അരികെ: ഭാഗം 18

രചന: തന്നൽ

""അമ്മേ......"" പൊടുന്നനെ സത്യയെ മുന്നിൽ കണ്ടതും അവൾ അലറി വിളിച്ചു...പെട്ടന്ന് അവനെ കണ്ട ഷോക്കിൽ അവളൊന്നു പിന്നിലേക്ക് ആഞ്ഞു പോയിരുന്നു........ബാലൻസ് കിട്ടാതെയവൾ പിന്നിലേക്ക് പോകാനാഞ്ഞതും സത്യ അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കുന്നതിന് മുന്നേ അവന്റെ കാക്കിയുടുപ്പിൽ കൈ ചേർത്തവൾ അവനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിൽ അമർന്നതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... അതെ സമയം അവളുടെ കയ്യിലെ കത്തി അവന്റെ വയറിൽ ചെറുതായി അമർന്നതും സത്യ പിടഞ്ഞു കൊണ്ട് എഴുന്നേറ്റു മാറി... വയറിൽ കൈ ചേർത്തവൻ ബെഡിൽ മലർന്ന് കിടക്കുന്നവളെ രൂക്ഷമായി നോക്കി.... ""എന്തോന്നാടി മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ നീ....."" കയ്യിലെ കത്തിയിൽ നോട്ടമെറിഞ്ഞു കൊണ്ടായിരുന്നവന്റെ ചോദ്യം... ""രാവിലെ പറഞ്ഞതിന് പ്രതികാരം ചെയ്യുവാണോടി...."" വയറിൽ അമർത്തി പിടിച്ച കൈ എടുത്തതും അവിടെ നിന്നും ചോര പൊടിയാൻ തുടങ്ങി... അവന്റെ കയ്യിലും ചോര പടർന്നു പിടിച്ചു.... ഇട്ടിരുന്ന കാക്കിയുടുപ്പിന് മുകളിലൂടെ ചോര പുറത്തേക്കൊഴുകി... ""അയ്യോ.... ദേ ചോര....ഇത്...ഇതേങ്ങനെയാ പറ്റിയെ...""

പരിഭ്രമത്തോടെ പിടഞ്ഞെണീറ്റവൾ അവനടുക്കലേക്ക് ഓടി... ""കുത്തി കൊല്ലാൻ നോക്കിയതും പോരാ...എന്നിട്ട് എല്ലാം കഴിഞ്ഞു എങ്ങനെ പറ്റിയെന്നോ..."" അപ്പോഴാണവൾ കയ്യിലെ കത്തിയിലേക്ക് നോട്ടം തെറ്റിച്ചത്... കത്തി മുനമ്പിൽ ചോര ചുവപ്പ്... ഞെട്ടലോടെയവൾ കത്തി താഴെക്കെറിഞ്ഞു... ""അ..അത് പിന്നെ....ഞാൻ...കള്ളനാകും എന്ന് കരുതിയാ... അപ്പോ...സർ... മുറിയിൽ...ഇവിടെ......."" അവന്റെ മുറിവിലേക്കും മുഖത്തേക്കും മാറി നോക്കിയവൾ വിക്കലോടെ പറഞ്ഞു മുഴുപ്പിച്ചു... കണ്ണിൽ നീർകണങ്ങൾ ഉരുണ്ടു കൂടി കാഴ്ചയെ മറക്കാൻ വെമ്പി നിന്നു... ""ഞാൻ അറിഞ്ഞു കൊണ്ടല്ല... അറിയാതെ.... സോറി... ഞാൻ...."" പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ കണ്ണുനീർ ചാലിട്ടൊഴുകിയിരുന്നു.. അവളുടെ മിഴികൾ നിറഞ്ഞതും അവൻ വല്ലാതായി.. ""അതിന്.... അതിന് നീ എന്തിനാ കരയുന്നെ....ദേ നോക്ക് എനിക്കൊരു കുഴപ്പവുമില്ല... ഇത് ചെറിയൊരു മുറിവാകും...അത്‌ അങ്ങു മാറിക്കോളും... നീ കരയണ്ട...i'm ok... '" "" ഹോസ്പിറ്റലിൽ പോകാം സർ..ചോര നിക്കുന്നില്ല....""

