അരികെ: ഭാഗം 16

arike thannal

രചന: തന്നൽ

അവളുടെ പിടക്കുന്ന കണ്ണുകളിലേക്കുറ്റ് നോക്കിയവൻ ചോദിക്കുമ്പോൾ ഉമിനീര് പോലും ഇറക്കാനാവാതെ വർധിച്ച ശ്വാസഗതിയോടെ അവളവനെ നോക്കി.... അവളുടെ വിറക്കുന്ന അധരങ്ങൾ ലക്ഷ്യമാക്കിയവൻ മുഖം അടുപ്പിച്ചപ്പോൾ ഭയപ്പോടെയവൾ ഇരു കണ്ണുകളും മുറുക്കെ അടച്ചിരുന്നു..... അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിക്കുന്നതിനനുസരിച്ചു അവളുടെ ഹൃദയമിടിപ്പും ഉയർന്നു കേട്ടു. സത്യ അവളെ ഒന്ന് നോക്കി, ചെറു ചിരിയോടെ അവളിൽ നിന്നകന്നിരുന്നു.... കുറച്ച് നേരം അങ്ങനെ ഇരുന്നിട്ടും ഒന്നും സംഭവിക്കാത്തതിനാലാകണം അവൾ ഒരു കണ്ണ് തുറന്നവനെ പാളി നോക്കി..... അവൾ നോക്കുന്ന കണ്ടതും ചിരി ഒളിപ്പിച്ചവൻ ഗൗരവം എടുത്തണിഞ്ഞു... ""ഒരു മാസത്തോളമായി ഇവിടെ എന്നോടൊപ്പം എന്റെ വീട്ടിൽ താമസിക്കുന്നു... എന്നിട്ടും നിനക്കെന്നെ ഇത്രക്ക് പേടിയാ...നീ ഇങ്ങനെ പേടിക്കാനും മാത്രം ഞാൻ നിന്നേ കേറി പീഡിപ്പിക്കത്തൊന്നും ഇല്ല....."" "" അതെനിക്ക് നന്നായിട്ടറിയാം നിങ്ങൾ എന്നെ ഒന്നും ചെയ്യില്ലെന്ന്.... നിങ്ങൾ ഇങ്ങനെ എന്റെ അടുത്ത് ഇത്ര ചേർന്നിരിക്കുമ്പോൾ ചിലപ്പോ കണ്ട്രോൾ ഇല്ലാണ്ട് ഞാൻ എന്തേലും ചെയ്ത് പോയാലോന്നു പേടിച്ചാ ഞാൻ കണ്ണടച്ചിരുന്നേ... """

"" ആണോ...പക്ഷെ നീ നന്നായി വിറക്കുന്നുണ്ടായിരുന്നല്ലോ.... അതും ഈ കൺട്രോളില്ലാത്തതിന്റെ ഭാഗമായിരിക്കുമല്ലേ..."" ""ആഹ്ഹ്...ഞാ...ഞാൻ അങ്ങനാ... എനിക്ക് കണ്ട്രോൾ ഇല്ലാണ്ട് വരുമ്പോൾ വിറയലുണ്ടാവും.."" ""എന്നാൽ ഞാനൊന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കട്ടെ...."" ""എന്ത്...??"" അതും പറഞ്ഞവൻ അവന്റെ വലതു കൈ അവൾക്ക് നേരെ ഉയർത്തിയതും അവൾ പിന്നോട്ടാഞ്ഞു.... "" നീ പേടിക്കണ്ട..എനിക്ക് നല്ല കൺട്രോളാ....... പകരം നിനക്ക് ഞാൻ കുറച്ച് കണ്ട്രോൾ തരാം... അല്ലെങ്കിലേ ഞാൻ ഉറങ്ങി കിടക്കുമ്പോഴെങ്ങാനും നീയെന്നെ കേറി റേപ്പ് ചെയ്താലോ.... ഇപ്പോഴും ബാച്ചിലറാണെ ഈയുള്ളവൻ.... ആരേലും കേറി റേപ്പ് ചെയ്താലേ എനിക്ക് ആരും പെണ്ണ് തരില്ല.. അത്‌ കൊണ്ട് എന്നെ ഞാൻ തന്നേ സൂക്ഷിക്കണ്ടേ...."" സത്യ പറഞ്ഞു കഴിഞ്ഞതും പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.... കിടന്നും ഇരുന്നുമൊക്കെ ചിരിയോട് ചിരി.....അവസാനം ചിരിച്ചു അവശയായി അവളവനെ നോക്കി...... അവന്റെ മുഖത്തേക്ക് നോക്കിയതും വീണ്ടും ചിരിക്കാൻ തുടങ്ങി....അവസാനം വയറിൽ അമർത്തി പിടിച്ചൊക്കെ ച്ചിരിക്കുന്നു.... സത്യ അവളെ തന്നെ നോക്കി ഇരുന്നു...കുപ്പി വള കിലുങ്ങുമ്പോലുള്ള അവളുടെ ആ ചിരി.... അവനത്ഭുതമായിരുന്നു... ആ ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാവും....

