്തിലേക്ക് ചേർത്തു പിടിക്കാൻ നോക്കിയതോ..... ആണോ ... പറയെടി....""" ഒന്നുമിണ്ടാതെ നോക്കി നിൽക്കുന്നവളുടെ കണ്ണിലേക്കവൻ കണ്ണുചിമ്മി കാണിച്ചു.... """നിനക്കെന്താടി നാക്കില്ലേ... എവിടേടി... നിന്റെ ഏഴുമുഴം നീളമുള്ള നാവ്... ഹേ...""" നിറഞ്ഞൊഴുകുന്ന കവിൾ തടം കൈ വണ്ണ കൊണ്ട് അമർത്തി തുടച്ചവൻ..... """എന്റെ പൊന്നു മോളെ ലോകത്തുള്ള തൊണ്ണൂറ്റൊമ്പത് ശതമാനം ആണുങ്ങളും ഇങ്ങനെ തന്നെയാണെടി.....

ആദ്യപ്രണയം മനസ്സിൽ ഒതുക്കി വെച്ചിട്ട് തന്നെയാ മറ്റൊരുത്തിക്ക് താലിച്ചാർത്തുന്നെ... പിന്നീടുള്ള അവരുടെ പിണക്കത്തിലും ഇണക്കത്തും സ്നേഹത്തിലും സന്തോഷത്തിലുമാണ്.... അവരിലെ പ്രണയം ദൃഢമാകുന്നതും..... പഴയ ഓർമകൾ മറഞ്ഞു തുടങ്ങുന്നതും.... അതല്ലേ ദുർഗേ ഞാനും ചോദിച്ചുള്ളൂ.... നീ എനിക്ക് അല്പം... ഒരിത്തിരി സമയം താ... നീ എനിക്ക് സ്വന്തമാകുമ്പോ.... സ്നേഹവും സന്തോഷവും പങ്കിടുമ്പോ... പതിയെ ഞാനും അവളെ മറന്നു തുടങ്ങും.... അതാ... അതാ... ദുർഗേ താലി ബന്ധത്തിന്റെ ശക്തി......""" അത്രയും പറഞ്ഞവൻ മുട്ടുകുത്തി തറയിലിക്കുമ്പോൾ കണ്ണുകൾ അവളുടെ ഉദരത്തിൽ തന്നെയായിരുന്നു... """വാവേ... അച്ഛന്റെ പൊന്ന് മോളെ... അമ്മ പറഞ്ഞത് കേട്ടോ നീ.... അമ്മ... അമ്മക്കിപ്പോ അച്ഛനെയും വാവേനെയും വേണ്ടാന്ന്.... എന്റെ കുഞ്ഞിനെ നോക്കാൻ അമ്മക്ക് വയ്യെന്ന്.... നിന്റെ അച്ഛന്റെ കയ്യിൽ കിട്ടിയാലുടൻ നാട് വിടണോന്ന്... അച്ഛൻ കൊണ്ട് പൊക്കോളാം എന്റെ ചക്കരേനെ....

പൊന്നുപോലെ നോക്കിക്കോളാം... അച്ഛന്റെ... അച്ഛന്റെ.. രാജകുമാരിയായിട്ട് വളർത്തിക്കോളാം.... പക്ഷെ... പക്ഷെ.... നിന്റെ ആ കുഞ്ഞി കണ്ണുകൾ തുറന്നാലുടൻ ആദ്യം തേടുന്നത് നൊന്തു പ്രസവിച്ച നിന്റെ പെറ്റമ്മയെ ആയിരിക്കില്ലേ മോളെ..... എന്റെ കുഞ്ഞ് വിശക്കുമ്പോൾ ആദ്യം തിരയുന്നത് ആ അമൃതായിരിക്കില്ലേ .... നാവനങ്ങി ആദ്യം വിളിക്കുന്നത് അമ്മേന്നായിരിക്കില്ലേ.... അന്നേരം അച്ഛൻ എന്തോ ചെയ്യും കുഞ്ഞേ.... അച്ഛൻ ആരെ ചൂണ്ടി കാണിക്കും... പത്താം വയസ്സിൽ അച്ഛന് അച്ഛന്റെ അമ്മയെ നഷ്ടപ്പെട്ടത് പോലെ എന്റെ കുഞ്ഞിനും അമ്മയില്ലാതെ വളരാണോ ദൈവം വിധിച്ചത്.....""" അത്രയും പറഞ്ഞവൻ വലം കൈ അവളുടെ അടിവയറ്റിൽ ലക്ഷ്യം വെച്ചപ്പോഴേക്കും പിന്നിലേക്ക് മാറി നിന്നു ദുർഗ.... അത് കണ്ടതും ഒരു നിമിഷം വേദനയോടെ വിരലുകൾ പിൻ വലിച്ച് അവൻ എഴുന്നേറ്റു നിന്നു....