കണ്ണ് അമർത്തി തുടച്ചവൾ മുറിഞ്ഞ ഭാഗത്തേക്ക്‌ നോട്ടം തെറ്റിച്ചു... അപ്പോഴും ഉടുപ്പിന് മുകളിലൂടെ ചോര ചെറുതായി ഒഴുകി കൊണ്ടിരുന്നു... ""അത് മരുന്ന് വച്ചാൽ മാറിക്കോളും.. സാരമില്ല....നീ പൊക്കോ... "" അതും പറഞ്ഞവൻ അവൾക് പുറം തിരിഞ്ഞു നിന്ന് കാക്കി അഴിച്ചു മാറ്റി കസേരയിലേക്കിട്ടു... മുറിഞ്ഞ ഭാഗത്ത്‌ അമർത്തി പിടിച്ചവൻ മേശ മേലിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സ്‌ കയ്യിലെടുത്ത് ബെഡിലേക്കിരുന്നു.... ""നീ ഇത് വരെ പോയില്ലേ....ഞാൻ പറഞ്ഞതല്ലേ എനിക്കൊരു കുഴപ്പവുമില്ലന്ന്...പിന്നെ എന്ത് കാണാനാ ഇവിടെ ഇങ്ങനെ നിക്കണേ....അപ്പുറത്തെങ്ങാനും പോടീ..."" പഞ്ഞി കയ്യിലെടുത്ത് മുറിവിലെ രക്തം ഒപ്പിയെടുക്കുന്നതിനിടയിൽ അവൻ പറഞ്ഞു.... വേദന കാരണം മുഖം ചുളിയുന്നുണ്ട്.... പൊടുന്നനെ അവന്റെ കയ്യിലെ പഞ്ഞി പിടിച്ചു വാങ്ങിയവൾ അവന് മുന്നിൽ മുട്ട് കുത്തിയിരുന്നു... ""നീ എന്ത് ഭ്രാന്താടി കാണിക്കണേ... അതിങ്ങോട്ടെടുത്തെ...."" സത്യ പറയുന്നത് മൈൻഡ് ചെയ്യാതെ അവൾ കൈ അവന് നേരെ നീട്ടിയതും സത്യ അവളുടെ കയ്യിൽ പിടുത്തമിട്ടു....

""എന്താ നിന്റെ ഉദ്ദേശം??"" ""മുറിവ് വൃത്തിയാക്കണ്ടേ..."" ""അത് ഞാൻ ചെയ്തോളാം... അതിനെനിക് നിന്റെ സഹായം ആവശ്യമില്ല...."" ""സാറിന് ആവശ്യമില്ലായിരിക്കും...പക്ഷെ ചെയ്യേണ്ട കടമ എനിക്കുണ്ട്... ഞാൻ കാരണമല്ലേ ഈ മുറിവ് ഉണ്ടായത്....... "" സത്യയുടെ കൈ അവളിൽ നിന്നടർത്തി മാറ്റി പഞ്ഞി കൊണ്ട് പതിയെ രക്തം ഒപ്പിയെടുത്തു... വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞതും മുറിവിൽ പതിയെ ഊതി കൊടുത്തവൾ... മുറിഞ്ഞ ഭാഗത്ത്‌ തണുപ്പടിച്ചതും കണ്ണിറുകെ അടച്ചു ചുണ്ട് കൂട്ടി പിടിച്ചിരുന്നവൻ... മുറിവിൽ മരുന്ന് വച്ച് കെട്ടിക്കെടുത്തു കൊണ്ടവൾ സത്യയെ നോക്കി... അപ്പോഴും അവൻ അതെയിരിപ്പ് തന്നെ... വലിയ പോലീസുകാരനെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... ഒരു ചെറിയ മുറിവിനാണോ ഇത്രയും പേടി... അവൾ മനസിലോർത്തു ചിരിച്ചു കൊണ്ട് അവനെ നോക്കി.... അവന്റെ രോമാവൃതമായ വിരിഞ്ഞ നെഞ്ചിൽ ഉടക്കി നിന്നവളുടെ കണ്ണുകൾ... വിയർപ്പിനാൽ ഒട്ടി കിടക്കുന്നവന്റെ കഴുത്തിലെ സ്വർണ്ണത്താലുള്ള കുരിശു മാല...

