അരികെ: ഭാഗം 7

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

പക്ഷെ... പക്ഷെ.... അത്... ഞാനല്ല....നന്ദേട്ടാ.... ലക്ഷ്മി... എന്റെ പേരല്ല .....""" """"".....പി.... പിന്നെ...""" പിടപ്പോടെ അവൻ മിഴിച്ചു നിന്നു പോയ്‌.... """"അത്... അത്.... ന്റെ ദുർഗയാ... നന്ദേട്ടാ.... ന്റെ ദുർഗ....ദുർഗാലക്ഷ്മി.... എനിക്ക് വേണ്ടി.... ന്റെ അമ്മൂട്ടിക്ക് വേണ്ടി ഏട്ടന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായവൾ ......"""" നിലച്ചു പോയവൻ .... ഒന്നനങ്ങാൻ കൂടി കഴിയാതെ നിച്ഛലമായി പോയ്‌..... """......ദുർ..... ദുർഗാ..... ദുർഗാ അവളോ.... അവളാണോ.... എന്റെ കുഞ്ഞിന്റെ....""" വിറയലോടെ പറയുന്നവന്റെ നെറ്റിത്തടമാകവേ നീല ഞരമ്പിനാൽ വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു.... """അതേ നന്ദേട്ടാ.... സത്യത്തിൽ ഞാനാ അതിന് തയ്യാറായത് .... പുനർജനി ഹോസ്പിറ്റലിലെ ക്ലീനർ ആയിരുന്നു ഞാൻ.... അമ്മൂട്ടീടെ ഹാർട്ട് ഓപ്പറേഷന് പണത്തിനു വേണ്ടി ഓടി നടക്കുമ്പോഴാ റഹീം ഡോക്ടർ വാടക ഗർഭത്തിന്റെ കാര്യം പറയുന്നത്.... സന്തോഷത്തോടെ തന്നെയാ ഞാൻ അതിന് സമ്മതിച്ചതും.... എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ദൈവം കാണിച്ചു തന്നൊരു പിടി വള്ളി അത്രേ കരുതിയുള്ളൂ ഞാൻ... മോളെ അഡ്മിറ്റാക്കി ഓപ്പറേഷന് വേണ്ട എല്ലാകാര്യങ്ങളും ചെയ്യാൻ ഏർപ്പാടാക്കി..... ഒടുവിൽ ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോഴാ നന്ദേട്ടാ ഞാൻ പ്രെഗ്നന്റ് ആണെന്ന വിവരം അറിയുന്നത് ....

ഞാൻ ഏട്ടന്റെ തുടിപ്പിനെ സ്വീകരിക്കും മുൻപ് എന്റെ വയറ്റിൽ രഘുവേട്ടന്റെ കുഞ്ഞ് ജന്മം കൊണ്ടിരുന്നു നന്ദേട്ടാ....""""" സാരി തലപ്പിനെ മുഖത്തേയ്ക്കമർത്തി കരയുന്നവൾക്ക് നേരെ ഞെട്ടലോടെ നോക്കി നിന്നു അവൻ... """തളർന്നു പോയ്‌ ആ നിമിഷം.... അവസാന പ്രതീക്ഷയും നശിച്ച് തകർന്നിരിക്കുമ്പോഴാ എന്റെ ദുർഗാ....""" ഒന്നും ഓർത്തില്ല അവൾ.... എത്ര നാൾ മറച്ചുവെക്കാൻ കഴിയുമെന്നോ..... സമൂഹം എങ്ങനെ പറയുമെന്നോ ഒന്നും ഓർത്തില്ല എന്റെ മോള്..... എന്റെ അമ്മൂട്ടിടെ ജീവൻ രക്ഷിക്കാൻ തന്റെ ശരീരത്തെ തന്നെ പണയം വെച്ചു നന്ദേട്ടാ അവള്..... """ ഉറവ പൊട്ടിയ ചാല് കണക്കേ പൊന്തി വന്ന കണ്ണുനീര് ...നെറ്റിയിലേക്ക് വലം കൈ ചേർത്തവൻ അവളോടൊപ്പം ഏങ്ങി കരഞ്ഞു പോയ്‌.... """ആരുമല്ല നന്ദേട്ടാ ഞാനവൾടെ....ഒന്നുമല്ല... അവളുടെ രണ്ടാനമ്മയുടെ മകന്റെ ഭാര്യയും കുഞ്ഞും.... അതാ അത് മാത്രാ ഞങ്ങൾ തമ്മിലും ആകെയുള്ള ബന്ധം.... എന്നിട്ടും... എന്നിട്ടും അവൾ.... സ്വന്തം കൂടപ്പിറപ്പ് പോലും ഈ കനിവ് കാണിക്കില്ല.... അതാ എന്റെ ദുർഗാ.... സ്നേഹിക്കാൻ മാത്രേ അതിനറിയൂ.... ""' തന്റെ മുമ്പിൽ പൊട്ടി കരയുന്നവലോട് എന്ത് പറയണമെന്ന് പോലും അറിയാതെ സിമെന്റ് പാലത്തിലെ കൈവരിയിലേക്ക് കൈ ചേർത്തവൻ അങ്ങനേ നിന്നു....

