അരികെ: ഭാഗം 30

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"''ഇനി എന്റെ നന്ദേട്ടനെ എന്നിൽ നിന്നും പറിച്ചെടുക്കാൻ ഈ ശ്രീക്കുട്ടി ആരേയും അനുവദിക്കില്ല.....ആരെയും .....""' പുലമ്പിയവൽ ഒഴിക്കുമ്പോൾ മണ്ണെണ്ണയുടെ രൂക്ഷഗന്ധം അവിടമാകെ പടർന്നു കയറുന്നുണ്ടായിരുന്നു....... മുറിക്കുള്ളിൽ നിറഞ്ഞു വരുന്ന മണ്ണെണ്ണ ദുർഗയെ നനയിച്ചിട്ടും പ്രതികരിക്കാനുള്ള ശേഷി പോലും നഷ്ട്ടപ്പെട്ടു പോയി അവളിൽ..... ബോധം മറയവേ ഒരു പേരുമാത്രം വരണ്ട നാവ് ഉരുവിട്ട് കൊണ്ടേയിരുന്നു.... """നന്ദേ....ട്ടാ... നന്ദേ...""" അപ്പോഴേക്കും തീപ്പെട്ടിയുടെ കൊള്ളി അടർത്തിയെടുത്ത് .... അമർത്തി ഉരച്ചിരുന്നു ശ്രീക്കുട്ടി..... പെട്ടെന്ന് ആരുടെയോ ബലിഷ്ഠമായ കരങ്ങൾ അവളെ മുറുക്കി പിടിച്ചതും ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി.... രക്ത വർണമാർന്ന മിഴി നീട്ടി തീ കനൽ പേറി നിൽക്കുന്ന നന്ദൻ.....

അത്ഭുതം കണ്ണുകളിൽ നിഴലിക്കുമുൻപേ അവളുടെ കവിളിലേക്ക് അവന്റെ കരതലം ആഴത്തിൽ പതിഞ്ഞിരുന്നു.... അടിയേറ്റവൾ ഒരു വശത്തേക്ക് തെന്നി പോകുമ്പോൾ കയ്യിലെ തീപ്പെട്ടി എങ്ങോ തെറിച്ചു .... രൂക്ഷമായി നോക്കിയവൻ തിരിഞ്ഞു വാതിൽ തുറക്കാനായി നീങ്ങിയപ്പോഴേക്കും അവൾ അവന്റെ തോളിനെ പിടിച്ചു വലിച്ചിരുന്നു..... ""വേണ്ട നന്ദേട്ടാ.... തുറക്കരുത്....പ്ലീസ് നന്ദേട്ടാ....""" കേണു നിന്നവൾ അവനെ പിന്നോട്ട് വലിച്ചതും ശക്തിയോടെ തള്ളിമാറ്റി..... """..... മാറി നിൽക്കെടി..... നീയൊക്കെ ഒരു പെണ്ണാണോ..."" നിറമിഴികൾ ഉതിർന്നു വീഴവേ വിറയാർന്ന കൈവിരലുകൾ അവൾക്ക് നേരെ നീട്ടി പിടിച്ചു നന്ദൻ... ""നിന്നെ പോലെ ഒരുത്തിയാണല്ലോ ഈ ഇടനെഞ്ചിൽ കൊണ്ട് നടന്നതെന്നോർക്കുമ്പോൾ എനിക്ക്... എനിക്ക്.. എന്നോട് തന്നെ പുച്ഛം തോന്നുന്നു....""" അലറി കേൾക്കെ കാതുകളിൽ പ്രധിദ്വാനിച്ച വാക്കുകൾ....

