അരികെ: ഭാഗം 33 | അവസാനിച്ചു

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"""....നിർത്ത്...'" അവന്റെ നിലവിളി ഉയരെ പെട്ടെന്ന് പിന്നിൽ നിന്നും ഒരാളുടെ ശബ്ദം ഉറച്ചു കേട്ടു.... പൊടുന്നനെ നിഴലിച്ച നിശബ്ദതയിൽ എല്ലാവരും തറഞ്ഞു നിൽക്കുമ്പോൾ ഗൗരി അമ്മൂട്ടിയെ താഴെക്കിറക്കി ചുവപ്പ് രാശിപടർന്ന മിഴികൾ നീട്ടി അവനരികിലേക്ക് ചുവടു വെച്ചിരുന്നു... ചുറ്റുമുള്ളവർ ഉറ്റു നോക്കെ ഗൗരി രഘുവിന്റെ അടുത്തു വന്ന് നിന്നതും അയാൾ പ്രതീക്ഷയോടെ അവളെ വിളിച്ചു.... """'ഗൗ... ഗൗരി...""" അവന്റെ വാക്ക് അവസാനിക്കും മുൻപേ അവളുടെ വലം കൈ അയാളുടെ കവിളിൽ ആഞ്ഞു പതിഞ്ഞിരുന്നു.... ""ഭാ... ചെറ്റേ.... ഇനി മേലാൽ ആ നാറിയ നാവ് കൊണ്ട് എന്റെ പേര് വിളിച്ചാൽ....""" അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തെന്നി പോയവൻ അതിശയത്തോടെയായിരുന്നു അവളുടെ സ്വരം കേട്ടത്.... """താൻ എന്ത് കരുതി.... നിങ്ങള് പോകാൻ പറഞ്ഞാൽ പോകാനും വരാൻ പറഞ്ഞാൽ വരാനും ഞാനെന്താ നിങ്ങൾടെ വീട്ടിലെ പട്ടിയാണെന്നോ ....""" കേൾക്കെ കോപം നുരഞ്ഞു വന്നിരുന്നു രഘുവിൽ...

അവൻ നിലത്തു നിന്നും ചാടി എണീറ്റ് നിൽക്കാൻ ശ്രമിച്ചു.... """എന്തോന്നാടി...... എന്റെ നേർക്ക് കൈ നീട്ടാൻ മാത്രം വലിയവളായോ നീ.... കൂടുതൽ ഞെളിയാതെടി പൊന്നു മോളെ.... ഞാൻ വേണ്ടെന്ന് വെച്ച നീ അത്രക്ക് അത്ര തന്ന.... കാലാവധി കഴിഞ്ഞ നിന്നേം... ഈ പിള്ളേരേം ആര് നോക്കൂന്നാ.... ഒരു പട്ടിയും വരില്ല.... ഹേ... നിന്റെ ഈ ദുർഗതമ്പുരാട്ടി പോലും...""' അവന്റെ കുഴഞ്ഞു നിന്ന നാവിൽ പുച്ഛം വന്നു നിറയുമ്പോൾ അഗ്നിയിൽ ജ്വാലിക്കുകയായിരുന്നു ഗൗരി.... """അതേടാ.... നിന്നെ പോലെത്തെ എല്ലാ ആണുങ്ങളും ഭാര്യമാരെ ഭയപ്പെടുത്തുന്നത് ഈ ഒറ്റ കാര്യം പറഞ്ഞിട്ട് തന്നെയാ... ഞാൻ പോയ തുണക്ക് ഒരു പട്ടിയും വരില്ലെന്ന്... അത് കേട്ട് പേടിച്ച് തന്നെയാ... ഇത്രനാൾ തന്റെ ആട്ടും തുപ്പും സഹിച്ചതും തന്നെ പോലെയുള്ള ഒരു വൃത്തികെട്ട ജന്മത്തിന് പായ വിരിച്ചു തന്നതും..."" ഗൗരി തന്റെ വിറയാർന്ന ചുണ്ടു വിരൽ അയാൾക്ക് നേരെ നീട്ടുമ്പോൾ അത്ഭുതമായിരുന്നു ദുർഗക്കും മറ്റുള്ളവർക്കും....

"""പക്ഷെ ഇനി ഈ ഗൗരിക്ക് അതിന് കഴിയില്ല... ഞാനൊരു... ഞാനൊരു പെണ്ണാ.... ഇതിനുള്ളിലും ഒരു ഹൃദയമുണ്ട്...."" മിഴികൾ നീറ്റലോടെ ഒഴുകി തുടങ്ങുമ്പോൾ തൊണ്ട ഇടറിയിരുന്നു..... """എനിക്ക് ഇനിയെങ്കിലും ഒന്ന് ജീവിക്കണം മനുഷ്യാ.... നിങ്ങളെന്ന പേടിയില്ലാതെ..... ഭയത്തോടെ കഴിയാതെ ..... എന്റെ മക്കളെ ചേർത്തു നിർത്തി ജീവിക്കണം....""" കേൾക്കെ അയാളൊന്നേങ്ങി ചിരിച്ചു.... """ഹാ.. എങ്ങനെയാടി.... ചൂണ്ടി കാണിക്കാൻ ഒരച്ഛനില്ലാതെ വളർത്തോ നീ അവരെ..... വെറുതെയാ.... നിന്നെ കൊണ്ട് ഒരിക്കലും കഴിയില്ല..."" """...ഈ മനുഷ്യൻ ഉണ്ടാകും ന്റെ കൂടെ...ന്റെ മക്കൾടെ കൂടെ....""" പ്രശാന്തിന്റെ നേരെ നീണ്ടു വന്ന അവളുടെ വിരൽ... ഒരു നിമിഷം ഞെട്ടലും സന്തോഷവും ഒരു പോലെ അവന്റെ മുഖത്ത് മിന്നിമായുമ്പോൾ ഒപ്പം നിന്നവരുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞിരുന്നു..... "" പ്രശാന്തേട്ടൻ ഉണ്ടാകും ന്റെ മക്കൾടെ അച്ഛനായി....

