അരികെ: ഭാഗം 24

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

ബാഗിലെ സിബ് തുറന്ന് ചുരിദാറിനെ ഷാൾ എടുത്തു വെച്ചപ്പോഴാണ് ദുർഗയുടെ മുന്നിലേക്ക് രണ്ട് അച്ചാറുകുപ്പികൾ നീണ്ടു വന്നത്.... നെഞ്ചു വിങ്ങി നിന്നവൾ ഗൗരിയേ നോക്കുമ്പോൾ നിറ മിഴിയാലേ ചിരിച്ചു കാട്ടി നിൽക്കുകയാണ് അവൾ..... """മോക്ക് ഇഷ്ട്ടപ്പെട്ട അച്ചാറാ..... അവിടെ പോകുമ്പോ ഇതിനേക്കാലും രുചിയുള്ള അച്ചാറൊക്കെ കിട്ടുമായിരിക്കും....പക്ഷെ... ഏട്ടത്തീടെ.... ഏട്ടത്തീടെ കൈകൊണ്ടുണ്ടാക്കിയത് കിട്ടില്ലല്ലോ മോളെ ....""" വിതുമ്പലോടെ പറഞ്ഞു തീരുമുമ്പ് ദുർഗ കരഞ്ഞുകൊണ്ട് ഗൗരിയുടെ മാറിലേക്ക് ചാഞ്ഞു വീണു.... """...ഏട്ടത്തി....'" നെഞ്ചിലേക്ക് വീണു കരയുന്നവളുടെ മുടിനൂലിനെ മെല്ലെ വാത്സല്യത്തോടെ തലോടി.... """ഛെ... എന്താ മോളെ ഇത്... എന്തിനാ ഇങ്ങനെ കരയണേ.... എല്ലാ ദുരിതങ്ങളും അവസാനിപ്പിച്ചല്ലേ എന്റെ കുഞ്ഞ് ഇവിടുന്ന് പോണേ.... ഇനി ഈ കണ്ണു നിറയാനുള്ള ഒരു അവസരവും ദൈവം ഉണ്ടാക്കില്ല മോൾക്ക്...... അത്രക്കും നല്ലവനാ നിന്റെ നന്ദേട്ടൻ....""""

പറയുമ്പോഴും കണ്ണീരോടെ അവളെ ഇരു കരങ്ങളാലും പൊതിഞ്ഞു പിടിച്ചു ദുർഗ.... """പറ്റുന്നില്ല ഏട്ടത്തി.... ഓർമവെച്ച നാൾ മുതൽ രക്തബന്ധങ്ങൾ പോലും വെറുപ്പ് കാട്ടി നിന്നവൾക്ക് സ്നേഹം എന്തെന്ന് പഠിപ്പിച്ച് തന്നത് എന്റെ ഈ ഏട്ടത്തിയാ...... എന്റെ കണ്ണൊന്നു നിറയുമ്പോൾ കരുതലോടെ ഇങ്ങനെ ചേർത്ത് പിടിച്ചത് ഈ കരങ്ങളാ.... ഏട്ടത്തീന്ന് വിളിക്കുന്നത് നാവ് മാത്രാ ..... പക്ഷെ ഉള്ളിന്റെ ഉള്ളില് സ്വന്തം അമ്മേടെ സ്ഥാനാ ന്റെ ഏട്ടത്തിക്ക്....""" പതിയെ മുഖമുയർത്തി നോക്കുമ്പോൾ കണ്ണീരിൽ കുതിർന്നിരുന്നു ഗൗരി.... '""ന്താ... അതിന് സംശയം... എന്റെ മോള് തന്നെയാ നീ.... ഒരേ പ്രായമാണെങ്കിലും നിന്നെ എന്റെ മോളായിട്ട് തന്നെയാ ഈ ഏട്ടത്തി കണ്ടിരിക്കുന്നെ കുഞ്ഞേ..... ഒന്നുമല്ലേലും എനിക്കും എന്റെ അമ്മൂട്ടിക്കും വേണ്ടിയല്ലേ മോളെ നീ ഇത്ര നാളും കഷ്ട്ടപെട്ടത്.....

