അരികെ: ഭാഗം 27

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""""....നന്ദേട്ടന്റെ പുന്നാര അമ്മായി എങ്ങോട്ട് പോകുവാ..."""" തളർന്നു നിന്ന സ്വരത്തിൽ ഗൗരവഭാവം തേറി വന്നതും ഒരു മാത്ര അത്ഭുതത്തോടെയാണ് സുഭദ്ര തിരിഞ്ഞത്...... നോക്കുമ്പോൾ ചൂലിന്റെ പിന്നിലേക്ക് രണ്ട് തട്ട് തട്ടി അവരെ രൂക്ഷമായി കണ്ണോടിച്ചു കൊണ്ട് ഇടുപ്പിൽ കൈ ചുരുട്ടി നിൽക്കുകയാണ് പെണ്ണ്..... അവളുടെ നോട്ടം കാണെ നെറ്റി ചുളിഞ്ഞവർ മുന്നിലേക്ക് നടന്നു.... വീണ്ടും ഇളിച്ചു കാട്ടിയവർ അവളെ ഒന്ന് ചൂഴ്ന്നു നോക്കി.... """...എന്ത് പറ്റി മോളെ...""" """....ഭാ.... പരട്ട തള്ളെ...""' പ്രതീക്ഷിക്കാതെ വന്ന വാക്കിൽ രണ്ടടി പിന്നിലേക്കവർ തെറിച്ചു നിന്നുപോയി..... ""'നിങ്ങളെന്തോ കരുതി..... നിങ്ങളിങ്ങനെ ഓർഡർ തന്നാലുടനെ കരഞ്ഞു മൂക്ക് ചീറ്റി പറയുന്നതൊക്കെ അതുപോലെ ഈ ദുർഗ അനുസരിക്കുമെന്നോ...."""

അതിശയം നിറച്ച് ഒന്നും മനസ്സിലാകാതെ സുഭദ്ര അവളെ തന്നെ നോക്കി നിന്നു.... """അതിന് ഈ ഐറ്റം വേറെയാ തള്ളെ.... എന്നെ പറ്റി അറിയണേൽ മഞ്ചാടിമലയിൽ വന്ന് അന്വേഷിച്ചാ മതി... അവര് പറയും ഈ ദുർഗ ആരാണെന്ന്...."" കണങ്കാൽ വഴി അരിച്ചു കയറി വന്നിരുന്നു സുഭദ്രക്ക്.... ""'നീയാരാണെന്നാടി നിന്റെ വിചാരം.... ഭൂലൻ ദേവിയോ.... എടി നിന്നെക്കാൾ മുറ്റിയ അവളുമാരെ കണ്ടിട്ട് തന്നെയാടി ഈ സുഭദ്ര ഇവിടെം വരെയെത്തിയത്.... ... എന്റെ വീട്ടില് കേറി വന്ന് എന്നോട് തോന്നിവാസം പറയുന്നോ എരണം കെട്ടവളെ...."" അടിമുടി വിറച്ചു നിന്നവർ പറയുമ്പോൾ പുച്ഛത്തോടെ നിന്നവൾ ചുണ്ടു കോണിച്ചു....... """ഇവിടെയാരും വലിഞ്ഞു കേറി വന്നതല്ലേ ഹേ.....

