അരികെ: ഭാഗം 28

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

അടഞ്ഞു കിടക്കുന്ന വാതിൽ പഴുതിലൂടെ പണിപെട്ട് വാദം മുറ്റിയ നടുവളച്ച് നോക്കുകയാണ് സുഭദ്ര..... ഇടക്കിക്കടക്ക് നിരാശയോടെ ചുണ്ട് കോട്ടുന്നുണ്ടെങ്കിലും മനസ്സിന് സമാധാനം ഇല്ലാതെ വീണ്ടും ഒളിഞ്ഞു നോട്ടം തുടർന്നു..... കണ്ണുകൾ കൂർപ്പിച്ച് അങ്ങനേ നിൽക്കുമ്പോഴാണ് പെട്ടെന്ന് വാതിൽ മലർക്കേ തുറന്നത്..... മുന്നിലെ പെണ്ണ് രൂപത്തെ കണ്ടതും നെടുനിവർത്താൻ കഴിയാതെ മുഖമുയർത്തി ചമ്മലോടെ പല്ലിളിച്ചുകാട്ടി .... """...എന്തേ അമ്മായിയെ...."" ഇടുപ്പിലേക്ക് കൈ കോർത്ത് അല്പം പുച്ഛത്തോടെയാണ് പെണ്ണൊരുത്തിയുടെ ചോദ്യം.... """അ... അത്..... മോൾക്ക് എന്തേലും പറ്റിയോന്ന്... അ.. അല്ല... മോൾക്ക് എന്തേലും വേണോന്ന്....""" വിക്കി നിന്നവർ സ്വരം താഴ്ത്തി അവളെ കണ്ണിട്ട് നോക്കുമ്പോൾ നേർത്തൊരു പുഞ്ചിരിയോടെ അവരെ തന്നെ ചൂഴ്ന്നു നോക്കുകയാണ് ദുർഗ..... """ഓ അതിനാണോ ഇത്ര കഷ്ടപ്പെട്ട് ഒളിഞ്ഞു നോക്കുന്നേ.....""

""അല്ല... ഞാൻ വെറുതെ..."" പിൻ കഴുത്തിലേ താലി ചരടിലേക്ക് വിരലോടിച്ചവർ പുരിക തടം ഉയർത്തി കാട്ടി.... """അല്ല കുഞ്ഞേ മോൾക്ക് തന്നയച്ച പാല് കുഞ്ഞ് കുടിച്ചില്ലായോ....""' നെറ്റി ചുളിക്കി നിന്നവർ കൈ വിരൽ ചൂണ്ടി നിന്നതും പരിഹാസമെന്നോണം അവളൊന്നു തലയനക്കി.... ""'പിന്നേ.... ഒന്നുമല്ലേലും അമ്മായി സ്നേഹത്തോടെ നന്ദേട്ടന്റെ കയ്യില് കൊടുത്തയച്ചതല്ല്യോ.... ഒരു തുള്ളി ബാക്കി വെക്കാതെ മുഴുവനും കുടിച്ച് തീർത്തിട്ടെ ഞാൻ കിടന്നുള്ളു..."" """എന്നിട്ട് ഈ പിശാചിന് ഒരു കുരുവും ഇല്ലല്ലോ ...ഇനി വിഷം പോലും ഏക്കാത്ത വല്ല ജാതിയുമാണോ എന്റെ ഭഗവാനെ.....""" നഖം കടിച്ചവർ സ്വയം പിറുപിറുത്തവളെ നോക്കുമ്പോൾ അതേ ചിരി തിരിച്ചും നൽകി .... """എന്തു പറ്റി അമ്മായി..... മുഖം വല്ലാണ്ട് വാടിയല്ലോ....""' """ഏയ്യ് ഒന്നുല്ല മോളെ.... അല്ല മോൾക്ക് വല്ല വയറ് വേദനയോ ഇടുപ്പ് വേദനയോ കാല് വേദനയോ അങ്ങനെ വല്ലതും തോന്നുവാണേ അമ്മായിയോട് പറയാൻ മടിക്കണ്ട കേട്ടോ....ഗർഭിണിയാ സൂക്ഷിക്കണം..."""

