അരികെ: ഭാഗം 4

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

""നക്ഷത്ര ..... രോഹിണി നക്ഷത്രം.....""" പ്രസാദവും കയ്യിലേന്തി മേൽ ശാന്തി ഉറക്കേ വിളിച്ചു... ചുറ്റും ഒന്ന് സംശയത്തോടെ നോക്കിയിട്ടും ആരും ഉണ്ടായിരുന്നില്ല..... ഇവിടെ ആരും കാണുന്നില്ല്യാല്ലോ.... ""അതേ നക്ഷത്രേടെ പ്രസാദം വാങ്ങാൻ ഇവിടാരൂല്ല്യേ.....""" ഒരു തവണ കൂടി ഉറക്കേ പറഞ്ഞ് ശാന്തി തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും ഒരു വിളി.... """ഇവിടെ ആളുണ്ട് തിരുമേനി..."" നോക്കുമ്പോൾ ഇരു കരങ്ങളും മലർക്കേ നീട്ടി ഓടി എത്തിയിരുന്നു... ....ഗൗരി.... ""എത്ര നേരായി കുട്ടി വിളിക്കുണു...."" ""ഞങ്ങള് സർപ്പക്കാവിലായിരുന്നു തിരുമേനി .... """ ശാസനയോടെ പറയുന്ന ആൾക്ക് നേരെ ഒന്ന് ചിരിച്ചു കാട്ടി അവൾ... പ്രസാദവുമായി തിരിഞ്ഞു നടക്കുമ്പോൾ കാവിനരികെ പേരാലിൻ ചോട്ടിലായി അമ്മൂട്ടിയും ദുർഗയും തൊഴുതു നിൽക്കുകയാണ്....

ഗൗരി വരുന്നത് കണ്ടതും പ്രസാദം അവളുടെ കയ്യിൽ നിന്നും വാങ്ങി ദുർഗ കുഞ്ഞി പെണ്ണിന്റെ നെറ്റിയിൽ തൊട്ടപ്പോഴേക്കും കണ്ണിറുക്കി ചിരിച്ചു കുറുമ്പി.... """....ഹാപ്പി ബർത്ത്ടേ അമ്മൂട്ടി...""" ഇറുക്കെ പുണർന്നവളുടെ കവിളിൽ മുത്തം നൽകുമ്പോൾ പൊടുന്നനെ വാടി നിന്നു ഗൗരിയുടെ മുഖം... """...എന്താ ഏട്ടത്തി....എന്തേ പെട്ടെന്ന് മുഖം വല്ലാണ്ടായേ...""" മിഴി താഴ്ത്തി നിൽക്കുന്നവളുടെ താടിയിലേക്ക് ദുർഗ വിരൽ ചേർത്തു... """കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വെച്ച് നെഞ്ചുരുകി പ്രാർത്ഥിച്ചതല്ലേ മോളെ നമ്മൾ രണ്ടാളും.... എന്റെ അമ്മൂട്ടിയെ ഇങ്ങനെ തിരിച്ചു കിട്ടൂന്ന് സ്വപ്നത്തിൽ പോലും കരുതിയതാണോ മോളെ..... അത്രക്കും ഉരുക്കിയില്ലേ നമ്മള്.....""" പറഞ്ഞവൾ ദുർഗയുടെ തോളിലേക്ക് ചായുമ്പോൾ കളിയാക്കി വിട്ടു അവൾ...

