അരികെ: ഭാഗം 29

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""""അയ്യോ.. എന്റീശ്വരാ......""" ശിവരാമന്റെ ഉച്ചത്തിലുള്ള അലറൽ കേട്ട നിമിഷം ഉമ്മറത്തു നിന്നിരുന്ന ദുർഗയും സുഭദ്രയും നന്ദനും പിടപ്പോടെ അകത്തേക്ക് ഓടി..... """അയ്യോ... എന്റെ ദേവി.... എന്ത് പറ്റി രാമേട്ടാ....""" തറയിലേക്ക് നടുതല്ലി വീണു കിടക്കുന്ന ശിവരാമനെ നന്ദനും സുഭദ്രയും ചേർന്നു എടുത്തുയർത്തുമ്പോൾ.... ആരുമറിയാതെ ഒരാൾ മുകളിലെ വാതിൽക്കലിൽ എത്തി നോക്കി ഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു..... നിവർന്നു നിൽക്കാൻ കഴിയാതെ ഇരുവരുടെയുടെ കയ്യിൽ കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു അയാൾ .... """അയ്യോ.... സുഭദ്രേ .... ന്റെ നടുവൊടിഞ്ഞൂന്നാ തോന്നണേ ...""" വേദന കലർന്ന സ്വരം ശിവരാമനിൽ നിന്നുയരവേ ദുർഗയുടെ മിഴികൾ തിരഞ്ഞത് താഴെ പതിഞ്ഞു കിടക്കുന്ന എണ്ണ പാടിലേക്കാണ്...

അതെങ്ങനെ അവിടെ വന്നു എന്ന് മനസ്സ് ചിന്തിക്കുമ്പോൾ അറിയാതെ പോലും ആ ഭാഗത്തേക്ക്‌ പോകാതെ അവൾ മാറി നിന്നു.... """അമ്മായി കാലേൽ ഒന്നു പിടിച്ചേ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം.... നടുവിന് പൊട്ടലുണ്ടെന്ന് തോന്നുന്നുണ്ട്.... നമ്മുടെ കൈക്ക് നിൽക്കില്ല..."" അവൻ പരിഭ്രമം കാട്ടി നിൽക്കുമ്പോൾ സുഭദ്ര അയാളുടെ കാൽ ഭാഗത്തും നന്ദൻ തല ഭാഗത്തുമായി പിടിച്ചു.... അപ്പോഴും വേദന സഹിക്കാൻ കഴിയാതെ പുലമ്പുകയാണ് ശിവരാമൻ..... അയാളെ പതിയെ കൊണ്ട് ഓട്ടോയുടെ പിൻ സീറ്റിലിൽ കിടത്തി.... പിന്നിലേക്ക് സുഭദ്ര ഇരുന്നതും നന്ദൻ ദുർഗയെ ഒന്നു നോക്കി.... """നീ ഇവിടെ നിൽക്ക് ശ്രീ കുട്ടി ഒറ്റക്കല്ലേയുള്ളൂ..... ഞങ്ങള് ഹോസ്പിറ്റലിൽ പോയിട്ട് വരാം....""" പറഞ്ഞവൻ അവളുടെ കവിളിലേക്ക് വിരൽ ചേർത്തതും സുഭദ്രയുടെ മുഖം കറുത്തു... """ഹോ... ഒന്ന് പെട്ടെന്ന് കേറെന്റെ നന്ദാ.... അന്നേരം അവന്റെ ഒരു കിന്നാരം... അയ്യോ എന്റെ ഏട്ടാ...""" കേൾക്കെ അവൻ സുഭദ്രയിലേക്ക് നോട്ടം തെന്നി....

