അരികെ: ഭാഗം 26

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""ഇത് നന്ദ ഗോപനാ...... നന്ദ ഗോപൻ..... ഈ ലോകത്ത് ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും അവളെ ഈ നന്ദൻ ഉപേക്ഷിക്കില്ലാന്ന്..... എന്റെ ദുർഗക്ക് ഞാൻ വാക്ക് നൽകിയതാണ്........ ആ വാക്ക് തെറ്റിക്കണമെങ്കിൽ ഈ നന്ദന്റെ പ്രാണൻ വെടിയണം അമ്മായി..... ഈ ശ്വാസം നിലക്കണം...""" അവന്റെ ഉറച്ച വാക്കുകൾ കേൾക്കെ വല്ലാത്ത ദേഷ്യം തോന്നി സുഭദ്രക്ക്... മുഖം വീർപ്പിച്ചു പുച്ഛത്തോടെ നോക്കി.... """ഓ... ഇത്രേ ഉണ്ടായിരുന്നുള്ളോ നന്ദാ... നിനക്ക് നിന്റെ ശ്രീകുട്ടിയോടുള്ള പ്രണയം.... ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ നീ.... അവളില്ലെൽ ജീവിക്കാൻ കഴിയില്ലെന്നായിരുന്നല്ലോ......""" """അതേ...... ശ്രീ കുട്ടി എന്റെ ജീവൻ തന്നെയായിരുന്നു..... ഒന്നും രണ്ടുമല്ല... പതിനഞ്ചു വർഷം ഈ നെഞ്ചിൽ കൊണ്ട് നടന്നതാ ഞാനവളെ..... അറിയായിരുന്നല്ലോ എല്ലാം....

എല്ലാം അമ്മായിക്ക് അറിയായിരുന്നതല്ലേ..... എന്തേ അന്നെനിക്ക് തരാത്തെ..... കഴിഞ്ഞിട്ടുണ്ടാവില്ല ......""" അവൻ പുച്ഛത്തോടെ ചുണ്ടു കോണിച്ചു.... ""'വല്യ തറവാട്ട് മഹിമയും ..... ഇട്ടു മൂടാനുള്ള സ്വത്തും.... ഉയർന്ന പഠിപ്പും ഒക്കെ കണ്ടപ്പോ.... എന്നെ നിങ്ങൾക്ക് വേണ്ടാതായി.... ഞാൻ നന്ദി കെട്ടവനായി.... അർഹിക്കാത്തത് ആഗ്രഹിച്ചവനായി.... ചോര കിനിഞ്ഞൊഴുകെ എന്നിൽ നിന്ന് അടർത്തിയെടുത്തതും ... പഠിപ്പും പണവുമില്ലായെന്നു പറഞ്ഞു ആട്ടി പായിച്ചു വിട്ടതും .... ഈ നിൽക്കുന്ന മഹതി തന്നെയാണല്ലോ....""" ""'മോനേ അന്ന് ഞാൻ """ മറുപടി പറയാൻ കഴിയാതെ കുറ്റബോധത്തിൽ അവരുടെ ശബ്ദം ഉയർന്നു..... """വേണ്ടമ്മായി.... ഇതിനിനി ഒരു ന്യായീകരണത്തിന്റെയും ആവശ്യമില്ല....."""