എന്റെ നന്ദേട്ടനെ നുണപറഞ്ഞു വിളിച്ചു വരുത്തിയത് നിങ്ങൾടെ ഭർത്താവ് തന്നെയാ........ നിങ്ങൾടെയും നിങ്ങൾടെ കെട്ട്യോന്റെയും കൊണവദികാരം കൊണ്ടല്ലേ ആകെയുണ്ടായിരുന്ന ഒരേയൊരു മോൾടെ ജീവിതം കൂടി ഇങ്ങനെയായത്... എന്നിട്ടും അഹങ്കാരത്തിന്... മ്മ് ഹും... ഒരു കുറവുമില്ല...."" താടിയിലേക്ക് കൈ ചേർത്തവൾ വെറുപ്പോടെ ചുണ്ട് കോണിച്ചു.... """നിങ്ങളെ ഞാൻ പണ്ടേ നോട്ടമിട്ടിരുന്നതാ... ആരോരുമില്ലാത്ത ആ പാവത്തിനെയിട്ട് ദ്രോഹിച്ച് അതിന്റെ പ്രണയത്തേയും തട്ടി പറിച്ച് ഇറക്കി വിട്ടൂന്ന് അറിഞ്ഞപ്പോ.... ഈ ദുർഗേടെ കൈ വാക്കിന് ഒന്ന് നിങ്ങളെ കിട്ടിയിരുന്നെങ്കിലെന്ന് വിചാരിച്ചതാ ....പക്ഷെ ഇത്ര വേഗം ദൈവം അത് സാധിച്ചു തരൂന്ന് കരുതിയില്ലാട്ടോ....""" """നിർത്തടി ചൂലേ.... ദേ ഈ സുഭദ്ര ആരാന്ന് നിനക്കും അറിയില്ല.... ഞാനൊന്നു വിചാരിച്ചാൽ ഇപ്പൊ ഈ നിമിഷം അടിച്ചിറക്കി വിടും എന്റെ നന്ദൻ...."""

കേട്ടതും അവളൊന്നു ഏങ്ങി ചിരിച്ചു.... """ഇറക്കി വിടാനോ ആര്.. മ്മ്.... എന്റെ പൊന്നമ്മായി.... നിങ്ങള് പറഞ്ഞ എന്തും കണ്ണടച്ചു വിശ്വസിക്കുന്ന ആ പഴേ നന്ദനല്ല... ഇപ്പൊ.... ഇതേ എന്റെ നന്ദേട്ടനാ....ന്റെ കുഞ്ഞിന്റെ അച്ഛൻ.... ഈ ഞാൻ ഒന്ന് പറഞ്ഞാൽ ഇപ്പൊ ഇറങ്ങാൻ പോകുന്നത് ഞാനും എന്റെ നന്ദേട്ടനും ചേർന്നായിരുന്നു... അതോടു കൂടി നിങ്ങൾടെ മോൾടെ അവസ്ഥ എന്താകുമെന്ന് ഒന്നോർത്തു നോക്കിയേ....... നിങ്ങൾടെ അത്യാഗ്രഹത്തിനും അഹങ്കാരത്തിനും ഇപ്പൊ ശിക്ഷ മുഴുവൻ അനുഭവിക്കുന്നത് ആ പാവം ശ്രീകുട്ടിയാ .... അവളെ കരുതി മാത്ര ഞങ്ങളിവിടെ നിൽക്കുന്നതും.... അല്ലാതെ നാവില് വിഷം പുരട്ടി നടക്കുന്ന സ്നേഹനിധിയായ ഈ ശൂർപ്പണകേ കണ്ടിട്ടല്ല.....""" ദുർഗയുടെ മുഖത്തുപുച്ഛം നിറയുമ്പോൾ ദേഷ്യം പതഞ്ഞു വന്നവർ വലം കൈ അവളുടെ മുഖത്തേക്ക് ലക്ഷ്യം വെച്ചു..... """..... എടീ....."""

"""....തൊട്ടുപോകരുത്.... '"" ചൂണ്ടു വിരൽ കറക്കി നിന്നവൾ അവർക്ക് നേരെ തീകനൽ പായിച്ചു..... """ഈ ദുർഗേടെ ദേഹത്ത് കൈ വെക്കണമെങ്കില് സുഭദ്ര കൊച്ചമ്മ ഒന്നൂടെ ജനിക്കേണ്ടി വരും.....നിങ്ങൾടെ ചൊല്പാടിക്ക് വളർന്നു വന്ന നന്ദേട്ടനോ ശ്രീക്കുട്ടിയോ അല്ല ഈ ദുർഗ... ഇതേ....പടപ്പ് വേറെയാ തള്ളേ..... പിന്നെ """ കയ്യിലെ ചൂലവൾ അവർക്ക് നേരെ നീട്ടി എറിഞ്ഞു.... '''""ഈ മുറ്റം കൊച്ചമ്മ അങ്ങ് തൂത്തേച്ചാ മതി.... എന്റെ നന്ദേട്ടൻ എന്നെ ഇവിടെ കൊണ്ട് വന്നത് എന്നേയും എന്റെ കുഞ്ഞിനേയും പൊന്നുപോലെ നോക്കാനാ... അത് ആ മനുഷ്യൻ ചെയ്യുന്നുമുണ്ട്.... അല്ലാതെ അടിമ പണി ചെയ്യിക്കാനല്ല..... മുറ്റത്തെ ചവറു കണ്ടിട്ട് ഇത്ര ധണ്ണമാണേൽ അങ്ങ് തന്നെ അടിച്ചു വാരിക്കോ അമ്മായി...ആ വാതത്തിന്റെ അസ്കിതയൊക്കെ അപ്പൊ തനിയെ മാറിക്കോളും....എന്തായാലും ഇത്ര കഷ്ടപ്പെട്ട് മുറ്റം മുഴുവൻ ചവറു നിറച്ചതല്ലേ.... എനിക്ക് പണിതരാൻ...."""