വീണ്ടും അവളെ നോക്കി തല കാട്ടിമ്പോൾ ആ മുഖത്ത് എന്തിനോ സങ്കടം ഉരുണ്ടുകൂടിയിരുന്നു..... """എന്തേലും ഉണ്ടേൽ വിളിക്കണെ മോളെ..."" അത്ര പറഞ്ഞവൻ ഓട്ടോ സ്റ്റാർട്ട്‌ ആക്കുമ്പോൾ ആ മിഴികളിൽ ആശങ്ക നിറഞ്ഞു നിന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു..... പതിയെ നടന്ന് ഉമ്മറ പടിമേലിരുന്നു... അകലേക്ക്‌ മാഞ്ഞു പോകുന്ന ഓട്ടോയുടെ ഒച്ച..... മിഴികൾ അവിടെ തന്നെ ഉടക്കി നിന്നു.... കുറച്ചു നേരം താടിയിലേക്ക് ഉള്ളം കൈ ചേർത്തിരുന്നതും മനസ്സിൽ വല്ലാത്തൊരു ആദി പിടിച്ചുലക്കും പോലെ ..... """മുഹൂർത്തം നോക്കാൻ ഇറങ്ങിയപ്പോഴാണല്ലോ ഈശ്വരാ... ഇങ്ങനെയൊക്കെ.... ഇനി ജാതകത്തില് വല്ല പ്രശ്നോം ഉണ്ടാകോ.... എനിക്കാണേൽ ജാതകോം കുന്തോം ഒന്നും എഴുതിച്ചിട്ടുമില്ല....കുടിച്ചു കൂത്താടി നടന്ന എന്റെ പുന്നാര അച്ഛന് ജാതകം എഴുതിക്കാൻ എവിടെയാ നേരം...

ന്റെ ദൈവമേ ആപത്തൊന്നും വരാതിരുന്നാൽ മതിയായിരുന്നു....""" നെഞ്ചിലേക്ക് കൈ ചേർത്തവൾ ഒരു നിമിഷം മിഴികൾ മൂടി നിന്നു.... ""....അയ്യോ.... ശ്രീ കുട്ടി....""" പടിയിൽ നിന്ന് ചാടിയേണീറ്റ പാടെ ആദ്യം മിഴികൾ പാഞ്ഞത് ഉള്ളിൽ നിന്നും ചെറുതായി കാണാവുന്ന കോണി പടിയിലേക്കാണ്.... മെല്ലെ നടന്ന് ഉള്ളിലേക്ക് കയറി മുകളിൽ ചെന്ന് മുറിയിലെ വാതിൽ തുറന്നു നോക്കുമ്പോൾ .... കട്ടിലിന്റെ ഒരു അറ്റത്തായി ചുരുണ്ടു കൂടി കിടക്കുകയാണ് പാവം.... അവൾ പതിയെ അകത്തേക്ക് കയറി ഒതുക്കി വെച്ചിരുന്ന പുതപ്പെടുത്ത് അവളെ മൂടെ പുതച്ച് കൊടുത്തു.... നെറുകയിൽ ഉള്ളം കൈ ചേർത്ത് തലോടുമ്പോൾ തെല്ലൊരു ആശ്വാസം... ""ഉറങ്ങിയത് നന്നായി.... അല്ലേൽ നന്ദേട്ടനെ കാണാതെ...ഇപ്പൊ ബഹളം ഉണ്ടാക്കിയേനെ..... ഇനി ഞങ്ങളിവിടുന്ന് പോകുമ്പോൾ ഈ പാവത്തിന്റെ അവസ്ഥ.... "'' മനസ്സിലേക്ക് നൊമ്പരം തികട്ടി വന്നതും മെല്ലെ അവളിൽ നിന്ന് അടർന്നു മാറി....

