അരികെ: ഭാഗം 6

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"""....പേര്.....അമ്മു...... അഡ്രെ... സ്സ് .....അത്....""" """അയ്യോ...അല്ല....പേര് നക്ഷത്ര... പുത്തൻ പുരക്കൽ വീട്... മഞ്ചാടി മല ....""" പൊടുന്നനെ പിന്നിൽ നിന്നും ഗൗരിയുടെയും ശബ്ദം കേട്ടതും ഒരു നിമിഷം നെഞ്ചിടിപ്പോടെ അവൻ തിരിഞ്ഞു നോക്കി..... ഹൃദയം ഉടക്കി നിന്നാ മാത്രയിൽ തെല്ലിട ചലിക്കാൻ കൂടി കഴിയാതെ അവളിൽ തന്നെ മിഴികൾ പതിഞ്ഞിരിക്കുമ്പോൾ നോക്കുന്നുണ്ടായിരുന്നില്ല അവൾ..... """മ്മ്.... ഡോക്ടർ ശരത്തിനേയാ കാണേണ്ടേ....പീടിയാട്രീഷൻ..... ആ.. പിന്നെ ഗൈനക്കിന്റെ ഒരു ഓ.പ്പി കൂടി.... പേര് ഗൗരി സെയിം അഡ്രെസ്സ് തന്നെയാ...."""" കേൾക്കുമ്പോൾ ഉറഞ്ഞു പോയിരുന്നു അവൻ... ഇവളായിരുന്നോ.... ഇത്രനാളും താൻ തേടിനടന്ന തന്റെ കുഞ്ഞിന്റെ അമ്മ..... തന്റെ ജീവനെ ഉദരത്തിൽ പേറുന്നവൾ.... വിശ്വാസിക്കാനാകാതെ വിതുമ്പി പോയ്‌ അവൻ.... മിഴികൾ വിറച്ചു നിൽക്കേ പ്രാണൻ പിടഞ്ഞിരുന്നു അവനിൽ..... ""നന്ദേട്ടൻ പോയതിന് ശേഷാ ഞാൻ ഓർത്തെ മോൾടെ പേര് നന്ദേട്ടന് അറിയില്ലല്ലോന്ന്....""" മറുപടിയായി അവനൊന്നു മൂളുമ്പോഴും ശ്വാസമിടിപ്പിനുമപ്പുറം ആ മുഖത്തേയ്ക്ക് നിറ മിഴി പാളികൾ ഓടിനടക്കുകയായിരുന്നു..... """നീ.... നീ... പ്രെഗ്നെന്റ് ആയിരുന്നോ ഗൗ...രി....""" നിശ്വാസം നിറഞ്ഞു നിന്ന ചോദ്യം...

. """...ഉവ്വ്.... അയ്യോ നന്ദേട്ടനറിയില്ലായിരുന്നോ... ഈ ഡോക്ടറിനെ അല്ലാട്ടോ കാണുന്നത്...ഇത് പിന്നെ ഒരു റ്റി റ്റി... എടുക്കാൻ വേണ്ടിയാ ....'""" അവളുടെ മറുപടി കേൾക്കുമ്പോഴൊക്കെയും ചിന്തകൾ മറ്റെന്തിലൊക്കെയോ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.... ""അപ്പൊ വീട്ട് പേ...ര്..... അത്...നിങ്ങൾ വേറെ വീട്ടിലായിരുന്നോ......"" """'വീട്ട് പേര് മാറ്റിയതാ.... പഞ്ചായത്തില് വീടിന് എഴുതി കൊടുത്തപ്പോ അന്നേരം മാറ്റിയതാ ....ആറ് മാസം ആവത്തെ ഉള്ളൂ.... എന്തേ...