കണ്ണു രണ്ടും ഉരുട്ടി പിടിച്ച്... ശ്വാസം ആഞ്ഞു വിട്ടവർ അവളെ രൂക്ഷമായി നോക്കി നിൽക്കേ അവൾക്ക് ചിരിയാണ് വന്നത്.... """എന്ത് പറ്റി പൊന്നമ്മായി... ഇത്ര പ്രധീക്ഷിച്ചില്ലല്ലേ.... സാരയില്ലാട്ടോ..... എന്തായാലും ദുർഗ അത്ര പാവമൊന്നുമല്ലാന്ന് ശൂർപ്പണക അമ്മായിക്ക് മനസ്സിലായില്ലേ.... ഇനി പണി തരുമ്പോ അല്പം സൂക്ഷിച്ചാ മതി....... കേട്ടോ....""" കുസൃതിയോടെ അവരുടെ താടിയിൽ പിടിച്ചു കുലുക്കിയതും കൈ തട്ടി മാറ്റി സുഭദ്ര...... ""അപ്പൊ പെട്ടെന്ന് അടിച്ചു വാരീട്ട് ദുർഗക്ക് ചായ ഇട്ട് തരാണോട്ടോ..... മ്മ് പെട്ടെന്നാവട്ടെ....."" കണ്ണിറുക്കി പറഞ്ഞവൾ അവരെ കടന്നു പോകുമ്പോൾ പല്ലിറുക്കി നിന്നു അവർ... ❤️ """നന്ദേട്ടാ... എനിക്കും താ നന്ദേട്ടാ....""" അവന്റെ ഷർട്ടിൽ പിടിച്ച് കുഴഞ്ഞു കൊഞ്ചുന്നവൾക്ക് നേരെ ടാബിലെറ്റുകൾ നീട്ടി നിസ്സഹായനായി നെറ്റി ചുളുക്കി നന്ദൻ.... """എന്താ ശ്രീക്കുട്ടി ഇത്... ഈ മരുന്ന് കഴിച്ചേ.... ഉറങ്ങണ്ടേ മോളെ... ഇങ്ങനെ വാശി കാണിച്ചാ എന്താ ചെയ്യാ..."""

