അരികെ: ഭാഗം 15

arike thannal

രചന: തന്നൽ

ദിലു പോയ വഴിയേ നോക്കിയവൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...... വാതിൽ കൊളുത്തിട്ട് പ്രിയയുടെ മുറിയിലേക്ക് കടന്ന് സത്യ കയ്യിലിരുന്ന പൊതി മുറിയിലെ മേശ മേൽ വച്ചു.... ""ഇത് നിനക്കുള്ളതാ....ദിലു തന്നതാ....."" അതും പറഞ്ഞവൻ അവള്ടെ മുഖത്തേക്ക് പോലും നോക്കാതെ മുറി വിട്ട് പുറത്തു പോയി..... ഓഹ് കുറച്ച് മുന്നേ എന്തൊക്കെ ആയിരുന്നു........ താങ്ങി പടിക്കുന്നു... അശ്വസിപ്പിക്കുന്നു... ഇപ്പൊ നോക്കിയേ... ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലും കാണിക്കുന്നില്ല... കള്ള റൗഡി പോലീസ് പ്രിയക്ക് അവനോട് സംസാരിക്കണമെന്നുണ്ട്.... പറഞ്ഞു പോയതിനൊക്കെ മാപ്പ് ചോദിക്കണമെന്നുണ്ട്.... പക്ഷെ സർ തന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല...ഒരുപക്ഷേ വെറുപ്പാകോ എന്നോട്.... വെറുക്കാനും മാത്രം ഒന്നും താൻ പറഞ്ഞിട്ടില്ലല്ലോ... ഓരോന്ന് ഓർത്ത് പ്രിയ ബെഡിന്റെ ഹെഡ് റെസ്റ്റിൽ തല ചായ്ച്ചിരുന്നു..... .........................................🥀 """പ്രിയ....."" അവളങ്ങനെ ഇരുന്ന് എപ്പോഴോ മഴങ്ങി പോയി..... സത്യയുടെ സ്വരം കാതോരം പ്രതിധ്വനിച്ചതും അവൾ കണ്ണ് തുറന്നവനെ നോക്കി...

അവന്റെ കയ്യിലുള്ള ഗ്ലാസ്സിലേക്കും അവന്റെ മുഖത്തേക്കും തെല്ലൊരു സംശയത്തോടെ നോക്കി..... ""ധാ ഇത് കുടിക്ക്......"" ആ ഗ്ലാസ്‌ അവനവൾക്ക് നേരെ നീട്ടി.,.... ""എന്താ ഇത്......" അവൾ നെറ്റി ചുളിച്ചു..... ""ഉലുവ ഇട്ട വെള്ളം... ദിലു പറഞ്ഞു ഈ സമയത്തിത് കുടിക്കുന്നത് നല്ലതാന്ന്......പെയ്ൻ അല്പം ആശ്വാസം കിട്ടുമെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ.........."" എന്റെ മാതാവേ ഞാൻ വല്ല സ്വപ്നവും കാണുന്നതാണോ... ഇങ്ങേർക്ക് ഇത് എന്ത് പറ്റി... ഇനി ഇങ്ങേരെ നട്ടും ബോൾട്ടൊക്കെ ഊരി തെറിച്ചോ... ഉപ്പേതാ പഞ്ചാര ഏതാന്നിപ്പോഴും അറിയാത്ത മനുഷ്യനാ.... ഇനി വല്ല വിഷവും കലക്കി തന്ന് എന്നെ തട്ടാനെങ്ങാനും ആണോ ഉദ്ദേശം..... ""നീ എന്താ ആലോചിക്കുന്നേ ഇന്നാ പിടിക്ക്...."" സത്യ പറഞ്ഞതും പിന്നെ മറുത്തൊന്നും ചിന്തിക്കാതെ അവളത് വാങ്ങി..... ""നല്ല ചൂടുണ്ടാവും നോക്കി കുടിക്ക്.....ആഹ് പിന്നെ നീ എന്തെങ്കിലും കഴിച്ചോ...."" ""എനിക്ക് വേണ്ട വിശപ്പില്ല....."" ""വേണ്ടാഞ്ഞിട്ടാണോ വിശപ്പില്ലാഞ്ഞിട്ടോ.....??"" ""രണ്ടും..." അവനൊന്നു മൂളിക്കൊണ്ട് പോകാൻ തുനിഞ്ഞതും പ്രിയ അവന്റെ കയ്യിൽ കടന്ന് പിടിച്ചു....