ചെറു പുഞ്ചിരിയോടെ അവളിൽ നിന്നും കണ്ണെടുക്കാതെ വാതിലടക്കുമ്പോൾ വേവലാതിയോടെ ഒന്നു നിശ്വാസിച്ചു അവൾ ..... പടിയിറങ്ങുമ്പോഴും എണ്ണ വീണ ഭാഗം ശ്രദ്ധയോടെ തിരയുന്നുണ്ടായിരുന്നു..... അമ്മായിയുടെ കയ്യിൽ നിന്ന് വീണതാവും അല്ലാതെ വേറെ ആരാ.... ഓർക്കെ തന്നെ അടുക്കളയിലേക്ക് ചെന്നു.... സോപ്പ് വെള്ളം പിഴിഞ്ഞ തുണി കൊണ്ട് വന്ന് എണ്ണ പാടിനെ ലക്ഷ്യം വെച്ച് തറയിലേക്ക് മുട്ടുകുത്തി .... എണ്ണ വീണ ഭാഗം നന്നായി തുടക്കുമ്പോഴും ചിന്തിച്ചത് ശ്രീകുട്ടിയെ കുറിച്ചാണ്.... തുള്ളി ചാടി വരുമ്പോ വീഴോ മറ്റോ ചെയ്‌താൽ... എണീപ്പിക്കാനുള്ള ആവത് കൂടി തനിക്കില്ല.... ഓരോന്നാലോചിച്ചു കുമ്പിട്ടു നിൽക്കുമ്പോഴാണ് തല ചുറ്റുന്ന പോലെ തോന്നിയത്.... അടി വയറ്റിലേക്ക് താങ്ങി പിടിച്ച് തൂണിമേൽ ചാരി.... """ഹോ... ഉച്ചത്തേലെ മരുന്ന് കഴിച്ചില്ല....ശോ അതാവും ഈ തല ചുറ്റല്....""" എങ്ങനെയോ പണിപെട്ടാണ് മുറിവരെ എത്തിയത്.... ഗുളിക എടുത്തു വായിലിട്ട് വെള്ളം കുടിച്ച ശേഷം കട്ടിലിലേക്ക് ചാരിയിരുന്നു....

തല കറങ്ങിയത് കൊണ്ടാവാം അടിമുടി വിയർത്തൊലിക്കുന്നുണ്ട്.... അടഞ്ഞു കിടന്ന ജനൽ പാളി മലർക്കേ തുറന്നതും തെക്ക് നിന്നും വീശിയടിച്ചിരുന്നു ഇളം കാറ്റ്..... ''"ആഹാ... എന്താ സുഖം.... ആ തണുപ്പിൽ കിടന്ന് വളർന്നിട്ടാവും ഇവിടത്തെ ചൂട് താങ്ങുന്നേയില്ല... എന്നാലും ഈ കാറ്റ്.... "" ചാരിയങ്ങനേയിരുന്നപ്പോഴേക്കും അറിയാതെ മിഴികൾ മൂടി തുടങ്ങിയിരിന്നു..... ❤️ മുറിക്കുള്ളിലെ എന്തോ ഒരു ഞെരുക്കം.... തളർന്നു പോയ മിഴികൾ ശബ്ദം കേട്ടിട്ടും ശ്രദ്ധിക്കാതെ തുറക്കുവാൻ വിസമ്മതിച്ചു കിടന്നു..... പക്ഷെ അറിയില്ല.... മനസ്സ് നിഗൂഢമായി എവിടെയെക്കെയോ പരിഭ്രാന്തിയോടെ കടന്നതും കൺപീലികൾ ഞെട്ടി തുറന്നു പോയ്‌.... കണ്ട കാഴ്ച്ച.... കൃഷ്ണമണികൾ ഭയത്തിൽ വികസിച്ച മാത്രയിൽ ശ്വാസം നിലച്ചു പോയിരുന്നു....