"""എനിക്ക്.... മരുന്ന് വേണ്ട കുഞ്ഞാവേ.. മതി.... പ്ലീസ് നന്ദേട്ടാ.. ഒരു... കുഞ്ഞാവ ഒരേയൊരു കുഞ്ഞാവ ..."" കിണുങ്ങി നിന്നവൾ പറഞ്ഞതും ശ്വാസം ഊതി വിട്ടവൻ നെറ്റിയിലേക്ക് കൈ വെച്ചു.... ""എന്റെ പൊന്ന് ശ്രീക്കുട്ടി ആദ്യം ഈ മരുന്ന് കഴിക്ക്..."" ""മ്മ്ഹ്ഹ്... വേണ്ട... ആദ്യം കുഞ്ഞാവേ താ... എന്നിട്ട് മരുന്ന് മതി..."" ഏങ്ങി കരഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചായുമ്പോഴും എന്തു കൊണ്ട് വല്ലായ്മ തോന്നി അവന്.... """ശ്രീക്കുട്ടിയോടിപ്പോ നന്ദേട്ടന് ഒരു സ്നേഹോം ഇല്ല.... നന്ദേട്ടൻ ശ്രീകുട്ടിക്ക് ഒരു ഉമ്മ പോലും തരുന്നില്ലല്ലോ....""" പരിഭവത്തിൽ ചുണ്ടു മലർത്തിയവൾ അവനരികെ ഒന്നുകൂടി ചേർന്നു നിന്നു... മാറിലെ ചൂടുപറ്റി കുറുകി കിടന്നവൾ അവന്റെ നെഞ്ചിലൂടെ അധരങ്ങളെ ഇഴച്ചു നീക്കിയതും മനസ്സിലേക്കെന്തോ വെറുപ്പ് തികട്ടി വന്നു അവന് .... വിറച്ചുകൊണ്ടവൻ അവളിൽ നിന്ന് അടർന്നു മാറാൻ ശ്രമിക്കുന്തോറും ഒട്ടി വന്നവളുടെ പ്രവർത്തിയെ സഹിക്കാൻ കഴിയാതെ... ദേഹം കുടച്ചു കൊണ്ടവൻ ബലത്തിൽ തള്ളി വിട്ടു പോയ്‌...

. """....അയ്യോ.... അമ്മേ....."" മേശയിൽ ഇടിച്ചവൾ തെറിച്ചു വീണപ്പോഴാണ് അവൻ ചെയ്തത് തെറ്റായി പോയ്‌ എന്ന് ബോധ്യം വന്നത് ... "'"അയ്യോ എന്ത് പറ്റി... എന്താ നന്ദേട്ടാ...""" മുറിയുടെ പുറത്തു നിന്നും ദുർഗ ഓടി വന്ന് പതിയെ തറയിൽ വീണുകിടന്നിരുന്ന ശ്രീകുട്ടിയേ എഴുന്നേൽപ്പിച്ചു.... അപ്പോഴും കാൽ മുട്ടിടിച്ച വേദനയിൽ വാവിട്ട് കരയുകയായിരുന്നു ശ്രീക്കുട്ടി.... """എന്താ നന്ദേട്ടാ ഇത്.... ഇവളെ എന്തിനാ വിഷമിപ്പിച്ചേ.... നന്ദേട്ടനിനെന്തു പറ്റി..."" മാറിൽ ചാഞ്ഞു കരയുന്നവളുടെ നെറുകയിൽ തലോടി നിന്ന ദുർഗ അവനെ നോക്കി ശാസിക്കുമ്പോൾ മൗനമായി നിറഞ്ഞു വന്ന മിഴികളേ തുടച്ചു നീക്കിയതേയുള്ളൂ.... "'"ഉണ്ടകണ്ണി.... ഉണ്ട കണ്ണി... എന്നെ നന്ദേട്ടൻ തള്ളി..... ശ്രീകുട്ടിക്ക് വേദനിച്ചൂല്ലോ...ശ്രീകുട്ടിയെ ആർക്കും ഇഷ്ട്ടല്ല....

അമ്മയ്ക്കും അച്ഛനും മറ്റേ വലിയ വീട്ടിലെ മുടിയില്ലാത്ത ചേട്ടനും ഈ നന്ദേട്ടനും ആർക്കും ആർക്കും ശ്രീകുട്ടിയെ വേണ്ട....""" കുറ്റപ്പെടുത്തലോടെ പറയുന്നത് കേട്ട് നെഞ്ച് പിടഞ്ഞു പോയ്‌ അവന്.... മറ്റൊരുവൾക്ക് അവകാശപ്പെട്ട തന്റെ ശരീരത്തെ തൊട്ടതിനാലാവാം താൻ പോലും അറിയാതെ തനിക്ക് ദേഷ്യം വന്നത്.... അപ്പോഴും അവളുടെ അവസ്ഥയെ തിരിച്ചറിയാതെ പോയല്ലോ എന്നൊരു സങ്കടം ഉള്ളിന്റെ ഉള്ളിൽ കുത്തി നോവിച്ചു കൊണ്ടേയിരുന്നു... "'ന്റെ ശ്രീകുട്ടിക്ക് എന്താ വേണ്ടേ.... ദുർഗ തരാല്ലോ..."" പുലമ്പികരയുന്നവളുടെ താടിയിലേക്ക് വിരൽ ചേർത്തതും ചെറു പുഞ്ചിരിയിൽ ദുർഗയുടെ അടിവയറിനെ തലോടി അവൾ.... """എനിച്ചും കുഞ്ഞാവേ വേണം ഉണ്ടക്കണ്ണി.... ദേ ഇതു പോലെ എന്റെ വയറ്റിലും വേണം ഒരു കുഞ്ഞ് വാവ...."""

