അരികെ: ഭാഗം 9

arike

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്‌

"""മ്മ്... അത് അറിയുന്നുണ്ട്..... ശരീരം കേടാക്കാനുള്ള പൊറപ്പാടാണെന്ന്.....""" ദുർഗ പറഞ്ഞു മുഴുവനാക്കുമുമ്പ് പിന്നിൽ നിന്നും കയറ്റം കയറി ഒരു ജീപ്പ് സ്പീഡിൽ വരുന്നുണ്ടായിരുന്നു..... ചിരിയിൽ നിന്ന നന്ദൻ കണ്ട നിമിഷം ഒന്ന് ഞെട്ടി പോയ്‌... ദുർഗക്ക് നേരെ ലക്ഷ്യം വെച്ചായിരുന്നു ജീപ്പിന്റെ വരവ്... എന്ത് ചെയ്യണമെന്ന് ചിന്തിക്കും മുൻപ് ജീപ്പ് അവളരികിൽ എത്തിയിരുന്നു.... പൊടുന്നനെ നന്ദൻ അവളെ പിടിച്ചു മാറ്റി.... അപ്പോഴേക്കും രഘുവിന്റെ ജീപ്പ് നന്ദനെ തട്ടി തെറിപ്പിച്ചിരുന്നു...... തറയിലേക്ക് തെറിച്ചവൻ തട്ടി നിന്നത് ഒരു കല്ലിന്റെ മുകളിലാണ്..... തല ഭാഗം തറയിലിടിച്ചവൻ താഴെ കിടന്നു പിടയുന്നത് കണ്ട് ഓടി എത്തിയിരുന്നു ദുർഗ.... കരുതലോടെ വാരിയെടുത്തു മടിയിൽ കിടത്തുമ്പോൾ തലയുടെ വലതു ഭാഗത്ത്‌ നിന്നും കൊഴുത്ത രക്തം കൈ വെള്ളയിൽ തട്ടി വീഴുന്നത് വിറയലോടെ നോക്കി നിന്നു അവൾ... ദേഷ്യവും സങ്കടവും ഒരുപോലെയാണ് തോന്നിയത്..... തെല്ലൊരു നിമിഷം വൈകാതെ ചുരിദാർ ഷാളിന്റെ അറ്റം കീറി തലയിലേക്ക് കെട്ടി വെച്ചു....

തലയിൽ കൊണ്ട ശക്തമായ ഇടി.... ബോധം മറയാൻ തുടങ്ങുമ്പോഴും ഇടം ചെവി വഴി കേൾക്കുന്ന ഞെരുക്കം.... നെഞ്ചിൽ നിന്ന് രക്തം പൊടിഞ്ഞത് പോലെ തോന്നി നന്ദന്റെ.... അതേ നന്ദാ... ഇന്ന് നീ നിന്റെ കുഞ്ഞിനെരികെയാണ്... നിന്റെ തൊട്ടരികെ..... കവിതപോലൊഴുകുന്ന ഹൃദയനാഡികൾ ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു കാത്തു നിന്നത്..... മൂടിപ്പോകരുതേ എന്ന് മിഴികളേ ശകാരിച്ചവൻ അവളുടെ ഉദരത്തിലേക്ക് ചേർന്നു കിടന്നു.... ശ്വാസം പോലും ആർത്തിരമ്പുമ്പോൾ അവന്റെ പ്രാണന് ആ കൈ വിരൽ തുമ്പുകൾ കൊണ്ടവൻ ഒരായിരം ചുംബനങ്ങൾ നൽകിയിരുന്നു.... വാവേ.... അറിയുന്നുണ്ടോ കുഞ്ഞേ നീ..... അച്ഛനാ..... ന്റെ വാവേടെ മാത്രം.....അച്ഛൻ നിനക്കറിയാൻ കഴിയില്ലെന്നറിയാം.... പക്ഷെ... പക്ഷെ.... അച്ഛനറിയാലോ.... എന്റെ പൊന്നുകുടത്തിനെ അച്ഛൻ അറിയുന്നുണ്ടല്ലോ.... ഈ ജന്മം അച്ഛൻ ഇത്രയും സന്തോഷിച്ചൊരു നിമിഷം ഉണ്ടായിട്ടില്ല കുഞ്ഞേ.... വിധി അതിന് ഇട തന്നിട്ടില്ല.... നിനക്ക് വേണ്ടിയാണ് കുഞ്ഞേ ഇന്നീ അച്ഛൻ ജീവിക്കുന്നത് പോലും.... നിനക്ക് വേണ്ടി മാത്രം... സഹിക്കാൻ കഴിയാത്ത വേദനയിലും മനസ്സിന് വല്ലാത്തൊരു സുഖം..... മിഴികൾ വാർന്നൊഴുമ്പോഴും പുഞ്ചിരി തത്തി നിന്നു അവനിൽ പതിയെ കണ്ണുകളെ ഉദരത്തോട് ചേർത്തു നിർത്തി.....

