അരികെ: ഭാഗം 17

arike thannal

രചന: തന്നൽ

"""എസ്ക്യൂസ്‌ മി സർ...."" ""ആഹ്ഹ് സത്യ കയറി വാടോ... "" സത്യയുടെ ശബ്ദം കേട്ടതും കമ്മിഷണർ തലയുയർത്തി നോക്കി ചിരിച്ചു കൊണ്ടയാൾ അകത്തേക്ക് വരാൻ കൈ കാണിച്ചു...അയാൾക്ക് മുന്നിൽ നിവർന്നു നിന്ന് സല്യൂട്ട് അടിച്ചവൻ മുന്നിലെ ചെയറിലേക്ക് ഇരുന്നു...തലയിലെ തൊപ്പി ഊരി മടിയിൽ വച്ചവൻ അയാൾക്ക് മുന്നിൽ നിവർന്നിരുന്നു.... ""എന്താ സർ അർജന്റ് ആയിട്ട് കാണണമെന്ന് പറഞ്ഞത്...... Anything series....???"" "" ആഹ് കുറച്ചു സീരീസ് ആണെന്ന് കൂട്ടിക്കോഡോ.... അല്ല തനിക് കുടിക്കാനെന്താ പറയേണ്ടേ....ടീ ഓർ കോഫീ....?""" ""ഏയ് ഒന്നും വേണ്ട സർ...സർ കാര്യം പറഞ്ഞില്ല... "" ""ആഹ്ഹ് പറയാടോ....താനിങ്ങനെ ദൃതി വയ്ക്കാതെ.... "" കമ്മിഷണർ ഒരു ഫയൽ അവന് നേരെ നീട്ടിയതും സത്യ അത് കയ്യിൽ വാങ്ങി നിവർത്തി നോക്കി... ""ഇത് തന്റെ കയ്യിൽ ഏല്പിക്കാനാ ഞാൻ തന്നോട് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്....ഇത് ഇവിടെ എന്റെ പക്കൽ ഇരിക്കുന്നിടത്തോളം കാലം എന്റെ ജീവന് പോലും ആപത്താണ്.... ""

""അതിനും മാത്രം ഇതിലെന്താണ് സർ ഉള്ളത്...."" "" ഒരു അറുമുഖതെ പറ്റി താൻ കേട്ടിട്ടുണ്ടോ.... ഈ നാട്ടിലെ തന്നെ പേരുകേട്ട ഗുണ്ടതലവൻ.... ഹാഫ് മലയാളിയും ഹാഫ് തമിഴനും.......അവൻ മാത്രമല്ല അവന്റെ കൂട്ടാളികൾ ആയി അഞ്ചു പേർ.... വെറും ഗുണ്ടായിസം മാത്രമല്ലഡോ ... വേറെയും പല കേസുകളും ഉണ്ട് അവന്മാർക്കെതിരെ.... അതിലെടുത്തു പറയേണ്ടുന്ന ഒന്നാ നമ്മുടെ കവടിയാർ കേസ്..... അഞ്ചു വയസായ ഒരു പിഞ്ചു കുഞ്ഞിനെ ഒരു ദയവും ദാക്ഷണ്യവും ഇല്ലാതെ ക്ലൂരമായി പീഡിപ്പിച്ചു കൊന്ന അവന്റെ കൂട്ടാളിയായ ഒരു സെബാസ്ത്യൻ.... പക്ഷെ എന്ത് ചെയ്യാനാഡോ..ഒന്നിനും തെളിവുമില്ല..സാക്ഷി മൊഴികളുമില്ല.... അഥവാ ഉണ്ടെങ്കിൽ തന്നെ അവന്മാരെ പേടിച്ചു ഒരുത്തനും അവന്മാർക്കെതിരെ സാക്ഷി പറയാൻ ധൈര്യപ്പെടില്ല.... ഒരു ആറു മാസത്തിനു മുൻപ് ഇതേ കേസ് അന്വേഷിക്കാൻ ഒരു ഐ.പി.എസ് ഓഫീസർ ഇവിടെ ചാർജെടുത്തു... പറഞ്ഞാൽ താൻ അറിയുമായിരിക്കും.... നിതിൻ രാജ് ഐ.പി എസ്... കേസ് ഒരു വിധം ക്ലോസ് ആകാറായതായിരുന്നു.... പക്ഷെ...""

