അരികെ: ഭാഗം 14

arike thannal

രചന: തന്നൽ

പ്രിയ പലപ്പോഴും അവനോട് സംസാരിക്കാൻ തുനിയുമ്പോഴൊക്കെ അവൻ മനഃപൂർവം ഒഴിഞ്ഞു മാറുന്നത് അവള്ടെ ഉള്ളിലൊരു നോവായി മാറി...പക്ഷെ അപ്പോഴും അപ്പയെ അവൾക്ക് പൂർണ്ണ വിശ്വസമായിരുന്നു...... പണത്തിനു വേണ്ടി എന്തും ചെയ്യുന്നവനാണ് തന്റെ അപ്പ...പക്ഷെ ഒരിക്കലും തന്നെ കൂട്ടികൊടുക്കാൻ അപ്പ ശ്രമിക്കില്ല..... സത്യം മനസിലാക്കാൻ ശ്രമിക്കാതെ സത്യയെ അവിശ്വസിച്ച് പ്രിയ അയാളെ അകമഴിഞ്ഞ് വിശ്വസിച്ചു.... അങ്ങനെ ഇരിക്കെ മാർക്കറ്റിൽ വച്ചവൾ അപ്രതീക്ഷിതമായി ലോലനെ കാണാനിടയായി.... ലോലനവളെ കണ്ടതും അവള്ടെ അടുത്തേക്ക് ഓടി വന്നു... """ചേച്ചി.... എത്ര നാളായി കണ്ടിട്ട്.... സുഖാണോ ചേച്ചിക്ക്..."" """മ്മ്ഹ്ഹ് സുഖം.... നിനക്കോ.... ഇപ്പോഴും അമ്മായിക്കൊപ്പം തന്നെയാണോ....."" ""അല്ലാതെ ഞങ്ങൾ പാവത്തുങ്ങൾ വേറെ എവിടെ പോകാനാ ചേച്ചി.... അവിടെ ആകുമ്പോ മൂന്ന് നേരം ഉണ്ണാനും കിട്ടും... അന്തിയുറങ്ങാനോരിടവും ഉണ്ട്... പറയുന്ന ജോലി എടുത്താൽ മതി... "" മറുപടിയായി അവളൊന്നു ചിരിച്ചു.... ""ചേച്ചി പോയതിൽ പിന്നെ ഇപ്പൊ പഴയ പോലൊന്നും അല്ലന്നേ.... കളക്ഷനൊന്നും പോരാ... അത് കൊണ്ട് അമ്മായി ആ പരിപാടി ഒക്കെ ഇപ്പോ നിർത്തി ... അല്ലെങ്കിലും കക്കാൻ ചേച്ചിടത്ര കഴിവൊന്നും ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ലല്ലോ..."

അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി ചിരിച്ചു..... """അല്ല ചേച്ചിടെ വിശേഷങ്ങളൊക്കെ പറ... ചേച്ചിടെ അച്ഛന് സുഖല്ലേ.... ആളെ ഞാനൊരിക്കൽ അമ്മായിടെ വീട്ടിൽ വച്ച് കണ്ടിരുന്നു.... സംസാരിക്കാൻ ശ്രമിച്ചതാ... പക്ഷെ ആള് ദൃതിപ്പെട്ട് പോകുന്നത് കണ്ടു.... ഒന്നും സംസാരിക്കാൻ പറ്റിയില്ല... """ അവൻ പറയുന്നത് കേട്ട് അമ്പരപ്പോടെ പ്രിയ അവനെ നോക്കി.... ""അപ്പയെ നീ കണ്ടിരുന്നോ......"" ""ആഹ്ഹ് ചേച്ചി... ഒരു രണ്ടാഴ്ച്ചക്ക് മുന്നേ അമ്മായിടെ കയ്യിൽ നിന്ന് കുറച്ചു പണം വാങ്ങി പോകുന്നത് കണ്ടു.... ഞാൻ സംസാരിക്കാൻ ചെല്ലുമ്പോഴേക്കും ആള് പോയികഴ്ഞ്ഞിരുന്നു....""" രണ്ടാഴ്ചക്ക് മുന്നെയോ... രണ്ടാഴ്ചക്ക് മുന്നെയല്ലേ അമ്മായിടെ ആൾക്കാർ തന്നെ പിടിച്ചു കൊണ്ട് പോയതും... ""എടാ നിനക്ക് അന്നേത് ദിവസമാന്ന് മറ്റോ ഓർമ ഉണ്ടോ... ഡേറ്റൊ... സമയോ അങ്ങനെ എന്തെങ്കിലും........""" ""അത് പിന്നെ..... ദിവസമോ തീയതിയോ ഒന്നും ഓർമ്മയില്ലെനിക്ക്.... പക്ഷെ അന്നവിടെ മൂന്നാലു പോലീസ്‌കാർ വന്നിരുന്നു... അവരമ്മായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു...

