അരികെ: ഭാഗം 13

arike thannal

രചന: തന്നൽ

""ആ സ്ത്രീയെ വിട്ടയക്കാൻ മുകളിന്ന് നല്ല പ്രഷർ ഉണ്ട്.. തൊപ്പി പോകുന്ന കേസാ സർ ....എന്താ ചെയ്യേണ്ടത്....??"" """ആ സ്ത്രീയെ അറസ്റ്റ് ചെയ്തത് നമ്മൾ മാത്രമല്ലെ അറിഞ്ഞുള്ളു ഗൗതം....പിന്നെങ്ങനെയാടോ മുകളിലുള്ളവർ അതറിയുന്നേ......"" ""അത് പിന്നെ സർ....ചിലപ്പോ ആ സ്ത്രീയുടെ ആളുകൾ വഴിയാകും.... ഞാൻ ആദ്യമേ പറഞ്ഞില്ലേ സർ അവരൊന്നും നമുക്ക് മുട്ടാൻ പറ്റിയ പാർട്ടികളല്ല.....നമ്മുടെ ഡിപ്പാർട്മെന്റിൽ ഉള്ളവർക്ക് പോലും അവരുമായി പല തരത്തിലുള്ള ബന്ധവുമുണ്ട്..... ഇപ്പൊ ഡി.ജി പി ആണ് എന്നെ വിളിച്ച് അവരെ വിട്ടയക്കാൻ പറഞ്ഞത്....എന്താ വേണ്ടത് സർ......"" ""താനെന്താന്ന് വച്ചാൽ ചെയ്യെടോ....."" ഫോൺ കട്ട് ചെയ്ത് സെറ്റിയിലെക്കറിഞ്ഞു..... ദേഷ്യത്താലവൻ മേശ മേൽ കമിഴ്ത്തി വച്ചിരുന്ന സ്റ്റീൽ പാത്രങ്ങൾ ഊക്കോടെ തട്ടി തെറിപ്പിച്ചു.... 🌼🌼🌼🌼🌼 പുറത്തെന്തോ തട്ടി മറിയുന്ന ഒച്ച കേട്ടതും പ്രിയ കണ്ണുകൾ വലിച്ചു തുറന്ന് ചാടി പിടഞ്ഞെണീറ്റ് ചുറ്റും നോക്കി...... റൗഡി പോലീസിന്റെ വീട്ടിലാണ് താനിപ്പോ ഉള്ളത് ... ഞാനെങ്ങനെ ഇവിടെത്തി... റൗഡി പോലീസ് വന്നത് ഒരു നേരിയ രീതിയിൽ ഓർമ ഉണ്ട്.... പിന്നെ എന്താ സംഭവിച്ചത്.... ആലോചിച്ചിട്ട് ആകെ കൂടെ തല പെരുക്കുന്നു... പ്രിയ തലക്ക് താങ്ങു കൊടുത്തിരുന്നു...

ജാലകപാളിയിലൂടെ കടന്ന് വരുന്ന ഇളം തെന്നൽ അവളെ തട്ടി തഴുകി കടന്ന് പോയി...പിന്നിലൊരു കുളിര് അനുഭവപ്പെട്ടതും പ്രിയ പിന്നിലേക്ക് കൈകൾ ചേർത്തു നഗ്നമായ പിൻ ഭാഗം ഷാൾ കൊണ്ട് മറച്ചവൾ എഴുന്നേറ്റു..... മുന്നിലെ പ്രതിബിംബത്തിൽ അവളുടെ രൂപത്തെ അവജ്ഞതയോടെയവൾ നോക്കി.... അയാളുടെ പല്ലുകൾ ആഴ്ന്ന കഴുത്തിടുക്കിലെ പാടിലേക്കവൾ വിരലുകൾ ഒടിച്ചു.... റൗഡി പോലീസ് പറഞ്ഞത് പ്രകാരം ഗൗതം സാറിനെ കാത്തു സെറ്റിയിലിരിക്കുമ്പോഴാണ് മുറ്റത്തേതോ വണ്ടി വന്നു നിൽക്കുന്ന ഒച്ച കേട്ടത്... പിടഞ്ഞെണീറ്റ് വാതിൽക്കലേക്ക് ഓടി... വാതിൽ തുറക്കാൻ വാതിൽ പിടിയിൽ കൈ വച്ചതും ഒരു നിമിഷം റൗഡി പോലീസിന്റെ വാക്കുകൾ ആണ് ഓർമയിലെത്തിയത്.... ഒരുപക്ഷേ ഗൗതം സർ അല്ലെങ്കിലോ...വാതിൽ പിടിയിൽ കൈ വച്ച് ഓരോന്ന് ആലോചിച്ചു നിന്നതും ശക്തിയായി വാതിൽ തട്ടുന്ന ഒച്ച കേട്ട് രണ്ടടി പിറകിലേക്ക് വെച്ചു... ഗൗതം സർ ആയിരിക്കില്ല....സർ ആയിരുന്നേൽ വിളിച്ചേനെ..... ചിലപ്പോൾ അമ്മായിടെ ആൾക്കാർ ആണെങ്കിലോ....റൗഡി പോലീസിനെ വിളിക്കാൻ ആണേൽ ഒരു ഫോൺ കൂടി കയ്യിലില്ല....എന്താ ഇപ്പൊ ചെയ്യാ..... ഓരോന്ന് ചിന്തിച്ചു വാതിക്കൽ തന്നെ നിന്നു..