""സാറിനെന്നോട് ദേഷ്യമുണ്ടോ......"" ""എന്തിന്.... ഞാൻ എന്തിനാ നിന്നോട് ദേഷ്യം വച്ചു പുലർത്തുന്നത്...."" ""അന്ന് ഞാൻ അപ്പയെ പിന്തുണച്ച് അങ്ങനെ ഒക്കെ പറഞ്ഞതിൽ സാറിനെന്നോട് ദേഷ്യം ഇല്ലേ... സോറി സർ.... അന്ന് ഞാൻ സാറിനെ അവിശ്വസിച്ചില്ലേ.... സർ പറയുന്നത് സത്യമാണോന്നു പോലും മനസിലാക്കാൻ ശ്രമിക്കാതെ...."" ""ലുക്ക് പ്രിയ...അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്...past is past... ജസ്റ്റ്‌ ലീവ് ഇറ്റ്... പിന്നെ എന്നെ വിശ്വസിക്കുന്നതും വിശ്വസിക്കാത്തതുമൊക്കെ നിന്റെ ഇഷ്ടമാണ് അതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല.... വേണേൽ വിശ്വസിക്കാം അല്ലേൽ കളയാം.... അറിഞ്ഞ കാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞു അത്രേയുള്ളൂ.... പിന്നെ നിനക്ക് എപ്പോ വേണേലും ഇവിടുന്ന് പോകാം....അപ്പേടെ അടുത്തേക്കോ നിന്റെ അമ്മായിടെ അടുത്തേക്കോ എവിടേക്ക് വേണേലും....

പക്ഷെ പോകുന്നതിനു മുന്നേ ഒരു വാക്കെങ്കിലും എന്നോട് പറഞ്ഞിട്ട് പോകുക... "" ഞാൻ ഒരു സോറി പറഞ്ഞതിന് ഇങ്ങേരു എന്തിനാ പോകുന്ന കാര്യമൊക്കെ പറയുന്നേ...അങ്ങനെ ഇപ്പൊ ഞാനിവിടുന്നു പോകുന്നില്ലെങ്കിലോ... കള്ള റൗഡി പോലീസ്.... എന്നെ പറഞ്ഞു വിട്ട് അങ്ങനെ ഇപ്പോ ഒറ്റക്ക് സുഖിക്കണ്ട..... ഓരോന്ന് മനസിൽ ചിന്തിച്ചു കൊണ്ടവൾ കയ്യിലെ ഗ്ലാസ് ചുണ്ടോട് ചേർത്തതും ""ബ്ലേഹ്ഹ്ഹ്...."" ഇറക്കിയ പോലെ തന്നെയവൾ തിരികെ തുപ്പി.... ""എന്താടി....."" പുറത്തേക്കിറങ്ങാൻ പോയ സത്യ പാഞ്ഞു അവൾക്കടുത്തേക്ക് വന്നു..... ""ഇതെന്തോന്നാ എനിക്ക് കലക്കി തന്നെ... എന്തൊരു കയ്പ്പാ ഇതിന്..എനിക്കെങ്ങും വേണ്ട...."" അവളൊരു മീറ്റർ അകലത്തിൽ മാറ്റി പിടിച്ചു.... "" അത്‌ കൈപ്പൊക്കെ ഉണ്ടാവും....നീ അതൊന്നും കാര്യമാക്കണ്ട... കണ്ണടച്ച് ഒറ്റവലിക്കങ്ങു കുടിച്ചേക്ക്...."" ""ഈ ചൂട് വച്ചിട്ടോ.... എനിക്കെങ്ങും വേണ്ട ഇത്...ഇതിനെന്തോ ഒരു രുചി വ്യത്യാസം...ഇത് ശെരിക്കും ഉലുവ ഇട്ട വെള്ളം തന്നെയാണോ..... "" ""അത്രക്കാണെൽ നീ കുടിക്കണ്ട...ഇങ്ങോട്ട് എടുക്കെടി.....""