അതിന് ദൈവം തന്ന വരാ.... നന്ദേട്ടൻ.... """ """.....ദൂഗേ....""" മിഴികൾ പെയ്തു നിറച്ച് ഇരുവരും പരസ്പരം നോക്കി നിൽക്കുമ്പോഴാണ് പാവകുഞ്ഞും കയ്യിലേന്തി നിൽക്കുന്ന അമ്മൂട്ടിയുടെ വിളി... കേട്ടതും മിഴിനീരമർത്തി തുടച്ചൊരു പുഞ്ചിരി നൽകി ദുർഗ തറയിലേക്ക് മുട്ടുകുത്തിയിരുന്നു.... ""...എന്താ അമ്മൂട്ടിയേ.....""" """.....ദൂഗ പോവാണോ... അമ്മൂറ്റിയേ കളഞ്ഞിട്ട് ..."' കലങ്ങിയ ഇടംകണ്ണ് തിരുമിയവൾ ചോദിച്ചതും കുഞ്ഞിപ്പെണ്ണിന്റെ കീഴ് താടിയെ കോരിയെടുത്തു ദുർഗ ... ""...അമ്മൂട്ടിയെ കളഞ്ഞിട്ട് പോകുവോ ഈ ദുർഗ...""" """...പിന്നെ അമ്മ പരഞ്ഞതോ ദൂഗ ദൂരെ.... പോകുവാന്ന്...ദൂഗ പോയ അത്തൻ വന്ന് അമ്മേ അടിച്ചുമ്പോ ആര് വരും....""" കരഞ്ഞുനിന്നവളുടെ സംസാരം കേൾക്കെ നിസ്സഹായതയോടെ ദുർഗ ഗൗരിയേ നോക്കി.... """അയ്യേ... അതിന് ദൂർഗാ നാളെ ഇങ്ങ് വരില്ലേ.... വയറ്റിലെ കുഞ്ഞാവേ ഡോക്ടറിനെ കാണിക്കാനല്ലേ നന്ദൻമാമൻ ദുർഗേ കൊണ്ട് പോകുന്നത്...."""

ഗൗരി അമ്മൂട്ടിയുടെ നെറുകയിൽ തലോടി പറയുമ്പോൾ കരയുകയായിരുന്നു ദുർഗ.... ""...ചത്യാണോ അമ്മേ..."" """....മ്മ്... സത്യം..."" സംസാരത്തിനിടയിലാണ് നന്ദന്റെ ഓട്ടോ ഹോണടി ഉച്ചത്തിൽ കേട്ടത്.... """"അയ്യോ നന്ദേട്ടൻ ഇറങ്ങീന്നു തോന്നുന്നു... അതും പറഞ്ഞ് ദൃതിയിൽ ബാഗുമെടുത്തു ഗൗരി മുന്നിലേക്ക് നടന്നു... ദുർഗ അമ്മൂട്ടിയേ കൂട്ടി പിറകിലും... """നിനക്ക് ഒരു ടാക്സി വിളിച്ചു പോകായിരുന്നു നന്ദാ...."" വാതിൽക്കൽ ചാരി നിന്ന് പ്രശാന്ത് പറയുമ്പോൾ നന്ദൻ ഒന്ന് ചിരിച്ചു.... ""...ഇതാ നല്ലത് അളിയാ.... ചെറുതാണെങ്കിലും ഇങ്ങനെ ഒരു വണ്ടി അടുത്തുള്ളത് നല്ലതാ.... പിന്നെ ഞാനല്ലേ അവളെ കൊണ്ട് പോകുന്നത്... അങ്ങനെ ശ്രദ്ധിക്കാതെ പോകോടാ...""" """മ്മ്... അതും നേരാ... ആ.. ദേ അവര് ഇറങ്ങി...'"" ഓട്ടോയുടെ അടുത്തേയ്ക്ക് വരുന്ന ഗൗരിയേയും ദുർഗയെയും കണ്ടിട്ടാണ് പ്രശാന്ത് പറഞ്ഞത്... ബാഗ് ഓട്ടോയുടെ പിന്നിലേക്ക് വച്ച് ദുർഗ കണ്ണീരോടെ ഗൗരിയേ നോക്കി... """പോട്ടെ ഏട്ടത്തി... എന്തുണ്ടേലും വിളിക്കണം....""