ന്റെ കഴുത്തില് താലി കെട്ടിയ പുരുഷനായി.... ഇത് നിങ്ങള് ചെയ്തപോലെ പുതിയ കൂടും തേടി പോകുന്നതല്ല ഗൗരി.... ഇതെനിക്കൊരു വാശിയാ... നിങ്ങളെ പോലുള്ള ഒരു വൃത്തികെട്ടവന്റെ മക്കളായി ജീവിക്കുന്നതിലും എന്തുകൊണ്ടും നല്ലതാ.... ഈ മനുഷ്യന്റെ മക്കളായി അവര് വളരുന്നത്...... ഏട്ടന് എന്നെ ഇഷ്ട്ടാ... പൂർണമനസ്സോടെ എന്നെ ഏറ്റെടുക്കാനും തയ്യാറാണ്... ഇനിയെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ മനുഷ്യാ....""" കടുപ്പിച്ചു പറഞ്ഞവൾ അവന്റെ ഷർട്ട് കോളറിൽ അപ്രതീക്ഷിതമായി മുറുക്കി പിടിച്ചു... ""ഇനി മേലാൽ എന്റെയോ ദുർഗേടെയോ ജീവിതത്തിലേക്ക് താൻ വന്നാൽ....""" അവനെ തള്ളി മാറ്റി നിറഞ്ഞൊഴുകുന്ന മിഴികളേ തുടച്ചുനീക്കുന്നവൾക്ക് മനസ്സിൽ നിന്നെന്തോ ഭാരം ഒഴിഞ്ഞ പോൽ തോന്നി...

""'എടി.... പന്ന...'"' ഗൗരിയുടെ നേർക്ക് കൈയുയർത്തി കൊണ്ട് രഘു പാഞ്ഞതും മുന്നിൽ നിന്ന പ്രശാന്ത് അവന്റെ നെഞ്ചിലേക്ക് ചവിട്ടി വീഴ്ത്തിയിരുന്നു.... പിന്നിൽ നിന്നും നീളുന്ന രഘുവിന്റെ നിലവിളി.... ചെറു പുഞ്ചിരിയോടെ കേട്ട് കൊണ്ട് ഗൗരി അമ്മൂട്ടിയെ വാരിയെടുക്കുമ്പോൾ ദുർഗയിലേക്ക് പ്രതീക്ഷയോടെ കണ്ണുകൾ ഉടക്കി നിന്നു... ❤️ മാസങ്ങൾശേഷം... """അച്ഛന്റെ പോന്നൂസേ..... അച്ഛനെ കാണാൻ എന്നാടാ വരണേ.... അച്ഛൻ കാത്തിരുന്നു മടുത്തു....""" മെത്തമേൽ കിടക്കുന്ന ദുർഗയുടെ ചുരിദാർ ടോപ്പിനെ മെല്ലേ ഉയർത്തി നഗ്നമായ വീർത്തവയറിലേക്ക് മുഖം ചേർത്ത് ചുണ്ടു കോട്ടുന്നവനെ ഒരു ചെറു പുഞ്ചിരിയോടെയാണ് അവൾ നോക്കിയിരിക്കുന്നത്.... കുട്ടി താടി രോമങ്ങൾ പൊക്കിൾചുഴി ഇക്കിളിപ്പെടുത്തുന്നുവെങ്കിലും അവന്റെ മുടിയിഴകളെ വിരലുകളാൽ കോർത്തവൾ പതിയെ തലോടി....

"""മ്മ്.... അച്ഛനിപ്പോ മോള് മാത്രം മതി.... മോൾടെ അമ്മേ ഒരു മൈൻഡും ഇല്ലല്ലോ... ഇങ്ങനെ പോയ കുഞ്ഞ് പുറത്തു വരുമ്പോ നമ്മളെ ഒന്നും തിരിഞ്ഞു നോക്കത്തില്ല..കേട്ടോടി മോളെ....."" മടിയിൽ കിടക്കുന്നവനെ നോക്കി ഒന്നു കുറുകികൊണ്ടവൾ കള്ള പരിഭവം നടിച്ചു മുഖം വെട്ടിച്ചു.... കാണെ ചിരിയാണ് വന്നത്.... മെല്ലെ തല പൊക്കി നോക്കിയവൻ മടിയിൽ നിന്നെഴുന്നേറ്റു.... കുസൃതികലർന്ന ചിരിയോടെ മുഖം തിരിഞ്ഞിരിക്കുന്നവളുടെ സിന്ദൂരപൊട്ടിലേക്ക് നെറ്റി തടം ചേർത്തു.... """ആണോ ഉണ്ടകണ്ണി....ഞാനിപ്പോ എന്റെ പെണ്ണിനെ മൈൻഡ് ചെയ്യുന്നില്ലേ.... ന്നാ പിന്നെ ഒന്ന് ശ്രദ്ധിച്ചു കളയാം....""" പറഞ്ഞവൻ അവളുടെ കവിളിടത്തിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ നാണത്താൽ ആ മുഖം ചുവന്നു തേറാൻ തുടങ്ങിയിരുന്നു......