എന്നാൽ പിറ്റേ ദിവസം തന്നെ വിട്ടയക്കുകയും ചെയ്തു....എന്താ കാര്യം എന്നൊന്നും അറിയില്ല...."" "നിന്റെ അപ്പയാടി എല്ലാത്തിനും കാരണം.... നിന്റെ അപ്പയാ ആ കാർത്തികേയന് നിന്നെ വിറ്റത്.... എല്ലാത്തിനും കൂട്ട് നീ അമ്മായിന്നു വിളിച്ചു പുറകെ നടക്കുന്നില്ലേ ആ തള്ളയും......" സത്യയുടെ വാക്കുകൾ ഒരു കൊടുങ്കാറ്റു പോലെ അവളുടെ ഉള്ളിൽ അലയടിച്ചു.... അപ്പോ സർ അന്ന് പറഞ്ഞതൊക്കെയും സത്യമായിരുന്നോ.... 'അപ്പ..... ' അവളുടെ ഉള്ളം വിങ്ങി... കണ്ണുനീർ പൊടിഞ്ഞു..... ഹൃദയം മുറിഞ്ഞ് ചോര ഒഴുകി..... ""ചേച്ചി......"" ലോലൻ അവളുടെ ചുമലിൽ കൈ വച്ചു വിളിച്ചതും പ്രിയ ഞെട്ടി അവനെ നോക്കി..... ""ഞാ.....ഞാൻ.... വീട്ടിലേക്ക് ചെല്ലട്ടെ........ നമുക്ക് പിന്നെ കാണാം......"" മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവന് മുഖം കൊടുക്കാതെയവൾ ദൃതിയിൽ മുന്നോട്ട് നടന്നു... മുന്നോട്ട് നടക്കുന്തോറും കാലിടറുന്നു....കാലുകൾക്ക് തളർച്ച ബാധിച്ച പോലെ.... കണ്ണുകളിൽ ഇരുട്ട് പടരുന്നു..... ഉച്ച വെയിൽ അതി കഠിനം.... ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുള്ളികൾ അമർത്തി തുടച്ചു പ്രിയ മുന്നോട്ട് നടന്നു.....