അവന്റെ ഭംഗി ഒന്ന് കൂടി കൂട്ടിയ പോലെ... കട്ടിയാർന്നകൂട്ട് പുരികവും താടിയിലെ ആ കറുത്ത മറുകും പിരിച്ചു വച്ച മീശയും അവന്റെ മുഖമാകെ ഓടിനടന്നവളുടെ കണ്ണുകൾ.... നോക്കി ഇരിക്കെ അവൾക്കൊരു കുസൃതി തോന്നി പിരിച്ചു വച്ച മീശക്ക് നേരെ കൈ നീണ്ടതും പൊടുന്നനെ സത്യ കണ്ണുതുറന്നവളെ നോക്കി എന്തെന്ന മട്ടിൽ പുരികമുയർത്തി.... പ്രിയ ഞെട്ടി കൊണ്ട് പെട്ടെന്ന് കൈ പിൻവലിച്ച് നിലത്ത് നിന്നെഴുന്നേറ്റു... ഫസ്റ്റ് എയ്ഡ് ബോക്സ്‌ മേശ മേൽ വച്ചവൾ അവനെ നോക്കി.... "" രാവിലെ ഒന്നും കഴിച്ചില്ലല്ലോ.... കഴിക്കാൻ എടുക്കട്ടെ..."" അവളുടെ ചോദ്യം കേട്ട് വയറിലെ മുറിവിൽ നിന്ന് നോട്ടം തെറ്റിച്ചവൻ അവളെ നോക്കി..... ""വേണ്ട... എനിക്ക് കുറച്ച് ജോലി ഉണ്ട്...പെട്ടന്ന് പോണം... "" അവളൊന്ന് മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി... നിലത്ത് വീണു കിടക്കുന്ന ന്യൂസ്‌ പേപ്പർ കട്ടിങ് അപ്പോഴാണവന്റെ കണ്ണിൽ പെട്ടത്...ബെഡിൽ നിന്നെഴുന്നേറ്റ് അതെടുക്കാനായി കുനിഞ്ഞതും വേദന കാരണം അവന്റെ മുഖം ചുളിഞ്ഞു..... വയറിൽ കൈ വച്ചവൻ എടുക്കാനായി കുനിഞ്ഞതും അത്‌ തനിക്ക് നേരെ നീണ്ടു വരുന്നത് കണ്ടവൻ തല ചരിച്ചു നോക്കി....

""സർ എന്തിനാ ബുദ്ധിമുട്ടുന്നെ...എന്നോട് പറഞ്ഞാൽ പോരായിരുന്നോ...."" അതവന്റെ കയ്യിൽ ഏൽപ്പിച്ചു പുഞ്ചിരിച്ചു കൊണ്ടവൾ പുറത്തേയ്ക്ക് പോയി..... അവൾ പോയ വഴിയേ ഒന്ന് തല ചരിച്ചു നോക്കിയവൻ ആ ന്യൂസ്‌ പേപ്പറിൽ മിഴികൾ പായിച്ചു... വാഹനപടകടത്തിൽ എ സി പി നിതിൻ രാജ് കൊല്ലപ്പെട്ട നിലയിൽ.......... ആദ്യത്തെ പേജിൽ തന്നെയുള്ള വലിയ തലകെട്ടോട് കൂടിയ ന്യൂസും അതിനടിയിലായുള്ള നിതിയുടെ ഫോട്ടോയും..... ________🥀 ""ടാ സത്യ... ഞാനൊരു കാര്യം പറഞ്ഞാൽ നിനക്കത് ഫീൽ ആവോ...."" ""എന്താടാ നീ കാര്യം പറയ് അളിയാ.... അത്‌ കേട്ടിട്ട് ഫീൽ ആവുന്നുണ്ടോ ഇല്ലയോ എന്ന് ചിന്തിക്കാം...."" ""സത്യാ....." നിതി അവന്റെ തോളിൽ കൈ വച്ചു പതിഞ്ഞ സ്വരത്തിൽ വിളിച്ചു... സത്യ ബുക്കിൽ നിന്ന് തലയുയർത്തി അവനെ നോക്കി... ""എന്താടാ... നീ കാര്യം പറയ്....."" ""അ...അത് പിന്നെ... I'm in love...."" ""Whatttttttt!!!""""" സത്യ ഞെട്ടി തരിച്ചു... അവന്റെ ശബ്ദം മുറിയാകെ മാറ്റൊലി കൊണ്ടു...അതിന് കാരണം ഉണ്ട്..... നിതി ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കുന്നത് അവനിത് വരെ കണ്ടിട്ടില്ല....

