അരികെ: ഭാഗം 23

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""എന്റെ കൊച്ചിന്റെ അച്ഛൻ ഒന്ന് നിന്നെ....""" കേൾക്കുമ്പോൾ ഇരച്ചു നിന്ന ഭയം പൊടുന്നനെ അലിഞ്ഞു പോയത് പോലെ.... അപ്പോഴേക്കും കുസൃതി നിറഞ്ഞൊരു പുഞ്ചിരി അധര ചുളിവിൽ അറിയാതെ തെളിഞ്ഞു വന്നിരുന്നു.... മെല്ലെ തിരിഞ്ഞവൻ നോക്കുമ്പോൾ ഗൗരവം അല്പം പോലും കുറഞ്ഞിട്ടില്ലാ എങ്കിലും മിഴികളിൽ നേരിയൊരു ഭാവ മാറ്റം..... ""'....ഈ ഞാ..ൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് പറഞ്ഞത് നേരാണോ....""" തുറന്നു പറയാനെന്തോ മടിയുള്ളത് പോലെ..... എന്നാലും ആ ഉള്ളിലെവിടെയോ തന്നിലെ പ്രണയത്തെ സ്വീകരിക്കാൻ വെമ്പി നിൽക്കുന്നൊരു പെണ്ണ് ഹൃദയം തുടിക്കുന്നുവോ .... കണ്ടുന്നിൽക്കേ മനസ്സിലെ തീക്കനലിനല്പം ശമനം വന്നിരുന്നിരുന്നു....... """...മ്മ്...""" നിഷ്കളങ്കമായി മൂളലോടെ അവൻ തലയനക്കി.... """മ്മ്... എന്തായാലും ഞാനൊന്ന് ഇരുത്തി ആലോചിക്കട്ടെ..... ഒന്നൂല്ലേലും എന്റെ കുഞ്ഞിന്റെ കൂടി കാര്യോല്ലേ... """ കനപ്പിച്ചുള്ള സംസാരമാണ്.... പക്ഷെ ചുണ്ടിണകോണിൽ ഒഴുകി വന്ന പുഞ്ചിരിയെ മാത്രം പാവത്തിന് മറയ്ക്കാൻ പറ്റുന്നില്ല.... പ്രതീക്ഷിക്കാതെ കേട്ടപാടെ അവന്റെ മുഖത്തും ചിരി വിടർന്നിരുന്നു.... ബലംപിടിച്ചു മിണ്ടുന്നവളുടെ മുന്നിൽ നിന്നവൻ പല്ലിളിച്ചതും ദേഷ്യം ഇരച്ചു കേറി അവളിൽ.... '""...ദേ... എന്നെ കെട്ടുന്നതൊക്കെ കൊള്ളാം....പക്ഷെ ഇനി മേലാൽ എന്റെ ശ്രീകുട്ടീന്നും പതിനഞ്ചു വർഷത്തെ പ്രേമോന്നും പറഞ്ഞ് എന്റെ മുന്നില് ഒരക്ഷരം മിണ്ടി പോകരുത്.....