ഒരോട്ടോ പിടിച്ചവൾ തിരികെ വീട്ടിലെത്തി.... പോയ കാര്യം പോലും അവൾ പാടെ മറന്നു.... അവളുടെ ഉള്ളം മുഴുവനും അപ്പ മാത്രമായിരുന്നു... അപ്പ....... തന്നെ സ്നേഹിചിട്ടില്ലൊരിക്കലും....സ്നേഹത്തോടെയുള്ളൊരു നോട്ടം, ഒരു തലോടൽ ഒന്നുമുണ്ടായിട്ടില്ല.... പക്ഷെ സ്വന്തമെന്ന് പറയാൻ തനിക്കീ ഭൂമിയിൽ ആകെ ഉള്ളൊരു അവകാശി അത്‌ തന്റെ അപ്പയാണ്..... ഓരോ തവണ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോഴും മദ്യപിച്ചു തന്നെ മർദ്ധിക്കുകയും ചെയ്യുമ്പോൾ കൂടി ആ മനുഷ്യനെ വെറുത്തിട്ടില്ല.... തന്റെ വിധിയാണ് എന്ന് പറഞ്ഞു സ്വയം വിലപിക്കുമായിരുന്നു....... ഈ ഭൂമിയിൽ ജനിച്ചു വീണ നിമിഷത്തെ സ്വയം പഴിക്കുമായിരുന്നു.... താൻ കാരണം ആണ് അപ്പ ഇങ്ങനെ ആയിപ്പോയത്... തന്നെ പോലുള്ളൊരു പാഴ് ജന്മത്തിന് ജന്മം നൽകിയതെന്തിനായിരുന്നു.... എന്നെ അങ്ങു എടുത്തിട്ട് അമ്മയെ അപ്പക്ക് തിരികെ നൽകാമായിരുന്നില്ലേ....അമ്മയെ എന്നിൽ നിന്ന് തട്ടി പറിച്ച ദൈവത്തോട് പോലും വെറുപ്പാണ്....അമ്മ ഉണ്ടായിരുന്നെങ്കിൽ തനിക്കൊരിക്കലും ഈ ഗതി വരില്ലായിരുന്നു.... എന്തിനാണ് ദൈവം വീണ്ടും വീണ്ടും തന്നോടീ ക്ലൂരത കാണിക്കുന്നത് ..... അവസാനം അപ്പ..................... ഒരു മകൾ എന്ന പരിഗണ എങ്കിലും എനിക്ക് തരാമായിരുന്നില്ലേ....

നിങ്ങളൊരാൾക്ക് വേണ്ടിയല്ലേ ഈ പ്രിയ എല്ലാവർക്കും മുന്നിൽ ഒരു കള്ളിയായത്... തെരുവിൽ ഭിക്ഷ എടുത്ത് ജീവിക്കുന്നവർക്ക് പോലുമുണ്ടാകും അയാളേക്കാൾ അന്തസ്സ്......ആത്മാഭിമാനം...... ഒടുവിൽ കേറിക്കിടക്കാൻ ഒരിടം തന്ന ആ മനുഷ്യനെ പോലും ഞാൻ അവിശ്വസിച്ചു..... പ്രിയക്ക് ആദ്യമായി സ്വന്തം അപ്പനോട് വെറുപ്പ് തോന്നി........ അറപ്പ് തോന്നി..... സത്യയെ അവിശ്വസിച്ച നിമിഷത്തെയവൾ സ്വയം പഴിച്ചു... മുട്ടിനു മേൽ മുഖം പൂഴ്ത്തിയവൾ പൊട്ടി കരഞ്ഞു.... അത്ര മേൽ വേദനിച്ചിരുന്നവളുടെ ഉള്ളം..... ""ടാ നോക്കെടാ...നിനക്കറിയില്ലേ ഇവളെ. നമ്മടെ നാട്ടിലെ പ്രധാന കള്ളിയാ ഇവള്.." മോളേ ചേട്ടന്മാരെ കൂടി ഒന്ന് പഠിപ്പിച്ചു തരാവോ.." എന്താടി ഞാനൊന്ന് തൊട്ടപ്പോഴേക്കും നിനക്ക് നൊന്തു പോയോ...കണ്ടവന്മാരുടെ പേഴ്‌സ് അടിച്ചു മാറ്റാനും അവന്മാരോടൊപ്പം കറങ്ങി നടക്കാനൊന്നും നിനക്കൊരു ഉളുപ്പുമില്ലല്ലോടി.... കള്ളിയാ ഇവള്...പെരുംകള്ളി.... പെണ്ണുങ്ങളെ കൂടി പറയപ്പിക്കാനായിട്ട് ഉണ്ടായതാ ഇവളൊക്കെ ആളുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാരങ്ങൾ അവളുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു....