എന്തിന് കൂടെ പഠിക്കുന്ന പെൺകുട്ടികളോട് പോലും സംസാരിക്കാറില്ല...നാണം കൊണ്ടോ പേടി കൊണ്ടോ .... പക്ഷെ ഒരു പെൺ കുട്ടിയോട് പോലും സംസാരിക്കാത്ത അവൻ തന്നോട് ഇങ്ങനെ പറയണമെങ്കിൽ അത്ഭുതപെടാതെ പിന്നെ..... നിതി സത്യയുടെ വാ പൊത്തി പിടിച്ച് ചുറ്റും നോക്കി... ""ഒന്ന് പതിയെ പറയെടാ.... നീ ഇങ്ങനെ കൂകി വിളിച്ച് ഹോസ്റ്റൽ മൊത്തം അറിയിക്കോ...."" സത്യ അവന്റെ കൈ തട്ടി മാറ്റി അവനെ ബെഡിലേക്ക് തള്ളിയിട്ട് അവന്റെ മേലേക്ക് കയറി ഇരുന്ന് അവന്റെ ടി ഷർട്ടിൽ കുത്തി പിടിച്ചു.... ""പിന്നെ ഞാൻ എങ്ങനെ പ്രതികരിക്കണം അളിയാ...നീ.... എന്റെ അളിയാ....ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്ത നീ ഒരു പെണ്ണിനെ പ്രേമിക്കുന്നെന്നൊക്കെ പറയുമ്പോൾ...i can't belive it yar....അല്ല ആരാ ആള്.... "" നിതി അവനെ തള്ളി മാറ്റി എഴുന്നേറ്റിരുന്നു... "" ടാ ഞാൻ അതിപ്പോ എങ്ങനെയാ പറയ്യാ...."" ""എന്താ അളിയാ.." സത്യ അവന്റെ തോളിൽ കൈ വച്ചു..... ""നീയും ദിലുവും തമ്മിൽ വെറും ഫ്രണ്ട്ഷിപ് മാത്രമേയുള്ളോ..അതോ???""

""നീയെന്താടാ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നേ.... എന്നെയും ദിലുവിനെയും കഴിഞ്ഞ മൂന്ന് വർഷമായി നീ കാണുന്നതല്ലേ... നീ ദിലുവിനോട് സംസാരിക്കാറില്ലെങ്കിൽ പോലും ഞാനും അവളും തമ്മിലുള്ള കണക്ഷനെ പറ്റി നിനക്കറിയില്ലേ.... ആ നീ തന്നെ ഇങ്ങനെ ചോദിച്ചാലോ..."" ""I know നിങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് എത്രത്തോളമാന്ന്....ബട്ട് ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നിങ്ങൾ തമ്മിൽ വെറുമൊരു ഫ്രണ്ട്ഷിപ് മാത്രമല്ലന്ന്.... അതാ ഞാൻ.....എനിക്ക് ദിലുവിനെ ഇഷ്ടമാടാ..... ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടമല്ല...അവളെ കണ്ട അന്ന് മുതൽ... പക്ഷെ നിങ്ങൾ തമ്മിൽ പലപ്പോഴും അടുത്തിടപഴകുമ്പോൾ നിങ്ങൾക്കിടയിൽ വെറുമൊരു ഫ്രിണ്ട്ഷിപ് മാത്രമല്ലന്ന് എനിക്ക് ഇടക്കൊക്കെ തോന്നാറുണ്ട്...അത് മാത്രമല്ല ഇത് അവളെങ്ങനെ എടുക്കുമെന്ന് വിചാരിച്ചാ ഞാൻ ഇത്ര നാളും പറയാതെ എല്ലാം ഉള്ളിലൊതുക്കി കൊണ്ട് നടന്നത്....അവളുടെ പാസ്‌റ്റോ ബാക്ക്ഗ്രൗണ്ടോ ഒന്നുമെനിക്കറിയണ്ട.... അവളെ മാത്രം മതി സത്യാ എനിക്ക്....നിനക്കും സമ്മതമാണെങ്കിൽ മാത്രം.......""

