അരികെ: ഭാഗം 11

arike thannal

രചന: തന്നൽ

സത്യ കുറച്ചും നേരം കൂടി അവിടെ നിന്ന് അകത്തേക്ക് കയറി പോയി... പ്രിയയുടെ മുറി വാതിലെത്തിയതും അവനൊന്നു നിന്നു... വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു...അവള് ഉറങ്ങി കാണുവോ....ഒന്ന് നോക്കിയാലോ.... അവനോരോന്ന് ചിന്തിച്ചു കൂട്ടി വാതിൽ പിടിയിൽ കൈ വച്ചു... ഞാൻ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്.. അവളെന്തു ചെയ്താലും എനിക്കെന്താ... പ്രായ പൂർത്തിയായ പെണ്ണിന്റെ മുറിയിൽ കയറുന്നതെ ശെരിയല്ല...അതും ഈ പാതിരാത്രി... അവളെങ്ങാനും കണ്ടാൽ എന്ത് കരുതും എന്നെ പറ്റി... ഛീ........ വാതിൽക്കലെ പിടി അയച്ചവൻ അവന്റെ മുറിയിലേക്ക് നടന്നു... ഉറക്കം വരാതെ സത്യ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..... എനിക്കെന്ത് പറ്റി... അവളുടെ വേദനകൾ എന്നെ ഇത്രയേറെ വെട്ടയാടുന്നതെന്ത് കൊണ്ടാ... അവളുടെ ഉള്ളമൊന്ന് വേദനിച്ചപ്പോൾ എന്റെ മനസ്സ് ഇത്രമാത്രം ഡിസ്റ്റർബ് ആകുന്നതെന്തിനാ ... അവൻ കണ്ണുകൾ ഇറുകെ മൂടി ദീർഘ നിശ്വാസമെടുത്തു..... വേണ്ട സത്യ... വേണ്ടാത്ത ഒരു ചിന്തകളും മനസ്സിൽ കുത്തി നിറക്കണ്ട.... അവളെന്റെ ആരാ...ആരുമല്ല... എവിടെയോ വച്ച് കണ്ട് മുട്ടിയവൾ... ഇപ്പോ തനിക്ക് അവളോട്‌ തോന്നുന്നത് വെറും സഹധാപം മാത്രമാണ്... അത് അങ്ങനെ തന്നെ ഇരുന്നാൽ മതി...

ഒരിക്കലും മാറാൻ പാടില്ല... അവനോരോന്ന് ചിന്തിച്ചു കൂട്ടി എപ്പോഴോ ഉറക്കത്തിലേക്ക് തെന്നി വീണു... രാവിലെ സത്യ പോകാൻ നേരം സാധനങ്ങൾ വാങ്ങാൻ അവൾ വീണ്ടും ഓർമപ്പെടുത്തി.... "" ഞാൻ ഗൗതമിനോട് പറയാം.... എനിക്ക് ചിലപ്പോ ടൈം കിട്ടീന്ന് വരില്ല... എനിക്കൊന്ന് എസ്.പി ഓഫീസ് വരെ പോകേണ്ട കാര്യം ഉണ്ട്.... നീ വാതിലടച്ചോ... ഞാൻ ഇറങ്ങുവാ...."" അത്രയും പറഞ്ഞവൻ പടി കടന്ന് പോയി.... സത്യ പോയതും വാതിലടച്ചു കൊളുത്തിട്ടവൾ അടുക്കളയിലേക്ക് നടന്ന് ഇന്നലെ കഴുകാതെ കൂട്ടി ഇട്ടിരുന്ന പാത്രങ്ങളോരൊന്നും കഴുകാൻ തുടങ്ങി...... സത്യയുടെ ഡ്യൂട്ടിക്കിടയിൽ പ്രിയ പറഞ്ഞേല്പിച്ചിരുന്ന കാര്യം അവൻ പാടെ മറന്ന് പോയിരുന്നു.... എസ്.പി ഓഫീസിൽ നിന്ന് തിരികെ വരും വഴി ഉച്ചക്കിനുള്ള ഫുഡ്‌ ഒരു ഹോട്ടലിൽ കയറി കഴിച്ച് അവൻ നേരെ സ്റ്റേഷനിലേക്ക് പോയി... വീണ്ടും അവനവന്റെ ജോലിയിൽ മുഴുകി... രാത്രി പതിവിലും വൈകിയാണ് സത്യ വീട്ടിലേക്ക് തീരിച്ചെത്തിയത്... വീടിനു മുന്നിൽ എത്തുമ്പോഴാണ് പ്രിയ പറഞ്ഞേൽപ്പിച്ച കാര്യത്തെ പറ്റി പോലും അവൻ ഓർത്തത്...