""ഭിക്ഷയാചിക്കുന്നത് ഞാനല്ലേ ദുർഗേ....."" ഇരുകരങ്ങളും ചേർത്തു പിടിച്ച് അവളുടെ മുന്നിൽ നീട്ടി വെച്ചു അവൻ.... """"ധാനം നൽകേണ്ടത് നീയാ.... നിന്റെ സ്നേഹവാ..... കാരണം... കാരണം.... നീയാ ഇപ്പൊ എന്നെ ജീവിപ്പിക്കുന്നത് പോലും.... നിന്നിലൂടെയാ എന്റെ ഹൃദയം തുടിക്കുന്നത്.... ഈ സങ്കടകയത്തിൽ നിന്ന് എനിക്ക് ഇനിയെങ്കിലും ഒരു മോചനം വേണം ദുർഗേ.... എനിക്കിനിയെങ്കിലും ഒന്നുറങ്ങണം.... നീ....പോയാ... അനാഥനാവുന്നത്..... ഒരാളല്ല.... മോളെ.... നമ്മുടെ കുഞ്ഞും കൂടിയല്ലേ.....നമ്മുടെ... നമ്മുടെ..."" പറഞ്ഞു തീർക്കാൻ കഴിയാതെ കൈകൂപ്പി കൊണ്ടവൻ പൊട്ടികരയുന്നത്.... നിറമിഴി ചിമ്മാതെ ദുർഗ മൗനമായി നോക്കി നിന്നു.... ❤️ """ആരാടാ..... രാത്രി കെടന്ന് ബഹളം വെക്കുന്നെ.... പോയ്‌ കിടന്നുറങ്ങടാ.....""" കട്ടിലിലേക്ക് മലർന്നു കിടന്ന് കണ്ണുകൾ പോലും തുറക്കാതെ സ്വയം പദം പറഞ്ഞു കിടക്കുകയാണ് പ്രശാന്ത്....

പുറത്തെ ശബ്ദം കൂടിയടിതോടെ മെല്ലെയവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് തുറന്നു കിടന്ന ജനാലയിലേക്ക് മടിയോടെ തെല്ലൊന്നു നോക്കി.... വീണ്ടും അലസ്സമായി കട്ടിലിലേക്ക് തന്നെ വീണു.... ഒരു നിമിഷം മിഴികൾ മൂടി കിടന്നവൻ എന്തോ ഓർത്തപോലെ കട്ടിലിൽ നിന്ന് ചാടിയെണീറ്റു.... """അയ്യോ... ഇത് നന്ദന്റെ സൗണ്ടല്ലേ...."" പൊടുന്നനെ കിടന്ന കട്ടിലിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംശയം വിട്ടു മാറിയിരുന്നില്ല.... ""അവനിവിടല്ലേ... കിടന്നേ ഇതെങ്ങനെ പുറത്ത് ചാടി... എന്റീശ്വരാ ഈ ചെറുക്കന്റെ കാര്യം....""" നെറ്റിയിലേക്ക് ആഞ്ഞടിച്ചു കൊണ്ടവൻ പുറത്തേയ്ക്ക് ഓടി..... മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ കൈകൂപ്പി കൊണ്ട് വാവിട്ട് കരയുന്ന നന്ദനും അവനെ തന്നെ നോക്കി മാറിൽ കൈപിണഞ്ഞു നിൽക്കുന്ന ദുർഗായുമാണ് കാണുന്നത്.... അവരെ രണ്ടുപേരെയും മാറി മാറി നോക്കി വിതുമ്പുന്ന ഗൗരിയും അരികെയുണ്ടായിരുന്നു..... കണ്ടതും ഒന്നു നോക്കാതെ അവനടുത്തേക്കായി ഓടി പ്രശാന്ത്.... അവന്റെ ചുമലിൽ അമർത്തി പിടിച്ച് ഒരു വിളറിയ ചിരി നൽകി ദുർഗയെ നോക്കുമ്പോൾ കണ്ണെടുക്കാതെ ദഹിപ്പിക്കുകയാണ് അവൾ....