കേട്ടതും ചെറു ഞെട്ടലോടെ അവൾ അവനെ നോക്കുമ്പോൾ വേദനയിൽ വെന്തുരുകുന്ന നന്ദനെയാണ് കണ്ടത്.... """എനിച്ചും വേണം ഉണ്ട കണ്ണി.... പക്ഷെ ഈ നാന്ദേട്ടൻ തരുന്നില്ല... നീ ഒന്ന് പറയ് എനിക്കും കുഞ്ഞാവേ തരാൻ...""' പുഞ്ചിരിയോടെ മെല്ലെ അവളുടെ കവിളിടം തലോടി ദുർഗ.... """അതിന് ആദ്യം ശ്രീകുട്ടീടെ അസുഖം മാറണോലോ എങ്കിലല്ലേ കുഞ്ഞാവ വരൂ....""" കേൾക്കെ കണ്ണുമിഴിച്ചവൾ ഇമവെട്ടി കാണിച്ചു..... ""'....ആണോ ഉണ്ടകണ്ണി....""" """പിന്നല്ലാതെ.... എനിക്ക് അസുഖം ഇല്ലാത്തോണ്ടല്ലേ കുഞ്ഞാവേ കിട്ടിയത്... അപ്പൊ ശ്രീകുട്ടിക്കും മരുന്നൊക്കെ കഴിച്ച് അസുഖോക്കെ മാറുമ്പോൾ കുഞ്ഞാവേ കിട്ടില്ലേ....""" അവളുടെ വാക്കുകൾക്ക് കുസൃതി ചിരിയോടെ തലയാട്ടി ശ്രീക്കുട്ടി നേരെ ഓടിയത് നൊമ്പരം തിങ്ങി നിൽക്കുന്നവന്റെ അരികിലേക്കാണ്.... """ആണോ നന്ദേട്ടാ.... അസുഖം മാറിയ നന്ദേട്ടൻ എനിക്ക് കുഞ്ഞാവേ തരോ....""

പെട്ടെന്നുള്ള അവളുടെ ചോദ്യം... ഒരു നിമിഷം ഹൃദയം മുറിവേറ്റ് നന്ദൻ ദുർഗയിലേക്ക് മിഴി പായിക്കുമ്പോൾ നെഞ്ച് പിടഞ്ഞിരുന്നു അവളിലും .... അടരാൻ വെമ്പി നിന്നാ നീർതുള്ളിയെ അവൻ കാണാതെ മറച്ചു വെച്ചവൾ പതിയെ മുറിയിൽ നിന്നിറങ്ങി.... """പറ.. നന്ദേട്ടാ... എനിക്ക് കുഞ്ഞാവേ തരോ...."" ഉത്തരം പറയാൻ കഴിയാതെ ദുർഗയിൽ തന്നെ മിഴി തറഞ്ഞു നിൽക്കവേ പെട്ടെന്ന് അവന്റെ കവിളിലേക്ക് ശ്രീക്കുട്ടി അമർത്തി ചുംബിച്ചു.... """...തരും.. എന്റെ നന്ദേട്ടൻ തരും..."" പൊട്ടിച്ചിരിയോടെ കൈ കൊട്ടി നിന്നവളുടെ പ്രവർത്തിയിൽ അവളെ രൂക്ഷമായി നോക്കുമ്പോൾ മിഴി തുടച്ചു കൊണ്ട് ദുർഗ മുറിവിട്ട് പോയിരുന്നു.... ❤️ """ഇതാ സുഭദ്രേ നീ പറഞ്ഞ സാധനം.....""" ശിവരാമൻ നീട്ടി പിടിച്ച കുഞ്ഞു കടലാസ് പൊതിയെ ആവേശത്തോടെയാണവർ കയ്യിൽ വാങ്ങിയത്..... """കിട്ടിയോ രാമേട്ടാ.... ഞാൻ പറഞ്ഞ സാധനം തന്നെയല്ലേ....."" പൊതി തുറന്നു അതിലെ വെള്ള നിറത്തിലെ പൊടിയെ മെല്ലെ സുഭദ്ര തൊട്ടു നോക്കി... """ആ അത് തന്നെയാ ..... വൈദ്യരോട് പ്രതേകം പറഞ്ഞു വാങ്ങിപ്പിച്ചതാ..... അല്ല സുഭദ്രേ ഇത് കലക്കി കൊടുത്ത ആ പെണ്ണ് ചത്തൊന്നും പോകില്ലല്ലോ അല്ലെ....."""