പക്ഷെ അവളിങ്ങനെ പൊട്ടി ചിരിക്കുന്നത് താൻ ആദ്യമായാണ് കാണുന്നത്.... അവനോർത്തു....അവളുടെ ആ ചിരി ആ നാലു ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു കേട്ട് കൊണ്ടിരുന്നു.... അവസാനം ചിരി നിർത്തി ഊരക്ക് താങ്ങു കൊടുത്തവളവനെ നോക്കി... അവളിലേക്ക് മാത്രം ദൃഷ്ടിയൂന്നി ഇരിക്കുന്ന സത്യയെ കണ്ടവൾക്ക് എന്തോ പോലെ തോന്നി... അവൾ തല താഴ്ത്തി ഇരുന്നു.... ഇനിയും അവിടിരിക്കുന്നത് പന്തി അല്ലെന്ന് കണ്ട് സത്യ എഴുന്നേറ്റു പുറത്തേക്ക് നടന്നു.... വാതിൽ കടന്നു പോകുന്നതിന് മുന്നേയും അവനൊന്നു പിന്തിരിഞ്ഞു നോക്കാതിരിക്കാൻ മറന്നില്ല... മിഴികൾ തമ്മിലിടഞ്ഞതും സത്യ പെട്ടന്ന് തല വെട്ടിച്ചു പുറത്തേക്ക് നടന്നു..... അവൻ പോയി കഴിഞ്ഞതും പ്രിയ ചിരിച്ചു കൊണ്ട് തലക്കൊരു കിഴുക്ക് കൊടുത്തു.... സർ എന്നെ പറ്റി എന്ത് കരുതി കാണും... അയ്യേ ഒന്നും വേണ്ടായിരുന്നു... ഗ്ലാസ് ചുണ്ടോഡ് ചേർത്ത് വെള്ളം ഊതിയാറ്റി കുടിച്ചു.... അല്പം കുടിച്ചവൾ ഗ്ലാസ് ടീപൊയിൽ വച്ചു.... കഴിഞ്ഞു പോയ നിമിഷങ്ങൾ മനസിലൂടെ ഓടി മറഞ്ഞതും പ്രിയ ചിരിച്ചു കൊണ്ട് ടീപൊയിലെ ഗ്ലാസ്സിലേക്ക് നോട്ടം തെറ്റിച്ചു.... ഒപ്പം കയ്യിലെ പൊള്ളലേറ്റ ഭാഗത്തേക്കും...സത്യ പിടിച്ച ഭാഗത്ത്‌ ചുണ്ടുകൾ ചേർത്തവൾ ബെഡിൽ നിവർന്നു കിടന്നു.....