ഏട്ടാ..."" """"ഏയ്.... ഒന്നു.... ഒന്നുല്ല....""" ഉത്തരം നൽകുമ്പോൾ നിറമിഴികൾ അവൾ കാണാതിരിക്കാൻ മറച്ചു പിടിച്ചു നന്ദൻ..... അച്ഛനെന്ന വികാരം ഹൃദയനരമ്പുകളിൽ മുളപൊട്ടി ഉയരുമ്പോൾ പാദങ്ങൾ ക്ഷയിക്കുന്ന പോലെ.... ഡോക്ടറേ കാണാൻ അമ്മൂട്ടിയേയും കൊണ്ട് ഗൗരി അകത്ത് കയറിയ നിമിഷം റൂമിന് മുന്നിൽ തളർന്നിരുന്നു പോയ്‌ അവൻ.... കരയരുതെന്നായിരം വട്ടം മനസ്സ് ആവർത്തിച്ചിട്ടും മിഴികൾ പെയ്തു തുടങ്ങിയതും ചുറ്റുമൊന്നു കണ്ണോടിച്ചവൻ കൺപീലികളെ അമർത്തി തുടച്ചു...... ഉള്ള് ചുട്ട് പൊള്ളിയടരുന്ന നേരത്തും തണുത്ത മഞ്ഞുപാട അവയെ മൂടി നിൽക്കുന്ന പോലെ .... ""ലക്ഷ്മി അത് ഗൗരിയായിരുന്നോ.... താൻ ഇത്രനാളും അലഞ്ഞത് ഇവൾക്ക് വേണ്ടിയായിരുന്നോ.....

കണ്മുന്നിൽ ഉണ്ടായിട്ടും എന്റെ കുഞ്ഞിന്റെ അമ്മയെ ഈ നന്ദന് തിരിച്ചറിയാതെ പോയതാണോ.... അപ്പൊ ലക്ഷ്മി..... എന്തിനാ ഗൗരി പേര് മാറ്റി പറഞ്ഞത്..... അതോ ഇനി ഗൗരിലക്ഷ്മി എന്നായിരിക്കോ മുഴുവൻ പേര്...."" അവന് ചുറ്റും തിങ്ങി നിറഞ്ഞ ചോദ്യചിഹ്നങ്ങൾ അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ തോന്നി..... ഇതെന്ത് അവസ്ഥയാണെന്നോ എങ്ങനെ വിശ്വസിക്കുമെന്നോ അറിയില്ല.... തെളിവുകൾ വിധിക്ക് മുന്നിൽ നിരത്തിയിട്ടും ഉൾ നെഞ്ച് മറ്റെന്തിനേയോ തേടുകയാണ്..... ആരോ എന്തിൽ നിന്നോ പിന്നിലേക്ക് വലിക്കും പോലെ.... കസേരയിൽ ചാരിയങ്ങനേയിരുന്നു മിഴികൾ മൂടി കിടന്നു..... തെളിഞ്ഞു വന്നത് അവന്റെ മുഖമാണ്.... ...പ്രശാന്തിന്റെ... പോക്കറ്റിൽ കിടന്ന ഫോണിനെടുത്തു വിരലമർത്തുമ്പോൾ തന്റെ പ്രാണനെ പേറുന്നവളെ താൻ കണ്ടെത്തിയെന്നവനോട് ഉറക്കേ വിളിച്ചു പറയാനാണ് തോന്നിയത് .... ഹലോ.... ഹ... ലോ.... """...ടാ... എന്താടാ ഈ നേരത്ത്....""' അവന് മറുപടി നൽകാൻ കഴിയാതെ തൊണ്ടയിൽ നിന്നും സ്വരം ഉടക്കിവലിച്ചതും നിശബ്ദനായി നിന്നു പോയ്‌.... """...ഹലോ... ഹലോ.... നന്ദ.... ഹലോ...""" പൊടുന്നനെ എന്തോ ഓർത്തപ്പോൽ അവൻ ഫോൺ കട്ട്‌ ചെയ്തു..... """ആദ്യം ചോദിക്കേണ്ടത് അവളോടാണ്.... സത്യം അറിയേണ്ടതും ആ നാവിൽ നിന്നാണ്.... ....

