അരികെ: ഭാഗം 12

arike thannal

രചന: തന്നൽ

"" ഒന്നും ചെയ്യല്ലേ സർ പ്ലീസ് ......ഞാൻ...ഞാൻ എവിടേക്കെങ്കിലും പോയിക്കോളാം....എന്നെ വെറുതെ വിടണം....പ്ലീസ് സർ....എന്നെ ഒന്നും ചെയ്യരുത്...."" ആറു ആറരയടി പൊക്കവും വണ്ണവുമൊള്ളൊരു മധ്യവയസ്കൻ അവൾക്കടുത്തേക്ക് നടന്നടുത്തു...പ്രിയ അയാൾക്ക് മുന്നിൽ കൈ കൂപ്പി ഒന്നും ചെയ്യരുതെന്ന് പറഞ്ഞു കേണപേക്ഷിച്ചിട്ടും അയാൾ അതൊന്നും വക വയ്ക്കാതെ അവളെ ഒന്നുഴിഞ്ഞു നോക്കിയിട്ട് അവൾക്കടുത്തേക്ക് നടന്നടുത്തു ... പ്രിയ നടന്ന് പിന്നിലെ ചുമരിൽ തട്ടി നിന്നു.... ""ഒന്നും ചെയ്യരുത്...പ്ലീസ് സർ...ഞാൻ നിങ്ങടെ കാല് പിടിക്കാം...."" അവളുടെ കണ്ണിൽ നിന്ന് നീർമുത്തുകൾ പൊഴിഞ്ഞു കൊണ്ടിരുന്നു.... ""ഏയ്യ്... കൂൾ മാൻ....കൂൾ...ഞാനൊന്നും ചെയ്യില്ല... മോളെന്നെ ഇങ്ങനെ പേടിക്കുന്നതെന്തിനാ.. മോളെ അമ്മായി അല്ലെ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്.... മോളെ അമ്മായിയെ മോൾക്ക് വിശ്വാസമില്ലേ...ഏഹ്ഹ്ഹ്... ആ അമ്മായിടെ മോളല്ലേ നീ... അപ്പൊ ഞാൻ മോളെ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ.....കുറച്ച് സമയം... കുറച്ച് സമയം മോളൊന്നു സഹകരിച്ചാൽ മതി... അത്‌ കഴിഞ്ഞു അങ്കിൾ പൊക്കോളാം..... ഇപ്പൊ മോള് വാ.....പേടിക്കണ്ട...... അങ്കിൾ ഒന്നും ചെയ്യില്ല....""

""ഞാൻ അവരുടെ ആരുമല്ല.... എനിക്ക്...എനിക്ക് നിങ്ങളെ കാണുന്നതേ ഇഷ്ടവല്ല... പൊ.... ഇവിടുന്നിറങ്ങി പൊ... പോകാൻ...... "" അവളവിടെ ടേബിളിരുന്ന ഓരോ സാധങ്ങളെടുത്തു അയാളെ എറിയാൻ തുടങ്ങി..... ""ഇറങ്ങി പോടാ ഇവിടുന്ന്.... പൊ......"" അവളൊരു ഭ്രാന്തിയെ പോലെ അലറി വിളിക്കാൻ തുടങ്ങി...... ""നല്ല ചുള എണ്ണി വാങ്ങിച്ചിട്ടടി നിന്റെ അമ്മായി നിന്നേ എനിക്ക് വിറ്റത്.... എന്നിട്ടിപ്പോ ഇറങ്ങി പോകാനോ...ഞാനിവിടെ വന്നിട്ടുണ്ടെകിൽ വന്ന കാര്യം സാധിച്ചിട്ടേ പോകു.... ഈ കാർത്തികേയൻ ആരാന്ന് നിനക്കറിയില്ല......ഇങ്ങോട്ട് വാടി...."" അവളെ പൊക്കി എടുത്ത് അയാളെ തോളിലേക്കിട്ടു,....അവളവന്റെ തോളിലും കയ്യിലുമൊക്കെ ശക്തിയായി അടിച്ച് കുതറി മാറാൻ ശ്രമിക്കെ .... അയാളവളെ ബെഡിലേക്കിട്ട് അവളെ മേത്തേക്ക് അമർന്ന് അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു ....അവളിരു കൈ കൊണ്ടും അയാളെ പ്രതിരോധിക്കാൻ ശ്രമം നടത്തികൊണ്ടിരുന്നു.... 🌺🌺🌺🌺🌺🌺🌺