"""അയ്യേ... ഈ ഏട്ടത്തി.... അതൊക്കെ കഴിഞ്ഞില്ലേ... ഇനി നമ്മുടെ പൊന്നുകുടത്തിന് ഒരാപത്തും ദൈവങ്ങള് വരുത്തില്ല... ഈശ്വരന്മാര് അത്ര ദുഷ്ടരൊന്നും അല്ല...""" കുനിഞ്ഞു നിന്നു അമ്മൂട്ടിടെ തൂക്കിയെടുത്തു ദുർഗാ.. """...ഇന്നെന്റെ ചക്കരകുട്ടിക്ക് എന്താ വേണ്ടേ... എന്തായാലും... ഈ ദുർഗ വാങ്ങി തരൂല്ലോ..."" നാഗരൂപങ്ങളുടെ മുന്നിൽ നിന്നും തിരിഞ്ഞവൾ പതിയെ നടക്കുമ്പോഴാണ് ചോദ്യം.... """നീ ഒന്ന് വെറുതെ ഇരിക്കുന്നുണ്ടോ ദുർഗേ.... ആരോടാ ഈ ചോദിക്കുന്നെ... നിന്റെ കൈപിടിക്ക് ഒതുങ്ങാത്തത് വല്ലതും ആവും അവള് ചോദിക്കാൻ പോണേ....""" പറയുമ്പോൾ മെല്ലെ ചേർത്തു പിടിച്ചു അമ്മൂട്ടിയെ.... ""അത് സാരയില്ല ഏട്ടത്തി... നിങ്ങൾക്കും കൂടി വേണ്ടിയല്ലേ ഈ ദുർഗാ കഷ്ടപ്പെടുന്നേ...

എന്റെ അമ്മൂട്ടിക്ക് അല്ലാതെ വേറെ ആർക്കാ ഞാനിതൊക്കെ വാങ്ങി കൊടുക്കുന്നെ....""" അവളെ ഇടുപ്പിലേന്തി അങ്ങനെ നടന്നു വരുമ്പോഴാണ് മഞ്ഞു മാറി തുടങ്ങിയ അമ്പല മുറ്റത്ത് മെല്ലെ നടന്നു പുറത്തേയ്ക്ക് വന്നു..... ചെറിയൊരു അമ്പലമാണ്.... അതും ചെറിയൊരു മലമുകളിൽ.. ഭദ്രകാളിയാണ് പ്രതിഷ്ട്ട..... നാഗത്താന്മാര് കാവൽ നിൽക്കുന്നയിടം..... അതുകൊണ്ട് തന്നെ വൻ വൃക്ഷങ്ങളാണ് ചുറ്റും..... വടക്കു നിന്നും വീശുന്ന തണുത്ത കാറ്റ് മലമുകളിൽ നിന്നും ചുഴറ്റിയടിക്കുന്നതും നോക്കി അങ്ങനേ മുന്നിലേക്ക് നടക്കുമ്പോഴാണ് ഒരാൾ ഓട്ടോക്ക് നേരെ തിരിഞ്ഞു തൊഴുതു നിൽക്കുന്നത് കണ്ടത്....

"""....ആ ഇതാരാ... നന്ദേട്ടനോ...""" സംസാരത്തിൽ അത്ഭുതം നിറച്ച് ഗൗരി ഉറക്കേ പറഞ്ഞു.... പൊടുന്നനെ തിരിഞ്ഞു നോക്കിയ നന്ദനേ കണ്ട് നെറ്റി ചുളുക്കി നിന്നു ദുർഗാ.... """"ആ... നിങ്ങളോ.... ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ലാട്ടോ... ഞാനീ വണ്ടി ഒന്ന് പൂജിക്കാൻ കൊണ്ട് വന്നതാ...""" പിന്നിൽ നിന്നും മുഖം വീർപ്പിക്കുന്നവൾക്ക് നേരെ ഒരു നോട്ടം പായിച്ചാണ് അവന്റെ മറുപടി..... """ഇന്ന് അമ്മൂട്ടീടേ പിറന്നാളാ നന്ദേട്ടാ.... അതുകൊണ്ട് വന്നതാ ഞങ്ങള്....""" """...ആണോടി.... അമ്മുക്കുട്ടി ....""" ദുർഗയുടെ കയ്യിൽ ചുരുണ്ടിരിക്കുന്നവളുടെ കവിളിൽ തൊട്ടതും ഉടനെ വന്നു അലർച്ച.... """ടോ...തന്നോടല്ലേ പറഞ്ഞേ കുഞ്ഞിന്റെ ദേഹത്ത് തൊടരുതെന്ന് ...""" കവിളിൽ വിരലമർത്തിയവന്റെ വലം കയ്യേ ശക്തിയോടെ പിടിച്ചു മാറ്റി.... """"ആഹാ..... സെറ്റുമുണ്ടും ഉടുത്തു വന്നപ്പോ ഞാൻ കരുതി ദേവി ശാന്തസ്വരൂപിണി ആയിരിക്കുമെന്ന്.....