ഇനി അങ്ങനെ വല്ലതും ഞാൻ കേട്ടാൽ തന്റെ ഈ രണ്ട് കണ്ണും ഞാനങ്ങു കുത്തി പൊട്ടിക്കും കേട്ടല്ലോ...""" പറഞ്ഞവൾ കത്തി കണ്ണിനു നേരെ നീട്ടിയതും പിന്നിലേക്ക് ആഞ്ഞിരുന്നു അവൻ.... """...യ്യോ... എന്റെ... കണ്ണ്...""" """മ്മ്... തൽക്കാലം... ഇയ്യാള് ചെല്ല്....""" കത്തി വീശി അവനിൽ നിന്നവൾ അകന്ന് പോകുന്നതും നോക്കി ചെറു പുഞ്ചിരിയോടെ നിന്നു നന്ദൻ.... ❤️ നഖം കടിച്ച് വീട്ടിലേക്ക് കയറിവരുന്നവനെ തെല്ലൊരു അത്ഭുതത്തോടെയായിരുന്നു പ്രശാന്ത് നോക്കിയത്.... ""ഈ ചെറുക്കന് എന്തോ പറ്റി.... ചെരവപടി തലക്ക് തെറിച്ചു വട്ടായി പോയോ എന്റീശ്വരാ...."" അവൻ ചിരിയോടെ നടന്നു വന്നതും പ്രശാന്ത് മുന്നിൽ കയറി ഒറ്റ നിൽപ്പ്... ""....സ്റ്റോപ്പ്‌... എവിടെ കിട്ടി... എത്ര കിട്ടി... എന്തു വെച്ച് കിട്ടി....എനിക്കത്രേം അറിഞ്ഞാ മതി.... ഫുൾ ഡീറ്റെയിൽസ് പറഞ്ഞോ...."" അവനെ അടിമുടി പോലീസ് നോട്ടം നോക്കി ഇടുപ്പിലേക്ക് കൈ ചേർത്തു നിന്നു പ്രശാന്ത്.... ""..കിട്ടീല... കിട്ടാൻ പോവാ മോനേ.... എനിക്കെന്റെ ദുർഗേനെ..."'" പറഞ്ഞവൻ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് മറ്റെങ്ങോ നോക്കി കസേരയിലേക്ക് മലർന്നു വീണു.... ""ആ അപ്പൊ ചിരവക്കല്ല.... ഒലക്കയ്ക്കാ അവള് തന്നതല്ലേ...""" ഒരു കള്ള ചിരിയോടെ സീലിംഗ് ഫാനിലേക്ക് നോക്കി കണ്ണോടിക്കുന്നവനരികിലായി മുട്ടു കുത്തി പ്രശാന്ത്...

"""ഹാ... ഇങ്ങോട്ട് നോക്കടാ.... സത്യം പറ എന്തോന്നാ അവിടെ നടന്നത്.... ആ ചട്ടമ്പി കല്യാണി എന്താ പറഞ്ഞത്..."'' അപ്പോഴേക്കും നിറഞ്ഞ ചിരി മായ്ക്കാതെ മുട്ടുകുത്തി നിന്നവന്റെ ചുമലിലേക്ക് ഇരുകയ്യും ചേർത്തു കുലുക്കിയവൻ..... """എടാ പൊട്ടാ ഞാൻ പറഞ്ഞത് നേരാ.... എന്റെ ദുർഗ... അവള്... അവള് കല്യാണത്തിന് സമ്മതിച്ചൂന്ന്...."" "''...ഏ....അതെങ്ങനെ ശരിയാകും....""" ഇരുന്നിടത്തു നിന്നും ചാടിയെണീറ്റവൻ കൈമലർത്തി നിന്നു..... ""അതൊക്കെ ശരിയായി പൊന്ന് മോനേ.... ഒന്നുറപ്പാ.... ഇന്നലത്തോടെ അവൾടെ മനസ്സലിഞ്ഞിട്ടുണ്ട്..... കുടിച്ചു ബോധം പോയ്‌ അവളോട് ഞാൻ പറഞ്ഞതെല്ലാം അവൾടെ ഉള്ളിൽ തട്ടീട്ടുണ്ട്.... അല്ലാതെ പെട്ടെന്നൊരു മനം മാറ്റം അങ്ങനെ വരില്ല.... ഞാൻ പറഞ്ഞില്ലെടാ... പാവാ .. അവള്... ഒന്നുമല്ലേലും അവൾടെ കൂടി കുഞ്ഞല്ലേടാ..... അങ്ങനെ ഒറ്റയടിക്ക് വേണ്ടാന്നു പറയാൻ എന്റെ ദുർഗക്ക് ആകില്ല... ""' വാതിൽ പടിയിലേക്ക് കൈ അമർത്തി പിടിച്ചവൻ ദുർഗയുടെ വീടിലേക്ക് നോക്കി അങ്ങനെ നിന്നു... """പൊളിച്ചു മച്ചാനെ... ഹോ ... ഇത്ര പെട്ടെന്ന് ആ പിശാച് ഇതിന് സമ്മതിക്കൂന്ന് ഞാൻ കരുതിയതേയില്ല... ഇപ്പൊ മനസ്സിലായോ....നിനക്ക് കള്ളുവാങ്ങി തന്നപ്പോ നീ എന്തൊക്കെയാ പറഞ്ഞേ... കണ്ടോ ഒരു കുപ്പീടെ പവർ.... ഒരടി കിട്ടിയാലെന്താ.... പോട്ടെ... ഇന്ന് രാത്രി ഒരു കുപ്പീ കൂടി നമുക്ക് കാച്ചിയാലോ... ഇതൊന്ന് ആഘോഷിക്കാൻ....."" """ദേ... ഒരൊറ്റ.. വീക്ക് വെച്ച് തന്നാലുണ്ടല്ലോ.... അലവലാതി...