ചുവപ്പ് രാശി പടർന്നു തേറിയ കണ്ണുകളോടെ അവളെ തന്നെ രൂക്ഷമായി നോക്കുനിൽക്കുന്നു ..... ശ്രീക്കുട്ടി.... ഉയർത്തി നിർത്തിയ വലം കയ്യിൽ മുറുക്കി പിടിച്ച പിച്ചാത്തി പിടി.... കണ്ടതും ഭയം ഉരുണ്ടു കൂടി നിമിഷം ശ്രീകുട്ടിയുടെ നോട്ടം തന്റെ വയറിലേക്ക് ലക്ഷ്യം വെച്ചിരുന്നു.... പെടുന്നനെ അവൾ കത്തി ആഞ്ഞു വീശിയതും കട്ടിലിൽ നിന്നു ദുർഗ ചാടി എണീറ്റതും ഒരുമിച്ചായിരുന്നു.... മെത്തമേൽ തറഞ്ഞിരുന്ന കത്തി... കട്ടിലിലേക്ക് ചാഞ്ഞു പോയവൾ പിന്നിലേക്ക് വാശിയോടെ നോക്കി... കത്തിയെ വലിച്ചെടുക്കുമ്പോൾ മെത്ത പിളർന്ന് പഞ്ഞി കെട്ടുകൾ പുറത്തേക്ക് ചാടിയിരുന്നു.... കാണെ ദുർഗ വെപ്രാളത്തോടെ ചുറ്റുമൊന്നു പരതി കണ്ണോടിക്കുന്ന മാത്രയിൽ വീണ്ടും അവൾ ആഞ്ഞു വീശി.... ദുർഗ കുതറി മാറുന്നതിനിടയിൽ ഇടം തോളിൽ കത്തി തൊട്ടു മാറിയിരുന്നു .... അവിടം ചോര ഇറ്റു വീണ് തുടങ്ങിയിരുന്നു....

മതിവരാതെ ശ്രീക്കുട്ടി കത്തിയെ പൊക്കിയെടുക്കുമ്പോൾ കയ്യിലേക്ക് തടുത്തു പിടിച്ചു ദുർഗ.... ""ശ്രീ.... ശ്രീ കുട്ടി... എന്തായിത്... നിനക്ക്... നിനക്ക്.... എന്താ ഇങ്ങനെ... എ... എന്തിനാ.....നിന്റെ.... നിന്റെ ഭ്രാന്ത്...."" പിടി വലിയുടെ ഏറ്റ കുറച്ചിലിൽ ശ്വാസം വിട്ടു നിൽക്കേ അവൾ ചോദിച്ചതും തറയിലേക്ക് തള്ളിമാറ്റിയിരുന്നു ദുർഗയെ... """അതേ... എനിക്ക്... ഭ്രാന്താ.... എന്റെ നന്ദേട്ടനോടുള്ള ഭ്രാന്ത്.... ആ മനുഷ്യന്റെ സ്നേഹത്തിന് വേണ്ടിയുള്ള ഭ്രാന്ത്... എന്നെ വിഢിയാക്കീട്ട് എന്റെ നന്ദേട്ടനെ സ്വന്തമാക്കാമെന്ന് കരുതിയോ നീ..""" കേട്ട നിമിഷം തറഞ്ഞു പോയ്‌ അവൾ.... മിഴികൾ സംശയത്തോടെ ശ്രീ കുട്ടിയുടെ മുഖമാകെ ഓടി നടക്കുമ്പോഴും നടുക്കം മാറിയിരുന്നില്ല അവളിൽ.... """അപ്പൊ.... അപ്പൊ... നിനക്ക്.... എല്ലാം...."" ""'അതേടി.... എനിക്കെല്ലാം അറിയാം.... എല്ലാം..... എന്റെ നന്ദേട്ടന്റെ മനസ്സിൽ നിന്ന് ഞാൻ അകന്നതും പകരം നീ അവിടെ കേറിയിരുന്നതും എല്ലാം അറിയാം....