അവൻ ഇടറിയ സ്വരം കണ്ണുനീരാൽ വിറച്ചു തുടങ്ങിയിരുന്നു.... """എനിക്കൊരു മനസ്സുണ്ടെന്ന് ആരും ഓർത്തില്ല.... അതിന് സ്നേഹിക്കാൻ കൊതിക്കുന്നൊരു ഹൃദയമുണ്ടെന്ന് ആരും ഓർത്തില്ല.... കരഞ്ഞു തീർത്ത കണ്ണീരിനും നെഞ്ച് വിങ്ങിയ വേദനക്കും കണക്കില്ലായിരുന്നു.... ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്തതാണ് ഞാൻ.... പക്ഷെ അവിടെ നിന്നും വിധിയെന്നെ കൈപിടിച്ചു കൊണ്ടെത്തിച്ചത് എന്റെ ദുർഗയുടെ അരികിലേക്കാണ്....... അവളുടെ കരങ്ങളിലേക്കാണ്.... ഈശ്വരനാ അമ്മായി ഞങ്ങളെ ഒരുമിപ്പിച്ചത്.... ഇനിയെങ്കിലും ഈ നന്ദൻ സ്നേഹത്തിനു വേണ്ടി അലയാതിരിക്കാൻ.... ആ നഷ്ടത്തിൽ വെന്തുരുകി തീരാതിരിക്കാൻ.... ഈ.... ഈ കൈകുമ്പിളിൽ ദൈവം എന്നെന്നേക്കുമായി കൊണ്ടെത്തിച്ചതാ എനിക്കെന്റെ ദുർഗയെ..."""

കൈകളെ നീട്ടി മിഴി നിറക്കുന്നവനെ കാണേ ദേഷ്യത്തോടെ സുഭദ്ര മുഖം വെട്ടിച്ചു.... """അമ്മായി സങ്കടപെടേണ്ട.... ന്റെ ശ്രീക്കുട്ടി... അവളെ അത്രപെട്ടെന്ന് കൈ വിടില്ല ഞാൻ.... ഒന്നുമല്ലേലും അവളെ ഈ അവസ്ഥയിലാകാൻ അറിയാതെ ആണെങ്കിലും ഞാനും ഒരു കാരണകാരനല്ലേ.... ഇവിടെയുണ്ടാകും നന്ദൻ.... ശ്രീകുട്ടിയുടെ അസുഖം ഭേദമാകുന്നത് വരെയെങ്കിലും ഞാനിവിടെയുണ്ടാകും അമ്മായി... നിങ്ങള് കാണിച്ച നന്ദികേട് എന്തായാലും ഈ നന്ദൻ കാട്ടില്ല.... അത്രക്കും മനസാക്ഷി ഇല്ലാത്തവനല്ല ഈ നന്ദൻ...""" വെറുപ്പും പുച്ഛവും ഒരു പോലെ നിറച്ചവൻ അവിടെ നിന്നും അകലുമ്പോൾ കോപത്താൽ രാശി പടർന്നിരുന്നു സുഭദ്രയുടെ മിഴികളിൽ.... ❤️

നിലാവിന്റെ നേരിയ വെട്ടത്തിൽ കുളപ്പടവിൽ ചേർന്നിരുന്ന് ജലകണങ്ങളിൽ പ്രതിഭലിക്കുന്ന അർഥ ചന്ദ്രനെ നോക്കി ചിന്തകളിൽ മുഴുകിയിരിക്കുകയാണ് ദുർഗ.... മിഴിനീർ തുള്ളികൾ ഇമ വെട്ടാൻ അനുവദിക്കാതെ കൺപോളകളിൽ തന്നെ തറഞ്ഞിരിക്കുന്നു.... ഹൃദയം മരവിച്ചത് പോലെ..... അടിവയറ്റിലെ നേരിയ ഞെരുക്കം മാത്രമാണ് തനിക്ക് ജീവനുണ്ടെന്ന് മനസ്സിനെ ഓർമപ്പെടുത്തുന്നത്.... """...ദുർഗേ.....""" പിന്നിൽ നിന്നും കേട്ട സ്നേഹം തുളുമ്പുന്ന സ്വരം..... നന്ദനാണ്... തല മെല്ലെ ചെരിച്ചു.... പക്ഷെ അവനെ നോക്കീല.... മൗനമായി വീണ്ടും ജലകണങ്ങളിലേക്ക്.... """നീ എന്തിനാ മോളെ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കുന്നെ.... """ ചെറു ശകാരത്തോടെ അരികിൽ വന്നു ചേർന്നിരുന്നവനെ മിഴികൾ ഉയർത്തി നോക്കാൻ കൂടി ഉള്ള് നോവുന്ന പോലെ.....