""ഗൗതം..... ഒന്ന് വണ്ടി നിർത്തിക്കെ.... "" ജീപ്പ് വീടിന്റെ ഗേറ്റ് കടന്നതും എന്തോ ആലോചിച്ച പോലെ നെറ്റിയിൽ കൈ വച്ചവൻ പറഞ്ഞു..... ഗൗതം സഡൻ ബ്രേക്കിട്ട് വണ്ടി ചവിട്ടി നിർത്തി.... ""എന്താ സർ....എന്ത് പറ്റി....."" "" രാവിലേ പ്രിയ എന്നോടൊരു കാര്യം പറഞ്ഞെല്പിച്ചിരുന്നു....തിരക്ക് കാരണം ഞാനത് മറന്ന് പോയെടോ.... "" ""എന്ത് കാര്യമാ സർ......"" ""വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്നു... വരുമ്പോ അത്‌ കൂടി വാങ്ങിയിട്ട് വരണമെന്ന് പറഞ്ഞതാ... ഞാനാണെങ്കിൽ നിന്റെ കയ്യിൽ വാങ്ങി ഏല്പിക്കാമെന്ന് പറഞ്ഞും പോയി.... ഡ്യൂട്ടിക്കിടെ ഞാനതൊന്നും ഓർത്തില്ല ഗൗതം ....ഇനിയിപ്പോ ഒന്നും വാങ്ങാതെ കേറി ചെന്നാൽ അവൾ ചെവിക്ക് സൗര്യം തരില്ല..... താൻ വണ്ടി തിരിക്ക്... നമുക്കൊന്ന് പോയിട്ട് വരാം......"" "അതിന് ഇനിയിപ്പോ സർ ബുദ്ധിമുട്ടണമെന്നില്ല.....ഞാൻ പോയി വാങ്ങിയിട്ട് തരാം.... സർ അകത്തേക്ക് കയറിക്കോളു.....അല്ല അപ്പൊ പ്രിയ ഉച്ചക്ക് ഒന്നും കഴിച്ചില്ലായിരുന്നോ ""

""അറിയില്ല ഗൗതം.... അവളെ ഒന്ന് വിളിക്കാനോ അന്വേഷിക്കാനോ അവള്ടെ കയ്യിൽ ഫോൺ കൂടിയില്ല...ചിലപ്പോ ഒന്നും കഴിച്ചിട്ടുണ്ടാവില്ലവൾ.. രാവിലെ കൂടി ഇന്നലെ ബാക്കിഉണ്ടായിരുന്ന അല്പം കഞ്ഞിയാ കുടിച്ചത്.... ഞാൻ ആണേൽ തിരക്കിനിടയിൽ അവളെ കാര്യം വിട്ടു പോയി....."" "" സർ ചെന്നോളു... സാധനങ്ങളൊക്കെ ഞാൻ വാങ്ങിയിട്ട് വന്നോളാം..... "" സത്യ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും ഗൗതം വണ്ടി തിരിച്ചു വിട്ടു... സത്യ കൈയുയർത്തി മുന്നിലെ വാതിലിൽ ചെറുതായൊന്നു തട്ടിയതും വാതിൽ മലർക്കേ തുറന്നു..... ഇവളോട് എത്ര പറഞ്ഞാലും മനസിലാകില്ലാന്നു വച്ചാൽ എന്താ ചെയ്യാ... സത്യ പിറുപിറുത്തു കൊണ്ട് അകത്തേക്ക് കടന്നതും അവന്റെ ബൂട്ടിനടിയിൽ എന്തോ ഒന്ന് തടഞ്ഞു.... അവൻ പതിയെ കാല്പദങ്ങൾ മാറ്റി താഴേക്ക് നോക്കിയതും എന്തോ ഒരു കറുത്തിരുണ്ട സാധനം അവന്റെ കണ്ണിൽ തടഞ്ഞു.... സത്യ മുട്ട് കുത്തി നിലത്തിരുന്ന് ആ സാധനം കയ്യിലെടുത്ത് അതിലേക്ക് സൂക്ഷിച്ചു നോക്കി... ഒരു കറുത്ത ചരടായിരുന്നത്....