തെല്ലൊരു മാത്ര ലോകം നിഛലമായിരുന്നെങ്കിലെന്നാശിച്ചു പോയ്‌..... നിശ്വാസം പൊടിഞ്ഞവളുടെ മേൽ ചിതറി വീഴുമ്പോൾ അവളെ തൊട്ടു നിന്ന വിരലുകൾ ഒന്നുകൂടി ചുരുങ്ങി പോയിരുന്നു.... ഒരു പൈതലിനെ പോലെ അവളരികെ ചുരുണ്ടവൻ ചേർന്നു കിടന്നതും മിഴികളിൽ ഇരുട്ടു ബാധിച്ചിരുന്നു.... അപ്പോഴും കണ്മുന്നിൽ തെളിയുന്നത് തന്നെ നോക്കി മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞു കുറുമ്പിയുടെ മുഖമാണ്.... ദുർഗ കണ്ണീരോടെ തട്ടി വിളിക്കുമ്പോഴേക്കും അവന്റെ ബോധം പൂർണമായും മറഞ്ഞിരുന്നു..... """".......അയ്യോ നന്ദേട്ടാ.... """" നെഞ്ചു പിടിഞ്ഞുള്ള ഗൗരിയുടെ വിളി.... """"..... നന്ദേട്ടൻ ചത്തു...."""" വണ്ടിയിൽ നിന്നിറങ്ങിയ രഘു ഗൗരിയെ തട്ടി മാറ്റി നേരെ പോയത് ദുർഗയുടെ അരികിലേക്കാണ്..... കണ്ണീരോടെ അവനെ മടിയിൽ ചേർത്തിരിക്കുന്നവൾ രഘുവിനെ കാണേ കനൽ പേറി നിന്നു മിഴികളിൽ.... """എന്തോന്നാടി കണ്ണുരുട്ടി പേടിപ്പിക്കുന്നെ....""" അവളുടെ മടിയിൽ ബോധമറ്റു കിടക്കുന്നവനെ കാലുകൊണ്ട് ചവിട്ടി മാറ്റി അവളുടെ പിൻ കഴുത്തിനെ ചുറ്റി പിടിച്ചു....

ഇരുമ്പിനൊത്ത വലം കയ്യുടെ ബലം.... വേദന സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്.... ഇരു കൈകളാലും അവന്റെ പിടിത്തത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നുണ്ട് അവൾ... """എന്തിനാടി കെടന്ന് കുതറുന്നേ..... നിന്നെ തള്ളിയിട്ട് കൊല്ലണോന്നായിരുന്നു.... അതിന് മുന്നേ ഈ വരുത്തൻ വന്ന് ചാടിയില്ലെ ....""" """"...അയ്യോ അവളെ വിട് രഘുവേട്ടാ..."" കൈയിൽ കിടന്ന് ദുർഗാ പിടയുന്നത് സഹിക്കാനാവാതെയാണ് ഗൗരി അവന്റെ കൈത്തണ്ടയിൽ പിടിച്ചത്.... "''...മാറടി.... കഴിഞ്ഞ ദിവസം ഞാൻ കൊറച്ച് വെള്ളത്തിലായിരുന്നു... അതാ..... അന്നേരം ഞാനൊന്നും തിരിച്ചു പറയാത്തെ.... അത് കണ്ട് എന്റെ പൊന്ന് മോളങ്ങു അഹങ്കരിക്കയൊന്നും വേണ്ട......ഈ രഘുവിന്റെ ഒറ്റ പിടിത്തിനില്ല നീയൊന്നും.....""" അവന്റെ കയ്യിൽ കിടന്ന് കുതറുമ്പോഴും അവളുടെ മിഴികൾ തേടിയത് നന്ദനിലേക്ക് തന്നെയായിരുന്നു.... അവന്റെ വിരി മാറിലേക്ക് കഴിയും വിധം പ്രഹരിക്കുമ്പോഴും അതൊന്നും വകവെക്കാതെ അവളെ കഴുത്തോടെ പൊക്കിയെടുക്കാനാണ് അവൻ നോക്കിയത്.... """"......അമ്മേ....""" ഉറക്കചടവോടെ കണ്ണുതിരുമി മുന്നിലേക്ക് നടന്നു വന്ന അമ്മൂട്ടി.... രഘുവിനെ കണ്ടതും ഒരു ഏങ്ങലോടെ ഓടിയത് ഗൗരിയുടെ അരികിലേക്കും.....