കണ്ണുരുട്ടി ചുണ്ട് കൂർപ്പിച്ചു ശ്രദ്ധയോടെ പറയുന്നവരെ കണ്ട് അവൾ ചിരിച്ചു പോയ്‌.... """അല്ലമ്മായി.... എന്റെ കാര്യം വിട്ടേക്ക്... ഇപ്പോ തൽകാലം എനിക്ക് പ്രശ്നോന്നുമില്ല... പക്ഷെ അമ്മായിടെ കെട്ട്യോൻ മിസ്റ്റർ ശിവരാമൻ റൂമിലുണ്ടോ അമ്മായി....."" അവളുടെ ചോദ്യം കേട്ടതും അവരുടെ നെറ്റിച്ചുളുങ്ങി... """അല്ല... രാമേ....ട്ടൻ... മുറി...യില്..."" """കാണത്തില്ലമ്മായി ...... ആളിപ്പോ ശൗചാലയത്തിൽ സമരം ചെയ്യുവായിരിക്കും...""" മൂക്കു ചുരുട്ടികാണിച്ചവൾ അവരെ നോക്കുമ്പോൾ സംശയം ഇരട്ടിച്ചതേയുള്ളൂ.... """....അതെങ്ങനെ നിനക്കറിയാം...."" സുഭദ്ര ശബ്ദം താഴ്ത്തി തെല്ലൊരു പരിഭ്രമത്തോടെയാണ് ചോദിച്ചത്..... ""എനിക്കറിയാം.... ഈ ദുർഗക്ക് എല്ലാം അറിയാം.... ഒന്നുമറിയാത്തത് എന്റെ ഈ പാവം അമ്മായിക്കല്ലേ...."" അവരുടെ അരികിലേക്ക് നീങ്ങിയവർ കീഴ് താടിയെ പിടിച്ചു കുലുക്കിയപ്പോഴേക്കും കൈ തട്ടിമാറ്റി സുഭദ്ര.....

""മനസിലായില്ല അല്ലെ.... ഇന്നലെ എന്റെ കുഞ്ഞിനെ നശിപ്പിക്കാനായി മരുന്നു പൊടി കലക്കിയ പാലുണ്ടല്ലോ.... അത് ചെറുതായി ഒന്ന് മാറിപ്പോയി....""" """....ഏ..."" """ആ.... ആ പാല് അമ്മായി മാറി അമ്മായിടെ പുന്നാര കെട്യോനാ കൊടുത്തേ... യ്യോ സോറി... സോറി.. മാറിപോയതല്ല... ഈ ദുർഗ്ഗ മാറ്റിയെടുത്തതാ....""" അവസാന വാക്കിലെ കടുപ്പം.. അവളുടെ മുഖഭാവം ആകെ മാറുന്നത് സുഭദ്ര അതിശയത്തോടെ നോക്കി നിന്നു..... ""'എന്റെ താടക അമ്മായി.... നിങ്ങൾക്ക് ഇപ്പോഴും ഈ ദുർഗയെ അങ്ങ് പിടി കിട്ടീല അല്ലെ.... ഓർമവെച്ച നാൾ മുതല് സ്വന്തം മാനവും കുടുംബവും കാക്കാനായി ഒറ്റക്ക് നിന്ന് പോരാടുന്നവളാ ഈ ദുർഗ.... അപ്പൊ പിന്നെ ഇത്തിരി പോന്ന എന്റെ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാൻ എനിക്കറിയാതെ പോവോ അമ്മായി തള്ളേ..."'" അവൾ പറയുന്നതൊക്കെയും ഭയത്തോടെ ഉമിനീരിറക്കി സുഭദ്ര നെഞ്ചിടിപ്പോടെ കേട്ടു നിന്നുപോയ്...