ഹൃദയം നിലച്ചത് പോലെ തോന്നി ശ്രീകുട്ടിക്ക്.... ""'ന... നന്ദേട്ടാ... എന്തൊക്കെയാ ഈ പറയുന്നെ ... ഞാൻ... ഞാനല്ലേ..... ഏട്ടൻറെ പ്രണയം..... എന്നെ മാത്രല്ലേ ഏട്ടൻ മനസ്സിൽ സൂക്ഷിച്ചത്... അതിന് അതിനിടയിൽ എന്തിനാ നന്ദേട്ടാ ... ഇ... ഇവള്....ഹേ...അതും ഇന്നലെ കേറി വന്ന ഏതോ ഒരുത്തി.....""" കൃഷ്ണ മണികൾ പതറി നിൽക്കേ അവളുടെ സ്വരം ശ്വാസത്തിൽ കലർന്നു നിന്നു..... മിണ്ടീല അവൻ..... ക്രോധം പേറി നിൽക്കുമ്പോൾ തീക്ഷണമായ നോട്ടത്തോടേ പല്ല് നെരിച്ചു.... """ഞാൻ... ഞാനില്ലേ... നന്ദേട്ടാ... ഞാൻ വന്നല്ലോ... തിരിച്ചു വന്നല്ലോ.... ഇനി എന്തിനാ ആ ദുർഗ.... അവള്... അവള് വേണ്ട......ചാകട്ടെ... നന്ദേട്ടന് എത്ര കുഞ്ഞിങ്ങൾ വേണം ഞാൻ തരാം...... എന്റെ നന്ദേട്ടൻ ...എന്റെ ഈ ശ്രീകുട്ടിയുടെ സ്വന്തമായ മാത്രം മതി....പ്ലീസ് നന്ദേട്ടാ...."""

പറഞ്ഞവൾ ഭ്രാന്തമായി അവന്റെ മാറിലേക്ക് വീണതും വെറുപ്പോടെ തള്ളി മാറ്റി നന്ദൻ.... """ഛേ....ഇത്ര തരം താഴ്ന്നിരുന്നവളായിരുന്നോ നീ...... എങ്ങനെ തോന്നുന്നു ശ്രീ കുട്ടി നിനക്ക്.... എന്റെ ശ്രീ കുട്ടി ഇങ്ങനെയായിരുന്നില്ല.......ഞാൻ സ്നേഹിച്ച ശ്രീ കുട്ടി ഇങ്ങനെയായിരുന്നില്ല.... ഇങ്ങനെ.. ഇങ്ങനെ ഒരിക്കലും ചിന്തിക്കുന്നവളായിരുന്നില്ല..... പക്ഷെ ഇപ്പൊ... എനിക്കന്നേ സംശയമുണ്ടായിരുന്നു.... നിന്റെ ഭ്രാന്ത്..... അതിനിടയിൽ നിന്നിൽ കലരുന്ന കാമം നിറഞ്ഞ നോട്ടം.... സ്പർശം.... നീ... നീ എന്നെ കീഴടക്കാൻ നോക്കുവായിരുന്നു അല്ലെ.... നിനക്കറിയാം എന്റെ ശരീരത്തിൻ മേൽ നീ അധികാരം സ്ഥാപിച്ചാൽ പിന്നെ ഒരിക്കലും എനിക്ക് നിന്നെ ഉപേക്ഷിക്കാൻ കഴിയില്ലാന്ന്.... നിനക്കറിയാമായിരുന്നു.....""" ശ്രീ കുട്ടിക്ക് നേരെ ഉയർന്നു വന്ന ചൂണ്ടു വിരൽ.... അപ്പോഴും ദയനീയ ഭാവം മിഴികളിൽ പടർത്തിയവൾ....

