അരികെ: ഭാഗം 8

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

ചുണ്ടിൽ നഖം ചേർത്ത് പേടി കാട്ടി നിന്നവൾ താൻ നോക്കുന്ന കണ്ടതും കണ്ണുകൾ ഉരുട്ടി കള്ളത്തരത്തോടെ തിരിഞ്ഞു നിന്നു.... ""...പോ... പോ... കന്നു കുട്ടിയേ... പറഞ്ഞാലും കേക്കത്തില്ല.....പോ....."" ഒന്നു കൂടി തിരിഞ്ഞു നോക്കി വെപ്രാളത്തോടെ അവിടെ നിന്നും ഓടുന്ന ദുർഗയേ കാണേ ചിരിച്ചു പോയ്‌ അവൻ.... ❤️ ""'...ഗൗരി.... ഗൗരി...""" ആവർത്തിച്ചുള്ള നന്ദന്റെ ശബ്ദം കേട്ടിട്ടാണ് ഗൗരി അടുക്കളയിൽ നിന്നും ദൃതി വെച്ച് വന്നത്.... ഉമ്മറത്തേക്ക് വന്നപ്പോൾ തന്നെ ദാക്ഷായണി ഇളിച്ചു കൊണ്ട് അവന്റെ അടുത്ത് ഓടി എത്തിയിരുന്നു.... """....എന്താ നന്ദേട്ടാ...."" കയ്യിലൊരു കവറു നിറയെ പച്ച മാങ്ങയുമായാണ് അവന്റെ നിൽപ്പ്.... ഇടയ്ക്കിടെ പുറവും ദേഹവുമൊക്കെ സഹിക്കാൻ കഴിയാതെ ചൊറിയുന്നുമുണ്ട്... അവനെ സംശയത്തോടെ അടിമുടി നോക്കുന്നവളുടെ അടുത്തേയ്ക്ക് നീങ്ങാൻ ശ്രമിച്ചതും ദാക്ഷായണി ഇട പോലെ നിന്നു... ""'ആഹാ... എന്താ... മോനേ... കാര്യം... എന്തേലും വിശേഷം ഉണ്ടോ..."" """ഗൗരി...മ്മ്......രാവിലെ പിന്നാമ്പുറത്തെ മാവിൻമേൽ ദുർഗാ കല്ലെറിഞ്ഞായിരുന്നേ.... എന്നെ കണ്ടപ്പോ ഓടി കളഞ്ഞു... അതാ... മാവില് ഞാനങ്ങു കേറി.... കൊതി കൊണ്ട് എറിഞ്ഞതാവും.... വരുമ്പോ കൊടുത്തേക്കാവോ...""'

അവൾക്ക് നേരെ നീട്ടിയ കവറിനെ വെപ്രാളത്തോടെ പിടിച്ചു വാങ്ങി ദാക്ഷായണി.... """ആ.....ഇങ്ങ് തന്നേക്ക് മോനേ... മാങ്ങാ അച്ചാറിടാലോ.... കഞ്ഞിക്ക് കൂട്ടാനൊന്നും ഇല്ലല്ലോ ഇല്ലല്ലോന്ന് ഇപ്പൊ ഓർത്താതേയുള്ളൂ ....""" ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല അവന്.... ദാക്ഷായണിയുടെ മുഖത്തേക്ക് തന്നെ ശങ്കയോടെ കണ്ണോടിച്ചു നിന്നു നന്ദൻ .... കാണെ ഗൗരിക്കും വല്ലായ്മ തോന്നി... """..ഏട്ടൻ എന്തിനാ ഇങ്ങനെ ചൊറിയുന്നേ പുഴു എങ്ങാനും കടിച്ചോ....വെളിച്ചെണ്ണ വേണോ ഏട്ടാ....""" കരുതലോടെയായിരുന്നു ഗൗരിയുടെ ചോദ്യം... ""ഏയ്യ്.. മാവിന്മേല് അപ്പിടി പുളിയുറുമ്പാണെ... കേറിയപ്പോഴാ കണ്ടേ... പിന്നെ ഇറങ്ങാൻ നിന്നില്ല... ദുർഗക്ക് വേണ്ടിയല്ലേ...""" """...പിന്നെ....അല്ലേലും തൊലി വെളുപ്പുള്ള പെണ്ണുങ്ങളെ കാണുമ്പോ ആണുങ്ങൾക്ക് ഇങ്ങനെയൊക്കെ കഷ്ടപ്പെടാൻ തോന്നും അല്ലെ....മോനേ....അതിപ്പോ തെറ്റൊന്നും അല്ല... ഞാനൊക്കെ എത്ര മരത്തിന്മേലും കല്ലെറിഞ്ഞാലും ഒരു വാളം പുളി പോലും ഒരുത്തനും പറിച്ചു തരത്തില്ലാ... ആ വയസ്സായി പോയില്ലേ....""