പെരുമഴ കണക്കേ ആർത്തുലഞ്ഞ കണ്ണുനീർ സാരിത്തുമ്പിനാൽ ഇറുക്കി തുടച്ചവൾ അല്പ നേരം മൗനമായി നിന്നു.... "''"'ഒരു കണക്കിന് നോക്കിയാ നന്ദേട്ടൻ ഭാഗ്യം ചെന്നവനാ.... എന്റെ ദുർഗേടെ കുഞ്ഞ്......അവന്.. അവന്.. ന്റെ ദുർഗേടെ സ്വഭാവം കിട്ടിയാ..... കൊണ്ട് നടക്കും അവൻ..... ഏട്ടനെ അവന്റെ ഉള്ളം കയ്യിൽ .... ആരിനാലും ഏട്ടനെ നോവിക്കാൻ വിട്ടു കൊടുക്കില്ലവൻ.... അത്രക്കും പുണ്യം ചെയ്ത കുഞ്ഞ ഏട്ടന്റെ.... പാവാ ഏട്ടാ അവള്.... പുറമേ കാണുന്ന ഈ പൊട്ടി തെറിച്ചിലെ ഉള്ളൂ... അകം വെറും ശുദ്ധ.... സ്വന്തങ്ങൾക്ക് വേണ്ടി ജീവൻ വരെ വിട്ട് കൊടുക്കാൻ തയ്യാറാകുന്നവൾ ....""" ഒന്നും മിണ്ടുന്നില്ലവൻ എല്ലാം കേട്ട് തകർന്നിരിക്കയല്ലാതെ..... തറയിലെ മെറ്റൽ പാളികളെ നോക്കി അറ്റമില്ലാതെ ഉരുളുന്ന അവന്റെ കൃഷ്ണഗോളങ്ങൾ കാണേ ആ മനസ്സിനെ അറിയുന്നുണ്ടായിരുന്നു ഗൗരി... "''....ഏട്ടാ....""" ചുമലിലേക്ക് മൃതുമായി കൈവിരൽ ചേർത്തു.... ""....ഹാ.....'"" ശ്വാസം ചേർന്നായിരുന്നു മറുപടി നൽകിയത് ..... """അറിയരുത് അവൾ...അറിയിക്കരുത് .... ഒരിക്കലും.... ഏട്ടനാണ് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനെന്ന് ദുർഗ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ല ഏട്ടാ.... ദേഷ്യപ്പെടാനും ആട്ടിപ്പായിക്കാനും ചിലപ്പോ മടിക്കില്ല അവൾ...."""