ആ പെണ്ണെന്നെ കൊന്നില്ലെന്നേയുള്ളൂ... എടാ... കയ്യില് കറികത്തീം വെച്ചിട്ടാ അവളെന്റെ എന്റെ മുന്നില് നിന്നത്... ഇനി കുടിച്ചാ കുത്തി കൊടൽമാല പുറത്തെടുക്കും പോലും...""" നന്ദൻ പറഞ്ഞത് കേട്ടതും പ്രശാന്തിന്റെ കണ്ണ് തള്ളിപ്പോയി.... ""ഹോ..എന്തോന്നെടെ ഇത്..... ഇവളാരെടാ ഭൂലാൻദേവിയോ.... നിന്റെ വിധി.... ഇത്തിരി വെള്ളമടിച്ചതിന് ഇങ്ങനെ.... ദൈവം ഇരുന്നിരുന്നു നിനക്ക് പണിതന്നത്... നല്ല കാര്യമായിട്ടാണല്ലോ..."" ""...ഒന്ന് പോടാ..."" ❤️ മുറ്റത്തെ പനിനീർ ചെടികളിൽ സന്തോഷത്തോടെ വെള്ളമൊഴിച്ചു നിൽക്കുമ്പോഴാണ് നന്ദന്റെ ഫോൺ റിങ് ചെയ്തത്..... അവൻ ഓസ് താഴെ വെച്ച് അകത്തേക്ക് കയറുമുമ്പ് പ്രശാന്ത് ഫോണും കൊണ്ടു വന്നിരുന്നു.... """...ടാ... രാവിലെ വന്ന നമ്പറിൽ നിന്ന..."" സംശയത്തിൽ പറഞ്ഞു നിർത്തിയവൻ ഫോൺ കൈമാറുമ്പോൾ അതേ ഭാവം തന്നെയായിരുന്നു നന്ദന്റെ മുഖത്തും.... """ഹലോ... ഹലോ..."" മറുഭാഗത്ത് വീണ്ടും നിശബ്ദതയാണ് .... """ഹലോ ... ആരാ ഇത്.... കേൾക്കുന്നില്ലേ... "" ചെറിയൊരു നിശ്വാസത്തിന്റെ ഇരമ്പൽ ആ നിമിഷം നന്ദന്റെ കാതുകളിൽ അലയടിച്ചു നിന്നു..... """"...മോ... മോനേ....'"" ഏറെ പരിചിതമായൊരു വരണ്ട ശബ്ദം...... ഞെട്ടലോടെ പകച്ചു പോയ്‌ അവൻ... നീണ്ട ഒന്നര വർഷത്തിനു ശേഷം....

അതും വൈരാഗ്യവും വിദ്വേഷവും ഒഴിഞ്ഞ്.... വാർദ്ധക്യം വിതുമ്പലിൽ കലർന്നു ആ സ്വരം തളർന്നു പോയിരിക്കുന്നു.... കേൾക്കുമ്പോൾ അവന്റെ മിഴികളിൽ നീർക്കണം പാടകെട്ടിയിരുന്നു... ""....അ... അ... അമ്മാവാ..."" വിങ്ങി നിന്നവൻ തന്റെ സ്വരമുയർത്തി... """മോനെ.... മോന്.... സുഖാണോ...കുഞ്ഞേ...""" വിറച്ചു കൊണ്ടയാൾ ചോദിക്കുമ്പോഴും മനസ്സിലൊരായിരം സംശയങ്ങൾ ഇഴഞ്ഞു നീങ്ങിയിരുന്നു നന്ദനിൽ... '"'മ്മ്....സുഖം....""" ""അമ്മാവനോട് ഇപ്പോഴും ദേഷ്യമാണോ മോനേ..."" ""ഏയ്യ്.... എനിക്കെന്ത് ദേഷ്യം....അമ്മാവാ... ഒരു പുച്ഛച്ചിരി അറിയാതെ അവന്റെ ചുണ്ടിൽ ഒഴുകി വന്നിരുന്നു... ""ഈ മഹാ പാപിയോട് പൊറുക്കണം മോൻ.... അഹങ്കാരവും തലകനവും മൂത്ത് ഈ അമ്മാവൻ മോനോട് ചെയ്ത ദ്രോഹങ്ങൾ ചെറുതല്ലെന്നറിയാം... പക്ഷെ... ഇപ്പൊ....""" എന്തോ പിൻവലിച്ചപ്പോൾ വാക്കുകൾ അവിടെ വെച്ചു മുറിച്ചു നിർത്തി ആ വൃദ്ധൻ... """മാപ്പ് തരില്ലേ കുഞ്ഞേ... ഈ അമ്മാവന് നീ..""" ഇടറിയ സ്വരം ചേർന്നാ മനുഷ്യൻ പറയുമ്പോൾ ഒരു നിമിഷം വേദനയോടെ നിശ്വസിച്ചു വിട്ടു അവൻ... """ഏയ്യ്.... അമ്മാവൻ എന്തൊക്കെയാ ഈ പറയുന്നെ.... അതൊക്കെ ഞാൻ എപ്പോഴേ മറന്നു.... പിന്നെ അമ്മാവന് സുഖല്ലേ...""" """എന്ത് സുഖം കുഞ്ഞേ.... തറവാടിന് ഗ്രഹണം ബാധിച്ച പിന്നെ എന്ത് സുഖം കിട്ടാനാ.... നീ പോയതോടെ പടിയിറങ്ങിയത്... വീടിന്റെ മഹാലക്ഷ്മിയല്ലെ...."'" പറയുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ഓർമകൾ മങ്ങിയ നിഴൽ ഛായം പോലെ നന്ദന്റെ മുന്നിൽ തെളിഞ്ഞു വന്നു....

"""...മോനേ... """ """...ആ.... മ്മ്....''' """അമ്മായിക്ക് ഒട്ടും വയ്യ മോനേ.... ഇപ്പൊ ഒന്നിനും.... നിന്നെ ഒന്ന് കാണണമെന്നുണ്ട് അവൾക്ക്.... വാദം കൂടി കാലൊന്നും മേലാ കുഞ്ഞേ......ഒന്നാശൂത്രീ കൊണ്ടോവാൻ കൂടി ഞങ്ങൾക്കാരൂല്ല കുഞ്ഞേ ....."" എന്റെ കുഞ്ഞ് ഇങ്ങോട്ടേക്ക് തിരിച്ചു വരണം..... എല്ലാം മറന്ന്.... ഈ കിഴവനും കിഴവിക്കും നീയല്ലാതെ വേരാര കുഞ്ഞേ... പിന്നെ പ്രധാനപെട്ട കുറച്ച് കാര്യങ്ങൾ കൂടി അമ്മാവന് പറയാനുണ്ട്.... നേരിട്ട് കാണുമ്പോ...""" അവന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.... അലസ്സമായ ചിന്തകളിൽ ആ മനസ് ഇഴഞ്ഞു നീങ്ങി... """...മോനേ...."" ""..... മ്മ്....."" "".....എന്റെ കുഞ്ഞ് വരില്ലേ...."" ദയനീയമായ സ്വരം കേൾക്കെ പാട മറഞ്ഞ കണ്ണിനെ വിരൽമടക്കിനാൽ ഒന്നമർത്തി തുടച്ചവൻ ഉത്തരം നൽകി.... ""ഞാൻ... ഞാൻ വരാം അമ്മാവാ.... ഉടനേ എത്താം....""" അത്രയും പറഞ്ഞവൻ സ്ക്രീനിലെ ചുവന്ന പൊട്ടിലേക്ക് വിരലമർത്തുമ്പോൾ നെഞ്ചിൽ നിന്നും എന്തോ ഒരു വല്യ ഭാരം ഒഴിഞ്ഞത് പോലെ... തെളിഞ്ഞ നീര് പോലെ മനസ്സ് വല്ലാതെ ശാന്തമായിരിക്കുന്നു.... ""ആരെടാ വിളിച്ചത്.... നിന്റെ ആ പരട്ട അമ്മാവനാണോ..."" പ്രശാന്ത് ആകാംഷയോടെയാണ് അത് ചോദിച്ചത്... ""...മ്മ്... അതേ..."" വിരസനായി അവനൊന്നു മൂളി... """എന്തിനാ ആ പന്നകിളവൻ വിളിച്ചത് നിന്നെ ദ്രോഹിച്ച് ഇനിയും അയാൾക്ക് മതിയായില്ലേ...."" വെറുപ്പോടെ ദേഷ്യത്തിൽ അലറിയവൻ.... """ഏയ്യ്... അതിനൊന്നുമല്ലടാ.... അമ്മായിക്ക് സുഖമില്ലെന്ന്.... എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു....

