അരികെ: ഭാഗം 31

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

നേർത്ത പുഞ്ചിരിയോടെ അവളുടെ വലം കയ്യേ അണിവയറിലേക്ക് അമർത്തി.... """ദൈവത്തിന് അത്ര പെട്ടെന്ന് നമ്മളെ കൈവിടാൻ പറ്റോ പെണ്ണെ..... നോക്ക്....നമ്മുടെ കുഞ്ഞിന് ഒരു കുഴപ്പോം ഇല്ല.... കുഞ്ഞി പെണ്ണ് നല്ല ഉറക്കാ.... നിന്റെ മോളല്ലേ.... ആ ഉശിര് അവള് വയറ്റിൽ നിന്ന് തന്നെ പഠിച്ചു വെച്ചിട്ടുണ്ട്....""" സംസാരത്തിൽ ചെറു കുസൃതി നിറയുമ്പോൾ പൊട്ടി കരഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ❤️ """ദൂഗേ.... ദൂഗേ....""" കവിളോരത്തായി ഇരു വിരലുകളാൽ തൊട്ടു വിളിക്കുന്ന കുഞ്ഞി പെണ്ണ്..... മിഴികൾ മെല്ലെ തുറക്കുമ്പോൾ പുഴുപല്ലു കാട്ടി ചിരിക്കുകയാണ് അമ്മൂട്ടി.... അരികുപറ്റി വിഷാദം നിറഞ്ഞ മുഖത്ത് പുഞ്ചിരി ചേർക്കാൻ ശ്രമിക്കുന്ന ഗൗരിയും .... സത്യം പറഞ്ഞാൽ അത് കണ്ടപ്പോഴാണ് മനസ്സിലേക്ക് എവിടെയോ ഒരു നുള്ള് വേദന കൊത്തി വലിക്കാൻ തുടങ്ങിയത്.... അവിടെന്ന് പോരുമ്പോഴുള്ള മുഖമല്ല.... നന്നേ ക്ഷീണിച്ച് വിളറിയിരിക്കുന്നു ഗൗരി....

""ദൂഗേ... ദൂഗെക്ക് പനിയാണോ... കുഞ്ഞാവക്കും പനിയാണോ....""" കൊഞ്ചലോടെ നിന്ന ചോദ്യം കേൾക്കെ.... പുഞ്ചിരിയിൽ അവളൊന്ന് എഴുന്നേൽക്കാൻ ആഞ്ഞു.... """അയ്യോ വേണ്ട മോളെ കിടക്ക്..."" ബെഡിലേക്ക് ചാരിയിരുത്തി അവളുടെ നെറുകയിൽ തലോടുമ്പോൾ കൺപോളയിൽ നീർകണം തളം കെട്ടി നിന്നിരുന്നു... """എന്റെ കുഞ്ഞ് എത്ര സന്തോഷത്തോടെ പോയതാ... ഇപ്പൊ ഇങ്ങനെ കാണേണ്ടി വന്നല്ലോ കുഞ്ഞേ....ദൈവാദീനം കൊണ്ടാ ഒരാപത്തും കൂടാണ്ട് എന്റെ മോളെ തിരിച്ചു കിട്ടിയത്...."" വിരൽ തുമ്പിൽ സ്നേഹം നിറയുമ്പോൾ മെല്ലെ അവളും അതിലേക്ക് ഉള്ളം കൈ ചേർത്തു.... """എന്തിനാ ഏട്ടത്തി ഇത്ര ദൂരം ഓടി പിടിച്ച് വന്നത്.... എനിക്ക് കുഴപ്പൊന്നും ഇല്ലല്ലോ...ഒന്നുമല്ലേലും ഏട്ടത്തീടെ ആരോഗ്യം കൂടി നോക്കണ്ടേ...""" ""അതിന് എന്റെ വീട് അത്ര ദൂരത്തല്ലലോ ദുർഗകുട്ടി...."""