സത്യ പിടിച്ചു വാങ്ങാൻ പോയതും അവൾ ഗ്ലാസ്‌ മാറ്റി പിടിച്ചു.... "" ഞാൻ കുടിച്ചോളാം...പകരം ഇത് പറ... അടുക്കളയുടെ പടി പോലും കണ്ടിട്ടില്ലാത്ത സാറിനെങ്ങനെയാ ഈ ഉലുവ മാത്രം ഇത്ര കൃത്യമായിട്ട് അറിയാവുന്നെ... "" ""ആഹ്ഹ്...അതൊക്കെ എനിക്കറിയാം... അത്‌ നിന്നേ ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല... നിനക്ക് വേണമെങ്കിൽ കുടിച്ചാൽ മതി....."" ഒരൊഴുക്കാൻ മട്ടിൽ മറുപടി പറഞ്ഞവൻ അലക്ഷ്യമായി എങ്ങോട്ടോ നോക്കി നിന്നു... ""ഞാൻ കുടിച്ചോളാന്നെ...ഏതായാലും എനിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.... ഞാൻ ചോദിച്ചതിന് മറുപടി താ... "" "ഓഹ് ഇത് വലിയ ശല്യമായല്ലോ.....കോപ്പ്...'അവൻ പിറുപിറുത്തു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.... ""നിനക്കിപ്പോ എന്താ അറിയേണ്ടത്... ഉലുവ മാത്രം എനിക്കെങ്ങനെ ഇത്ര കൃത്യമായിട്ട് അറിയാന്നല്ലേ...അത്‌ ഞാൻ ദിലുവിനോഡ് ചോദിച്ചപ്പോൾ അവളാ പറഞ്ഞ് തന്നതെനിക്ക്....ഇനി വേറെന്തെലും അറിയണോ നിനക്ക്...."" ""പക്ഷെ ഈ വെള്ളത്തിനു ഉലുവേടെ ഒരു ചുവയും ഇല്ലല്ലോ... എന്തോ ഒരു ചൊരുക്ക് തോന്നുന്നു ഇതിൽ....

സർ ഈ വെള്ളത്തിൽ ഇട്ട ഉലുവ എന്നെ ഒന്ന് കാണിക്കുവോ...."" ""എന്നെ വിശ്വാസമില്ലാത്തവർ എന്റെ കൈകൊണ്ടുണ്ടാക്കിയതും കുടിക്കണ്ട...ഇങ്ങോട്ടെടുക്കെടി...."" ആ ഗ്ലാസ് സത്യ അവള്ടെ കയ്യിൽ നിന്നു പിടിച്ചു വാങ്ങാൻ ശ്രമം നടത്തി..... പക്ഷെ അവളുണ്ടോ ഗ്ലാസ് അവളുടെ വലതു ഭാഗത്തേക്ക്‌ മാറ്റിപിടിച്ചു... സത്യ ഏന്തി വലിഞ്ഞു അവളെ കയ്യിൽ നിന്നു ഗ്ലാസ് വാങ്ങാൻ ശ്രമം നടത്തി കൊണ്ടിരുന്നു... രണ്ടാൾടേം പിടിവലിയിൽ ഗ്ലാസിൽ നിന്നല്പം വെള്ളം തുളുമ്പി അവള്ടെ കയ്യിലേക്ക് വീണു.... ""ആഹ്...." അവളെരിവ് വലിച്ച് കൈ വലിച്ചതും സത്യ അവളെ തുറിച്ചു നോക്കി.... """ കൈ പൊള്ളിയത് കണ്ടോ... ഞാൻ ചോദിച്ചപ്പോൾ മരിയാധിക്ക് തന്നിരുന്നെങ്കിലോ ഇപ്പൊ ഇങ്ങനെ സംഭവിക്കുമായിരുന്നോ... ഇങ്ങോട്ട് എടുക്ക് നീ കുടിക്കണ്ട..... ഇതൊക്കെ എടുത്ത് തലയിൽ വച്ച എന്നെ പറഞ്ഞാൽ മതിയല്ലോ...."" സത്യ അവള്ടെ കയ്യിൽ നിന്ന് ഗ്ലാസ് പിടിച്ചു വാങ്ങി ടീപൊയിൽ വച്ച് പ്രിയയുടെ വലതു കൈ അവന്റെ കയ്യിലെടുത്ത് പൊള്ളിയ ഭാഗത്തു ചെറുതായൊന്നു ഊതി.... അവളെരിവ് വലിച്ച് കണ്ണ് മുറുക്കെ അടച്ചു...