തളർന്ന ശബ്ദത്തിൽ സംശയം നിഴലിച്ചതും ശിവരാമന്റെ നെറ്റി ചുളുങ്ങിയിരുന്നു.... """ഏയ്യ്...... അങ്ങനെ അവള് തീരത്തൊന്നുമില്ല രാമേട്ടാ.... തീരുന്നത് ആ പെഴച്ചവളുടെ വയറ്റിൽ കിടക്കുന്ന കുരുപ്പാ.... എന്റെ ശ്രീകുട്ടീടെ ജീവിതം നശിപ്പിക്കാൻ വന്ന ആ കുട്ടി പിശാച്....""" ക്രൂര ഭാവത്തോടെ സുഭദ്ര പറയുമ്പോൾ വെള്ള രോമങ്ങൾ നിറഞ്ഞു നിന്ന നെഞ്ചിലേക്ക് ശിവരാമൻ ആദിയോടെ വിരൽ ചേർത്തിരുന്നു.... """എന്റെ പൊന്ന് സുഭദ്രേ.... ഇത് വേണ്ടാത്ത വേലയാന്നെ ഞാൻ പറയൂ.... നന്ദനെങ്ങാനും ഇതറിഞ്ഞ പിന്നെ.... ഒരു നിമിഷം അവനിവിടെ നിൽക്കില്ല.... "" കേൾക്കെ സുഭദ്ര പുച്ഛത്തിൽ ചുണ്ടു കോട്ടി വന്യമായി ചിരിച്ചു.... """അതിന് ഇത് നന്ദൻ അറിഞ്ഞിട്ട് വേണ്ടേ രാമേട്ടാ... ഇതേ ... ഡോക്ടർമാർക്ക് പോലും അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത കാട്ടു മരുന്നാ.... ഇതൊന്ന് അകത്തേക്ക് ചെന്നാലുണ്ടല്ലോ ആ വയറ്റിൽ കിടക്കുന്ന മാരണം മാത്രല്ല അവൾടെ കൊടലും കരളും എല്ലാം ഇങ്ങ് പുറത്തു വരും....""'

പറഞ്ഞ നിമിഷം തിളച്ചു വരുന്ന പാലിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് ഗൂഢമായി ചിരിച്ചു നിന്നു.... ❤️ കട്ടിലിൽ ചാരിയിരുന്നു ജനാല കമ്പിയിൽ പിടിച്ച് ഇരുട്ടിലേക്ക് ചിന്തകളെ നീട്ടിയിരിക്കുമ്പോഴാണ് പെട്ടെന്ന് വാതിൽ തുറന്ന് പാൽ ഗ്ലാസുമായി നന്ദൻ കയറി വന്നത്...... """നീ ഒന്നും കഴിച്ചില്ലെന്ന് അമ്മായി പറഞ്ഞല്ലോ ദുർഗേ... അതെന്താ...""" ഗൗരവം കലർന്ന സ്വരത്തിലവൻ പറയുമ്പോൾ മറുപടിയായി അവൾ വിരസതയോടെ പുഞ്ചിരിക്കുന്നത് കണ്ട് കയ്യിലെ ഗ്ലാസിനെ അവൾക്ക് നേരെ നീട്ടി നന്ദൻ.... ""'ദാ... ഈ പാലെങ്കിലും കുടിക്ക്.... ഇങ്ങനെ പട്ടിണി കിടക്കാതെ....""" മടുപ്പോടെ അവളൊന്നു തലയനക്കി.... """വേണ്ട നന്ദേട്ടാ....വിശപ്പില്ലാഞ്ഞിട്ടാ...."" """ദേ.....നീ എന്റെ കയ്യിൽ നിന്ന് നല്ലത് മേടിക്കുവേ ദുർഗേ ..... ഞാൻ പറഞ്ഞിട്ടുള്ളതല്ലേ രാത്രിയിൽ ഒന്നും കഴിക്കാതെ ഇങ്ങനെ പട്ടിണി കിടക്കരുതെന്ന് .....""" അവൻ ശബ്ദം കടുപ്പിച്ചതും കവിൾ വീർപ്പിച്ചവൾ നിരാശയോടെ ഗ്ലാസിനെ വാങ്ങി.....