"""ഇന്നലെ നിങ്ങൾടെ കേട്യോൻ വന്ന് നിങ്ങൾക്ക് മരുന്ന് തന്നതും ... അത് പാലിൽ കലക്കുന്നതും എല്ലാം ഞാൻ കണ്ടായിരുന്നു.... ജീവിക്കുന്നത് വിഷപ്പുറ്റിലും കഴിയുന്നത് വിഷജീവികളുടെ ഇടയിലുമായത് കൊണ്ട് കണ്ണും കാതും എപ്പോഴും കൂർപ്പിച്ച് വെച്ചേ പറ്റൂ എനിക്ക്...."" """അപ്പൊ പൊടി കലക്കിയ പാല്?..."" അടുക്കള ഭാഗത്തേക്ക്‌ സുഭദ്രയുടെ വിരൽ നീണ്ടത് യാന്ത്രികമായായിരുന്നു.... ""നിങ്ങൾടെ കണ്ണ് തപ്പിയപ്പോ ഞാനതങ്ങു മാറ്റി... ഇടതു ഭാഗത്തെ പാൽ ഗ്ലാസ്സ് വലതു ഭാഗത്തും മറ്റേ ഗ്ലാസ്സ് ഇടതു ഭാഗത്തും.... നിങ്ങളത് സ്വന്തം കെട്ട്യോന് കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടാ ഞാൻ മുറിയിലേക്ക് പോയത് തന്നെ.... ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ പറ്റാത്തത് പ്രതേക പൊടിയായത് കൊണ്ട് അമ്മാവനും മനസ്സിലായില്ല...""" ""...അയ്യോ എന്റെ ഏട്ടൻ ...'' നെഞ്ചിൽ കൈ വെച്ചവർ അലറിയതും അവൾ വാ പൊത്തി ചുണ്ടു കടിച്ചു....

"""ആ ഏട്ടൻ തന്നെയാ.... അങ്ങേരിപ്പോ അബോഷനും കഴിഞ്ഞ് കുടലും കരളുമൊക്കെ പുറത്തു വന്ന് കാണും ഓടി ചെന്നോ....വേഗം ഇളക്കം നിക്കാനുള്ള മറുമരുന്ന് കൊടുത്തില്ലേൽ ആള് വടിയാകുവേ...""" നെഞ്ചിൽ കൈ ചേർത്തവർ ഓടാനായി തുനിഞ്ഞതും അവൾ പിന്നിൽ നിന്നും വിളിച്ചു... ""'ആ പിന്നെ...... ഇനി ഇമ്മാതിരി പണിയും കൊണ്ട് വന്നാലുണ്ടല്ലോ.....അടുത്തത് അമ്മായീടെ പ്രസവം ആയിരിക്കും ഈ ദുർഗ എടുക്കുന്നത്....''' കേൾക്കുമ്പോൾ പല്ല് നെറിച്ചവർ പുറത്തേക്ക് ഓടുന്നത് ചിരിഴടക്കി പിടിച്ചവൾ നോക്കി നിന്നു... ❤️ രാവിലത്തെ കുളിയും കഴിഞ്ഞ് സുഭദ്ര അടുക്കളയിൽ കയറുമ്പോൾ അടുപ്പിൽ നിന്നും സാമ്പാറ് തവികൊണ്ട് ഇടയ്ക്കുന്ന ദുർഗയെയാണ് കാണുന്നത്.... അവരുടെ പുരികതടം അറിയാതെ ചുളുങ്ങി.... പിന്നിൽ നിശബ്ദമായി തന്നെ ദഹിപ്പിക്കുന്ന സുഭദ്രയെ കാണെ അവളൊന്ന് ഇളിച്ചു.... """ഹാ....അമ്മായി... ഇവിടെയുണ്ടായിരുന്നോ.... ഞാനെ അമ്മായി വരും മുൻപ് ആഹാരം ഉണ്ടാക്കുവായിരുന്നേ....