ഒരുപാട് നേരം ഇരുന്നിട്ടാകണം വല്ലാത്ത നടു വേദന.... പക്ഷെ സാറിന്റെ മുഖം ഓർമയിലേക്ക് വരുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിര്.... ഒരു മാസത്തോളമായി ഇവിടെ എന്നോടൊപ്പം എന്റെ വീട്ടിൽ താമസിക്കുന്നു... എന്നിട്ടും നിനക്കെന്നെ ഇത്രക്ക് പേടിയാ...നീ ഇങ്ങനെ പേടിക്കാനും മാത്രം ഞാൻ നിന്നേ കേറി പീഡിപ്പിക്കത്തൊന്നും ഇല്ല.. സത്യയുടെ വാക്കുകൾ അവൾ വീണ്ടും ഓർത്തെടുത്തു...ശെരിയാണ്...ഇവിടെ വന്നിട്ട് ഒരു മാസം ആയി.... ഒരു നോക്ക് കൊണ്ട് പോലും സർ തന്നെ കളങ്കപെടുത്തിയിട്ടില്ല...അത്രയ്ക്ക് ശുദ്ധൻ...ഒരു പാവം... 'നീ എന്റെ കണ്ണിൽ ഒരു ദേവിയാണ് നിന്റെ ശരീരവും എനിക്കു പവിത്രമാണ് ഞാനതിനെ അപമാനിക്കയില്ല' കടപ്പാട് എപ്പോഴും എന്നിൽ നിന്നൊരു അകലം പാലിച്ചേ നിൽക്കാറുള്ളു.... പക്ഷെ ആദ്യമായാണ് സാറിന്റെ ഈ ഒരു മുഖം കാണുന്നത്....ഇന്ന് എന്നോട് കാണിച്ച ഈ കരുതൽ...സ്നേഹം.... സ്വന്തം അപ്പ പോലും ഇതൊന്നും എന്നോട് കാട്ടിയിട്ടില്ല.... സാറിനെകുറിച്ചോർക്കുമ്പോൾ ഉള്ളിൽ ഉടലെടുക്കുന്ന വികാരം എന്താണ്... പ്രണയം ആണോ എനിക്ക് സാറിനോട്.... എന്റെ മാനം രക്ഷിച്ചവനോട്... തല ചെയ്ക്കാനൊരിടം തന്നവനോട്.... ഒരു കരുതലായ് കൂടെനിന്നവനോട്.... എനിക്ക് പ്രണയമാണോ....

ഇതിനെ പ്രണയമെന്നൊക്കെ പറയാമോ.... അങ്ങനെ എങ്കിൽ സാറിനെന്നോടുള്ള വികാരം എന്തായിരിക്കും... സാറിനെന്നെ പ്രണയിക്കാൻ കഴിയുവോ.... എന്നെ അംഗീകരിക്കാൻ കഴിയോ.... ആരോരുമില്ലാത്തവളോടുള്ള അനുകമ്പ, കരുണ, സഹദാപം ഇതിനപ്പുറത്തേക്ക് എന്തെങ്കിലും സാറിനെന്നോട് തോന്നിയിട്ടുണ്ടോ... ആ കണ്ണുകളിൽ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ല... ആ ഹൃദയത്തിൽ ഞാനുണ്ടാവോ.... എനിക്ക് സാറിനെ പ്രണയിക്കാനുള്ള അർഹത ഉണ്ടോ.. ഒരു കള്ളിയായ എനിക്ക് ഒരു ഐ.പി.എസ് ഓഫീസറെ പ്രണയിക്കാനും മോഹിക്കാനും ഉള്ള എന്ത് അർഹതയാണുള്ളത്... പക്ഷെ എന്തിനൊക്കെയോ എന്റെ മനസ് സാറിന്റെ പ്രണയം കൊതിക്കുന്നു.,. ഈ കരുതൽ ഈ സ്നേഹം എന്നുമൊപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.... തെറ്റാണോ എന്നറിയില്ല...അർഹിക്കാൻ അർഹത ഉണ്ടോന്നറിയില്ല.. പക്ഷെ പ്രണയിച്ചു പോകുന്നു ഞാൻ എന്റെ റൗഡി പോലീസിനെ..... സ്നേഹം തുറന്നു പറഞ്ഞു തീരുമ്പോൾ ശരീരമൊട്ടാകെ വിയർപ്പുമരങ്ങൾ മുളയ്ക്കും. ചുറ്റിലും വരുംവരായ്കകളുടെ ചുടലപ്പറമ്പ്.... കടിച്ചുകീറാൻ വരുന്ന വിധിയെന്ന ചെന്നായ്ക്കൾ... ഒരു സ്ത്രീ ആദ്യമായി അവളുടെ വികാരത്തെ അഴിച്ചുവിടുമ്പോൾ ഇലകൾ പൊഴിയുന്ന ഒരു മരമാകുമത്രേ..