ഗൗരി... അവൾ എന്നോടൊരിക്കലും നുണ പറയില്ല....""" അവളായിരിക്കില്ലാ എന്ന് മനസ്സിൽ നിന്നാരോ ആവർത്തിച്ചു പറയും പോലെ തോന്നുകയാണ്.... തനിക്കുൾക്കൊള്ളാൻ കഴിയാത്തതു കൊണ്ടോ..... അവന്റെ ജീവനെ ചുമക്കുന്നവളെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടോ എന്നറിയില്ല.... അല്പ സമയം കഴിഞ്ഞ് ഹോസ്പിറ്റലിന് പുറത്തേക്ക് ഗൗരി ഇറങ്ങി നോക്കുമ്പോൾ ഓട്ടോയുടെ സീറ്റിൽ ചാരിയിരുന്നു അടഞ്ഞ കണ്ണുകളിലേക്ക് കൈചേർത്തു കിടക്കുകയാണ് നന്ദൻ..... മോളെ ഒന്നുകൂടി തോളിലേക്ക് കയറ്റി കിടത്തി അവനെ മെല്ലെ തട്ടിവിളിച്ചു..... കണ്ണുതുറന്നു നോക്കുമ്പോൾ ഗൗരിയാണ്.... കയ്യിൽ കടലാസ് കഷ്ണത്തെ നീട്ടിപിടിച്ചവൾ അവനോടായി ചിരിക്കുന്നുണ്ട്.... """ഏട്ടാ... മോളെ ഒന്നു പിടിക്ക്യോ... എനിക്ക് മരുന്ന് വാങ്ങണം.....""" പറഞ്ഞു മുഴുവനാക്കുമുമ്പ് പേപ്പറിനെ വാങ്ങിയവൻ..... ""ഏയ് ഞാൻ പോകാം.... നീ.... വെയിൽ കൊള്ളാതെ വണ്ടിയിലിരിക്ക്....""" സ്വരം താഴ്ത്തി പറഞ്ഞവൻ വണ്ടിയിൽ നിന്നും ഒരു ബോട്ടിൽ ജൂസും ഒരു പാക്കറ്റ് ബ്രെഡും അവളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ മിഴിച്ചു നിന്നു ഗൗരി.......

"""കുറച്ചു നേരായില്ലേ മോളെ.... രാവിലെ ഇറങ്ങിയതല്ലേ.... നീയും അമ്മൂട്ടിയും ഇവിടെ ഇരുന്ന് വല്ലതും കഴിക്ക്.... ഇങ്ങനെ ഇരിക്കുമ്പോ വിശന്ന് കിടക്കാൻ പാടില്ല.....""" പോക്കറ്റിലേക്ക് വിരൽ കേറ്റി ചില്ലറകൾ തപ്പിയവൻ തിരിഞ്ഞു നോക്കാതെ പോകുമ്പോൾ സങ്കടമാണ് തോന്നിയത് ഗൗരിക്ക്..... തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴൊക്കെയും ഇടം നെഞ്ചിൽ വല്ലാത്ത നീറ്റലായിരുന്നു .... ഇപ്പോഴൊന്നും ചോദിക്കേണ്ട എന്ന് ബുദ്ധി പറയുമ്പോഴും തടസ്സം നിന്നു മനസ്സ്.... ഒടുവിൽ ഓട്ടോ നിർത്തിയവൻ... ഒരു പാലത്തിന്റെ അരികെ...... ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നിറങ്ങിയവൻ താഴേക്ക് ഒഴുകുന്ന നീർ ചാലിനെ നോക്കി അങ്ങനേ നിൽക്കുകയാണ്.... """......എന്ത് പറ്റി ഏട്ടാ.....""" മെല്ലെ മുഖം ചെരിച്ചു പിടിച്ചവൻ അവളെ നോക്കി.... """...നീ മോളെ സീറ്റിൽ കിടത്തി ഇറങ്ങ് ഗൗരി.... നിന്നോട് കുറച്ചു സംസാരിക്കണം....""" സംശയം തേറി നിന്നാ മിഴികളാലെ ഇറങ്ങിയവൾ അവനോടൊപ്പം നിന്നു.... """....എന്താ നന്ദേട്ടാ.... എന്താ കാര്യം..."""" കേട്ട ക്ഷണം അവനൊന്നു അവൾക്ക് നേരെ പുഞ്ചിരിച്ചു...... തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം അവൻ ആർദ്രമായി സ്വരമുയർത്തി.... ""'....ഗൗരി....""" വിറക്കുന്ന ശബ്ദം കേൾക്കെ ആ മനസ്സിലെ വിങ്ങൽ തിരിച്ചറിഞ്ഞിരുന്നു അവൾ.... """"നിനക്ക്... നിനക്കോർമ്മയുണ്ടോ.....