"""....ഇല്ല... ഇല്ല... ഗൗരി...""" വിറയാർന്ന വിരലുകൾ അവൾക്ക് നേരെ ഉയർത്തി കാട്ടി നന്ദൻ.... """ഒരിക്കലും അറിയില്ല.... എനിക്ക് ഇങ്ങനെ കണ്ടാമതി അവളെ... ദൂരെ നിന്ന്... ഇങ്ങനെ എന്റെ കുഞ്ഞിനെ അറിഞ്ഞാമതി...വേറൊന്നും വേണ്ട ഈ നന്ദന്.....'''' എന്നിട്ടും തൃപ്തി വരുന്നുണ്ടായിരുന്നില്ല അവന്.... തളർന്ന സ്വരം മെല്ലെ ചേർത്തു...... "''പക്ഷെ... ഗൗരി... അവള് ... അവളെന്താ ഇങ്ങനെ.... എങ്ങനെയാ അവൾക്കിങ്ങനെ നിൽക്കാൻ കഴിയണേ....ഒരു കുഞ്ഞിനെ ചുമക്കുന്ന ശരീരമല്ലേ.... തളർച്ചയും ക്ഷീണവും വേദനകളും ഉണ്ടാകില്ലേ അവൾക്ക്.....""" """""എല്ലാം ഉള്ളിൽ ഒതുക്കുന്നതാ നന്ദേട്ടാ... ആരോടും പറയില്ല അവൾ.... എല്ലാ ജോലിയും സ്വയം വലിച്ചു കേറ്റി ചെയ്യും.... എന്തോ ഭാഗ്യത്തിനാ വയറൊന്നും അധികം ഇല്ലാത്തെ.... കഴിഞ്ഞ ആഴ്ച ചെക്കപ്പിന് പോയപ്പോഴും കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലാ എന്നറിഞ്ഞതാ ആകെയുള്ള ആശ്വാസം....""" തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ എന്നുമില്ലാത്തത് പോലെ മിഴികൾ വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.... ശ്വാസമിടിപ്പിന്റെ വേഗത കൂടവേ അവളെയൊന്നു കാണാൻ നെഞ്ചകം വിങ്ങുന്നുണ്ടായിരുന്നു...... ദുർഗ.... എന്റെ കുഞ്ഞിന്റെ അമ്മ.... കണ്ടിട്ടില്ല ഇത് വരെ ആ കണ്ണുകൊണ്ട്.... ഒന്ന് സങ്കല്പിച്ചു നോക്കീട്ട് കൂടിയില്ല.....

പക്ഷെ അവളാണ് എന്നറിഞ്ഞ നിമിഷം എന്തോ അഭിമാനം തോന്നുന്നു തനിക്ക്..... ഗൗരി പറഞ്ഞത് പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ പോലും വിട്ട് കൊടുക്കുന്ന ഒരുവളുടെ വയറ്റിലല്ലേ എന്റെ കുഞ്ഞുള്ളത്.... തണുത്തുറഞ്ഞ മഞ്ഞു പാളിയിൽ മേൽ കുളിർ തെന്നൽ വീശും പോലെ എന്തുകൊണ്ടോ അടിമുടി വിറക്കുന്നുണ്ടവൻ...... ആകാംഷയോടെ ഓട്ടോയുടെ വേഗത ഒന്നുകൂടി കൂട്ടി... വീടിനരികെ വണ്ടി നിർത്തുമ്പോൾ തന്നെ ദൂരെ നിന്നും പശുകിടാവിന്റെ ഒപ്പം കയറുമ്പിടിച്ചു കൊണ്ട് ഓടി വരുന്ന ദുർഗയേയാണ് ആദ്യം കാണുന്നത്.... നിമിഷം നെഞ്ചോന്നാളി നിന്നു അവനിൽ.... """......യ്യോ....""" മെല്ലെ പറഞ്ഞു വെപ്രാളത്തോടെ ദുർഗയേ തന്നെ നോക്കി നിൽക്കുന്ന നന്ദൻ.... കാണെ സങ്കടം വന്നു ഗൗരിക്ക്.... ഓട്ടത്തുനൊടുവിൽ കിതപ്പു മാറാതെ നിൽക്കുന്നവളോടൊപ്പം അവനും മാറിലേക്ക് കൈ ചേർത്ത് അണച്ചു നിന്നു... ആശങ്കയിൽ നെറ്റിത്തടം വിയർത്തു നിൽക്കേ നിസ്സഹായനായി അവൻ ഗൗരിയെ ഒന്ന് നോക്കി..... "'"ഹാ.... ഇങ്ങനെ ഓടാതെ കന്നുകുട്ടി.... അവിടെ നിൽക്ക്.... ആ നിൽക്ക്....""" തൊഴുത്തിൽ നിൽക്കുന്ന പശുവിനെ ലക്ഷ്യം വെച്ചോടുകയാണ് കിടാവ്.... ഗൗരിയെ കണ്ടതും കയറിന്റെ പിടി പതിയെ അയച്ചു കൊടുത്തു അവൾ....