ഇനി അടുത്തത് എന്ത് പാഷാണമാണോ കലക്കി തരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ....അതിന് മുന്നേ വല്ലതും കഴിച്ച് കളഞ്ഞേക്കാമെന്ന് കരുതി....""" ഇളിക്കു കൈ കൊടുത്ത് ചുണ്ട് കൂർപ്പിച്ച് ശ്വാസം ആഞ്ഞു വിടുന്നവരെ കാണേ കണ്ണിറുക്കിയവൾ സാമ്പാറിനെ പിഞ്ഞാണത്തിലേക്ക് മാറ്റി.... അവരെ കടന്ന് ഊണു മേശയുടെ മുകളിലേക്ക് വെക്കുമ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു നന്ദനും ശ്രീകുട്ടിയും ശിവരാമനും... ഇഡലി നിരത്തി വെച്ച പാത്രത്തിലേക്ക് സാമ്പാറിനെ കോരി ഒഴിച്ചവൻ ഇഡലിയിൽ നിന്ന് ഒരു കഷ്ണം പിച്ചെടുത്തു കറിയിൽ മുക്കി.... കയ്യിലെടുത്ത കഷ്ണത്തെ പതിയെ ഊതി ശ്രീക്കുട്ടിയുടെ വായിലേക്ക് വെച്ചു.... ""....ഇത്തിരി ചൂടുണ്ടെ ശ്രീകുട്ടിയെ..."" കണ്ണു ചുളുക്കി ചിരിയോടെ പറയുമ്പോൾ ശ്രീക്കുട്ടിയും ചിരിയിൽ തലകുലുക്കി..... """ദുർഗേ നീയുമിരിക്ക്.... എന്തിനാ ഇങ്ങനെ നോക്കി നിൽക്കണേ....ബാ...""' അവൾക്കായി കസേര നീട്ടിയിട്ടതും അവളതിലേക്കായി ഇരുന്നു... ഒരു നിമിഷം ശിവരാമനെ നോക്കി....

കഴിക്കാൻ കഴിയാതെ വയറ്റിലേക്ക് കൈയമർത്തി മുഖം കൊണ്ട് കഥകളി കാട്ടുകയാണ് അയാൾ.... കണ്ടതും ഊറി വന്ന ചിരിയിൽ വാ പൊത്തിയവൾ അവൻ കാണാതെ മറച്ചു പിടിച്ചു..... അപ്പോഴേക്കും അടുക്കളയിൽ നിന്നും സുഭദ്ര വന്നിരുന്നു.... """അമ്മാവാ.... തെക്കേലെ വായനശാലേടെ പിന്നില് താമസിച്ചിരുന്നില്ലേ ഒരു ജ്യോത്സ്യൻ ആയിപ്പോഴും അവിടെയുണ്ടോ....""" ""'ഉണ്ടല്ലോ നന്ദാ.... എന്തേ...""" തെല്ലൊരു നിമിഷം ഏറി വന്ന സംശയം നീട്ടിയണയാൾ ചോദിച്ചത്.... "'"ഏയ്യ് ഒരു കാര്യം ചോദിക്കാനാ.... സാരമില്ല ഞാൻ അവിടം വരെ പൊക്കോളാം..." അവന്റെ മറുപടിയിൽ ശിവരാമനും സുഭദ്രയും മാറി മാറി നോക്കി.... """അല്ല മോനേ ഇപ്പൊ എന്തിനാ നീ ജ്യോത്സ്യനെ കാണുന്നെ... ജാതകം നോക്കാനോ മറ്റോ ആണോ.... എങ്കി എനിക്കും ഒന്ന് വരണോന്നൊണ്ട് ശ്രീ കുട്ടീടെ ജാതകം നോക്കിക്കാൻ.....""" അവർ പറയുമ്പോൾ നന്ദൻ പരുങ്ങുന്നത് സുഭദ്ര ശ്രദ്ധിച്ചിരുന്നു... ""'അത്... അത്.. വേണ്ടമ്മായി.... ഞാൻ ഒറ്റക്ക് പൊക്കോളാം....