""പോയിട്ട് വാ മോളെ ....""" ""അമ്മൂട്ടിയേ....ദുർഗ പോകുവാണേ..."" """.....മ്മ്..."" കുഞ്ഞി പെണ്ണിന്റെ കവിളിലേക്ക് അമർത്തി ചുംബിച്ചതും കയ്യിലെ പാവക്കുട്ടിയെ ദുർഗയുടെ അരികിലേക്ക് നീട്ടി അമ്മൂട്ടി.... """ദൂഗ വെച്ചൊ.... അമ്മൂറ്റിയെ ഓർമ വരുമ്പോ...ഉമ്മ കൊടുത്താമതീട്ടോ... കുഞ്ഞാവേ നോക്കിക്കോണേ..""" ദുർഗ മിഴിനിറച്ചവളെ നോക്കി ഒന്നു ചിരിച്ചു..... """നീ പേടിക്കണ്ട ഗൗരി.... പ്രശാന്ത് ഇവിടെ ഉണ്ടല്ലോ..... ചിലവിന്റെ കാര്യമൊക്കെ അവൻ നോക്കിക്കോളും...പിന്നെ രഘുവിന്റ കാര്യം ഓർത്ത് ടെൻഷൻ അടിക്കണ്ട... അവൻ ഇനി വരില്ല....''' നന്ദൻ ഗൗരിയോടായി പറയുന്ന നേരം ഒരു മാത്ര പ്രശാന്തിലേക്ക് മിഴി ചിന്തി നിന്നു.... വണ്ടിയെടുത്തു നന്ദനും ദുർഗയും യാത്ര പറഞ്ഞകലുന്നതും നോക്കി ഗൗരി കണ്ണീരോടെ മാറിലേക്ക് കൈ ചേർത്തു..... ❤️ കാറ്റിലൂടെ പാറിപറക്കുന്ന മുടിനാരുകളെ ഒതുക്കി കടന്നുപോകുന്ന തേയില തോട്ടങ്ങളും നോക്കിയിരിക്കുന്നവൾക്ക് മനസ്സിലെന്തോ വേദന തട്ടുന്ന പോലെ.... ഓർമവെച്ച നാൾ മുതൽ കണ്ടുവളർന്നയിടമാണ്...

ഈ തണുപ്പ്.... മൂടൽ മഞ്ഞ്.... ഏലമരങ്ങൾ.... കാട്ടുചോലകൾ.... അകന്നു പോകുന്തോറും ഉള്ള് വെമ്പുന്നുവോ.... അറിയില്ല..... പക്ഷെ ന്റെ കുഞ്ഞിനും നന്ദേട്ടനും വേണ്ടിയല്ലേ.... അവർടെ കൂടി സന്തോഷത്തിനു വേണ്ടിയല്ലേ.... വേദനയിലും സുഖമുള്ളൊരു നേർത്ത ചൂട്..... നാല് മാസം വളർച്ച തുടങ്ങിയ കുഞ്ഞ് വയറിൽ അവൾ മെല്ലെ തലോടി വിട്ടു.... മുന്നിലെ കണ്ണാടി തെളിയുന്ന നന്ദന്റെ മുഖം.... നോക്കി...നോക്കി... പതിയെ മിഴികൾ അറിയാതെ അടഞ്ഞു തുടങ്ങിയിരിന്നു.... """ദുർഗേ... മോളെ..... എണീറ്റെ.....""" നന്ദന്റെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടലോടെ അവൾ ഉണർന്നത്.... ചുറ്റും പരതി നോക്കുമ്പോൾ പരിചയമില്ലാത്ത ഇടമാണ്.... നീണ്ടു നിവർന്നു കിടക്കുന്ന നെല്പാടങ്ങൾ കണ്ണെത്താ ദൂരത്തെ പച്ചപ്പ്..... അവൾ ചാടി എണീറ്റു ..... """ആ... പതിയെ ... പതിയെ...""" ശ്രദ്ധയോടെ അവളുടെ ചുമലിനെ പിടിച്ച് ചാരിയിരുത്തി.... """ഇതെവിടാ നന്ദേട്ടാ..... നന്ദേട്ടന്റെ നാടാണോ...."""