ഭദ്രകാളി ഭാവം മാറീട്ടില്ല.. അല്ലേ....."""" കളിയാക്കൽ കേട്ട് പൊട്ടിച്ചിരിക്കുന്ന ഗൗരിയേയും നന്ദനെയും മാറി മാറി നോക്കി ദുർഗാ ഒന്നു ശ്വാസം വലിച്ചു വിട്ടു.... """പോകാം ഏട്ടത്തി.... എനിക്ക് പശൂന് പുല്ല് പറിക്കാൻ പോണം....""" പറഞ്ഞവൾ കുഞ്ഞിനെ താഴെയിറക്കി വാശിയോടെ മുന്നിലേക്ക് നടന്നു..... """ഞാനും വീട്ടിലേക്കാ ഗൗരി... കേറിക്കോ.... കന്നി ഓട്ടമല്ലേ..... മോൾടെ കയ്യിൽ നിന്ന് തന്നെ കൈനീട്ടം വാങ്ങാല്ലോ....""" പിന്നിൽ നിന്നും പറയുന്ന നന്ദനേ ശ്രദ്ധിക്കാതെ ഗൗരിയെ നോക്കിയവൾ ഒന്നുകൂടി ഓർമിപ്പിച്ചു...... """വരുന്നുണ്ടോ ഏട്ടത്തി.... ദേ ആ വെള്ളച്ചാട്ടം വഴി പോയ.. രണ്ട് ചാലു കടക്കുമുമ്പ് നമ്മുടെ വീടെത്തില്ലേ... വാ ഇപ്പൊ തന്നെ വൈകി....""" """"എന്നെകൊണ്ട് വയ്യെന്റെ ദുർഗേ...വനത്തിൽ കേറിയിറങ്ങി ശീലമുള്ളൊണ്ട് നിനക്കിതൊക്കെ പറ്റും... എനിക്കൊന്നും വയ്യ ഈ കാടൊക്കെ കേറി പോകാൻ....."""

ദുർഗ മറുത്തു പറയും മുൻപ്‌ അമ്മൂട്ടിയേയും കൂട്ടി ഓട്ടോയിൽ കയറി ഇരുന്നിരുന്നു ഗൗരി.... കലിയോടെ ചാടി തുള്ളി അരികെ വരുന്നവളെ കണ്ട് ചിരിച്ചു പോയ്‌ നന്ദൻ.... """ദേ... കൊണ്ട് പോകുന്നതൊക്കെ കൊള്ളാം ഇരുപത് റുപ്യയിൽ നിന്ന് അഞ്ചു പൈസ പോലും കൂടുതൽ തരത്തില്ല... കേട്ടല്ലോ...."" """ഓ... ശെരി ..... ന്നാ ഭദ്രകാളി കേറിയാട്ടെ....""" കൃസൃതിയിൽ പറയുന്നവനെ കണ്ണുരുട്ടി ഉറക്കേ ഒച്ചയുയർത്തി അവൾ.... """.....ദുർഗാ ...""" ""ഓ... സോറി... സോറി.. ദുർഗാമ്മ കേറിയാട്ടെ...."" രണ്ടുപേരുടെയും വഴക്ക് കണ്ട് അടക്കി ചിരിച്ചു ഗൗരി...... വണ്ടി എടുക്കും മുൻപ്‌ മിറർ വഴി കാണുന്ന ഉണ്ട കണ്ണിനെ പുരിക വളവിനാൽ ഉയർത്തി കാണിച്ചതും ചുണ്ടു കോണിച്ചവൾ അമ്മൂട്ടിയെ മടിയിലേക്ക് ഏന്തി വെച്ചു.....