.അല്പ സമയം കഴിഞ്ഞപ്പോൾ പിന്നെ ശബ്ദം ഒന്നും കേട്ടില്ല... പോയിക്കാണും എന്ന് കരുതി വാതിൽക്കലേക്ക് നടന്ന് നീങ്ങവേ അടുക്കളപുറത്ത് എന്തോ തട്ടി മറിയുന്ന ഒച്ച കേട്ടതും ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി..... നോക്കുമ്പോൾ ആരൊക്കെയോ അകത്തു കയറി കഴിഞ്ഞിരുന്നു..... ""ആരാ നിങ്ങളൊക്കെ....."" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും കൂടെയുള്ളവനിൽ ഒരുത്തൻ മുന്നിലേക്ക് വന്നെന്റെ കയ്യിൽ കടന്ന് പിടിച്ചു.... ""ഞങ്ങൾ ആരാ എന്താന്നൊക്കെ നിനക്ക് ഞങ്ങൾ സാവധാനം പറഞ്ഞു തരാം...ഇപ്പൊ മോള് നല്ല കുട്ടിയായി വന്ന് ഞങ്ങളോടൊപ്പം വണ്ടിയിൽ കയറ്.... "" അവന്റെ കൈ വിടുവിക്കാൻ ശ്രമം നടത്തുമ്പോൾ അയാൾ കയ്യിൽ കൂടുതൽ മുറുക്കെ പിടിച്ചു... ""എന്നെ വിട്...ഞാനെവിടെക്കും വരില്ല....നിങ്ങളൊക്കെ ആരാ..... മരിയാധിക്ക് ഇവിടുന്ന് ഇറങ്ങി പൊക്കോ......"" ""ഞങ്ങൾ പൊക്കോളാം ....പക്ഷെ ഞങ്ങൾ പോകുമ്പോൾ ഒപ്പം നീയുമുണ്ടാവണം.... നോക്കി നിൽക്കാതെ ഇവളെ തൂക്കി എടുത്തു വണ്ടിയിലേക്കിടടാ......""