""'ആ പ്രശാന്തേ.... നീയല്ലേടാ പറഞ്ഞേ നന്ദൻ അനാഥനാണെന്.... അല്ലെ... നീയല്ലേ പറഞ്ഞേ.....""' ചുണ്ടു മലർക്കേ നന്ദൻ ചോദിക്കുമ്പോൾ വീണ്ടും നൽകി വെളുക്കെ ഒരു ചിരി... """നമുക്ക് പോകാം നന്ദാ.... ബാക്കി നാളെ പറയാം...നമുക്കാദ്യം കിടന്നുറങ്ങാം ബാ..."" കുഴഞ്ഞാടുന്നവനെ ബലത്തിൽ പിടിച്ച് അവൻ തിരിഞ്ഞതും പിന്നിൽ നിന്നൊരു വിളി വന്നു ..... """.....സാറൊന്നു നിന്നെ...""" കേട്ടതും കണ്ണുമിഴിച്ചു നിന്നു പോയ്‌ ഇരുവരും ... ഉമിനീരീറക്കി പതിയെ തിരിഞ്ഞു.... ഈശ്വരാ ഇന്നെന്റെ കാര്യത്തിലൊരു തീരുമാനമാകും..... """എ... എന്താ... ദുർഗേ...."'" പറഞ്ഞു തീരുമുമ്പ് പ്രശാന്തിന്റെ കവിളിലേക്ക് ആഞ്ഞൊരു അടി വീണു.... '''....ശബാഷ്...""" അത് കണ്ടതും നന്ദൻ കണ്ണു ചിമ്മി ആടിയാടി അത് പറഞ്ഞത് കേട്ട് കവിളിലേക്ക് വേദനയോടെ കൈചേർത്തു നിന്നവൻ നന്ദനേ നോക്കി പല്ലിറുക്കി.... """...തെണ്ടി..."" ""ഇതെന്തിനാണെന്ന് അറിയോ സാറിന്.... ഈ പാവത്തിനെ കുടിപ്പിച്ചു ഈ കോലത്തിലാക്കിയതിന്....""

മുഖം ചുളിക്കെ ചമ്മലോടെ പ്രശാന്ത് തലയനക്കുമ്പോഴേക്കും ചൂണ്ട് വിരൽ നീട്ടിയിരുന്നു അവൾ.... """"ഇനി ഈ മനുഷ്യന് താൻ ഇമ്മാതിരി സാധനമെങ്ങാനും വാങ്ങി കൊടുത്തൂന്ന് ഞാൻ അറിഞ്ഞാൽ... പോലീസാണ് പട്ടാളാണ് എന്നൊന്നും ദുർഗ നോക്കത്തില്ല കേട്ടല്ലോ....."" മിണ്ടാതെ അനുസരണയോടെ തലകുലുക്കിയവൻ നന്ദനെ പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു... ❤️ പിറ്റേന്ന് രാവിലെ തല വെട്ടിപൊളിക്കുന്ന വേദനയോടെയാണ് നന്ദൻ കണ്ണുകൾ പുളിക്കേ തുറന്നത്.... നെറ്റിയിലേക്ക് കൈ അമർത്തി കട്ടിലിൽ നിന്ന് നോക്കുമ്പോൾ സ്റ്റൂളിന്മേൽ ഇരുന്ന് അവനെ നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കുകയാണ് പ്രശാന്ത്..... ""എന്താടാ നിനക്ക്... എനിക്കെന്താ കാവലിരിക്കുവാണോ നീ...""" """കാവലിരുന്നല്ലേ പറ്റൂ...."" തല പൊത്തിപിടിച്ചവൻ വേദനയോടെ മുഖം ചുളുക്കി.... ""കുന്തം... എന്തൊരു തലവേദയാ ഇത്... ആ വിഷം കുടിച്ച് കട്ടിലിലേക്ക് വന്ന് കമഴ്ന്നത് മാത്രം ഓർമയുണ്ട്...."""