ഹൃദയം വിങ്ങുന്നു ... കള്ളി...പെരുംകള്ളി..... അത് മാത്രം അവളുടെ ചെവിക്കുള്ളിൽ ഒരു മൂളൽ പോലെ കേട്ടുകൊണ്ടിരുന്നു... എത്ര നേരം അങ്ങിനെ ഇരുന്നുവെന്ന് അറിയില്ല... കരഞ്ഞു തീർത്തപ്പോൾ മനസ് ഒന്ന് ശാന്തമായത് പോലെ..... കരഞ്ഞു കൺപോളകളോക്കെ തടിച്ചു വീർത്തിരുന്നു... മുഖം അമർത്തി തുടച്ചവൾ നിലത്ത് നിന്നെഴുന്നേറ്റു.....വേച്ചു വീഴാൻ പോയെങ്കിലും അടുത്തുള്ള ടീപൊയിൽ കൈ കുത്തിയവൾ പിടിച്ച് നിന്നു..... അടിവയറ്റിൽ കൊളുത്തി വലിക്കുന്ന വേദന..... പ്രാണൻ പറിഞ്ഞു പോകും പോലെ..... കാലുകൾക്ക് കനം വച്ചതുപോലെ... വല്ലാത്ത പെരുപ്പ്.... അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.... സമയം ഇഴഞ്ഞു നീങ്ങി..... അടിവയറ്റിൽ വീണ്ടും വേദന.... വയറിൽ അമർത്തി പിടിച്ചവൾ കമഴ്ന്നു കിടന്നു...... വേദന കുറയുന്നില്ല.,..അസഹ്യമായ വേദന.... ഭിത്തിയിൽ തൂങ്ങിയാടുന്ന കലണ്ടറിലേക്കവളുടെ നോട്ടം പോയി....ആകേണ്ട ഡേറ്റ് കഴിഞ്ഞു..... ഈ മാസം താമസിച്ചാണല്ലോ.... അതാണിത്ര കഠിനമായ വേദന.. താമസിച്ചു ആയിക്കഴിഞ്ഞാൽ തനിക്കെപ്പോഴും ഇങ്ങനെയാണ്....

കഠിനമായ വേദന ആണ്.... ഒപ്പം നടു വേദനയും കാല് കടച്ചിലും.... പോരാത്തതിന് ഛർദിയും..... പാഡും കയ്യിലില്ലല്ലോ.... ഇപ്പൊ എന്താ ചെയ്യാ... ഈ അവസ്ഥയിൽ എങ്ങനെ പുറത്ത് പോകും.... വേദന കൊണ്ട് ഒന്നനങ്ങാൻ കൂടി കഴിയുന്നില്ല..... സർ വരാൻ ഇനിയും സമയം എടുക്കും... പക്ഷെ ഈ കാര്യം എങ്ങനെയാണ് സാറിനോട് പറയുന്നത്.,... വേണ്ട...തത്കാലം ഇന്നൊരു ദിവസം വേറെന്തെങ്കിലും വഴി കാണാം .. എന്നിട്ട് നാളെ പുറത്ത് പോയി വാങ്ങാം.... പ്രിയ വയറിൽ അമർത്തി പിടിച്ച് പതിയെ എഴുന്നേറ്റ് പോയി കുഞ്ഞു തടിയലമാര തുറന്ന് നിന്ന് അവള്ടെ ഒരു കോട്ടൺ ഷാൾ കയ്യിലെടുത്തു... അതിനെ വലിച്ചു കീറി ഒരു നീളമേറിയ കഷ്ണം കൈക്കുള്ളിൽ വച്ചു... ബാക്കിയവൾ തിരികെ അലമാരയിൽ തന്നെ വച്ചു അടച്ച് കാലുകൾ വേച്ചു വലിച്ച് പുറത്തുള്ള ബാത്റൂമിലേക്ക് നടന്നു... സത്യ ഡ്യൂട്ടി കഴിഞ്ഞു അന്ന് കുറച്ച് നേരത്തെ ആണ് വന്നത്...സ്പേയർ കീ വച്ച് വാതിൽ തുറന്നകത്തേക്ക് കയറി..... പ്രിയയും സത്യയും മിണ്ടായതിൽ പിന്നെ ഇങ്ങനെയാണ്...ഒരു കാര്യത്തിലും സത്യ അവളെ ബുദ്ധിമുട്ടിക്കാറില്ല.... എന്നും താൻ വരുമ്പോൾ അടുക്കളയിൽ നിന്ന് തട്ടും മുട്ടുമൊക്കെ കേൾക്കാറുണ്ട്.... പക്ഷെ അവൻ അവിടേക്ക് തിരിഞ്ഞു പോലും നോക്കില്ല...