മലമുകളിൽ നിന്നും താഴേക്കായി കിടക്കുന്ന ഊട് വഴി...... ഇറക്കം ഇരുവശങ്ങളിലും മരങ്ങളാൽ തിങ്ങി നിറഞ്ഞ കുണ്ടും കുഴിയുമുള്ള മൺ പാദയാണ്..... കേറുമ്പോൾ തന്നെ അല്പം പ്രയാസപ്പെട്ടിരുന്നു നന്ദൻ..... കാര്യം സ്ഥലങ്ങൾ കാണാനോക്കെ ഭയങ്കരരസാണെങ്കിലും ഇതാ പ്രശ്നം.... നല്ലൊരു സ്കൂളോ ആശുപത്രിയോ ഇല്ല...എന്തിന് ഒന്ന് തൊഴാൻ വരാണെങ്കിൽ പോലും ഈ മല കയറിയിറങ്ങണം..... എതിർ ഭാഗത്ത്‌ കാണുന്ന വിശാലമായ തേയില തോട്ടങ്ങളേക്ക് കണ്ണൊന്നു ചിമ്മിയതും... വലിയൊരു കുഴിയിൽ ചെന്നു ചാടിപോയി വണ്ടി.... അറിയാതെ കൈ രണ്ടും വയറ്റിലേക്ക് അമർത്തി പോയ്‌ ഗൗരി...

"""യ്യോ.. എന്ത് പറ്റി ഏട്ടത്തി.... ടോ.... തനിക്കെന്താ കണ്ണ് കാണില്ലേ.....മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിക്കെടോ... താനെന്താ ഞങ്ങളെ കൊല്ലാൻ കൊണ്ടുപോവാണോ.... ഇവിടെ ഒരു ഗർ....""" """....ദുർഗേ....""" മുഴുവനാക്കാൻ സമ്മതിക്കാതെ പെട്ടെന്നവളുടെ കൈകളിൽ തൊട്ടു ഗൗരി..... """..... സാരയില്ല ...""" പതിയടഞ്ഞ മിഴിയാലേ അവളൊന്നു സമാധാനിപ്പിച്ചു.... """സോറി... ഗൗരി.... മോളിരിക്കുന്ന കാര്യം ഓർത്തില്ല..... ഇങ്ങനെയുള്ള വഴിയൊന്നും അധികം ഞങ്ങൾടെ നാട്ടിലില്ലേ... അതാ....""" പിന്നിലേക്കായി തലചരിച്ചവൻ പറയുമ്പോഴൊക്കെയും ചുണ്ടു കൊണ്ട് ഗോഷ്ടി കാണിക്കുകയായിരുന്നു ദുർഗാ.. വീടെത്തി മൂവരും ഇറങ്ങിയതും ഇരുപത് രൂപയെടുത്തവൾ അവന് നേരെ നീട്ടി....