എന്നോട് കുറച്ചു ദിവസം നിൽക്കാൻ...... അവർക്ക് തുണക്ക് വേറാരുമില്ലല്ലോ ടാ....അതിന് വേണ്ടി വിളിച്ചതാ...""" """നീ പോകരുത് നന്ദാ... ദുഷ്ട കൂട്ടങ്ങള് കുറച്ച് അനുഭവിക്കട്ടെ... ചില്ലറക്കൊന്നുമല്ലലോ നിന്നെ വിഷമിപ്പിച്ചിട്ടുള്ളത് ആ അലവലാതി അമ്മാവൻ... അയാൾടെ വീട്ടിലെ വേലക്കാരന് പോലും നിന്നെക്കാൾ സ്ഥാനമുണ്ടായിരുന്നു.... നിന്റെ പഠിത്തം... ഭാവി... എല്ലാം ആ മനുഷ്യൻ കാരണമല്ലേ പോയത്... എന്നിട്ട് അടങ്ങിയോ .... ഒടുക്കം നിന്റെ പ്രണയം വരെ...""" """..മതി നിർത്ത്.... പ്രശാന്തേ..."" പൂർത്തിയാക്കാൻ അനുവദിക്കാതെ തടസ്സം നിന്നു അവൻ... """എന്തായാലും പിണക്കമെല്ലാം മറന്ന് എന്റെ അമ്മാവൻ വിളിച്ചതല്ലേ .... എനിക്കാരോടും ദേഷ്യോം വാശിയും ഒന്നുമില്ല... പ്രേതേകിച്ച് എന്റെ കുഞ്ഞ് ജനിക്കാൻ പോകുന്ന ഈ സമയത്ത്.... ആരുടേയും ശാപം എന്റെ കുഞ്ഞിന്റെ തലയിലാവാൻ ഞാൻ സമ്മതിക്കില്ലെടാ...."" ""അത്കൊണ്ട്..... നീ പോകാൻ തീരുമാനിച്ചോ... അതും ദുർഗയെ ഈ സമയത്ത് ഇവിടെ ആക്കിയിട്ട്.....""" കേൾക്കുമ്പോൾ അവൻ മെല്ലെ പുഞ്ചിരിയോടെ പ്രശാന്തിന്റെ തോളിൽ കൈ അമർത്തി....... ""എനിക്കവളെ പിരിഞ്ഞു നിൽക്കാൻ പറ്റോടാ.... എനിക്കത് കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...""" ""....പിന്നെ...""

""എന്റെ വിവാഹം കുടുംബക്ഷേത്രത്തിൽ വെച്ച് എന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിൽ അവരുടെ സാനിധ്യത്തിൽ നടത്തണമെന്ന് ചെറിയൊരു മോഹമുണ്ടായുന്നു ഈ മനസ്സില്.... അങ്ങോട്ടേക്ക് പോകാൻ മടിച്ചിട്ടാ അതിനെ പറ്റി അതികം ആലോചിക്കാത്തെ.... പിന്നെ..... ഈ കാലാവസ്ഥയിൽ നിന്ന് ദുർഗയെ മാറ്റണമെന്ന് ഡോക്ടറും പറഞ്ഞിരുന്നല്ലോ.... ഞാൻ കൊണ്ടു പോകോട അവളെ... എന്റെ നാട്ടില്.... നല്ലൊരു നാള് നോക്കി.... ഞാൻ ജനിച്ചു വളർന്ന നാട്ടിൽ വെച്ച് തന്നെ എല്ലാരേം അറിയിച്ചു കൊണ്ട് ഈ നന്ദൻ ദുർഗയുടെ കഴുത്തിൽ താലി ചാർത്തും പ്രശാന്തേ...""" പനിനീർ ചെടികളിൽ മിഴികൾ നീട്ടിയവൻ കൃഷ്ണഗോലങ്ങളെ ഒഴുക്കി... ❤️ ദുർഗക്ക് പോകാനുള്ള ബാഗിലേക്ക് ഓരോ സാധനങ്ങൾ എടുത്തു വെക്കുകയാണ് ഗൗരി.... അപ്പോഴേക്കും വീട്ടു മുറ്റത്ത് പ്രശാന്തിന്റെ ബൈക്ക് നിർത്തിയ ശബ്ദം