"""ദേ ഇത് നിന്റെ നാട് പോലെയല്ല കേട്ടോ... കാവും യക്ഷിയമ്പലോം ഒക്കെയുള്ളയിടമാ..."" മെല്ലെ തോളിലേക്ക് അവന്റെ കൈ കോർത്തു... "''ഗർഭിണികൾ ഈ സമയം ഇങ്ങനെ ഒറ്റക്ക് നിൽക്കാൻ പാടില്ല... വയറ്റിലെ കുഞ്ഞിന് ദോഷാ.... വാ മോളെ... അകത്തു പോയ്‌ കിടക്കാം...."" കരുതലോടെ ഒന്നുകൂടി ചേർക്കുമ്പോൾ... ദയനീയമായ ആ ഉണ്ടകണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... ""'....എന്താടാ..."" കാരണം മറ്റാരേക്കാളും അറിഞ്ഞിരുന്നിട്ടും വേദന ഒളിപ്പിച്ചവൻ ചോദിച്ചു ... ""ന്തിനാ നന്ദേട്ടാ... ഈ നാടകം..... എന്നോടാ.... ഞാൻ വിഷമിക്കൂന്ന് ഭയന്നിട്ടാ... വേണ്ട.... ആ മനസ്സ് അലറി കരയുന്നത് ഈ ദുർഗ അറിയുന്നുണ്ട്...""' മിണ്ടീല അവൻ നിസ്സഹായനായി ആ മിഴികളിൽ കണ്ണോടിക്കുമ്പോൾ നേർത്തൊരു പുഞ്ചിരി നൽകിയവൾ അവനെ നോക്കി .... നീറുന്ന മൗനമായിരുന്നു...

പിന്നെ..... നീല നിലാവ് കാർമേഘങ്ങളിൽ മറയുന്നത് വരെ.... നേർത്ത ജലതരംഗങ്ങൾ നിഛലമാകുന്നത് വരെ..... """വല്ലാതെ പൊള്ളുന്നു പെണ്ണെ... ന്റെ... ന്റെ... നെഞ്ചിലേക്കൊന്ന് ചായാവോ.."" നീണ്ട മൗനം ഇടറി സ്വരത്താൽ മുറിഞ്ഞു പോകെ..... ഒരു മാത്ര കലങ്ങി നിന്നാ മിഴികളേ നോക്കി..... അവ അവളെ നോക്കി കേഴുകയാണെന്ന് തിരിച്ചറിഞ്ഞതും.... ആ വിരിമാറിലേക്ക് വീണിരുന്നു പാവം... ഇരുകൈകളാലും വാരിപുണരവേ നെഞ്ചിലെ കുറ്റി രോമങ്ങൾ നനവിൽ കുതിർന്നിരുന്നു... """ഈ നെഞ്ച് വിങ്ങി പൊട്ടുന്നത്... നീറി പുകയുന്നത് മറ്റാരേക്കാളും നന്നായി ദുർഗ അറിയുന്നുണ്ട് നന്ദേട്ടാ..."" മാറിൽ ചായവേ ഒരു നിമിഷം ആ കണ്ണുകളിലേക്ക് തന്നെ നോക്കി.... """ഞാൻ കരയൂന്ന് കരുതിയല്ലേ... എന്റെ മനസ്സ് വേദനിക്കൂന്ന് കരുതിയിട്ടല്ലേ... എല്ലാം ഇങ്ങനെ ഉള്ളിലൊതുക്കുന്നത്....""'