വയറിലേക്ക് വേദനിപ്പിക്കാതെ ചുറ്റി പിടിച്ചവൻ അധരങ്ങൾ കൊണ്ട് കവിൾതടത്തിൽ ചിത്രം വരയുമ്പോൾ അവളുടെ വലം കൈ അവനെ പൊതിഞ്ഞിരുന്നു.... പൂവിതളിൽ ഇഴഞ്ഞു നീങ്ങുന്ന മഞ്ഞുതുള്ളി കണക്കേ അവനവളുടെ കഴുത്തിടുക്കിലെ സ്വർണരോമങ്ങളിലേക്ക് ആഴ്ന്നിറങ്ങിങ്ങുമ്പോൾ മിഴി ഇറുകി പോയിരുന്നു.... ചുമൽ കൂച്ചി അവന്റെ മുഖത്തെ ഒതുക്കിയെടുത്തവൾ തന്നിടം ചേർത്തു വെച്ചു.... അസൂയതോന്നിട്ടാവണം വയറ്റിലെ കുഞ്ഞി കുറുമ്പി ചെറു നെരുക്കത്തോടെ ഞാനിവിടെയുണ്ടേ എന്നോർമിപ്പിച്ചപ്പോഴാണ് ഞെട്ടലോടെ അവൻ അവളിൽ നിന്ന് അകന്നു മാറിയത്... ""'അയ്യോ.... എന്റെ കുഞ്ഞാവക്ക് പിണക്കം വന്നോ....കുറുമ്പത്തി.....അമ്മ പാവല്ലേ.... അമ്മേനേം കുഞ്ഞാവയേം അച്ഛന് ഒരു പോലെ സ്നേഹിക്കണ്ടേ വാവേ.....""'

അനക്കം കാണുന്ന ഭാഗത്തേക്ക് ചുണ്ടുകൾ ചേർത്തവൻ കുഞ്ഞി പെണ്ണിനെ സമാധാനപ്പെടുത്തുമ്പോഴാണ് പെട്ടെന്ന് നന്ദന്റെ ഫോൺ റിങ് ചെയ്തത്... കിടന്നിരുന്നവൻ ചാടി എഴുന്നേറ്റ് കോൾ എടുക്കുമ്പോൾ മറു ഭാഗത്ത്‌ നിന്നും ""...അളിയാ..."" എന്നൊരു പരിഭ്രാന്തിയിൽ കുതിർന്നൊരു വിളിയാണ്.... ""'എന്താടാ പ്രശാന്തേ....എന്തേലും പ്രശ്നമുണ്ടോ...""" കേൾക്കെ അവനും ഒന്നു ഭയന്നു പോയ്‌... ""ഏയ്യ്.... രാവിലെ ഗൗരിയെ ലേബർ റൂമിൽ കയറ്റിയതാടാ... ഈ നേരം വരേയും ഡോക്ടർ ഒന്നും പറയുന്നില്ല... എനിക്കാണേൽ കയ്യും ഓടുന്നില്ല കാലും ഓടുന്നില്ല... ഒരു സമാധാനോം കിട്ടാത്തത് കൊണ്ട് നിന്നെ വിളിച്ചതാടാ ....""" അവന്റെ ശങ്കയോടെയുള്ള സംസാരം.... ഒരു നിമിഷം ചെറു ചിരിയോടെ നന്ദൻ ദുർഗയെ നോക്കി അവൻ സ്പീക്കർ ബട്ടൺ ഓണാക്കി.... ""'നീ അടുത്തുണ്ടായിരുന്നെങ്കിൽ എനിക്കൊരാശ്വാസമായിരുന്നേനെ ടാ... ഇവിടെ അമ്മ എന്നെ കളിയാക്കി കൊല്ലുന്നുണ്ട്.... എന്തോ ഭാഗ്യത്തിനാ പ്രിയ അമ്മൂട്ടിയേയും കൊണ്ട് വല്യമ്മേടെ വീട്ടില് പോയത് ...

ഇല്ലേൽ അവളും എന്നെ കൊന്നേനെ.... നമ്മൾ അച്ഛന്മാരുടെ ടെൻഷൻ ഒന്നും ഇവർക്കറിയണ്ടല്ലോ.....""" എല്ലാം കേട്ട് തലയാട്ടി ചിരിക്കുന്നവളെ നോക്കി വിരൽ ചുണ്ടിമർത്തി മിണ്ടരുതെന്നവൻ ആംഗ്യം കാട്ടി.... സ്പീക്കർ ഓഫ്‌ ചെയ്ത് ചെവിയോട് ചേർത്ത് പുറത്തിറങ്ങുമ്പോൾ അവൾ പതിയെ കട്ടിലിലേക്ക് ചാരിയിരുന്നു... """നീയിങ്ങനെ വെപ്രാളം കാട്ടാതെടാ.... ഒന്നുമല്ലേലും നീയൊരു എസ്.ഐ അല്ലെ.... അവള് ലേബർ റൂമിലല്ലെ.... ഒരു കുഞ്ഞിന് ജന്മം നൽകാൻ അതിന്റെതായ സമയം എടുക്കും..... നീ ധൈര്യായിട്ട് ഇരിക്ക്.... കുഴപ്പൊന്നും ഉണ്ടാകില്ല...."" """അതല്ലെടാ...... ഞാനവൾടെ കഴുത്തില് താലി ചാർത്തിയ നാൾ മുതല് ഗൗരി പറയുന്ന ഒരേയൊരു കാര്യം..... അവൾ മരിച്ചു പോയ കുഞ്ഞുങ്ങളെ ഉപേക്ഷിക്കരുതേ പ്രശാന്തേട്ടാന്നാ... ദാ.. രാവിലെ ഇതിനുള്ളില് കയറ്റുന്നത് വരെ.... അന്നേരം ഒക്കെ ഞാൻ എന്തെക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു... പക്ഷെ..