പിന്നിൽ നിന്നും ഉയർന്നു കേട്ടത് പ്രശാന്തിന്റെ ശബ്ദമാണ്.... ഒരു ചെറു പുഞ്ചിരിയോടെ അവനത് പറഞ്ഞ് നേരെ ഗൗരിയേ നോക്കുമ്പോൾ നിസഹായതയിൽ മിഴിയുയർത്താതെ മെല്ലെ ഒന്ന് നിശ്വസിച്ചു അവൾ .... """പ്രശാന്തേട്ടാ...എന്താ... എന്താ... പറയുന്നെ....മഞ്ചാടി മലയിൽ നിന്നല്ലേ നിങ്ങള് വരുന്നേ...""" നിഴലിച്ച സംശയം... ഇരുവരേയും മാറി മാറി ഒരു പോലെ നോക്കി ദുർഗ... """ഏയ്യ്.... ഞങ്ങളിപ്പോ വരുന്നത് എന്റെ വീട്ടീന്നാ ... ഗൗരി കുറച്ചു ദിവസ്സായി ന്റെ കൂടെയാ...നിന്നെ ഡിസ്ചാർജ് ചെയ്ത് കൊണ്ടു പോകുന്നതും ഇപ്പൊ അങ്ങോട്ടാ...""" നിസാരമായി പറഞ്ഞവൻ മിഴി ചിമ്മി കാണിച്ചപ്പോൾ ആശങ്ക കൂടി നിന്നതേയുള്ളൂ ദുർഗയിൽ .... """അപ്പൊ... അപ്പൊ നമ്മുടെ വീടിനെന്തു പറ്റി.... """" """....അത് അത്തൻ..."""

അമ്മൂട്ടി എന്തോ പറയാനായി ആഞ്ഞതും വായിലേക്ക് കൈ ചേർത്തു പിടിച്ചു ഗൗരി.... """അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം മോളെ നീ ഇപ്പൊ റെസ്റ്റ്‌ എടുക്ക്..."" സൗമ്യമായി പറഞ്ഞവൾ കീഴ്ത്താടിയിലേക്ക് വിരൽ ചേർക്കുമ്പോൾ നിരാശകലർന്നിരുന്നു ഗൗരിയുടെ പുഞ്ചിരിയിൽ... ❤️ """ടാ.... നീയെന്താടാ ഇവിടെ ഒറ്റക്ക് നിൽക്കുന്നെ...""" തോളിലേക്ക് കൈ അമർത്തിമ്പോൾ കൺകോണിലെ മിഴി പാടയെ പെട്ടെന്ന് തുടച്ചു മാറ്റി നന്ദൻ.... ഉമിനീരാൽ വേദനമറച്ച് നിൽക്കുന്നവനെ ചുമലിലേക്ക് ചേർത്തു നിർത്തി.... ""'എന്താടാ.. ഇത്.... അവൾക്കൊരു കുഴപ്പവും പറ്റിയില്ലല്ലോ പിന്നെ എന്തിനാടാ ഇങ്ങനെ ഉരുകുന്നെ...""" കേട്ടതും ഒരു മാത്ര പ്രശാന്തിലേക്ക് മിഴി തെന്നി നീങ്ങവേ.... ആ കണ്ണുകളിൽ കാണാമായിരുന്നു അത്ര നേരം അവൻ അനുഭവിച്ച ഹൃദയവേദന..... """ഒരു നിമിഷം കൊണ്ട് ഞാൻ മരിച്ചു പോയേനെ പ്രശാന്തേ..."""

വിതുമ്പലോടെ പറയുന്നൻ പൊട്ടി കരഞ്ഞ് അവന്റെ തോളിലേക്ക് ചായുമ്പോൾ മുതുകിലേക്ക് കൈത്തട്ടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു പ്രശാന്ത്.... """ഹാ... പോട്ടെടാ.... എന്തോ ഭാഗ്യം കൊണ്ടല്ലേ നിനക്കപ്പൊ അവിടെ പോകാൻ തോന്നിയത്.... അതിനർത്ഥം ദൈവം ഇപ്പോഴും നിന്റെ കൂടെ ഉണ്ടെന്ന് തന്നെയാ..."" ആ തോളിലേക്ക് കൈവിരൽ ചേർത്ത് കണ്ണുകളിറുക്കെ തുറന്നവൻ മുഖമുയർത്തി അവനെ നോക്കി... ""നിനക്കറിയോ..... അമ്മാവനേയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോ വേദന കൊണ്ട് പുളയുന്ന അമ്മാവനെക്കാളും വാവിട്ട് കരയുന്ന അമ്മായിയെക്കാളും മനസ്സിലേക്ക് പരിഭ്രാന്തി കാട്ടി ഓടി വന്നത് എന്റെ ദുർഗയുടെ മുഖമാണ്... അവളിൽ നിന്ന് ഞാൻ അകലുന്തോറും എന്തോ ഒരാപത്ത് അവളെ കാത്തിരിക്കുന്നു എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു....

അതാ ഹോസ്പിറ്റലിൽ അമ്മാവനെ അഡ്മിറ്റാക്കിയ അടുത്ത സെക്കന്റ്‌ ഞാൻ തറവാട്ടിലേക്ക് തിരിച്ചത്.... പോകുന്ന വഴിയിൽ അവളെ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ ഭയം കൂടിയതെയുള്ളൂ.... തിരിച്ചെത്തിയപ്പോ കണ്ട കാഴ്ച്ച....ഞാൻ തളർന്നു പോയിരുന്നു പ്രശാന്തേ....""' കൺപ്പോളകളെ ലക്ഷ്യമാക്കി നീങ്ങിയ വിരലുകൾ.... മുഖം പൊത്തി കരയുമ്പോൾ വീണ്ടും തോളിലേക്ക് തട്ടി പ്രശാന്ത്.... """പോട്ടെടാ.... വിട്ടേക്ക്.... എന്തായാലും... ഇതോടെ നിന്റെ ഒടുക്കലത്തെ പ്രേമോം 'ന്റെ ശ്രീക്കുട്ടി 'എന്നുള്ള വിളി അവസാനിച്ചല്ലോ... ഇത്തിരി സങ്കടപെടുത്തിയെങ്കിലും തെളിവോട് കൂടി അവളുടെ യഥാർത്ഥ സ്വഭാവം നിനക്ക് കാട്ടി തരാനാവും ദൈവം ഇതൊക്കെ ചെയ്തത്....""" പ്രശാന്തിന്റെ വാക്കുകൾ കേൾക്കെ നന്ദനും മെല്ലെ തല ചെരിച്ചു.... """നേരാ.... പ്രശാന്തേ.. എനിക്കിപ്പോ അങ്ങനെയൊക്കെ തോന്നുന്നുണ്ട്....

ദൈവം ശ്രീകുട്ടിയുടെ ഓർമകളെയും അവൾ തന്ന നൊമ്പരത്തേയും പൂർണമായും എന്നിൽ നിന്ന് മായ്ച്ചു കളയാനാവും ഇങ്ങനെയൊക്കെ ചെയ്തത്.... ഇനി ഈ നന്ദന്റെ നെഞ്ചില് ഒരു കരട് പോലെ ഒരിക്കലും ശ്രീക്കുട്ടി എന്ന പേരുണ്ടാകില്ല..... അവിടെ ആ സ്ഥാനത്ത് എന്റെ ദുർഗമാത്രം മതി... എന്റെ മാത്രം ദുർഗ.....""" ഹോസ്പിറ്റലിന്റെ ഗ്ലാസ്സ് വിൻഡോയിലൂടെ കത്തി ജ്വലിക്കുന്ന സൂര്യനെ നോക്കി അവനത് പറയുമ്പോൾ.. ആ വാക്കും മനസ്സും അത്രമേൽ ദൃഢമായിരുന്നു.... ❤️ ടാക്സി കാർ പ്രശാന്തിന്റെ വീട്ട് മുറ്റത്ത് എത്തിയതും മുന്നിലിരുന്ന നന്ദൻ ഇറങ്ങി വന്ന് പതിയെ കാറിന്റെ ഡോറ് തുറക്കുമ്പോൾ പറത്തിറങ്ങുന്നവൾ കൗതുകത്തോടെയാണ് ചുറ്റും പരതിയത്.... കുഞ്ഞ് തറസിട്ട വീട്..... മുറ്റം നിറയെ പത്തുമണി പൂക്കൾ... നീല നിറത്തിൽ ചായം തേച്ച് സുന്ദരമാക്കിയ വീട്ടിൽ അങ്ങിങ്ങായി കളർ പേനകളുടെ ചിത്രപണികൂടി ചെയ്തിട്ടുണ്ട്.... ഒരു വലിയ ചിത്രകാരിയുടെ കരവിരുതാണെന്ന് കാണുമ്പോഴേ മനസ്സിലാകുന്നുണ്ട്.......