"""പക്ഷെ എനിക്കെല്ലാം നല്ല ഓർമയുണ്ട് മോനേ...." കവിളിലേക്ക് കൈ ചേർത്തവൻ നന്ദനേ രൂക്ഷമായി നോക്കി...... ""നിനക്കിത് എന്ത് പറ്റി ടാ വട്ടായോ....""" """ദേ എന്നെകൊണ്ട് ഓരോന്നും പറയിപ്പിക്കണ്ട.... നിന്നോട് ഞാൻ കുടിക്കാൻ പറഞ്ഞത് മര്യാദക്ക് ചുരുണ്ടു കൂടി ഒരിടത്ത് കിടക്കാനല്ലേടാ കോപ്പേ ... അല്ലാതെ കണ്ടവന്റെ വീട്ടിൽ കേറി ചെന്ന് ബ്രേക്ക് ഡാൻസ് കളിക്കാനാണോ....""" പ്രശാന്ത് പറഞ്ഞതും നന്ദൻ കണ്ണുമിഴിച്ചു നിന്നു പോയ്‌..,. ""'നീ ഇത് എന്തോന്നാ പറയുന്നത് പ്രശാന്തേ.... ഞാൻ.. ഞാൻ ഡാൻസ് കളിച്ചെന്നോ എവിടെ... അതിന്... അതിന്.. ഞാൻ ഇവിടെ കിടന്ന് ഉറങ്ങുവല്ലേ ചെയ്തേ...."". സംശയം വിട്ട് മാറാതെ നന്ദൻ പറഞ്ഞതും പെട്ടെന്നവൻ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.... """അതേടാ പുല്ലേ... നീ ഇവിടെ കിടന്ന് ഉറങ്ങുവായിരുന്നു.... ഞാൻ കിടന്നുന്നത് വരെ ..... അതിനിടേ എന്തിനാടാ പന്നേ നീ അവൾടെ വീട്ടിലേക്ക് കെട്ടിയെടുത്തത്..."" ""...ഞാനോ...എപ്പോ..."''

""ദേ... ഒന്നങ്ങു തന്നാലുണ്ടല്ലോ.."" അത്ഭുതത്തോടെ അവൻ കണ്ണുരുട്ടിയതും കൈ ഒന്ന് വീശി കാണിച്ചു പ്രശാന്ത്.... """നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ... എനിക്ക് ഇതൊന്നും വേണ്ടാന്ന്... അവസാനം അതും ഇതും പറഞ്ഞെന്നെ കുടിപ്പിച്ചിട്ട്....""" ""അതേടാ... എന്റെ തെറ്റാ... നിന്നെ പോലുള്ള ഒരു പൊട്ടന് ഇതൊക്കെ മേടിച്ചു തന്നില്ലേ ഞാൻ.... എന്റെ തെറ്റാ... അതിന് ആ ഭദ്രകാളിടെ കയ്യിൽ നിന്നു കിട്ടേചെയ്തും.... ദേ നിന്റെ കൊച്ചവൾടെ വയറ്റിലുള്ളത് കൊണ്ടാ..... ഇല്ലേൽ ആ പെണ്ണിന്റെ അണപ്പല്ല് തറെ കിടന്നേനെ....""" വിരൽ നീട്ടി കൊണ്ടവൻ നന്ദനേ നോക്കി പല്ല് നെരിച്ചുകാട്ടി..... ""അവള് നിന്നെ അടിച്ചോ.... അയ്യോ അപ്പൊ ഞാൻ എന്തൊക്കെയാട അവിടെ പോയ്‌ പറഞ്ഞത്..... വൃത്തികേട് വല്ലതും കാണിച്ചോ.... ദൈവമേ... എല്ലാരും എന്നെ പറ്റി എന്ത് കരുതി കാണും.... """

"""അതൊന്നും എനിക്കറിയത്തില്ല .... നിന്റെ പെർഫോമൻസ് കഴിയാറായപ്പോഴാ ഞാൻ ഉണർന്നത് പോലും... പക്ഷെ ഒന്നുറപ്പാ ....എന്തായാലും എന്റെ പൊന്ന് മോൻ പെട്ടീം പ്രമാണവും എടുത്ത് റെഡിയായി നിന്നോ..... ആ ഉണ്ടക്കണ്ണി പിശാച് ഇനി നിന്നെ ഈ പരിസരത്ത് നിർത്തുന്ന ലക്ഷണമില്ല.... "" പറഞ്ഞവൻ കൈ മലർത്തി നിൽക്കുമ്പോഴാണ് നന്ദന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.... തലയണയടിയിൽ നിന്നും ഫോണെടുത്തു സ്‌ക്രീനിൽ നോക്കുമ്പോൾ പരിചയമില്ലാത്തൊരു നമ്പർ.... സംശയത്തോടെ അവൻ ഫോൺ ചെവിയോട് ചേർത്തു.... """ഹലോ... ആരാ.. ഹലോ...""" അവിടെ നിന്നും മറുപടി ഉണ്ടായിരുന്നില്ല.... """ഹലോ... ഇതെന്താ റേയ്ഞ്ച് ഇല്ലേ....."" ഫോണുമെടുത്തവൻ പുറത്തേക്കിറങ്ങുമ്പോൾ നെറ്റി ചുളുക്കി കൊണ്ട് പ്രശാന്തും പിന്നാലെ പോയ്‌.... """ഹലോ... ഹലോ....ഛെ... കട്ടായി...""" """....ആരാടാ അത്..."" പ്രശാന്തിന്റെ ചോദ്യമാണ്.... """.