അവളെ കണ്ടതും വന്യമായ ഒരു പുഞ്ചിരിയോടെ ദുർഗയുടെ കഴുത്തിൽ മുറുക്കിയ കൈ അയാൾ അടർത്തിയെടുത്തു.... അടുത്തനിമിഷം മറ്റൊന്നും ചിന്തിക്കാതെ ദുർഗ പാഞ്ഞത് നന്ദനരികിലാണ്.... അപ്പോഴും ചോര നിന്നിരുന്നില്ല... പൊന്നു മോളെ വാരിയെടുത്തു മാറോടു ചേർത്തു നിൽക്കുന്ന ഗൗരി... ഭയം ഇരുവരുടെയും മുഖത്ത് ഒരുപോലെ നിഴലിക്കുന്നുണ്ട്..... """ഹാ... അച്ഛന്റെ തങ്കകൊടമേ.... എന്നതാടി.... അച്ഛനെ കണ്ടപ്പോ പേടിച്ചു പോയോ....""" ചുവപ്പ് പടർന്ന ക്രൂര മിഴികൾ ആ കുഞ്ഞിന് നേരെ നീട്ടുമ്പോൾ വിറച്ചു കൊണ്ടവൾ അമ്മയെ ചേർന്നു നിന്നിരുന്നു...... പതിയെ അയാളുടെ കണ്ണുകൾ കുഞ്ഞി കഴുത്തിൽ ചേർന്നു കിടക്കുന്ന സ്വർണ ചെയിനിലേക്ക് ഇഴഞ്ഞതും അയാളുടെ മുഖം വല്ലാതെ തിളങ്ങി..... """ഹാ.... ഇത് കൊള്ളാല്ലോ അമ്മൂട്ടിയേ... പുതിയതാ.... ന്നാ അച്ഛൻ ഇതങ്ങെടുക്കുവാണെ......"""" അവളുടെ മാലയിലേക്ക് കൈചേർത്തവൻ പറയുമ്പോൾ ആശങ്കയോടെ പരസ്പരം നോക്കി ദുർഗയും ഗൗരിയും .... """"..ഒറ്റ വലിയിൽ പൊട്ടി വന്ന മാലയോടൊപ്പം ഉരഞ്ഞടർന്നിരുന്നു കുഞ്ഞി പെണ്ണിന്റെ കഴുത്തും..."""" വേദനയോടെ അലറി കരയുന്നത് ശ്രദ്ധിക്കാതെ അയാൾ മാലയെ ചുരുട്ടി കയ്യിലൊതുക്കി....