കേട്ടിരുന്നു.... ഉമ്മറത്തേക്ക് എത്തിനോക്കുമ്പോൾ കുറച്ചു കവറുകളുമായി ഉള്ളിലേക്ക് കയറുകയാണ് പ്രശാന്തും നന്ദനും.... """ഇതാ.. ദുർഗക്കുള്ള കുറച്ചു ഡ്രസ്സാ.... അവൾടെ ബാഗില് വെച്ചേക്ക്... നാളെ ഇറങ്ങാൻ നേരം ദൃതി കാണിക്കണ്ടല്ലോ..."" കയ്യിലെ പൊതികെട്ടിനെ നന്ദൻ ഗൗരിയുടെ മുന്നിലേക്ക് നീട്ടിപിടിച്ചു.... """എനിക്ക് നിന്നെ കൂടി കൊണ്ട് പോകണമെന്നുണ്ടായിരുന്നു ഗൗരി.... പക്ഷെ അവിടെത്തെ സ്ഥിതി ഏതാണെന്ന് അറിയത്തില്ലല്ലോ അതാ...""" നന്ദൻ പറഞ്ഞപ്പോൾ അലസ്സമായി ഒന്ന് പുഞ്ചിരിച്ചു ഗൗരി..

"""സാരമില്ല നന്ദേട്ടാ.... ആദ്യം അവൾടെ കാര്യല്ലേ ശ്രദ്ധിക്കേണ്ടേ....."" ""ആ അത് കൊള്ളാം.... നിനക്ക് വേണ്ടിയാ ഞാനീ ഓണം കേറാ മൂലയിലേക്ക് ട്രാൻസ്ഫർ വാങ്ങീത് തന്നെ... അപ്പൊ ദാ നീ സ്ഥലം വിടുന്നു..... എന്തായാലും എനിക്കിനി ഉടനെയൊന്നും സ്ഥലം മാറ്റം കിട്ടില്ലെന്ന്‌ നിനക്കറിയില്ലേ... അപ്പൊ പിന്നെ ഇവര് കൂടി പോയ എനിക്കാരാടാ... എനിക്കും വേണ്ടെടാ ഒരു കൂട്ട്..."" പ്രശാന്തിന്റെ സംസാരം കേട്ടതും ഒന്നു നെറ്റിച്ചുളിക്കി നോക്കി നന്ദൻ..... അപ്പോഴേക്കും നന്ദനേ നോക്കി വെളുക്കെ ചിരിച്ചവൻ വീണ്ടും ഗൗരിയിലേക്ക് കണ്ണോടിച്ചു... ""അല്ല....എന്റെ കല്യാണപെണ്ണെവിടെ കാണാനില്ല..."" വീടിനകം മിഴികളാൽ തിരഞ്ഞവൻ ഗൗരിയോടായി ചോദിച്ചു.... """പിന്നാമ്പുറത്ത് നിൽക്കാ നന്ദേട്ടാ..... കുറച്ച് നേരായി.....ഞാൻ വിളിച്ചിട്ട് വരുന്നേയില്ല....ജനിച്ചു വളർന്ന നാടല്ലേ... പെട്ടെന്ന് പോകണോന്ന് പറഞ്ഞപ്പോ.... പാവത്തിന് സങ്കടം കാണും """ ❤️ പിന്നാമ്പുറത്തെ മുറ്റത്തേക്ക് മൂടൽ മഞ്ഞു നിറഞ്ഞ ഇരുട്ടിനെ നോക്കി സ്വയം മറന്ന് ചിന്തകളെ തിരയുകയാണ് ദുർഗ.... പെട്ടെന്ന് നിനച്ചിരിക്കാതെ ഒരു കമ്പിളി പുതപ്പ് അവളെ പൊതിഞ്ഞു വന്നു... തെല്ലൊരു ഞെട്ടലോടെ അവൾ നോക്കുമ്പോൾ തൊട്ട് പിന്നിൽ നന്ദൻ പുഞ്ചിരിച്ചു നിൽക്കുകയാണ്.... """ഇങ്ങനെ തണുപ്പ് കൊള്ളരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ മോളെ.... നിന്റെ ബോഡി വീക്കാ.... നീരും പനിയും വരാൻ ചാൻസുണ്ട്....""" തിരിച്ചൊന്നും പറയാതെ മൗനമായി നിൽക്കുന്നവളുടെ മിഴികളിൽ നനവ് പടർന്നിരുന്നത് നന്ദൻ ശ്രദ്ധിച്ചു....