മിഴികൾ പെയ്തുനിൽക്കുന്നവളുടെ കഴുത്തിടുക്കിലേക്ക് നിശബ്ദമായി വിരലുകൾ ചേർത്തവൻ.... """സാരയില്ല നന്ദേട്ടാ... നന്ദേട്ടൻ.... ശ്രീക്കുട്ടിയെ സ്വീകരിച്ചോളൂ..... ഈ മനസ്സില് അവൾക്കുള്ള സ്ഥാനം എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയാം മനുഷ്യാ..... എന്നെ പറ്റി ചിന്തിക്കണ്ട.... ഞാൻ... ഞാൻ തിരിച്ചു പൊക്കോളാം... ആർക്കും.. ഒരു ശല്യവാണ്ട് തിരിച്ചു പൊക്കോളാം...."" """അതിന്.... അതിന്....ഈ നന്ദൻ മരിക്കണം ദുർഗേ...""" നിശബ്ദമായ അന്തരീക്ഷത്തിൽ അവന്റെ ഉറച്ച ശബ്ദം എന്തെന്നില്ലാത്ത പ്രതിധ്വനിച്ചു...... നിറമിഴിയിൽ അത്ഭുതം നിറച്ചായായിരുന്നു... അവൾ നന്ദനേ നോക്കിയത്..... """....നന്ദേട്ടാ...""" """നന്ദേട്ടൻ തന്നെയാ മോളെ .... നേരാ നീ പറഞ്ഞത്....തകർന്നു നിൽക്കുവാ നന്ദൻ..... എന്റെ ശ്രീക്കുട്ടിയെ കണ്ട് തളർന്നു പോയ്‌ ഞാൻ.... ഒന്നുമല്ലേലും കുറേ നാൾ ഈ മനസിലിട്ടു താലോലിച്ചതല്ലേ ഞാനവളെ.... അത്രയും സ്നേഹിച്ചതല്ലേ.....

പക്ഷെ.... പക്ഷെ ആ പേരില് നിന്നെ ചേർത്തു പിടിക്കുന്ന ഈ കൈകളെ ഒരിക്കലും അടർത്തി മാറ്റില്ല നന്ദൻ....""" പറയുമ്പോൾ വിരിമാറിലെ തീ കനൽ ഒന്നു കൂടി തേറി നിന്നതവൾ തിരിച്ചറിഞ്ഞു... """കാരണം..... കാരണം നീ എന്റെ കുഞ്ഞിന്റെ അമ്മയാ..... ഈ നന്ദന്റെ പ്രാണനെ ഉദരത്തിൽ ചുമക്കുന്നവളാ.... ഈ നന്ദനെ തന്നെ ഹൃദയത്തിൽ ചുമക്കുന്നവളാ..... നിന്നെ കൈവിട്ടാൽ അവിടെ തീരും മോളെ ഞാൻ..... അത്രമേൽ എൻ ജീവനിൽ അലിഞ്ഞു പോയിരിക്കുന്നു നീ.... നീയെന്നോ ഞാനെന്നോ വേർതിരിക്കാൻ കഴിയാത്തത്ര...."" ആ നിമിഷം മറ നീക്കി വന്നൊരാ നീല നിലാവിന്റെ പ്രകാശം അവിടമാകെ പ്രതിഭലിച്ചു നിന്നു.... നിലാ വെളിച്ചം തട്ടി നിന്നാ നിറമിഴിയിൽ അവൾ കണ്ടു... അവളോടുള്ള അവന്റെ പ്രണയത്തെ...

. ഇത്ര നാൾ താൻ കാണാൻ കൊതിച്ചു നിന്ന തീവ്രനുരാഗത്തെ...... ആ മിഴികളിൽ തന്നെ ഈ ലോകം ചുരുങ്ങിപോയിരിക്കുന്നു എന്ന് പോലും തോന്നിപോകുന്നു.... അവന്റെ അധരങ്ങൾ അവളിലേക്ക് വെമ്പി നിന്നതും കൺപീലി അവളറിയാതെ കൂമ്പിയടഞ്ഞു പോയിരുന്നു..... രാത്രിയുടെ മായനിഗൂഢത എവിടെ നിന്നോ ചീവിടുകൾ മുറവിളി കൂട്ടുമ്പോൾ അവന്റെ ഇതളുകൾ ആ കൺപോളകളിൽ മൃതുലമായി അമർന്നു.... തെല്ലൊരു മാത്ര വിറകൊണ്ട് പോയ്‌ അവളുടെ ദേഹം.... നിമിഷം തെക്ക് നിന്നും വീശിയടിച്ച പാതിരാകാറ്റ് അവരെ ഒന്നുകൂടി ചേർത്തു നിർത്തി.... ശ്വാസനാളങ്ങൾ നിലച്ചു പോയിരിക്കുന്നു.... സ്വർണരോമങ്ങൾ പോലും നിഛലമായിരുന്നു.... ആദ്യമായി തൊട്ടറിഞ്ഞ പ്രണയചുംബനം....