പ്രിയയയുടെ അപ്പ പറഞ്ഞ സ്ഥലം ഇതായിരിക്കും...... അയാള് പറഞ്ഞത് വച്ചു നോക്കുമ്പോൾ ഇതാകാനാണ് സാധ്യത.... ചുറ്റുമൊന്ന് കണ്ണോടിച്ചു... ഒരു പഴയ ഇരു നില കെട്ടിടം..... മുകളിലേക്ക് കയറാൻ ഒരു ഗോവണി ഉണ്ട് ... കാർ പാർക്ക്‌ ഞാൻ ഗോവണി കയറി നേരെ മുകളിലേക്ക് പോയി.....അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറിയതും അവിടെ ഉള്ള ഒരു പെണ്ണും പിള്ള അടിമുടി എന്നെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.... "" ഇവിടെ ഇപ്പൊ ആരും ഒഴിവില്ലല്ലോ സാറെ......"" ഒരു വളിഞ്ഞ ഇളി പാസാക്കി പറയുന്നവളെ കണ്ടെനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു... ദേഷ്യം പല്ലിടുക്കിൽ അമർത്തി ഞാൻ അവരെ നോക്കി..... "" എനിക്ക് പ്രിയദർശിനിയെ വേണം .............."" ആ പേര് കേട്ടതും അവരൊന്നു നടുങ്ങി.... ""അങ്ങനെ പേരുള്ളൊരാളും ഇവിടെ ഇല്ലാലോ സാറെ... "" ""ആളിവിടെ തന്നെയാ ഉള്ളത്... നിങ്ങൾ ചോദിക്കുന്ന പൈസ ഞാൻ തരും....പകരം എനിക്കവളെ വേണം.... പ്രിയദർശിനിയെ.... ഇന്നൊരു രാത്രിയത്തേക്ക് വേണ്ടി മാത്രം....""

അവരെന്നെ അടിമുടി ഒന്ന് നോക്കി..... ""സർ അന്വേഷിച്ചു വന്ന അളിവിടെ ഇല്ല... സർ വല്ല തെരുവിലും പോയി അന്വേഷിച്ചു നോക്ക്....ഈ സമയത്ത് ഈ പണി ചെയ്യാൻ അവിടെയും കൊറേ എണ്ണം കാണും """ ""നിങ്ങൾ അവളെ വിളിക്കുന്നോ അതോ ഞാൻ കേറി കാണട്ടോ...."" ""സാറിന്റെ ഉദ്ദേശം എന്താന്ന് എനിക്ക് മനസിലായി... അവളെ ഇവിടുന്ന് കൊണ്ട് പോകാന്ന് നിങ്ങൾ സ്വപ്നം പോലും കാണണ്ട... അവളെ ഞാൻ വളർത്തിയ എന്റെ മോളാ... അവളെ ചോദിച്ചു വരാനും കൂടെ പൊറുപ്പിക്കാനും നിനക്കെന്ത് അവകാശമാട അവള്ടെ മേലുള്ളത്.... അത് കൊണ്ട് തടി കേടാക്കാതെ പോലീസ് ഏമാൻ ചെന്നാട്ടെ..."" അവരെ വർത്തമാനം കേട്ടവൻ പൊട്ടിച്ചിരിച്ചു..... ""ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കല്ലേ മേഡം,... ഞാനങ്ങു പേടിച്ചു പോകും..."" അവൻ പുച്ഛത്തോടെ മുഖം തിരിച്ചു.... ""നിങ്ങടെ മോള്...ഹ്മ്...നിങ്ങടെ സ്വന്തം മോളാണെങ്കിൽ നിങ്ങൾ ഇത് പോലെ ഒരുത്തന്റെ മുന്നിൽ അവളെ എറിഞ്ഞു കൊടുക്കോ.... എന്നിട്ടൊരു ഒരു അമ്മ സ്നേഹം....... "" സത്യ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കടക്കാനൊരുങ്ങിയതും അവർ അവനു മുന്നിൽ ഒരു തടസമായി വന്ന് നിന്നു....