അന്ന് നീ ചോദിച്ചില്ലേ വീട്ടിലാരൊക്കെയാ ഉള്ളതെന്ന്.... അന്നേരം മറുപടി നൽകാനാവാതെ ഞാൻ പതറി നിന്നത് നീ ശ്രദ്ധിച്ചോ... """ "".....ഏട്ടാ...."" """അതേ ഗൗരി.... ആരോരും ഇല്ലാത്തവനാ ഞാൻ..... ആരൊക്കെയോ ഉണ്ടായിട്ടും അനാഥനായി വളരേണ്ടി വന്നവൻ.... പത്താം വയസ്സിൽ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചപ്പോഴാ... അമ്മാവൻ എന്നേം കൂട്ടി തറവാട്ടിലേക്ക് പോയത്... മ്മ്ഹ്.....അമ്മാവന്റെ അടിമ പണി ചെയ്യിക്കാൻ...""" കണ്ണീരോടെയാണ് അവനൊന്ന് ചിരിയിൽ ഏങ്ങിയത്.... """അവിടെത്തെ കൃഷി പണിയും തോട്ടം നോക്കാനുമൊക്കെയായി അമ്മാവൻ എന്നെ ജോലിചെയ്യിക്കുമ്പോൾ ശമ്പളമായി കിട്ടിയിരുന്നത് കുറേ കുത്തുവാക്കുകൾ മാത്രമായിരുന്നു... വിശന്നു തളർന്നൊരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അമ്മായീടെ മുന്നിൽ കൈ നീട്ടുമ്പോൾ അവിടെന്നും കിട്ടും കുറ്റപെടുത്തലിന്റെ നീണ്ട നിര....""" നൊമ്പരത്തോടെ പറഞ്ഞു നീങ്ങുന്നവന് നേരെ മിഴികൾ നീട്ടുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ല ഗൗരിക്ക്.... """എന്നിട്ടും ആ വീട്ടിൽ എനിയ്ക്കാശ്വാസമായി മാറിയിരുന്നത് ഒരാൾ മാത്രാ... ഒരാൾ മാത്രം...