""""......എന്താ അത്....""" പിന്നിൽ നിന്നും കനപ്പിച്ചുള്ള ശബ്ദം.... പെട്ടെന്ന് കേട്ടതും ഞെട്ടി അവൻ.... വീട്ടിൽ നിന്നും പുറത്ത് പോയ ധൈര്യത്തിലാണ് മാങ്ങയുമെടുത്ത് ഇങ്ങോട്ട് വന്നത്.... ചെറിയൊരു പരുങ്ങലോടെ നന്ദൻ തിരിയുമ്പോൾ കയ്യിൽ പാൽപാത്രവും പിടിച്ച് തന്നെ രൂക്ഷമായി നോക്കുകയാണ് ദുർഗാ... "'''അയ്യോ മോക്കിത് മനസിലായില്ലേ പച്ച മാങ്ങയാ.. പച്ച മാങ്ങാ.... ശീമാട്ടി രാവിലെ ഏതോ മരത്തീന്ന് കല്ലെറിഞ്ഞെന്നും പറഞ്ഞ് അയൽവക്കക്കാരൻ കഷ്ട്ടപെട്ടു പറിച്ചോണ്ട് വന്നതാടി... മോളെ.... ഓ... നിനക്ക് എന്റെ മോനേ മാത്രേ അലർജിയുള്ളൂ അല്ലേടി.... മൂശേട്ട പോലെ നടന്നാലെന്താ.... അവിടെ കാട്ടി ഇവിടെ കാട്ടി നാട്ടിലെ ആണുങ്ങളെയെല്ലാം വളച്ചെടുത്തിട്ടുണ്ട് മൂദേവി.... ഇനി എപ്പഴാടി അവന്റെ വീട്ടീന്ന് നാട്ട്കാര് പിടിച്ചേറക്കുന്നെ....""" ഒഴുക്കൻ മട്ടിൽ നന്ദൻ ഏൽപ്പിച്ച കവറും ഇറുക്കെ പിടിച്ചുകൊണ്ടു ദാക്ഷായണി പറഞ്ഞു ചിരിക്കുമ്പോൾ പുച്ഛത്തോടെ മുഖം തിരിച്ചു നിന്നു നന്ദൻ... """....ദേ.. തള്ളേ...""" അടിമുടി വിറച്ചവൾ ദേഷ്യത്തിൽ അവർക്ക് നേരെ വിരൽ ചൂണ്ടി.... "

""..ഇനി നിങ്ങളൊരക്ഷരം മിണ്ടിയാ... വയസായതാ... എഴുന്നേൽക്കാൻ മേലാത്തതാ എന്നൊന്നും ദുർഗാ നോക്കില്ല... അറിയാല്ലോ തള്ളക്കെന്നെ...""" വെറുപ്പോടെ നോക്കിയവൾ പിന്നെ തിരിഞ്ഞത് അവന് നേരെയായിരുന്നു.... """എടുത്തോണ്ട് പോണം.... ഇവിടെ നിങ്ങൾടെ ചക്കയും മാങ്ങയും ഒന്നും വേണ്ട....""" മുഖത്ത് പോലും നോക്കാതെ അറുത്തുമുറിച്ചു പറയുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ തട്ടിയത് പോലെ.... """....അല്ല...ദുർഗാ... താൻ രാവിലെ.....""" """...അതുകൊണ്ട്?.... ഞാനേത് മരത്തിൽ കല്ലെറിഞ്ഞാലും താൻ അവിടെയൊക്കെ കേറോ....കേറോടോ...""' """.....ദുർഗേ....."" നന്ദന്റെ മുഖം കണ്ട് സങ്കടം തോന്നിയിട്ടാണ് ഗൗരി ഉറക്കേ വിളിച്ചത്.... """വേണ്ട ഗൗരിയേട്ടത്തി .... ഇതില് ഏട്ടത്തി ഇടപെടേണ്ട..... """ ഉരുകി നിന്നു അവൻ... വേദനയിൽ മിഴികൾ അറിയാതെ നിറഞ്ഞു പോയ്‌.... അവളുടെ മുഖത്തു നോക്കാതെ മുഖം താഴ്ത്തി നിൽക്കുന്നവനോടായി വീണ്ടുമവൾ ശബ്ദമുയർത്തി.... """....ഈ കവർ കൂടി കൊണ്ട് പോണം... ആഹാരസാധനം ആയതു കൊണ്ടാ ദുർഗ എടുത്തെറിയാത്തെ.... തള്ളേ... അതങ്ങ് കൊടുത്തേ...."'' മിണ്ടാതെ ചിണുങ്ങി നിൽക്കുന്നവരുടെ കയ്യിൽ നിന്നും അവൾ പിടിച്ചു വാങ്ങി അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.... "