""എവിടേക്കടോ താനീ ഇടിച്ചു കയറി പോകുന്നത്...പുറത്തിറങ്ങി പോടോ... """ ""ഞാൻ ഇവിടെ വന്നിട്ടുണ്ടെങ്കിൽ പ്രിയെം കൊണ്ടേ ഞാനിവിടുന്നു പോകൂ... മുന്നിന്ന് മാറി നിക്ക്.....""" """ നീ അവളേം കൊണ്ടേ ഇവിടുന്ന് പോവുള്ളോ.... എങ്കിൽ എനിക്കതൊന്നു കാണണമല്ലോ..... "" അവരവനെ നോക്കി പുച്ഛിച്ച് ചിരിച്ചു കൊണ്ട് അവന്റെ പിന്നിലായി നിൽക്കുന്ന അവരുടെ ആളുകളിലേക്ക് നോട്ടമെറിഞ്ഞു.... അവന്റെ പിന്നിൽ നിൽക്കുന്നോരുത്തൻ സത്യക്ക് അടുത്തേക്ക് നടന്നു നീങ്ങി സത്യയുടെ ചുമലിൽ കൈ വക്കാനാഞ്ഞതും പൊടുന്നനെയവൻ തിരിഞ്ഞു നിന്നവന്റെ കൈ പിടിച്ചു മടക്കി ഒടിച്ചു പിന്നിലേക്ക് തിരിച്ചു.... അവന്റെ അരയിലുള്ള ഗൺ വലിച്ചൂരി അയാൾടെ നെറ്റിയിൽ വച്ചതും അത്‌ വരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരുന്നവരുടെമുഖം ഇരുണ്ടു... ""ഒറ്റൊരെണ്ണം അനങ്ങി പോകരുതവിടുന്ന്.... അനങ്ങിയാൽ ഇവന്റെ തല ഇവിടെ ചിന്നി ചിതറും...... അത്‌ കൊണ്ട് മരിയാദിക്കണേൽ ഞാനും മരിയാധിക്കാ ....മൂവ് ബാക്ക്......."" അവരെ നോക്കി പറഞ്ഞവൻ ഗ്രിഗറിൽ വിരൽ ചേർത്ത് അവന്റെ നെറ്റിമേൽ കുറച്ച് കൂടി അമർത്തി പിടിച്ചു.....

അത്‌ കണ്ട് തെല്ലു ഭയന്നവന്മാർ അല്പം പിന്നിലേക്ക് നീങ്ങി നിന്നു.... ""ഞാൻ ഇവിടെ വന്നിട്ടുണ്ടെകിൽ തിരിച്ചു പോകുമ്പോൾ പ്രിയയും എന്റെ ഒപ്പം ഉണ്ടാവും... അതിനിവിടെ ഉള്ള ആര് തടസം നിന്നാലും കൊന്നു തള്ളും ഞാൻ.... സത്യ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവനാ ...... "" സുഗന്ധി അമ്മായി ഉമിനീര് പോലും വിഴുങ്ങാനാവാതെ തെല്ലൊരു ഭയപ്പോടെ സത്യയെ തന്നെ നോക്കി നിന്നു..... ""സർ അവരെ വിട്ടേക്ക്... സാറിന് പ്രിയയെ അല്ലെ വേണ്ടത്... അവള്....അവള് അകത്തുണ്ട്..... "" അവരെ തുറിച്ചു നോക്കിയവൻ അരണ്ട വെളിച്ചെമുള്ള ആ ഇട നാഴിയിലൂടെ അകത്തേക്ക് കടന്നു.... ഗൺ അരയിൽ തിരുകി അവൻ ചുറ്റിനും കണ്ണോടിച്ചു... ഒരുപാട് മുറികളുണ്ട് ഇവിടെ... ഇതിൽ എവിടേന്നും വച്ചാ അവളെ കണ്ട് പിടിക്കുന്നെ.....സത്യ മുന്നോട്ട് നടന്നു..... 🌺🌺🌺🌺🌺🌺🌺 തന്നിലേക്കമരാൻ വരുന്നവനെ പ്രിയ ഇരു കൈകൾ കൊണ്ടും തടയാൻ ശ്രമിക്കുമ്പോഴും അവളുടെ ഉള്ളിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ...അവള്ടെ റൗഡി പോലീസിന്റെ..... എന്നെ രക്ഷിക്കാൻ എന്റെ റൗഡി പോലീസ് വരുമോ??.....