അതിൽ ഒരു മുത്തും കടുപ്പിച്ചിട്ടുണ്ട്... വലിയ വലിപ്പം ഇല്ലാത്ത ഒന്ന്..... അപ്പൊ ചിലപ്പോൾ ആരുടെയെങ്കിലും കയ്യിൽ കെട്ടിയിരുന്നതോ മറ്റോ ആയിരിക്കും..... പക്ഷെ.....ആരുടേതാണിത്... പ്രിയയുടെ പക്കൽ താനിത് പോലുള്ള ഒന്ന് ഒരിക്കൽ പോലും കണ്ടിട്ടില്ല... അവൻ അത് കയ്യിൽ മുറുക്കെ പിടിച്ച് എഴുന്നേറ്റ് പ്രിയയുടെ മുറിയിലേക്ക് നടന്നു.... മുറി തുറന്നു കിടപ്പുണ്ട്...പക്ഷെ അകത്താളില്ല...ചിലപ്പോ അടുക്കളയിലാകും.... ആ ചരട് പാന്റിന്റെ പോക്കറ്റിൽ ഇട്ട് സത്യ നേരെ അടുക്കളയിലേക്ക് പോയി... അവിടുത്തെ കാഴ്ച കണ്ടവൻ ഒരു നിമിഷം പകച്ചു നിന്നു....പാത്രങ്ങളെല്ലാം തറയിൽ ചിന്നി കിടക്കുന്നുണ്ട്.... കൂടാതെ കുറെ പൊട്ടിയ ചില്ലിൻ കഷണങ്ങളും... അതിലൊരു ചില്ലിൻ കഷണങ്ങളിൽ ചെറുതായി ചോരയും പുരണ്ടിട്ടുണ്ട്..... പ്രിയ...... ഇനി അവൾക്കെന്തെങ്കിലും.... അവന്റെ ഉള്ളിൽ അകാരണയൊരു ഭയം ഉടലെടുത്തു.... സത്യ ദൃതിയിൽ ഹാളിലേക്ക് നടക്കുമ്പോൾ കണ്ടു... ഹാളിലെ മേശമേൽ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകവും തറയിൽ വീണു ചിന്നി ചിതറിയ ഫ്ലവർ വേസും......

അവൻ മറുതൊന്നും ചിന്തിക്കാതെ കാറ്റ് പോലെ പുറത്തേക്കോടി...... പോക്കറ്റിനുള്ളിൽ നിന്ന് ഫോൺ വലിച്ചെടുത്തവൻ ഗൗതമിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.... അവസാന റിങ്ങും കഴിഞ്ഞ് ഫോൺ കട്ടായി... അവൻ ചിലപ്പോ ഡ്രൈവിംഗിലാകും... സത്യ അകത്തേക്ക് ഓടി കയറി അവന്റെ മുറിയിലെ മേശ മേലിരുന്ന കാറിന്റെ കീയും കയ്യിലെടുത്തവൻ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു..... ആരോടും ചോദിക്കുമെന്നോ എവിടെ പോയി അന്വേഷിക്കുമെന്നോ ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ലവന്.... ഡ്രൈവിങ്ങിനിടയിലും അവന്റെ കണ്ണുകൾ നാലു പാടും അലഞ്ഞു നടന്നു.... പൊടുന്നനെ ഫോൺ റിങ് ചെയ്തതും വണ്ടി സഡൻ ബ്രേക്കിട്ട് ഒതുക്കി നിർത്തിയവൻ കാൾ അറ്റൻഡ് ചെയ്തു..... ""ഹലോ സത്യ സർ...സാറെവിടെയാ.... ഞാൻ ഇവിടെ വന്ന് നോക്കുമ്പോൾ സാറിനെ കാണുന്നില്ല...സാറെവിടെക്കാ പോയെ....."" ""ഗൗതം.... ടോ....പ്രിയയെ കാണുന്നില്ല... ഞാൻ അവളെ അന്വേഷിച്ചു ഇറങ്ങിയതാ...."" ""കാണുന്നില്ലന്നോ.... സാറെന്തൊക്കെയാ ഈ പറയുന്നേ...