"""അല്ലെടാ.... അതിന് കുറച്ചൂടെ പോണം....നിനക്ക് വിശക്കുന്നില്ലേ.... എന്താ വേണ്ടേ... നല്ല ചൂട് ദോശയും ചമ്മന്തിയും പറയട്ടെ....""" മുന്നിലെ കടയിലേക്ക് തിരിഞ്ഞു നോക്കിയവൻ പറഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ തലയാട്ടി.... അവൻ തട്ടുകടയിലേക്ക് നീങ്ങിയതും വണ്ടിയിൽ നിന്നിറങ്ങിയവൾ പതിയെ പാടങ്ങൾ നിരന്നു നിന്ന ഭാഗത്തേക്ക്‌ മെല്ലെ നടന്നു..... വീശിയടിക്കുന്ന കാറ്റിൽ മാറിലേക്ക് കൈകൾ രണ്ടും പിണഞ്ഞു കെട്ടി...... വല്ലാത്തൊരു കാലാവസ്ഥ.... ഇതൊക്കെ ആദ്യായിട്ടാ.... കണ്ണുമങ്ങുന്ന മൂടൽ മഞ്ഞോ.... എല്ലുപോലും വിറച്ചു പോകുന്ന കൊടും തണുപ്പോയില്ല.... ഇളം വെയിലിൽ സ്വർണരോമങ്ങളെ പുൽകിയണയുന്ന നേർത്ത തെന്നൽ മാത്രം...... ദൂരകാഴ്ചയെ ആസ്വദിക്കുമ്പോൾ ദുർഗയുടെ അരികിലേക്ക് ഓടിയണഞ്ഞിരുന്നു നന്ദൻ.... """അവര് ദോശ ചുടുന്നേയുള്ളു സമയെടുക്കും...... അല്ല നീ എന്താ ഇവിടെ നിൽക്കുന്നെ.......ബാ... ആ ബെഞ്ചിലിരിക്കാം..."""

കടയിലേക്ക് ചൂണ്ടി നിന്നവൻ അവളുടെ കൈകോർത്തു നീങ്ങിയതും മെല്ലെയവൾ അവനെ പിടിച്ചു നിർത്തി.... """ഞാനിവിടെ നിന്നോളാം നന്ദേട്ടാ....."" കൊഞ്ചാലോടെയാണ് അവൾ പറഞ്ഞത്.... കൈവിട്ട് വീണ്ടും അങ്ങോട്ടേക്ക് തന്നെ തിരിഞ്ഞു നിന്നപ്പോൾ തെല്ലൊന്നു പുഞ്ചിരിച്ചവൻ അവൾക്കൊപ്പം ചേർന്നു നിന്നു..... """എന്താടി പെണ്ണെ.... നീ പകൽ സ്വപ്നം കാണാ....""" അവളുടെ തോളിലേക്ക് കൈചേർത്തവൻ കളിയാക്കി ചോദിച്ചതും അവന്റെ തോളിലേക്ക് തല അമർത്തി ഒതുങ്ങി നിന്നു അവൾ.... ""'ഇനിയെങ്കിലും ഞാനിത്തിരി സ്വപ്നം കണ്ടോട്ടെ നന്ദേട്ടാ... ഞാനും.... നന്ദേട്ടനും.. നമ്മുടെ കുഞ്ഞും മാത്രമുള്ളൊരു കുഞ്ഞു സ്വപ്നം.... ആ കൈ വിരലുകളെ ഉള്ളം കയ്യിൽ ചേർക്കാൻ ശ്രമിക്കുന്നവളെ കഴുത്തിടുക്കിൽ ചേർത്തു വെച്ചവൻ.... "'ഇതുവരെ സ്വപ്നം കണ്ടിട്ടില്ല... ഈ ദുർഗ....

പേടിയായിരുന്നു... ആഗ്രഹിച്ചത് ഒന്നുമേ നേടാൻ കഴിയാത്തവൾക്ക് സ്വപ്നം കാണാൻ പോലും പേടിയായിരുന്നു നന്ദേട്ടാ....... പക്ഷെ ഇപ്പൊ ഈ നിമിഷം... ഒരു പെണ്ണിന് കിട്ടാവുന്നതിലും ഏറ്റവും വല്യ ഭാഗ്യാ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പുരുഷനും അവന്റെ കുഞ്ഞും..... ഇതെല്ലാം ചോദിക്കാതെ ദൈവം ഇങ്ങനെ കൈവെള്ളയിൽ കൊണ്ട് തരുമ്പോ ചെറിയൊരു ഭയം പോലെ നന്ദേട്ടാ.... നന്ദേട്ടൻ എനിക്ക് വാക്ക് തരോ... എന്ത് വന്നാലും... എന്തിന്റെ പേരിലാണെങ്കിലും നന്ദേട്ടൻ.... എന്നെയും ന്റെ കുഞ്ഞിനേയും ഉപേക്ഷിക്കില്ലാന്ന്....""" തന്റെ ചുമലിൽ കവിൾ പൂഴ്ത്തി കേൾക്കുന്നവളുടെ മുടിയിഴകളെ നേർത്തൊരു ചിരിയോടെ തലോടി വിട്ടു അവൻ.... ""അങ്ങനെ വിട്ടു കളയോടി ഞാൻ നിന്നെ.... അങ്ങനെ കളയാനല്ല ഞാൻ നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചത്.... നാളെ കഴിഞ്ഞാ ദുർഗാ നന്ദന്റെ സ്വന്താ...."" പറയുമ്പോൾ മേല്ലേ തലയുയർത്തി ദുർഗ അവനെ നോക്കി....