നിതി പറഞ്ഞു മുഴിപ്പിച്ചതും സത്യയിൽ നിന്നൊരു പൊട്ടിച്ചിരി മുഴങ്ങി..... നിതി ഒന്നും മനസിലാവാതെ സത്യയെ തന്നെ നോക്കി നിന്നു.... ""എടാ എന്റെ പൊട്ടൻ അളിയാ.... നീ അവളെ പ്രേമിക്കുന്നു എന്നതിൽ പരം മറ്റെന്ത് സന്തോഷമാടാ എനിക്കുള്ളത്... അവളും ഞാനും കുഞ്ഞിലേ മുതൽ ഒന്നിച്ചാ... ആരോരുമില്ലാതെയാ വളർന്നതും പഠിച്ചതുമൊക്കെ... ഓർഫനെജിലെ എന്റെ ഒരേ ഒരു കൂട്ടുകാരി...കൂട്ടുകാരി എന്നതിനൊക്കെ അപ്പുറം അവളെനിക്കെന്റെ പെങ്ങളെപോലെയാഡാ.... ആരുമില്ലാത്തതിന്റെ നൊമ്പരവും വേദനയും ഞങ്ങൾ രണ്ടാളും ഒരുപാട് അനുഭവിച്ചിട്ടുണ്ടെടാ... അവളെ നിനക്ക് തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളെഡോ ... "" സന്തോഷം കൊണ്ടവന്റെ മിഴികൾ ഈറനണിഞ്ഞു... ""പക്ഷെ അളിയാ അവൾ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..."" "" നീ പറഞ്ഞാൽ ദിലു കേൾക്കില്ലെടാ... നിന്റെ ഇഷ്ടം അല്ലെ അവള്ടെയും ഇഷ്ടം... എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ... നിന്റെ ഇഷ്ട്ടത്തിൽ കവിഞ്ഞു അവൾക്കൊരു ഇഷ്ടം ഉണ്ടോ ടാ...."" സത്യ ഒന്ന് ചിരിച്ചു..