അവൾ ആ വീട്ടിൽ ഉണ്ടെന്നതിന്റെ ആകെ തെളിവ് അതാണ്.... ഉറക്കമുണരുമ്പോഴും തിരികെ വരുമ്പോഴുമുള്ള പാത്രങ്ങളുടെ കലപില ശബ്ദം... ഇന്ന് ഒന്നും കേൾക്കാനില്ല... അവൾ ഇനി പോയോ... സത്യ ഓരോന്ന് ചിന്തിച്ച് വാതിൽ കൊളുത്തിട്ട് അവന്റെ മുറയിലേക്ക് നടന്നു.... അവളുടെ മുറിയിലേക്ക് പാളി നോക്കിയെങ്കിലും മുറി പാതിയും ചാരി ഇരിക്കുന്നത് കൊണ്ട് ഒന്നും കാണാൻ കഴിയുന്നില്ല... തൊപ്പി ഊരി മേശ മേൽ വച്ച് കാക്കി ഊരി തുണി സ്റ്റാൻഡിലേക്ക് ഇട്ടു....ഒരു ടവലും എടുത്തവൻ പുറത്തെ ബാത്റൂമിലേക്ക് നടന്നു..... കുളിച്ചു തിരികെ വരുമ്പോഴും അടുക്കളയിൽ അവളെ കാണാഞ്ഞിട്ട് അവനെന്തോ പോലെ തോന്നുന്നുണ്ടായിരുന്നു.... തല തുവർത്തി ഒരു t ഷർട്ട്‌ എടുത്തിട്ട് ഒരു ലുങ്കിയും ഉടുത്തവൻ പുറത്തെകിറങ്ങി... അല്ലെങ്കിൽ താൻ എന്നും വരുമ്പോൾ മേശ മേൽ കഴിക്കാനുള്ളതെല്ലാം എടുത്തു വച്ചിട്ടുണ്ടായിരിക്കും.. ഇന്ന് ഒന്നും കാണുന്നില്ല....ഒപ്പം അവളെയും..... അവൻ അടുക്കളയിലേക്ക് നടന്നു.... സ്ലാബിന് മുകളിലിരുന്ന പാത്രങ്ങളോരൊന്നും മൂടി നീക്കി നോക്കി...

ചോറും കറിയും മാത്രമേ ഉള്ളോ.... ഞാൻ രാത്രി ചോറു കഴിക്കില്ലന്ന് അവൾക്കറിയാവുന്നതല്ലേ.... ഇവളൊന്നും ഉണ്ടാക്കിയില്ലേ... ഒന്നും വച്ചുണ്ടാക്കാതെ ഇവളെവിടെ പോയി കിടക്കുവാ.... അവൻ അരിശം മൂത്ത് പ്രിയയുടെ മുറി ലക്ഷ്യമാക്കി നടന്നു.... ചാരിയ വാതിലിൽ ചെറുതായൊന്നു തട്ടി അവനവിടെ തന്നെ നിലയുറപ്പിച്ചു..... ""പ്രിയ......"" വാതിൽ തുറക്കാതെ വന്നപ്പോൾ അവൻ വിളിച്ചു..... അവളിൽ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല.... ""പ്രിയ....."" അവൻ വീണ്ടും വിളിച്ചു..... ഇത്തവണ ശബ്ദതിന് കനം കൂടിയിരുന്നു.... ചാരിയ വാതിൽ അവനു മുന്നിൽ പതിയെ തുറക്കപ്പെട്ടു.... വാതിൽ പിടിയിൽ പിടിച്ച് കൊണ്ട് നിൽക്കുന്നവളെ ഒരു നിമിഷമേ അവൻ നോക്കിയുള്ളു... അവന്റെ മുഖത്തെ ദേഷ്യമൊക്കെ എവിടേക്കോ അകന്നു പോയിരുന്നു.... എണ്ണ മയം പോലുമില്ലാതെ മുടിയെല്ലാം പാറിപറന്ന് കിടക്കുന്നു... കണ്ണുകൾക്ക് തളർച്ച ബാധിച്ച പോലെ.... അവ കൂമ്പി അടഞ്ഞു പോകുന്നുണ്ടായിരുന്നു.... അവളുടെ അവശത ആ മുഖത്തു എടുത്തു കാട്ടുന്നുണ്ടായിരുന്നു....