"""നീ എന്തിനാ എന്റെ ദുർഗേ ഇങ്ങനെ ഓടുന്നെ.... ഇതൊന്നും പാടില്ലാത്തതല്ലേ.... അതും ഇങ്ങനെ ഇരി...."' അവളെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ദുർഗാ നന്ദൻ നിൽപ്പുണ്ടെന്ന് മെല്ലെ കണ്ണുകാട്ടി..... """ഞാൻ ഓടുന്നതല്ലല്ലോ ഏട്ടത്തി... ഈ കന്നു കുട്ടി എന്നെ ഓടിക്കുന്നതല്ലേ... ആ എന്തായി ഹോസ്പിറ്റലിൽ പോയിട്ട്....'""""" """ഡോക്ടറെ കാണിച്ചു കൊഴപ്പൊന്നും ഇല്ല.. കുറച്ചു മരുന്നു തന്നിട്ടുണ്ട് ....""" """....ദൂഗേ.... ദൂഗേ.....""" ഗൗരിയുടെ തോളിൽ കിടന്ന് തളർന്ന സ്വരത്തിൽ അമ്മൂട്ടി ദുർഗക്ക് നേരെ കൈ നീട്ടി... ""'അയ്യോ... എന്തു പറ്റി ദുർഗേടെ അമ്മൂട്ടിക്ക് പനി പീച്ചോ....സാരയില്ലാട്ടോ...പനിയൊക്കെ ഇപ്പൊ മാറും...."'" """''.......ദൂഗേ... അത്തൻ വരോ ദൂഗേ...""" കേട്ടപ്പോൾ നൊമ്പരം തട്ടി നിന്നു നന്ദന്.... സ്വന്തം അച്ഛനെ മകൾക്ക് പോലും ഭയമാണ്.... ഒരു നിമിഷം വേദനയിൽ ദുർഗാ ഗൗരിക്ക് നേരെ മിഴിച്ചു നിന്നു..... ""ഏയ്യ്.....അച്ഛനെ... ഈ ദുർഗാ ഒട്ടിച്ചില്ലേ... മോള് കണ്ടില്ലേ അച്ഛൻ പേടിച്ച് ഓടിയത്.... ഏട്ടത്തി മോളെ കൂട്ടി അകത്ത് കയറിക്കോട്ടോ ... അടുക്കളയിൽ കേറാൻ നിൽക്കണ്ട.... ഞാൻ വന്നിട്ട് ചെയ്തോളാം... മോൾടെ അടുത്ത് തന്നെ നിന്നോ... ശാരദചേച്ചി പാലിന്റെ പൈസ തന്നൂട്ടോ... ബുക്കിലൊന്ന് എഴുതി വെക്കണേ ഏട്ടത്തി...."" അത്രയും പറഞ്ഞവൾ തന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന നന്ദനരിലേക്കാണ് ചെന്നത്...