അതും തന്റെ വയറ്റിൽ വളരുന്ന ജീവന്റെ അവകാശിയുടെ..... അദരങ്ങൾ അടർത്തിമാറ്റാതെ അവൻ അവളുടെ കവിളോരം ചുംബനത്തെ ഒഴുക്കി..... അവന്റെ ചുടു നിശ്വാസം അവളുടെ നേർത്ത ചുണ്ടുകളെ തലോടിയതും അവന്റെ കൈകുമ്പിളിലേക്ക് അവൾ ഇഴുകി ചേർന്നിരുന്നു ...... ഹൃദയമിടിപ്പിന്റെ വേഗത കൂടവേ അവന്റെ സൂര്യ താപമേറ്റ് നെറുകയിലേക്ക് വിയർപ്പുത്തുള്ളികൾ ഒഴുകി തുടങ്ങി.... എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.... എങ്കിലും മതി വരാതെ മൗനം നിറച്ചവൾ നിന്നു പോയ്‌.... ""....ദുർഗേ...."" ആ സ്വരമാണ്.... താമരമൊട്ടുകളെ വിടർത്തിയത്.... """"ഞാനിവിടെ ഉണ്ടാകണം മോളെ.... ശ്രീക്കുട്ടിയുടെ അസുഖം മാറുന്നവരെയെങ്കിലും ഞാനിവിടെ ഉണ്ടാകണം..... അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനല്ലേ.... പക്ഷെ.. പക്ഷെ...അതൊരിക്കലും നിന്നെ ഒഴിവാക്കിയിട്ടല്ല....

നിന്നെ ഇങ്ങനെ മാറോട് ചേർത്തു പിടിച്ച്.... അനുവാദം ചോദിക്കുകയാ ഞാൻ...... മറുത്തു പറഞ്ഞാൽ ഈ നിമിഷം നമുക്കിവിടെന്ന് ഇറങ്ങാം.... നിന്നെക്കാൾ വലുതല്ല മോളെ ഈ നന്ദന് ഒന്നും....""" അവൻ മൃതുലമായി ചോദിച്ചതും ചിരിയോടെ അവളൊന്നു തലയനക്കി.... ""മറുത്തു പറയോ ഞാൻ...... ഈ ഒരു വാക്ക് മാത്രം മതി നന്ദേട്ടാ ദുർഗക്ക്.... ഈ ഒരു ചേർത്തു പിടിക്കൽ മാത്രം മതി...""" പ്രണയം മിഴികളിൽ നിറഞ്ഞൊഴുകുമ്പോൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയവൾ ഹൃദയത്തിൽ ഇതളുകൾ അമർത്തി..... ❤️ രാവിലെ കണ്ണുകൾ പുളിക്കേ തുറന്നു നോക്കുമ്പോൾ കൺ പീലിയിൽ സൂര്യരശ്മികൾ തട്ടി നിന്നിരുന്നു.... കുഞ്ഞി കിളികളുടെ ഒച്ച കാതുകളെ അലയടിച്ചതും .... എന്തുകൊണ്ടോ ഒരു ചെറുപുഞ്ചിരി ചുണ്ടുകളിൽ തെന്നി നിന്നു.....