..അറിയില്ലെടാ.... റോങ് നമ്പറാണെന്ന് തോന്നുന്നു..."" അലസ്സമായി പറഞ്ഞവൻ തിരിഞ്ഞതും പെട്ടെന്ന് ഒരു നിമിഷം ഞെട്ടി നിന്നു..... എതിർ ഭാഗത്തെ വീട്ട് മുറ്റത്ത് രണ്ട് കയ്യും ഇടുപ്പിൽ ചുരുട്ടി പിടിച്ച് തന്നെ അടിമുടി ചൂഴ്ന്നു നോക്കുന്ന ദുർഗ.... """അയ്യോ.... എന്റെ ദൈവമേ....""' നന്ദൻ പ്രശാന്തിനെ ഒന്ന് നോക്കി അറിയാതെ പറഞ്ഞു പോയ്‌..... """ഭദ്രകാളി ഉറഞ്ഞു നിൽക്കുവാണല്ലോ നന്ദാ.... മിക്കവാറും നിന്റെ അന്ത്യം ആ കൈകൊണ്ടു തന്നെയായിരിക്കും......""" വലം കൈകൊണ്ട് കവിളിടം മെല്ലെ തലോടിവിട്ടവൻ പതിയെ പറഞ്ഞു..... പരിഭ്രാന്തിയോടെ ഉമിനീറക്കി അവളെ നോക്കി നിൽക്കേ മെല്ലെ വിരലുകൾ നീട്ടി രൂക്ഷഭാവത്തിൽ നന്ദനേ അരികിലേക്ക് വരാൻ ആഗ്യം കാണിച്ചു അവൾ.... """...ദേ...എന്നെ....വിളിക്കുന്നു....""" """ഒന്നും നോക്കണ്ട കിട്ടുന്നത് മേടിച്ചോണ്ട് വാ.... എനിക്ക് ഇന്നലെ കിട്ടി തൃപ്തിയായതാ.....""" കേട്ടതും നന്ദൻ അവനെ നോക്കുമ്പോൾ ദയനീയ കലർന്നൊരു വിളറിയ ചിരിയോടെ നിൽക്കുകയാണ് അവൻ.... """.....മരപ്പട്ടി....""

" നിന്നിടത്തു നിന്നും തെല്ലിട മാറാതെ നിന്നവളുടെ നോട്ടം കടുത്തതോടെ വിറച്ചുകൊണ്ടവൻ മെല്ലെ മുന്നിലേക്ക് നടന്നു.... """...എന്റെ ശിവനെ... എന്റെ നന്ദന്റെ എല്ലെങ്കിലും ബാക്കി വെച്ചാ മതിയായിരുന്നു.....""" വിറച്ചു വിറച്ചവൻ അവളരികിലെത്തി പരുങ്ങലോടെ അവളെ നോക്കി നിൽക്കുമ്പോൾ കണ്ണിമ പോലും ചിമ്മുന്നുണ്ടായിരുന്നില്ല അവൾ..... "'''...ദുർ... ദുർഗേ....''' ""ഇന്നലെ താൻ ഏത് കോലത്തിലാ നിന്നതെന്ന് വല്ല ഓർമയുണ്ടോ..."" ഗൗരവമേറിയ സ്വരം ചേർത്തവൾ നോട്ടത്തിന്റ കടുപ്പം കൂട്ടി.... "".അ...അത്... അത് പിന്നെ... ഈ.. ഈ... പ്രശാന്താ ദുർഗേ... ഞാൻ... വേണ്ടാന്നാ പറഞ്ഞേ..."" പിന്നിലെ ചൂണ്ടി കാണിച്ചൻ പറയുന്ന നേരം അവളൊന്നങ്ങോട്ടേക്ക് തലനീട്ടി നോക്കി... """....അയ്യോ...."" കണ്ടതും വാതിൽക്കൽ നിന്നൊരാൾ പതട്ടലോടെ കാണാത്ത ഭാവത്തിൽ ഭിത്തിയിലെ പൊടി തൂത്തു കളഞ്ഞ് നേരെ അകത്തേക്ക് ഓടി.... """അതിന് കൂട്ടുകാരൻ ഇന്നലെ തന്നെ കിട്ടി ബോധിച്ചിട്ടുണ്ട്......