"""....ആ... എത്രയായി.... """ """...അയ്യോ... വേണ്ട ദുർഗേ... മോൾടെ കാര്യത്തിനല്ലേ... """ """...ആഹഹാ.... ഇതൊക്കെ ഈ ദുർഗ കുറേ കെട്ടിട്ടുള്ളതാ...... മര്യാദക്ക് എത്രയായെന്നു പറയെടോ.... അല്ലേ വേണ്ട ഞാൻ ഒന്ന് കണക്ക് കൂട്ടട്ടെ..."" ഇടുപ്പിലെ ചൊരിക്കി വെച്ചിരുന്ന ചില്ലറ നോട്ടുകളെ വിരലുകൾ കൊണ്ട് ഇറുത്തെടുത്ത് മുകളിലേക്ക് നോക്കി കണക്കു കൂട്ടുന്നവളെ ചെറു പുഞ്ചിരിയോടെ നോക്കി നിന്നു അവൻ.... """"...ഇവിടുന്ന് ആശൂത്രീ വരെ അഞ്ച് കിലോമീറ്റർ.... അപ്പൊ അഞ്ചും അഞ്ചും പത്ത്.... ഒരു കിലോമീറിന് ഇത്രയാണെങ്കിൽ... മ്മ്.....പിന്നെ വെയ്റ്റിങ് ചാർജ്...."" വിരലുകളിൽ എണ്ണുമ്പോഴും ഉരുണ്ട കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ഇളക്കുന്ന കാണാൻ തന്നെ നല്ല ചേല്.... ഗൗരവവും കൃസൃതിയും കുട്ടിത്തവും ഒത്തു ചേർന്ന മുഖമാണ്.... കണക്കുശരിയാകാതെ തലക്കിട്ടൊന്നു കൊട്ടി നഖം കടിക്കുന്നവളെ കാണേ ചിരിച്ചു പോയ്‌.... """ആ... കണക്കൊന്നും നോക്കുന്നില്ല... ഒരു നൂറ്റമ്പത് തരാം... അത്യാവശ്യത്തിന് വിളിച്ചപ്പോ വന്നതല്ലെ...""" ചുരുട്ടി പിടിച്ച രണ്ട് നോട്ടുകൾ അവന്റെ കൈകളിൽ ഏൽപ്പിക്കുമ്പോഴും കണ്ണെടുത്തിരുന്നില്ല അവളിൽ നിന്ന് ..... എന്തോ കണ്ടിട്ടും മതിവരാത്ത പോലെ.... ഇത്ര നാളും കാത്തിരുന്നത് ഈ ഒരു നിമിഷത്തിനായിരുന്നു എന്നോർക്കുമ്പോഴാ....

നിന്നെയും എന്റെ കുഞ്ഞിനേയും അകലെ നിന്നെങ്കിലും ഒന്നു കാണാനല്ലെടി പെണ്ണെ ദൂരങ്ങൾ താണ്ടി ഞാനിവിടേക്ക് വന്നത്..... പണം നന്ദനെ ഏൽപ്പിച്ച് തൊഴുത്തിലേക്ക് തിരിഞ്ഞു നിന്നു നോക്കുമ്പോഴാണ് അലസ്സമായ മുടിയിഴകളെ കൈ രണ്ടും പൊക്കി ദുർഗ ഒതുക്കി കെട്ടിയത്.... ഒപ്പം എവിടെ നിന്നോ വീശയടിച്ച തണുത്ത കാറ്റ് അവന്റെ മനസ്സറിഞ്ഞ പോൽ ദാവണി തുമ്പിലെ കുഞ്ഞു അണിവയറിനെ അവനായി തുറന്നു കാട്ടി... നിമിഷം ജീവനറ്റ ആത്മാവ് വീണ്ടും പുനർജനിച്ചതു പോലെ തോന്നി ‌ അവന്.... തുടിക്കൊട്ടിയലറുന്ന ഹൃദയമെന്തു കൊണ്ടോ അവളുടെ പൊക്കിൾ കൊടി ചുഴിയിൻ മേൽ ചുരുങ്ങി നിന്നു..... വാത്സല്യം നിറഞ്ഞൊരാ കുത്തൊഴുക്കിൽ കാമം പോലും ചിതറിയൊഴുകി പോയിരിക്കുന്നു.... നിറഞ്ഞു പോയ്‌ അവന്റെ കണ്ണുകൾ .... കാഴ്ച മറയ്ക്കുവോളം.... എങ്കിലും മിഴികൾ പിൻവാങ്ങിയില്ല... """...വാവേ..... അച്ഛന്റെ... അച്ഛന്റെ മാത്രം കുഞ്ഞിപ്പെണ്ണേ... അറിയുന്നുണ്ടോ മുത്തേ... നിന്റെ അമ്മേ തേടി അച്ഛൻ അലഞ്ഞത് ..... ഒടുവിൽ എന്റെ പൊന്നുകുടത്തിന്റെ അരികത്തണഞ്ഞത്..... ഇനി പോവില്ല അച്ഛൻ... എന്റെ വാവേ വിട്ട് അച്ഛൻ എങ്ങിടും പോവില്ല....""" നീർക്കണങ്ങൾ കവിൾ രോമങ്ങളെ ചുംബിക്കുമ്പോഴും ചിരിക്കുകയായിരുന്നു അവൻ....