വരണ്ടുപോകുമെന്നറിഞ്ഞിട്ടും മരുഭൂമിയാകുവാൻ കൊതിക്കുന്ന മണ്ണിനെപോലെ... സ്വന്തം കുഴിമാടത്തിൽ ചവിട്ടിയാകും അവൾ നിങ്ങളോടു സ്നേഹം പറയുക.... അസ്ഥികൾ നുറുങ്ങുമ്പോഴൊക്കെയും, ആർത്തവവേദനയ്ക്കൊപ്പം നീയെന്ന വേദനയെ അവൾ അലിയിച്ചില്ലാതാക്കും........🖤 കടപ്പാട് സ്വയം കുറ്റപ്പെടുത്തിയും ന്യായീകരണങ്ങൾ നടത്തിയും അശ്വസിച്ചുമൊക്കെ അവൾ എപ്പോഴോ നിദ്രയെ പുൽകി... ഇടക്കെപ്പോഴോ മനസ്സിൽ കോറിയിട്ട ആ വലിഞ്ഞു മുറുകിയ മുഖം മിഴിവോടെ ഓർമയിലേക്ക് തെളിഞ്ഞു വന്നതും ഉറക്കത്തിൽ പോലും അവളുടെ ചൊടിയിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു..... പിറ്റേന്ന് രാവിലേ പ്രിയ എഴുന്നേൽക്കുന്നതിനു മുന്നേ സത്യ ഉണർന്നു... ഫ്രഷ് ആയി വന്നവൻ അടുക്കളയിൽ കയറി.... അവനൊരു നിമിഷം ആലോചിച്ചു നിന്നു.... എന്താ ഇപ്പോ ചെയ്യാ.... ചായ ഉണ്ടാക്കാനും അറിയില്ലല്ലോ.... ഈ ഒരവസ്ഥയിൽ അവളെ ബുദ്ധിമുട്ടിക്കാനും കഴിയില്ല..... ആലോചിച്ചിട്ട് മുന്നിലാകേ ഒരു വഴിയേ ഉള്ളു....ദിലു..... അവളോട് തന്നെ ചോദിച്ചേക്കാം.... സത്യ ഫോൺ എടുക്കാൻ മുറിയിലെക്ക് നടന്നതും പ്രിയ മുറിയിൽ നിന്നിറങ്ങി വന്നതും ഒന്നിച്ചായിരുന്നു... അവളെ കണ്ട പാടെ ഇന്നലത്തെ കാര്യങ്ങൾ ഓർമയിലേക്ക് വന്നതും അവളെ ഫേസ് ചെയ്യാൻ കഴിയാതെയവൻ നോട്ടം മാറ്റി കളഞ്ഞു....

അവളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... അവളെ ഒന്ന് പേടിപ്പിക്കണമെന്ന് മാത്രമേ കരുതിയുള്ളു.... പെട്ടെന്ന് അവളുടെ വായിന്നു റൗഡി പോലീസെന്ന് കേട്ടപ്പോൾ ഒന്ന് ചോദിക്കണമെന്ന് കരുതി അത്ര മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ... അവള് എനിക്കിങ്ങനെ ഒരു പേരിട്ടിട്ടുണ്ടെന്ന് അറിയില്ലായിരുന്നു.... അന്ന് അവളുടെ അമ്മായിടെ വീട്ടിൽ വച്ച് റൗഡി പോലീസെന്നും പറഞ്ഞു കെട്ടിപിടിച്ചപ്പോൾ അന്നെനിക്ക് ശെരിക്കും മനസിലായില്ല.... ചിലപ്പോ കേട്ടതിന്റെ കുഴപ്പമാണെന്ന് കരുതി അത്‌ അപ്പാടെ മറന്നു കളഞ്ഞു...പക്ഷെ ഇന്നലെ ഒന്ന് കൂടി അത്‌ കേട്ടപ്പോളല്ലേ മനസിലായത്.... ""സർ എന്താ ആലോചിക്കുന്നേ...ഇന്ന് ഡ്യൂട്ടിക്ക് പോകണ്ടേ സാറിന്...."" അവളുടെ വാക്കുകളാണവനെ തിരികെ കൊണ്ട് വന്നത്.... അവൻ ഒന്ന് മൂളിക്കൊണ്ട് മുറിയിലേക്ക് കയറി പോയി.... പ്രിയ അടുക്കളയിലേക്കും..... സത്യ ഫോണും കയ്യിൽ പിടിച്ച് ഹാളിലേക്കിറങ്ങി ദിലുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.. റിങ് പോകുന്നതല്ലാതെ അവൾ എടുക്കുന്നുണ്ടായിരുന്നില്ല.... അവനൊന്നു കൂടി വിളിച്ചു നോക്കി.. റിങ് മുഴുവൻ കേട്ട് ഫോൺ കട്ട്‌ ആയതും അവനതും കൊണ്ട് അടുക്കളയിലേക്ക് നടന്നു... ""നീ ഇവിടെ എന്താ ചെയ്യുന്നേ...."" ""സാറിന് കാണാൻ പാടില്ലേ ഞാൻ എന്താ ചെയ്യുന്നെന്ന്...

ഞാൻ ചായ ഇടുവാ... സർ പോയി റെഡി ആയിക്കോ.. ഞാൻ കഴിക്കാൻ കൂടി എന്തേലും പെട്ടെന്ന് ഉണ്ടാക്കി വക്കട്ടെ..."" ""നിനക്ക് മേലാണ്ടിരിക്കുവല്ലേ... എന്നിട്ടാണോ ഇതൊക്കെ ചെയ്യുന്നേ.... നീ....നീ ഇങ്ങോട്ട് മാറിക്കെ ഞാൻ ചെയ്തോളാം...."" സത്യ പറയുന്നത് കേട്ട് അവളുടെ കയ്യിലിരുന്ന തേയില ടിന്ന് താഴെക്കൂർന്നു വീണു... അവളമ്പരന്ന് അവനെ നോക്കി.... "" എന്താടി ഇങ്ങനെ ഉണ്ടക്കണ്ണുരുട്ടി നോക്കുന്നത്... എന്താ ഞാൻ ചെയ്താൽ ശെരിയാവില്ലേ.... ഇങ്ങോട്ട് മാറെടി....ഇനിയും നിന്നാൽ എനിക്ക് ലേറ്റ് ആകും...."" നിലത്ത് വീണ തേയില ടിൻ കയ്യിലെടുത്തവനവളെ നോക്കി ""സർ....എങ്ങനെയാ ഇതൊക്കെ... എനിക്കിപ്പോ കുഴപ്പമൊന്നുമില്ല....ഞാൻ ചെയ്തോളാം സർ... സർ പൊയ്ക്കോളു...."" "" ഞാൻ പോണോ വേണ്ടെന്നു ഞാൻ തീരുമാനിച്ചോളാം.... നീ ഇങ്ങോട്ട് നീങ്ങി നിക്ക്... എന്നിട്ട് ഞാൻ ചെയ്യുന്നത് കണ്ട് പടിക്ക്...."" അവനാജ്ഞപിച്ചതും അവൾ അല്പം മാറി നിന്നു കൊടുത്തു.... വെള്ളം തിളക്കാൻ തുടങ്ങിയതും തേയില പോണി തുറന്നവൻ മൂന്നാലു സ്പൂൺ തേയില പൊടി അതിലേക്കിട്ടു.... ""അയ്യോ സർ എന്താ ഈ കാണിക്കുന്നേ ഇത്ര ഒന്നും...."" ""ശ്......"" അവൾ പറയാൻ തുനിഞ്ഞതും അവന്റെ ചുണ്ടിനു കുറുകെ വിരലുകൾ ചേർത്തവൻ മിണ്ടാതിരിക്കാൻ പറഞ്ഞു.....