പ്രിയ.... പ്രിയ അവളെവിടെ പോകാനാ അതും ഈ പാതിരാത്രി..... അവളിവിടെ എവിടേലും കാണും സർ......""' ""ഇല്ല ഗൗതം.... ഞാൻ വീട് മൊത്തം അരിച്ചു പെറുക്കി....അവളെവിടെയും ഇല്ല....... അവൾക്ക്..അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്...അതെനിക്കുറപ്പാ... അത്‌ മാത്രമല്ല.... നമ്മളില്ലാത്ത നേരം നോക്കി വീട്ടിലാരൊ വന്നിട്ടുണ്ട്.....അതിന്റെ അവശേഷിപ്പുകളും ഞാൻ അവിടെ കണ്ടതാ..... "" ""സർ ടെൻഷൻ ആകേണ്ട... നമുക്ക് അന്വേഷിക്കാം.....സർ എവിടെയാ ഉള്ളതെന്ന് പറ....ഞാൻ അങ്ങോട്ട് വരാം......"" ""ഞാൻ ഇവിടെ ബേക്കറി ജംഗ്ഷനടുത്തുണ്ട്....."" ""സർ അവിടെ തന്നെ നിക്ക്... ഞാൻ ഉടനെ വരാം..."" മറുതലക്കൽ ഫോൺ കട്ടായതും സത്യ സ്റ്റിയറിങ്ങിൽ തല വച്ചിരുന്നു..... ഒരുപക്ഷെ അവളിനി വീട്ടിലെങ്ങാനും പോയികാണുമോ..... അങ്ങനെ....അങ്ങനെ അവൾ ചെയ്യുമോ...ഒന്നുമില്ലെങ്കിലും എന്നോടൊരു വാക്ക് പറയാതെ അവൾ പോകുമോ... ഇന്നലെ കൂടി അച്ഛന്റെ പേര് പറഞ്ഞ് ഒരുപാട് വേദനിച്ചവളല്ലേ....... പക്ഷെ അങ്ങനെ എങ്കിൽ അവളന്ന് എന്തിന് തന്നോട് കെഞ്ചി പറഞ്ഞു.... മടക്കി അയക്കരുതെന്ന്, വീട്ടിൽ അഭയം തരണമെന്ന് ..... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ....