പക്ഷെ എടാ... അവള് അതിനുള്ളിൽ കയറിയത് മുതല് നെഞ്ച് കിടന്ന് വിങ്ങുന്നുണ്ട് നന്ദാ....എനിക്കെന്തോ... """ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരിന്നു... കേൾക്കെ നന്ദനും വല്ലായ്മ തോന്നി... ""എടാ... നീ സങ്കടപെടാതെ... ഗൗരിയെ നിനക്കറിയാവുന്നതല്ലേ.... ആർക്കും ഒരു ശല്യമാകരുതേ എന്ന് കരുതി ജീവിക്കുന്നവളാ... ആ രഘുവുമായി ഡിവോർസ് ആയിട്ടും നീയുമായുള്ള വിവാഹത്തിന് ഞങ്ങളെല്ലാരും ഒത്തിരി നിർബന്ധിച്ചിട്ടാ അവളൊന്ന് സമ്മതിച്ചേ.... അവൾക്കെന്തേലും പറ്റിയാ മക്കൾക്കാരും കാണില്ല എന്ന പേടികാരണമാവും അവളെങ്ങനെ പറഞ്ഞേ.... അവൾക്കൊന്നും പറ്റില്ലെടാ... നീ നോക്കിക്കോ.... ഈ കോൾ കട്ട്‌ ചെയ്യുമ്പോൾ നല്ലൊരു വാർത്തയാവും നിന്റെ ചെവിയിലെത്തുന്നത്..."" "'"ന... നന്ദേട്ടാ....""

" അകത്തു നിന്നും വിറയാർന്ന ദുർഗയുടെ ശബ്ദം അവന്റെ കാതുകളിൽ അരിച്ചുകയറിപ്പോഴാണ് പെട്ടെന്നവൻ തിരിഞ്ഞു നോക്കിയത്.... ഫോൺ കട്ടാക്കി നെഞ്ചിടിപ്പോടെ മുറിക്കുള്ളിൽ ഓടി കയറിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന ദുർഗയെയാണ് കണ്ടത്..... ""അയ്യോ... മോളെ എന്തു പറ്റി... എന്താടാ..."" ഉറക്കേ അലറിയവൻ അരികുപറ്റുമ്പോഴേക്കും തളർന്നിരുന്നു അവളും... ""വല്ലാണ്ട്....വേ... വേദനിക്കുന്നു... നന്ദേട്ടാ.... "" വയറിലേക്ക് അമർത്തി പിടിച്ചവൾ പിടയുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.... പതറി നിന്നവൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കണ്ടു.... കാൽപാദങ്ങളിലേക്ക് ഊർന്നു വീഴുന്ന രക്തതുള്ളികളെ..... ❤️ ലേബർ റൂമിന്റെ മുന്നിലൂടെ അങ്ങോട്ടുമുങ്ങോട്ടും പിടപ്പോടെ നടക്കുകയാണ് പ്രശാന്ത്.... ""എടാ... നീയൊന്നിവിടെ ഇരിക്കെടാ.... പ്രസവിക്കാൻ പോയത് നീയല്ല അവളാ...

ഈ നടപ്പ് കണ്ടാ തോന്നോല്ലോ നിനക്കാ വേദനയെന്ന്..."" മായമ്മ കളിയാക്കൽ പോലെ പറഞ്ഞു തിരിഞ്ഞതും കരയുന്ന ദുർഗയെ സ്റ്റക്ക്ച്ചറിൽ കിടത്തി ഓടി വരുന്ന നന്ദനേയാണ് കാണുന്നത്.... """അയ്യോ... അമ്മേ... നന്ദേട്ടാ... വ..യ്യ.. വയ്യാ... നന്ദേ..ട്ടാ....""" സഹിക്കാൻ കഴിയാത്ത പ്രാണവേദനയിൽ അവൾ കരയുമ്പോൾ ശ്വാസം കലർന്നിരുന്നു.... """കരയല്ലേ മോളെ ഒന്നൂല്ല... ഒന്നും..."" അകന്നു പോകുന്ന സ്റ്റക്ച്ചർ.... അവളുടെ വിരൽ തുമ്പിൽ നിന്നും അവന്റെ വലം കൈ ഇഴഞ്ഞു മാറുമ്പോൾ റൂമിന് പുറത്തു നിന്നും ഒരു സിസ്റ്റർ വന്നു പറഞ്ഞു.... ""...നിങ്ങളിവിടെ നിന്നാമതി..""' അവന്റെ പാദങ്ങൾ അവിടം നിഛലമായപ്പോൾ കൺഗോളങ്ങൾ മാത്രം അവളുടെ പിന്നാലെ ഒഴുകി നീങ്ങിയിരുന്നു....