"""ആ തൽക്കാലം ഇത് മതി... ഒരു അരപ്പവൻ കാണും അല്ല്യോടി ....."" """"എടാ.. ദുഷ്ടാ... അത് ആ പാവം പട്ടിണി കിടന്ന് ന്റെ കുഞ്ഞിന് മേടിച്ച് കൊടുത്തതാ....""" മോളെ താഴെയിറക്കി അവന്റെ കയ്യിലേക്ക് പിടിച്ചു വലിക്കുമ്പോഴും കാര്യമാക്കാതെ അവളെ തട്ടിമാറ്റി വണ്ടിയിലേക്ക് കയറി.... """ആ പിന്നെ...... ദേ ലെവൻ ചാവും മുന്നേ വല്ല ആശൂത്രിയിലും കൊണ്ട് പോയ ചാവാതെ ബാക്കി കിട്ടും """" പറഞ്ഞവൻ വണ്ടിയെടുക്കുമ്പോൾ ദുർഗാ കണ്ണീരോടെ നന്ദനനെ ചേർത്തു പിടിച്ചിരുന്നു... ❤️ വേദനയോടെ കണ്ണുചിമ്മി തുറക്കുമ്പോൾ ഹോസ്പിറ്റലിലെ ബഹളം കാതിനുള്ളിൽ തുളച്ചു കയറിയിരുന്നു.... മരുന്നിന്റെയും രക്തത്തിന്റെ രൂക്ഷ ഗന്ധം നാസിക വഴി ഊർന്നു വരുന്നുണ്ട്.... നേരെ നോക്കുമ്പോൾ ഇടുപ്പിൽ ഒരു കൈ ചേർത്ത് തന്നെ കൂർപ്പിച്ചു നോക്കുന്ന ദുർഗയാണ് കണി..... മുഖം ചുളുക്കി നിന്നവൻ നെറ്റിയിലേക്ക് കൈ ചേർത്തു.... """""...ഓ... ഉണർന്നോ...""" ചോദ്യം കേട്ടവൻ വിരസമായി ചിരിച്ചു കാട്ടി.... """....രണ്ടായിരത്തി അഞ്ഞൂറുപ്യ.....""" """"....... ഹേ....."""' ലാഘവത്തിൽ പറയുന്ന കേട്ടവൻ ഒന്ന് ഞെട്ടി.... """".... മനസ്സിലായില്ലേ.... ആശൂത്രി ബില്ലാ... എപ്പോ തരും....""" """.....ചാവാന്നേരം.... പണം എടുക്കാൻ മറന്നുപോയ് കൊച്ചേ..... ആദ്യം വീടെത്തിക്കോട്ടേ തന്നേക്കാവേ....""" തളർച്ചയോടെ പറഞ്ഞവൻ ബെഡിൽ ചാരി കിടന്നു....

"""....എന്തിനാണ് മനുഷ്യാ നിങ്ങള് ആ കാലമാടന്റെ വണ്ടിക്ക് മുന്നില് ചാവാൻ നിന്നത്....വണ്ടി വന്നത് എന്റെ നേരെയല്ലെ...""" """എനിക്കിത്തിരി ദണ്ണമുണ്ടെ കൊച്ചേ..... ഒന്നുമല്ലേലും എന്റെ കുട്ടിയല്ലേ നിന്റെ...."""" പറഞ്ഞത് മനസിലാകാതെ സംശയത്തിൽ ശബ്ദമുയർത്തി അവൾ.... """.....എന്തോന്നാ...."" """അ...അല്ല... എന്റെ വീട്ടിനടുത്തുള്ള കുട്ടിയല്ലേ താനെന്ന് പറയുവായിരുന്നു....."" നെഞ്ചിടിപ്പോടെ ഒരു വിധം പറഞ്ഞൊപ്പിച്ചു അവൻ.... ""'.....നന്ന മാമ......""" ആൾത്തിരക്കിനിടയിലൂടെ നിറ പുഞ്ചിരി വീശികൊണ്ട് ഓടി വരുന്ന അമ്മൂട്ടി... പിന്നാലെ ഒരു കവറുമായി ഗൗരിയും ഉണ്ട്..... ആഹാരം കൊണ്ടുള്ള വരവാണ്..... അവനരികിൽ എത്തുമ്പോൾ വാത്സല്യം നിറഞ്ഞ കൈകളാലെ വാരിയെടുത്തു മടിയിലിരുത്തി അവൻ.... """....യ്യോ.... വേണ്ട നന്ദേട്ടാ ... വയ്യാത്തതല്ലേ....""" "''....ഏയ്യ് സാരയില്ല.... ഗൗരി...""" കുഞ്ഞി കവിൾ തലോടി മൃതുലമായി ചുണ്ടുകൾ അമർത്തുമ്പോൾ നോക്കിയിരുന്നു ദുർഗയേ.... അധരകോണിലെവിടെയോ തെല്ലൊരു പുഞ്ചിരി ചേർന്നു നിന്നപോലെ തോന്നി അവന്... സാധാരണ കുഞ്ഞിനെ തൊട്ടാൽ ചീറി വരുന്ന മുതലല്ലേ..... എന്നോടുണ്ടായിരുന്ന ദേഷ്യം ഇത്തിരിയൊക്കെ കുറഞ്ഞിട്ടുണ്ടാവും....