എനിക്ക് എത്രയും വേഗം നല്ലൊരു മുഹൂർത്തം നോക്കാനാ...""" ""മുഹൂർത്തോ എന്തിന്...."" ആശങ്കയിൽ സുഭദ്രയുടെ ശബ്ദം ഉയർന്നിരുന്നു.... """അത്.... എന്റെയും ദുർഗെടെയും വിവാഹത്തിന്റെ...."" ""'....ക്ഹ് .... ക്ഹ്...."" മൂർദ്ധാവിൽ എരിവ് കയറി ചുമച്ചു നിന്ന ശ്രീകുട്ടിയുടെ ഉച്ചിയിലേക്ക് മെല്ലെ തട്ടി വിട്ടവൻ വെള്ളം അവളുടെ ചുണ്ടിലേക്ക് ചേർക്കുമ്പോൾ ഞെട്ടൽ മാറാതെ അങ്ങനെ നിൽക്കുകയായിരുന്നു സുഭദ്രയും ശിവരാമനും .... ""വിവാഹോ... ഇത്ര പെട്ടെന്നൊ... ഇപ്പൊ അതിന്റെയൊക്കെ ആവശ്യം ഉണ്ടോ നന്ദാ .. അതും ശ്രീക്കുട്ടി ഇങ്ങനെ നിൽക്കുമ്പോ...""" സുഭദ്ര ചോദിച്ചപ്പോൾ എന്തുകൊണ്ടോ ദേഷ്യം തികട്ടി വന്നു അവനിൽ... """പെട്ടെന്നുള്ള തീരുമാനല്ല.... ഞങ്ങളിവിടെ വരുന്നതിനു മുൻപേ എടുത്ത തീരുമാനമാണ്.... വിവാഹം ഇവിടത്തെ കുടുംബക്ഷേത്രത്തിൽ വെച്ച് നടത്തണമെന്ന്.... ശ്രീകുട്ടീടെ കാര്യമറിഞ്ഞപ്പോ ഇത്തിരി വൈകീന്നേ ഉള്ളു.....

പിന്നെ ദുർഗ ഇങ്ങനെ ഇരിക്കുമ്പോൾ ഈ ഒരു ചടങ്ങ് താമസിപ്പിക്കാൻ പാടില്ലാ എന്നൊരു വാശി കൂടി എനിക്കുണ്ടെന്ന് കരുതിക്കോ...""' ശിവ രാമൻ നിരാശയോടെ മുഖം കുനിച്ചപ്പോൾ സുഭദ്രയുടെ കണ്ണുകൾ ചുവന്നു തേറി വന്നിരുന്നു..... അത് അവളിലേക്ക് പടർന്നതും ദുർഗ ഒന്നും മിണ്ടാതെ നന്ദനേ നോക്കി.... '"'.....എന്നാലും മോനേ...."""" """എന്നെ തടുക്കണ്ട അമ്മായി..... ഇത് എന്റെ ജീവിതാ.... ഞാൻ തീരുമാനിച്ചു കഴിഞ്ഞു.... പണ്ടത്തെ പോലെ തടസ്സം നിന്നാൽ നന്ദൻ കേട്ടിരിക്കുമെന്ന് വിചാരിക്കണ്ട......""" വാശിയോടെ പ്ലേറ്റിലേക്ക് കൈ കുടഞ്ഞ് കസേര നീക്കി നടന്നു നീങ്ങുന്നവനിൽ തന്നെയായിരുന്നു എല്ലാവരുടെയും നോട്ടം.... ❤️ മേശമേലിരുന്ന വണ്ടീടെ ചാവിയുമെടുത്ത് നന്ദൻ ഉമ്മറത്തിറങ്ങിയപ്പോഴേക്കും അവിടെ നിൽപ്പുണ്ടായിരുന്നു സുഭദ്രയും ദുർഗയും.... ചാരു കസേരയിൽ ഇരുന്ന് വെറ്റില മടക്കി വായിലേക്ക് വെച്ച് നിവർന്നു കിടന്നു ശിവരാമനും.... ""അല്ല.... കുട്ടി... നമുക്ക് ഒന്നൂടി ആലോചിച്ചിട്ട് പോരെ.... വിവാഹോന്നും ഇങ്ങനെ ദൃതി വെച്ച് നടത്തേണ്ട കാര്യമല്ല നന്ദാ...."""