അവ അവനു മുന്നിൽ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... ""അതേ...... അതിന് തന്നെയാ ഞാൻ ശ്രമിച്ചത്..... ഞാൻ തൊടുമ്പോ.. ചുണ്ട് ചേർക്കുമ്പോൾ..... മാറോട് പറ്റി കിടക്കുമ്പോ..... എന്റെ നന്ദേട്ടന്റെ മനസ്സില് വീണ്ടും ഞാൻ കടന്നു കൂടൂന്ന് കരുതി.... തെറ്റായി തോന്നീല എനിക്ക്....പക്ഷെ..... വാക്കുകൾ പകുതിവെച്ച് ഉടക്കി നിൽക്കേ അവളുടെ നെടുവീർപ്പ് ഉയർന്നു കേട്ടു.... """ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു.....പറ നന്ദേട്ടാ.... ഒരിക്കൽ കൈ വിട്ടു പോയതല്ലേ എനിക്കെന്റെ നന്ദേട്ടനെ..... ഈ കഷ്ടതകൾ മുഴുവൻ സഹിച്ച്... മരണത്തോട് മല്ലിട്ട് വീണ്ടും ഞാൻ തിരിച്ചു വന്നത്... ന്റെ... ന്റെ... നന്ദേട്ടനെ സ്വന്തമാക്കാൻ മാത്രാ...എന്നിട്ട്.... എന്നിട്ടിപ്പോ നന്ദേട്ടനെന്നെ വേണ്ട...""" നെഞ്ചിലേക്ക് ചേർത്തു വെച്ച കൈ അവസാനവാക്കിലെ വിതുമ്പലിൽ നെറ്റി തടം അമർത്തുമ്പോൾ പൊട്ടി കരഞ്ഞിരുന്നു.....

""".....നുണ....""" ഉറച്ച ശബ്ദത്താലേ അവൻ ഉറക്കേ പറഞ്ഞതും.... മിഴി വാർന്നു നിന്നവൾ അവന്റെ ഭാവത്തിൽ തറഞ്ഞു പോയ്‌.... """നിനക്ക് എന്നോടൊപ്പം വരണമെന്നുണ്ടായിരുന്നെങ്കിൽ അതിന് ഈ കഴുത്തിൽ ഒരു മഞ്ഞചരട് ഏറുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല ശ്രീക്കുട്ടി....""" അവളുടെ നിറ മിഴികൾ അവന്റെ വാക്കുകൾ എന്തോ അത്ഭുതത്തോടെയാണ് കേട്ടു നിന്നത്.... ""എനിക്ക് നിന്നെ സ്വന്തമാക്കാനേ ഇ വിടെ വിലക്കുണ്ടായിരുന്നുള്ളു.... നിനക്കത് ഉണ്ടായിരുന്നോ ശ്രീ കുട്ടി ......"" ""'.....നന്ദേട്ടാ..."" """അതേ നന്ദേട്ടൻ തന്നെയാ.... വിലക്കിയത് എന്നെ മാത്രാ ... ആട്ടി പായിച്ചു വിട്ടതും എന്നെ മാത്രാ..... നിന്റെ നന്മക്ക് വേണ്ടി ഞാൻ അകന്നുപോയപ്പോ.... ഈ വിവാഹം വേണ്ടെന്ന് പറയാമായിരുന്നു നിനക്ക്..... ഞാനില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറയാമായിരുന്നു... എനിക്ക് വേണ്ടി കാത്തിരിക്കാമായിരുന്നു....

ചെയ്തോ നീ .... എത്ര നാൾ കഴിഞ്ഞാലും നിന്നെ ഓർത്തു ഞാൻ ജീവിതം തള്ളിനീക്കുമെന്ന് അറിയാമായിരുന്നിട്ടും കാത്തിരുന്നില്ല നീ..... വീട്ടിൽ വന്ന് പിണങ്ങി നിൽക്കാനും രണ്ടാം നിലയിൽ നിന്ന് ചാടാനും ഞാനായിരുന്നില്ല കാരണം.... അല്ലെ..... """ ഒരു നിമിഷം തറഞ്ഞു നിന്നു പോയ്‌ അവൾ... അവന്റെ ഓരോ കുറ്റപ്പെടുത്തലും കൂരമ്പ് കണക്കേ ആ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..... ഒരിക്കലും നന്ദന്റെ നാവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ.... """കാരണം.... കാരണം... നിന്റെ ഭർത്താവായിരുന്നു.... അവന് നിന്നോടുള്ള സ്നേഹമില്ലായമ ആയിരുന്നു.... അല്ലെ ശ്രീ കുട്ടി..... അതല്ലേ സത്യം....."""" ഉരുകി നിന്നവൾ അപ്പോഴും അല്ല എന്ന് പറഞ്ഞു തലചുഴറ്റി നിന്നു ....... """അവൻ നിന്നെ സ്നേഹിച്ചിരുന്നു എങ്കിൽ പിന്നെ നീ മരിക്കാൻ തുനിയുമായിരുന്നോ...