എന്റെ... എന്റെ ശ്രീക്കുട്ടി... അമ്മാവന്റെ ഒരേയൊരു മകൾ.... എന്നേക്കാൾ അഞ്ചു വയസ്സിനു ഇളപ്പമുണ്ടായിരുന്ന അവൾക്ക്.... ആദ്യമൊക്കെ എന്നോടു തോന്നിയത് സഹതാപമായിരുന്നെങ്കിലും പിന്നെ പിന്നെ അവളുടെ കുഞ്ഞ് മനസ്സിൽ എന്നോടുള്ള പ്രണയം മൊട്ടിടാൻ അധിക താമസം വേണ്ടി വന്നില്ല..... പത്താം ക്ലാസ്സിന് ശേഷം പഠിത്തം മതിയാക്കി ഓട്ടോ ഓടിക്കാൻ ഇറങ്ങിയപ്പോഴും ശ്രീക്കുട്ടി മെഡിസിൻ എടുത്ത് ബാംഗ്ലൂരിൽ പോയപ്പോഴും അടുത്ത സുഹൃത്തുക്കൾ പോലും കളിയാക്കിയിരുന്നു അവളെന്നെ മറക്കൂന്ന്... മറന്നില്ലവൾ... ഇരട്ടിയിലേറെ സ്നേഹിച്ചതേയുള്ളൂ.... പക്ഷെ വിധി അവിടെയും എന്നെ തോൽപ്പിച്ചു ഗൗരി.... അവൾക്ക് നല്ലൊരു വിവാഹലോചന വന്നപ്പോൾ ഉപേക്ഷിക്കേണ്ടി വന്നു എനിക്കവളെ.....അവളുടെ പ്രണയത്തെ... അമ്മാവന് വേണ്ടി... വളർത്തിയെടുത്ത കടപ്പാടിന് വേണ്ടി....""" നിറഞ്ഞു കലങ്ങിയ അവന്റെ മിഴികളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ കവിളിടം തട്ടി ഒഴുകുന്നത് നീറ്റലോടെ ഗൗരി നോക്കി നിന്നു.... """ഗൗരിക്കറിയോ... മരിക്കാൻ തുനിഞ്ഞവനാ ഈ നന്ദൻ.... അപ്പോഴും പിടിച്ച് നിർത്തിയത്... മറ്റാർക്കോ വേണ്ടി ഉഴിഞ്ഞുവെക്കാനുള്ള ജീവിതമാ എനിക്കുള്ളതെന്നാ ഉൾമനസ്സിലെ മുറവിളിയാ........

അപ്പൊ തുടങ്ങിയ യാത്രയാ... ഗൗരി....ഒടുവിൽ പുനർജനി ഹോസ്പിറ്റലിലെ ഡോക്ടർ റഹീമിൽ എത്തിയത് .....""" ....റഹീം ഡോക്ടർ.... ......ആ പേര്.... കേൾക്കുമ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം കടന്നുപോയത് പോലെ തോന്നി ഗൗരിക്ക്.... ഞെട്ടൽ മിഴിനിർ കണങ്ങളായി തെറിച്ചു വീണു അവളിൽ.... """എനിക്ക് വേണ്ടി.... ഒരു കുഞ്ഞ്...എന്റെ ശരീരത്തെ പങ്കു വെക്കാതെ..... മനസ്സ് കൊണ്ട് മറ്റൊരു പെണ്ണിനെ ചതിക്കാതെ ... എനിക്കായി വാടക ഗർഭത്തിലൂടെ ഒരു കുഞ്ഞിനെ നൽകാൻ കഴിയുമെന്ന് ഡോക്ടർ വാഗ്ധാനം നൽകിയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല ഞാൻ....""" അവന്റെ വാക്കുകൾ പതറി നിന്നായിരുന്നു അവൾ കേട്ടതൊക്കെയും.... """മൂന്നു മാസം മുൻപ് അതിന് വേണ്ടി ഒരു പെൺകുട്ടി തയ്യാറായി എന്ന് ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോ എന്ത് മാത്രം സന്തോഷിച്ചെന്നറിയോ ഞാൻ..... അതുകൊണ്ടാ പ്രസവ ശേഷം കുഞ്ഞിനെ ഏൽപ്പിക്കുന്നവരെ ആരെന്നോ എന്തെന്നോ ഒരു കാരണവശാലും പരസ്പരം അറിയരുതെന്ന് പറഞ്ഞുള്ള എഗ്രിമെന്റിന് സമ്മതിച്ചത്.... പക്ഷെ...പക്ഷെ.. എന്റെ ജീവാശം അവളുടെ വയറ്റിൽ നാമ്പിട്ടെന്ന വാർത്ത അറിഞ്ഞ നിമിഷം മുതൽ ഞാൻ.. ഞാൻ... ഉരുക്കുകയാണ് ഗൗരി....എന്റെ കുഞ്ഞിന്റെ അമ്മയെ ഒന്ന് കാണാൻ...