താഴേക്ക് വീഴാനായി പോയവളെ കയ്യിൽ പിടിച്ചവൻ പിടിച്ചു നിർത്തി.... ""പ്രിയ എന്ത് പറ്റി നിനക്ക്....വയ്യേ.......ഏഹ്....."" വേവേലതിയോടെ ചോദിച്ചു കൊണ്ടവൻ അവളെ നോക്കുമ്പോൾ ദയനീയമായി അവളവനെ നോക്കി... ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ.... സത്യ അവളെ കയ്യിൽ പിടിച്ചു ബെഡിലേക്കിരുത്താൻ വന്നതും ബെഡിലെ ചുവപ്പ് കണ്ടവൻ അന്താളിപ്പോടെ പ്രിയയെ നോക്കി.... അവളിരു കണ്ണുകളുമടച്ചു നിന്നു...അവന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ.... നിസ്സഹായതയോടെ... ""പ്രിയാ........നിനക്ക്........."" സത്യ എന്തോ ചോദിക്കാൻ വന്നെങ്കിലും അവളുടെ അവസ്ഥ കണ്ടവൻ പറയാൻ വന്നത് നിർത്തി അവളെ ബെഡിലേക്കിരുത്തി...... ""നീ ഇവിടിരിക്ക്..... ഞാൻ....ഞാനിപ്പോ വരാം....."" സത്യ ധൃതിയിൽ പുറത്തേക്കിറങ്ങി അവന്റെ മുറിയിൽ നിന്ന് ഫോൺ കയ്യിലെടുത്ത് ദിലുവിനെ വിളിച്ചു... സത്യ വിളിച്ചു അരമണിക്കൂറിനുള്ളിൽ ദിലുവിന്റെ വണ്ടി വീട്ടു മുറ്റത്തു വന്ന് നിന്നു... അവൾ ദൃതിപ്പെട്ടു കാറിൽ നിന്നിറങ്ങി..... ""എന്താടാ പ്രിയക്ക് എന്താ പറ്റിയത്......""