"""അറിയാം ദുർഗേ... ജനിച്ചു വളർന്ന നാടാണ്.... ഉപേക്ഷിച്ചു പോകാൻ പ്രയാസം കാണും... പക്ഷെ മോളെ.... നിന്റെ ആരോഗ്യത്തിനും നമ്മുടെ കുഞ്ഞിനും വേണ്ടിയല്ലേ....ഞാൻ... അതികം വൈകാതെ നമ്മൾ തിരിച്ചു വരില്ലേടോ....""" തിരിഞ്ഞു പോലും നോക്കീല അവൾ.... ആ മനസ് ശാന്തമല്ലെന്ന് തിരിച്ചറിഞ്ഞ നന്ദൻ പിന്നെ അവളെ ശല്യപ്പെടുത്താൻ നിന്നില്ല..... പതിയെ തിരിഞ്ഞു നടന്നതും.... """"....നന്ദേട്ടാ...."""" നേർത്തൊരു സ്വരം പിന്നിൽ നിന്നും ഉയർന്നു വന്നു... തിരിഞ്ഞു നോക്കുമ്പോൾ നിറഞ്ഞിരുന്നു ആ മിഴികൾ...... ഉത്തരങ്ങൾ കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ തിങ്ങി നിറഞ്ഞ മിഴികൾ.... ആശങ്കയോടെയാണവൻ തിരിഞ്ഞു നോക്കിയത്.... കമ്പിളി പുതപ്പിനെ മാറോടു ചേർത്തവൾ അവന്റെ മിഴികളെ തിരഞ്ഞരികിലേക്കായി നീങ്ങി..... """ചോദിക്കുന്നത് കൊണ്ട് ഒരർഥവും ഇല്ലെന്നറിയാം... എന്നാലും മനസ്സ് വല്ലാതെ വേദനിക്കുന്നത് കൊണ്ട് ചോദിച്ചു പോകാ..... ഈ കുഞ്ഞിന്... കുഞ്ഞിന് വേണ്ടിമാത്രമല്ലെ നന്ദേട്ടാ.... നന്ദേട്ടൻ എന്നെ ആഗ്രഹിച്ചത്.... അതല്ലാതെ... ഒരു തുള്ളി ഒരു... ഒരു തുള്ളിയെങ്കിലും ഇഷ്ടം എന്നോടുണ്ടോ ഈ മനസ്സില്..... അവിടെ... ഇപ്പോഴും.. ശ്രീക്കുട്ടി മാത്രല്ലേ ...."" വിതുമ്പികൊണ്ടവൾ മിഴികൾ താഴ്ത്തുമ്പോൾ നോവോടെ നന്ദൻ അവളെ നോക്കി നിന്നു.... ചുണ്ടിലൊരു നനുത്ത പുഞ്ചിരിനേർപ്പിച്ച് വലം കൈ നീട്ടി പുതപ്പോടെ പെട്ടെന്ന് അവളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി നന്ദൻ.... """....എന്നാരാ നിന്നോട് പറഞ്ഞേ...."""