എനിക്ക് വേണ്ടി വരുമായിരുന്നോ........ ഇത് പോലെ... ഇത് പോലെ... ഭ്രാന്ത് അഭിനയിക്കുമായിരുന്നോ..."" കേൾക്കെ വിതുമ്പലോടെ അവന്റെ ഷർട്ടിലേക് മുറുക്കി പിടിച്ചവൾ... """എന്ത്...എന്തൊക്കെയാ നന്ദേട്ടാ... ഈ പറയുന്നെ....ഞാൻ... ഞാൻ ഒരിക്കലും..... നന്ദേട്ടൻ എന്റെ ജീവനല്ലേ.... നന്ദേട്ടനെ സ്നേഹിച്ച പോലെ ഞാനീ ലോകത്ത് ആരേയും സ്നേഹിച്ചിട്ടില്ല.... അറിയാവുന്നതല്ലേ നന്ദേട്ടന്... എല്ലാം... എല്ലാം... അറിയാവുന്നതല്ലേ.... എന്നിട്ടും....""" ഷർട്ട് കോളറിൽ വിരലുകൾ അമരവേ മുഷ്ടി ചുരുട്ടിയവൻ എടുത്തു മാറ്റുമ്പോൾ അഗ്നിയിൽ കുതിർന്ന മിഴിനീർ കണങ്ങൾ ഒഴുകികൊണ്ടേയിരുന്നു.... """അല്ല... ശ്രീ കുട്ടി.... നീ ... നീ എന്നെ സ്നേഹിച്ചിട്ടേയില്ല.... അങ്ങനെ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ കൊല്ലാൻ നിനക്ക് കഴിയുമായിരുന്നോ.... നീ പറഞ്ഞില്ലേ ഇന്നലെ കേറി വന്ന ഒരുത്തി......

ആ പാവം... ന്റെ ദുർഗ... അവള് പറഞ്ഞതാടി... അവളെ ഉപേക്ഷിക്കാൻ.... എന്നിട്ട് നിന്നെ സ്വന്തമാകണമെന്ന് ആ പാവം പറഞ്ഞതാ... അപ്പോഴും എന്റെ കുഞ്ഞിനെ കൊല്ലണമെന്ന് പറഞ്ഞില്ല..... അങ്ങനെ അവള് പറയില്ല... അതാണ് യഥാർത്ഥ പ്രണയം.... ആത്മാർത്ഥമായി സ്നേഹിക്കുന്ന പുരുഷന്റെ കുഞ്ഞിനെ കൊല്ലാൻ ഒരു പെണ്ണിനും കഴിയില്ല..... ഒരു പെണ്ണിനും.... പക്ഷെ നിനക്കതിനു കഴിയും കാരണം അത്രക്ക് സ്വർഥയാ നീ.... അത്രക്കും നീചയാ... ഇനി നന്ദന്റെ മനസ്സില് ശ്രീക്കുട്ടിക്ക് സ്ഥാനമില്ല..... വെറുപ്പല്ലാതെ മറ്റൊന്നും തെളിയില്ല.... അറപ്പല്ലാതെ മറിച്ചൊന്നും തോന്നില്ല....""" അവസാനവാക്കിൽ അത്രമേൽ വെറുപ്പ് തിങ്ങിയപ്പോൾ തറയിലേക്ക് മുട്ടു കുത്തി അലറി തുടങ്ങിയിരുന്നു ശ്രീ കുട്ടി..... ഇരു കരങ്ങളും മുഖത്തോട് ചേർത്തവൾ വാവിട്ട് പറയുമ്പോൾ ഒരു തരി സഹതാപം തോന്നീല്ല....