""''എന്റെ മഹാദേവന്റെ മുന്നിൽ വെച്ച് ഈ നന്ദൻ ദുർഗേടെ കഴുത്തിൽ താലി ചാർത്തിയാ പിന്നെ ആർക്കാ മോളെ നമ്മളെ പിരിക്കാൻ കഴിയാ.... """ ❤️ ആഹാരം കഴിച്ച് കുറച്ച് നേരത്തെ യാത്ര... നീണ്ട തെങ്ങിൻ തോപ്പും ഒരു വല്യാ വിഷ്ണു ക്ഷേത്രവും കഴിഞ്ഞ് ഓട്ടോ നിർത്തിയത് ഒരു നെല്പാടത്തിന്റെ അരികിലെ ചെറിയ റോഡിലാണ്..... ""എത്തീട്ടോ...... ഇറങ്ങിക്കോ..."" പതിയെ തല ചെരിച്ചവൻ പറഞ്ഞതും സംശയത്തിൽ പുറത്തിറങ്ങിയ ദുർഗ ചുറ്റുമൊന്നു പരതി.... """എവിടെയാ നന്ദേട്ടാ.... ഏട്ടന്റെ തറവാട്... ഇത് മുഴുവൻ നെൽ പാടാണല്ലോ...."" മുഖം ചുളിക്കി നിൽക്കുന്നവൾക്ക് നേരെ നോക്കിയവൻ മുന്നിലേക്ക് കൈ ചൂണ്ടി.... """ദേ..... ആ എതിരെ കാണുന്നതാ തറവാട്....മുറ്റത്ത് വണ്ടി പോകും.... അതിനിത്തിരി കറങ്ങണം.... എന്തായാലും നീ ആദ്യായിട്ട് വരുന്നതല്ലേ...

നമുക്കീ വരമ്പു വഴി പോകാം.... അമ്മാവന് ഒരു സപ്രൈസും ആകും... പിന്നെ ഈ നാട്ടുകാരൊക്കെ കാണട്ടെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ....""" വണ്ടിയിൽ നിന്നും രണ്ടു ബാഗുകൾ തോളിലേക്ക് തൂക്കി അവൻ പറഞ്ഞതും ദുർഗ ഇന്നിരുത്തി മൂളി.... ""'...മ്മ്... അങ്ങനെ വരട്ടെ....അപ്പൊ അതാണ് കാര്യം.... ഇയ്യാള് കെട്ടുന്ന കാര്യം നാട് മുഴുവൻ അറിയിക്കണം... കൊച്ചു കള്ളൻ...""" ഇളിക്കു കൈ ചേർത്ത് തലകുലുക്കി പറയുന്നവളെ കാണേ കീഴ്ച്ചുണ്ട് കടിച്ചവൻ ഒറ്റകണ്ണിറുക്കി.... ""ആ ഏതായാലും താൻ വാ ....പതിയെ ഇറങ്ങണെ.....""" വരമ്പിലേക്ക് പതിയെ അവളെ കൈ പിടിച്ച് താഴേക്കിറക്കുമ്പോൾ ചുറ്റും പരന്നു കിടക്കുന്ന പച്ചപ്പിൽ തന്നെയായിരുന്നു അവളുടെ നോട്ടം മുഴുവൻ..... """എന്ത് രസാ നന്ദേട്ടന്റ നാട് കാണാൻ.... വല്ലാത്തൊരു ഭംഗി....എന്റെ നാട് പോലേയല്ല...."""