"" ശ്രീ കുട്ടി വെറുപ്പോടെ ചൂണ്ടു വിരൽ ദുർഗക്ക് നേരെ നീട്ടി പിടിച്ചു.... ''"അപ്പൊ നിന്റെ ഭ്രാന്ത്.... നിനക്ക് കുഴപ്പോന്നും...""" ഭയം ഏറി നിന്നമിഴികളിൽ അപ്പോഴും സംശയം വിട്ടു മാറിയിരുന്നില്ല.... ""അഭിനയമായിരുന്നെടി... എല്ലാം... എല്ലാം.. അഭിനയമായിരുന്നു.... ആ പണകൊതിയൻ എന്നെ ഉപേക്ഷിക്കാനാൻ വേണ്ടി ..... എന്റെ അച്ഛൻ നന്ദേട്ടനെ തിരിച്ചു വിളിക്കാൻ വേണ്ടി.... എനിക്ക് എന്റെ നന്ദേട്ടനെ തിരിച്ചു കിട്ടാൻ വേണ്ടി.... ഞാൻ നടത്തിയ നാടകം.... അതല്ലേടി നീ ഒറ്റ നിമിഷം കൊണ്ട് നശിപ്പിച്ചത്...."" പറഞ്ഞു തീരും മുൻപേ കത്തിയെ അവൾക്ക് നേരെ ആഞ്ഞു കുത്തി.... എഴുന്നേൽക്കാൻ കഴിയാതെ തറയിൽ കിടന്നു ഉരുണ്ടു മാറി ദുർഗ.... """എല്ലാം നശിപ്പിച്ചില്ലേടി നീ.... നിനക്കറിയോ എന്റെ നന്ദേട്ടൻ എന്നെ എന്തു മാത്രം സ്നേഹിച്ചിരുന്നൂന്ന്.... ആ മനുഷ്യന്റെ മനസ്സിൽ എന്നേക്കാൾ വല്യ സ്വപ്നങ്ങൾ ഇല്ലായിരുന്നു... മോഹങ്ങൾ ഇല്ലായിരുന്നു.... ഒന്നും രണ്ടുമല്ല പതിനഞ്ചു വർഷത്തെ പ്രണയമാ... കാല് പിടിച്ച് ഞാൻ പറഞ്ഞതാ....

ആരും കേട്ടില്ല..... എന്നെ എന്റെ നന്ദേട്ടനിൽ നിന്നകറ്റി... ആ മനുഷ്യനെ ആട്ടിയിറക്കി വിട്ടു... എന്റെ കഴുത്തിൽ മറ്റൊരുത്തൻ താലി ചാർത്തുന്നത് വരെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.... ഇല്ല.... ആരും ഉണ്ടായില്ല....""" കണ്ണുകൾ ഉരുട്ടി ഭ്രാന്തമായി അവളുടെ ശബ്ദം ഉയർന്നു കേട്ടു.... """നിനക്കറിയോ..... ആ വീട്ടില് ഞാൻ എന്തു മാത്രം ദുരിതങ്ങൾ അനുഭവിച്ചൂന്ന്... അറിയില്ല... ആർക്കും അറിയില്ല... ആരും അറിയാൻ ശ്രമിച്ചില്ല.... പണം മാത്രം മതിയായിരുന്നു... ആ ചെകുത്താന്.... അത് തീരെ... തീരെ... എന്നെ ഉപദ്രവിച്ചു.... സ്വർണ്ണങ്ങളെല്ലാം വിറ്റു തുലച്ചു... കള്ള് കുടിച്ച് എന്നെ ചീത്ത വിളിച്ചു.... എത്ര തവണ അമ്മയോടും അച്ഛനോടും പറഞ്ഞു... ആരും കേട്ടില്ല... എന്റെ കരച്ചില് ആർക്കും കേൾക്കാൻ സമയം ഇല്ല.... അവസാനം ഇവിടെ വന്ന് നിന്നിട്ട് പോലും... പ്രശ്നങ്ങളൊക്കെ കുറച്ചു നാള് കഴിഞ്ഞു മാറും എന്ന ഉപദേശിച്ച് തിരിച്ചയച്ചു....