""".....ദാ... പൈസ.... ഈ കാള വണ്ടി കേറിയതിന് ഇങ്ങോട്ടാ പണം തരേണ്ടേ...""" പറയുന്നവളുടെ മുഖത്തേയ്ക്ക് നോക്കി ചിരിയോടെ തലകുനിച്ചവൻ അമ്മുവിനെ ചൂണ്ടി.... """അമ്മൂട്ടിടെ കയ്യില് കൊടുത്തേ....""" കുഞ്ഞിന്റെ കയ്യിലേക്ക് പണം ഏൽപ്പിച്ചു മുഖം തിരിച്ചു നിന്നപ്പോഴേക്കും ഗൗരി വീട് തുറക്കാനായി കയറിയിരുന്നു... """....വാ മോളെ...."""" അമ്മൂട്ടിയെയും കൂട്ടി നിന്നോട്ട് നടന്നതും '''"..... ടി.....കൊച്ചേ.... """ ആ വിളി കേട്ട നിമിഷം അരിച്ചു വന്നു കണം കാൽ വഴി..... '""എന്താടോ എന്നെ വിളിച്ചേ... ദേ... എടി...പോടീന്നൊക്കെ നിങ്ങൾടെ കെട്ട്യോളെ പോയ്‌ വിളിച്ചൂട്ടാ മതി....""" """ഓ ആയികോട്ടെ.... ദുർഗാമ്മേ.... അല്ല....ഇങ്ങനെ കവിള് വീർപ്പിച്ചു വീർപ്പിച്ചു നിന്ന ഒരു ദിവസം അതങ്ങ് പൊട്ടി പോകും കൊച്ചേ .... കാണാൻ നല്ല ചേലുണ്ടല്ലോ ... ആ ചുണ്ടൊന്നു കോണിച്ചു ചിരിച്ച മുത്തു പൊഴിഞ്ഞു പോവോ ....."""

സൗമ്യമായി പറയുമ്പോഴും ദേഷ്യം വിട്ടുമാറുന്നുണ്ടായിരുന്നില്ല.... """കണ്ട വരുത്തന്മാരുടെ മുഖത്ത് നോക്കി പല്ലിളിക്കേണ്ട ഗതികേടൊന്നും ഈ ദുർഗക്കില്ല...""" """ഓ... എന്റെ ദുർഗേ... മതി ആ പാവത്തിന്റെ മെക്കിട്ട് കേറിയത്... വന്നേ... പായസം ഉണ്ടാക്കണ്ടേ..."" വീടിനുള്ളിൽ നിന്നും ഉറക്കേ ഗൗരി വിളിച്ചപ്പോഴാണ് അവൾ ബഹളം നിർത്തിയത്.... അവനെ നേരെ ഒന്ന് കൂർപ്പിച്ചു വേഗത്തിൽ നടന്നു പോകുന്നവളെ നോക്കി നന്ദൻ ഒന്നേങ്ങി ചിരിച്ചു..... """"കാന്താരി.... ഇതിനെ കെട്ടുന്നവന്റെ കാര്യം ഗോവിന്ദ....""" ❤️ രാത്രി തൊഴുത്തിൽ നിന്ന് ഒത്തിരി വൈകിയാണ് ദുർഗ വീട്ടിലേക്ക് കയറിയത്.... നോക്കുമ്പോൾ തറയിലെ പായിന്മേൽ ഗൗരിയും അമ്മൂട്ടിയും കിടപ്പുണ്ട്....

വാതിൽ ഭാഗത്ത്‌ ചുരുണ്ടു കൂടി ദാക്ഷായണിയും... മൂവരും നല്ല ഉറക്കത്തിലാണ്.... വാതിലടച്ചു കുറ്റിയിട്ട് മൺ കൂജയിലിരുന്ന വെള്ളത്തെ പൊക്കിയെടുത്തു ഒരു മടക്കിനു കുടിച്ചവൾ തളർച്ചയോടെ ശ്വാസം ഊതി വിട്ടു...... വേദനയോടെ നടുവിന് കൈവെച്ചവൾ ഞെളിഞ്ഞ ശേഷം പതിയെ നടന്ന് അമ്മൂട്ടിയുടെ അരികിലായി ഇരുന്നു.... കൈകൂപ്പി പ്രാർത്ഥിച്ചവൾ അമ്മൂട്ടിയുടെ അടുത്തേക്ക് ചാരികിടക്കുമ്പോൾ പുഞ്ചിരിയോടെ കുഞ്ഞിപ്പെണ്ണിന്റെ നെറുകയിൽ തലോടി വിട്ടിരുന്നു.... വാത്സല്യം തിങ്ങി നിൽക്കേ നെറ്റിയിൽ ചുണ്ട് ചേർത്തവൾ തന്റെ അടുത്തു കിടന്ന പുതിപ്പിനെ അമ്മുവിന്റെ ദേഹത്തേ പുതപ്പിൻ മേൽ ഒന്നുകൂടി മൂടി ചരിഞ്ഞങ്ങനേ കിടന്നു .... കണ്ണുകളിൽ ഉറക്കം തെന്നി കൺപ്പോളകളിൽ ഭാരമേറിയപ്പോഴാണ് പെട്ടെന്ന് ഒരു ജീപ്പിന്റെ ഒച്ച കാതുകളിൽ തുളച്ചു കയറിയത്....