""അതിന് നിന്റെ നാടിന് എന്താ കുഴപ്പം...എല്ലാം നാട്ടിൻ പുറങ്ങള് തന്നെയല്ലേ ദുർഗേ....... പ്രസവം കഴിഞ്ഞാ നിനക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി താമസിക്കാലോ....""" ശ്രദ്ധയോടെ വരമ്പിലൂടെ നടക്കുന്നവളെ നോക്കി നന്ദനും പിന്നാലെ നടന്നു.... """ഹല്ല... ഇതാരാ... നന്ദനോ.... ഈ നാടൊക്കെ ഓർമയുണ്ടോ ടാ... നിനക്ക്....""" സുകുമാരേട്ടനാണ്..... """പിന്നെ ഓർമ്മയില്ലാതിരിക്കോ സുകുമാരേട്ടാ.... ആ കിരണിന്റെ ജോലി കാര്യൊക്കെ എന്തായി.... """ഓ... അവനെ ഞങ്ങള് ഗൾഫിൽ പറഞ്ഞയച്ചു മോനേ.... ഇവിടെ നിന്നിട്ട് വല്യ കാര്യോന്നുമില്ലെന്നേ.... അല്ല നീ എല്ലാം അറിഞ്ഞിട്ടാണോ നന്ദാ വരുന്നത്....""" അയാൾ സംശയം നിറച്ച് ചോദിക്കുമ്പോൾ നന്ദൻ ഊർന്നു വീഴുന്ന ബാഗിന്റെ വള്ളിയും തോളിൽ ചേർത്തവൻ ഉത്തരം നൽകി.... """ഉവ്വ്... എന്നെ അമ്മാവൻ വിളിച്ചിരുന്നു....അതാ ഇങ്ങോട്ട് വന്നത്...""" """അല്ല... ഇതാരാ കൂടെയൊരാള്...."" കുഞ്ഞ് വയറിൽ കൈ അമർത്തി നിൽക്കുന്ന ദുർഗയേ കണ്ടിട്ടാണ് സുകുമാരൻ ചോദിച്ചത്.... """ഇത്... ഇതെന്റെ പെണ്ണാ സുകുമാരേട്ടാ...."""

അവളെ ഒരു നിമിഷം നോക്കി സന്തോഷത്തോടെ പറഞ്ഞവൻ നടന്നു നീങ്ങിയതും പെട്ടെന്ന് അയാളുടെ മുഖം മാറി..... ഞെട്ടി നിന്നയാൾ നന്ദനേ തന്നെ നോക്കുമ്പോഴേ.... ദുർഗയുടെ മനസിലേക്ക് എന്തെക്കൊയോ ആശങ്കകൾ കടന്നു കൂടിയിരുന്നു.... ""'എടി..... സുഭദ്രേ..... ദാ... നന്ദൻ......നന്ദൻ മോൻ വരുന്നു...""" ഉമ്മറപ്പടിയിൽ പത്രം വായിച്ചിരുന്ന ശിവരാമൻ വരമ്പിലൂടെ വരുന്ന നന്ദനേ കണ്ട് ഉറക്കേ വിളിച്ചു....... """അയ്യോ മോൻ വന്നോ... """ വേച്ചു വേച്ചു ഉള്ളിൽ നിന്നും സുഭദ്ര സന്തോഷത്തിൽ ഉമ്മറത്തേക്ക് ഇറങ്ങിയതും അവർ മുറ്റത്ത് എത്തിയിരുന്നു.... നല്ല പഴക്കം ചെന്ന തറവാടാണ്..... വിശാലമായ മുറ്റം..... പടിപ്പുര..... ഓരോന്നും ദുർഗ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന നേരം നന്ദൻ വീടിനുള്ളിൽ കയറി.... ഒരു അറുപതു അറുപത്തഞ്ചുവയസ്സ് തോന്നിക്കുന്ന ആളാണ് അമ്മാവൻ.... മുണ്ട് മാത്രാണ് വേഷം... ഷർട്ടിടാത്ത നെഞ്ചിൽ വെള്ളരോമങ്ങൾ നിറഞ്ഞു കിടപ്പുണ്ട്...