അയാളെ കൈ കുടഞ്ഞെറിഞ്ഞു ഓടാൻ നോക്കിയതും തലക്ക് പിന്നിൽ ശക്തമായ പ്രഹരമേറ്റവൾ നിലത്തേക്ക് വീണിരുന്നു.... ബോധം വരുമ്പോൾ ഏതോ ഒരു കുസിനി മുറിയിലാണ് ഉള്ളത്... സീറോ വാൾട്ടിന്റെ നേരിയ വെളിച്ചം മാത്രം കാണാമായിരുന്നു.... ആ അരണ്ട വെളിച്ചത്തിൽ അതമ്മായിടെ വീടാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.... കഴിഞ്ഞു പോയതൊക്കെയും മനസ്സിൽ തികട്ടി വന്നതും പുറത്ത് റൗഡി പോലീസിന്റെ ഉച്ചത്തിലുള്ള സൗണ്ട് കേട്ടു.......വേഷം മാറി പെട്ടെന്ന് പുറത്തേക്ക് ചെന്നു.... ആള് ഫോണിലാണ്... കണ്ടിട്ട് നല്ല ദേഷ്യത്തിലാന്ന് തോന്നുന്നു.... ആൾടെ പിന്നിലായി രണ്ടടി വിട്ട് നിന്നു..... ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും എന്നെ കണ്ടു.... ""നിനക്കിപ്പോ എങ്ങനുണ്ട് ......"" """എനിക്ക് കുഴപ്പമൊന്നുമില്ല..."" """മ്മ്ഹ്ഹ്... നീ ഒന്നും കഴിച്ചില്ലല്ലോ.... വാ... വന്നിരിക്ക്....."" ""എനിക്ക് വേണോന്നില്ല.. വിശക്കുന്നില്ല......"" ""അത് നീ പറഞ്ഞാൽ മതിയോ.. വന്നിവിടിരിക്കെടി......"" അവന്റെ ശബ്ദം ഉയർന്നതും പ്രിയ ഓടി പോയി ചെയർ വലിച്ച് നീക്കി ഡൈനിങ് ടേബിളിന് മുന്നിലിരുന്നു....

മേശ മെലിരുന്ന ഒരു പൊതി അവൾക്ക് മുന്നിലേക്ക് നീക്കി വച്ചവൻ ഫോണുമായി പുറത്തേക്ക് പോയി... കഴിച്ചു കഴിഞ്ഞ് കൈ കഴുകി വരുമ്പോഴേക്കും സത്യയും ഫോൺ ചെയ്ത് അകത്തേക്ക് വന്നിരുന്നു.... ""നിന്റെ അച്ഛനും അമ്മായിക്കും എതിരെ നീ എനിക്കൊരു കംപ്ലൈന്റ് ലെറ്റർ എഴുതി തരണം.... നിന്റെ ഈ കംപ്ലൈന്റും മൊഴിയും കൂടി ഉണ്ടെങ്കിൽ കേസ് കുറച്ചു കൂടി സ്‌ട്രോങ് ആവും...... അല്ലാത്ത പക്ഷം.....""" """അപ്പയോ ........"" അവള്ടെ അപ്പയെ പറ്റി പറഞ്ഞതും നെറ്റി ചുളിഞ്ഞു......അവനെ പറഞ്ഞ് മുഴുപ്പിക്കാൻ അനുവദിക്കാതെ പ്രിയ ഇടക്ക് കയറി.... ""ഒരു ബന്ധവുമില്ലാത്ത അപ്പയെ എന്തിനാ ഇതിലേക്ക് വലിചിഴക്കുന്നെ.... അമ്മായിക്കെതിരെ ഞാൻ പരാതി തരാം... എവിടെ വേണേലും വന്ന് മൊഴിയും തരാം... പക്ഷെ അപ്പയെ എന്തിന്റെ പേരിലാ ഇതിലേക്ക് വലിച്ചിടുന്നത്... അപ്പ എന്ത് ചെയ്തിട്ടാ.....""""

"" അറിയണോ നിനക്ക് നിന്റെ അപ്പ എന്താ ചെയ്‌തെന്ന്....അറിയണോടി നിനക്ക്...... ഇന്നാ കാണ്.... കണ്ണ് തുറന്ന് കാണേടി...""" അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ട് കെട്ടുകളവൻ അവൾക്ക് മുന്നിലെ മേശ മേലേക്ക് വലിച്ചെറിഞ്ഞു..... ""നിന്നെ വിറ്റതിന് നിന്റെ അപ്പക്ക് കിട്ടിയ പ്രതിഫലം..... നിന്റെ അപ്പയാടി എല്ലാത്തിനും കാരണം.... നിന്റെ അപ്പയാ ആ കാർത്തികേയന് നിന്നെ വിറ്റത്.... എല്ലാത്തിനും കൂട്ട് നീ അമ്മായിന്നു വിളിച്ചു പുറകെ നടക്കുന്നില്ലേ ആ തള്ളയും......"" അവൻ മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു ദേഷ്യം കടിച്ചു പിടിച്ചു..... ""ഞാനിത് വിശ്വസിക്കില്ല... കാര്യം..... അപ്പ ഒരു മുഴു കുടിയനാ സ്നേഹമില്ലാത്തവനാ.... കള്ള് കുടിച്ചു വന്ന് ഉപദ്രവിക്കുന്നവനാ... എങ്കിലും അപ്പ ഒരിക്കലും ഇത്തരത്തിലൊരുപണി ചെയ്യില്ല.. സർ എന്തൊക്കെ പറഞ്ഞാലും ഞാനിത് വിശ്വസിക്കില്ല..."" ""നീ വിശ്വസിക്കണ്ടടി.... നിന്നെ വിശ്വസിപ്പിച്ചിട്ട് എനിക്കൊരു കോപ്പും നേടാനില്ല..... അപ്പനോട് അത്ര മുടിഞ്ഞ സ്നേഹമാണെകിൽ പിന്നെ എന്തിനടി ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നെ..... അപ്പനോടൊപ്പം പോയി പൊറുക്ക്.....