ചുണ്ടിലേക്ക് ചേർത്ത് പാലിനെ വലിച്ച് കുടിക്കുന്നത് കണ്ടപ്പോഴേക്കും അവനിൽ തെല്ലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..... നീട്ടി വെച്ചിരുന്ന അവളുടെ മടിയിലേക്ക് തളർന്ന നടിച്ചവൻ മലർന്നു കിടന്നു.... """അച്ഛന്റെ ചക്കര വാവ ഉറങ്ങിയോടാ.... എത്ര ദിവസ്സായി അച്ഛനിങ്ങനെ എന്റെ ചക്കരയോട് മിണ്ടീട്ട്..."" വീർത്ത വയറിലേക്ക് ചുണ്ടമർത്തി കിടക്കുന്നവന്റെ ചുരുളൻ മുടിയിലേക്ക് വിരലുകൾ കോർത്ത്‌ വാത്സല്യത്തോടെ തഴുകി വിട്ടു.... """...ശ്രീ കുട്ടി ഉറങ്ങിയോ നന്ദേട്ടാ....""" ഗ്ലാസിനെ ജനാല അരികിലേക്ക് വെച്ച് പുറം കയ്യാൽ ചുണ്ടു തുടച്ചവൾ ചോദിച്ചു.... """..... മ്മ്....ദാ.... ഇപ്പൊ ഉറങ്ങിയതേയുള്ളൂ......""" അവളുടെ വയറിനെ ചുറ്റി പിടിച്ചവൻ അലസ്സമായി പറഞ്ഞു.... """ഇത്തിരി നേരം കൂടി നിക്കായിരുന്നില്ലേ നന്ദേട്ടാ അവൾടെ കൂടെ...... ഉണരുമ്പോൾ കണ്ടില്ലേൽ അവള് വിഷമിക്കില്ലേ.... ""

""അപ്പൊ നീ അരികിലില്ലാതെ ഞാൻ വിഷമിക്കുന്നത് നീ അറിയാത്തതെന്തേ ദുർഗേ....."" മടിയിൽ നിന്നും ചാടിയെണീറ്റ് പറയുന്നവന്റെ സ്വരം വേദനയാൽ ഇടറിയിരുന്നു..... """....അതല്ല നന്ദേട്ടാ ഞാൻ...."" """വേണ്ട ദുർഗേ.... എനിക്കിപ്പോ എന്നോട് തന്നെ വെറുപ്പ് തോന്നാ.... ഒരേ സമയം രണ്ടുപേരെ ......ഛെ ചില വൃത്തികെട്ട ആണുങ്ങളെ പോലെ ഞാനും മാറിയത് പോലെ.... ശ്രീകുട്ടിയെ കൊള്ളാനോ നിന്നെ തള്ളാനോ കഴിയാത്ത അവസ്ഥ ....എനിക്കു മാത്രം എന്തൊരു വിധിയാണ് ഈശ്വരാ... എന്തിന് എന്റെ കുഞ്ഞിനോട് ഒന്ന് മിണ്ടിയിട്ട് തന്നെ എത്ര ദിവസായി നിനക്കറിയില്ലേ മോളെ...... എനിക്ക് പറ്റിണില്ല ദുർഗേ ഇതൊന്നും......എന്നെ കൊണ്ട്....""' പുലമ്പി നിന്നവൻ അറിയാതെ ഏങ്ങിയതും അവന്റെ കവിളിനെ പൊതിഞ്ഞെടുത്തിരുന്നു അവൾ .... """....നന്ദേട്ടാ....""" """എനിക്ക് കഴിയുന്നില്ല മോളെ.... ദിവസം കഴിയുന്തോറും.... ശ്രീക്കുട്ടി....""" അവന്റെ മുഖം വല്ലാതെ മാറുന്നത് പോലെ അവൾക്ക് തോന്നി.... മിഴികളിൽ ഭയം തേറി വന്നിരുന്നു.....