. ""എന്റെ ഭാവി അളിയൻ അതോർത്തു വെറുതെ ടെൻഷൻ ആവണ്ട... ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കിയതല്ലേ മോനെ...അവളോട് ഞാൻ സംസാരിച്ചോളാം...എന്നാലും വർഷങ്ങളായി ഇങ്ങനെ ഒരു ഇഷ്ടം ഉള്ളിൽ കൊണ്ട് നടന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോടാ.... "" ""അളിയാ അത്‌ പിന്നെ...നിന്നോട് പറഞ്ഞാൽ എന്തായാലും ദിലു അറിയും... അവളറിഞ്ഞാൽ നിനക്കറിയാല്ലോ.... എന്റെ ഇഷ്ട്ടത്തിന്റെ പേരും പറഞ്ഞു പരിഹസിക്കും...കളിയാക്കും... എനിക്കത് സഹിക്കില്ലെടാ...ജീവനാ എനിക്കവളെ... അവള് പഠിക്കുന്നിടത്തു ഏതോ ഒരുത്തനുമായി അവൾക്ക് affair ഉണ്ടെന്ന് നീ പറഞ്ഞില്ലേ.... ഇനിയും ഞാൻ എന്റെ പ്രണയം തുറന്ന് പറഞ്ഞില്ലെങ്കിൽ എനിക്കവളെ നഷ്ടമാകുമെന്ന് കരുതിയാടാ ഞാൻ ഇപ്പോ നിന്നോടിതൊക്കെ പറഞ്ഞത്.... "" "" മോനെ നിതി...നീ എന്താ കരുതിയെ...രണ്ട് മൂന്ന് വർഷം കൂടെ നടന്ന നിന്റെ മനസിലെ ഇഷ്ടം ഞാനറിയില്ലെന്നോ... നിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞിട്ട് തന്നെയാടാ ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.... അങ്ങനെ എങ്കിലും നിന്റെ ഉള്ളിലിരിക്കുന്നത് പുറത്തേക്ക് വരട്ടെന്ന് കരുതി .. ദിലുവിനെ കാണുമ്പോൾ ഉള്ള നിന്റെ വെപ്രാളവും വേവലാതിയും ഒക്കെ ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാ... "" നിതി ചെറു ചിരിയോടെ ബെഡിലേക്കിരുന്നു...

ബെഡിന്റെ ത്രാസിൽ തലവെച്ചവൻ ജാലകവാതിലിലൂടെ വാനിലെക്ക് നോക്കിയിരുന്നു.. താരകങ്ങൾ അവനെ നോക്കി കണ്ണ് ചിമ്മി... പൂർണ്ണ ചന്ദ്രൻ ശോഭയോടെ പ്രകാശിച്ചു... അവന്റെ പ്രണയിനിയുടെ രൂപം ഉള്ളിൽ നിറഞ്ഞു നിന്നു... __________🥀 ""എടി ദിലു... നിനക്ക് നമ്മുടെ നിതിയെ പറ്റി എന്താ അഭിപ്രായം???.....""🤨🤨 മുടി ചീകി കൊണ്ടിരുന്നവൾ അത്‌ നിർത്തി സത്യയെ ഒന്ന് അടിമുടി നോക്കി... ""എന്താടി നീ ഇങ്ങനെ നോക്കുന്നെ...."" ""അല്ല നിന്റെ തലക്ക് വല്ല കുഴപ്പവുമുണ്ടോന്ന് ഞാൻ ശെരിക്കൊന്ന് നോക്കിയതാ..ഏത് സമയവും നിഴലു പോലെ നിന്റെ കൂടെ നടക്കുന്നവനെ പറ്റി നീ എന്നോടാണോ ചോദിക്കുന്നത്..."" അവൾ മുടി ചീകി ഒതുക്കി ഒരു ക്ലിപ്പ് ഇട്ടു...ഷാൾ കയ്യിലെടുത്ത് രണ്ട് വശവും പിഞ്ച് ചെയ്ത് കണ്ണാടിയിലിരുന്ന ഒരു കുഞ്ഞി പോട്ടെടുത്തു നെറ്റിയിൽ കുത്തി അവനെ നോക്കി..... ""എന്താടാ നീ ഇങ്ങനെ നോക്കുന്നെ... എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ മോനെ...എന്താ കാര്യം... "" ""ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ നീ....നിതിയെ പറ്റി നിന്റെ അഭിപ്രായം എന്താ...?""