""ദേ... അമ്മൂട്ടിക്ക് അതും ഇതും മേടിച്ച് കൊടുക്കുന്ന പോലെ... ഇമ്മാതിരി സാധനങ്ങളുമായി ഇങ്ങോട്ട് വന്നാലുണ്ടല്ലോ.... ''' ഒന്നും മിണ്ടീല അവൻ.... കൺപോളകളിൽ സങ്കടം തളം കെട്ടി നിൽക്കുമ്പോഴും....നിരാശയോടെ പതിയെ തിരിഞ്ഞു നടന്നു.... നെഞ്ചിലേക്ക് ചേർത്ത് വെച്ച പച്ചമാങ്ങകൾ നിറഞ്ഞ കവർ.... ഒരെണ്ണമെങ്കിലും അവളെടുത്തൊന്ന് കടിച്ചിരുന്നെങ്കില്ലെന്ന് വല്ലാണ്ട് ആശിച്ചിരുന്നു.... വീടിന്റെ ഉമ്മറത്ത് കവറും മടിയിൽ വെച്ച് വിതുമ്പി ഒരേയിരിപ്പിരുന്നു അവൻ.... എത്ര നേരം അങ്ങനേയിരുന്നു എന്നറിയില്ല.... ഒത്തിരി ഇഷ്ടത്തോടെ പറിച്ചതാണ്.... എന്തെങ്കിലുമൊക്കെ കൊതി തോന്നുന്നത് വാങ്ങി കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ടാകില്ലേ .... അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനല്ലേ ഞാൻ.... നമ്മുടെ കുഞ്ഞിനും കൂടി വേണ്ടിയല്ലേ... സ്വയം പദം പറയുമ്പോൾ അറിയാതെ മിഴികളിൽ നിന്നും നീർപാട പൊഴിഞ്ഞ് പ്ലാസ്റ്റിക് കവറിൽ തട്ടി ചിതറി.... അതിൽ തന്നെ നോക്കിയിരുന്നപ്പോഴാണ് കുട്ടി പാവാട തുമ്പ് വിടർത്തി പിടിച്ചൊരു കുഞ്ഞു കുറുമ്പി മുന്നിലേക്ക് വന്നത്....