"""...ദൈവാനുഗ്രഹം കൊണ്ടാ നന്ദേട്ടാ ഒന്നും പറ്റാത്തെ....മുറിവ് വല്യ ആഴമുള്ളതല്ലാന്നാ ഡോക്ടർ പറഞ്ഞേ. ...... സത്യം പറഞ്ഞ ചങ്കു പിടച്ചു പോയ്‌....നന്ദേട്ടാ...... ഇന്നേരം വരെ നന്ദേട്ടന്റെ അരിക് വിട്ട് മാറീട്ടില്ല ദുർഗ.....""" കേട്ട നേരം ദുർഗ പരുങ്ങുന്നത് നന്ദൻ ശ്രദ്ധിച്ചിരുന്നു..... """അ... അത്..... അത്.. പിന്നെ.. വയ്യാണ്ട് കെടക്കുമ്പോ വിട്ടിട്ട് പോകാൻ പറ്റോ.... അതുകൊണ്ട് നിന്നന്നെ ഉള്ളൂ....അല്ലാതെ... ആ ഏട്ടത്തി ഇവിടെ ഉണ്ടല്ലോ... ഞാൻ പോയ്‌ മരുന്നു വാങ്ങീട്ട് വരാട്ടോ...""" പ്രിസ്ക്രിപ്ഷൻ കയ്യിലെടുത്ത് പുറത്തേക്ക് നടന്നു മറയുന്നത് വരെ നോക്കി നിന്നു ഇരുവരും.... """"പാവം..... രഘുവേട്ടന്റ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടി പാവത്തിന്.....""" കേട്ടനിമിഷം ഉൾനെഞ്ചോന്നാളി അവന്റെ """....അടിച്ചോ അവളെ......""" വിറയാർന്ന സ്വരം ..... മിഴികൾ നിറഞ്ഞു പോയ്‌.... """മ്മ്.... അവൾടെ കഴുത്തിൽ പിടിച്ചുനെരിച്ചു നന്ദേട്ടാ... തടയാൻ കുറേ നോക്കിയതാ... അവസാനം ന്റെ കുഞ്ഞിന്റെ മാലയും പൊട്ടിച്ച അവിടെന്ന് പോയത്...""" കേൾക്കുമ്പോൾ മടിയിലിരുന്ന അമ്മൂട്ടിയുടെ കഴുത്തിടം തഴുകി വിട്ടു അവൻ.... .....

ചുവന്നു തടിച്ചിരിക്കുന്നു അവിടം ..... വിതുമ്പലിൽ അമ്മൂട്ടിയെ നെഞ്ചോട് ചേർത്തു നിർത്തി.... കോപം കൊണ്ട് നിറയുന്നുണ്ട് ഉൾ നെഞ്ചിൽ.... രക്തം തിളച്ചു നിൽക്കേ അവന്റെ ക്രൂരയിൽ ഇനിയും തന്റെ ജീവൻ വേദനിക്കാൻ പാടില്ലാ എന്നൊരു തോന്നൽ..മ്.. """"....ദുഷ്ടനാ നന്ദേട്ടാ... അയാള്... മനുഷ്യപ്പെറ്റില്ലാത്ത ജന്മം....""" """....എവിടെയുണ്ടാകും ഗൗരി ആ ചെകുത്താൻ....""" രൗദ്രഭാവം പൂണ്ടുനിന്നു അവന്റെ മിഴികൾ.... കാണെ ഒന്നു ഭയന്നു പോയ്‌ ഗൗരി..... "'"പറമോളെ...എവിടെയുണ്ടാകും അവൻ.....എനിക്കൊന്നു കാണണം...""" """...നന്ദേട്ടാ... നന്ദേട്ടൻ... എന്തിനുള്ള പുറപ്പാടാ....'""" അപ്പോഴും ഗൗരിക്ക് മറുപടി നൽകാതെ രൂക്ഷമായി എങ്ങോട്ടോ മിഴികൾ പായിച്ചു അങ്ങേനേയിരുന്നു നന്ദൻ...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story