അവളുടെ... അവളുടെ സുഖവിവരങ്ങൾ ഒന്നറിയാൻ....""" നെഞ്ചിൽ കൈച്ചേർത്തവളുടെ മിഴികളിൽ നിന്നും കണ്ണെടുക്കാതെ പറയുന്നവന് മറുപടി നൽകാൻ കഴിയാതെ ഇടറി നിന്നു ഗൗരി ... """"ഞാനൊരു അച്ഛനല്ലേ ഗൗരി..... എന്റെ കുഞ്ഞിനെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടാവില്ലേ..... അതിനുള്ള ശ്രമത്തിനിടയിലായിരുന്നു...... എന്റെ കുഞ്ഞിന്റെ അമ്മയുടെ പേര് ലക്ഷ്മിയെന്നാണെന്നും അവളുടെ വീട് മഞ്ചാടി മലയിലാണെന്നും നക്ഷത്ര എന്ന് പേരുള്ള ഒരു നാല് വയസ്സ് കാരിയുടെ ഹാർട്ട്‌ സർജറിക്ക് വേണ്ടിയാ എന്റെ കുഞ്ഞിനെ ചുമക്കാൻ അവൾ തയ്യാറായതെന്നും അറിഞ്ഞത്....""" അവസാന വാക്കുകൾ ....അവന്റെ തീക്ഷണമാർന്ന നോട്ടം താങ്ങാനാകാതെ മിഴി താഴ്ത്തി നിന്നു ഗൗരി.... ""നീ എന്താ ഒന്നും പറയാത്തത് ഗൗരി.... ഇനി പറയേണ്ടത് നീയാ.... അറിയേണ്ടത് നിന്റെ നാവിൽ നിന്നാ... പറയെന്നോട്... നീയാണോ ലക്ഷ്മി.... എന്റെ.... എന്റെ... കുഞ്ഞിന്റെ..... "", മുഴുവനാക്കാൻ കഴിയാതെ കണ്ണീരിൽ നിൽക്കുന്നവന് മുന്നിൽ നിസ്സഹായതയോടെ നിന്നു അവൾ.... """....നന്ദേട്ടാ...""" ""....പറ മോളെ...എനിക്കറിയണം ....എനിക്കറിയണം അത്.... പറയ് ഗൗരി....""" അവൾ സീറ്റിൽ കിടന്നുറങ്ങുന്ന അമ്മൂട്ടിക്ക് നേരെ ഒരു നിമിഷം മിഴികൾ പായിച്ചു.... """.....നേരാ.....എല്ലാം നേരാ.... എന്റെ... എന്റെ അമ്മൂട്ടിക്ക് വേണ്ടിയാ.... അവളുടെ സർജറിക്ക് വേണ്ടി തന്നെയാ നന്ദേട്ടന്റെ കുഞ്ഞിന്റെ അമ്മയായത്... പക്ഷെ... പക്ഷെ.... അത്... ഞാനല്ല....നന്ദേട്ടാ.... ലക്ഷ്മി... എന്റെ പേരല്ല .....""" """"".....പി.... പിന്നെ...""" പിടപ്പോടെ അവൻ മിഴിച്ചു നിന്നു പോയ്‌.... """"അത്... അത്.... ന്റെ ദുർഗയാ... നന്ദേട്ടാ.... ന്റെ ദുർഗ....ദുർഗാലക്ഷ്മി.... എനിക്ക് വേണ്ടി.... ന്റെ അമ്മൂട്ടിക്ക് വേണ്ടി നന്ദേട്ടന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായവൾ ...... ന്റെ ദുർഗയാ......"""" ........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story