"""അപ്പൊ..... ഏട്ടത്തി വന്നിട്ട് കുറച്ചു ദിവസം ആയിട്ടുണ്ട്...""" കാറിൽ നിന്നും മുറ്റത്തിങ്ങിയ ഗൗരിയേയും അമ്മൂട്ടിയേയും നോക്കി ഒരു നിമിഷം അവൾ ചിന്തിച്ചു നിന്നു.... അപ്പോഴാണ് വാതിൽ തുറന്ന് ഒരു അമ്മയും പെൺകുട്ടിയും പുഞ്ചിരിയോടെ പടിയിൽ വന്നു നിന്നത്.... ചുവപ്പിൽ കറുത്ത പുള്ളികളുള്ള നൈറ്റിയാണ് ആ അമ്മയുടെ വേഷം.... നല്ല വെളുത്ത നിറവും ഐശ്വര്യം നിറഞ്ഞ മുഖവും.... പ്രശാന്തേട്ടന്റെ അതേ ചിരിയാണ്.... പെൺകുട്ടി ഓറഞ്ചിൽ നേർത്ത സ്വർണ ബോർഡർ ഉള്ള ചുരിദാറും... ഇരുപത്തൊന്നോ ഇരുപത്ത്രണ്ടോ വയസ്സുണ്ടാവും.... ഇരു നിറത്തിൽ മുഖം നിറയെ പുഞ്ചിരിനിറഞ്ഞ ഒരു പാവം കുട്ടി..... ഏട്ടന്റെ അമ്മയും പെങ്ങളും ആവും..... """നോക്കി നിൽക്കാതെ ഇങ്ങോട്ട് കയറി വാ മോളെ....""

അവർ പറയുന്നതിന് മുന്നേ ആ പെൺകുട്ടി ദുർഗയുടെ അരികിലേക്ക് ഓടിയിരുന്നു.... ""ദുർഗേച്ചി.... കേറി വാ.... ഞങ്ങളെത്ര നേരാന്നറിയോ കാത്തിരുന്നു... """ അവൾ നൽകിയ ചിരി അതുപോലെ ദുർഗ തിരികെ നൽകിയപ്പോഴേക്കും അമ്മൂട്ടി ഓടിയത് നേരെ പ്രശാന്തിന്റെ അമ്മയുടെ അരികിലേക്കാണ്.... ❤️ ആ ദുർഗകുട്ടി.... ഇതാണ് ശ്രീ മതി മായമ്മ.... ഈ പ്രശാന്തിന്റെ പുന്നാരമ്മ.... ആ പിന്നെ ഇത് കുമാരി പ്രിയ.... എന്റെ തല തെറിച്ച അനിയത്തി.... സെറ്റിയിൽ അയാസപ്പെട്ട് ഇരുന്ന ദുർഗയെ നോക്കി പ്രിയയുടെ തോളിൽ കൈയ്യിട്ട് പറഞ്ഞവൻ അവളുടെ താടിയെ പിടിച്ചു കൃസ്തിയോടെ കുലുക്കി.... അപ്പോഴും വീടിന്റെ ചുറ്റും അലയുകയായിരുന്നു ദുർഗയുടെ കണ്ണുകൾ .... ""...വീട് ഇഷ്ട്ടായോ ദുർഗകുട്ടിക്ക്... സൗകര്യങ്ങളൊക്കെ കുറവാ...ന്നാലും നമുക്ക് ഉള്ള കൂട്ടത്തിലങ്ങ് അഡ്ജസ്റ്റ് ചെയ്യാന്നെ.....