അവന്റെ മനസ്സ് നൂലില്ലാത്ത പട്ടം കണക്കെ ദിശയറിയാതെ അലയുകയായിരുന്നു.... ""കള്ള പന്നി...വിളച്ചിലെടുക്കാതെ എടുക്കടാ... ഞാൻ ആരാന്ന് നിനക്കറിയില്ല......."" ""എന്റെ പൊന്ന് ചേട്ടാ...ചേട്ടനോട് വഴക്കിടാൻ ഞാനില്ല... ചേട്ടനൊന്ന് പോയാട്ടെ.... ചേട്ടനോട് ഞാൻ എന്താ പറഞ്ഞത് പൈസ തന്നാൽ സാധനം തരും.... "" ""ഓഹ് അപ്പൊ നിനക്ക് തരാൻ ഉദ്ദേശമില്ലല്ലേ.... നിന്നേ കൊണ്ട് തരിയിപ്പിക്കാൻ എനിക്കറിയാടാ.പന്നി......."" സ്റ്റിയറിങ്ങിൽ തല ചായ്ച്ചിരിക്കുമ്പോഴാണ് അവരുടെ സംഭാഷണം കേൾക്കാനിടയായത്... അല്ലെങ്കിലേ മനുഷ്യൻ തീ തിന്നോണ്ടിരിക്കുവാ... അപ്പോഴാ അവന്റെയൊക്കെ ഒരു.... മനുഷ്യന് അല്പം സമാധാനം പോലും തരില്ലെന്ന് വച്ചാൽ.... അവൻ അടുത്തുള്ള തട്ട് കട ലക്ഷ്യമാക്കി നടന്നു..... ""എന്തോന്നാടാ ഇവിടെ ഒരു ബഹളം...."" സത്യയുടെ അലർച്ച കേട്ട് അവിടെ ഉള്ള ഓരോരുത്തരും ഞെട്ടി തരിച് അവൻ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി.... യൂണിഫോമിൽ സത്യയെ കണ്ടതും അവിടെയുള്ള ഓരോരുത്തരും നിന്ന് വിയർക്കാൻ തുടങ്ങി....അവിടെ ഉണ്ടായിരുന്ന രണ്ട് മൂന്നു പയ്യന്മാർ നൈസ് ആയിട്ട് ബൈക്കിൽ കയറി എസ്‌കേപ്പ് ആയി..... വഴക്കുണ്ടാക്കിയവന്റെ മുഖത്തേക്ക് സത്യ ഒന്ന് കൂടി ഒന്ന് സൂക്ഷിച്ചു നോക്കി......

സത്യയെ കണ്ടതും അയാൾ നിന്ന് പരുങ്ങാൻ തുടങ്ങി.... ""എന്താടോ...ഇവിടെ എന്താ പ്രശ്നം....." കടക്കാരനോടായിരുന്നു ചോദ്യം... ""സർ ഇയാൾ കുറെ നേരായി ഇവിടെ കിടന്ന് അലമ്പുണ്ടാക്കുന്നു.... ബീഡി കൊടുക്കണമെന്നും പറഞ്ഞു...ഇപ്പോ തന്നെ നാലഞ്ചേണ്ണം ആയി... പൈസ ചോദിച്ചപോൾ പച്ച തെറിയാ വിളിക്കുന്നെ....പൈസ കൊടുക്കാതെ ബീഡി തരില്ലെന്ന് ഞാൻ പറഞ്ഞതിനാ ഇയാളിവിടെ കിടന്ന് പ്രശ്നം ഉണ്ടാക്കുന്നത്.....ഇത് ഇയാൾടെ സ്ഥിരം പരിപാടിയാ സാറെ......"" സത്യ ഒന്ന് കൂടി ഒന്നിരുത്തി അയാളെ നോക്കി.... കണ്ടിട്ട് ആള് നല്ല ഭോമിലാന്ന് തോന്നുന്നു...കാലുകൾ പോലും നിലത്തുറക്കുന്നില്ല... സത്യ അയാൾക്കടുത്തേക്ക് നടന്നതും അയാളോടാൻ തുനിഞ്ഞു.... ""നിക്കടാ അവിടെ...."" സത്യയും അയാൾടെ പിന്നാലെ ഓടി... രണ്ടെണ്ണം അടിച്ചത് കൊണ്ടാണോ അയാൾക്ക് ഓടാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.... സത്യ അയാൾടെ ഷർട്ടിൽ പിടിച്ചു പിന്നിലേക്ക് വലിച്ച് അവന്റെ മുന്നിൽ നിർത്തിച്ചു.... അപ്പോഴാണ് സത്യ ആളെ ശെരിക്കും കാണുന്നത്.... ""പ്രിയേടെ അച്ഛനല്ലെടോതാൻ....."" ""ഏത് പ്രിയ....എനിക്കൊരു പ്രിയേം അറിയാൻ പാടില്ല സാറെ..... "" ""ടാ..പന്ന കഴുവേറി...വിളച്ചിലെടുക്കാൻ നോക്കിയാലുണ്ടല്ലോ....