""ഒത്തിരി പൊള്ളിയോ...."" അത്രമേൽ സൗമ്യമായിരുന്നവന്റെ സ്വരം....പ്രിയ കണ്ണുതുറന്നവന്റെ മുഖത്തേക്ക് നോക്കി...... പൊള്ളിയ ഭാഗത്ത്‌ വീണ്ടും ഒന്ന് ചെറുതായി ഊതിയവൻ അവളിലേക്ക് നോക്കി..... അവളുടെ കണ്ണുകളിൽ കൗതുകമായിരുന്നു.... സത്യയുടെ ഈ ഒരു മുഖം അവളാദ്യമായി കാണുകയായിരുന്നു.... ഇത്രമേൽ ആർദ്രമായി അവനൊരിക്കൽ പോലും അവളോട് സംസാരിച്ചിട്ടില്ലെന്നവൾ ഓർത്തു.... തന്നോടുള്ള കരുതൽ..... പക്ഷെ പ്രണയം.......ആ കണ്ണുകളിൽ തന്നോടുള്ള പ്രണയമുണ്ടോ ....... സർ തന്നെ പ്രണയിക്കുന്നുണ്ടോ.... ഒരിക്കൽ പോലും ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടില്ല..... ആരോരുമില്ലാത്തവളോടുള്ള കരുണ സഹധാപം...അതിനപ്പുറത്തേക്ക്....... ""ഡീ.... ആരെ സ്വപ്നം കണ്ടോണ്ടിരിക്കുവാ......"" സത്യ അവൾക്ക് നേരെ കൈ വീശി..... ""ഞാൻ ചോദിച്ചത് നീ കേട്ടില്ലെന്നുണ്ടോ....ഒത്തിരി പൊള്ളിയൊന്ന്.... മരുന്ന് വക്കണോ....."" ""മ്മ്ഹ്ഹ് വേണ്ട...." അവൾ തല വെട്ടിച്ച് അവന്റെ കയ്യിൽ നിന്നും അവളുടെ കൈ വലിച്ചെടുത്തു...

അപ്പോഴാണ് അവനും ബോധം വന്നത്.....അത്ര നേരം അവളുടെ കയ്യും പിടിച്ചാണ് താനിരുന്നതെന്ന് ഓർത്തപ്പോൾ അവളുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാതെ ജാള്യതയോടെയവൻ എഴുന്നേറ്റു... ""അതെ എനിക്ക് വെള്ളം വേണം.... "" അവൻ പോകാൻ തുനിഞ്ഞതും അവളുടെ പറച്ചില് കേട്ട് അവന് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു..... ""നീ വെള്ളം കുടിക്കണ്ട... "" ""അതേയ് പ്ലീസ്... എനിക്ക് ദാഹിക്കുന്നു.... ഞാൻ ഇനി ഒന്നും പറയില്ല....."" ""നിനക്കെന്നെ സംശയം അല്ലെ... ഏതായാലും അത്‌ തീർത്തിട്ട്,നീ ഇനി ഇത് കുടിച്ചാൽ മതി....."" ""ഇല്ല സംശയം ഇല്ലന്നെ.... എനിക്ക് വിശ്വാസവാ.... ഇങ്ങു തന്നേരെ..... ഞാൻ കുടിച്ചോളാം...."" ടീപൊയിലിരുന്ന ഗ്ലാസ് എടുത്ത് അവനവൾക്ക് നേരെ നീട്ടി..... "" ഇനി എന്റെ വെള്ളത്തെ കുറ്റം പറയുവോ..." ഗ്ലാസ് പിന്നിലേക്ക് പിടിച്ചവൻ ചോദിക്കുമ്പോൾ ചുണ്ട് കോട്ടി അവളവനെ നോക്കി ഇല്ലെന്ന് തലയാട്ടി..... ചിരി അടക്കി പിടിച്ചു സത്യ ആ ഗ്ലാസ് അവൾക്ക് നേരെ നീട്ടി...... ""ടേക്ക് കെയർ...."" ഈ റൗഡി പോലീസിന്റെ മനസിൽ എന്താന്ന് മനസിലാകുന്നില്ലല്ലോ ന്റെ മാതാവേ...