അത്രയും പറഞ്ഞയാൾ നെടുവീർപ്പിട്ടു കൊണ്ട് ചെയറിൽ നിന്നെഴുന്നേറ്റു...... 'നിതിൻ രാജ് ഐ.പി.എസ്.' സത്യയുടെ ചെവിയിൽ ആ പേര് മാത്രം മുഴങ്ങി കേട്ടു... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... കഴുത്തിലെ നീല ഞരമ്പുകൾ പുറത്തേക്കുന്തി...മുഷ്ടി ചുരുട്ടി പിടിച്ചവൻ ദേഷ്യം കടിച്ചമർത്തി.... ""അവന്മാരെ പറ്റിയുള്ള എല്ലാ ഡീറ്റെയിൽസും തന്റെ കയ്യിലിരിക്കുന്ന ആ ഫയലിൽ ഉണ്ട്...അവന്മാർക്കെതിരെ നമ്മുടെ കയ്യിലുള്ള ഒരേ ഒരു പ്രൂഫ്.... പക്ഷെ അത് മാത്രം പോരല്ലോ നമുക്ക്...അവന്മാർക്കെതിരെ ശക്തമായ തെളിവ് വേണം...അതില്ലാതെ നമുക്ക് അവൻമാരെ ഒന്നും ചെയ്യാൻ കഴിയില്ല സത്യ.... ഈ ഒരു പ്രൂഫ് നമ്മുടെ കയ്യിലുള്ളത് അവന്മാരെങ്ങനെയോ അറിഞ്ഞു കഴിഞ്ഞു... ഇനി ഇത് കൈക്കലാക്കാൻ അവന്മാരെന്തും ചെയ്യും...ഇത് വിശ്വസിച്ചേൽപ്പിക്കാൻ ഡിപ്പാർട്മെന്റിൽ ഇപ്പൊ താൻ മാത്രമേയുള്ളൂ അതാടോ ഞാൻ തന്നെ വിളിപ്പിച്ചത്... താൻ ഈ കേസ് അന്വേഷിക്കണം സത്യ ... ആ കുഞ്ഞിന് നീതി കിട്ടണം... എനിക്കും ഉണ്ട് അത് പോലൊരു പെൺ കുഞ്ഞ്...

അവന്മാരെ പോലുള്ള തന്തയില്ലാത്തവനമാരെ കാരണം പെൺ കുഞ്ഞുള്ള ഒരു മാതാപിതാക്കളും ഇനി കരയാൻ പാടില്ല..." സത്യ കയ്യിലെ ഫയൽ നിവർത്തി അതിലെക്ക് കണ്ണോടിച്ചു... അതിലെ ഫോട്ടോയിൽ കാണുന്ന രൂപത്തെ മനസ്സിൽ കോറി ഇട്ടു.... കഴുത്തിലൊരു കുരിശു മാല.... പുരികത്തിന്റെ ഭാഗത്തായി വെട്ട് കൊണ്ട പാട്.... ഇരുണ്ട നിറമുള്ളൊരുവൻ.... ഫോട്ടോക്ക് താഴെയായുള്ള പേരിലേക്ക് അവന്റെ നോട്ടം വീണു....സെബാസ്റ്റ്യൻ.... ആ മുഖം കണ്ടതും അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി.... ഉള്ളിൽ പക ആളികത്തി....ആറു മാസമായി താൻ തേടി നടന്ന മുഖം.... ഉള്ളിൽ ഊറി ചിരിച്ചു കൊണ്ടവൻ ഓരോ പേജും നീക്കി... ""എന്താടോ സത്യ..താൻ ഈ കേസ് അന്വേഷിക്കയല്ലേ... "" ""തീർച്ചയായും സർ... വിത്ത്‌ ഇൻ one month ഞാൻ ഈ കേസ് ക്ലോസ് ചെയ്ത് സാറിനെ ഏല്പിക്കും..... ആ പെൺകുഞ്ഞിന് വേണ്ടി മാത്രമല്ല സർ ഈ കേസന്വേഷണതിന്റെ ഭാഗമായി സ്വന്തം ജീവൻ പോലും ത്യജിക്കേണ്ടി വന്ന ഒരു ഐ.പി.എസ് ഓഫീസർക്ക് വേണ്ടി കൂടി ഞാൻ ഈ കേസ് ഏറ്റടുത്തു അന്വേഷിക്കും.,..""