ഇനി തരാനുള്ള തനിക്കാ....""" ചമ്മലോടെ തലകുനിച്ചവൻ അവളെ നോക്കി ചിരിച്ചു കാണിക്കാൻ ശ്രമിച്ചപ്പോഴേക്കും അവളൊന്നു ഇരുത്തി മൂളി.... ""'മ്മ്.... തൽക്കാലം കള്ളുകുടിയൻ ഈ രണ്ട് ബക്കറ്റും എടുത്തോണ്ട് വന്നേ... കുളിമുറിയിലെ പൈപ്പ് ചീത്തയായി....എനിക്കിത് എടുക്കാൻ പറ്റില്ലല്ലോ..""" അവൻ മെല്ലെ തറയിലേക്ക് കണ്ണോടിക്കുമ്പോൾ വെള്ള നിറച്ച രണ്ടു ബക്കറ്റാണ് കണ്ടത്.... ഒന്നും നോക്കീല.... ഓരോന്നും ഓരോ കയ്യിലും തൂക്കി അവൾടെ പിന്നാലെ ചെന്നു..... "'....മ്മ് മതി... ഇവിടെ വെച്ചേക്ക്....""" കുളിമുറിയുടെ ഉള്ളിൽ കൊണ്ട് വെച്ചവൻ പുറത്തേയ്ക്കിറങ്ങുമ്പോൾ ഭാവം മാറ്റാതെ അങ്ങനേ നിൽക്കുകയാണവൾ.... """......ഇനി ഞാൻ....പോ....""" പറഞ്ഞു തീർക്കുമുമ്പ് കയ്യിലൊളിപ്പിച്ചിരുന്ന കറി കത്തിയെടുത്തവൾ അവന് നേരെ നീട്ടി കാണിച്ചു... ""..അയ്യോ...കത്തി... """ """ദേ.... ഇനി മേലാൽ അമ്മാതിരി വാട്ട സാധനോം വലിച്ച് കേറ്റി തന്നെ എന്റെ മുന്നിലെങ്ങാനും കണ്ടാൽ.... ഒന്നും നോക്കില്ല ദുർഗ...

കുത്തി കൊടൽമാല പുറത്തെടുക്കും ഞാൻ... കേട്ടല്ലോ....""" അവസാനവാക്കിൽ കത്തി അവന്റെ മുന്നിലേക്ക് ആഞ്ഞതും ഭയത്തോടേ പിന്നിലേക്ക് നീങ്ങി നന്ദൻ.... """ദൈവത്താണെ.... നീയാണെ..."" """.....ഏയ്യ്....."" ""'അ.. അല്ല.... നമ്മുടെ കുഞ്ഞാണെ.... ഇനി ഈ നന്ദൻ കള്ള് കൈ കൊണ്ട് തൊടത്തില്ല സത്യം....പോരെ ....""" ഇടറികൊണ്ടവൻ കത്തിയിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു തീർത്തു.... ""...ഇനി ഞാനങ്ങോട്ട്...""" അവൾ നോക്കി നിൽക്കേ വേഗത്തിൽ മുന്നിലേക്ക് നടന്നു നീങ്ങിയതും പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി..... ""എന്റെ കൊച്ചിന്റെ അച്ഛൻ ഒന്ന് നിന്നെ....""" കേൾക്കുമ്പോൾ ഇരച്ചു നിന്ന ഭയം പൊടുന്നനെ അലിഞ്ഞു പോയത് പോലെ.... അപ്പോഴേക്കും കുസൃതി നിറഞ്ഞൊരു പുഞ്ചിരി അധര ചുളിവിൽ അറിയാതെ തെളിഞ്ഞു വന്നിരുന്നു...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story