മുഖമുയർത്തി മിഴികൾ പായിക്കുമ്പോൾ കുഞ്ഞരി പല്ലുകാട്ടി ചിരിച്ചു നിൽക്കുകയാണ്... സങ്കടങ്ങളൊക്കെ എങ്ങോ പാറി പോയത് പോലെ..... കണ്ട നിമിഷം കണ്ണീരോടെ ചിരിച്ചു പോയ്‌ അവൻ... """........ന്താ ചക്കരെ....""" """"......മാങ്ങാ ബേണം....""" കിണുങ്ങി പറയുമ്പോൾ മുന്നിലേക്ക് എത്തി അവൾ പോയോ എന്നാണ് ആദ്യം നോക്കിയത്.... '"""....എന്റെ അമ്മൂസിന് മാങ്ങ വേണോ..."" "'"""......മ്മ്ഹ്....എനിച്ചല്ല....""' """'....പിന്നെ..."""" """""....അമ്മൂറ്റിക്ക് മാങ്ങാ ബേണോന്ന് ദൂഗയോട് പരയാൻ അമ്മ പരഞ്ഞ്....""" കൊഞ്ചി പറയുന്ന കുഞ്ഞി പെണ്ണ്...... അപ്പോഴും പാവാട താഴ്ത്തീട്ടില്ല..... """ആഹാ.... ഇതുപോലെ ദുർഗയോട് പോയ്‌ പറഞ്ഞേക്കരുത് കേട്ടോ....ചക്കര കുട്ടി...""" ചിരിയോടെ താടിയിൽ വിരലമർത്തി കുലുക്കിയവൻ.... മാങ്ങയുടെ വലിപ്പം നോക്കി ഓരോന്നായി കുഞ്ഞി പാവാടമേൽ വെച്ച് നൽകുമ്പോൾ മനസ്സിലെന്തോ ഒരാശ്വാസം പോലെ.... നിറഞ്ഞയുടൻ കരുതലോടെ പതിയെ ചുവടു വെച്ചു അമ്മൂട്ടി.... അത് നോക്കി നിൽക്കുമ്പോൾ തന്നെ മിഴികളേ അമർത്തി തുടച്ചിരുന്നു....

വാതിലും കടന്ന് ഗൗരി അമ്മൂട്ടി വരുന്നതും നോക്കി അവനിലേക്ക് കണ്ണോടിച്ചു... നെഞ്ചിലേക്ക് കൈ ചേർത്തവൾ മെല്ലെ അവനെ നോക്കി തലയനക്കുമ്പോൾ തണുത്തിരുന്നു മനസ്സ്.... """ഞാൻ കഴിപ്പിച്ചോളാം '''എന്ന അർഥം വെച്ച് പതിയെ ആംഗ്യം കാട്ടിയപ്പോൾ ചെറിയൊരു സന്തോഷം ഉള്ളിലേക്ക് ഊർന്നു വന്നിരുന്നു.... അകത്തെ മേശ പുറത്ത് മാങ്ങാ ഓരോന്നായി നിരത്തി വെച്ചവൾ തൊഴുത്തിൽ നിന്ന ദുർഗ കേൾക്കും വിധം ഉറക്കേ ചോദിച്ചു.... """നീയെന്തിനാ അമ്മൂട്ടി.... നന്ദൻ മാമന്റെ കയ്യീന്ന് മാങ്ങാ വാങ്ങിയെ....""" """....അത് അമ്മാ....""" ഒന്നും മനസ്സിലാകാതെ അമ്മൂട്ടി വാ തുറന്നതും പൊത്തി പിടിച്ചു ഗൗരി..... മിണ്ടരുതെന്ന് പറഞ്ഞ് പുരികം ഉയർത്തി.... """സാരയില്ലാട്ടോ..... തൽക്കാലം ഇവിടെ ഇരിക്കട്ടെ... ഇനി മാമന്റെ കയ്യിൽ നിന്നും ഒന്നും വാങ്ങരുതേട്ടോ...."""" വീണ്ടും ഉറക്കേ പറഞ്ഞവൾ കുഞ്ഞിനെ എടുത്ത് പുറത്ത് പോകുന്നത് ഒളി കണ്ണാലെ നോക്കി ദുർഗ.... പെട്ടെന്ന് തൊഴുത്തിൽ നിന്നും ഓടി വന്ന് മേശമേലിരുന്ന കണ്ണിമാങ്ങയെ മൂക്കോട് ഒട്ടി വലിച്ചു വിടുമ്പോൾ വല്ലാത്ത കൊതി തോന്നി.... "