സത്യ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് കേസ് ഫയൽ കയ്യിലൊതുക്കി പുറത്തിറങ്ങി.... ________🥀 മുറിയിലെ ഓരോ സാധനങ്ങളും വലിച്ച് വാരി ഇട്ടവൻ എന്തിനോ തിരഞ്ഞു കൊണ്ടിരുന്നു... പ്രതീക്ഷിച്ചത് കാണാതെ വന്നതും തിരച്ചിൽ നിർത്തിയവൻ മുഷിച്ചിലോടെ ബെഡിൽ ഇരുന്നു... പെട്ടന്ന് എന്തോ ഓർമിച്ച പോലവൻ ബെഡിൽ നിന്ന് പിടഞ്ഞെണീറ്റ് ബെഡിനോരം തറയിൽ മുട്ടൂന്നി ഇരുന്നു.... കട്ടിലിനടിയിലിരിക്കുന്ന ഇരുമ്പ് പെട്ടി കൈഎത്തി വലിച്ചെടുത്തു...... അകതെന്തോ തട്ടിയുടയുന്ന ഒച്ച കേട്ടതും അടുക്കളയിലെ ജോലി പകുതിയാക്കി വർധിച്ച നെഞ്ചിടിപ്പോടെ പ്രിയ അകത്തേക്ക് നടന്നു.... പുറത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും ഹൃദയം വീണ്ടും പെരുമ്പറ കൊട്ടാൻ തുടങ്ങി....തിരികെ അടുക്കളയിലേക്ക് നടന്ന് കറി കത്തി കയ്യിലെടുത്തു കൊണ്ടവൾ വിറക്കുന്ന പാദങ്ങളാൽ വീണ്ടും അകത്തേക്ക് നടന്നു.... സാറിന്റെ മുറിയിൽ നിന്നാണ് ഒച്ച കേൾക്കുന്നത് .... സർ ഇത്രയ് പെട്ടന്ന് തിരികെ എത്തിയോ... അവൾ ഓരോന്ന് ചിന്തിച്ചു കൂട്ടി പതിയെ ഏന്തി വലിഞ്ഞു പുറത്തേക്ക് നോക്കി.... സർ ആണ് വന്നന്തെങ്കിൽ സാറിന്റെ വണ്ടി പുറത്ത് ഒന്നും കാണുന്നില്ലാലോ...ഇനി വല്ല കള്ളനെങ്ങാനും ആയിരിക്കുവോ.... എന്റെ മാതാവേ....

പോലീസിന്റെ വീട്ടിൽ കള്ളനും കേറുവോ.... കയ്യിലെ കറി കത്തി മുറുകെ പിടിച്ച് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ സത്യയുടെ മുറിയിലേക്ക് കടന്നു..... മുറി മൊത്തം കണ്ണോടിച്ചു.... ആരെയും കാണുന്നില്ലല്ലോ.... ഇനി എനിക്ക് തോന്നിയതാവോ...ഏയ്... ശബ്ദം കേട്ടതാണല്ലോ ഞാൻ..... ഇനി എങ്ങാനും ഇവിടെ എവിടേലും ഒളിച്ചിരിപ്പുണ്ടാവോ..... അവൾ രണ്ടടി മുന്നിലേക്ക് വച്ചു....ഇപ്പൊൾ അവൾ ബെഡിന് അടുത്തയാണുള്ളത്.. പക്ഷെ മുട്ടൂന്നി തറയിലിരിക്കുന്ന സത്യയെ അവൾ കണ്ടില്ല... അവൾ കറി കത്തി മുന്നിലേക്ക് നീട്ടി പിടിച്ച് ഒരടി വച്ചതും നിലത്തിരുന്ന സത്യ ചാടി എഴുന്നേറ്റത്തും ഒരുമിച്ചായിരുന്നു... ""അമ്മേ......"" പൊടുന്നനെ സത്യയെ മുന്നിൽ കണ്ടതും അവൾ അലറി വിളിച്ചു...പെട്ടന്ന് അവനെ കണ്ട ഷോക്കിൽ അവളൊന്നു പിന്നിലേക്ക് ആഞ്ഞു പോയിരുന്നു........ബാലൻസ് കിട്ടാതെയവൾ പിന്നിലേക്ക് പോകാനാഞ്ഞതും സത്യ അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കുന്നതിന് മുന്നേ അവന്റെ കാക്കിയുടുപ്പിൽ കൈ ചേർത്തവൾ അവനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story