നന്ദേട്ടനെ കുറെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു.... കാണാൻ ശ്രമിച്ചു.... ഒന്നും നടന്നില്ല.... മരിക്കാൻ വേണ്ടി തന്നെയാ... അന്ന് രണ്ടാം നിലയിൽ നിന്നും ചാടിയത്.... പക്ഷെ മരിച്ചില്ല..... ഹോസ്പിറ്റലിൽ വെച്ച് പോലും എന്നെ തിരിച്ചു പറഞ്ഞു വീടാൻ അച്ഛനും അമ്മയും ശ്രമിക്കുന്നത് കണ്ടപ്പോഴാ പിന്നെ ഞാൻ ഭ്രാന്ത് അഭിനയിച്ചേ.... എനിക്കറിയാം... എങ്കിലേ... ആ ദുഷ്ടൻ എന്നെ ഉപേക്ഷിക്കൂ..... എന്റെ നന്ദേട്ടൻ എന്നെ തിരക്കി വരൂ... അന്ന് നന്ദേട്ടൻ വരുന്നൂന്ന് അമ്മ പറഞ്ഞപ്പോ എന്റെ പ്രാണൻ തിരിച്ചു കിട്ടിയത് പോലെയായിരുന്നു.... അത്രമേൽ ഞാൻ സന്തോഷിച്ചിരുന്നു... വീണ്ടും ഈ ശ്രീക്കുട്ടി സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു... പക്ഷെ എല്ലാം തകർത്തു കൊണ്ടായിരിന്നു.. നിന്റേയും നിന്റെ വയറ്റിൽ കിടക്കുന്ന ജന്തുവിൻെറയും വരവ്.... ക്രൂരഭാവത്തോടെ ദുർഗയുടെ വയറിലേക്ക് നോട്ടം തറച്ചതും തറയിൽ വീണു കിടക്കുന്ന ദുർഗ എഴുന്നേൽക്കാൻ കഴിയാതെ ഭയത്താലേ പിന്നിലേക്ക് നിരങ്ങി.....

അവൾ കത്തി വീശിയ സമയം.... പെട്ടെന്നാണ് ദുർഗയുടെ ഫോൺ റിങ് ചെയ്തത്.... ഇരുവരുടേയും ശ്രദ്ധ പെടുന്നനെ അങ്ങോട്ടേക്ക് നീങ്ങി.... ഒരു നിമിഷം ശ്രീ കുട്ടിയിൽ നിന്നൊഴിഞ്ഞുമാറി കൊണ്ട് ദുർഗ അവളെ തള്ളി മാറ്റി.... അടി വയറിനെ താങ്ങി പ്രയാസപ്പെട്ട് മേശപുറത്തിരിക്കുന്ന ഫോൺ എടുക്കാനായി കിതച്ചതും ശ്രീ കുട്ടി ഫോൺ പിടിച്ചു വാങ്ങിയിരുന്നു.... വന്യമായ ഒരു ചിരിയോടെ ഫോണിലെ പേരവൾ ഉറക്കെ വായിച്ചു.... """...നന്ദേട്ടൻ....""" പേരിനൊടുവിൽ ശ്രീക്കുട്ടി അവളെ നോക്കി ഒന്നേങ്ങി ചിരിച്ച മാത്രയിൽ ദുർഗ ദയനീയമായി കെഞ്ചി.... """കട്ട്‌ ചെയ്യരുത്..... ശ്രീ കുട്ടി പ്ലീസ്... ഫോൺ കട്ട്‌ ചെയ്യരുത്....""" ക്രൂരത തെളിഞ്ഞു നിന്ന അവളുടെ മിഴികൾ ദുർഗയെ നോക്കുകപോലും ചെയ്യാതെ റിങ് ചെയ്യുന്ന ഫോണിനെ മലർക്കേ തുറന്നു കിടന്ന ജനാല വഴി നേരെ പുറത്തേയ്ക്കെറിഞ്ഞു.... """അങ്ങനെ ഇന്നലെ വന്ന് കേറിയ ഒരുത്തി എന്റെ നന്ദേട്ടനെ സ്വന്തമാക്കണ്ട....നന്ദേട്ടൻ എനിക്കുള്ളതാ... ഈ ശ്രീകുട്ടിക്ക് മാത്രമുള്ളതാ..."""