അവന് തടയായി നിന്ന് സുഭദ്ര പറയുമ്പോൾ ഒരു മാത്ര അവൻ ദുർഗയിലേക്ക് നോക്കി.... ആ മുഖത്ത് സുഭദ്രയോടുള്ള വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു..... """ആഹാ.... എന്നിട്ട് അമ്മായിക്കും അമ്മാവനും ശ്രീ കുട്ടീടെ കാര്യത്തിൽ ഇത്ര കൃത്യതയൊന്നും ഉണ്ടായിരുന്നില്ലല്ലോ.... കഷ്ടിച്ച് ഒരു മാസം.... അതിനുള്ളിലായിരുന്നില്ലേ അവൾടെ വിവാഹം...""" അവൻ പുച്ഛത്തോടെ ചുണ്ടുകോട്ടി.... ""അതല്ല മോനേ... കർക്കിടകത്തില് ആരേലും മംഗളകർമങ്ങള് നടത്തോ....ഈ മാസം ഒന്ന് കഴിഞ്ഞോട്ടെ അതുവരെ മോനൊന്ന് ക്ഷമിക്ക്....""" """.....വേണ്ട സുഭദ്രേ....""" കസേരയിൽ നിന്നെഴുന്നേറ്റ് കോളാമ്പിയിൽ നീട്ടി തുപ്പിയതിന് ശേഷമാണ് ശിവരാമന്റെ ശബ്ദം ഉയർന്നത്.... """ഇത് അവന്റെ തീരുമാനാണ്..... അവൻ എന്താന്ന് വെച്ച ചെയ്യട്ടെ.... നീയോ ഞാനോ നമ്മുടെ മോളോ ഒന്നും ഇപ്പൊ.. ഇപ്പൊ.. അവനാരുമല്ല...."" അത്രയും പറഞ്ഞയാൾ തളർച്ച കാട്ടി പതിയെ അകത്തേക്ക് കയറുമ്പോഴും സുഭദ്രയുടെ മുഖം തെളിഞ്ഞിരുന്നില്ല.... ""'മോനെ... ഞാൻ പറയുന്നത്...""" ""'എനിക്കൊന്നും കേൾക്കണ്ട അമ്മായി....""

ഉമ്മറത്തെ ബഹളത്തിന്റെ ആക്കം കൂടെ കരിവളകൾ ഇട്ട രണ്ടു കൈകൾ പൂജ മുറിയിലെ വെളിച്ചെണ്ണ കുപ്പിയിലേക്ക് നീണ്ടു.... മെല്ലെ അത് എടുത്തു മൂടി തുറക്കുമ്പോൾ ശിവരാമൻ വീടുനുള്ളിലേക്ക് വേച്ചു വേച്ചു കയറിയിരുന്നു.... ആരുടേയും കണ്ണിൽ പെടാതെ എണ്ണ കുപ്പിയുടെ മൂടി തുറന്ന് സിമന്റ് തറയിലേക്ക് ഒഴിച്ചത് ശിവരാമനെ ലക്ഷ്യം വെച്ച് തന്നെയായിരുന്നു.... പാദസരത്തിന്റെ ഒച്ചയുണ്ടാക്കാതെ കോണി പടികൾ കേറി ഇടം കണ്ണിട്ട് താഴേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരുന്നു... """"അയ്യോ.. എന്റീശ്വരാ......""" ശിവരാമന്റെ ഉച്ചത്തിലുള്ള അലറൽ കേട്ട നിമിഷം ഉമ്മറത്തു നിന്നിരുന്ന ദുർഗയും സുഭദ്രയും നന്ദനും പിടപ്പോടെ അകത്തേക്ക് ഓടി..... """അയ്യോ... എന്റെ ദേവി.... എന്ത് പറ്റി രാമേട്ടാ....""" തറയിലേക്ക് നടുതല്ലി വീണു കിടക്കുന്ന ശിവരാമനെ നന്ദനും സുഭദ്രയും ചേർന്നു എടുത്തുയർത്തുമ്പോൾ.... ആരുമറിയാതെ ഒരാൾ മുകളിലെ വാതിൽക്കലിൽ എത്തി നോക്കി ഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story