കോപം മുഖത്തെ വലിഞ്ഞു മുറുക്കുമ്പോൾ പെട്ടെന്ന് എന്തോ ഓർത്തപ്പോലെ ഭയത്തോടെ വാതിൽക്കലിലേക്ക് തിരിഞ്ഞു നോക്കിയവൻ .... തെല്ലിട വൈകിയില്ല.... വാതിലിനെ ലക്ഷ്യം വെച്ച് ആഞ്ഞു ചവിട്ടുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നു..... മിഴികൾ പെയ്യുന്നുണ്ടായിരുന്നു..... മൂന്നാമത്തെ ചവിട്ടിൽ മെല്ലെ തുറന്ന വാതിൽ..... താഴെ തളർന്നു കിടക്കുന്ന ദുർഗയെ കണ്ടതും നന്ദന്റെ ഹൃദയതാളം ഉയർന്നു കേട്ട് തുടങ്ങിയിരുന്നു.... അകത്തു കയറുമ്പോൾ മണ്ണെണ്ണയിൽ കുതിർന്നു കിടക്കുകയാണ് അവൾ..... നാസികയിലേക്ക് രൂക്ഷ ഗന്ധം തുളച്ചു കയറവേ തറയിലേക്ക് കുനിഞ്ഞു അവളെ വാരിയെടുത്ത് കവിളിലേക്ക് പതിയെ തട്ടി നോക്കി.... """ദുർഗേ.... മോളെ.. ദുർഗേ...."" അവന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു വിതുമ്പികൊണ്ടവൻ ചുടുശ്വാസം ചേർക്കുമ്പോൾ ചെറിയൊരു ഞെരുക്കം വിരി മാറിൽ തട്ടി നിന്നു.....

""".....മ്മ്ഹ്...... നന്ദേ...ട്ടാ...""" തളർന്ന മിഴികൾ തുറക്കാൻ കഴിയാതെ പുലമ്പുന്നവളെ കണെ കണ്ണീരിൽ കുതിർന്നൊരു നേർത്ത പുഞ്ചിരി അവന്റെ ചുണ്ടിലേക്ക് ഊർന്നു വന്നിരുന്നു.... """...ഇല്ല.... ഒന്നും പറ്റിയിട്ടില്ല...പക്ഷെ....""" ആശ്വാസത്തോടൊപ്പം ഇരച്ചു കേറി വന്ന ആശങ്ക..... അവളെ വാരിയെടുത്തവൻ വിതുമ്പലോടെ എഴുന്നേറ്റു നിന്നു.... മുറിക്ക് പുറത്തേക്കിറങ്ങുമ്പോൾ ഒരു നിമിഷം തറയിൽ മുട്ട് കുനിച്ച് ഏങ്ങി കരയുന്നവളെ നോക്കി...... അലിവ് തോന്നീല... അല്പം പോലും.... കണ്ട ഭാവം നടിക്കാതെ വീടിനു പുറത്തേയ്ക്ക് ലക്ഷ്യം വെച്ചു..... അവളെ മാറോട് ചേർത്ത് ഓടണമെന്നുണ്ട്.... പക്ഷെ എന്തുകൊണ്ടോ കാലുകൾക്ക് ബലം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു..... """തളരരുത് നന്ദ.... വീഴരുത്.... ഒന്നല്ല.... നിന്റെ രണ്ടു പ്രണനുകളാ ഇപ്പൊ കയ്യില്....""""