അവൾ ചൂണ്ടു വിരൽ താടിയിൽ കുത്തി മേല്പോട്ട് നോക്കി നിന്ന് എന്തൊക്കെയോ ആലോചിച്ചെടുക്കുന്നുണ്ടായിരുന്നു.... ""നീ എന്താടി ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ... ഞാൻ ഒരു സില്ലി question അല്ലെ ചോദിച്ചേ...അതിന് നീ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നതെന്തിനാ...."" "" ഇത് വരെ എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലുമില്ലാതൊരാളെപറ്റി ഞാൻ എങ്ങനെയാടാ പറയാ... But ആളൊരു പാവമാ... നിന്നേ പോലെയല്ല... ഒരു Innocent person....ആരോടും അധികം സംസാരിക്കാത്ത ഒരു മിണ്ടപൂച്ച... And very handsome... "" ""അപ്പോ നീ പറഞ്ഞതോ ഒന്നും സംസാരിച്ചിട്ടില്ല..അവനെ പറ്റി ഒന്നുമറിയില്ലഎന്നൊക്കെ..."" ""ഇതൊക്കെ എന്റെ നിരീക്ഷണ പാടവത്തിൽ നിന്നും ഞാൻ കണ്ടെത്തിയതാടാ...ഏതായാലും നിന്റെ ഫ്രണ്ട് അല്ലെ അപ്പോ പിന്നെ ആളെപറ്റി ഞാനും അറിഞ്ഞിരിക്കണ്ടേ......"" ""അവനെ പറ്റി ഇത്രയൊക്കെ അറിഞ്ഞു വച്ചിരിക്കുന്ന സ്ഥിതിക്ക് നിനക്ക് അവനെ അങ്ങ് കെട്ടി കൂടെടി...."" "" ഇങ്ങനെ വളഞ്ഞു മൂക്കിപിടിക്കേണ്ട കാര്യം ഉണ്ടായിരുന്നോടാ പൊട്ടാ...നിനക്ക് സ്ട്രൈറ്റ് ആയിട്ട് എന്നോട് പറയാൻ പാടില്ലായിരുന്നോ.....""

""അപ്പോ അവനെ കെട്ടാൻ നിനക്ക് സമ്മതമാണോ ഡി..."" ""അങ്ങനെ ഞാൻ നിന്നോട് പറഞ്ഞോ..."" അവൾ പുരികം ചുളിച്ചു.... സത്യ മുഖം കോട്ടി അവൾക്കെതിരെ തിരിഞ്ഞു നിന്നു.... ""നിന്റെ ആ മിണ്ടപൂച്ച ഫ്രണ്ടിനോട് പറ...എന്നെ കെട്ടാൻ ധൈര്യമുണ്ടെങ്കിൽ എന്റെ മുമ്പിൽ വന്ന് എന്നോട് നേരിട്ട് ചോദിക്കാൻ ... എന്നെ കെട്ടുന്നവന് കുറച്ചെങ്കിലും ധൈര്യം വേണമെന്നത് എനിക്ക് നിർബന്ധ... "" ദിലു പറയുന്നത് കേട്ടതും സത്യ കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടി തിരിഞ്ഞു നോക്കി.... ദിലു കുസൃതി ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി ...... ""ദിലു നിനക്കവനെ ശെരിക്കും ഇഷ്ടാവാണോടാ...."" സത്യ അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചു..... ""നിന്റെ ഇഷ്ടത്തിൽ പരം മറ്റൊരിഷ്ടം എനിക്കില്ലെന്ന് നിനക്കറിയില്ലേടാ.... എനിക്കിഷ്ടാ നിന്റെ ആ മിണ്ടപൂച്ച ഫ്രണ്ടിനെ...."" ദിലു അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് കൊണ്ടത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഒപ്പം അവളുടെയും.... സത്യ ഇടം കയ്യാൽ അവളെ ചേർത്ത് പിടിച്ചു......... പിന്നെ അവരുടെ ദിവസങ്ങൾ ആയിരുന്നു...ദിലുവിന്റെയും നിതിയുടെയും... അവരുടെ പ്രണയത്തിന്റെ നാളുകൾ.... അവരുടെ വിവാഹത്തിന്റെ ഒരാഴ്ച മുൻപാണ് നിതി കൊല്ലപ്പെടുന്നത്....അന്ന് സത്യ പൂനെയിൽ ആയിരുന്നു.....