അവളിൽ നിന്നും കണ്ണെടുക്കാതെ.... ഒരു നിമിഷം അവൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതും മിഴിനീർ തുള്ളികളെ അവളെ കാണിക്കാതെ പെട്ടെന്ന് തിരിഞ്ഞു നിന്നു അവൻ.... ❤️ രാത്രി കട്ടിലിൽ ചാരി കിടക്കുന്നവന്റെ നോട്ടം മുഴുവൻ എതിരെ തൊഴുത്തിൽ നിൽക്കുന്നവളുടെ അരികിൽ തന്നെയായിരുന്നു.... കട്ടിൽ ജനലൊരത്തായി ഇട്ടത് തന്നെ അവളെ നോക്കാൻ പരുവത്തിനാണ്.... സാധാരണ രാത്രി തണുപ്പിൽ പുതപ്പിനടിയിൽ ചുരുണ്ടു കിടക്കുന്നവന്..... ഇന്നതിനെ ചുരുട്ടിയൊതുക്കി തലയണമേൽ വെക്കാനാണ് തോന്നിയത്.... അവൾക്കും തണുക്കുന്നുണ്ടാവില്ലേ.... ശരീരം വിറക്കുന്നുണ്ടാവില്ലേ.... പിന്നെ എനിക്ക് മാത്രം എന്തിനാ ഈ പുതപ്പിന്റെ ചൂട്..... അതും എന്റെ കുഞ്ഞ് മഞ്ഞു കൊള്ളുമ്പോൾ.... തൊഴുത്തിൽ നിന്നിറങ്ങി മുറ്റത്ത് നിന്നവൾ നടുവിലേക്ക് കൈ അമർത്തി നെളിഞ്ഞു നിന്നപ്പോൾ ഇടം നെഞ്ച് പിടഞ്ഞു പോയ്‌... പാവം.... വേദനിക്കുന്നുണ്ടാവും.... ഒരു കുഞ്ഞ് വളരുന്ന വയറല്ലേ.... ആരോടും ഒരു പരാതിയും പറയാതെ ഇങ്ങനെ സ്വയം സഹിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനും ഒരു മനസ്സ് വേണം പെണ്ണെ.... അന്ന് തോന്നിയ മതിപ്പ് കൂടിട്ടേ ഉള്ളൂ .... കാണുന്തോറും നിന്റെ പ്രയാസങ്ങളിൽ അല്പമെങ്കിലും പകുതെടുക്കാൻ തോന്നാ.... എന്റെ കുഞ്ഞിനും കൂടി വേണ്ടിയല്ലെ മോളെ നീയിങ്ങനെ.....