അവൾ ഉറക്കേ അലറുമ്പോഴും ഞെട്ടൽ മാറാതെ ദുർഗ പുറത്തേക്ക് തന്നെ നിരാശയോടെ നോക്കി .... അപ്പോഴും പുല്ലിന്മേൽ വീണ ഫോൺ റിങ് ചെയ്യ്തുകൊണ്ടേയിരുന്നു...... അവളുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറിയ നേരം കയ്യിലെ കത്തി ദുർഗക്ക് നേരെ ഉയർത്തി..... എന്തോ ഒരു ദൈര്യം ഉള്ളിലേക്ക് ഇരച്ചു കയറിയത് പോലെ ദുർഗ അവളുടെ കൈകളിൽ പിടി മുറുക്കി.... """വിട്... എന്നെ വിടെടി.... എനിക്ക് കൊല്ലണം....എന്റെ കൈകൊണ്ട്... ഇവിടെ തീരണം നീയും നിന്റെ കുഞ്ഞും......"" അവളിൽ നിന്നും അത് പിടിച്ചു വാങ്ങുന്നതിനിടയിൽ താഴേക്ക് കത്തി തെറിച്ചു പോയിരുന്നു..... അതിലേക്ക് ശ്രീക്കുട്ടിയുടെ മിഴികൾ തറച്ചു നിൽക്കേ തെല്ലൊരു നിമിഷം പോലും ചിന്തിക്കാതെ ദുർഗ ശ്രീകുട്ടിയുടെ മുടി കുത്തിലേക്ക് മുറുക്കെ പിടിച്ചു.... മറ്റൊന്നും ഓർത്തില്ല.... മേശയുടെ കൂർത്ത അഗ്രത്തിലേക്ക് തല കൊണ്ട് ഇടിപ്പിച്ചു.... വീണ്ടും വീണ്ടും ഇടിപ്പിച്ചു....

തളർന്നു പോകുമെന്ന് കരുതിയവൾ... നാലാം തവണയും ഇടിക്കാൻ ശ്രമിച്ചതും തള്ളി മാറ്റി ശ്രീക്കുട്ടി.... പിന്നിലേക്ക് ആഞ്ഞ് വാതിലിലേക് തട്ടി നിന്നവൾ ഒന്നു ഞെട്ടി പോയിരുന്നു.... ഇത്രയേറെ ഇടി കിട്ടീട്ടും തളർന്നു വീഴാതെ മുഖം മുഴുവൻ പടർന്നു തുടങ്ങിയ രക്തം അമർത്തി തുടച്ച് ശ്രീ കുട്ടി തീക്ഷണമായി നോക്കുകയാണ്..... ആ നോട്ടം താഴെ വീണ കത്തിയിലേക്ക് തെന്നി മാറിയതും പിന്നെ ഒന്നും നോക്കിയില്ല ... കഴിവതും വേഗത്തിൽ മുറിക്ക് പുറത്തേക്ക് ഓടി ദുർഗ..... കഴിയുന്നില്ല..... കാലുകൾ തളരുന്നത് പോലെ.... കുലുങ്ങിയാടുന്നു വീർത്ത വയറിനെ താങ്ങി കൊണ്ടവൾ നടുമുറ്റത്തിലൂടെ ഓടി.... പുറത്തേക്കുള്ള വഴിയിലെ ഇടനാഴിയെത്തിയതും എന്തിലോ തട്ടി മലർക്കേ വീണു പോയ്‌ പാവം.... എഴുന്നേൽക്കാൻ കഴിഞ്ഞില്ല..... മിഴികൾ അടയുന്നത് പോലെ.... എണീക്കാൻ ശ്രമിക്കുന്തോറും ദേഹം കുഴയുന്നത് പോലെ....