കിടന്നിരുന്ന കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റവൾ തറയിലേക്ക് നോക്കുമ്പോൾ ചുരുട്ടി ഒതുക്കിയ ഓല പായേയാണ് കണ്ടത്..... ഇന്നലെ ഒറ്റക്ക് കിടക്കേണ്ട എന്ന് പറഞ്ഞു താഴെ കിടന്നതാണ് നന്ദൻ... ഉണർന്നതും കാണാതെയായപ്പോൾ തെല്ലൊരു സങ്കടം തോന്നി.... "'"എവിടെ പോയ്‌... ഉണർന്നപ്പോ എന്നെ കൂടി വിളിക്കായിരുന്നില്ലേ നന്ദേട്ടന്...."'" പരിഭവം ചുണ്ടു മലർത്തിയപ്പോൾ മിഴികൾ ആളെ തിരക്കി അലയുന്നുണ്ടായിരുന്നു.... മെല്ലെ കട്ടിലിൽ നിന്നിറങ്ങിയതും വലം കാലിൽ മരവിപ്പ് പുളഞ്ഞു വന്നു... ""...ആാാ ..."" വേദന നിറഞ്ഞു വന്ന നിറമിഴി ഇറുക്കെയടച്ചു നീര് കേറിയ കാൽ വണ്ണയിൽ അമർത്തി തലോടി.... എന്നിട്ടും ഇരിക്കാൻ തോന്നീല്ല.... പതിയെ എണീറ്റു...വേച്ചു വേച്ചു നടന്നവൾ ഉമ്മറത്തേയ്ക്ക് ഇറങ്ങി....

മുറ്റത്ത് കയ്യിലെ കുറ്റിചൂലിൻമേൽ കണ്ണും നട്ട് നിൽക്കുന്ന സുഭദ്ര വയറ്റിലേക്ക് കൈ ചേർത്ത് വരുന്നവളെ കാണേ മുഖം ചുവന്നു കേറി.... '"'ഓ .... കെട്ടിയെടുത്തോ മൂദേവി.... നടക്കുന്ന കണ്ടില്ലേ.... ചട്ടുകാലിയെ പോലെ.... എന്റെ ശ്രീ കുട്ടിയുടെ ജീവിതം തൊലക്കാൻ വന്ന പാഷാണം...."'' സുഭദ്രേയേ കണ്ടതും ആകാംഷയോടെ വരുന്നവൾക്ക് നേരെ വിഷം കലർന്നൊരു പുഞ്ചിരി നൽകിയവർ .... """നന്ദേട്ടൻ... നന്ദേട്ടൻ എവിടെ അമ്മായി....""" തളർച്ച നിറഞ്ഞ സ്വരത്തോടെയാണവൾ ചോദിച്ചത്.... ""'അയ്യോ... അവൻ രാവിലെ തന്നെ കുടുംബ ക്ഷേത്രത്തിൽ പോയല്ലോ.... മോളോട് പറഞ്ഞില്ലായിരുന്നോ...""" കേൾക്കുമ്പോൾ എന്തോ മനസ്സിന് നേരിയ വേദന പോലെ തോന്നി.... പെട്ടെന്ന് ഒറ്റക്കായത് പോലെ...

. മുഖം മാറി തുടങ്ങിയ അവളെ തന്നെ സുഭദ്ര ചൂഴ്ന്നു നോക്കുകയായിരുന്നു.... ""...എന്ത് പറ്റി മോളെ...'"" ""...ഏയ്യ് ഒന്നുമില്ല..."" അവളൊന്നു ചിരിച്ചെന്ന് വരുത്തി പോകാനായി പിന്നിലേക്ക് തിരിഞ്ഞതും... ""'..മോളെ..."" എന്നൊരു വിളി.... """മോളെങ്ങിടാ ഈ പോണേ ഇങ്ങോട്ട് വന്നേ....."" ഉമ്മറത്ത് നിന്നിരുന്നവളുടെ കയ്യേ ബലമായി പിടിച്ചു മുറ്റത്തിറക്കി... """അതേ.... അമ്മായിടെ നാടുവിനൊന്നും തീരെ വയ്യ മോളെ .... വാദത്തിന്റെ അസ്കിതയാണ്..... മുറ്റാണെ ദേ കിടക്കുന്ന കണ്ടോ...."" അവൾ തെല്ലൊരു സംശയത്തോടെ മുറ്റത്തേക്ക് നോക്കി.... വിശാലമായ മുറ്റത്ത് കരിയിലകൾ നിറഞ്ഞു കിടക്കുന്നു.... മുന്നിലെ മാവും പുളിമരവുമല്ലാതെ മറ്റേന്തിന്റെയൊക്കെയോ ഇലകൾ കൂടി മുന്നിലാകെ വിതറി കിടപ്പുണ്ട്.... ആരോ മനപ്പൂർവം ചെയ്തതു പോലെ....