പക്ഷെ ഞാൻ ഇവിടെ ആണെന്ന് റൗഡി പോലീസിനറിയില്ലല്ലോ........ അവള്ടെ ഉള്ളിൽ മിന്നിമാഞ്ഞ ആ വലിഞ്ഞു മുറുകിയ മുഖം അവളിൽ തെല്ലൊരു ആശ്വാസം പരത്തി എങ്കിലും തൊട്ടടുത്ത നിമിഷം കാർത്തികേയൻ അവള്ടെ ഇരു കൈകളും മുറുകെ പിടിച്ചു മുകളിലേക്കാക്കി അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി.... എതിർക്കാനാവാത്ത വിധം അയാളവളെ ബലമായി കീഴ്പ്പെടുത്തി....... മുറുക്കെ അടച്ച പളുങ്കു മിഴികളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി... "”'അമ്മാ......................"""" അയാൾടെ പല്ലുകൾ അവള്ടെ കഴുത്തിടുക്കിൽ ആഴത്തിൽ അമർന്നതും വേദന സഹിക്കവയ്യാതെയവൾ ഉച്ചത്തിൽ നിലവിളിച്ചു പോയി...... ""പ്രിയാ ........ """ ആ സ്വരം ഹൃദയത്തിലേക്കായിരുന്നാഴ്ന്നിറങ്ങിയത്..... അവൾ ദൃതിയിൽ കണ്ണുകൾ വലിച്ച് തുറന്നു... 'റൗഡി പോലീസ്'.... അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു..... ""പ്രിയ വാതിൽ തുറക്ക്......"" വാതിലിൽ ശക്തിയായി അടിച്ച് കൊണ്ടവൻ പറയുമ്പോൾ ദേഹത്തമർന്നവനെ തള്ളി മാറ്റി റൗഡി പോലീസിന്റെ അരികിലേക്കോടൻ അവളുടെ ഉള്ളം വെമ്പൽ കൊണ്ടു...

""പ്രിയാ......"" വീണ്ടും റൗഡി പോലീസിന്റെ സ്വരം കാതിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു..... പക്ഷെ തന്റെ ശബ്ദം പോലും പുറത്തക്ക് വരുന്നില്ല... തൊണ്ടക്കുഴിയിൽ ആരോ കുത്തി പിടിക്കും പോലെ.... ഞാൻ ഇവിടില്ലെന്ന് കരുതി റൗഡി പോലീസ് തിരികെ പോയാലോ.... അയാളിൽ നിന്ന് അടർന്നു മാറാൻ തന്നാലാവും വിധം നോക്കി...പക്ഷെ കഴിയുന്നില്ല.,അവസാനം രണ്ടും കല്പ്പിച്ചു മുട്ട് കാല് കേറ്റി അയാൾടെ അടിവയറ്റിൽ ഒരു തൊഴി കൊടുത്തതും അയാൾ പിടഞ്ഞു കൊണ്ട് അവളിലുള്ള പിടി വിട്ട് വയറുഴിഞ്ഞു കൊണ്ട് എഴുന്നേറ്റു മാറി..... ചാടി പിടഞ്ഞെഴുന്നേറ്റ് റൗഡി പോലീസിനടുത്തേക്ക് ഓടാൻ തുനിഞ്ഞതും ഇടം കൈ കൊണ്ടയാളവളുടെ പിന്നിലെ ചുരിദാറിൽ പിടി മുറുക്കിയിരുന്നു... തെല്ലൊരു ശബ്ദത്തോട് കൂടി അവള്ടെ ചുരിദാറിന്റെ പിന്നിലെ പകുതി ഭാഗവും കീറി... പ്രിയ ഞെട്ടലോടെ പിന്നിലേക്ക് കൈകൾ ചേർത്തയാൾക്ക് നേരെ തിരിഞ്ഞു.... അപ്പോഴേക്കും സത്യ വാതിൽ ചവിട്ടി തുറന്നകത്തേക്ക് കടന്നു..... ""പ്രിയ.........."""