"""നന്ദേട്ടാ... എന്താ...എന്താ ശ്രീക്കുട്ടിക്ക്...""" """ശ്രീ കുട്ടി... അവള്....അവള് ഇങ്ങനെയൊന്നും ആയിരുന്നില്ല ദുർഗേ.... ഇത്ര വർഷം സ്നേഹിച്ചിട്ടും മോശമായൊരു നോട്ടം പോലും എനിക്ക് നേരെ അവൾടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല... പക്ഷെ ഇപ്പൊ.... അവളുടെ സംസാരവും പെരുമാറ്റവുമൊക്കെ മറ്റൊരു രീതിയിലാ....മറ്റെന്തോ...""" കൃഷ്ണഗോളങ്ങളിൽ ആശങ്ക നിറച്ചവൻ ദുർഗയെ നോക്കി.... """അവളെന്നെ തൊടുമ്പോഴെല്ലാം ചുട്ടു പൊള്ളുവാ ദുർഗേ എന്റെ ദേഹം മുഴുവൻ.... അവൾ ഓരോ തവണയും എന്നെ ചുറ്റി പിടിക്കുമ്പോ വെന്തുരുകുന്ന പോലെ....""" അവന്റെ മുഖം വെറുപ്പാൽ ചുളുങ്ങി തുടങ്ങിയത് ദുർഗ ശ്രദ്ധിച്ചു.... """നമുക്കിവിടെന്ന് പോകാം മോളെ.... എത്രയും പെട്ടെന്ന്....ഇവിടെ എനിക്ക് എന്തോ പോലെ.... ഇതല്ലല്ലോ നമ്മളാഗ്രഹിച്ച ലോകം....

നീയും ഞാനും നമ്മുടെ മോളും മാത്രമുള്ള ആ കൊച്ചു സ്വർഗ്ഗല്ലേ നമ്മൾ സ്വപ്നം കണ്ടത്... അത്.... അത്... മതി ദുർഗേ നമുക്ക്... അതല്ലേ നല്ലത്.....""" നിറ മിഴിയോടെ ഒരു മാത്ര ആ കണ്ണിലേക്കു നോക്കിയവൻ അവളുടെ മാറിലേക്ക് ചാഞ്ഞു..... """കഴിവതും നേരത്തെ... പറ്റുവാണേൽ നാളെ തന്നെ.... കുടുംബം ക്ഷേത്രത്തിൽ വെച്ച് ദൈവങ്ങളെ സാക്ഷിയാക്കി ഒരു താലി.... അത് നിന്റെ മാറിലണിയുന്ന അടുത്ത നിമിഷം നമുക്കിവിടെ നിന്ന് പോണം ദുർഗേ.... നിന്നിൽ ചേരാനല്ലേ ഞാൻ ആഗ്രഹിച്ചത്... നിന്നോടൊപ്പം ജീവിക്കാനല്ലേ കൊതിച്ചത്.... നിനക്കവകാശപെട്ട എന്റെ ശരീരത്തിൽ മറ്റൊരുത്തി തൊടുന്നത് പോലും എനിക്ക് വല്ലായ്മയാ മോളെ.... എന്തോ പോലെയാ...""" അവളുടെ നിറമാറിലെ ചൂടു പറ്റിയവന്റെ മിഴികൾ പതിയെ മൂടവേ അവന്റെ കവിളിടത്തെ വിരലുകളാൽ മെല്ലെ ശ്രുതി മീട്ടിയവളും മയങ്ങി................തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story