നെറ്റി ചുളുങ്ങി അവൾ സുഭദ്രയേ നോക്കുമ്പോൾ ഒരു വഷളൻ ചിരിയോടെ കുറ്റി ചൂലിനെ അവൾക്ക് നേരെ നീട്ടി പിടിച്ചിരിക്കുകയാണ് ആ സ്ത്രീ.... """നോക്കണ്ട... മോൾക്കുള്ളതാ.....നിന്നെ നല്ലോണം നോക്കണോന്നാ നന്ദൻ പറഞ്ഞിട്ട് പോയെ.... കുനിഞ്ഞു നിവർന്നുള്ള ജോലികളും ചെയ്യിപ്പിക്കാനും അവൻ തന്നെയാ പറഞ്ഞത്...."'' നീട്ടി പിടിച്ച ചൂല് വാങ്ങിയവൾ ദയനീയമായി അവരെ നോക്കി.... """എന്ത് പറ്റി മോളെ... സാരയില്ലാട്ടോ ....ഇത്തിരി ചവറേയുള്ളു.... ദേ ആ വടക്കും ഭാഗം വരെ.... ഈ സമയത്ത് ഗർഭിണികൾ അടിച്ചു വാരുന്നത് നല്ലതാ.... സുഖപ്രസവത്തിനെ.... മോള് പണിയൊക്കെ കഴിഞ്ഞിട്ട് വാ.... അപ്പോഴേക്കും അമ്മായി ചായ ഇട്ട് വെക്കാം ....""" ചുലും പിടിച്ചു നിരാശയിൽ ചുറ്റും പരതുന്നവളുടെ തോളിൽ മെല്ലെ തട്ടി.....

"""നീ എന്തോ കരുതിയെടി പെഴച്ചവളെ.... മാളിയേക്കലിൽ വന്ന് അങ്ങ് സുഖിച്ച് കഴിയാന്നോ.... അതിന് ഈ സുഭദ്ര അനുവദിക്കില്ല മോളെ....""" മനസ്സിൽ ഉരുവിട്ടവർ മുഖത്തു വിരിഞ്ഞ ക്രൂര ഭാവം അവൾ കാണാതെ മറച്ചു പിടിച്ചു.... വെളുക്കെ ചിരിച്ചു കാട്ടി പതിയെ തിരിഞ്ഞു നടന്നതേയുള്ളൂ..... """"....നന്ദേട്ടന്റെ പുന്നാര അമ്മായി എങ്ങോട്ട് പോകുവാ..."""" തളർന്നു നിന്ന സ്വരത്തിൽ ഗൗരവഭാവം തേറി വന്നതും ഒരു മാത്ര അത്ഭുതത്തോടെയാണ് സുഭദ്ര തിരിഞ്ഞത്...... നോക്കുമ്പോൾ ചൂലിന്റെ പിന്നിലേക്ക് രണ്ട് തട്ട് തട്ടി അവരെ രൂക്ഷമായി കണ്ണോടിച്ചു കൊണ്ട് ഇടുപ്പിൽ കൈ ചുരുട്ടി നിൽക്കുകയാണ് പെണ്ണ്................തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story