""..ഹോ.... ഈ ഗർഭിണികളൊക്കെ ഇങ്ങനാ... ഒന്ന് കൊതിച്ചു പോയ പിന്നെ അത് കിട്ടുന്നവരെ നെഞ്ചിലൊരു പിടപ്പ്...""" സ്വയം പറഞ്ഞവൾ ആവേശത്തോടെ ഒരു കണ്ണിമാങ്ങാകണ്ണിറുക്കെ കടിച്ചു തിരിഞ്ഞതും മുന്നിൽ നിന്നും നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഗൗരി... കാണെ പച്ച മാങ്ങയെ പിന്നിലേക്ക് ദൃതിയിൽ മറച്ച് പരുങ്ങി നിന്നു അവൾ... """...ഇഹ്.... ഏട്ടത്തി ഇവിടെ നിൽപ്പുണ്ടായിരുന്നോ..."" ""..... മ്മ് മ്മ്....""' ❤️ """ഇനി എന്താടാ നന്ദാ .... നിന്റെ കുഞ്ഞിന്റെ അമ്മേ കാണണമെന്ന് പറഞ്ഞു കണ്ടു.... അവസ്ഥ അറിയണമെന്ന് പറഞ്ഞു.... അതും അറിഞ്ഞു.... ഇനി എന്തിനാ കടിച്ചു തൂങ്ങി നീ അവിടെ കിടക്കുന്നെ..."" പ്രശാന്ത് ഫോണിലൂടെ ശ്വാസം വിടാതെ ചീത്ത പറയുകയാണ്... കേൾക്കെ മറുപടി നൽകാൻ കഴിയാതെ നന്ദനും..... """....അതല്ലടാ.... അത്... അത് നിനക്ക് പറഞ്ഞ മനസ്സിലാകില്ല.... അതിന് നീ ഒരു കുഞ്ഞിന്റെ അച്ഛനാകണം എങ്കിലേ ഞാൻ പറയുന്നത് വല്ലതും നിന്റെ തലക്കകത്ത് കയറൂ..... ഇവിടെ ആകെ പ്രശ്‌നാട... '" ""

""പിന്നെ ലോകത്തില് ആദ്യായിട്ട് അച്ഛനാകുന്ന മാന്യ വ്യക്തിയല്ലേ നീ..... എടാ പൊട്ടാ.... അപ്പൊ ഗൾഫിൽ കിടക്കുന്ന ഈ ആണുങ്ങളെ സമ്മതിക്കണോല്ലോ.... നിനക്ക് ഇത്ര കുഴപ്പമാണെന്ന് തോന്നുവാണേൽ ഇച്ചിരി ക്യാഷ് ഞാൻ അയക്കാം.... അത് അങ്ങ് ചിലവിന് കൊടുത്തിട്ട് ഇങ്ങ് പോരെടാ.... """ "''എടാ.. ഞാൻ...""" പറയാൻ തുടങ്ങിയപ്പോഴാണ് പുറത്ത് നിന്നും ആരോ ബഹളം വെക്കുന്ന ശബ്ദം കേൾക്കുന്നത്.... ഒന്നും മിണ്ടാതെ അവൻ ഫോൺ കട്ട് ചെയ്ത് മുന്നിലേക്കിറങ്ങി നോക്കുമ്പോൾ കാണുന്നത് പശുവിന്റെ തീറ്റ കൊണ്ട് വന്നതിന് ഏതോ ഓട്ടോകാരനോട് തർക്കിക്കുകയാണ് കഥാനായിക.... """ദേ ഞാനിപ്പഴും പറയാ എഴുപത് രൂപയിൽ നിന്ന് അഞ്ച് പൈസ കൂട്ടിത്തരത്തിൽ ഈ ദുർഗാ..... ആ കവലേന്ന് തനിക്ക് ഇവിടെ വരാൻ എന്തിനാടോ എൻപത് റുപ്യ.....""" ചുരിദാർ ഷോളിനെ അരയിൽ കെട്ടി ഉറക്കേ അലറി കൊണ്ടാണ് പുള്ളികാരീടെ ബഹളം.... മാറിലേക്ക് കൈ പിണഞ്ഞ് മെല്ലെ ചിരിച്ചു കൊണ്ടവൻ അങ്ങനേ നിന്നു.... """"..എന്തോന്നാ ചേച്ചി പെട്രോളിന് വെലയൊക്കെ ഇപ്പൊ കൂടിയില്ലേ....""" """ ....ഭാ.... ആരാടാ നിന്റെ ചേച്ചി.... എന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോ തനിക്ക് മര്യാദക്ക് തരുന്ന പൈസേം വാങ്ങി പൊക്കോ... തർക്കിച്ച് ദുർഗേ തോൽപ്പിക്കാന്ന് ആരും കരുതണ്ട...."