"""എന്താടാ.... പെട്ടെന്ന് എന്ത് പറ്റി...അവളുടെ ഡേറ്റ് അടുത്ത മാസല്ലേ....""" പരിഭ്രമത്തിൽ പ്രശാന്ത് അവന്റെ തോളിൽ കരം ചേർത്തതും നിറമിഴിയാലേ നന്ദൻ അവനെ നോക്കി.... "''അറിയില്ലെടാ.... പെട്ടെന്ന് പെയിൻ വന്നു... ബ്ലീഡിങ്ങും ഉണ്ട്..."" പറയുമ്പോൾ ആ സ്വരം വിതുമ്പുന്നുണ്ടായിരുന്നു... ""അതൊന്നും സാരമില്ല മോനേ.... ചിലർക്ക് അങ്ങനെ.... ദിവസം ആകും മുൻപേ ആളിങ്ങ് വരും..... ജന്മം നിച്ഛയിക്കുന്നത് ഡോക്ടർമാർ അല്ലല്ലോ.... "" മായമ്മ നേർത്തൊരു പുഞ്ചിരിയോടെ പറയുമ്പോൾ നെറ്റി തടത്തിലെ വിയർപ്പു തുള്ളികളെ കൈവണ്ണ കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു നന്ദൻ... ""'...ആരാ ഗൗരീടെ ആള്.....'" """'"....ഞാനാ...."" സിസ്റ്റർ ചോദിക്കും മുൻപേ പ്രശാന്ത് മുന്നിലേക്ക് വന്നിരുന്നു.... """ഗൗരി പ്രസവിച്ചു.. ആൺകുട്ടിയാണ്..."" കേൾക്കെ പേരറിയാത്തൊരു സന്തോഷം പ്രശാന്തിന്റെ ഉള്ളിലേക്ക് ഇരച്ചു കയറിയിരുന്നു.... '""....ടാ..."""

ഒപ്പം നിന്ന നന്ദനും അവനെ ചേർത്തു പിടിക്കുമ്പോൾ മായമ്മ നെഞ്ചിലേക്ക് കൈ അമർത്തി മിഴികൾ മൂടിയിരുന്നു... ""'...ഈശ്വരൻ കാത്തു....."" ഡോറു തുറന്ന് ഒരു കൈക്കുഞ്ഞുമായി ഇറങ്ങി വരുന്ന സിസ്റ്റർ.... കുഞ്ഞിനെ പ്രശാന്ത് ഏറ്റുവാങ്ങുമ്പോൾ കണ്ണീരിൽ തുടിച്ചു നിന്നു ആ മിഴികൾ... ""ഇതെന്താടാ ഞാൻ... ഞാൻ ഇങ്ങനെ... ആദ്യായിട്ട് കൈ കുഞ്ഞിനെ എടുത്തത് കൊണ്ടാണോ... അതോ.... ഇവന്റെ അച്ഛനായത് കൊണ്ടാണോ എനിക്ക് കരച്ചില് വരുന്നേ..."" കേൾക്കെ നന്ദൻ അവന്റെ തോളിലേക്ക് പുഞ്ചിരിയോടെ ഒന്ന് തട്ടി വിട്ടു... ""'ദുർഗയുടെ കൂടെ വന്നത്?""" ""എന്താ... എന്താ സിസറേ...""" മറ്റൊരു നേഴ്സ് വന്നു ചോദിക്കുമ്പോൾ വെപ്രാളത്തോടെയാണ് അവൻ മറുപടി പറഞ്ഞത്.... """ദുർഗക്ക് ബ്ലെഡ്‌ വേണ്ടി വരും..... ഒന്ന് അറേഞ്ചു ചെയ്യണം... എ. ബി.. നെഗറ്റിവ്... പെട്ടെന്ന് വേണേ....""" പറഞ്ഞവർ ദൃതിയിൽ ഉള്ളിലേക്ക് കയറുമ്പോൾ എന്തോ നെഞ്ചിലേക്ക് ഒരു ഭാരം വീണത് പോലെ തോന്നി നന്ദന്....

""എന്തേലും കുഴപ്പം ഉണ്ടാകോ... സിസ്റ്റർ വേറെ ഒന്നും പറഞ്ഞില്ലല്ലോടാ...""" പിടപ്പോടെ പറയുന്നവനെ കാണെ കുഞ്ഞിനെ മായമ്മയുടെ കയ്യിലേക്ക് ഏൽപ്പിച്ച് പ്രശാന്ത് അവന്റെ ഉള്ളം കയ്യേ മുറുക്കി പിടിച്ചു.... """ഏയ്യ് അതൊന്നും ആയിരിക്കില്ലെടാ.... അവര് കരുതി വെക്കണം എന്നാവും ഉദ്ദേശിച്ചേ.... കുഴപ്പം ഉണ്ടേൽ അവര് പറയാതിരിക്കോ....""" അവൻ നന്ദന്റെ കവിളിലേക്ക് വിരൽ അമർത്തി..... """ബാ... നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം.. എന്തായാലും നിന്റെ പരിചയത്തിലുള്ളവരിൽ ആർക്കെങ്കിലും എ ബി നെഗറ്റീവ് ബ്ലഡ്‌ ആണോന്ന് ഒന്ന് നോക്ക്....ഞാനും ഒന്നു വിളിച്ചു നോക്കട്ടെ....""" പ്രശാന്ത് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചെവിയിലേക്ക് ചേർക്കുമ്പോൾ നന്ദനും പരിഭ്രാന്തിയിൽ മുന്നിലേക്ക് നടന്നു.... ""'ഇല്ലെടാ.... അയാള് ഫോണെടുക്കുന്നില്ല... ഞാൻ.. ഞാൻ... വേറെ ആളെ നോക്കട്ടെ...""" """....എന്റെ ബ്ലഡ്‌ മതിയോ മാഷേ..."" പിന്നിൽ നിന്നും പരിചിതമായൊരു ശബ്ദം.... കേൾക്കെ ഒരേ സമയം ഇരുവരും തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ്...ശ്രീക്കുട്ടി.. ഒരേ സമയം ആശങ്കയും അതിശയവും തോന്നി നന്ദന്....