അവള്ടെ റൗഡി പോലീസിനെ കണ്ടതും പ്രിയ അവനിലേക്കോടി അണഞ്ഞു..ഇരു കൈകൾ കൊണ്ടും അവനെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു..... സത്യയേ കണ്ട പാടെ ഓടി രക്ഷപ്പെടാൻ തുനിഞ്ഞ കാർത്തികേയന് മുന്നിൽ ഗൗതം തടസം സൃഷ്ടിച്ചു......... അയാളേ കോളറിൽ പിടിച്ചു തൂക്കിയെടുത്തു ഗൗതം കോൺസ്റ്റബിളിന്റെ കയ്യിലെക്കിട്ട് കൊടുത്ത് സത്യയെയും അവനെ ഒട്ടിച്ചേർന്ന് നിൽക്കുന്ന പ്രിയയെയും നോക്കി ഒരു ചെറു ചിരിയോടെ ഗൗതം പുറത്തേക്കിറങ്ങി.... "" ഞാൻ എന്തോരം പേടിച്ചെന്നറിയോ.... എന്റെ റൗഡി പൊലീസ് വരില്ലെന്ന് ഞാൻ ഭയന്നു..... "" പ്രിയ പറഞ്ഞത് കേട്ട് അമ്പരപ്പോടെ സത്യ അവളെ മിഴികൾ താഴ്ത്തി നോക്കി.... ' എന്റെ റൗഡി പോലീസ് ' സത്യയുടെ ചെവിയിൽ അത്‌ മാത്രം മുഴങ്ങി കേട്ടു..... അവന്റെ നെഞ്ചിൽ ഒട്ടി ചേർന്ന് നിൽക്കുമ്പോഴും കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ മാത്രമായിരുന്നവൾടെ മനസ് മുഴുവൻ.... വീണ്ടും വീണ്ടും അതൊക്കെയും അവളെ കുത്തി നോവിക്കുമ്പോൾ ഭയം കൊണ്ടോ ഉള്ളിലെ വേദന കൊണ്ടോ സത്യയെ അവൾ മുറുക്കെ പിടിച്ച് ഉള്ളിലെ വേദനകളെല്ലാം കണ്ണുനീരാൽ ഒഴുക്കി വിട്ടു... അവളുടെ ചുടു കണ്ണീർ കാക്കിക്കുള്ളിലൂടെ അവന്റെ നെഞ്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങി....

പ്രിയയുടെ കണ്ണുനീർ അവനെ ചുട്ടു പൊള്ളിക്കും പോലെ തോന്നി..... അവളുടെ ഏങ്ങലടികൾ ഉയരുമ്പോഴും അവളെ ഒന്ന് ചേർത്ത് പിടിക്കാനോ ആശ്വസിപ്പിക്കാനോ സത്യയുടെ കൈകൾ ഉയർന്നില്ല.... എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നോ അവനും വലിയ നിച്ഛയമില്ലായിരുന്നു... പതിയെ അവളിലെ ഏങ്ങൽ ചീളുകൾ കുറഞ്ഞു വന്നു... അവനിലുള്ള അവളുടെ കൈകൾ അയഞ്ഞു വന്ന് പിന്നിലേക്ക് ആയാൻ പോയതും ഇടത്തെ കൈ കൊണ്ടവൻ അവളെ ചേർത്ത് പിടിച്ചു..... സത്യ മിഴികൾ താഴ്ത്തി അവളെ നോക്കി.... """ഏയ്....."" ഇരു കണ്ണുകളും അടച്ച് അവന്റെ കൈക്കുള്ളിൽ നിൽക്കുന്നവളെ നോക്കി അവന്റെ വലം കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ തട്ടി വിളിച്ചു.. അത്രമേൽ മൃദുവായി....തെല്ലും വേദനിപ്പിക്കാതെ...

അവൾ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതും സത്യ അവളെ കൈക്കുള്ളിൽ കോരി എടുത്തു..... ഒരു നിമിഷം അവൻ സർവവും മറന്ന് അവന്റെ കൈക്കുള്ളിൽ കിടക്കുന്നവളെ നോക്കി... കരഞ്ഞു തീർത്ത കണ്ണുനീരിന്റെ അവശേഷിപ്പ് അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു... അവളുടെ കഴുത്തിടുക്കിലെ പല്ലുകൾ ആഴ്ന്ന ചുവന്നപാടിലേക്കവന്റെ നോട്ടം പോയതും അവന്റെ കഴുത്തിലെ നീല ഞരമ്പുകൾ പുറത്തേക്കുന്തി..... കണ്ണുകളിൽ ചുവപ്പ് പടർന്നു..... ദേഷ്യം പല്ലിടുക്കിൽ കടിച്ചമർത്തിയവൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.... അപ്പോഴും അവളുടെ ഇടം കൈ അവളുടെ റൗഡി പോലീസിന്റെ കാക്കിയിൽ മുറുക്കെ പിടിച്ചിരുന്നു..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story