എന്നിട്ടങ്ങേരെ തോഴീം കൊണ്ട് അവിടെ എങ്ങാനും കിടന്ന് ചാവ് ..... കോപ്പ് മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും....."" പല്ല് ഞെരിച്ചു കൊണ്ട് മുറിയിൽ കയറിയവൻ വാതിൽ വലിച്ചടച്ചു... സത്യ പറഞ്ഞതൊക്കെയും കേട്ട് തറഞ്ഞു നിൽക്കാനേ അവൾക്കായുള്ളു....ആരെന്തൊക്ക പറഞ്ഞാലും അപ്പ ഒരിക്കലും അത്‌ ചെയ്യില്ല... തിരികെ സ്നേഹിച്ചിട്ടില്ലൊരിക്കലും പക്ഷെ സ്വന്തം മകളെ വിൽക്കാൻ അപ്പക്ക് കഴിയോ..... അമ്മായി ചെയ്‌തെന്ന് പറഞ്ഞാൽ പോലും താൻ വിശ്വസിക്കുമായിരുന്നു.... ഇത് അപ്പ.... പക്ഷെ സർ എന്തിന് എന്നോട് കള്ളം പറയണം.....അപ്പയെ പറ്റി എന്നോട് കള്ളം പറഞ്ഞിട്ട് സാറിനെന്ത് കിട്ടാനാ.... അവള്ടെ മനസ്സിൽ ഒരു വടം വലി തന്നെ നടന്നു....ആരെ വിശ്വസിക്കണമെന്ന് അറിയാൻ കഴിയാത്തൊരവസ്ഥ.... പ്രിയ തലക്ക് താങ്ങു കൊടുത്ത് സെറ്റിയിലേക്കിരുന്നു....... ........................................🥀

ദിവസങ്ങൾ ഓടി മറഞ്ഞു...അന്നത്തെ സംഭവത്തിന് ശേഷം പ്രിയയും സത്യയും തമ്മിൽ സംസാരിച്ചിട്ടില്ല....സത്യ അവളെ കാണുമ്പൊഴേല്ലാം ഒഴിഞ്ഞു മാറി നടക്കും.. പരസ്പരം സംസാരിക്കാനുള്ള അവസരം അവനും ഉണ്ടാക്കാറില്ല..... എല്ലാം മറന്നവൻ അവന്റെ ജോലിതിരക്കുകളിലേക്ക് മാത്രമായി ഊളയിട്ടു.... പ്രിയ പലപ്പോഴും അവനോട് സംസാരിക്കാൻ തുനിയുമ്പോഴൊക്കെ അവൻ മനഃപൂർവം ഒഴിഞ്ഞു മാറുന്നത് അവള്ടെ ഉള്ളിലൊരു നോവായി മാറി...പക്ഷെ അപ്പോഴും അപ്പയെ അവൾക്ക് പൂർണ്ണ വിശ്വസമായിരുന്നു...... പണത്തിനു വേണ്ടി എന്തും ചെയ്യുന്നവനാണ് തന്റെ അപ്പ...പക്ഷെ ഒരിക്കലും തന്നെ കൂട്ടികൊടുക്കാൻ അപ്പ ശ്രമിക്കില്ല..... സത്യം മനസിലാക്കാൻ ശ്രമിക്കാതെ സത്യയെ അവിശ്വസിച്ച് പ്രിയ അയാളെ അകമഴിഞ്ഞ് വിശ്വസിച്ചു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story