മനസ്സിൽ ഉരുവിടുമ്പോൾ വിറയാർന്ന വിരലുകൾ അവളുടെ വയറിലേക്ക് അമർന്നിരുന്നു..... ശ്വാസനാളങ്ങൾ പോലും വേദനയാൽ പുളയുന്നത് പോലെ..... തലച്ചോറ് വെട്ടി പൊളിക്കുന്നത് പോലെ.... അലമുറയിട്ട് പെയ്തൊഴുകുന്ന നീർകണങ്ങൾ കാഴ്ച്ചയെ മറക്കുമ്പോൾ അവളോരം മുഖം പൊതി തുടച്ചവൻ പുറത്തിറങ്ങി.... മുറ്റത്തെ വണ്ടിക്കരികിൽ വന്നതും പിൻ സീറ്റിലേക്ക് ചാരി കിടത്തുമ്പോൾ മെല്ലെ ബോധം തെളിഞ്ഞിരുന്നു അവൾക്ക്...... """ ഹ് മ്... ന...ന്ദേ...ട്ടാ....""" """ഒന്നുല്ല... ഒന്നുല്ലടാ.... മോള് പേടിക്കാതെ ഒന്നും... ഒന്നും പറ്റില്ല...."'' കവിളിടം തട്ടി അവളെ ആശ്വസിപ്പിക്കുമ്പോൾ മിഴികൾ കരയരുതേ എന്നവൻ അറിയാതെ പറഞ്ഞു പോയ്‌.... അവളെ മാറോട് ചേർത്ത് നെറുകയിൽ അധരങ്ങൾ ചേരുമ്പോൾ വേദന താങ്ങാനാവാതെ അടി വയറിൽ അമർത്തി പിടിക്കുന്നത് അവൻ ശ്രദ്ധിച്ചു.... """ഇല്ല.... ഞാൻ...അല്ല....മോള്.... മോള്... പിടിച്ചിരുന്നോ...മ്മ്...നന്ദേട്ടൻ ഇപ്പൊ ഹോസ്പിറ്റലിൽ എത്തിക്കാം...''

' കലങ്ങി വരുന്ന മിഴികളേ അമർത്തി തുടച്ചവൻ അവളെ നോക്കി പരിഭ്രാന്തിയിൽ കുതിർന്നൊരു പുഞ്ചിരി നൽകി..... വേഗത്തിൽ ഓട്ടോയിലേക്ക് കയറുമ്പോൾ അവൾക്ക് നേരെ ഫ്രണ്ട് മിറർ ഒതുക്കി വെച്ചിരുന്നു.... പിന്നീടുള്ള ദൂരം.... ഹൃദയം അത്രമേൽ പെരുമ്പറകൊട്ടുമ്പോൾ ഇടക്കിടക്കവൻ പിന്നിലേക്ക് കരുതലോടെ അവളിലേക്ക് മിഴികൾ പായിച്ചു കൊണ്ടേയിരുന്നു..... വേഗത കൂട്ടാനോ കുറക്കാനോ കഴിയാത്ത അവസ്ഥ..... കൈകൾ പോലും തളർന്നു പോകുന്ന പോലെ ..... ദേഹം കുഴയുന്നത് പോലെ..... എങ്കിലും ഡ്രൈവിംങ്ങിൽ അശ്രദ്ധ കാട്ടീല...... """എന്റെ...ദുർഗ.... ഈശ്വരാ... ഒന്നും വരുത്തരുതേ... ഒന്നും.... ഈ.. നന്ദൻ പിന്നെ.....""" ചിന്തയിൽ പോലും അരുതേ എന്ന് മനസ്സ് ആവർത്തിച്ചപ്പോൾ പ്രാർത്ഥന അവിടം മുറിച്ചു നന്ദൻ ..... ഹോസ്പിറ്റൽ മുറ്റത്തിൽ ഓട്ടോ നിർത്തിയതും പരിഭ്രമം നിറച്ചവൻ അവളെ ഓട്ടോയിൽ നിന്നെടുത്തും....