ഇനി കുറച്ചു ദിവസത്തേക്ക് എന്തായാലും ഇവിടെ നിന്നെ പറ്റൂ.... ദേ അപ്പ്രത്തുള്ള ഞങ്ങൾടെ പഴേ വീടാ... അതൊന്ന് ശരിപ്പെടുത്തിയ നിങ്ങൾക്ക് രണ്ടാൾക്കും പിന്നെ അങ്ങോട്ട് മാറാല്ലോ..."" പ്രശാന്തിന്റെ സംസാരം... വീണ്ടും ദുർഗയുടെ മനസ്സിലേക്ക് ഒരേ ചോദ്യം തന്നേ ചുറ്റി നിന്നു.... """നമ്മുടെ വീടിനെന്തു പറ്റി പ്രശാന്തേട്ടാ..... ഞാനിത് ഹോസ്പിറ്റലിൽ നിന്നേ ചോദിക്കുവല്ലേ..... ആരും ഒന്നും പറഞ്ഞില്ല..... ഏട്ടത്തി നമ്മുടെ വീടിനെന്തു പറ്റി.... """ അവളുടെ ചോദ്യത്തിൽ ആശങ്ക നിറഞ്ഞതും മിഴി നിറഞ്ഞു പോയ്‌ ഗൗരിയുടെ.... പ്രശാന്തിലേക്ക് ഒരു നിമിഷം കൊളുത്തി നിന്ന നോട്ടം.... ഒന്നുമിണ്ടാതെയവൾ അകത്തേക്ക് കയറി പോകുമ്പോൾ പ്രശാന്തിന്റെയും നെഞ്ചോന്നു പിടിഞ്ഞു പോയിരുന്നു.... """രഘു..... അവൻ.... അവൻ വേറെ കല്യാണം കഴിച്ചു ദുർഗേ....""" കേട്ട മാത്ര ഞെട്ടലോടെയാണ് അവൾ അവനെ നോക്കിയത്.... .""".....പ്രശാന്തേട്ടാ..."" """അതേ... ദുർഗേ..... നിങ്ങള് പോയ്‌ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ.... ഏതോ ഒരുത്തിയെ കെട്ടി... വീട്ടില് കൊണ്ട് വന്നു...

. ആ പാവത്തിനെയും അമ്മൂട്ടിയേയും ഇറക്കി വിടുകേം ചെയ്തു.... ഞാൻ കുറേ പോയ്‌ ഉടക്കുണ്ടാക്കിയതാ.... പിന്നെ ഡിവോഴ്സ് നോട്ടീസും എറിഞ്ഞു തന്ന് ആ വീട് അവന്റെ അമ്മയുടെ പേരിലാണെന്നും കൂടി പറഞ്ഞ് തർക്കിച്ചപ്പോ എതിർക്കാൻ പോയില്ല... അങ്ങനെയുള്ള ഒരുത്തൻ അവൾടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയത് തന്നെയാ നല്ലതെന്ന് തോന്നി.... രണ്ടു ദിവസം ന്റെ കൂടെ മഞ്ചാടി മലയിൽ തന്നെയായിരുന്നു താമസം... പിന്നെ നമ്മുടെ നാട്ടുകാരല്ലേ... അവിടെ വന്ന് സദാചാരം കളിച്ചു തുടങ്ങിയപ്പോ അവളേം അമ്മൂട്ടിയേയും കൂട്ടി ഞാനിങ്ങു പോന്നു...""" വല്ലാത്ത വേദന തോന്നി ദുർഗക്ക്.... ഏട്ടത്തി.....അതിന്റെ അവസ്ഥ... തനിക്കൊരു നല്ല ജീവിതം ദൈവം തന്നപ്പോ ഏട്ടത്തിക്ക് മാത്രം പാവം.... മുഖം താഴ്ത്തി വിതുമ്പി തുടങ്ങിയവളുടെ അരികിലേക്കിരുന്ന് അവളെ തോളിലേക്ക് ചേർത്തു നന്ദൻ ....