പ്രിയ എവിടെടാ... സത്യം പറഞ്ഞോ....ഇല്ലെങ്കിൽ കൊന്നു തള്ളും ഞാൻ....."" സത്യ അയാൾടെ കോളറിൽ കുത്തി പിടിച്ച് ചേർത്ത് നിർത്തി.... ""ഇയോ..സാറിന് ആള് മാറിയതാവും...ഞാൻ സാർ ഉദ്ദേശിക്കുന്ന ആളല്ല..പിടി വിട് സാറെ......"" ദേഷ്യം കൊണ്ട് സത്യയുടെ മൂക്കിൻ തുമ്പും കണ്ണൊക്കെ ചുവന്നിരുന്നു.... അരയിൽ നിന്ന് ഗൺ വലിച്ചൂരി ലോഡ് ചെയ്ത് സത്യ അയാൾടെ നെറ്റി മേൽ വച്ചു.... ""ഇനി പറയെടാ നിനക്കവളെ അറിയില്ലെന്ന്.....മരിയാധിക്ക് പറഞ്ഞോ അവളെവിടെ ഉണ്ടെന്ന്...ഇല്ലെങ്കിൽ നിന്റെ തല ഇന്നിവിടെ ചിന്നി ചിതറും.... പറയെടാ നാറി....."" അയാൾ പേടി കൊണ്ട് വിറങ്ങലിച്ചു നിന്നു... ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകാൻ തുടങ്ങി...കുടിച്ച കള്ള് പോലും ഒറ്റ നിമിഷം കൊണ്ടിറങ്ങി പോയി.... ""ഞാ.......ഞാൻ.... പറയാം സാറെ......."" അയാൾ നടന്നതെല്ലാം സത്യയോട്‌ പറഞ്ഞതും അവന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകി.... ""വയസിനു മൂത്തതായി പോയി....അത്‌ കൊണ്ട്....ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാ നിന്നേ ഞാൻ തല്ലാതെ വിടുന്നത്....

നീയൊക്കെ ഓരോപ്പനാണോടാ..... ആണുങ്ങളെ കൂടി പറയിപ്പിക്കാൻ......."" അപ്പോഴേക്കും ഗൗതമും അവിടേക്കെത്തിയിരുന്നു... നടന്നതൊക്കെയും ഗൗതമിനോട് പറഞ്ഞു.... ""ഇയാളെ എടുത്ത് ജീപിലേക്കിടടോ.... ഇവനെ പോലെയുള്ളവനൊന്നും ഇനി പുറം ലോകം കാണാൻ പാടില്ല.....നിനക്ക് ഇതിന് മുന്നേ ഞാൻ ഒരു വാണിംഗ് തന്നതായിരുന്നു..... പക്ഷെ നീ ഇന്നാ അതിർവരമ്പും ലംഖിച്ചു.,..."" അയാളെ കോളറിൽ തൂക്കി ഗൗതമിന്റെ കയ്യിലെക്കിട്ട് കൊടുത്തവൻ അയാളെ ഒന്ന് ചിറഞ്ഞു നോക്കി കാറിനടുത്തേക്ക് നടന്നു.... ""സർ...സർ ഒറ്റക്ക് പോകണ്ട...ഞാനും കൂടി വരാം......"" കാറിലേക്ക് കയറാൻ നിന്ന സത്യയോടായി ഗൗതം പറയുമ്പോൾ സത്യ അടുത്ത് നിൽക്കുന്ന പ്രിയയുടെ അപ്പയെ ഒന്ന് നോക്കി..... """ ഇയാളെ കാര്യം ഓർത്ത് സർ പേടിക്കണ്ട... ഞാൻ സ്റ്റേഷനിൽ വിളിച്ചു കോൺസ്റ്റബിളിനോട് വരാൻ പറയാം..." ""അതൊന്നും വേണ്ട ഗൗതം ഞാൻ ഒറ്റക്ക് പൊക്കോളാം....."" ""സർ സൂക്ഷിക്കണം... "" ഗൗതമിന്റെ തോളിൽ ഒന്ന് തട്ടി സത്യ കാറിലേക്ക് കയറി നൂറേ നൂറിൽ വിട്ടു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story