"""ശ്രീ കുട്ടി... നീ... നീ. ഇ.. വി.. ടെ.""" സംശയം വിരൽ തുമ്പിൽ പോലും നിഴലിച്ചതോടെ അവളൊന്നുകൂടി ചിരിച്ചു കാട്ടി.... """പേടിക്കണ്ട നന്ദേട്ടാ... നിങ്ങളെ പിന്നാലെ വന്ന് റിവൻജ് ചെയ്യാനൊന്നും വന്നതല്ല കേട്ടോ... ഞാനിവിടെ ജോയിൻ ചെയ്തു പീഡിയാട്രീഷ്യനായിട്ട്.....'"" എന്തോ മനസ്സിലേക്ക് സുഖമുള്ളൊരു കാറ്റ് വീശിയത് പോലെ.... നേർത്തൊരു വേദന എങ്ങോ മാഞ്ഞു പോയിരിക്കുന്നു.... ""ഞാൻ കണ്ടിരുന്നു... നന്ദേട്ടൻ ദുർഗയെ കൊണ്ട് വരുന്നത്.... എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ സെയിം തന്നെയാ നന്ദേട്ടാ... ഞാൻ കൊടുത്തോളാം... "" അവസാനവാക്കിൽ തെല്ലൊരു ഇടർച്ച പടർന്നിരുന്ന പോലെ.... ""ഒരിക്കൽ കൊല്ലാൻ നോക്കിയതല്ലേ ഈ ഞാൻ.....തെറ്റാ വലിയൊരു തെറ്റ്... അതും ഞാനൊരു ഡോക്ടർ ആയിട്ട് കൂടി....മനസ്സിലാക്കീലല്ലോ ഞാൻ നന്ദേട്ടനെ...""" കുറ്റബോധം തളം കെട്ടി നിന്നവളുടെ മിഴികളിൽ.... ""ഏയ്യ്... സാരയില്ലെടാ.... അതൊക്കെ വിധിയാണ്.... നടക്കണം എന്ന് ദൈവം തീരുമാനിച്ച പിന്നെ... നീ.... നിനക്ക് എല്ലാം മനസിലായല്ലോ....

എന്നോട് പൊറുത്തല്ലോ... ഒരു ആവശ്യം വന്നപ്പോ വന്ന് നിന്നല്ലോ...അത് മതി ശ്രീ കുട്ടി...ഈ നന്ദന്...""" കലങ്ങി തുടങ്ങിയ കണ്ണുകളിൽ പുഞ്ചിരി വിടർത്തി നന്ദൻ ദീർഘമായി ഒന്ന് നിശ്വാസിച്ചു.... ""നന്ദേട്ടൻ... അവിടെ നിന്നും പോയ്‌ കഴിഞ്ഞപ്പോഴാ ഞാൻ കുറേ ചിന്തിച്ചത്.... ശരിയായിരുന്നു..... എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ഒരിക്കലും ഞാൻ നന്ദേട്ടനെ ഓർക്കില്ലായിരുന്നു.... വേണമെന്ന് വാശി കാട്ടില്ലായിരുന്നു.... ആത്മഹത്യക്ക് ശ്രമിക്കില്ലായിരുന്നു.... എന്റെ ധാരണ തെറ്റായിരുന്നു നന്ദേട്ടാ.... ഏട്ടനും ഒരു ജീവിതം ഉണ്ടാകും എന്ന് ആലോചിക്കാതെ ഞാൻ.... അവസാനം എല്ലാം എന്റെ കൈ വിട്ട് പോയ്‌ എന്നറിഞ്ഞപ്പോ എനിക്ക്.... എനിക്ക്..ഭ്രാന്ത്‌ പിടിച്ചതാ...

. ആ പാവത്തിനെ ഒത്തിരി ഉപദ്രവിച്ചു.... തല്ലി.... കൊല്ലാൻ നോക്കി... തെറ്റായി പോയ്‌.... എല്ലാം.. എല്ലാം തെറ്റായി പോയ്‌...''' ലേബർ റൂമിന്റെ മുന്നിൽ നിന്ന് കണ്ണീരോടെ തല കുമ്പിട്ടു കരയുന്നവളെ ആശ്വസിപ്പിക്കാനായി നന്ദന്റെ വിരലുകൾ നീണ്ടതും പിറകിൽ നിന്ന് അവളെ പൊതിഞ്ഞു പിടിച്ചു മറ്റൊരു കൈ.... ""ഹേയ്...എന്താടോ ഇത്.. റിലാക്സ്.... ശ്രീ... റിലാക്സ്..."" ഫോർമൽസ് ധരിച്ച് കഴുത്തിൽ സ്റ്റെത്ത് വെച്ചൊരു സുമുഖനായ ചെറുപ്പക്കാരൻ.... സംശയത്തോടെ പ്രശാ‌ന്തും നന്ദനും പരസ്പരം നോക്കി.... അവൻ സ്വരം കേട്ടവൾ തെല്ലൊരു പുഞ്ചിരിയോടെ മിഴികളേ തുടച്ചിരുന്നു.... """ആ നന്ദേട്ടാ... ഇത്.... ഇത്.. രാഹുൽ... എന്റെ.. ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു...ബാംഗ്ലൂരിലെ.... ഇവനാ എന്നെ ഇവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചത്...... ""'