"""എല്ലാം ഇവൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു ദുർഗേ.... ഞാനായായിട്ടാ നിന്നെ അറിയിക്കാത്തെ.... """ മൃതുലമായി അവളുടെ നെറുകയിൽ തലോടി നന്ദൻ പറഞ്ഞപ്പോഴേക്കും വിങ്ങലോടെ അവനെ ഇറുക്കെ പിടിച്ചിരുന്നു ദുർഗ.... ""എന്തിനാ കുഞ്ഞേ ഇങ്ങനെ കരയുന്നെ... ഇതൊക്കെ വിധിയാ... ആ കാലമാടന്റെ കയ്യിൽ നിന്ന് തങ്കം പോലുള്ള പെങ്കൊച്ച് രക്ഷപ്പെട്ടൂന്ന് വേണ്ടേ കരുതാൻ... ദേ ഈ അമ്മയും ആ അവസ്ഥയിലൂടെ കടന്നു വന്നവള് തന്നെയാ... ഇവരുടെ അച്ഛൻ മരിച്ചപ്പോ.... പക്ഷെ എന്നെ പോലെയല്ല.... മോൾടെ ഏട്ടത്തി... അവൾക്ക് എന്തിനും പോന്നൊരു ആണൊരുത്തൻ കൂട്ടുണ്ടാവും......""" മായമ്മ പറയുമ്പോൾ അവരെ നോക്കി പുഞ്ചിരിച്ചു നിന്ന പ്രശാന്തിന്റെ മുഖത്തേക്ക് ഒന്നു നോക്കി.... കാണെ വല്ലാത്തൊരു അതിശയവും സന്തോഷവുമാണ് ദുർഗയുടെ മുഖത്തുവിരിഞ്ഞത്.... ❤️

രാത്രി വീടിന്റെ മുൻവശത്ത് നിന്ന് ഇരുട്ടിലേക്ക് മിഴി നിറച്ചു നിൽക്കുകയാണ് ഗൗരി.... ചിന്തകൾ ഭ്രാന്തിലേക്ക് കാട് കേറുമ്പോൾ വീർത്ത വയറിലേക്ക് ഒന്നു വിരലോടിച്ചു അവിടം നോക്കി അവൾ.... ""....ഗൗരി..."" പ്രശാന്തിന്റെ സ്വരമാണ്.... "'നീയെന്താ ഇവിടെ നിൽക്കുന്നെ... ഉറങ്ങുന്നില്ലേ.... മോള് പ്രിയേടെ അടുത്ത് കിടന്ന് ഉറങ്ങി...ഇങ്ങനെ ഉറക്കമൊഴിയരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ... വാ..."" കരുതലോടെ പറഞ്ഞവൻ തിരിയുമ്പോഴേക്കും പിന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നു വന്നിരുന്നു... ""'എന്തിനാ പ്രശാന്തേട്ടാ... ഞാൻ... ഞാനൊരു വിഴിപ്പ് ഭാണ്ഡമാ.... ആദ്യം വീട്ടുക്കാർക്ക് പിന്നെ ആ ദുഷ്ട്ടന് ... ഒടുക്കം... ഒടുക്കം...ന്റെ ദുർഗക്ക്... ഇനിയും ആർക്കും ശല്യാവാൻ നിൽക്കിണില്ല ഗൗരി......

രണ്ടു ജീവനുകൾ എന്റെയൊപ്പം ഉണ്ടായിപ്പോയ് അല്ലായിരുന്നെങ്കിൽ...."" വാക്കുകൾ പകുതി മുറിക്കവേ ഒരു നിമിഷം മിഴികൾ ഇറുക്കിയടച്ചു അവൾ... """എവിടെങ്കിലും ഒരു ജോലി ശരിപ്പെടുത്തി തന്നാമതി ഞാൻ പൊക്കോളാം പ്രശാന്തേട്ടാ....എന്റെ അമ്മൂട്ടിയേയും കൂട്ടി എവിടേക്കെങ്കിലും.... ഏട്ടൻ നല്ലയാളാ... നല്ല ജോലിയും സൗന്ദര്യോം ....നല്ല മനസ്സും ഒക്കെയുള്ളയാള്.... ഏട്ടന് ഈ ഗതികെട്ടവളെ വേണ്ട .... രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഞാൻ... അത്.. അത് വേണ്ട പ്രശാന്തേട്ടാ.... ഞാൻ പൊക്കോളാം... എങ്ങോട്ടെങ്കിലും...."" കൈ കൂപ്പി കരഞ്ഞവൾ മിഴി തുടച്ചു തിരിഞ്ഞതും പെട്ടെന്ന് പ്രശാന്ത് അവളുടെ വലം കയ്യേ പിടിത്തമിട്ടു..... സംശയം നിറച്ചവൾ തിരിഞ്ഞു നോക്കുമ്പോൾ നിറമിഴിയിൽ പുഞ്ചിരിച്ചു നിൽക്കുകയാണ് പ്രശാന്ത്..............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story