ഞെട്ടൽ ഭയത്തിലേക്ക് അലിഞ്ഞാണ്‌ കണ്ണുകൾ തുറന്നത് ..... നെഞ്ചിടിപ്പോടെ ചാടി എണീറ്റപ്പോഴേക്കും ഉണർന്നിരുന്നു ഗൗരിയും അമ്മൂട്ടിയും ദക്ഷായണിയും .... ജീപ്പ് നിർത്തി വീടിനരികിലേക്ക് നടന്നടുക്കുന്ന സിൽപ്പറിന്റെ കരക്കരുത്ത ശബ്ദം കേൾക്കേ ചിരിയാൽ എഴുന്നേറ്റു ദാക്ഷായണി.... """അയ്യോ... എന്റെ മോൻ വന്നല്ലോ....""" പായിൽ നിന്നും അല്പം പ്രയാസപ്പെട്ടാണെങ്കിലും എണീറ്റു വാതിൽ തുറക്കാൻ തുനിഞ്ഞ ദക്ഷായണിയെ ഒച്ചയോടെ വിലക്കി ദുർഗാ.... """.....തള്ളേ.....""" അപ്പോഴേക്കും വാതിലിൽ ശക്തിയോടെ മുട്ടുന്ന ശബ്ദം വീടിനുള്ളിൽ പരന്നിരുന്നു.... പേടിയോടെ അമ്മയുടെ മാറോടു ചേർന്നു അമ്മൂട്ടി....

"""..... മോളെ ദുർഗേ.... """ കുഞ്ഞിനെ ചേർത്തുപിടിച്ചു വിറയലോടെ ദയനീയമായി ഗൗരി വിളിച്ചു..... നിറമിഴികളിൽ ധൈര്യം വരുത്തി നിശബ്ദമായി നോക്കിയതേയുള്ളൂ ദുർഗ.... മൂന്നാം തവണ തട്ടലിന്റെ ശക്തി കൂടിയതും ദ്രവിച്ച വാതിൽ പഴുതു ഇളകി വന്നിരുന്നു.... """....രഘുവേട്ടൻ.....""" വാതിൽ മലർക്കേ തുറന്നു വരുന്ന ആളെ കണ്ടതും മോളെ ഇറുക്കിപിടിച്ചുകൊണ്ട് ഗൗരി പതിയെ പറഞ്ഞു.... ചുവന്ന കണ്ണുകളും കറുത്ത ഏലസ്സും മടക്കി കുത്തിയ മുണ്ടുമായി ആറടി പൊക്കവും ഒത്ത വണ്ണവുമുള്ള ഒരു മനുഷ്യൻ.... കാണേ വെറുപ്പോടെ മുഖം വെട്ടിച്ചു കാട്ടി ദുർഗാ.... """നിനക്കൊക്കെ എന്തിന്റെ കേടാടി... വാതില് തുറക്കാൻ ഇത്ര പാട്....വേറെ വല്ലവന്മാരും അകത്തെങ്ങാനും ഉണ്ടോ... """ കുഴഞ്ഞ നാവാലെ കനത്ത ശബ്ദത്തിൽ പറയുന്നവന്റെ അരികിലേക്കായി പ്രതീക്ഷയോടെ ഓടി വന്നു ദാക്ഷായണി....