""".....ഹായ്..."" അവളുടെ പരിചയപെടുത്തലിൽ രാഹുൽ നന്ദന് നേരെ കൈ കൊടുത്തു.... """ബ്ലഡ്‌ കിട്ടിയായിരുന്നോ..."" സിസ്റ്ററിന്റെ ചോദ്യത്തിൽ മുന്നോട്ട് വന്നത് ശ്രീ കുട്ടിയാണ്.... """ഞാൻ കൊടുക്കാം സിസ്റ്റർ....."" അവർ അവളേയും കൂട്ടി ഉള്ളിലേക്ക് പോകുന്നതും നോക്കി നന്ദൻ നിൽക്കുമ്പോഴാണ് രാഹുൽ അവനരികിലേക്ക് ചേർന്നു നിന്നത്... ""'അവളൊത്തിരി പറഞ്ഞിട്ടുണ്ട് തന്നെ പറ്റി.... """ അവൻ ലാഘവത്തോടെ പറഞ്ഞു തുടങ്ങി... """അന്നൊക്കെ ചെറിയൊരു ദേഷ്യം ഉണ്ടായിരുന്നു തന്നോട്.... താൻ വൺ സൈഡായി പ്രേമിക്കുന്ന പെണ്ണിന്റെ ലവ്വറിനോട് ഏതൊരു ആണിനും തോന്നുന്ന അതേ ദേഷ്യം...അതുകൊണ്ട് തന്നെയാ മനസ്സിലുള്ള ഇഷ്ടം അവളോട്‌ പറയാതെ അന്ന് ഉപേക്ഷിച്ചതും..."" നേർത്തൊരു ചിരിയിൽ രാഹുൽ നിന്നു... ""സത്യം പറഞ്ഞ മറ്റൊരുത്തനുമായി അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോ...

കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ബ്രോ...നിങ്ങളോട്.... പക്ഷെ വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോ.... അവൾടെ അവസ്ഥ അറിഞ്ഞപ്പോ.... അവൾ ബ്രോ യെ വേദനിപ്പിച്ചു എന്ന് കേട്ടപ്പോൾ... ഒത്തിരി സങ്കടം തോന്നി... ബ്രോ ചെയ്തത് തന്നെയാ ശരി.... പ്രണയം അത് എത്ര തീവ്രമെന്നു പറഞ്ഞാലും .... ഒരാളുടെ ജീവൻ എടുക്കാൻ അതിനെ ആയുധമാക്കരുത്....""" പറയുമ്പോൾ നന്ദന്റെ മിഴികൾ പഴയ ചിന്തകളിലേക്ക് തെന്നി നീങ്ങിയിരുന്നു... """എന്തായാലും താങ്ക്സ് ബ്രോ.... എനിക്കവളെ തിരിച്ചു തന്നതിന്....""" കേൾക്കെ നന്ദനും അവനോടൊപ്പം ചിരിക്കാൻ ശ്രമിച്ചിരുന്നു.... '"'പ്രണയം അങ്ങനെയാണ് ടോ.... ദൈവം തീരുമാനിക്കും ആര് ആർക്ക് ചേരണമെന്ന്.... എത്ര നാൾ വേണ്ടിവരും എന്നറിയില്ല... എങ്കിലും ആ ഹൃദയത്തിനുള്ളിൽ ഞാനും ഒരു സ്ഥാനം കണ്ടെത്തും.... അവളുടെ ഹസ്ബൻഡ് എന്ന് പറയുന്നവൻ ഏൽപ്പിച്ച മുറിവുകൾക്ക് ഒരു മരുന്നാകും...

""" സംസാരത്തിനിടെ കൈ നരമ്പിനെ കോട്ടണിൽ തിരുകിതുടച്ചുകൊണ്ട് ശ്രീക്കുട്ടി പുറത്തിറങ്ങിയിരുന്നു... ""അപ്പൊ... ഞാൻ പോട്ടെ നന്ദേട്ടാ... ഡ്യൂട്ടി ഉണ്ട്... ഡെലിവറി കഴിയുമ്പോ ഞാൻ ഇവിടെ എത്തിക്കോളാം.....""" തല ചരിച്ച് അവൾക്ക് യാത്ര പറയുമ്പോൾ തിരിഞ്ഞ് നടക്കുന്ന ശ്രീകുട്ടിയേയും രാഹുലിനെയും ഒരാശ്വാസത്തോടെ അങ്ങനെ നോക്കി നന്ദൻ... ❤️ അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ ഉള്ളിൽ നിന്ന് കേട്ട കുഞ്ഞു സ്വരം... ""'ദുർഗ പ്രസവിച്ചു... പെൺകുഞ്ഞാണ്..."" ഒപ്പം നിന്നൊരു സിസ്റ്റർ വെള്ളകെട്ടിൽ പൊതിഞ്ഞൊരു കുഞ്ഞിനെ നന്ദന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ആ മിഴിയിൽ നിന്നും ഒരിറ്റ് നീർ തുള്ളി കുഞ്ഞിന്റെ കവിളിലേക്ക് തട്ടി തെറിച്ചു പോയിരുന്നു.... അടിമുടി വിറക്കുന്നുണ്ടായിരുന്നു അവൻ... "'"അച്ഛന്റെ മോളെ... അച്ഛന്റെ പൊന്നു മോളെ.... ഈ ഒരു ദിവസത്തിന് വേണ്ടിയല്ലേ.... ചക്കരെ ഈ അച്ഛൻ കാത്തിരുന്നത്....