"" നീ ഇതിൽ അഭിപ്രായം പറയണ്ട...വേണേൽ പോയി ഒരു കുളി പാസാക്കിയിട്ട് വാ....അപ്പോഴേക്കും ഞാൻ ഇത് റെഡി ആക്കാം..."" സൈറ്റ് അടിച്ച് കാണിച്ചവൻ പറയുമ്പോൾ കൗതുകത്തോടെയവളവനെ നോക്കി.. ദേഷ്യത്തോടെയല്ലാതെ തന്നോടൊരിക്കൽ പോലും സംസാരിച്ചിട്ടില്ല.... എപ്പോഴും ഉണ്ടാവും ദേഷ്യപെടാനും ചീത്ത പറയാനും എന്തേലും കാരണങ്ങൾ... ആ ആളാണ് തന്നോടിങ്ങനെ.. ഇത് വരെ അടുക്കളയുടെ പടി വാതിൽ പോലും കടക്കാത്ത മനുഷ്യനാണ്... പക്ഷെ തനിക്ക് വേണ്ടി ഇതൊക്കെ....ഇന്നലെ ഒരു രാത്രി കൊണ്ട് ഒരാളിങ്ങനെയും മാറുവോ...അവളോർത്തു... സത്യ കുപ്പിയിലെ പാൽ മുക്കാൽ ഭാഗവും ചായ പാത്രത്തിലെക്കൊഴിച് പഞ്ചസാരക്കായി കണ്ണുകൾ കൊണ്ട് പരതി... ഷെൽഫിലെ ഏറ്റവും മൂലക്കയിരിക്കുന്ന ടിന്നിൽ അവന്റെ കണ്ണുകൾ ഉടക്കിയതും അവനത് കയ്യിലെടുത്തു.... ""അയ്യോ സർ അത്...."" ""മിണ്ടാതിരിക്കെടി.... ഞാൻ ചെയ്തോളാന്ന് പറഞ്ഞില്ലേ.....നീ അഭിപ്രായം പറയണ്ട.... ഞാൻ ഉണ്ടാക്കിയ ചായ കുടിച്ച് നോക്കിയിട്ട് നീ അഭിപ്രായം പറഞ്ഞാൽ മതി..

അപ്പോൾ നിന്റെ ഈ തിരുവായ് തുറന്നാൽ മതി...ഇപ്പോ അടച്ചു വക്ക്..."" പിന്നെ പ്രിയ ഒന്നും മിണ്ടാൻ പോയില്ല...അവനെന്തേലും ചെയ്യട്ടെന്ന് വച്ച് അവളും അതെല്ലാം നോക്കി കണ്ട് മിണ്ടാതെ നിന്നു....അവന്റെ കയ്യിലിരുന്ന ടിൻ തുറന്ന് നാലു സ്പൂൺ അതിലേക്കിട്ടതും പ്രിയ തലക്ക് താങ്ങു കൊടുത്തവനെ നോക്കി.,.. അവനത് തിരികെ ഷെൽഫിൽ വച്ച് ചായ പാത്രത്തിൽ കണ്ണും നട്ട് നിന്നു... ചായ തിളച്ചു പൊന്തി വന്നതും സ്റ്റൗ ഓഫ്‌ ചെയ്തവൻ പാത്രത്തിൽ കൈ കൊണ്ട് പിടിക്കാൻ പോയതും പ്രിയ അവനെ തടഞ്ഞു..... അടുത്തിരുന്ന തടതുണി എടുത്തവന് നേരെ നീട്ടി....അവനത് വാങ്ങി സൂക്ഷമതയോടെ പാത്രം സ്റ്റവിൽ നിന്നിറക്കി കപ്പിലേക്ക് അരിച്ചൊഴിച്ചു.... രണ്ട് ഗ്ലാസ് എടുത്ത് രണ്ടിലേക്കും ചായ പകർന്നൊഴിച്ചു....ഒന്നവൾക്ക് നേരെ നീട്ടി ഒന്നവനും കയ്യിലെടുത്ത് അടുക്കള പടിവാതിലിൽ നിന്ന് വിദൂരതയിലേക്ക് നോക്കി... ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ച് വലിച്ചു കുടിച്ചു... ഒരിറക്ക് കുടിച്ചതും അവന്റെ മുഖം ചുളിഞ്ഞു... ഇറക്കിയത് പോലെയവൻ തിരികെ തുപ്പി... അവൻ പിന്തിരിഞ്ഞു നിന്നത് കൊണ്ട് പ്രിയ അത്‌ കണ്ടിരുന്നില്ല.... അവൻ തലചരിച്ചവളെ നോക്കി.... അവളാണെങ്കിൽ കപ്പും കയ്യിൽ പിടിച്ച് ചിരി കടിച് പിടിച്ചവനെ നോക്കി... "" ചായ എങ്ങനുണ്ട്...something different അല്ലെ....""