വിറയാർന്ന സ്വരം നീട്ടി അവളുടെ മിഴി പീലിയിലേക്ക് തന്നെ നോക്കി നന്ദൻ.... """...ശ്രീ കുട്ടി.... അവൾ .... അവൾ എനിക്കൊരു ഓർമ മാത്രാ ദുർഗേ .... നാളുകൾക്ക് മുൻപ് ഈ ഇടനെഞ്ചിൽ കൂർത്ത കത്തി മുനകൾ ആഴ്ത്തിയിറക്കി തീരാനോവ് നൽകി മറഞ്ഞുപോയ വെറുമൊരു ഓർമ.... ഓരോ ദിവസവും മറവിയെ പുൽകാൻ അനുവദിക്കാതെ വേദന നിറഞ്ഞ അഴുകിയ മുറുവിൽ പുഴുവരിച്ചു തുടങ്ങിയ ജീർണിച്ചഓർമ..... """...അപ്പൊ... അപ്പൊ... ഞാനാരാ നന്ദേട്ടാ....""" പെയ്തുനിറയുന്ന മിഴികളെ അവനു നേരെ സമ്മാനിച്ചവൾ മൃതുലമായി ചോദിച്ചു... കേട്ടതും ഇരു കൈകളും നീട്ടിയവൻ അവളുടെ മുഖത്തെ വാരിയെടുത്തു.... """നീ... നീ.. എന്റെ ജീവനല്ലേ മോളെ ....""" വിങ്ങി നിന്നവനിൽ മിഴി നീർക്കണങ്ങൾ താടി രോമങ്ങൾ പുൽകി തുടങ്ങിയിരുന്നു... """നീ... നീ... ഈ നന്ദന്റെ ജീവിതമാ.... ഈ... ഈ ..നന്ദൻ ഇന്നുയിരോടെ നിൽക്കുന്നത് പോലും നീ കാരണമല്ലേ ദുർഗേ..... നിന്റെ... നിന്റെ.. ദയ കൊണ്ടല്ലേ.... ഇല്ലായിരുന്നെങ്കിൽ എന്നേ .... ഈ നന്ദൻ മരിച്ചു പോയേനെ....""" """".....നന്ദേട്ടാ.....""" വേദനകലർന്ന ശബ്ദം ശ്വാസത്തിൽ ലയിച്ചു പോയിരുന്നു.... """അതേ മോളെ...... നീ എന്റെ കുഞ്ഞിനെ ഈ വയറ്റിൽ ജന്മം നൽകിയ അടുത്ത നിമിഷം പുനർജനിച്ചത് ഈ നന്ദനും കൂടിയാ ദുർഗേ......

അത്രനാളും എന്റെ നെഞ്ചിൽ പൊള്ളിയടർന്നു നിന്ന അഗ്നി താപത്തെ നീയാ തണുപ്പിച്ചത്....""" അവളുടെ കീഴ് താടിയിൽ ചേർന്നു നിന്ന വിരലുടകളെ അവൻ മെല്ലെ അവളുടെ ഇരു കവിളുകളെയും പുൽകിയിഴഞ്ഞു... """ഇനിയെങ്കിലും ഈ നന്ദനൊന്ന് ഉറങ്ങണം ദുർഗേ..... നിന്റെ കവിളിടം തഴുകി സ്വപ്നങ്ങൾ നെയ്യണം...... ഈ അധരചുളുവിൽ സന്തോഷം കണ്ടെത്തണം .... നിന്റെ തിരുനെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ച് എന്റെ വേദനകൾ മറക്കണം..... പറഞ്ഞവൻ കണ്ണീരോടെ അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്തു പൊതിഞ്ഞു....... നിന്റെ ഈ ചൂടിൽ എന്റെ മുറിവുകളെ എനിക്കുണക്കണം ദുർഗ.... ഒരു തുള്ളി രക്തകറപോലും അവശേഷിക്കാതെ എല്ലാം... എല്ലാം... ഉണക്കണം.... നീയല്ലാതൊരു പെണ്ണിനും ഇനി ഈ ജന്മം അതിന് കഴിയില്ല മോളെ..... എനിക്കുറപ്പാ ഒരു നാൾ എന്നിലെ നേർത്ത മഞ്ഞിൻ കണങ്ങൾ പ്രണയമായി നിന്റെ ഹൃദയതാളത്തിലേക്ക് ആഴ്ന്നിറങ്ങും..... അന്ന് നീ തിരിച്ചറിയും ഈ നന്ദൻ അവന്റെ ദുർഗയേ എത്രമാത്രം സ്നേഹിക്കുന്നു എന്ന്..... പറഞ്ഞവൻ അവളെ ഇറുക്കെ പുണരുമ്പോൾ അവന്റെ വിരിമാറിനെ അവളുടെ മിഴിനീർ പൂക്കൾ നനച്ചു തുടങ്ങിയിരുന്നു.........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story