സത്യ പോകാനായി വാതിൽക്കലേക്ക് നടന്നതും പ്രിയ ആത്മഗദം പോലെ പറഞ്ഞു...പക്ഷെ അത്‌ സത്യ കേൾക്കുകയും ചെയ്തു.... സത്യ തലചരിച്ചവളെ നോക്കുമ്പോൾ അവൾ വേറേതോ ലോകത്താണ്... ഗാഡമായ ചിന്തയിൽ... കയ്യിലെ ഗ്ലാസ്സിൽ അമർത്തി പിടിച്ചു വയറിനോട് ചേർത്തു വച്ചിട്ടുണ്ട്.... സത്യ അവളടുത്തേക്ക് നടന്ന് ചെന്ന് ബെഡിൽ അവളടുത്തിരുന്നു....... ബെഡോന്നു കിടുങ്ങിയപ്പോൾ പ്രിയ ഞെട്ടികൊണ്ടവനെ നോക്കി....തന്റെ അടുത്തിരിക്കുന്നവനെ കണ്ട് അവളെ നെഞ്ചിടിപ്പേറി... ""നിനക്കെന്നോട് എന്തേലും ചോദിക്കാനുണ്ടോ...."" അവന്റെ ചോദ്യം കെട്ടവളൊന്ന് അമ്പരന്നു.... ഇനി പറഞ്ഞതെന്തേലും കേട്ട് കാണുവോ...ഏയ്യ്.. അതിന് ഞാൻ തീരെ പതിയെ അല്ലെ പറഞ്ഞത്... ഇനി ഇങ്ങേർക്ക് പാമ്പിന്റെ ചെവി ആണോ.... അവളോരോന്ന് ചിന്തിച്ച് നഖം കടിച്ചു കൊണ്ടിരുന്നു....

""നീ ആ വിരലും കൂടി തിന്ന് തീർക്കുവോ.... "" അവന്റെ പറച്ചില് കേട്ട് അവളവനെ നോക്കി ഇളിച്ചു കാണിച്ചു.... ""നിന്നോട് ഇളിച്ചു കാണിക്കാനല്ല പറഞ്ഞത്... എന്നോട് എന്തേലും പറയാനുണ്ടോ എന്നാ ചോദിച്ചത്...."" """ഞാനോ.... അല്ല എനിക്കോ... എനിക്ക് സാറിനോട് എന്ത് പറയാനാ ഉള്ളത്.... എനിക്കൊന്നും പറയാനില്ല.... "" ""ഒന്നും പറയാനില്ലേ...."" അവനല്പംഅവളെടുത്തേക്ക് നീങ്ങി ഇരുന്നു.... """ഒന്നും പറയാനില്ല??????.."" ""മ്മ്ഹഹ്ഹഹ്ഹ......"" സ്വല്പം കൂടി അവൻ അവളെടുത്തേക്ക് നീങ്ങി..... """ഒന്നുല്ലേ... ഒന്നാലോചിച്ചു നോക്ക്...."" അവൾ പേടിച്ചരണ്ട് തല ഇരു വശത്തേക്കും ചലിപ്പിചില്ലെന്ന് പറഞ്ഞു..... """ശെരിക്കും ഒന്നുല്ല...."" അവളുടെ പിടക്കുന്ന കണ്ണുകളിലേക്കുറ്റ് നോക്കിയവൻ ചോദിക്കുമ്പോൾ ഉമിനീര് പോലും ഇറക്കാനാവാതെ വർധിച്ച ശ്വാസഗതിയോടെ അവളവനെ നോക്കി.... അവളുടെ വിറക്കുന്ന അധരങ്ങൾ ലക്ഷ്യമാക്കിയവൻ മുഖം അടുപ്പിച്ചപ്പോൾ ഭയപ്പോടെയവൾ ഇരു കണ്ണുകളും മുറുക്കെ അടച്ചിരുന്നു..... അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിക്കുന്നതിനനുസരിച്ചു അവളുടെ ഹൃദയമിടിപ്പും ഉയർന്നു കേട്ടു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story