""എടി... അത് പിന്നെ അവൾക്ക്......"" ""അവൾക്ക്..... അവൾക്കെന്താ... "" സത്യ എന്ത് പറയണമെന്നറിയാതെ അവൾക്ക് മുന്നിൽ തല കുനിച്ചു നിന്നു.... ""എന്താടാ......അവൾക്കെന്ത് പറ്റി......."" ""എടി...ഞാനത്....പിന്നെ......"" ""ഓഹ് നിന്നോട് ചോദിച്ച സമയം കൊണ്ട് എനിക്കിതവളോട് ചോദിച്ചാൽ മതിയായിരുന്നു.... വഴിന്ന് മാറങ്ങോട്ട്....."" ദിലു അവനെ തള്ളി മാറ്റി അകത്തേക്ക് കയറി പോയി.... ഇരുന്നിട്ടും നിലയുറക്കാതെ കൂട്ടിലിട്ട വെരുകിനെ പോലെയവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..... കുറച്ചു സമയം കഴിഞ്ഞു പ്രിയയുടെ മുറിവാതിൽ തുറന്ന് ദിലു ഇറങ്ങി വന്നു.... സത്യ ദൃതിപ്പെട്ടു അവൾക്കടുത്തേക്ക് ഓടി.... ""ദിലു അവൾക്ക്......"" സത്യയുടെ ഉള്ളിലെ ആശങ്കയും മുഖത്തെ ഭയവും ദിലു വായിച്ചെടുത്തു....അവൾ മാറിൽ കൈ കെട്ടി സത്യയെ കൂർപ്പിച്ചു നോക്കി..... ""എന്താ മോനെ സത്യാ പ്രേമമാ..... "" ദിലു ചോദിക്കുന്നത് കേട്ട് സത്യ അവളെ നോക്കി കണ്ണുരുട്ടി...... "" ആരോട്.... എനിക്കാരോടും പ്രേമവും മണ്ണാങ്കട്ടയും ഒന്നുല്ല... നിനക്ക് വട്ടാ...ഞാനെന്താ ചോദിച്ചേ നീ ഇപ്പോ എന്താ പറയുന്നേ......""" ""അല്ല നീ വേറാരുടെ കാര്യത്തിലും ഇത്ര ടെൻസ്ഡ് ആകുന്നത് ഞാനിത് വരെ കണ്ടിട്ടില്ല.... എന്റെ കാര്യത്തിൽ പോലും.... അത്‌ കൊണ്ട് ചോദിച്ചു പോയതാ...

. അവൾക്ക് ഒരു പ്രോബ്ലവുമില്ല... പീരീഡ്‌സ് ഡിലേ ആയതിന്റെ കുറച്ച് പ്രോബ്ലെംസ് അത്രേ ഉള്ളു.... ഇത്രേം ചെറിയ കാര്യത്തിന് നീ എന്നെ വിളിച്ചു വരുത്തേണ്ട കാര്യമുണ്ടായിരുന്നോ.... നിന്റെ വെപ്രാളം കണ്ടാൽ തോന്നും അവളെന്തോ പെറാൻ നിക്കുവാണെന്ന്... ലേബർ റൂമിനു വെളിയിൽ നിക്കുന്ന കെട്ടിയോന്മാരെകാൾ പേടിയും വെപ്രാളവുമാ നിന്റെ മുഖത്ത്...."" അവൾ കളിയാക്കി ചിരിച്ചതും സത്യ അവളെ രൂക്ഷമായി നോക്കി പുറത്തേക്കിറങ്ങി... ""ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ ഐ.പി എസേ.... നീ അത്‌ വിട്ടേക്ക്....എന്നിട്ട് ദാ ഇത് പിടിക്ക്....."" ദിലു അവന്റെ പിന്നാലെ പോയി കാറിന്റെ ഡോർ തുറന്ന് അവളെ ബാഗിൽ നിന്നൊരു പൊതി എടുത്തു അവന് നേരെ നീട്ടി..... ""എന്താ ഇത്.... "" ""ഇത് നിനക്കുള്ളതല്ല... പ്രിയക്കുള്ളതാ... അവൾക്കറിയാം എന്താന്ന്... നീ അവള്ടെ കയ്യിൽ കൊടുത്താൽ മതി.. എന്നാൽ ഞാൻ പൊക്കോട്ടെ ടാ... ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉണ്ടായിരുന്നുള്ളൂ...അപ്പോഴാ നീ വിളിച്ചേ... "" ""നീ ഏതായാലും വന്നതല്ലേ....നിനക്ക് നാളെ പോയാൽ പോരെ.....ഇനിയിപ്പോ നാളെ ഇവിടുന്ന് ഹോസ്പിറ്റലിൽ പോകാം... "" ""ഏയ് അത്‌ വേണ്ടടോ.... പോണം... പോയി ഒന്ന് കുളിച്ചു സുഖായിട്ട് ഉറങ്ങണം....വല്ലാത്ത ക്ഷീണം... ഞാൻ പിന്നൊരിക്കൽ വരാടാ...