"" പണം വാങ്ങി വേറെ വഴിയൊന്നുമില്ലാതെ ഓട്ടോകാരൻ പോകാൻ തിരിഞ്ഞപ്പോഴാണ് മുറ്റത്ത് കൊണ്ടിട്ടിരുന്ന രണ്ട് ചാക്ക് കെട്ടുകളെ ഉമ്മറത്ത് വെക്കാനായി അയാളോട് പറഞ്ഞത്.... കേട്ടതും പുച്ഛത്തോടെ കൈ മലർത്തി അയാൾ വണ്ടിയെടുക്കുമ്പോൾ ദേഷ്യം കൊണ്ടവൾ തറയിലൊന്നാഞ്ഞു ചവിട്ടി കണ്ണുരുട്ടി നിന്നു.... അപ്പോഴേക്കും മുന്നിലേക്ക് ഗൗരിയും വന്നിരുന്നു..... """"....ന്താ...ദുർഗേ..... വണ്ടികാരനേം പിണക്കി വിട്ടോ നീ....""" """"...കവലേന്ന് ഇവിടെ വരെ വരാൻ എൻപത് റുപ്യ കൊടുക്കണം പോലും.... ഹാ.. ദുർഗയോടാ അവന്റെ കളി....""" പറയുന്നതിനോടൊപ്പം മുറ്റത്തെ വലിയ ചാക്ക് കെട്ടിനെ പൊക്കിയെടുക്കുന്ന ദുർഗയെ കണ്ടതും നെഞ്ചിൽ കൈ വെച്ച് വാതിലിലേക്ക് ചാരി നിന്നു പോയ്‌ നന്ദൻ..... ""'....യ്യോ.... എന്റെ കൊച്ച്...."'' കണ്ണു മിഴിച്ച് വെപ്രാളത്തോടെ ശ്വാസം ആഞ്ഞു വിടുകയാണ് അവൻ.... അവന്റെ നിൽപ്പ് കാണേ ഗൗരിയും ഒന്ന് ശങ്കിച്ചുപോയ്‌.... അപ്പോഴും ഒന്നും ശ്രദ്ധിക്കാതെ പൊക്കാൻ കഴിയാത്ത ചാക്കിന്റെ പണിപെട്ട് ഉയർത്താൻ ശ്രമിക്കുകയാണ് അവൾ.... ""...എന്റെ ദൈവമേ... ഈ വായാടി പെണ്ണിന് നാക്കിനു പകരം ഇത്തിരി ബോധോം കൂടി കൊടുക്കാൻ മേലായിരുന്നോ എന്റീശ്വരാ.... എന്റെ കുഞ്ഞിന് ഇപ്പൊ എന്തേലും പറ്റൂല്ലോ...."

"" മുന്നിൽ നിൽക്കുന്ന ഗൗരിയെ നോക്കി അവളെ കൊണ്ട് ചെയ്യിക്കല്ലേ എന്നവൻ കൈ കാണിച്ച് കൊണ്ടേ നിൽപ്പുണ്ടായിരുന്നു.... കണ്ടതും കരുതലോടെ ഗൗരി അവളോടായി പറഞ്ഞു.... """....വേണ്ട.... ദുർഗേ.... അതൊക്കെ അവിടെ വെച്ചേ.... ഈ സമയത്ത് വൈറ്റ് ഒന്നും എടുക്കാൻ പാടില്ലെന്ന് അത്രക്കും അറിയില്ലേ നിനക്ക്...""" """...ഇതൊക്കെ വല്യ വൈറ്റ് ഒന്നും അല്ലെന്റെ ഏട്ടത്തി... ഈ വയറ്റി കിടക്കുന്നതേ ദുർഗേടെ കുഞ്ഞാ... അങ്ങനെ പെട്ടെന്നൊന്നും ഒന്നും പറ്റത്തില്ല ഏട്ടത്തി..."' മറുപടി കേട്ടവൻ നെറ്റിയിൽ കൈ വെച്ചു പോയ്‌..... """...വയറ്റി കിടക്കുന്നത് നിന്റെ കൊച്ചാണെങ്കി... അതിന്റെ തന്ത ഞാനാടി പിശാചേ... യ്യോ എന്റെ കുഞ്ഞ്....""" പുലമ്പികൊണ്ടവൻ മുഖം ചുളിക്കുന്നത് കാണേ വിഷമമം തോന്നി ഗൗരിക്കും... അപ്പോഴും ചാക്ക് പൊക്കാൻ കഴിയാതെ പ്രയാസപെടുന്നുണ്ട് ദുർഗ.... """"...ഇങ്ങ് മാറ് മോളെ.... ഞാനും കൂടി സഹായിക്കാം...""" പറയെ വീണ്ടും നന്ദനെ നോക്കുമ്പോൾ നീയും പ്രെഗ്നെന്റ് അല്ലെ എന്നവൻ ആംഗ്യം കാട്ടി നിൽപ്പുണ്ടായിരുന്നു.... """....വേണ്ട.... ഏട്ടത്തി ഞാൻ ചെയ്തോളാം..."" ഇരുവരുടേയും ഇടയിൽ പെട്ടവൾ നല്ലോണം കുഴയുന്നുണ്ടായിരുന്നു..... നിവർത്തിയില്ലാതെ ദുർഗ കേൾക്കാനെന്നോണം ഗൗരി നീട്ടി നന്ദനെ വിളിച്ചു.... ""