"""ഓ ഇന്നൊരുത്തനും ഇല്ല... ചെറുക്കാ...ഇപ്പൊ വീട്ടിലല്ല... എങ്ങാണ്ടെക്കെയോ പോയിട്ടാ പരിപാടി... നീ കുടിച്ച കുപ്പീടെ അറ്റത്ത് ഇത്തിരി വല്ലതും ഉണ്ടേൽ തള്ളക്ക് താടാ മോനേ....""" കെഞ്ചുന്നവരുടെ മുഖത്ത് നോക്കുകപോലും ചെയ്യാതെ തള്ളിമാറ്റി രഘു.... """...അങ്ങോട്ട്‌ മാറ് തള്ളേ...""' കണ്ണെടുക്കാതെ ദുർഗയെ ലക്ഷ്യം വെച്ചയാൾ അവളുടെ മുന്നിൽ നടന്നു നിന്നതും നിഛലമായി കണ്ണുകൾ കൂർപ്പിച്ചു ദുർഗ.... """"...പൈസ വല്ലതും ഇരിപ്പുണ്ടോടി....""" """..... ഇവിടെ ഒന്നുമില്ല...""" മുഖം വെട്ടിച്ചുള്ള മറുപടി.... """നുണ പറയണ്ട പെണ്ണെ... രണ്ട് ദിവസം മുന്നേ ഇവിടുത്തെ പശൂനെ വിറ്റ കാര്യം ഞാനറിഞ്ഞു.... എത്രേന്നും വെച്ചാ ഇങ്ങേടുക്ക്... എനിക്ക് പോണം.... """ കഴുത്തിടുക്കിലേക്ക് കൈ തടവി പറയുന്നവനെ രൂക്ഷമായി നോക്കി നിന്നതേയുള്ളൂ.... """....

.ഇവിടെ ഒന്നും ഇരുപ്പില്ലെന്നല്ലേ പറഞ്ഞേ....""" """അപ്പൊ നീ തരത്തില്ല.... അല്ലേടി...നിന്റെ കയ്യീന്ന് മേടിക്കാൻ എനിക്കറിയാം....""" ഉറക്കേ അലറിയയാൾ ഗൗരിക്കും അമ്മൂട്ടിക്കും നേരെ നീങ്ങിയ നിമിഷം ഓടി പോയ്‌ ദുർഗ മറയായി നിന്നു..... "'"""എന്റേട്ടത്തിയെ തൊട്ടു പോകരുത്....അതിന്റ വയറ്റിൽ ഒരു ജീവനുള്ളതാ...""" കടുപ്പിച്ചു പറയുന്നവളുടെ കഴുത്തിലേക്ക് പിടിച്ചു വീശിയെറിഞ്ഞതും വാതിലിൽ കൈയുടക്കി നിന്നു അവളുടെ...... അമ്മൂട്ടിയെ ഗൗരിയിൽ നിന്നും അടർത്തിയെടുത്തു പായിലേക്കെറിഞ്ഞയാൾ ഗൗരിയുടെ മുടിക്കുത്തിനെ ബലമായി പിടിച്ചു... """"...ഓ.... അപ്പോ നിനക്ക് വയറ്റിലുണ്ടല്ലേ....കൊള്ളാല്ലോ....സത്യം പറയെടി... ഏവനാടി ഇതിന്റെ തന്ത.....""" """... രഘുവെട്ടാ...."" """'...... ഭാ...... ചൂലേ.....""" വേദന താങ്ങാനാകാതെ പൊട്ടി കരയുന്നവളെ ഒരു ദയവുമില്ലാതെ ഭിത്തിലേക്ക് വലിച്ചിട്ടു അയാൾ.... മലർന്ന് ചാരി വീണവളുടെ അടിവയറു ലക്ഷ്യം വെച്ചു വലം കാൽ ആഞ്ഞു വീശി...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story