. വായിൽ കുറച്ചു നേരത്തെ ചവച്ച മുറുക്കാന്റെ അംശം പറ്റിയിരിക്കുന്നു.... അമ്മായി സെറ്റും മുണ്ടുമാണ്.... ഏകദേശം ഒരു അമ്പത്തഞ്ചു കാണും..... നല്ല വെളുത്ത നിറം...... കാണാൻ നല്ല ചേല്.... """മ്മ്...അമ്മായീടെ മോളും ഈ ചേല് തന്നെയാവും... """ അസൂയയിൽ ദുർഗ സുഭദ്രയെ അടിമുടി ഒന്ന് നോക്കി... """മോന് സുഖല്ലേ.. കുഞ്ഞേ....അമ്മായിയോടെ ഇപ്പോഴും മോന് ദേഷ്യാ.... അവന്റെ നെറുകയിൽ തലോടി സുഭദ്ര ചോദിച്ചു.... """ഏയ്യ് .... ഉണ്ടായിരുന്നേൽ ന്റെ കുട്ടി ഞാൻ വിളിച്ചപ്പോ.... ഇങ്ങട് വരുവായിരുന്നോ സുഭദ്രേ...അല്ല.. നന്ദാ ഇതാരാ... ഈ പെൺകുട്ടി...""" ദുർഗയെ തന്നെ കൂർപ്പിച്ചു നോക്കി ശിവ രാമൻ ചോദിച്ചതും അവൻ അലസ്സമായി ചിരിച്ച് നന്ദനേ ഒന്ന് നോക്കി.... "''ഇത് ദുർഗ ..... ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ അമ്മാവാ...""" കേട്ടമാത്രയിൽ ഞെട്ടലോടെ ഇരു വരും പരസ്പരം നോക്കുന്നത് നന്ദനും ദുർഗയും ശ്രദ്ധിച്ചു..... """....നന്ദേട്ടാ..... ശ്രീകുട്ടീടെ നന്ദേട്ടൻ.... വന്നോ..."''' പെട്ടെന്നാണ് കോണി പടികൾ ഇറങ്ങി വരുന്ന കൊലുസിന്റെ ഒച്ചയോടെ ഓർമകൾ കീറിമുറിക്കുന്നൊരു സ്വരം തറവാടിനുള്ളിൽ അലയടിച്ചത്....

കേട്ടതും നന്ദന്റെ ശ്വാസം അവിടെ നിഛലമായത് പോലെ.... ഇരുട്ടിൽ നിന്നും ആ ശബ്ദം അരികിലേക്ക് വന്നുകൊണ്ടേയിരുന്നു.... """...ന്റെ... നന്ദേട്ടാ..."""' ഉമ്മറത്തേക്ക് ഇരച്ചു വന്ന കാലൊച്ച.... പാവാടയും ലോങ്ങ്‌ ബൗസുമിട്ട് ഇരു ഭാഗത്തും മുടി പിന്നിക്കെട്ടി.... അലക്ഷ്യമായി മഷിയെഴുതിയ മിഴികളും കവിളിൽ അതേ കണ്മഷി തൊട്ട് വെച്ച വലിയ കാക്ക പുള്ളിയും.... ഒരു കുട്ടിയേ പോലെ തന്റെ പേര് ഉരുവിട്ട് കൊണ്ട് ചാടി തുള്ളി വരുന്നു... അവന്റെ ശ്രീ കുട്ടി.... നിലച്ചുപോയ്‌ അവന്റെ ഹൃദയം.... കാണെ കണ്ണു നീരാൽ മിഴിപാട കെട്ടിത്തുടങ്ങിയ മാത്രയിൽ ഓടിവന്നവൾ നന്ദന്റെ വിരിമാറിനെ മൂടിയിരുന്നു.... ""'നന്ദേട്ടൻ വന്നേ.... ഈ ശ്രീക്കുട്ടീടെ നന്ദേട്ടൻ... വന്നേ.... അമ്മേ കണ്ടോ...... ന്റെ നന്ദേട്ടൻ വന്നല്ലോ ..... അമ്മയല്ലേ പറഞ്ഞെ വരില്ലെന്ന് ..... ഈ അമ്മ നുണച്ചിയാ.... നന്ദേട്ടാ... ഇനി ഈ ശ്രീകുട്ടിയെ ഉപേക്ഷിച്ച് എങ്ങും പോകരുതൂട്ടോ.... ശ്രീകുട്ടീടെ അടുത്ത് തന്നെ വേണം..."' ഭ്രാന്തി കണക്കേ തന്റെ നെഞ്ചിൽ കിടന്നു പുലമ്പുന്നവളെ കാണേ ഉള്ള് നീറുന്ന വേദനയോടെ നന്ദന്റെ മിഴികൾ ഒരു നിമിഷം എല്ലാം കണ്ട് തകർന്നു നിൽക്കുന്നവളുടെ അരികിലേക്ക് ദയനീയമായി പാഞ്ഞു..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story