ഇപ്പൊ നിനക്ക് കൂട്ടിനു നിന്റെ പ്രിയ ഇല്ലേ..... " സൈറ്റ് അടിച്ച് കാണിച്ചു പറഞ്ഞതും സത്യ അവളടുത്തേക്ക് പാഞ്ഞുവന്നു....ദിലു പൊടുന്നനെ കാറിൽ കയറി ഡോർ ലോക്ക് ചെയ്ത് അവനെ നോക്കി ഇളിച്ചു കാണിച്ചു.... ""നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.... ഉണ്ടക്കണ്ണി....."" ദിലു കാറിന്റെ ഗ്ലാസ്‌ താഴ്ത്തി അവനെ കൂർപ്പിച്ചു നോക്കി..... ""ഹ്മ്..നീ പോടാ.... ""അവൾ ചുണ്ട് കോട്ടി സ്റ്റിയറിങ്ങിൽ കൈ വച്ചവനെ നോക്കി... സത്യ താഴ്ന്നു വന്ന് ഡോറിൽ കൈവച്ചവളെ നോക്കി.... ""അപ്പോ ശെരി ഞാൻ വിളിക്കാം....... "" """നിന്റെ വിളിയൊക്കെ എനിക്കറിയാൻ മേലെ... ആഹ് പിന്നെ.... പ്രിയക്ക് ഉലുവ ഇട്ട വെള്ളം കൊടുക്കുട്ടോ... അല്പം ചൂടോടെ കൊടുക്കുന്നതായിരിക്കും ബെറ്റർ.....ഈ സമയത്ത് അത്‌ കുടിക്കുന്നത് നല്ലതാ...വേദനക്ക് അല്പം ശമനം ഉണ്ടാകും.... പിന്നെ ഞാൻ ടാബ്‌ലറ്റ് കൊടുത്തിട്ടുണ്ടവൾക്ക് വേദന ഒട്ടും കുറവില്ലെങ്കിൽ അത്‌ കഴിക്കാൻ പറഞ്ഞാൽ മതി.... അല്ല ഉലുവ എങ്ങനാ ഇരിക്കുന്നെന്ന് അറിയാവോ നിനക്ക്... അടുക്കളയിൽ പോലും കയറാത്ത ഇവനെ ഏല്പിച്ചിട്ട് ഞെനെങ്ങനെ പോവും എന്റെ കർത്താവെ...

എന്തേലും കലക്കി കൊടുത്ത് ആ കൊച്ചിനെ വടിയാക്കുവോന്ന് ആർക്കറിയാം... "" ""നീ എന്നെ അങ്ങനെ അങ്ങു ചെറുതാകുവൊന്നും വേണ്ട... ഉലുവ അല്ലെ അതൊക്കെ എനിക്കറിയാം.... നീ പോവാൻ നോക്ക്... നല്ല ക്ഷീണം ഉണ്ടെന്നല്ലേ പറഞ്ഞത്... പോ ...മൂക്കുമുട്ടെ അടിച്ച് കേറ്റിട്ട് പോയി കിടന്ന് പുതച്ചു മൂടി ഉറങ്ങാൻ നോക്ക്.....പോടീ....."" ""നീ പോടാ.....കൊരങ്ങാ....."" അവൻ ചിരിച്ചു കൊണ്ട് അല്പം മാറി നിന്നു... ദിലു വണ്ടി വളച്ചു ഗേറ്റ് കടന്ന് പോകാൻ നിന്നതും അവളൊന്ന് വണ്ടി നിർത്തി തലയിട്ട് പുറത്തേക്ക് നോക്കി... " അതേയ് പ്രേമം തലക്ക് പിടിച്ചു ആ കൊച്ചിനെ ഒന്നും ചെയ്തേക്കല്ലേ.... അല്ലെങ്കിലേ അതിന് തീരെ മേല....എല്ലാത്തിനും ഒരു കണ്ട്രോൾ വേണം....😜 അപ്പോ പോട്ടെ ഐ.പി എസേ....."" ""ഡീ................"" സത്യയുടെ അലർച്ച കേട്ടവൾ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു പോയി.....🥰........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story