"" എങ്ങനെ ഇല്ലാണ്ടിരിക്കും പഞ്ചസാരക്ക് പകരം ഉപ്പ് വാരി ഇടുമ്പോൾ ആലോചിക്കണമായിരുന്നു...." ""ഉപ്പോ??"" ""ആഹ്ഹ്...അത്‌ ഉപ്പിന്റെ ടിൻ ആയിരുന്നു..."" ""എന്നാൽ പിന്നെ നിനക്കത് നേരത്തെ പറയാൻ പാടില്ലായിരുന്നോടി....."" ""ഞാൻ പറയാൻ വന്നപ്പോളല്ലേ സാറെന്നെ തടഞ്ഞത്.....സ്വയം ചെയ്തോളാം..എന്നെ ആരും സഹായിക്കാൻ വരണ്ടെന്നൊക്കെ പറഞ്ഞ് വീമ്പേളക്കിയിട്ട്.... ഇപ്പൊ എന്തായി......എന്തിനാ വെറുതെ അറിയാൻ മേലാത്ത പണിക്ക് പോണേ... ഞാൻ തന്നെ ചെയ്യുമായിരുന്നില്ലേ... "" പ്രിയ അതും പറഞ്ഞു വാ പൊത്തി ചിരിച്ചു കൊണ്ട് അവന്റെ കയ്യിലുള്ള ഗ്ലാസ് വാങ്ങി സ്ലാബിൽ വച്ചു... സത്യ ചമ്മിയ മുഖവുമായി സ്വയം തലക്കൊരു കിഴുക്കും കൊടുത്തവൻ ഹാളിലേക്ക് നടന്നു.... വെറുതെ ചമ്മി നാറി...ഒന്നും വേണ്ടായിരുന്നു..ശേ..ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും.... ഓരോന്ന് ചിന്തിച്ച് കൊണ്ടവൻ കാക്കി അയൺ ചെയ്യാൻ തുടങ്ങി.... ""പ്രിയ....."" ഉടുപ്പിന്റെ ബട്ടൻ ഇട്ട് കൊണ്ട് അടുക്കളയിലേക്ക് നോക്കിയവൻ വിളിച്ചു... ""ആഹ്ഹ് ദേ വരുവാ ഒരു പത്തു മിനിറ്റ്....."" അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് പോക്കറ്റിലേക്കിട്ടു... ""നിന്റെ ജോലി ഇത് വരെ കഴിഞ്ഞില്ലേ...നീ ഒന്നിത് വരെ വന്നേ... എനിക്കൊരു കാര്യം പറയാനുണ്ട്... ""