അവനവിടെ ആയിരുന്നു പോസ്റ്റിങ്ങ്‌... ... നിതിയുടെ മരണവാർത്ത ഏറ്റവും കൂടുതൽ തളർത്തിയത് എന്റെ ദിലുവിനെയായിരുന്നു....ഒരുപാട് പ്രണയിച്ചവനെ നഷ്ടപ്പെട്ടവളുടെ വേദന..... അവളുടെ അവസ്ഥ അത്രമേൽ വേദനജനകമായിരുന്നു... ഭ്രാന്തിന്റെ വക്കിൽ നിന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്... ഇപ്പോൾ ഇങ്ങനെ കളിച്ചു ചിരിച്ചു നടക്കുന്നുണ്ടെകിൽ പോലും അവളുടെ മനസിലെ വേദന മറ്റാരേക്കാളും എനിക്ക് മനസിലാകും... വീണ്ടും അവളെ ആ പഴയ ദിലുവായി തിരികെ കൊണ്ട് വരാനാ ഓരോ തമാശകളും കുറുമ്പും കാട്ടി അവളെ പിന്നാലെ കൂടുന്നത്.... എത്രയൊക്കെ മറന്നെന്നു നടിച്ചാലും ചില ഓർമ്മകളും ആളുകളും വീണ്ടും നമ്മെ കുത്തി നോവിക്കും.... നിതിയുടെ മരണം വെറും ഒരു ആക്‌സിഡന്റ് കേസ് ആക്കി എഴുതിതള്ളിയപോഴേ ഞാൻ മനസിൽ കണക്ക് കൂട്ടിയതാണ് ഓരോന്നും.... അവന്റെ മരണം ഒരു ആക്‌സിഡന്റ് അല്ലെന്ന് ദിലു പറഞ്ഞിരുന്നു .. കാരണം അവൻ മരിക്കുന്നതിന് തൊട്ടു മുൻപ് വരെ അവര് തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു....

തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം... മയിൽ കുറ്റിയോ കരിങ്കല്ലോ ഒന്നും ഇല്ലാതിരുന്നോരിടത്തു എങ്ങനെയാണ് ഒരാളുടെ തലയിൽ ആഴത്തിൽ മുറിവ് ഉണ്ടാകുന്നത്.... ആരോ മനപ്പൂർവം കൊലപെടുത്തിയത് ആണെന്ന് അന്നെ ഉറപ്പിച്ചതാണ് ഞാൻ...കാരണം തമ്മിൽ അവന്റെ സംഭാഷണത്തിൽ നിന്ന് തന്നെ അത്‌ പലപ്പോഴും മനസിലായിട്ടുള്ളതുമാണ്...ആരോ അവനെ അപായപെടുത്താൻ ശ്രമിക്കുന്നുവെന്ന് പലപ്പോഴും അവൻ പറയാതെ എന്നോട് പറഞ്ഞിട്ടുണ്ട്.... അവന്റെ ഖാദകനെ കണ്ട് പിടിക്കാനാണ് എന്റെ ഈ വരവ് തന്നെ.... അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് ഇവിടേക്ക് തന്നെ ട്രാൻസ്ഫർ വാങ്ങി വന്നത്...എന്റെ ദിലുവിന്റെ സന്തോഷം അവളുടെ പ്രണയം...അവളുടെ ജീവിതം......നശിപ്പിച്ചവനെ ഇഞ്ചിഞ്ചായി കൊല്ലണം എനിക്ക്.... എന്റെ ദിലുവിന് വേണ്ടി മാത്രമല്ല എന്റെ നിതിക്ക് വേണ്ടിയും.... സത്യ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്തു... 'I found him' ദിലുവിന്റെ നമ്പറിലേക്ക് അവൻ ടെക്സ്റ്റ്‌ ചെയ്തു..... യുവർ കൗണ്ട് ഡൌൺ സ്റ്റാർട്സ് മിസ്റ്റർ സെബാസ്റ്റ്യൻ പൗൾ.... I 'm coming for you.... സത്യയുടെ കണ്ണിൽ പക ആളികത്തി... ഞരമ്പുകൾ തെളിഞ്ഞു കണ്ടു....കയ്യിലെ ന്യൂസ്‌ പേപ്പർ ഞെരിഞ്ഞുടഞ്ഞു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story