ഉമ്മറപടിമേലിരുന്ന് ദക്ഷായണി കഞ്ഞി വലിച്ചു കുടിക്കുന്നതിനിടെ എന്തൊക്കെയോ പുലമ്പുന്നുണ്ട്.... വ്യക്തമാകുന്നില്ലെങ്കിലും ചുട്ട മറുപടിയെന്നോണം കൈനീട്ടി അവളും തിരിച്ചു പറയുന്നുമുണ്ട്.... ""'........ തന്റേടി.....""" സ്വയം പറഞ്ഞവൻ ഒന്നു ചിരിച്ചു.... ഉമ്മറത്തു വന്നിരുന്ന അമ്മൂട്ടിയെ തൂക്കിയെടുത്തു മടിയിന്മേൽ ഇരുത്തി.... ഇക്കിളി കാട്ടി ചിരിപ്പിക്കുകയാണ് അവൾ.... ശ്രദ്ധിക്കാത്തതാണോ എന്നറിയില്ല ഇങ്ങനെ ചിരിക്കുന്നത് ആദ്യമായി കാണുവാ.... എനിക്കും വേണം നിന്നെ പോലൊരു പെൺകുഞ്ഞിനെ.... ഇതേ ഉണ്ട കണ്ണും... വീർത്ത കവിളും... നേർത്ത ചുണ്ടും... പിന്നെ സ്നേഹിച്ചാൽ ജീവൻ പോലും പറിച്ചു നൽകുന്ന നല്ലൊരു തന്റേടി പെണ്ണിനെ.... തൊട്ടാൽ തെറിക്കുന്ന..... അച്ഛന്റെ മാത്രം കാന്താരി പെണ്ണ്..... ❤️ പുലർച്ചെ കണ്ണുതുറന്നു നോക്കുമ്പോൾ വെയിൽ വീണിരുന്നു.... അവളുടെ വീട്ടുമുറ്റത്തൊന്നും ആരേം കാണാനില്ല.... സമയം വൈകിപോയ് എന്ന് ഉണർന്നപ്പോഴേ മനസ്സിലായി... തലയണക്കരികിലെ ഫോണെടുത്തു നോക്കി... സമയം ഒൻപത്.... ""ശോ.... ഉറങ്ങി പോയല്ലോ...""

കണ്ണുതിരുമി ഉറക്കച്ചടവിൽ എണീക്കുമ്പോഴും എന്തോ വല്ലാത്ത മടി പോലെ.... ഒത്തിരി നാളിന് ശേഷാ സമാധാനത്തിൽ ഒന്നുറങ്ങുന്നത്..... ഉറക്കത്തിടയിലും വന്നു രണ്ട് കുഞ്ഞി കാലുകളും അച്ഛാ എന്നുള്ള കുഞ്ഞിക്കുയിൽ നാദവും.... മെല്ലെ മുറ്റത്തേയ്ക്കിറങ്ങി..... വെയിൽ വീണ മഞ്ഞു തുള്ളികളെ കാണാൻ എന്താ രസം.... വീടിനരികിലായി വിരിഞ്ഞു നിന്നാ പേരറിയാത്ത ഓറഞ്ചു പൂക്കളെ കൈ വിരലിനാൽ പതിയെ തട്ടിവിട്ടു... നടത്തം പിന്നിലെ റബർ തൊപ്പിലേക്ക് നീണ്ടു.... കരിയിലക്കിടയിൽ കാലമർത്തി പതിയെ നടക്കുമ്പോഴാണ്.... പെട്ടെന്ന് ഒരുളൻ കല്ലവന്റെ നെറ്റി തട്ടി പോയത്.... """.....അയ്യോ... എന്റെ ദൈവമേ...."" വേദനകൊണ്ട് അറിയാതെ നെറ്റിയിലേക്ക് കൈ ചേർത്തവൻ കല്ലിലേക്ക് നോക്കുമ്പോൾ ഒപ്പം വീണിരുന്നു ഒരു ചെറിയ കണ്ണിമാങ്ങയും.... ഇടതു ഭാഗത്തായി വളർന്നു കിടക്കുന്ന വലിയ മൂവാണ്ടൻ മാവിലേക്ക് മിഴികൾ പാഞ്ഞതിന് ശേഷമാണ് നെറ്റിയിലെ കൈ പോലും മാറ്റാതെ കല്ലെറിഞ്ഞ ആളെ നോക്കിയത്... """....അയ്യയ്യോ....""" ചുണ്ടിൽ നഖം ചേർത്ത് പേടിയോടെ നിന്നവൾ താൻ നോക്കുന്ന കണ്ടതും കണ്ണുകൾ ഉരുട്ടി കള്ളത്തരത്തോടെ തിരിഞ്ഞു നിന്നു.... ""...പോ... പോ... കന്നു കുട്ടിയേ... പറഞ്ഞാലും കേക്കത്തില്ല.....പോ....."" ഒന്നു കൂടി തിരിഞ്ഞു നോക്കി വെപ്രാളത്തോടെ അവിടെ നിന്നും ഓടുന്ന ദുർഗയേ കാണേ ചിരിച്ചു പോയ്‌ അവൻ..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story