"നന്ദേട്ടാ... ഒന്നിങ്ങു വരാവോ...""" ഗൗരിയുടെ പെരുമാറ്റം കണ്ടതും സംശയത്തോടെ ദുർഗ മുഖം ചുളുക്കി.... കേൾക്കേണ്ട താമസം .... അറിയാത്ത ഭാവത്തിലാണ് നന്ദൻ അങ്ങോട്ടേക്ക് നടന്നു ചെന്നത്..... """"...എന്താ ഗൗരി... """ "''....ഈ ചാക്കൊന്ന് എടുത്തു വെക്കോ ഏട്ടാ.. ഞങ്ങൾക്ക് പറ്റാഞ്ഞിട്ടാ...''""" """.....പിന്നെന്താ...""" ചിരിയോടെ അവൻ ദുർഗയെ നോക്കുമ്പോൾ മുഖം വീർപ്പിച്ച് അവന് നേരെ കണ്ണ് കൂർപ്പിക്കയാണ് പെണ്ണ്.... ചാക്ക് കെട്ടുകൾ ചുമലിൽ ശ്രദ്ധയോടെ എടുത്ത് ഉമ്മറത്തു വെച്ച് തിരിഞ്ഞ് റോഡരികിൽ നിന്നിരുന്ന അവരടുത്തായി നടന്നു നീങ്ങി.... അപ്പോഴും കൂർപ്പിച്ച നോട്ടത്തിന് മാറ്റമൊന്നും ഉണ്ടായില്ല... ""'ഞാൻ പഴേ ജിമ്മായിരുന്നേ....ഇപ്പൊ ശരീരം ശ്രദ്ധിക്കാനൊന്നും സമയം കിട്ടാഞ്ഞിട്ടാ....""" കൈ വണ്ണയിന്മേൽ പിടി അമർത്തി കള്ള ചിരിയിൽ അവൻ പറഞ്ഞു നിർത്തി.... """മ്മ്... അത് അറിയുന്നുണ്ട്..... ശരീരം കേടാക്കാനുള്ള പൊറപ്പാടാണെന്ന്.....""" ദുർഗ പറഞ്ഞു മുഴുവനാക്കുമുമ്പ് പിന്നിൽ നിന്നും കയറ്റം കയറി ഒരു ജീപ്പ് സ്പീഡിൽ വരുന്നുണ്ടായിരുന്നു..... ചിരിയിൽ നിന്ന നന്ദൻ കണ്ട നിമിഷം ഒന്ന് ഞെട്ടി പോയ്‌... ദുർഗക്ക് നേരെ ലക്ഷ്യം വെച്ചായിരുന്നു ജീപ്പിന്റെ വരവ്... എന്ത് ചെയ്യണമെന്ന് ചിന്തിക്കും മുൻപ് ജീപ്പ് അവളരികിൽ എത്തിയിരുന്നു.... പൊടുന്നനെ നന്ദൻ അവളെ പിടിച്ചു മാറ്റി.... അപ്പോഴേക്കും രഘുവിന്റെ ജീപ്പ് നന്ദനെ തട്ടി തെറിപ്പിച്ചിരുന്നു............തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story