""ആഹ് വരുന്നു...."" ചുരിദാറിന്റെ ഷാളിൽ കൈ തുടച്ചവൾ ദൃതിയിൽ വന്നു....സത്യ പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ എടുത്ത് അവൾക്ക് നേരെ നീട്ടി.... "" ദാ വാങ്ങിച്ചോ..."" അവൾ സംശയത്താൽ അവനെ നോക്കി.... ""എനിക്ക്.... ഇതെന്തിനാന്ന് മന....""" ""നീ ജോലി ചെയ്തതിനുള്ള കൂലി... ഇന്നേക്ക് ഒരു മാസമായില്ലേ നീ ഇവിടെ ജോലിക്ക് കയറിയിട്ട്...ഇന്ന് നിന്റെ സാലറി ഡേറ്റ് ആണ്..മറന്നു പോയോ... വായിനോക്കി നിൽക്കാതെ പിടിക്കെടി എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്... "" അവളെ പറഞ്ഞു മുഴിപ്പിക്കാൻ അനുവദിക്കാതെയവൻ ഇടക്ക് കയറി... ""എനിക്കിത് വേണ്ട...ഞാൻ വാങ്ങില്ല.... ഞാൻ ഇതൊന്നും പ്രതീക്ഷിച്ചല്ല ഇവിടെക്ക് വന്നത്..."" ""പിന്നെ നീ എന്ത് പ്രതീക്ഷിച്ചാ വന്നത്... ജോലി ചെയ്താൽ അതിനുള്ള പ്രതിഫലം കൊടുക്കണമെന്നാ.... നീയല്ലെങ്കിൽ നിന്റെ സ്ഥാനത്തു മറ്റൊരാൾ ആർക്കായാലും ഞാൻ ശമ്പളം കൊടുക്കണ്ടേ... നിന്ന് വാചകമടിക്കാതെ വാങ്ങിക്കേടി..."" ""അങ്ങനെ നോക്കുവാണേൽ ഞാൻ സാറിനും പൈസ തരേണ്ടതല്ലേ...

ഇവിടെ ഈ വീട്ടിൽ താമസിക്കുന്നതിനും മൂന്ന് നേരം ഇവിടുത്തെ അന്നമുണ്ണുന്നതിനും....സാറും വാടക കൊടുത്തല്ലേ ഇവിടെ താമസിക്കുന്നത്.. അപ്പൊ...."" അവൾ പറഞ്ഞു തീരുന്നതിനു മുന്നേ മേശ മേലിരുന്ന ജഗ് ഊക്കോടെയവൻ തട്ടി തെറിപ്പിച്ചു... വലിയൊരു ശബ്ദത്തോട് കൂടിയത് നിലത്തേക്ക് വീണ് ചിന്നി ചിതറി.... പ്രിയ പേടിച്ചരണ്ട് രണ്ടടി പിറകിലേക്ക് നീങ്ങി.....സത്യ പല്ല് ഞെരിച്ച് അവൾക്കടുത്തേക്ക് പാഞ്ഞടുത്തു.... അവളുടെ പേടിച്ചരണ്ട മുഖവും വിറക്കുന്ന മൂക്കിൻ തുമ്പും നിറഞ്ഞു നിൽക്കുന്ന കണ്ണുകളും കണ്ട് പറയാൻ വന്നതെന്തോ തൊണ്ടകുഴിയിൽ തടഞ്ഞു നിർത്തിയവൻ...... ദേഷ്യത്താൽ കയ്യിലെ പൈസ മേശ മേൽ വച്ചവൻ കാറ്റ് പോലെ പുറത്തേക്ക് പോയി..... സത്യ പോയ വഴിയേ നിസഹായതയോടെയവൾ നോക്കി നിന്നു...... ആഗ്രഹിച്ചതും മോഹിച്ചതും ഞാൻ മാത്രമല്ലെ... അപ്പോ വേദനയും തനിക്ക് മാത്രമല്ലെ.....സാറിന് ഞാൻ ഇപ്പോഴും ഇവിടുത്തെ വേലക്കാരി മാത്രമാണ്... അതിനപ്പുറത്തേക്കൊക്കെ മോഹിച്ചതും ആഗ്രഹിച്ചതുമൊക്കെ എന്റെ തെറ്റാണ്... അല്ലെങ്കിലും കള്ളിയായൊരുവളെ സർ എങ്ങനെ സ്നേഹിക്കാനാണ്... അതിനുള്ള അർഹത ഈയുള്ളവൾക്കില്ല.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story