അപ്പോഴും ശ്രീകുട്ടിയുടെ ഇരച്ചു വരുന്ന കാലൊച്ച അവളെ പരിഭ്രാന്തിയിൽ ആഴ്ത്തി..... ഇടത് ഭാഗത്തായി കാണുന്ന ഒരു കൊച്ചു മുറി..... രക്ഷപെടാനുള്ള വെപ്രാളത്തിൽ ഇഴഞ്ഞു നീങ്ങിയത് അങ്ങോട്ടേക്കാണ്.... ഇരുട്ട് മുറിയിലേക്ക് കയറി പണിപ്പെട്ടു വാതിലടച്ചു..... നിവർന്നു നിൽക്കാൻ പോലും ശേഷിയില്ലാതെ താഴത്തെ കൊളുത്ത് ഇട്ടശേഷം കിതപ്പോടെ വാതിൽക്കലിൽ ചാരിയിരിക്കുമ്പോൾ തളർന്നു വീണിരുന്നു അവൾ.... അപ്പോഴേക്കും കത്തിയുടെ ഉയർത്തി പിടിച്ച് ദുർഗക്കായി അലയുന്ന ചുവപ്പ് പടർന്ന മിഴികൾ മുറിയിലേക്ക് കയറിയ അവളെ കണ്ടിരുന്നു.... മെല്ലെ ഗൂഡമായി പുഞ്ചിരിച്ചവൾ വാതിലേക്ക് കുതിച്ചു.... ശക്തി കൂട്ടി വീറോടെ വാതിൽ ചവിട്ടി.... തുറക്കുന്നില്ല..... രണ്ടും മൂന്നും തവണ ചവിട്ടി... വാതിൽക്കലിൽ തന്നെ തളർന്നു കിടക്കുന്നവൾ വാതിൽ പാളികൾക്ക് കൂടുതൽ ബലം നൽകിയിരുന്നു.... ഒരു നിമിഷം നിരാശയോടെ ഭ്രാന്ത് പിടിച്ച് എന്തോ ഓർത്ത ശ്രീക്കുട്ടി.... ശങ്കയിൽ ചുളുങ്ങി നിന്ന നെറ്റിത്തടം നിവർന്നു വന്നു....

പരിഭ്രമം പുഞ്ചിരിയായി മാറി.... പിന്നെ നേരെ നീങ്ങിയത് അടുക്കള ഭാഗത്താണ്..... അല്പസമയം... എന്തോ തിരഞ്ഞത് കിട്ടിയെന്ന സന്തോഷത്തിൽ ഒരു വലിയ കുപ്പിയിൽ നിറച്ച മണ്ണെണ്ണയും മാറിലേക്ക് ചേർത്തവൾ മുറിക്കരികിലേക്കായി വാശിയോടേ നടന്നു .... വാതിനരികെ എത്തിയതും മുറി പുറത്ത് നിന്നും പൂട്ടി.... വാതിലിന്റെ അടിയിലെ വിടവിലേക്ക് കുനിഞ്ഞു മിഴികൾ അലഞ്ഞു .... കുപ്പിയുടെ മൂടി തുറന്ന് നീല നിറത്തിലുള്ള നേർത്ത ദ്രാവകം അവിടേക്ക് ഒഴിച്ചു..... "''ഇനി എന്റെ നന്ദേട്ടനെ എന്നിൽ നിന്നും പറിച്ചെടുക്കാൻ ഈ ശ്രീക്കുട്ടി ആരേയും അനുവദിക്കില്ല.....ആരെയും .....""' പുലമ്പിയവൽ ഒഴിക്കുമ്പോൾ മണ്ണെണ്ണയുടെ രൂക്ഷഗന്ധം അവിടമാകെ പടർന്നു കയറുന്നുണ്ടായിരുന്നു....... മുറിക്കുള്ളിൽ നിറഞ്ഞു വരുന്ന മണ്ണെണ്ണ ദുർഗയെ നനയിച്ചിട്ടും പ്രതികരിക്കാനുള്ള ശേഷി പോലും നഷ്ട്ടപ്പെട്ടു പോയി അവളിൽ..... ബോധം മറയവേ ഒരു പേരുമാത്രം വരണ്ട നാവ് ഉരുവിട്ട് കൊണ്ടേയിരുന്നു.... """നന്ദേ....ട്ടാ... നന്ദേ...""" അപ്പോഴേക്കും തീപ്പെട്ടിയുടെ കൊള്ളി അടർത്തിയെടുത്ത് .... അമർത്തി ഉരച്ചിരുന്നു ശ്രീക്കുട്ടി.............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story