ഏതൊരു ആണിന്റെയും ജീവിതത്തിലേ ഏറ്റവും വലിയ സ്വപ്നം.... അവന്റെ രക്തത്തിൽ പിറന്ന കുഞ്ഞ്.. അതേ നന്ദാ... നീയും ഒരച്ഛനായിരിക്കുന്നു... നിന്നെ ഇനി അനാഥജന്മം എന്നാരും പറയില്ല.... നിനക്കും സ്വന്തമെന്ന് പറയാൻ ഒരു ജീവൻ പിറന്നിരിക്കുന്നു... എല്ലാം നഷ്ട്ടപെട്ടവന് മറു ജന്മം നൽകിയ മാലാഖ കുഞ്ഞ്....""" കുഞ്ഞു മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഉണ്ടകണ്ണുകൾ.... അപ്പോഴും നന്ദനിൽ നിന്നും കണ്ണെടുക്കാതെ അച്ഛനെ തന്നെ പരതി നോക്കുകയാണ് കുഞ്ഞിപ്പെണ്ണ്.... """അമ്മേടെ അതേ കണ്ണാണല്ലോ നന്ദാ.... നോക്കുന്നത് കണ്ടില്ലേ അച്ഛനെ... വലുതാകുമ്പോൾ അമ്മേടെ തനി പകർപ്പാവും....""" മായമ്മ പറയെ പ്രശാന്തും ഒപ്പം നിന്നു ചിരിച്ചു... ""ശരിയാ... അതല്ലേ ഈ ഞാനും ആഗ്രഹിച്ചത്....ന്റെ ദുർഗയെ പോലെ ഒരു പെൺകുഞ്ഞ്....."" ചിരിയോടെ ഓർത്തവൻ ഒതുങ്ങിയിരുന്ന കുഞ്ഞി കൈകളിൽ ചുണ്ടമർത്തി... ബെഡിൽ മയക്കം തെളിയാതെ കിടക്കുന്നവളുടെ അരികെ നന്ദൻ പതിയെ ഇരുക്കുകയാണ്.......

ഈ മുറിയിൽ അവന്റെ മിഴികൾ അവളിൽ മാത്രം ഒതുങ്ങി നിന്നു.... തളർച്ചവീണ ദേഹം കാണേ അവന്റെ മനസ്സിന് വല്ലത്ത വേദനയും തോന്നി... ""നെഞ്ചകം വല്ലാതെ മിടിക്കുന്നു പെണ്ണെ.... എനിക്ക് വേണ്ടിയല്ലേ നീ .... എന്റെ ചോരയിൽ പിറന്ന ജീവന് വേണ്ടിയല്ലേ നീ... ഒരു മനുഷ്യജന്മം അനുഭവിക്കുന്നതിലും വെച്ച് ഏറ്റവും വല്യ വേദന സഹിച്ചത്... അറിയാതെ പ്രണയിച്ചു പോകുകയാണ് നിന്നെ.... ഇതാണ്... യഥാർത്ഥ പ്രണയം.... തന്റെ കുഞ്ഞിന് ജന്മം നൽകി തളർന്നു കിടക്കുന്നവളോട് തോന്നുന്ന പ്രണയം.... നീയെപ്പോഴും ചോദിക്കുമായിരുന്നില്ലേ പെണ്ണെ.... നമ്മുടെ കുഞ്ഞിന് വേണ്ടിയാണോ നിന്നെ ഞാൻ സ്വീകരിച്ചതെന്ന്.... അതിനുള്ള ഏറ്റവും വല്യ ഉത്തരമാണ്.... ഞാൻ അറിയുന്നു... ഇപ്പൊ എന്റെ മിഴികൾ തേടുന്നത് നിന്നെ മാത്രമാണ്.....

നിന്നരികിലായി ഞെരിപിരി കൊള്ളുന്ന കുഞ്ഞി പെണ്ണിനെക്കാൾ എന്തുകൊണ്ടോ എന്റെ ഹൃദയം ഒരു പടി മേലെ നിന്നെ കൊതിക്കുന്നത്... അവന്റെ വിറയാർന്ന വിരലുകൾ അവളുടെ നെറുകയിൽ തഴുകി... നനവ് തങ്ങിയ കൺപീലികളിൽ മെല്ലെ അദരങ്ങളാൽ മുദ്രണം ചെയ്തു... തെല്ലൊരു പ്രയാസത്തോടെ മിഴി തുറക്കുമ്പോൾ കണ്ണീരിൽ തെന്നിയപുഞ്ചിരി നൽകി നന്ദൻ അരികിലുണ്ടായിരുന്നു.... ""...വേദനയുണ്ടോ മോളെ..."" അത്രമേൽ ആർദ്രമായി അവൻ ചോദിക്കുമ്പോൾ ഇല്ല എന്നവൾ തലയാട്ടി... ആ സമയം പോലും വേദനയാൽ മുഖം ചുളുങ്ങി നിന്നത് അവൻ സങ്കടത്തോടെ നോക്കി നിന്നു.... അവളുടെ വലം കൈ നീട്ടി കട്ടിലിൽ ഒരുങ്ങി കിടക്കുന്ന പൊന്നും കുടത്തിനെ തൊട്ട് തലോടി........

അവളുടെ കവിളുകൾ ചുവപ്പിൽ വിരിഞ്ഞു നിന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു.... ""നമ്മുടെ മോളാ നന്ദേട്ടാ.. നമ്മു..ടെ.. ന..മ്മുടെ.. ""നിധി.... നന്ദേട്ടന്റെ നിധി മോള്..."" വരണ്ട തൊണ്ടയിൽ ഇറുകിയ സ്വരം ചേർത്തവൾ ആ പേര് മെല്ലെ വിളിച്ചു.... പതിയെ ചെരിഞ്ഞുകൊണ്ട് നിധി മോളുടെ നെറ്റിയിൽ അവളുടെ ചുണ്ടിണകൾ ചേരുമ്പോൾ ദുർഗയുടെ പുരിക വളവിലേക്ക് നന്ദന്റെ അധരങ്ങളും പുൽകിയിരുന്നു.... (അവസാനിച്ചു )

അങ്ങനെ ഈ കഥയും ഇവിടെ അവസാനിക്കുകയാണ്...... ഒത്തിരി സന്തോഷം... ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന് സപ്പോർട്ട് തന്ന എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി 🙂🙂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story