അവളെ വാരിയെടുത്ത് ഹോസ്പിറ്റലിൽ ഇരച്ചു കയറുന്നവനിൽ തന്നെയായിരുന്നു കൂടി നിന്നവരുടെ നോട്ടം മുഴുവൻ.... ❤️ മിഴികൾ പ്രയാസപ്പെട്ടു തുറക്കുമ്പോൾ ഒരു മഞ്ഞുതുള്ളി ആ പീലികളിൽ നിന്നു തെറിച്ചു വീണു... ശരീരത്തിൽ അയഞ്ഞു കിടക്കുന്ന പച്ച വസ്ത്രം... എന്തുകൊണ്ടോ പരിഭ്രാന്തിയിൽ ചാടിയേണീറ്റു പോയവൾ.... ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് കയ്യിൽ ട്രിപ്പിട്ടിരുന്നത് അറിഞ്ഞത്.... ""'അയ്യോ എന്താ മേഡം.... കിടക്കണം.... ട്രിപ്പ് തീരട്ടെ....""" ഒരു നേഴ്സ് ഓടി വന്ന് അവളെ ബെഡിലേക്ക് പിടിച്ച് കിടത്തുമ്പോഴും അവളുടെ കണ്ണുകൾ എന്തിന്നില്ലാതെ അലയുകയായിരുന്നു.... """നന്ദേ...ട്ടാ.... നന്ദേട്ടാ...""" തളർന്നു പോയ സ്വരം """....കാണണോ......""" നേഴ്സ് മൃതുലമായി ചോദിച്ചു..... '"'.....മ്മ്....""" അവൾ മെല്ലെ തലയനക്കുമ്പോഴും മിഴികൾ ടോറരികെ തന്നെയായിരുന്നു....

ശബ്ദം കേട്ടിട്ടാവാം നേഴ്സ് ഡോറ് തുറന്നതും നന്ദൻ അകത്തേക്ക് കയറി നോക്കിയത്... ആ മുഖത്ത് നിരാശയും ആശങ്കയും ഒരുപോലെ നിഴലിക്കുന്നത് പോലെ അവൾക്ക് തോന്നി... കരഞ്ഞു കലങ്ങിയ മിഴികളിൽ കണ്ണീരിന്റെ അവശേഷിപ്പുകൾ കൺ പീലികളിൽ ഒട്ടി നിന്നിരുന്നു..... """...നന്ദേട്ടാ....നന്ദേട്ടാ....""" നന്ദൻ ബെഡിലേക്ക് അടുക്കും മുൻപേ എഴുന്നേൽക്കാൻ ചടയുന്നവളെ ഓടിവന്നവൻ ബെഡിലേക്ക് കിടത്തി.... """.....എഴുന്നേൽക്കണ്ട....""" ചെറു പുഞ്ചിരിയേകിയവൻ നെറുകയിൽ തലോടുമ്പോൾ അവളുടെ കൺപോളകളിൽ ഭയം നിറഞ്ഞിരുന്നു.... """നന്ദേട്ടാ... നന്ദേട്ടാ... നമ്മുടെ കുഞ്ഞ്... എന്തേ.. ലും... എന്തേലും പറ്റിയോ നമ്മുടെ കുഞ്ഞിന്..."""

വരണ്ട ശബ്ദത്തിൽ ശ്വാസം ചേർക്കുമ്പോൾ കരയുകയായിരുന്നു അവൾ..... ""....പറ... പറ നന്ദേട്ടാ..''' അവന്റെ കൈ വിരലുകളെ കൈകുമ്പിളിൽ ഒതുക്കി ചോദിക്കുന്നവളുടെ കവിളിടം മെല്ലെ തലോടി വിട്ടു.... നേർത്ത പുഞ്ചിരിയോടെ അവളുടെ വലം കയ്യേ അണിവയറിലേക്ക് അമർത്തി.... """ദൈവത്തിന് അത്ര പെട്ടെന്ന് നമ്മളെ കൈവിടാൻ പറ്റോ പെണ്ണെ..... നോക്ക്....നമ്മുടെ കുഞ്ഞിന് ഒരു കുഴപ്പോം ഇല്ല.... കുഞ്ഞി പെണ്ണ് നല്ല ഉറക്കാ.... നിന്റെ മോളല്ലേ.... ആ ഉശിര് അവള് വയറ്റിൽ നിന്ന് തന്നെ പഠിച്ചു വെച്ചിട്ടുണ്ട്....""" സംസാരത്തിൽ ചെറു കുസൃതി നിറയുമ്പോൾ പൊട്ടി കരഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story